Saturday, January 18, 2025
Novel

മിഴിനിറയാതെ : ഭാഗം 13

എഴുത്തുകാരി: റിൻസി പ്രിൻസ്

വാതിലിൽ തട്ടുന്നത് കേട്ട് ആദിയും സ്വാതിയും അവിടേക്ക് നോക്കി, അവളോട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ച് ആദി അവളെ മുറിയിലേക്ക് കൊണ്ടുപോയി, “എന്ത് ശബ്ദം കേട്ടാലും പുറത്തിറങ്ങി വരരുത് ഞാൻ വിളിക്കാതെ, ആദി അവൾക്ക് മുന്നറിയിപ്പു നൽകി മുറി വെളിയിൽ നിന്നും കുറ്റിയിട്ടു, അവൻ ഉറക്കച്ചടവോടെ എന്നപോലെ വാതിൽ തുറന്നു, മുന്നിൽ നിൽക്കുന്ന ദത്തനെ കണ്ട് അവൻ കാര്യം മനസ്സിലാകാത്ത രീതിയിൽ നോക്കി, “എന്താ ഈ സമയത്ത് അവൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ ആലസ്യത്തോടെ അയാളോട് തിരക്കി, “സാർ ഉറക്കം ആയിരുന്നു അല്ലേ

“പിന്നെ ഈ സമയത്ത് എന്തു ചെയ്യാനാ ആദി തൻറെ ദേഷ്യം മറച്ചുവെച്ചില്ല “ഒരു പെൺകുട്ടി ഇങ്ങോട്ട് എങ്ങാനും ഇങ്ങോട്ട് വന്നോ എന്ന് അറിയാനാ “പെണ്കുട്ടിയോ? നിങ്ങളെന്താ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി കളിയാക്കുകയാണോ,? “അല്ല സാറേ എൻറെ ഭാര്യയുടെ അനിയത്തിയുടെ മകള് ,ഞങ്ങടെ വീട്ടിൽ നിൽക്കുന്ന കുട്ടിയല്ലേ, അവളെ കുറെ നേരമായി കാണുന്നില്ല, ഇങ്ങോട്ട് എങ്ങാനും വന്നോ എന്നറിയാനായിരുന്നു, “ആ കുട്ടി എന്തിനാ ഇങ്ങോട്ട് വരുന്നത് ? കാണാൻ ഇല്ലെങ്കിൽ വല്ല പോലീസ് സ്റ്റേഷനിലും കൊണ്ട് പരാതി കൊടുക്കുകയാണ് വേണ്ടത് അല്ലാതെ ഇങ്ങോട്ട് വന്നിട്ട് എന്ത് ചെയ്യാനാ ,

“സാറിന് ബുദ്ധിമുട്ടായെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു, അയാൾ വിനീതനായി പറഞ്ഞു “ഞാൻ ഡ്യൂട്ടി കഴിഞ്ഞ് വളരെ ക്ഷീണിച്ചു വന്നു കിടക്കുന്ന ഒരാളാണ്, ബുദ്ധിമുട്ട് ആയെങ്കിൽ എന്നല്ല നല്ല ബുദ്ധിമുട്ടായി അത് പറഞ്ഞ് ആദി വാതിലടച്ചു , കുറേസമയം ദത്തൻ അവിടെയെല്ലാം സ്വാതിയെ തിരഞ്ഞു, കാണാതായപ്പോൾ തിരികെ വീട്ടിൽ ചെന്ന് മദ്യക്കുപ്പിയിൽ അഭയം പ്രാപിച്ചു, തൻറെ ദേഷ്യവും സങ്കടവും മുഴുവൻ അയാൾ മദ്യം കുടിച്ചു തീർത്തു, ആ വീട്ടിലെ ലൈറ്റുകൾ എല്ലാം അണഞ്ഞപ്പോൾ ആദി സ്വാതിയെ വിളിച്ചു, അവൾ ഭയത്തോടെ മുറി തുറന്നു , അവളുടെ മുഖഭാവം കണ്ട് ആദി പറഞ്ഞു,

