Wednesday, January 22, 2025
Novel

മനം പോലെ മംഗല്യം : ഭാഗം 32

എഴുത്തുകാരി: ജാൻസി

അങ്ങനെ എല്ലാവരും കാത്തിരുന്ന ദിവസം എത്തി… അതിരാവിലെ തന്നെ ശിവ എഴുന്നേറ്റു കുളിച്ചു ഒരുങ്ങി.. അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു… പ്രാർത്ഥന കഴിഞ്ഞു ഇറങ്ങിയപ്പോൾ എന്തോ മനസിനും ശരീരത്തിനും ഒരു സമാധാനം കിട്ടി.. വീട്ടിൽ എത്തിയപ്പോഴേക്കും ബന്ധുക്കളും എല്ലാവരും എത്തിട്ടുണ്ടായിരുന്നു.. തനുവും മരിയയും രാവിലെ തന്നെ ഹാജർ വച്ചു.. ശിവയെ കണ്ട ഉടനെ ദേവിക അവളെ വിളിച്ചു.. അകത്തേക്ക് കൊണ്ടു പോയി.. “മോളെ വേഗം ഒരുങ്ങു… മുഹൂർത്തത്തിന് മുൻപ് നമ്മുക്ക് ക്ഷേത്രത്തിൽ എത്തണം.

” ബ്യൂട്ടീഷൻ വന്നു ശിവയെ ഒരുക്കി.. അവരോടൊപ്പം തനുവും മരിയയും കൂടി.. ദേവ് സെലക്ട്‌ ചെയ്ത സാരി ആയാണ് അവൾ ഉടുത്തിരുന്നത്.. തലയിൽ മുല്ലപ്പൂ ചൂടി.. കണ്ണെഴുതി… ലൈറ്റ് ആയി റെഡ് കളർ ലിപ്സ്റ്റിക് ഇട്ട് സർവ്വാഭരണവിഭുഷയായി..മുതിർന്നവരുടെ അനുഗ്രഹങ്ങളും ആശീർവാദങ്ങളും വാങ്ങി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു… ആളുകൾ എല്ലാം എത്തിക്കഴിഞ്ഞു.. ദേവികയും മരിയയും തനുവും അവളോടൊപ്പം ഉണ്ടായിരുന്നു.. ശിവയുടെ ഉള്ളിൽ ഇതുവരെ ഇല്ലാത്ത ഒരു ടെൻഷൻ ഉണ്ടായിരുന്നു… ഒരുതരം വിറയൽ.. മരിയയും തനുവും അവളുടെ ഇരുകൈകളിലും പിടിച്ചു ധൈര്യം നൽകി..

ചെറുക്കൻ എത്തി എന്ന് ആരോ വന്നു പറഞ്ഞു.. ദേവിക ശിവയെ തണുവിന്റെയും മരിയയുടെയും അടുത്ത് ഏൽപ്പിച്ചിട്ടു വരനെ സ്വീകരിക്കാൻ പോയി.. ശിവയുടെ ടെൻഷൻ കണ്ടു മരിയ ഒരു ഗ്ലാസിൽ വെള്ളം കൊടുത്തു… ഒറ്റ പിടിക്ക് ശിവ വെള്ളം കുടിച്ചു.. “എന്റെ കൊച്ചേ നീ ഒന്നും ഇല്ലങ്കിലും ഒരു കോളേജ് പ്രൊഫസർ അല്ലേ.. അതിന്റെ എങ്കിലു ധൈര്യം കാണിക്ക്.. ചുമ്മാ നിന്റെ പിള്ളേരുടെ മുൻപിൽ നാണം കെടാതെ “തനു കളിയാക്കി.. അപ്പോഴേക്കും ദേവ് കാറിൽ നിന്നും ഇറങ്ങി.. ദേവിനെ സ്വീകരിക്കാൻ ദേവികയും അമ്മായിമാരും തയ്യാർ ആയി..

