Sunday, December 22, 2024
Novel

മനം പോലെ മംഗല്യം : ഭാഗം 7

എഴുത്തുകാരി: ജാൻസി

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴക്കത്തെ ആ ദിനം വന്നെത്തി.. തിങ്കളാഴ്ച… 😳😲 എല്ലാവരും നേരത്തെ തന്നെ എത്തി.. പേടിച്ചിട്ടാണോ അതോ ഫുഡ്‌ ഉണ്ടന്ന് പറഞ്ഞത് കൊണ്ടന്നോ.. എല്ലാവരും present… നമ്മുടെ ത്രിമൂർത്തികളും… തനുവിന് നേരത്തേ തന്നെ ഒരു ന്യൂസ്‌ കിട്ടിരുന്നു…. ഈ വർഷം പുതിയ രീതിയിൽ ആണ് വെൽക്കം… കഴിഞ്ഞ വർഷം വരെ അതാതു ഡിപ്പാർട്മെന്റ്കാർ തന്നെയായിരുന്നു അവരുടെ ജൂനിയർസിനെ വെൽക്കം ചെയ്തിരുന്നത്… ഈ വർഷം എല്ലാ ഡിപ്പാർട്മെന്റും ചേർന്നാണ് വെൽക്കം ഡേ നടത്തുന്നത്.. അതുകൊണ്ട് എല്ലാ ഡിപ്പാർട്മെന്റിന്റെയും കലാപരിപാടികൾ എല്ലാ 1st ഇയർയും ചെയ്യണം… അന്നൗൺസ്‌മെന്റ്‌ വന്നു “എല്ലാ കുട്ടികളും കോളേജ് ഓഡിറ്റോറിയത്തിൽ എത്തേണ്ടതാണ്… ”

കേൾക്കണ്ട താമസം എല്ലാവരും ബാഗും എടുത്തു നേരെ ഓഡിറ്റോറിയത്തിലേക്കു വച്ചു പിടിച്ചു… സീനിയർസ് എല്ലാം നേരത്തേ അവിടെ ഇരിപ്പു ഉറപ്പിച്ചു.. 1st യേർസ് വന്നപ്പോൾ അവരുടെ മുഖത്തെ ഭാവങ്ങൾ വായിച്ചറിയാൻ പറ്റുണ്ടായിരുന്നു.. കുറേ പേർക്ക് സഹതാപം.. കുറേ പേർക്ക് പുച്ഛം.. കുറേ പേർക്ക് ഇതൊക്കെ എന്തു 😎 എന്നുള്ള ഭാവം… കുറച്ചു പേർ എന്തോ ഒരു ആക്കി ചിരി (കൊല ചിരി എന്നും പറയാം)😆 .അങ്ങനെ പോകുന്നു ലിസ്റ്റ്…. നുമ്മ ത്രിമൂർത്തികൾ തനു കൊണ്ട് വന്ന ന്യൂസിൽ പേടിച്ചിരിക്കുവായിരുന്നു… അവർ എന്തായാലും അറിഞ്ഞ കാര്യം ക്ലാസ്സിൽ വന്നു വിളമ്പാൻ നിന്നില്ല…. വേറെ ഒന്നും കൊണ്ടല്ല.. ക്ലാസ്സിലേക്ക് വന്നപ്പോൾ തന്നെ എല്ലാരും പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരിക്കുന്നു… 😚😳🥺…ഇനി ഈ വാർത്തയും കൂടെ അറിഞ്ഞാൽ ചിലപ്പോൾ കുറേ എണ്ണം അറ്റാക്ക് വന്നു ചാവും…. സോ അവർ മൗനം വിധ്വാന ഭൂഷണം..

😶😶😶🤫🤫🤫 🎤🎤🎤🎤🎤🎤🎤🎤🎤🎤🎤 അങ്ങനെ പരിപാടികൾ ആരംഭിച്ചു…. ഉദ്ഘടനം കഴിഞ്ഞു… പ്രിൻസിയും മറ്റു ടീച്ചേഴ്സും ബ്ലാ.. ബ്ലാ…. ബ്ലാ… ബ്ലാ….. പറഞ്ഞു.. അവരുടെ പണി നോക്കി പോയി…. പിന്നെ അവിടെ അവശേഷിച്ചത് സീനിയോഴ്സും പിന്നെ പാവങ്ങൾ… ജൂനിയർസ്… 1st നറുക്ക് വീണത് B.Com മിനായിരുന്നു… അവർ എല്ലാവരും നല്ല വൃത്തിയായി ഭംഗിയായും അവരുടെ ടാസ്ക്കുകൾ ചെയ്തു.. പിന്നെ നറുക്ക് വീണത് ഫിസിക്സ്‌ നായിരുന്നു.. അവരും തരക്കേടില്ലാതെ ഭംഗി ആക്കി.. ആദ്യത്തെ 2ഡിപ്പാർട്മെന്റ് പരിപാടികൾ കഴിഞ്ഞു കുറച്ചു ഇടവേള തന്നു… A small tea ബ്രേക്ക്‌.. അപ്പോഴേക്കും എല്ലാവർക്കും പരിപാടികളെ പറ്റി ഒരു ചെറിയ ഐഡിയ കിട്ടി… എന്നാൽ നുമ്മ മരിയ ആരും കണ്ടുപിടിക്കാത്ത ഒരു കാര്യം കണ്ടെടുത്തു ശിവയോടും തനുവിനോടും പറഞ്ഞു.. “എടി, നിങ്ങൾ ശ്രദ്ധിച്ചോ ഒരു കാര്യം?

