Saturday, January 18, 2025
Novel

മൂക്കുത്തി : ഭാഗം 1

നോവൽ
******
എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

“‘സർ.. ക്യാന്റീനിൽ അടി.. വേഗം വാ..””

ക്യാന്റീനിൽ ജോലി ചെയ്യുന്ന പയ്യൻ വന്ന് പറഞ്ഞതും പ്രിൻസിപാൽ പെട്ടന്ന് എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി..

“”ഓഹ് ഇവന്മാരെ കൊണ്ട് എന്തൊരു ശല്യം ആണ്.. പഠിക്കാൻ വന്നാ അത് ചെയ്യില്ല എന്നാ ബാക്കി ഉള്ളൊരുടെ സമാധാനം കൂടി കളയണോ..””

ഓഫീസിൽ നിന്ന് ഇറങ്ങി അയാൾ ക്യാന്റീനിലേക്ക് നടന്നു.. അവിടെ കുട്ടികൾ എല്ലാം തടിച്ചു കൂടിയിട്ടുണ്ട്.. പ്രിൻസിപ്പാളിനെയും ടീച്ചേർസ്നേം കണ്ടപ്പോൾ കുട്ടികൾ ചിലരൊക്കെ മാറി നിന്നു..
അയാൾ ശബ്‌ദം ഉയർത്തി പറഞ്ഞു..

“”എന്താ ഇവിടെ.. എല്ലാരും ക്ലാസ്സിൽ പോ..””

ക്യാന്റീനിന്റെ മുമ്പിൽ നിന്ന് കുട്ടികൾ എല്ലാം മാറിയപ്പോൾ കണ്ടത് ഗൗരവവിനെ ആയിരുന്നു.. കട്ടി മീശ പിരിച്ചു കൊണ്ട് നിലത്തു കിടക്കുന്ന ആളുടെ നെഞ്ചിൽ ചവിട്ടി നിൽക്കുന്നു..

“”ഗൗരവ് എന്താ ഇത്..'”‘

അവന്റെ നെഞ്ചിൽ നിന്ന് കാലെടുത്തു കൊണ്ട് അവൻ പ്രിൻസിപ്പാളിന്റെ മുഖത്തു നോക്കി..
അവശനായി നിലത്ത് നിന്ന് മെല്ലെ എഴുന്നേറ്റ് നിന്ന ആളെ സംശയത്തോടെ അയാൾ നോക്കി..

“”നോക്കണ്ട സർ ഇവൻ ഈ ക്യാമ്പസ്സിലെ ആൾ അല്ല.. കുറച്ചു ദിവസായി ഇവൻ ഇവിടുത്തെ പെൺകുട്ടികൾക്ക് ശല്യം ആയിട്ട് ഇതിനുള്ളിൽ കളിക്കുന്നു.. ആരും കണ്ടില്ലെന്ന അവൻ കരുതിയത്..””

പ്രിൻസിപ്പാൾ കൂടുതൽ ഒന്നും ചോദിക്കാതെ സെക്യൂരിറ്റിയെ ഉറക്കെ വിളിച്ചു..

“”ടോ സെക്യൂരിറ്റി..””

ഗൗരവ് ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി ക്യാന്റീനിന്റെ മൂലയിലേക്ക് നോക്കി.. നിലത്ത് വീണു കിടക്കുന്ന സെക്യൂരിറ്റിയെ നോക്കി.. അത് കണ്ടതും പ്രിൻസിപ്പാൾ ഒന്ന് ഞെട്ടി..

“”ഇയാളെ.. “”

“”തെറ്റ് ചെയ്യാൻ കൂട്ട് നിക്കുന്ന ആളെ അല്ലെ ആദ്യം നിലയ്ക്കു നിർത്തണ്ടത്..””

പ്രിൻസിപ്പാൾ നെറ്റിയിലെ വിയർപ്പ് തുള്ളികൾ തുടച്ചു കൊണ്ട് അവനോട് പറഞ്ഞു..