സ്വര്ണ്ണക്കരയോടു കൂടിയ വെള്ളമുണ്ടും ക്രീം കളര് ഷര്ട്ടുമാണ്.മുടി ചീകി ഒതുക്കി.. താടിയൊക്ക ട്രിം ചെയ്തു..വലതു കൈയിൽ ബ്രെസ്‌ലെറ്റും ഇടതു കൈയിൽ casio വാച്ചുo ആയിരുന്നു ദേവിന്റെ വേഷം.. നിലവിളക്ക് കൊളുത്തി ദേവികയും അമ്മായിമാരും ദേവിന്റെ നെറ്റിയിൽ ചന്ദനപ്പൊട്ട് തൊട്ട് തലയില് അരിയും പൂക്കളും വിതറി . ശേഷം ശിവയുടെ കസിൻ സഹോദരൻ കിണ്ടിയിൽ വെള്ളമെടുത്ത് ദേവിന്റെ കാൽ കഴുകി . തുടർന്നു സഹോദരൻ ദേവിനെ കൈ പിടിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ട് പോയി .

വിവാഹമണ്ഡപത്തിൽ വലതുഭാഗത്തായായി ദേവ് ഇരുന്നു. വരൻ മണ്ഡപത്തിൽ എത്തിക്കഴിഞ്ഞാൽ പിന്നീട് വധുവിനെ വേദിയിലേക്ക് കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങാണ്. നാദസ്വരത്തിന്റെ അകമ്പടിയോടെ ഹരി ശിവയെ മണ്ഡപത്തിലേക്ക് കൊണ്ടു പോയി .ശിവയിൽ നിന്നു കണ്ണെടുക്കാതെ ദേവ് അങ്ങനെ നിന്നു പോയി. അമ്മയും അമ്മായിമാരും ശിവയുടെ ഒപ്പം ഉണ്ടായിരുന്നു. ശിവ കൈയിൽ വിളക്കേന്തി മണ്ഡപത്തെ വലംവെച്ച് മണ്ഡപത്തിൽ വലതു കാൽ വച്ചു കയറി..സദസിനെ വണങ്ങി.

ദേവിനു ഇടതുഭാഗത്തായി ഇരുന്നു. മുഹൂർത്തം എത്തി എന്ന് അറിയിച്ചു കൊണ്ട് നാദസ്വരം മുറുകി. കണ്ണടച്ച് കൂപ്പു കൈകളോടെ ശിവ ഇരുന്നു. തന്റെ പേര് ചാർത്തിയ താലി ദേവ് ശിവയുടെ കഴുത്തിൽ അണിഞ്ഞു. ശേഷം ശിവ എഴുന്നേറ്റു ദേവിനു മുൻപിൽ നിന്നു. ദേവ് വിവാഹ പുടവ ശിവയുടെ കൈയിലേക്ക് വച്ചു കൊടുത്തു. തുടർന്ന് ശിവയുടെ സീമന്ത രേഖയിൽ ദേവ് സിന്ദൂരം തൊട്ടു. തുടർന്ന് ശിവയുടെ കഴുത്തിൽ സ്വർണ്ണമാല അണിയിച്ചു. ഇരുവരും എഴുന്നേറ്റു മുഖത്തോടു മുഖം നോക്കി.. പുഞ്ചിരിച്ചു.. ദേവ് ശിവക്കും ശിവ ദേവിനും പരസ്പരം തുളസി മാല ഇട്ടു. അടുത്തതായി കന്യാദാനമാണ്.

ഹരി ശിവയുടെ വലതു കൈ ദേവിന്റെ വലതു കൈയിലേക്ക് ചേർത്ത് ഇടയിൽ ഒരു വെറ്റിലയും വച്ച് കൊടുത്തു.. ശേഷം ഇരുവരും പ്രതിജ്ഞ ചൊല്ലി അഗ്നി സാക്ഷി ആയി കൈകകൾ ചേർത്ത് പിടിച്ച മൂന്നുതവണ വലംവച്ചു..ദേവ് ശിവയെ എന്നന്നേക്കും തന്റെ സ്വന്തം ആക്കി. ഇരുവരുടെയും മുഖത്തു പുഞ്ചിരി വിടർന്നു. ഇനി സദ്യയാണ്.. ആളുകൾ എല്ലാം അങ്ങോട്ട്‌ പാഞ്ഞു… ചോറ്, സാമ്പാർ , പരിപ്പ്, അവിയല്, കാളൻ , തോരൻ , പച്ചടി, കിച്ചടി, ഓലൻ , കൂട്ടുകറി, അച്ചാറ്, ഇഞ്ചിക്കറി, പപ്പടം, ശര്ക്കരവരട്ടി, കായ വറുത്തത്, രണ്ട് കൂട്ടം പായസം, പഴം അങ്ങനെ ഗംഭീരമായ ഒരു സദ്യ തന്നെ ഒരുക്കി.

