ശ്യാമമേഘം : ഭാഗം 5

Spread the love

എഴുത്തുകാരി: പാർവതി പാറു

എയർപോർട്ടിലേക്കുള്ള യാത്രയിൽ അനിയും മേഘയും മൗനം ആയിരുന്നു.. രണ്ടു ദിവസം ആയുള്ള ഹോസ്പിറ്റൽ വാസം ഇരുവരെയും വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു…. മേഘ പറയുന്നത് അനുസരിക്കാതെ അനി ആ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചതിൽ ആദ്യം അവൾക്കൊരു പിണക്കം ഉണ്ടായിരുന്നു എങ്കിലും അനി ചെയ്തത് തന്നെ ആണ് ശരി എന്നവൾക്ക് ബോധ്യം ഉണ്ടായിരുന്നു… തലയിലും കൈകാലുകളിലും മുറിവുകൾ മാത്രം ആയിരുന്നു പുറമേ ആ പെൺകുട്ടിക്ക് ഉണ്ടായിരുന്നത് ..

പക്ഷെ ഹോസ്പിറ്റലിൽ എത്തി ഡീറ്റൈൽഡ് സ്കാനിങ് നടത്തിയപ്പോൾ ആണ് അറിയുന്നത് തലയിൽ ഇന്റെർണൽ ബ്ലീഡിങ് ഉണ്ടായിട്ടുണ്ടെന്ന്… തലയിടിച്ചു വീണത് കൊണ്ടോ തലക്ക് അടിയേറ്റതോ ആവാം കാരണം… മാത്രമല്ല ആ പെൺകുട്ടിക്ക് നേരെ ഒരു റേപ്പ് അറ്റെംപ്റ്റും നടന്നിരുന്നു.. രണ്ടു ദിവസം ആയിട്ടും ആ പെൺകുട്ടിക്ക് ബോധം തെളിഞ്ഞിട്ടില്ലായിരുന്നു.. ആ കുട്ടിയുടെ ഫോട്ടോയും ബാഗിൽ നിന്ന് കിട്ടിയ ഫാമിലി ഫോട്ടോയും വെച്ച് പത്രത്തിൽ പരസ്യം ചെയ്തിട്ടും അവളെ അന്വേഷിച്ചു ആരും വന്നില്ല….

ഒടുവിൽ മറ്റ് മാർഗങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് അനിയും മേഘയും അവൾക്കൊപ്പം ഹോസ്പിറ്റലിൽ നിന്നു.. പേരോ.. നാടോ.. മുൻപരിചയമോ… ഒന്നുമില്ലാത്ത ഒരു പെണ്ണിന് വേണ്ടി അവരിരുവരും ഉറക്കവും ഭക്ഷണവും വേണ്ടെന്ന് വെച്ച് ഹോസ്പിറ്റൽ വരാന്തകളിൽ കഴിച്ചു കൂട്ടി…. അനിയും ഒത്തു രണ്ട് ദിവസം അവരുടെ പ്രണയം ആസ്വദിക്കാൻ വന്ന മേഘക്ക് തിരിച്ചു പോവാൻ ഉള്ള ദിവസവും ആയി… മേഘേ… ഐ ആം സോറി ഡി… അനി കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ പറഞ്ഞു… എന്തിന്….

നാലു ദിവസം അടിച്ചു പൊളിക്കാൻ ലീവ് എടുത്തു വന്ന നിനക്ക് ഞാൻ കാരണം എല്ലാം മിസ്സ്‌ ആയല്ലേ.. നീ എങ്ങിനെ അതിന് കാരണം ആവും.. ഡാ പൊട്ടക്കണ്ണാ… നീ ഒരു മാതിരി ടിപ്പിക്കൽ കാമുകൻ ആവല്ലേ…. നമ്മൾ ചെയ്തതാണ് അനി ശരി.. ഞാൻ പറഞ്ഞത് പോലെ നമ്മൾ പോലീസിനെ വിളിച്ചു അവർ എത്തുന്നവരെ വെയിറ്റ് ചെയ്ത്.. ആ സമയം കൊണ്ട് ആ പെൺകുട്ടി എങ്ങാനും മരിച്ചു പോയിരുന്നെങ്കിലോ… ഈ ജന്മം നമുക്ക് മനസമാധാനം കിട്ട്വോ.. ഇതിപ്പോൾ അവളെ രക്ഷിച്ചു എന്നൊരു ആശ്വാസം ഉണ്ടല്ലോ… മേഘ അവന്റെ തോളിൽ കൈവെച്ചു…