“പേടിക്കണ്ട,അയാൾ പോയി സ്വാതി തലയാട്ടി “താൻ മുറിയിൽ കിടന്നോ ഞാൻ ഇവിടെ കിടന്നോളാം അവൻ പറഞ്ഞു സ്വാതി എന്തുചെയ്യണമെന്നറിയാതെ നിന്നു, ആദി മുറിയിൽ പോയി ബെഡ്ഷീറ്റും തലയണയും എടുത്തു തറയിൽ വിരിച്ചു കിടന്നു, “അതെ എന്നെ എന്തെങ്കിലും വിശ്വാസക്കുറവോ പേടിയോ വല്ലോം ഉണ്ടെങ്കിൽ ആ മുറിയുടെ കുറ്റി ഇട്ടേക്ക് അതും പറഞ്ഞ് ആദി പുതപ്പെടുത്ത് മൂടി കിടന്നുറങ്ങി, കുറെ നേരം അവിടെ നിന്നിട്ട് സ്വാതി മുറിയിൽ ചെന്നു, എന്തുകൊണ്ടോ മുറി കുറ്റിയിടാൻ അവൾക്ക് തോന്നിയില്ല, മുറി ചാരി ഇട്ട് അവൾ ബെഡിൽ വന്നിരുന്നു, ആദിപറഞ്ഞ കാര്യങ്ങളെ പറ്റി ആലോചിച്ചു ,

എന്ത് കണ്ടിട്ടാണ് അദ്ദേഹംതന്നെ ഇഷ്ടപ്പെടുന്നത് അവൾ മനസ്സിൽ ചോദിച്ചു , കുറച്ചു മുൻപേ ആ കണ്ണുകളിൽ ആത്മാർത്ഥ സ്നേഹം താൻ കണ്ടതാണ്, ആ ചേർത്തുപിടിക്കലിൽ യഥാർത്ഥ പ്രണയം താൻ അറിഞ്ഞതാണ്, അവൾ മനസ്സിൽ ഓർത്തു. എന്തൊക്കെയോ ആലോചിച്ച് എപ്പോഴോ അവൾ ഉറങ്ങിപ്പോയി , രാവിലെ പള്ളിയിലെ സുബഹി നമസ്കാരത്തിന് ഉള്ള ബാങ്ക് വിളി കേട്ടാണ് അവൾ ഉണർന്നത്, അപ്പോഴാണ് താൻ ആദിയുടെ വീട്ടിൽ ആണെന്ന് അവൾ ഓർത്തത് , അവൾ മുറിയിലെ ലൈറ്റ് ഇട്ട് ഹാളിലേക്ക് ചെന്നപ്പോൾ നിഷ്കളങ്കമായി ഉറങ്ങുന്ന ആദി ആണ് കണ്ടത്, അവൾ പതിയെ അവൻറെ അരികിലേക്ക് ചെന്നു ചുമച്ചു,

അവൻ ഉണരുന്നില്ല എന്ന് കണ്ടപ്പോൾ അവൾ മെല്ലെ അവൻറെ തോളിൽ തട്ടി വിളിച്ചു അവൻ കണ്ണു തുറന്നു, “ഗുഡ്മോണിങ് താൻ നേരത്തെ ഉണരുമോ,? ഉറക്കത്തിന്റെ ആലസ്യത്തോടെ അവൻ ചോദിച്ചു , “ഇന്ന് താമസിച്ചുപോയി എന്നും നാല് മണിയാകുമ്പോൾ ഉണരും അവൾ മറുപടി പറഞ്ഞു “ഞാൻ പോട്ടെ ,മുത്തശ്ശി ഉണർന്നിട്ടുണ്ടാവും, അവൾ അവൻറെ അനുവാദത്തിനായി കാത്തു “പൊയ്ക്കോ, പക്ഷേ ഞാൻ ഇന്നലെ പറഞ്ഞ കാര്യത്തിന് ഒരു മറുപടി തന്നിട്ട് പോയാൽ മതി , ആദി പറഞ്ഞു “എന്തു മറുപടി? എന്ത് കാര്യത്തിന്, “അതു കൊള്ളാം, അറിയില്ല ?

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി അവൾ ഇല്ല എന്ന് തല ചലിപ്പിച്ചു “ഞാൻ ഇന്നലെ ചോദിച്ചില്ലേ ഈ സ്വാതികുട്ടി എനിക്ക് സ്വന്തമാകുമോ എന്ന്? അതിൻറെ മറുപടി അവൾ മിണ്ടാതെ നിന്നു “എന്നെ ഇഷ്ടമാണെങ്കിൽ ഒരു കപ്പ് കാപ്പി ഇട്ട് തന്നിട്ട് പൊയ്ക്കോ,അതല്ല ഇഷ്ടമല്ലെങ്കിൽ മറുപടിയൊന്നും പറയാതെ ഇറങ്ങി പൊയ്ക്കോ, അവളുടെ നിൽപ്പ് കണ്ട് ആദി പറഞ്ഞു കുറെ നേരം എന്ത് ചെയ്യണമെന്നറിയാതെ അവൾ ആശയക്കുഴപ്പത്തിലായി അതിനുശേഷം അടുക്കളയിലേക്ക് പോയി ചായക്ക് വെള്ളം വച്ചു ആദിയുടെ ചുണ്ടിലൊരു പുഞ്ചിരിയൂറി അവൾ ചായ ഇട്ടു കൊണ്ടുവന്ന് ആദിക്ക് കൊടുത്തു,