“”ഗൗരവ് എന്റെ കൂടെ ഓഫീസ് വരെ ഒന്ന് വാ.. “”

എല്ലാരും പോയി കഴിഞ്ഞു ഗൗരവ് പ്രിൻസിപ്പാളിന് ഒപ്പം ഓഫീസിലേക്ക് നടന്നു.. പ്രിൻസിപ്പാൾ തന്റെ കസേരയിൽ ഇരുന്നുകൊണ്ട് അവനോട് പറഞ്ഞു..

“”ഇത് കേരളത്തിലെ ഒരു കോളേജ് ആണ്.. നീ ഇവിടെ ഫൈനൽ ഇയർ എം ബി എ ചെയ്യുന്നു.. അത് മറക്കണ്ട അല്ലാതെ തമിഴ് സിനിമ ആണെന്നും നീ അതിലെ നായകൻ ആണെന്നും ചിന്തിച്ചുകൊണ്ട് ഇങ്ങോട്ട് വരണ്ട.. ഇത് എന്റെ ലാസ്റ്റ് ഫർണിങ് ആണ്.. ഇനി ഉണ്ടാവില്ല..””

“”മ്മ്.. “”

ഗൗരവ് ഒന്ന് മൂളുക മാത്രം ചെയ്തു.. അവിടെ നിന്ന് തിരികെ ഇറങ്ങി.. ക്ലാസ്സിലേക്ക് സ്ലോ മോഷനിൽ നടന്നു പോകുമ്പോൾ ആണ് എന്തിലോ തട്ടി ഗൗരവ് വീണത്.. തലയും കുത്തി വീണത് ദേഷ്യത്തിൽ നിലത്ത് കിടന്നു കൊണ്ട് നോക്കിയപ്പോൾ രണ്ട് ഉണ്ടക്കണ്ണുകൾ എന്നെ നോക്കുന്നു..

നിലത്ത് കുനിഞ്ഞു നിന്ന അവളെ തട്ടി ആയിരുന്നു വീണത്..

“”ഏതാടി നീ…””

“”അത് എന്റെ… എന്റെ.. മൂക്കുത്തി..””

“”ആഹ് മൂക്ക് കുത്തി വീണത് കണ്ടില്ലേ.. ഓരോ എടങ്ങേറ്..””

“”സൊ… സോറി..””

“”അവളുടെ സോറി..””

ദേഷ്യത്തിൽ അവൻ അവളെ നോക്കി.. എന്നിട്ട് എഴുന്നേൽക്കാൻ കൈ നിലത്ത് കുത്തിയപ്പോൾ കയ്യിൽ എന്തോ തറച്ചു കയറി.. വേദന കൊണ്ട് നോക്കിയപ്പോൾ തിളങ്ങുന്ന ഒരു കുഞ്ഞു കല്ല്..

ഞാൻ കൈ നോക്കുന്നത് കണ്ടിട്ട് അവളും നോക്കി..

“”ഇതേ എന്റെ മൂക്കുത്തി.. ഇത് വീണു പോയി.. എവിടെ ആണെന്നാ ഞാൻ ഇത്രയും നേരം നോക്കിയത്.. “”

“”ആഹാ.. കള്ള കുരിപ്പ്.. “”

കയ്യിൽ തറച്ചു കയറിയ മൂക്കുത്തി ഞാൻ വലിച്ചു എടുത്തു.. എന്നിട്ട് നോക്കി…

“”ഇത് കൊള്ളാലോ സ്വർണം ആണോടി..””

“”മ്മ്..””

അവൾ ചെറിയ ഭയം കലർത്തി എന്നെ നോക്കി ഒന്ന് മൂളി..

“”അപ്പൊ ഇത് ചേട്ടൻ അങ്ങു എടുക്കുവാ.. കയ്യിൽ കുത്തി കയറ്റിയതിനും പിന്നെ എന്നെ ഉരുട്ടി ഇട്ടതിനും..””

