Friday, November 22, 2024
Novel

മനം പോലെ മംഗല്യം : ഭാഗം 23

എഴുത്തുകാരി: ജാൻസി

ദേവ് വരുൺ കൂട്ടുകെട്ട് ത്രിമൂർത്തികൾ ഒരു ആഘോഷം ആക്കി… എല്ലാവരും അവരുടെ ഫേവറേറ്റ് ഐറ്റംസ് ഓർഡർ ചെയ്തു.. കഴിക്കുന്നതിനു ഇടയിലും ദേവ് അറിയാതെ ശിവയുടെ കണ്ണുകൾ ദേവിലും ശിവ അറിയാതെ ദേവിന്റെ കണ്ണുകൾ ശിവയിലേക്കും സഞ്ചരിച്ചു… എന്നാൽ ഈ നോട്ട പിശക് അവരുടെ ഇടയിലെ cctv കണ്ണുകൾ ഒപ്പി എടുത്തു…

മറ്റാരുമല്ല നുമ്മ തനു cid … 🧐🧐🧐🧐 അവസാനം കുടിച്ച ഐറ്റം ബില്ല് വരുണും കഴിച്ച ഐറ്റം ബിൽ ദേവും അടച്ചു… അപ്പൊ ഈക്വൽ ഈക്വൽ… നുമ്മ ത്രിമൂർത്തികളോടാ കളി.. 😎 ——————————————————— “താങ്ക്സ്.. “വരുൺ ത്രിമൂർത്തികളോട് പറഞ്ഞു “എന്തിനാ താങ്ക്സ് വരുണേട്ടാ ” മരിയ ചോദിച്ചു “നിങ്ങൾ എല്ലാവരും എന്റെ മനസിലെ വലിയ ഒരു വിങ്ങൽ ആണ് ഇന്നലെ മാറ്റി തന്നത്…” “അതിനു താങ്ക്സ് പറയാൻ എന്തിരിക്കുന്നു..

അതൊന്നും വേണ്ട… ഇനി അടി ഉണ്ടാക്കാതിരുന്നാൽ മതി “തനു പറഞ്ഞു അവർ ചിരിച്ചു.. തനുവും മരിയയും ഓണം ഫങ്ക്ഷന് ചാർജ് ഉള്ള സാറിനെ കാണാൻ പോയി.. ശിവ പ്രോഗ്രാം ലിസ്റ്റ് എഴുതികൊണ്ടരിരിക്കുമ്പോൾ അവിടേക്കു ദേവ് വന്നു.. “ശിവാനി.. ” ദേവ് വിളിച്ചു “എന്താ ചേട്ടാ ” അവൾ മുഖം ഉയർത്താതെ ചോദിച്ചു “താങ്ക്സ് ” “എന്തിന് ” “ഒരു വലിയ പ്രശ്നത്തെ ഇത്ര സിംപിൾ ആയി സോൾവ് ചെയ്തു തന്നതിന് ” “വരുൺ ചേട്ടന്റെ കാര്യം ആന്നോ ” “അതെ… ” “അതു നിങ്ങൾ തമ്മിൽ പറഞ്ഞു തീർക്കാൻ ഉള്ളതെ ഉണ്ടായിരുന്നോളു…പക്ഷേ അതു നിങ്ങൾ ഊതി പെരുപ്പിച്ചു വലുതാക്കി… അത്രേ ഉള്ളൂ ” ശിവ എഴുത്തു നിർത്തിട്ട് പറഞ്ഞു “ശരിയാണ്… പക്ഷേ.. ”