ആദി അവളുടെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി, “തനിക്ക് ചായ വേണ്ടായിരുന്നോ? അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവൻ തിരക്കി “എനിക്ക് വേണ്ടായിരുന്നു അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു “ഇതിൽ നിന്നും ഞാൻ എന്താണ് മനസ്സിലാക്കേണ്ടത്? എന്നെ ഇഷ്ടമാണോ? അവൻ അവളോട് ചോദിച്ചു അവൾ മിണ്ടാതെ നിന്നു “മൗനം സമ്മതമായി കരുതുകയാണ് ഞാൻ , ആദി പറഞ്ഞു അവൻ കുറച്ച് ചായ കുടിച്ചിട്ട് ബാക്കി അവൾക്കു നീട്ടി “എന്നോട് ഇഷ്ടമുണ്ടെങ്കിൽ വാങ്ങിക്ക് അവൾ കുറേനേരം ആലോചിച്ചശേഷം ആ ചായ വാങ്ങി ഒന്ന് സിപ്പ് ചെയ്തു,

അവൻറെ ചുണ്ടിലൊരു ചിരി ഒരു അവൻ അരികിലേക്ക് വന്നു , “ഇനി ഒരിക്കലും ഈ കണ്ണുകൾ നിറയാൻ ഞാൻ അനുവദിക്കില്ല, അവളുടെ കൈകളിൽ പിടിച്ച് അവൻ വാക്ക് കൊടുത്തു, അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞു, “ഞാൻ പറഞ്ഞില്ലേ ഇനി കരയാൻ പാടില്ല ആ കണ്ണുനീർ തുടച്ചുകൊണ്ട് അവൻ പറഞ്ഞു, “ഞാൻ പോട്ടെ നേരം ഒരുപാട് വൈകി , അവൻറെ മറുപടിക്ക് കാക്കാതെ അവൾ ഓടി , അടുക്കളയിൽ ചെന്ന് പതിവ് ജോലികളിൽ മുഴുകുമ്പോൾ അവളുടെ മനസ്സിൽ ഒരു സുരക്ഷിതബോധം അനുഭവപ്പെട്ടിരുന്നു, തനിക്ക് വേണ്ടി ദൈവം നിയോഗിച്ച ആളാണ് ആദി എന്ന് അവൾക്ക് തോന്നി, ഒരിക്കലും നഷ്ടപ്പെട്ടു പോകരുതെന്ന് അവൾ പ്രാർത്ഥിച്ചു,

“നീ എവിടെയായിരുന്നു കുട്ടിയെ, ഞാൻ കാലത്ത് എഴുന്നേറ്റപ്പോൾ മുതൽ നിന്നെ തിരിക്കുകയായിരുന്നു അവശയായ സ്വരത്തോടെ ദേവകി പറഞ്ഞു “ഞാൻ വേണിയുടെ വീട്ടിൽ പോയതാ, ഇന്നലെ വല്യച്ഛൻ വന്നിരുന്നു, “കുട്ടി തന്നെ രാത്രി പോവ്വേ? അവർ മൂക്കത്ത് വിരൽ വച്ചു, എൻറെ അയ്യപ്പാ എൻറെ കുട്ടിയുടെ ദുഃഖം നീ കാണുന്നില്ലേ? ഇതിന് ഒരു അറുതി വരുത്തില്ലെ? അവർ മനമുരുകി പ്രാർത്ഥിച്ചു ആദ്യമായി മുത്തശ്ശിയോട് കള്ളം പറഞ്ഞ സങ്കടം സ്വാതിയുടെ മുഖത്ത് പ്രതിധ്വനിച്ചു, ഗീത വരുമ്പോൾ സ്വാതി ദോശ ചുടുകയാണ് “എന്താടീ ദോശ ചൂടുന്നതെ ഉള്ളോ എല്ലാം താമസിച്ചുപോയോ?