ശിവ സെറ്റ് സാരിയും ഉടുത്ത ദേവിന്റെ അടുത്തേക്ക് വന്നു.. ഓരോ നിമിഷം കഴിയും തോറും അവളുടെ സൗന്ദര്യം കൂടുന്നതായി അവനു തോന്നി. “ദേവേട്ടാ ” ആ വിളി ആണ് തുറന്നിരുന്ന അവന്റെ വാ അടച്ചത്.. ശിവ അതു കണ്ടു അറിയാതെ ചിരിച്ചു പോയി.. ഒപ്പം ദേവും ചിരിച്ചു. ഇരുവരും അവരുടെ ഫ്രണ്ട്സിനെ പരസ്പരം പരിചയപ്പെടുത്തി..ശിവ പഠിപ്പിക്കുന്ന കോളേജിലെ കുട്ടികളും വന്നിരുന്നുരുന്നു.. വന്നവർ എല്ലാം ഇരുവരുടെയും കൈയിലേക്ക വിവാഹസമ്മാനങ്ങൾ കൊടുത്തു.. ഇതിനിടയിൽ സെൽഫികൾ ഒരു വശത്തു..

ഫോട്ടോഗ്രാഫേഴ്സ് ഒരുവശത്തു… ആകെ ഒരു ഫോട്ടോ മയ ബഹളം… ഒടുവിൽ വരുണും മരിയയും ആണ് അവരെ അതിൽ നിന്നും രക്ഷപെടുത്തി കഴിക്കാൻ കൊണ്ട് പോയത്.. ദേവ് ശിവയുടെ വായിലേക്ക് ഒരു ഉരുള ചോർ കൊടുത്തു.. തിരിച്ചു ശിവയും… ഈ പറഞ്ഞത് അവർ സ്വയം ചെയ്തതല്ല ട്ടോ… ഫോട്ടോ ഗ്രാഫറും വീഡിയോ ഗ്രാഫറും പറഞ്ഞിട്ടാണ് 😬😬😬 തന്റെ പ്രിയപ്പെട്ടവരേ എല്ലാം പിരിഞ്ഞു പോകാൻ ഉള്ള നേരം എത്തി എന്ന് അറിഞ്ഞപ്പോൾ ശിവയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ശിവ ദേവികയെ കെട്ടി പിടിച്ചു കരഞ്ഞു…

ഹരി തന്റെ സങ്കടം ഉള്ളിൽ ഒതുക്കി മകളെ ആശ്വസിപ്പിച്ചു.. മരിയയും തനുവും ശിവയെ കെട്ടിപിടിച്ചു കരഞ്ഞു.. വരുണിനോട് യാത്ര പറഞ്ഞു ഇറങ്ങി.. ദേവ് ശിവയെ തന്നോട് ചേർത്ത് നിർത്തി.. എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.. ദേവിന്റെ വീടിനു മുന്നിൽ കാർ വന്നു നിന്നു… ദേവ് ശിവയെ കാറിൽ നിന്നും ഇറക്കി… ഓറഞ്ച് യെല്ലോ ഷെഡ് ഉള്ള സാരി ആയിരുന്നു ഉടുത്തിരുന്നത്… അമ്മായി നിലവിളക്ക് നല്കി അകത്തേക്ക് സ്വീകരിച്ചു.നിലവിളക്ക് വാങ്ങി ശിവ ദേവിനെ നോക്കി.. ദേവ് കയറാൻ കണ്ണ് കാണിച്ചു.