“ചേട്ടാ ചോദിക്കുന്നതു കൊണ്ട് ഒന്നും വിചാരിക്കരുത്.. എന്തു പറ്റിയതാ ചേട്ടന്റെ അമ്മക്ക് ” ശിവ ചോദിച്ചു പെട്ടന്ന് ദേവിന്റെ മുഖത്തു സങ്കടം നിറഞ്ഞു.. “പറയാൻ ബുദ്ധിമുട്ട് ഉണ്ടകിൽ വേണ്ട പറയണ്ട.. ഞാൻ നിർബന്ധിക്കുന്നില്ല.. എന്നെകിലും എന്നോട് അമ്മയെ പറ്റി പറയാൻ തോന്നുന്നോ അന്ന് പറഞ്ഞാൽ മതി. ” ശിവ പറഞ്ഞു ദേവ് ചെറു ചിരി നൽകി അവിടെ നിന്നും പോയി.. ദേവ് പോകുന്നത് കണ്ടുകൊണ്ടാണ് തനു ശിവയുടെ അടുത്തേക്ക് വന്നത്.. “ഹമ്മ് ഹമ്മ് എന്താ രണ്ടു പേരും കൂടെ ഒരു ചുറ്റിക്കളി ” തനു അതും പറഞ്ഞു ശിവയുടെ അടുത്തിരുന്ന ലിസ്റ്റ് എടുത്തു നോക്കി.. “എന്തു ചുറ്റി കളി ” ശിവ ചോദിച്ചു “എടി മോളെ നിന്നെ ഞാൻ ഇന്നും ഇന്നലെ ഒന്നും കാണാൻ തുടങ്ങിയതല്ല… സത്യം പറ മോളെ…

നിനക്ക് ദേവ് ചേട്ടനോട് എന്തോ ഒരു സോഫ്റ്റ്‌ കോർണർ ഇല്ലേ ” തനു ചോദിച്ചു “നീ എന്തൊക്കെയാ തനു പറയുന്നേ ” ശിവ വീണ്ടും എഴുത്തു ആരംഭിച്ചു.. “ഞാൻ ഒന്നും കണ്ടില്ല എന്ന് വിചാരിക്കരുത് “തനു വീണ്ടും ശിവയെ നോക്കി “നീ എന്തു കണ്ടു എന്നാ.. പോടീ… മരിയ എന്തിയെ ” ശിവ ചോദിച്ചു “മരിയ വരുൺ ചേട്ടന്റെ അടുത്ത്… നീ വിഷയം മാറ്റാതെ… സത്യം പറ ” തനു ശിവയെ വിടാൻ ഭാവം ഇല്ല. “എന്തു പറ്റി തനു നിനക്ക്.. നീ എന്തു കണ്ടുന്ന.. ഞാൻ എന്ത് പറയാൻ ” ശിവ തലയാട്ടി പിന്നെയും എഴുത്തു തുടങ്ങി. തനു ഉടനെ പേന തട്ടി പറിച്ചു.. “മതി നീ എഴുതിയെ.. ഇന്നലെ നമ്മൾ കടയിൽ കയറി കഴിച്ചു കൊണ്ടിരുന്നപ്പോൾ..

നീ എന്തിനാ ദേവ് ചേട്ടനെ നോക്കി ഇരുന്നേ…” തനു ചോദിച്ചു “ഞാനോ…. എപ്പോ.. നിനക്ക് തോന്നിയതാകും. ” ശിവ പറഞ്ഞു. “എനിക്ക് തോന്നിയത് ഒന്നും അല്ല… ഞാൻ കണ്ടതാ… പിന്നെ… ദേവ് ചേട്ടനും വരുൺ ചേട്ടനും ആയിട്ടുള്ള പ്രശ്നം പരിഹരിക്കാൻ ഉള്ള മോളുടെ ഉത്സാഹം ഞാൻ കണ്ടതാ… അപ്പോഴേ എനിക്ക് ഒരു ഡൌട്ട് അടിച്ചതാ… ഇന്നലെ കടയിൽ വച്ചു സംഭവിച്ച കാര്യം കൂടെ ആയപ്പോൾ ഞാൻ ഉറപ്പിച്ചു… ” തനു പറഞ്ഞു “എന്ത് ” ശിവ ചോദിച്ചു “നിനക്ക് ദേവ് ചേട്ടനോട് ഉള്ളത് ഫ്രണ്ട്‌സ് എന്നതിൽ ഉപരി ആണ്..അല്ലെ.. do you love him? ” തനു ചോദിച്ചു “അത്… അത്… എനിക്ക് അറിയില്ല “ശിവ തല താഴ്ത്തി “മനസിലായില്ല.. “തനു പറഞ്ഞു “അത്…. ദേവ് ചേട്ടനും ആയി സംസാരിക്കാൻ ഇഷ്ട്ടം ആണ്..