അതെ.. ഇനി അവളെ അവളുടെ സ്വന്തക്കാർ വന്നു അവളെ സ്വീകരിച്ചാലേ മുഴുവനായും ഇതിൽ നിന്ന് ഫ്രീ ആവൂ… അനി പറഞ്ഞു.. ഇന്നലെ പത്രത്തിൽ പരസ്യം ചെയ്തിട്ട് ആരും ഒന്ന് വിളിച്ചത് പോലും ഇല്ലല്ലോ അനി…. ആ രണ്ടു ദിവസം കൂടി കാക്കാം.. ആരെങ്കിലും വരാതിരിക്കില്ല…. ഇനി ഒരുപക്ഷെ ആരും വന്നില്ലെങ്കിൽ നീ എന്ത് ചെയ്യും അനി… ഇങ്ങനെ ഉള്ളവരെ പോലീസ് ഏറ്റെടുക്കും മേഘ.. ഇവരെ സംരക്ഷിക്കാൻ പല സർക്കാർ സ്ഥാപനങ്ങളും ഉണ്ട്.. അവിടെ എവിടെ എങ്കിലും ആക്കുമായിരിക്കും… പാവം കുട്ടി.. ആ കുട്ടിക്ക് ബോധം വന്നാൽ എല്ലാം ചോദിച്ചു അറിയാമായിരുന്നു..

എന്നിട്ട് നീ പോയി അവളുടെ വീട്ടുകാരെ കണ്ടുപിടിച്ചു കൂട്ടികൊണ്ട് വരണം… മേഘ അത് പറയുമ്പോൾ അനിയും അതിനെ കുറിച്ച് തന്നെ ആയിരുന്നു ഓർത്തത്… എത്രയും വേഗം അവൾ കണ്ണ് തുറക്കാൻ ആയിരുന്നു അവന്റെയും പ്രാർത്ഥന… എയർപോർട്ടിലെ പാർക്കിങ്ങിൽ വണ്ടി നിർത്തി ഇരുവരും പരസ്പരം നോക്കി ഇരുന്നു.. മേഘയുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞിരുന്നു… തുളുമ്പാൻ വെമ്പി നിൽക്കുന്ന ആ കണ്ണുകൾ അനിയുടെ മനസിനെ കൊത്തി വലിച്ചു…. എന്താടി ഇത്.. കരഞ്ഞുകൊണ്ട് നീ പോയാ..

എനിക്ക് ഇവിടെ വല്ല മനസ്സമാധാനവും ഉണ്ടാവോ… ഞാൻ പറഞ്ഞില്ലേ ഒരു വർഷം.. അത് കൂടി അല്ലേ ഉള്ളൂ… നീ വളരെ പൊട്ടൻഷ്യൽ ഉള്ള ഒരു പെൺകുട്ടി ആണ് മേഘാ.. . എന്റെ ഭാര്യ ആയി എന്റെ കുടകീഴിൽ ഒതുങ്ങി ഇല്ലാതാക്കാൻ ഉള്ളതല്ല അതൊന്നും.. ഫസ്റ്റ് നീ നിന്റെ ആഗ്രഹങ്ങൾ സ്വപ്നങ്ങൾ എല്ലാം സ്വന്തം ആക്ക്.. അത് കഴിഞ്ഞു മതി നിന്റെ ഞാനും നീയും നമ്മുടെ ലോകവും എന്ന സ്വപ്നം.. അനി..നിന്നെ പോലെ ഒരു പാർട്ണറിനെ കിട്ടാൻ എന്ത് ഭാഗ്യം ആണെടാ ഞാൻ ചെയ്തേ…