“”അയ്യോ.. അത് എനിക്ക് ആകെ ഉള്ളതാ.. വിറ്റാലും ഒന്നും കിട്ടില്ല പൊടി പൊന്നാ””

“”സാരമില്ല..””

അവളോട് കൂടുതൽ ഒന്നും പറയാതെ ആ മൂക്കുത്തി എടുത്തു കീശയിൽ ഇട്ടിട്ട് ക്ലാസ്സിലേക്ക് നടന്നു.. മുക്കിൽ പതിയെ തൊട്ടു പിണക്കത്തിൽ അവൾ എന്നെ നോക്കുന്നുണ്ട്..

ക്ലാസ്സിൽ കയറിയതും നിശബ്ദമായി എല്ലാരും എന്നെ നോക്കി.. നേരെ സന്ദീപിന്റെ അടുത്ത് ചെന്ന് ഇരുന്നു..

“”ക്ലാസ്സിൽ സാറന്മാർ ആരും വന്നില്ലെടാ..””

“”ഇല്ലടാ.. ടാ പിന്നെ നീ അവനെ പഞ്ഞിക്കിട്ടോ..””

“”അറിയില്ല അത് ഡോക്ടർ ഇട്ട് കാണും..””

“”ഞാൻ തലവേദന ആയതു കൊണ്ടാ വരാഞ്ഞത്..””

“”മ്മ് മ്മ്മ്.. പാൽ കുപ്പി മോൻ പഠിക്ക്.. ഞാൻ വിശ്വസിച്ചു..””

ജനൽ വഴി പുറത്തേക്ക് നോക്കിയപ്പോൾ ആ മൂക്കുത്തി പെണ്ണ് വരാന്തയിലൂടെ തിരക്കിട്ട് പോകുന്നുണ്ട്..

അവൾ ക്ലാസ്സിന് മുമ്പിൽ എത്തിയപ്പോൾ ക്ലാസ് തുടങ്ങിയിരുന്നു.. പുറത്ത് നിന്ന് അവൾ ക്ലാസ്സിലേക്ക് നോക്കി..

“”സർ മെ ഐ..””

പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിൽ സർ അവളെ നോക്കി ചോദിച്ചു..

“”എന്താ ആര്യ.. ക്ലാസ് തുടങ്ങിയത് അറിഞ്ഞില്ലേ..””

“”അത് പിന്നെ മൂക്കുത്തി വീണു പോയപ്പോ.. ഞാൻ പിന്നെ.. നോക്കിയപ്പോ.. “”

“”മതി നിന്ന് വിയർക്കണ്ട.. കയറിക്കോ.. “”

അവൾ പെട്ടന്ന് ക്ലാസ്സിൽ കയറി അടുത്ത് ഇരിക്കുന്ന കൂട്ടുകാരി നിഖില പതിഞ്ഞ സ്വരത്തിൽ ചോദിച്ചു..

“”എവിടെ ആയിരുന്നു..””

മറുപടി പറയാൻ ഒരുങ്ങുന്ന അവളെ സർ നോക്കി..

“”എന്താ അവിടെ ഒരു സംസാരം.. “”

“”നതിംഗ് സർ.. “”

അയാൾ വീണ്ടും ക്ലാസ് എടുക്കാൻ തുടങ്ങി.. ഇന്റർവെൽ ആയതും നിഖില വീണ്ടും ചോദിച്ചു.. മറുപടി പറയുമ്പോൾ അവൾ ദേഷ്യത്തോടെ അവളെ നോക്കി..

“”എടി ദുഷ്ടി.. നീ ടോയ്‌ലെറ്റിന് പുറത്ത് നിൽക്കും എന്ന് പറഞ്ഞിട്ട് എന്നെ തനിച്ചാക്കി വന്നില്ലെ..””