അത്രേ ഉള്ളു അതിനെ നീ മറ്റൊരു തലത്തിൽ നീ കാണണ്ട.. ” ശിവ പറഞ്ഞു… അതും പറഞ്ഞു ശിവ പുറത്തേക്ക് പോയി. അവൾ പോകുന്നതും നോക്കി തനു പറഞ്ഞു.. “എന്റെ ശിവ നീ ഇത്രക്ക് പൊട്ടി ആയി പോയല്ലോ.. നിനക്ക് ദേവ് ചേട്ടനെ ഇഷ്ട്ടം ആണ് എന്ന് നിന്റെ കണ്ണ് പറയാതെ പറയുന്നുണ്ട്.. നീ അത് എന്ന് മനസിലാക്കും…” “ശിവ എന്തിയെ “മരിയ ചോദിച്ചു.. “ആഹാ എത്തിയോ കാമുകി ” തനു കളിയാക്കി.. “ഒന്ന് പോടീ.. അവൾ എന്തിയെ ” “ആ പുറത്തേക്കു പോയി വരുമായിരിക്കും.. “തനു വാതിലിനടുത്തേക്കു കണ്ണ് പായിച്ചു പറഞ്ഞു..

ഇതേ സമയം ശിവ ലേഡീസ് വാഷ്‌റൂമിൽ മുഖം കഴുകി കണ്ണാടിയിൽ നോക്കി “എന്റെ കൃഷ്ണ തനു പറഞ്ഞത്തിലും കാര്യം ഇല്ലേ… ദേവ് ചേട്ടനെ കണ്ടാൽ പിന്നെ ആ മുഖത്തു നിന്നു കണ്ണ് എടുക്കാൻ സാധിക്കില്ല.. ആ കണ്ണു.. ചിരി… പലപ്പോഴും ഞാൻ എന്നെ തന്നെ മറന്നു പോകുന്നു.. കണ്ട നാൾ മുതൽ മനസ്സിൽ പതിഞ്ഞു പോയ മുഖം ആണ്.. എനിക്കു ഉത്തരം കണ്ടെത്താൻ കഴിയാത്ത ഒരു ചോദ്യം ആയി മാറിരിക്കുന്നു ദേവേട്ടൻ… ഭഗവാനെ അവിടുന്ന് തന്നെ എന്നെ ഈ വിമ്മിഷ്ട്ടത്തിൽ നിന്നു കരകയറ്റാനെ ” “തീർച്ചയായും ഭക്തേ… നിന്റെ ധർമ്മ സങ്കടം എനിക്ക് മനസിലാകും.. ഞാൻ നിന്നെ സഹായിക്കാം ” ശിവ പെട്ടന്ന് ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി..