“… “ഇവിടെ മനുഷ്യന്റെ കണ്ണിൽ ഇരുട്ടു കേറി ഇരിക്കുവാ… ടെൻഷൻ അടിച്ചിട്ട്… അപ്പോഴാ.. അവളുടെ…. 😡😡😡” തനുവാണു “എടി അതല്ല…. നിങ്ങൾ ഇനി നോക്കിക്കോണം… നമ്മുടെ സ്വന്തം സീനിയർസ് കൊച്ചു കൊച്ചു പണികളാ തരുന്നേ.. വല്ല പാട്ടു പാടാനോ ആക്ഷൻ കാണിക്കാനോ ഒക്കെ ഉള്ളു.. എന്നാൽ 8 ന്റെ പണി തരുന്നത് ബാക്കി ഡിപ്പാർട്മെന്റാ…🙄” അത് കേട്ടപ്പോൾ അവർ ഒന്നു ഞെട്ടാതിരുന്നില്ല.. 😳😳😳 “അരുതന്നാലും ചെയേണ്ടത് നമ്മൾ അല്ലെ.” ശിവ ഒരു ദീർഘശ്വാസം എടുത്തു.. അതോടു കൂടി 3 പേരും ഞെട്ടലിനോട് വിട പറഞ്ഞു.. അത് ശരിയാ എന്നുള്ള അർത്ഥത്തിൽ ബാക്കി രണ്ടു പേരും തലയാട്ടി.. അപ്പോഴേക്കും tea break കഴിഞ്ഞു എല്ലാവരും അകത്തു കയറി ഇരുന്നു..

നെക്സ്റ്റ് നറുക്ക് വീണത് മാത്‍സ്…. അവരും ആരെയും നിരാശപ്പെടുത്തില്ല.. പിന്നെ വന്നത് zoology.. അവരും ആരെയും നിരാശപ്പെടുത്തില്ല.. പിന്നെ ബോട്ടണി… അവരും മറ്റു ഡിപ്പാർട്മെന്റ് പോലെ ആരെയും നിരാശപ്പെടുത്തില്ല.. അപ്പോഴേക്കും ലഞ്ച് ടൈം ആയിരുന്നു… എല്ലാവരും ഫുഡ്‌ അടിക്കാൻ ഓടി… ടെൻഷൻ കാരണം ശിവക്ക് വലിയ വിശപ്പൊന്നും തോന്നില്ല… എന്നാൽ ബാക്കി രണ്ടു പേരും അവൾക്കു വിപരീതം ആയിരുന്നു… ഓസ്സിനു കിട്ടിയതല്ലേ.. വെറുതെ കളയണ്ട എന്നു വച്ചു.. നല്ല ഒരു പോളിംഗ് നടത്തി…. 🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤 അടുത്ത സെക്ഷൻ ആരംഭിച്ചു… ഇനി ആകെ ഉള്ളത് ഇംഗ്ലീഷും കെമിസ്ട്രി ഡിപ്പാർട്മെന്റ് ഉം മാത്രം… ഇടക്കിടെ പ്രിൻസി വന്നു നോക്കിട്ട് പോകുന്നുണ്ട്…