നിലവിളക്കും ഏന്തി വലതുകാല് വെച്ച് ശിവ വീട്ടിലേക്കു പ്രവേശിച്ചു. അവളോടൊപ്പം ദേവും വലതുകാൽ വെച്ച് കയറി. വിളക്കുമായി ഇരുവരും പൂജാമുറിയിൽ ചെന്നു. വിളക്കുവെച്ച് പ്രാർത്ഥിച്ച് പൂജ മുറിയിൽ നിന്നിറങ്ങി. അവിടെ ഒരു സ്ത്രീ മാറി നിന്നു ദേവിനെയും അവളെയും നോക്കി നിൽക്കുന്നത് ശിവയുടെ ശ്രദ്ധയിൽപ്പെട്ടു.. ദേവ് അവരെ കണ്ടു ചിരിച്ചുകൊണ്ട് ശിവയുടെ കൈയിൽ പിടിച്ചു അവരുടെ അടുത്തേക്ക് നടന്നു.. “ശിവാനി ഇതു ലക്ഷ്മിയമ്മ.. ഈ വീട്ടിൽ എന്റെയും അച്ഛന്റെയും കാര്യങ്ങൾ നോക്കുന്നത് അമ്മയാണ് ..

എന്റെ അമ്മയെ പോലെ തന്നെയാണ് ലക്ഷ്മിയമ്മയും.. വാ നമ്മുക്ക് അമ്മയുടെ അനുഗ്രഹം വാങ്ങാം..” ദേവും ശിവയും ലക്ഷ്മിയമ്മയുടെ കാൽ തൊട്ടു വന്ദിച്ചു.. അവരുടെ കണ്ണുകൾ നിറഞ്ഞു.. മനസറിഞ്ഞു അനുഗ്രഹിച്ചു.. 😊😊😊😊😊😊😊😊😊😊😊😊😊😊😊 ചടങ്ങുകൾ എല്ലാം കഴിഞ്ഞു ബന്ധുക്കളും നാട്ടുകാരും പിരിഞ്ഞു പോയി.. ഒടുവിൽ ശങ്കറും ദേവും ശിവാനിയും ലക്ഷ്മി അമ്മയും മാത്രമായി… കുളിച്ചു കുളിപ്പിന്നൽ കെട്ടി മുല്ലപ്പൂ ചൂടി സെറ്റ് സാരി ഉടുത്തു ശിവ കൈയിൽ ഒരു ഗ്ലാസ്‌ പാലുമായി വലതു കാൽ വച്ചു മണിയറയിലേക്ക് പ്രവേശിച്ചു… ചുറ്റും നോക്കി..മനോഹരമായി അലങ്കരിച്ച മുറി..

ഒരു വശത്തു റോസാ പൂക്കൾ നിറഞ്ഞ മെഴുകുതിരി വെളിച്ചം കട്ടിലിൽ എല്ലാം മുല്ല പൂക്കൾ വിതറി ഇട്ടിരിക്കുന്നു.ശിവ പാൽ ഗ്ലാസ് ടേബിളിനു പുറത്തു വച്ചതും വാതിൽ അടയുന്ന ശബ്ദം കേട്ടു.. ശിവയുടെ ഹൃദയമിടുപ്പ് കൂടുന്നത് അവൾ അറിഞ്ഞു…രണ്ടു കൈകൾ അവളുടെ ആലില വയറിൽ ചുറ്റി പിടിച്ചു.. തോളിലേക്ക് താടി ചേർത്ത് വച്ചു കവിളിൽ ചുംബിച്ചു… “പാൽ ” ശിവ ഗ്ലാസ്‌ എടുത്തു പൊക്കി കാണിച്ചു. “ശേ… ഒന്ന് റൊമാൻസ് ആയി വന്നതാ… കളഞ്ഞു ” ദേവ് പരിഭവം പറഞ്ഞു.. ശിവ പാൽ ഗ്ലാസ്‌ ദേവിനു നേരെ നീട്ടി.. ദേവ് ഗ്ലാസ്‌ വാങ്ങി.. ചുണ്ടോടു അടുപ്പിച്ചു.. ചിരിച്ചിട്ട് ഗ്ലാസ്‌ ശിവയുടെ നേരെ നീട്ടി.. “ആദ്യo നീ കുടിക്ക്..