അവിടെ മരിയയും തനുവും ചിരിച്ചു വാതിലിൽ ചാരി നിൽക്കുന്നു.. ശിവയുടെ മുഖത്തു പെട്ടന്ന് നാണം നിറഞ്ഞു… അത് മറച്ചു പിടിച്ചു അവൾ ചോദിച്ചു.. “ഓ നിങ്ങൾ ആരുന്നോ.. ഞാൻ പേടിച്ചു പോയി ” “ഞങ്ങൾ ആയതു ഭാഗ്യം… വേറെ ആരെങ്കിലും ആണ് ഇതു കേട്ടിരുന്നെങ്കിലോ” മരിയ ചോദിച്ചു “എന്റെ ശിവ നീ എത്ര ഒളിക്കാൻ ശ്രമിച്ചാലും.. ഞങ്ങൾക്ക് നിന്നെ മനസിലാക്കാൻ പറ്റും.. ഞങ്ങൾക്കേ പറ്റു… അല്ലെ മരിയ ” തനു ചോദിച്ചു “പിന്നല്ലാതെ ” “ഡി… നിങ്ങൾ പറയുന്ന പോലെ ഉള്ള ഇഷ്ട്ടം ഒന്നും ഇല്ല… ” ശിവ പറഞ്ഞു. “അത് നീ അല്ലല്ലോ തീരുമാനിക്കുന്നേ…

നിന്റെ പ്രവർത്തിയും നിന്റെ കണ്ണും രണ്ടും രണ്ടാണല്ലോ മോളെ പറയുന്നത്… “തനു പറഞ്ഞു “അത്… ” “നിൽ മോളെ നിൽ… ആദ്യo ഞങ്ങൾ ചോദിക്കുന്ന ചോദ്യത്തിന് മോളു സത്യസന്ധമായി ഉത്തരം പറയണം ” മരിയ പറഞ്ഞു.. “ദേവ് ചേട്ടനെ കാണുമ്പോൾ നിന്റെ മുഖത്തു സന്തോഷം ഉണ്ടാകാറില്ലേ.. ” ശിവ കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഉണ്ട് എന്ന് തലയാട്ടി.. “ചേട്ടൻ സംസാരിക്കുമ്പോൾ നിന്നോട് ഇനിയും ഇനിയും സംസാരിക്കണം എന്ന് തോന്നാറുണ്ടോ ” അതിനും ശിവ അതെ എന്ന് തലയാട്ടി.. “ദേവ് ചേട്ടൻ നിന്റെ അടുത്ത് വരുമ്പോൾ അല്ലെങ്കിൽ അടുത്ത് നിക്കുമ്പോൾ എന്തെങ്കിലും പ്രേതെകിച്ചു അനുഭവപ്പെടുന്നുണ്ടോ… like.. heart beat കൂടുക, ഒരു തരം വിമ്മിഷ്ടം, വെപ്രാളം… അങ്ങനെ എന്തെങ്കിലും..

അതിനു ശിവ മറുപടി ഒന്നും പറയാതെ അതെ എന്ന് തലയാട്ടി “ഓക്കേ എന്നാൽ അവസാനത്തെ ചോദ്യം.. നീ നിന്റെ കണ്ണുകൾ അടക്കുമ്പോൾ നിന്റെ മുന്നിൽ ദേവ് ചേട്ടന്റെ മുഖം തെളിയാറുണ്ടോ” മരിയ ചോദിച്ചു അതിനും അവൾ അതിശയത്തോടെ അതെ എന്ന് പറഞ്ഞു… “ചോധ്യങ്ങൾക്കെല്ലാം പോസറ്റീവ് റെസ്പോൺസ് കിട്ടിയത് കൊണ്ടു… എന്റെ ശിവ…. you are fall in love with dev…. its confirm….” തനു ശിവയുടെ തോളിൽ കൈ ഇട്ടു പറഞ്ഞു… ശിവ തനുവിനെയും മരിയയെയും മാറി മാറി നോക്കി… ഒപ്പം നാണം കലർന്ന ഒരു ചിരി പാസ് ആക്കി… “കൊച്ചു ഗള്ളി.. ഒളിപ്പിച്ചു വച്ചാൽ ഞങ്ങൾ കണ്ടുപിടിക്കില്ലെന്നു കരുതിയോ… അതും പറഞ്ഞു മരിയ ശിവയെ ഇക്കിളി ഇട്ടു…