“”എന്റെ ആര്യ.. അപ്പോഴല്ലേ ക്യാന്റീനിൽ നല്ല മാസ്സ് അടി ഉണ്ടായത്.. ഞാൻ അങ്ങോട്ട് പോയി.. പിന്നെ പ്രിൻസിപ്പാൾ വന്നപ്പോൾ ഞങ്ങൾ വേഗം ക്ലാസ്സിൽ കയറി നിന്റെ കാര്യം മറന്നു.. “”

“”ആഹ് മറക്കും.. എനിക്ക് അറിയാം..””

“”നിന്റെ മൂക്കുത്തി എവിടെ..””

അത് പ്രിൻസിപ്പാളിന്റെ ഓഫീസിന്റെ അവിടെ എത്തിയപ്പോൾ വീണു.. പിന്നെ ആ ചേട്ടൻ ഇല്ലേ അയാൾ കൊണ്ടു പോയി..

“”നീ എന്താ പറയുന്നത്.. “”

ആര്യ നടന്നത് എല്ലാം വിശദമായി നിഖിലയോട് പറഞ്ഞു കൊടുത്തു..

“”എടി അത് ഗൗരവ് ചേട്ടൻ ആണോ.. അയ്യോ.. ഞാൻ എങ്ങാനും ആയിരുന്നെ.. “”””മ്മ് നീ ആയിരുന്നെങ്കിൽ ഒലത്തും.. ഒന്ന് പൊടി.. എന്തൊരു ജാട ആണ് അയാൾക്ക് എന്റെ മൂക്കുത്തി.. അമ്മയോട് വാശി പിടിച്ചും.. പിന്നെ എത്ര പേടിച്ചോക്കെ ആയിരുന്നു ഈ മൂക്ക് കുത്തി ആ മൂക്കുത്തി ഇട്ടത് എന്ന്.. അതും കൊണ്ടാ അയാൾ പോയത്.. “”

“”നമ്മുക്ക് പോയി വാങ്ങാം.. “”

“”മ്മ് വാങ്ങണം.. “”

ഇന്റർവെൽ കഴിഞ്ഞു സർ വന്ന് ഓരോ മണിക്കൂറും പെട്ടന്ന് പോകാൻ അവൾ കാത്തു നിന്നു.. വൈകിട്ട് കോളേജ് വിട്ടതും അവൾ ഓടി അവന്റെ ക്ലാസിനു മുമ്പിൽ ചെന്നു..

“”ഇതല്ലേടി അയാളുടെ ക്ലാസ്സ്‌.. കാണുന്നില്ലല്ലോ.. “”

“”പോയി തോന്നുന്നു.. നീ വാ ആര്യ.. നമ്മുക്ക് വാക ചോട്ടിൽ നോക്കാം അവിടെ ബൈക്ക് നിർത്തിയത് എടുക്കുന്നത് ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട്.. “”

“”മ്മ്.. “”

അവർ ഇരുവരും അങ്ങോട്ട് ഓടി.. പക്ഷെ അപ്പോഴേക്കും ഗൗരവ് അവന്റെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയിരുന്നു ഗേറ്റിന് അടുത്ത് എത്തിയതും അവൻ ബൈക്കിന്റെ സൈഡ് മിറർ വഴി അവൾ ഓടി വരുന്നത് കണ്ടെങ്കിലും..
അത് ശ്രെദ്ധിക്കാത്ത മട്ടിൽ അവൻ ഗേറ്റ് കടന്നു വേഗത്തിൽ പോയി,,..

“”അയ്യോ.. നിക്ക് ആര്യ.. എനിക്ക് വയ്യ ഓടാൻ.. “”

കിതച്ചു കൊണ്ട് നിഖില ആര്യയുടെ കയ്യിൽ പിടിച്ചു നിന്നു..

“”ഇല്ലെങ്കിലും ഓടിയിട്ട് കാര്യം ഇല്ല.. അയാൾ പോയി.. ഇനി നാളെ നോക്കാം.. “”

അവൾ ബസ് കയറാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു.. അതിന് മുമ്പിലായി ഉള്ള ഫാൻസി കടയിൽ നോക്കി..