ബാക്കി എല്ലാ ഡിപ്പാർട്മെന്റ് ന്റെ മുഖത്തും കഴിഞ്ഞല്ലോ എന്നാ ആശ്വാസം.. നറുക്കെടുത്തു ഇംഗ്ലീഷ് ജൂനിയർസ് നും കെമിസ്ട്രി ജൂനിയർസിനും ഉള്ളിൽ പെരുമ്പറ കൊട്ടി… അടുത്തതായി സ്റ്റേജിൽ വരുന്ന ഡിപ്പാർട്മെന്റ്… ‘ഇംഗ്ലീഷ് ‘ കെമിസ്ട്രി ഒന്നു ആശ്വസിച്ചു… ഇംഗ്ലീഷ് കാരെ വിളിച്ചു… അവർക്കും കിട്ടി പാട്ടു ഡാൻസ് ഒക്കെ… കിട്ടിയതെല്ലാം ഭംഗിയാക്കി…… അടുത്ത ആരാണ് എന്ന് പറയണ്ടല്ലോ… ‘കെമിസ്ട്രി ‘ കെമിസ്ട്രി സീനിയർസ് സ്റ്റേജിലേക്ക് വന്നു.. ഓരോരുത്തരെ വിളിക്കാൻ തുടങ്ങി.. ആദ്യo സെൽഫ് ഇൻട്രോ പിന്നെ സദസിൽ ഇരിക്കുന്ന ചേച്ചിമാരുടെയും ചേട്ടൻമാരുടെയും ക്രോസ്സ് വിസ്താരം…. ആ ചടങ്ങു എല്ലാം കഴിഞ്ഞാണ് ടാസ്ക്.. ആദ്യത്തെ ആൾക്ക് സ്വന്തം ഡിപ്പാർട്മെന്റ് തന്നെ ടാസ്ക് കൊടുക്കും എന്നിട്ടു ആളേ അടുത്ത ഡിപ്പാർട്മെന്റ് നു കൈമാറും….

ആദ്യത്തെ ആളു ലക്കി ഫെല്ലോ….. പാട്ടുപാടി.. ഡാൻസ് കളിച്ചു ചായ ആറ്റി… പിന്നെ ഉള്ള കുട്ടികൾക്ക് ചന്ദ്പൊട്ടു ദിലീപ്, നാഗവല്ലി, മൂൺ വാക് ചായ അടി, ഓട്ടം തുള്ളൽ വിത്ത്‌ പൊറോട്ട അടി.. അങ്ങനെ പോകുന്നു… എല്ലാവരും സൂപ്പർ ആയിട്ടു ചെയ്തു അങ്ങനെ തനുവിന് കിട്ടി.. സെൽഫ് ഇൻട്രോ ചെയ്ത് ചേച്ചിമാർ ചോദിച്ചതിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുത്തു…വായടപ്പിച്ചു . ടാസ്ക് ഓരോന്നായി ചെയ്ത് തുടങ്ങി…. ഫസ്റ്റ് കിട്ടിയത് ഭീമൻ രഘു ജയൻ ആയാൽ … അവൾ സിംപിൾ ആയി ചെയ്തു.. പട്ടിയുടെ ദേഹത്തു കല്ലുകൊള്ളുമ്പോൾ ഉള്ള നിലവിളി…. അവൾ ഡെയിലി എറിയാറുള്ളത് കൊണ്ട് അതും ചെയ്തു സൂപ്പർ ആയി… ……………… അവസാനത്തെ ടാസ്ക് അമ്മായിയമ്മ മരുമോൾ പോരായിരുന്നു….അമ്മായിയമ്മ ആയി സ്റ്റേജിൽ ഉള്ള ഒരു സീനിയർ ചേച്ചി വന്നു… എന്തോ ആ ചേച്ചിയെ അവൾ റിയൽ ലൈഫിലെ അമ്മായിഅമ്മ ആയി കണ്ടു കാണും….

അത്ര അപാരമായ പ്രകടനം ആയിരുന്നു… സ്റ്റേജിൽ വന്ന ചേച്ചി വിരണ്ടിരുന്നു 😳😳😳 ശോ കോപ്പ് വരേണ്ടിരുന്നില്ല എന്നാ ഫീലിംഗ്.. ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു…. പാവം ചേച്ചി സിംഹക്കൂട്ടില തല വച്ചേ എന്നു അനുഭവിച്ചപ്പോഴാ അറിഞ്ഞേ…. എല്ലാരും ഭയങ്കര കൈയടി….. തനു സ്ലോ മോഷനിൽ ഇറങ്ങി വന്നു സീറ്റിൽ ഇരുന്നു… എന്നിട്ട് നീട്ടി ഒരു ശ്വാസം എടുത്തു…വെള്ളം കുടിച്ചു… ബാക്കി രണ്ടു പേരു അവളെ അന്തം വിട്ടു കുന്തം വിഴുങ്ങിയാ പോലെ നോക്കി നിന്നു.. ഇതൊക്കെ എന്തു എന്ന അർത്ഥത്തിൽ അവൾ ചിറികോട്ടി തലവെട്ടിച്ചു…. അടുത്ത രണ്ടു പേര് കഴിഞ്ഞപ്പോൾ മരിയക്ക് ചിട്ട് വീണു…… അവൾ ബ്രീത് ഈസി ആയി എടുത്തു സീറ്റിൽ നിന്നു എഴുന്നേറ്റു…