“അലാറം അടിക്കാൻ വൈകി വല്യമ്മേ ഞാൻ ഉറങ്ങിപ്പോയി, അവൾ പേടിയോടെ പറഞ്ഞു “ആ പോട്ടെ സാരമില്ല പെട്ടെന്ന് ചെയ്യണം എന്തോ അവൾ പ്രതീക്ഷിച്ചത്ര വഴക്ക് ഗീതയിൽ നിന്നും ലഭിച്ചില്ല, അത് മാത്രമല്ല അവളുടെ മുഖത്ത് പതിവില്ലാത്ത ഒരു തെളിച്ചം കണ്ടു, എന്താണ് എന്ന് അറിയാതെ സ്വാതി നിന്നു, “വല്യച്ഛൻ വന്നിട്ടുണ്ട് പോകാൻ തുടങ്ങിയ ഗീതയോട് ആയി അവൾ പറഞ്ഞു “എപ്പോൾ വന്നു അവർ അവിശ്വസനീയതയോടെ ചോദിച്ചു “ഇന്നലെ വൈകിട്ട് “എന്നോട് പറഞ്ഞില്ല, ഏതായാലും നന്നായി , അതും പറഞ്ഞ് അവർ മുറിയിലേക്ക് പോയി, സ്വാതിയുടെ കാര്യം ഇനിയും പാർവതി അമ്മയോട് പറയാതിരിക്കുന്നത് ശരിയല്ല എന്ന് ആദിക്ക് തോന്നി, അവൻ ഫോണെടുത്ത് അവരുടെ നമ്പറിലേക്ക് വിളിച്ചു.

“ഹലോ മോനെ നീ എന്താ രണ്ടുദിവസം വിളിക്കാഞ്ഞത് ? ഫോൺ എടുത്ത പാടെ അവരുടെ പരിഭവം ഉള്ള ശബ്ദം കേട്ടു “കുറച്ച് തിരക്കായി പോയി അമ്മേ “എത്ര തിരക്കാണെങ്കിലും നീ അമ്മയെ മറക്കുന്നത് അല്ലല്ലോ, “അമ്മയ്ക്ക് സന്തോഷമുള്ള ഒരു കാര്യം പറയാനാണ് ഞാൻ വിളിച്ചത്, “എന്താ മോനേ “അമ്മ അന്ന് പറഞ്ഞില്ലേ ഈ നാട് ഇഷ്ടമായെങ്കിൽ ഇവിടെ നിന്ന് ഒരാളെ കണ്ടു പിടിച്ചോളാൻ ഞാൻ അങ്ങനെ ഒരാളെ കണ്ടു പിടിച്ചിട്ടുണ്ട്, “ഒരാളെ എന്ന് വെച്ചാൽ ? അവർ അവിശ്വസനീയതയോടെ ചോദിച്ചു “അമ്മയ്ക്കും എനിക്കും കൂട്ടിനായി ഒരാളെ, “സത്യാണോ മോനേ നീ പറയുന്നത്

“അതെന്നേ ബാക്കിയൊക്കെ ഞാൻ നേരിട്ട് പറയാം നാളെ ഞാൻ വീട്ടിലോട്ടു വരുന്നുണ്ട് ,അത് പറയാനാ വിളിച്ചത് “എടാ എന്തെങ്കിലും ഒന്ന് പറ “നാളെ ഞാൻ നേരിട്ട് വന്നിട്ട് എല്ലാം പറയാം “എങ്കിൽ ശരി എൻറെ മോൻ പെട്ടെന്ന് വാ ഫോൺ വെച്ച് കഴിഞ്ഞ അവൻ സ്വാതിയെ കുറിച്ച് ചിന്തിച്ചു, ഗീത മുറിയിലേക്ക് ചെല്ലുമ്പോൾ ദത്തൻ ഉണർന്ന് ഇരിക്കുകയായിരുന്നു, “ദത്തേട്ടൻ എന്താ ഒന്നു വിളിച്ചു പോലും പറയാതെ വന്നത്? “അതെന്താ നേരത്തെ വിളിച്ച് പാസ് എടുത്താൽ മാത്രേ എനിക്ക് ഇങ്ങോട്ട് വരാൻ പറ്റുകയുള്ളോ, തലേദിവസം അയാൾ പ്രതീക്ഷിച്ച കാര്യങ്ങൾ നടക്കാത്ത ദേഷ്യം അയാൾ ഗീതയോട് തീർത്തു