എന്നിട്ട് ഞാൻ കുടിച്ചോളാം ” “അതു ചേട്ടൻ അല്ലേ.. ആദ്യo…… ” “അതിപ്പോ ഞാൻ കുടിച്ചാലും താൻ കുടിച്ചാലും ഒരുപോലെയല്ലേ… കുടിക്ക് ” ദേവ് പാൽ ഗ്ലാസ് ശിവക്ക് നേരെ നീട്ടി.. ശിവ കുടിച്ച പാലിന്റെ പകുതി ദേവ് കുടിച്ചു.. “ശിവാനി കുട്ടിക്കു ടെൻഷൻ ഉണ്ടോ ” “ചെറുതായി ” ദേവ് ശിവയുടെ അടുത്തേക്ക് ചേർന്നിരുന്നു.. കൈകൾ കോർത്തു ശിവയെ നെഞ്ചലേക്ക് ചേർത്ത് പിടിച്ചു.. “ശിവാനി ഈ മുഹൂർത്തങ്ങൾ എല്ലാം ജീവിതത്തിൽ വരുന്നതാണ്.. ഇതെല്ലാം ജീവിതത്തിന്റെ ഒരു ഭാഗമാണ്.. ” ദേവ് ശിവയുടെ കൈയിൽ ചുംബിച്ചു. അവൻ ശിവയുടെ മുഖം കൈകളിൽ എടുത്തു.. ഇരു കണ്ണുകളും പരസ്പരം കോർത്തു..

ദേവ് ശിവയുടെ നെറുകയിൽ മുത്തി.. താൻ നെറുകയിൽ വരച്ച സിന്ദൂരം അവളുടെ മുഖത്തിന് ഒന്നുകൂടെ ശോഭ നൽകുന്നതായി അവനു തോന്നി.. നെറുകയിൽ പതിയെ വിരലുകൾ ഓടി. ദേവിന്റെ പ്രണയാർദ്രമായ കണ്ണുകളിൽനിന്നും ശിവയ്ക്ക് അകന്നുമാറാൻ സാധിച്ചില്ല. അവനു വേണ്ടി തുടിക്കുന്ന അധരത്തിൽ അവന്റെ വിരലുകൾ ഓടി നടന്നു.. ആ അധരങ്ങളെ നുകരാൻ അവന്റെ അധരങ്ങളും മനസ്സും ഒരുപോലെ വെമ്പൽകൊണ്ടു. ദേവന്റെ ചുടുനിശ്വാസം അവളുടെ മുഖത്ത് തട്ടിയപ്പോൾ ശിവ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു..

ദേവിന്റെ നെഞ്ചിൽ അവളുടെ കൈകൾ മുറുകി.. അധരങ്ങൾ പരസ്പരം ഒന്നുചേർന്ന് അതിന്റെ സ്വാദു നുകർന്നു.. അധരങ്ങളെ വേർപെടുത്തിയപ്പോൾ ഇരുവരുടെയും ശ്വാസോച്ഛ്വാസം ഗതി ഉയർന്നിരുന്നു… ദേവ് ശിവയെ തന്റെ കൈകളിൽ കോരി എടുത്തു.. നാണത്താൽ ശിവ അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു. ചെറിയ പുഞ്ചിരിയോടെ ദേവ് അവളുടെ നെറുകയിൽ മുത്തി… കണ്ണുകൾ പരസ്പരം ഉടക്കി… ശിവയെ ബെഡിലേക്ക് കിടത്തി. റൂമിലെ വെളിച്ചം അണഞ്ഞു. മങ്ങിയ വെളിച്ചത്തിൽ ദേവ് ശിവയുടെ സൗന്ദര്യം ആസ്വദിച്ചു.