ലോകത്ത് ഉള്ള എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത് മോഹിക്കുന്നത് സ്വപ്നം കാണുന്നത് നിന്നെ പോലെ ഉള്ള ഒരു പാർട്ണർ വേണം എന്നാണ്… ഭാര്യ അല്ലെങ്കിൽ കാമുകി തന്നെക്കാൾ ചെറുതല്ല തന്റെ കാര്യങ്ങൾ അടിച്ചേൽപ്പിക്കേണ്ടവൾ അല്ല മറിച് തന്റെ ഒപ്പം നിൽക്കുന്ന അല്ലെങ്കിൽ തന്നേക്കാൾ മുകളിൽ നിൽക്കണം എന്ന് ആഗ്രഹിക്കുന്ന നിന്റെ ഈ ആറ്റിട്യൂട് ഉണ്ടല്ലോ ഇതാണ് ഓരോ ആണിനും വേണ്ടത്.. ഒരു പെണ്ണും അവളുടെ ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്നത് സ്നേഹവും, കരുതലും, സെക്സും, മാത്രം അല്ല… അവൾക്ക് വളരാൻ… അവളെ പ്രോത്സാഹിപ്പിക്കാൻ അവളുടെ സ്വപ്നങ്ങൾ നേടി എടുക്കാൻ ഒപ്പം നിൽക്കുന്ന….

തളരുമ്പോൾ ശക്തി തരുന്ന…. മനസ് മടുക്കുമ്പോൾ മോട്ടിവേറ്റ് ചെയ്യുന്ന ഒരാളെ ആണ്… എന്താടാ അത് പലരും തിരിച്ചറിയാത്തത്… എന്നാണ് നമ്മുടെ സമൂഹം ആണിനും പെണ്ണിനും ഇടയിൽ ഉള്ള ഈ വേലിക്കെട്ടുകൾ ഒക്കെ ഒന്ന് തകർത്തെറിയുക…. അതൊക്കെ ശരിയാവും മേഘ.. ഇപ്പോൾ തന്നെ നോക്ക് എത്രയോ മാറ്റം വന്നില്ലേ.. കാലം ഇപ്പോൾ പെണ്ണിനൊപ്പം ആണ്.. അവളുടെ സ്വപ്നങ്ങൾക്ക് പിറകെ ആണ്.. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു… മേഘ അവന്റെ നെഞ്ചിലേക്ക് ചാരി.. ഐ വിൽ മിസ്സ്‌ യൂ… മിസ്സ്‌ യൂ ടു ..

അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു… അനി.. ഇനി ഞാൻ ചിലപ്പോൾ എക്സാം എല്ലാം കഴിഞ്ഞേ വരൂ.. ഫൈനൽ ഇയർ ആണ്.. പ്രൊജക്റ്റ്‌, വൈവ എന്നൊക്കെ പറഞ്ഞു കുറേ ഉണ്ട്… ഐ വില്ല് ബി ബിസി…. എനിക്ക് മനസിലാവില്ലേ ഡി വെള്ളാരംകല്ലേ അതൊക്കെ…. നീ നന്നായി പഠിക്ക്.. വേറെ ഒന്നും ആലോചിക്കേണ്ട… ബാക്കി ഒക്കെ ഞാൻ ഇവിടിരുന്ന് ആലോചിച്ചിച്ചോളാം… അതിന് നിനക്ക് അറിയോ ഞാൻ വേറെ എന്തൊക്കെയാ ആലോചിക്കുന്നതെന്ന്.. പിന്നേ.. എന്നാ പറ… കല്യാണത്തിന് ഏത് കളർ സാരി ഉടുക്കണം, ഹോണിമൂണിന് എവിടെ പോണം, നമ്മുടെ മൂത്ത പെൺകുട്ടിക്ക് എന്ത് പേരിടണം..