“അങ്ങനെയല്ല പറഞ്ഞത് സാധാരണ പറയാതെ വരുന്നത് അല്ലല്ലോ, “ഈ പ്രാവശ്യം പറയാതെ വരണം എന്നു തോന്നി, എന്താ പോകണോ? “വെറുതെ എന്തിന് ആണ് ദേഷ്യപ്പെടുന്നത് ഞാൻ ആണെങ്കിൽ ഒരു സന്തോഷവാർത്ത പറയാൻ വേണ്ടി വന്നതാ, “എന്ത് സന്തോഷവാർത്ത? നിൻറെ തള്ള ചത്തോ ? “നിങ്ങളുടെ മൂഡ് ശരിയല്ലെങ്കിൽ ഞാൻ പിന്നെ പറയാം, “നീ പറ “നിങ്ങളുടെ പെങ്ങൾ തന്നെ എന്നോട് പറഞ്ഞ ഒരു കാര്യം ആണ് അവളുടെ ഭർത്താവിൻറെ അനിയൻ ഇല്ലേ, ഇവൾ ആണല്ലോ അവൻറെ കാര്യങ്ങൾ നോക്കുന്നത്, അവന് ബുദ്ധിസ്ഥിരത ഇല്ലല്ലോ, അവൻറെ കാര്യങ്ങളൊക്കെ നോക്കാൻ ഒരാൾ വേണം കല്യാണമാണ് ഉദ്ദേശിക്കുന്നത്,

നമുക്ക് സ്വാതിയെ ആലോചിച്ചാലോ, അമ്മ പറഞ്ഞ പോലെ അവളുടെ വിവാഹം നടക്കും, നമുക്ക് സ്വത്തും കിട്ടും, അയാൾ ഒന്ന് ഇരുത്തി ചിന്തിച്ചു തൻറെ പെങ്ങളുടെ ഭർത്താവിൻറെ അനിയൻ ആ വീട്ടിൽ തനിക്ക് സ്വാതന്ത്ര്യം ആണ് , അവൻ അവളെ വിവാഹം കഴിക്കുകയാണെങ്കിൽ തൻറെ ആഗ്രഹങ്ങളും നിറവേറും, അവൾ തൻറെ കൈ പിടിയിൽ, അവൾക്ക് പേരിന് ഒരു ഭർത്താവും, പക്ഷേ സ്വാതി ജീവിക്കുന്നത് തന്നോടൊപ്പം ആയിരിക്കും, അയാൾ മനസ്സിൽ ഓർത്തു വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്നാണെന്ന്, “കൊള്ളാം നല്ല കാര്യം അയാളുടെ മുഖം തെളിഞ്ഞു

“നീ ഇത് നിൻറെ തള്ളയോട് പറഞ്ഞോ? അവർ സമ്മതിക്കുമോ? അയാൾ ചോദിച്ചു “അതൊക്കെ ഞാൻ സമ്മതിപ്പിച്ചു കൊള്ളാം ഗീത ഏറ്റു അയാളുടെ മുഖത്ത് ഒരു ചിരി വിടർന്നു തൻറെ ആഗ്രഹങ്ങൾ സാധിക്കാൻ പോകുന്ന സന്തോഷത്തിൽ ഉള്ള ഒരു ചിരി , വൈകുന്നേരം സ്കൂളിൽ നിന്ന് വന്ന സ്വാതി അവിടേക്ക് ഒന്ന് പാളി നോക്കി, ഔട്ട് തുറന്നു കിടക്കുന്നത് കണ്ട് അവൾ അവിടേക്ക് ചെന്നു, പക്ഷേ അവിടെയെങ്ങും ആദിയെ കണ്ടിരുന്നില്ല,

അകത്ത് കയറി വിളിക്കണോ എന്ന് അവൻ ശങ്കിച്ചു അവൾക്ക് എന്തോ ഒരു മടി തോന്നി പക്ഷേ ആദിയെ കാണാനായി അവളുടെ ഹൃദയം തുടിക്കുന്നുണ്ടായിരുന്നു അവൾ പതുക്കെ അകത്തേക്ക് കയറി നോക്കി , വാതിൽ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ, അവൾ വാതിലിൽ തട്ടാൻ ആയി കൈ എടുത്തതും ഒരു കൈ വന്ന് അവളെ അകത്തേക്ക് വലിച്ചു ,

(തുടരും ) റിൻസി

മിഴിനിറയാതെ : ഭാഗം 12