Monday, April 29, 2024
LATEST NEWSTECHNOLOGY

5G നെറ്റ്‌വർക്ക് വിജയകരമായി പരീക്ഷിച്ച് എയർടെൽ; രാജ്യത്ത് ആദ്യം

Spread the love

ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ 5ജി സ്വകാര്യ നെറ്റ്‌വർക്ക് വിജയകരമായി വിന്യസിച്ച് ഭാരതി എയർടെൽ. ടെലികമ്യൂണിക്കേഷൻസ് വകുപ്പ് അനുവദിച്ച ട്രയൽ സ്പെക്ട്രം ഉപയോഗിച്ചാണ് എയർടെല്ലിന്‍റെ 5ജി ക്യാപ്റ്റീവ് പ്രൈവറ്റ് നെറ്റ്‌വർക്ക് നിർമ്മിച്ചിരിക്കുന്നത്.

Thank you for reading this post, don't forget to subscribe!

ട്രയൽ സ്പെക്ട്രം ഉപയോഗിച്ച് എയർടെൽ ഹൈദരാബാദിലെ വാണിജ്യ ശൃംഖലയിലാണ് 5 ജി നെറ്റ്‌വർക്ക് പരീക്ഷിച്ചത്. 1800 മെഗാഹെർട്സ് ബാൻഡിലെ ലിബറലൈസ്ഡ് സ്പെക്ട്രത്തിലൂടെ നോൺ-സ്റ്റാൻഡ് എലോൺ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എയർടെൽ പരീക്ഷണം നടത്തിയത്.  റേഡിയോ, കോർ, ട്രാൻസ്പോർട്ട് എന്നിവയുൾപ്പെടെ എല്ലാ ഡൊമെയ്നുകളിലും എയർടെല്ലിന്‍റെ നെറ്റ്‌വർക്കിൽ 5 ജി ഉപയോഗിക്കാൻ കഴിയുമെന്ന് പരീക്ഷണത്തിലൂടെ വ്യക്തമായി. 

നിലവിൽ ഉപയോഗിക്കുന്ന മറ്റ് സാങ്കേതികവിദ്യകളേക്കാൾ 10 മടങ്ങ് വേഗത്തിൽ 5 ജി നെറ്റ്‌വർക്ക് ലഭിക്കുമെന്ന് എയർടെൽ പ്രഖ്യാപിച്ചു. അതായത്, പരീക്ഷണാടിസ്ഥാനത്തിൽ നിർവഹിക്കുമ്പോൾ, രണ്ട് മണിക്കൂർ ദൈർഘ്യമുള്ള വീഡിയോകൾ വരെ സെക്കൻഡുകൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.