ദേവിന്റെ വിരലുകൾ അവളുടെ മേനിയിൽ ചിത്രങ്ങൾ വരച്ചു.. ശിവ നാണത്താൽ മുഖം പൊത്തി.. അവളുടെ കൈകൾ മുഖത്തു നിന്നും അടർത്തി മാറ്റി ദേവ് അവളുടെ ഇരുകണ്ണുകളിലും മുത്തം നൽകി..ചുണ്ടുകൾ ശിവയുടെ മുഖത്തു ഓടി നടന്നു.. മെല്ലെ അവ ശിവയുടെ അധരങ്ങൾ കവർന്നു അതിന്റെ മധുരം പകർന്നു.. ചുണ്ടുകൾ വേർപിരിഞ്ഞു പതിയെ പതിയെ അവിടെനിന്നും അവളുടെ ശരീരമാകെ ഓടി നടന്നു.. ഇരുവരുടെയും സിരകൾ ചൂട് പിടിച്ചു.. ഒന്നാകാൻ വെമ്പൽ കൊണ്ടു..

തന്നിലേക്ക് അലിയാൻ കൊതിക്കുന്ന ശിവയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ കവിളുകളെ തഴുകി താഴേക്കു ഒഴുകി… ദേവ് തന്റെ അധരങ്ങളാൽ അവയെ ഒപ്പി എടുത്തു. മനോഹരമായ രാത്രിയുടെ യാമങ്ങളിൽ അവർ ഒന്നായി പരസ്പരം അലിഞ്ഞു ചേർന്നു… സീമന്ത രേഖയിൽ പടർന്ന സിന്ദുരവും അവന്റെ മാത്രം ആയി മാറിയ നിമിഷം കണ്ണിൽ നിന്നും ഒഴുകിയ കണ്ണീർ തുള്ളികളുമായി വിയർത്തു ഒട്ടിയ ദേഹത്തോടെ തന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കുന്ന ശിവയെ അവൻ സ്നേഹാർദ്രമായി നോക്കി… അവളുടെ മുടിയികൾ തഴുകി ദേവ് ചോദിച്ചു “ശിവകുട്ടി….

ഞാൻ തന്നെ ഒരുപാട് വേദനിപ്പിച്ചോ” ശിവ ദേവിന്റെ കണ്ണിലേക്കു നോക്കി.. അതിൽ അവളോടുള്ള സ്നേഹവും കരുതലും അവൾക്ക് അറിയാൻ സാധിച്ചു. ഇല്ല എന്നർത്ഥത്തിൽ അവൾ തല ചലിപ്പിച്ചു.. വീണ്ടും അവളിലേക്ക് ചേരാൻ അവന്റെ ഹൃദയം തുടിച്ചു.. അതിനു സമ്മതം എന്നോണം ശിവ ദേവിന്റെ ഇടതു ചെവിയിൽ ചെറുതായി കടിച്ചു.. ആ ഒരു നിമിഷം മാത്രം മതിയായിരുന്നു ദേവ് അവളിലേക്ക് ഇറങ്ങി ചെല്ലാൻ.. അങ്ങനെ അവർ പരസ്പരം മനസ് കൊണ്ടും ശരീരം കൊണ്ടും എല്ലാ അർത്ഥത്തിലും ഒന്നായി.

രാവിലെ എഴുന്നേറ്റു കുളിച്ചു വന്ന ശിവ കാണുന്നത് കമഴ്ന്നു കിടന്നു ഉറങ്ങുന്ന ദേവിനെ ആണ്…. ഇന്നലെ നടന്ന സംഭവങ്ങൾ അവളുടെ മുഖത്തു നാണം നിറച്ചു… ദേവ് ഉറങ്ങുന്നതും നോക്കി അവന്റെ അടുത്ത് വന്നിരുന്നു… ചെറിയ ഒരു കുസൃതി തോന്നി… ശിവ ദേവിന്റെ നഗ്നമായി കിടക്കുന്ന തോളിൽ ചെറുതായി കടിച്ചു.. ദേവ് കണ്ണ് തുറന്നു അവളെ നോക്കി പുഞ്ചിരിച്ചു.. പെട്ടന്ന് തന്നെ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു.. അവൾ ദേവിന്റെ കവിളിൽ മുത്തി.. ദേവ് ശിവയുടെ നെറുകയിലും.