പക്ഷേ ശിവയുടെ മുഖത്തെ ചിരി പൊടുന്നനെ മാഞ്ഞു… അത് ശ്രദ്ധിച്ച തനു ചോദിച്ചു.. “എന്താടാ എന്ത് പറ്റി.. ” “ഡി ദേവ് ചേട്ടന് എന്നെ ഇഷ്ട്ടം ആകുമോ…. ചേട്ടന് വേറെ ആരെങ്കിലും ഉണ്ടകിലോ.. ” അത് പറയുമ്പോൾ ശിവയുടെ മുഖത്തു സങ്കടം നിഴലിച്ചു.. “നീ വിഷമിക്കാതെ…. നമ്മുക്കു കണ്ടുപിടിക്കാം… എനിക്ക് തോന്നുന്നു… ദേവ് ചേട്ടനും നിന്നെ ഇഷ്ട്ടം ആണെന്ന്… “തനു പറഞ്ഞു… “അതെന്താ നിനക്ക് അങ്ങനെ തോന്നാൻ “മരിയ ചോദിച്ചു.. “പ്രതേകിച്ചു ഒന്നും ഇല്ല… ഞാൻ എന്റെ ഒരു സംശയം പറഞ്ഞതാ “തനു പറഞ്ഞു… “ഹമ്മ് നമുക്ക്‌ കണ്ടുപിടിക്കാം.. അല്ല അതിനു മുൻപ് ഇവളെ ഇഷ്ട്ടം ആണെന്ന് പറഞ്ഞ ആ b.com കാരനെ കണ്ടു പിടിക്കണ്ടേ… ” മരിയ ചോദിച്ചു… “അത് ശരിയാ…. ആ ആളെ കണ്ടു പിടിച്ചിട്ടു അയാളോട് ഇഷ്ട്ടം അല്ല എന്ന് പറയണം.

എന്നിട്ട് വേണം ദേവ് ചേട്ടനോട് എന്റെ ഇഷ്ട്ടം പറയാൻ…, (😄😄😄😄) ശിവ പറഞ്ഞു.. “അതെ… പിന്നെ ഒരു കൂട്ടിയിടി ഉണ്ടാകാൻ പാടില്ലല്ലോ.. തൽക്കാലം നിന്റെ ഇഷ്ട്ടം നീ പറയണ്ട.. ആദ്യo ആ ചേട്ടന്റെ മനസ്സിൽ നീ ഉണ്ടോ എന്ന് അറിയട്ടെ. എന്നിട്ട് മതി ഇഷ്ട്ടം പറച്ചിൽ.. അല്ലെങ്കിൽ പിന്നീട് നീ കരയുന്നത് ഞങ്ങൾ കാണേണ്ടി വരും “തനു പറഞ്ഞു “എന്നാൽ വാ പോകാം അവിടെ നമ്മളെ എല്ലാരും അന്വേഷിക്കുന്നുണ്ടാകും “മരിയ പറഞ്ഞു.. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ പരിപാടികൾ ആരംഭിക്കുന്നതിനു തലേ ദിവസം കോർഡിനേറ്റര്മാരും കുറച്ചു ടീച്ചേഴ്സും കുട്ടികളും അവിടെ അലങ്കര പണികൾ ചെയ്യാൻ നിന്നു..

തോരണങ്ങളും പെയിന്റും കൊണ്ടു കോളേജ് റോഡും റോഡിന്റെ ഇരുവശങ്ങളും മനോഹരമാക്കി…മത്സരത്തിനുള്ള സാധനങ്ങൾ എല്ലാം റെഡി ആക്കി.. ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ “അമ്മേ ഒന്ന് വേഗം വാ ” ശിവ കലി തുളളി “ധാ വരുന്നടി കൊച്ചേ… ഇതും കൂടെ ഒന്ന് എടുത്തു വെക്കട്ടെ. ” ദേവിക പറഞ്ഞു “എന്നാൽ ഞാൻ തന്നെ ചെയ്തോളാം ” അതും പറഞ്ഞു ശിവ കട്ടിലിൽ കിടന്ന സ്കൈ ബ്ലൂ കളർ കര ഉള്ള സെറ്റ് സാരീ എടുത്തു.. “ഈശ്വര ഇത് എവിടുന്നാ തുടങ്ങണ്ടേ…. ശിവ സാരിയിലൂടെ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു… ഒടുവിൽ എങ്ങനെ ഒക്കെയോ ഉടുത്തു… ഉടുത്തു വന്നപ്പോൾ ഇടത് വരേണ്ടുന്ന ഞൊറിവ് വലത് വന്നു..