രണ്ടാമത്തെ മോനേ ഡോക്ടറാക്കണോ കളക്ടർ ആക്കണോ… നമ്മുടെ പുതിയ വീട്ടിൽ എത്ര ബെഡ്‌റൂം വേണം, വെഡിങ് ആനിവേഴ്സറിക്ക് എന്ത് ഗിഫ്റ്റ് നൽകണം, ആദ്യരാത്രിയിൽ ആദ്യം എന്ത് പറയണം.. ഇതൊക്കെ അല്ലേ..അവൻ ചിരിയോടെ ചോദിച്ചു.. ഇതൊക്കെ നിനക്കെങ്ങനെ അറിയാം… അവൾ ചുണ്ട് കൂർപ്പിച്ചു ചോദിച്ചു എന്തൊക്കെ ആദർശം പറഞ്ഞാലും.. ഉള്ളിന്റെ ഉള്ളിൽ നീയും ഒരു സാധാരണ പെണ്ണല്ലേ… കുറേ സ്വപ്ങ്ങളും, കുറച്ചു കുറുമ്പുകളും, ഇത്തിരി അസൂയയും, പിന്നെ കുന്നോളം സ്നേഹവും ഉള്ള ഒരു സാധാരണ പെണ്ണ്..

അവളുടെ രണ്ടു തോളിലും കൈ ഇട്ട് അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചവൻ പറഞ്ഞു..അവൾ മുഖം താഴ്ത്തി ചിരിച്ചു… എന്റെ മേഘേ ഈ നാണം നിനക്ക് ഒട്ടും ചേരുന്നില്ലാട്ടോ… അവൻ അവളുടെ താടി ഉയർത്തി പറഞ്ഞു… എപ്പോഴും കലപില കൂട്ടി എന്റെ ചെവിക്ക് സൗര്യം താരാതെ.. എന്നെ കുറ്റം പറഞ്ഞു.. ചീത്ത പറഞ്ഞു.. എന്നെ ദേഷ്യം പിടിപ്പിച്ചു.. ഇനി ഞാൻ ദേഷ്യം പിടിച്ചാൽ എന്നോട് പിണങ്ങി മുഖം വീർപ്പിച്ചിരിക്കുന്ന അത് സോൾവ് ചെയ്‌താൽ എന്റെ പിന്നാലെ വാല് പോലെ വീണ്ടും നടക്കുന്ന ആ മേഘയെ ആണ് എനിക്ക് ഇഷ്ടം.. അവന്റെ സംസാരം കേട്ട് അവൾ ചിരിച്ചു…

എന്താടി വെള്ളാരം കല്ലേ… നീ പോടാ പൊട്ടക്കണ്ണാ.. അവൾ കുറുമ്പോടെ വിളിച്ചു.. ആ.. അതാണ്… മൈ ഗേൾ… അവൻ അവളുടെ ഇരു കവിളും വലിച്ചു… പിന്നെ കാറിന്റെ ഡാഷ്ബോർഡ് തുറന്ന് ഒരു ബോക്സ്‌ എടുത്തു അവൾക്ക് നീട്ടി.. എന്താടാ ഇത്.. അവൾ അത് വാങ്ങി പൊളിച്ചു കൊണ്ട് ചോദിച്ചു.. നീ.. നോക്ക്… അവൾ അത് തുറന്നു നോക്കി അതൊരു ചെറിയ ടെഡിബിയർ ആയിരുന്നു… ഓ സൊ ക്യൂട്ട്.. അവൾ അതിനെ മുഖത്തോട് ചേർത്ത് പിടിച്ചു… ഇഷ്ടായോ… അവൻ ചോദിച്ചു.. മ്മ് ഒത്തിരി..