“”എടി ഒരു ഫാൻസി മൂക്കുത്തി വാങ്ങാം.. ഇനി അത് അയാൾ തന്നില്ലെങ്കിൽ എന്റെ മൂക്കിലെ തൊള അടഞ്ഞു പോകും..””

രണ്ടുപേരും കടയിൽ കയറി ഒരു കുഞ്ഞു മൂക്കുത്തി വാങ്ങി പച്ച കല്ലുള്ള കുഞ്ഞു മൂക്കുത്തി.. അവിടെ വെച്ചു തന്നെ ആര്യ അത് മൂക്കിൽ ഇട്ടു നോക്കി..

തിരികെ ഇറങ്ങി ബസിൽ ഓടി കയറി രണ്ടാളും.. ബസിൽ നിന്ന് പുറത്ത് നോക്കുമ്പോൾ റോഡ് സൈഡിലെ പെട്ടി കടയുടെ മുമ്പിൽ നിന്ന് അവൻ സിഗ്ഗരറ്റ് വലിക്കുന്നുണ്ട്..

“”ഇതേ അയാൾ.. ആള് മെന അല്ലല്ലോ നിഖി..””

“”അല്ലടീ അയാൾ നല്ലതാ..””

“”മ്മ്.. നിന്റെ മാത്രം തോന്നൽ ആണ്..””

“”ടിക്കറ്റ് ടിക്കറ്റ്.. “”

തിരക്കിൽ ആളുകളുടെ ഇടയിൽ കൂടി അലറി പോകുന്നുണ്ട് കണ്ടക്ടർ..

“”ഇയാൾക്ക് മെല്ലെ വിളിച്ചു കൂവി കൂടെ..””

കണ്ടക്ടർ നിഖിലയെ ഒന്ന് നോക്കി..

“”ഞാൻ മെല്ലെ കൂവാം.. പെങ്ങള് കൂവി വിളിക്കാതെ ഒന്ന് ടിക്കറ്റ് എടുത്തു താ.. ഒരുങ്ങി കെട്ടി ഇറങ്ങിയ പോരെ നിനക്കൊക്കെ ബാക്കി ഉള്ളോന്റെ വയറ്റി പിഴപ്പിനേം കളിയാക്കാൻ..””

“”അയ്യോ ഞാൻ ഒന്നും പറഞ്ഞില്ല..””

സ്റ്റോപ്പ്‌ എത്തിയതും നിഖിലയോട് യാത്ര പറഞ്ഞു ഇറങ്ങി.. വീട്ടിലേക്ക് നടക്കുമ്പോൾ മൂക്കുത്തി പോയത് ആയിരുന്നു മനസ്സിൽ നാളെ എങ്ങനെയും അവന്റെ കയ്യിൽ നിന്ന് വാങ്ങണം എന്ന് ഉറപ്പിച്ചു അവൾ നടന്നു..

പിറ്റേന്ന് രാവിലെ കോളേജിൽ എത്തിയപ്പോൾ അവൾക്ക് അധികം തിരയെണ്ടി വന്നില്ല.. ഗേറ്റിന് അരികിൽ ആരെയോ കാത്തു നിൽക്കുന്നത് പോലെ അവൻ നിൽപ്പുണ്ട്..

അവൾ അവന് അരികിലേക്ക് നടന്നു.. നിഖിലയുടെ മുഖത്തു ചെറിയ ഭയം അവൾ ആര്യ കാണാതെ മെല്ലെ ക്ലാസ്സിലേക്ക് ഓടി..

ഗൗരവ് അവളെ നോക്കി പുരികം ഉയർത്തി.. മീശ പിരിച്ചു കൊണ്ട് ചോദിച്ചു..

“”എന്താടി.. “”

കാത്തിരിക്കാം💕