ബാക്കി രണ്ടുപേരും അവൾക്കു all the ബെസ്റ്റ് പറഞ്ഞു… “സെൽഫ് ഇൻട്രോ” ഒരു ചേട്ടൻ പറഞ്ഞു. എന്റെ പേര് മരിയ റെജി എന്റെ വീട് (സ്ഥലപ്പേര് നിങ്ങളുടെ ചോയ്‌സ് ) വീട്ടിൽ ഡാഡി മമ്മി അനിയൻ ഞാൻ…. അപ്പോൾ സദസിൽ ഇരുന്ന ഏതോ ഒരു ചേട്ടന് ഡൌട്ട്….”ഡാഡി മമ്മി വീട്ടിൽ ഉണ്ടോ ” എന്ന് ചോദ്യം കേട്ടതും മരിയ പോസ്റ്റ്‌ ആയി… പ്ലിങ്ങി .. ‘ശോ വേണ്ടായിരുന്നു ‘ മരിയയുടെ ആത്മഗത്ഗതം തനു ഉടനെ ശിവയുടെ ചെവിയിൽ പറഞ്ഞു “ഡീ ഇവൾ എന്നുമുതലാ പപ്പാ വിളി ഡാഡി ആക്കിയേ !!!! ” അതു അവൾ ഒരു പഞ്ചിനു പറഞ്ഞതായിരിക്കും….. “ശിവ പറഞ്ഞു.. “അത് പൊളിച്ചു .. ചെന്നപ്പോഴേ ഒരു പഞ്ച് കിട്ടി “😂😂😂😂 തനു പറഞ്ഞു.. അവർ രണ്ടുപേരും ചിരിച്ചു…. മരിയ ടാസ്ക് ഓരോന്നും ഏറ്റുവാങ്ങി….. അവസാനം കിട്ടിയ ടാസ്ക് പെണ്ണുകാണാൻ ആയിരുന്നു…. പൊളിറ്റിക്സ് വക…..

അതുകൊണ്ട് തന്നെ പൊളിറ്റിക്സിലെ ഒരു ചേട്ടനെ വിളിച്ചു… വന്നത് വരുൺ ആയിരുന്നു… അപ്പൊ മരിയയുടെ മുഖത്തു ഒരു ആശ്വാസം…. അറിയാവുന്ന ആളാണല്ലോ.. 😌😌😌 അവൾ ഭംഗിയായി ചെയ്തു… ലാസ്റ്റ് sight അടിച്ചിട്ടാണ് തിരിച്ചു റൂമിലേക്ക്‌ (സങ്കൽപം ) ഓടി പോയത്…. പിന്നെ വീണത് നുമ്മ കഥാ നായികക്ക്…. സെൽഫ് ഇൻട്രോ ചെയ്ത്…ഒരു പാട്ടു പാടി (ആളു ചെറുതായിട്ട് പാടും കേട്ടോ ) കിട്ടിയ ടാസ്ക് എല്ലാം ചെയ്തു.. അവസാനത്തെ ടാസ്ക് b.com വകയായിരുന്നു.. പ്രൊപോസൽ…. “ശിവാനി ഞങ്ങൾ പറയുന്ന ആളേ പ്രൊപ്പോസ് ചെയ്യണം..ഓക്കേ അന്നോ ” ഒരു ചേട്ടൻ ചോദിച്ചു അവൾ സമ്മതം എന്നു തലയാട്ടി…. “Put your hands and Please welcome our ‘B. Com prince ‘come on the stage ” “അതാരാ ആ രാജകുമാരൻ ” എന്നു ചിന്തിച്ചു നിൽക്കുന്ന ശിവയുടെ അടുത്തേക്ക് പുഞ്ചിരിച്ചു കൊണ്ട് നടന്നു വരുന്ന ആളെ കണ്ടു അവൾ ഒന്നു പതറി…. “ദേവ് നാഥ്‌ ” എന്നാൽ ആ ടാസ്ക് ഇഷ്ട്ടപ്പെടാത്ത ഒരാൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു… ആ കഴുകൻ കണ്ണുകൾ ദേവിൽ നിന്നു മാറി ശിവയിൽ വന്നു നിന്നു….

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3

മനം പോലെ മംഗല്യം : ഭാഗം 4

മനം പോലെ മംഗല്യം : ഭാഗം 5

മനം പോലെ മംഗല്യം : ഭാഗം 6