എന്റെ മേഘേ നിങ്ങൾ ഈ പെണ്ണുങ്ങൾക്ക് ടെഡിബിയർ.. ഡയറി മിൽക്ക് ഇങ്ങനെ ഉള്ളതൊക്കെ ആണല്ലോ ഇഷ്ടം അതെന്താ.. അതോ… ഇതൊക്കെ ചെറിയ സമ്മാനങ്ങൾ ആണ്… വലിയ പൈസയും വേണ്ട.. പക്ഷെ നമ്മൾ പ്രദീക്ഷിക്കാതെ ഇങ്ങനെ കൊച്ചു കൊച്ചു സമ്മാനങ്ങൾ കിട്ടുന്നത് ഭയങ്കര രസാ.. സർപ്രൈസ് അത് ഞങ്ങൾ പെണ്ണുങ്ങളുടെ ഒരു വീക്നെസ് ആണ്… ഒരു വലിയ ജ്വല്ലറിയിൽ കൊണ്ട് പോയി പത്തു പവന്റെ മാല വാങ്ങി തരുന്നതിലും സന്തോഷം ആണ് സർപ്രൈസ് ആയി ഒരു ടെഡിബിയറോ, കുപ്പിവളയോ, ഡയറിമിൽക്കോ ഒക്കെ വാങ്ങി തരുമ്പോൾ… മ്മ് ഓരോ വട്ട്.. അല്ലേ.. അവൻ കളിയാക്കി.. വട്ട് തന്നെ ആണ്..

പക്ഷെ ഈ വട്ട് ഒരു പ്രത്യേകരസം ആണ്.. അവൾ അവന്റെ മേലേക്ക് ചാഞ്ഞു… പോയി വരും വരെ എന്നും രാത്രി ഞാൻ ഇനി ഈ teddy യെ കെട്ടിപിടിച്ചു ഉറങ്ങി കോളാം… പക്ഷെ തിരിച്ചു വന്നാൽ ഇതിനെ ഞാൻ മൂലക്ക് എറിയും.. മര്യാദക്ക് എന്നെ കെട്ടിക്കോ… എനിക്ക് കെട്ടിപ്പിടിക്കാൻ ഓ ഏറ്റു ന്റെ വെള്ളാരം കല്ലേ.. അവൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു… സന്തോഷത്തോടെ അവൻ അവളെ യാത്രയാക്കി… തിരികെ ഉള്ള യാത്രയിൽ അവന്റെ മനസ് മുഴുവൻ മേഘ ആയിരുന്നു…. ഒരു പന്ത്രണ്ടാം ക്ലാസ്സുകാരന് ഒൻമ്പതാം ക്ലാസ്സുകാരിയോട് തോന്നിയ സൗഹൃദം…

അവളിൽ അത് പ്രണയം ആയി വളർന്നു.. ഒടുവിൽ അവളിലൂടെ അവനിലേക്കും. ഒരിക്കലും ഒറ്റക്ക് നിലനിൽക്കാനാവാത്ത രണ്ടു ഇണക്കിളികളായി അവർ മാറി… ഒരുമിച്ചു മാത്രം ഇമ ചിമ്മുന്ന കണ്ണുകൾ പോലെ… അവന് പുറകെ ഏതൊരു വെളിച്ചത്തിലും പിന്തുടരുന്ന നിഴലു പോലെ… അവന്റെ ചലനങ്ങളെ… ഭാവങ്ങളെ ഒരുപോലെ ഒപ്പി എടുക്കുന്ന കണ്ണാടിയിലെ പ്രതിബിംബം എന്ന പോലെ….

എന്നും അവൾ അവനൊപ്പം ഉണ്ട്…. കുറുമ്പോടെ തന്നോട് സംസാരിക്കുന്ന മേഘയുടെ മുഖം അവനോർത്തു.. പക്ഷെ ഒപ്പം ശാന്തമായി കണ്ണുകൾ അടച്ചു ഉറങ്ങുന്ന മറ്റൊരു പെണ്ണിന്റെ മുഖവും ഉണ്ടായിരുന്നു… അവന്റെ ഉള്ളിൽ…. ആ വെള്ളാരം കല്ലിന്റ വെളുത്തു തുടുത്ത മുഖത്തിനേക്കാൾ ആ പെൺകുട്ടിയുടെ കറുത്തിരുണ്ട മുഖം ശോഭ പടർത്തുന്നുണ്ടെന്ന് ഒരു നിമിഷം അവന് തോന്നി….

തുടരും..

ശ്യാമമേഘം : ഭാഗം 4

-

-

-

-

-