“എഴുന്നേൽക്ക “ശിവ ദേവിനെ എഴുന്നേൽപ്പിക്കാൻ ഒരു ചിന്ന ശ്രമം നടത്തി. ഒടുവിൽ ഒരു ഉമ്മ കൊടുത്തു ദേവിനെ കട്ടിലിൽ നിന്നും എഴുന്നേൽപ്പിച്ചു ബാത്‌റൂമിലേക്ക് തള്ളി വിട്ടു. അടുക്കളയിൽ ചെന്നപ്പോൾ ലക്ഷ്മിയമ്മ രണ്ടുപേർക്കും ഉള്ള ചായ റെഡി ആക്കി വച്ചിരുന്നു.. “മോളു എഴുന്നേറ്റോ “ലക്ഷ്മിയമ്മ ചോദിച്ചു. “ഹമ് ” “ദാ നിങ്ങൾക്ക് രണ്ടുപേർക്കും ഉള്ള ചായ.. മോളു ഇതു ദേവിനു കൊടുത്തിട്ട് വാ.. അപ്പോഴേക്കും ഞാൻ ആഹാരം എടുത്തു വയ്ക്കാം” ശിവ ചായയും ആയി റൂമിൽ എത്തി… ദേവിനെ പക്ഷേ റൂമിൽ കണ്ടില്ല.. പെട്ടന്ന് അവളെ പിറകിൽ നിന്നും രണ്ടു കൈകൾ ചുറ്റി വരിഞ്ഞു.. കഴുത്തിൽ ഉമ്മ വച്ചു..

അവളുടെ തോളുകൾ ഉയർന്നുപൊങ്ങി. കാര്യം കൈയിൽ നിന്ന് പോകും എന്ന് മനസിലാക്കിയ ശിവ ദേവിൽ നിന്നും കുതറിമാറി.. “മോനെ… വേഗം ചായ കുടിച്ചിട്ട് താഴേക്കു വാ..അച്ഛൻ തിരക്കുന്നു… “അതും പറഞ്ഞു ശിവ അവിടെ നിന്നും എസ്‌കേപ്പ് ആയി.. അവൾ പോകുന്നതും നോക്കി ദേവ് ചിരിച്ചു. 😍😍😍😍😍😍😍😍😍😍😍😍😍😍😍 ദിവസങ്ങൾ കടന്നു പോയി.. ദേവ് ശിവക്ക് സർപ്രൈസ് ആയി ഒരു മാരുതി സ്വിഫ്റ്റ് കാർ ഗിഫ്റ്റ് കൊടുത്തു..

ആ കാറിൽ അവർ കുറെ യാത്ര ചെയ്തു… റൊമാൻസ് കളിച്ചു നടന്നു.. ഒരു ദിവസം “ശിവ മോളെ ഞാൻ ഇന്ന് മോളുടെ കാറിൽ പോകുവാ ട്ടോ.. എന്റെ കാർ എന്തോ സ്റ്റാർട്ട്‌ ആകുന്നില്ല.. ഇന്ന് ഓഫീസിൽ അർജന്റ മീറ്റിംഗ് ഉള്ളതാണ്.. ഇപ്പോ തന്നെ വൈകി. കാറിന്റെ കീ എവിടാ മോളെ.. ” ശങ്കർ ചോദിച്ചു.. ” അത് ഡൈനിങ് ടേബിളിനു പുറത്ത് ഇരിപ്പുണ്ട് അച്ഛാ” ശങ്കർ കാറും ആയി പോയി… കുറച്ചു കഴിഞ്ഞു ശിവയ്ക്ക് ഒരു കോൾ വന്നു.. ശങ്കർ നാഥിന്റെ വണ്ടി ആക്സിഡന്റ് ആയി… ശിവ ഞെട്ടി അങ്ങനെ നിന്ന് പോയി

❣️❣️❣️❣️❣️❣️ (തുടരും )

മനം പോലെ മംഗല്യം : ഭാഗം 31