“ശേ ഡാ ഇതു ‘അമ്മ ഉടുക്കുമ്പോൾ ഇടത്താണല്ലോ വരുന്നേ.. എനിക്ക് എങ്ങനെ വലത്തു വന്നു.. “ശിവ എത്ര നോക്കിട്ടും direction ചേഞ്ച്‌ മനസിലായില്ല 🤔🤔🤔 ദേവിക കതകിൽ മുട്ടി.. “കേറി വാ അമ്മേ… ഞാൻ കുറ്റി ഇട്ടിട്ടില്ല ” ദേവിക മുറിയിൽ കയറിയതും… സാരി തലപ്പ് പിടിച്ചു വണ്ടർ അടിച്ചു നിൽക്കുന്ന ശിവയെ കണ്ടു ചിരിച്ചു… “ഇതു എന്താ മോളെ ഇങ്ങനെയാ സാരി ഉടുക്കുന്നേ ” “എനിക്ക് അറിയാത്തതുകൊണ്ടല്ലേ ഞാൻ അമ്മേ വിളിച്ചേ… അപ്പൊ അമ്മക്ക് മുടിഞ്ഞ പണി ” ശിവ ചിറി കോട്ടി “അതെ വെറുതെ ചൊറിയും കുത്തി ടിവിയുടെയും മൊബൈലിലും മുന്നിൽ ഇരിക്കുമ്പോൾ ഇതൊക്ക ഒന്ന് ഉടുത്തു പഠിക്കണം…. ”

“ഓ…മതി മതി.. അമ്മക്ക് എപ്പോ എന്നെ സാരി ഉടുപ്പിച്ചു തരാൻ പറ്റുവോ… “ശിവ വീണ്ടും കലിപ്പ് മോഡ് “നിന്നോട് ഒന്നും പറഞ്ഞിട്ടും കാര്യം ഇല്ല “എന്നും പറഞ്ഞു ദേവിക ശിവയെ സാരി ഉടുപ്പിച്ചു… നല്ല സുന്ദരി കുട്ടിയായി.. “ദേ സാരി അഴിഞ്ഞു പോകാതെ നോക്കിക്കോ ” ദേവിക ചിരിച്ചു കൊണ്ട് പറഞ്ഞു “‘അമ്മ എനിക്ക് കോൺഫിഡൻസ് തരുവാന്നോ അതോ പേടിപ്പിക്കുവാനോ.. ശോ ചുമതല ഏറ്റും പോയി… പോകാതിരിക്കാനും പറ്റില്ല… “ശിവ പറഞ്ഞു തീരുന്നതിനു മുൻപേ മരിയയും തനുവും അവിടെ എത്തി… അവരും സ്കൈ ബ്ലു കളർ സെറ്റ് സാരി ആയിരുന്നു.. കാരണം ഓരോ ഡിപ്പാർട്മെന്റ അവരുടേതായ യൂണിഫോം സെറ്റ് സെലക്ട്‌ ചെയ്തിട്ട് ഉണ്ടായിരുന്നു…

അതിൽ കെമിസ്ട്രിക്ക്‌ കിട്ടിയത് സ്കൈ ബ്ലു കളർ ആയിരുന്നു… തനുവും മരിയയും ഒട്ടും മോശം അല്ലായിരുന്നു… മൂന്നു പേരും സെറ്റ് സാരിയിൽ കട്ടക്ക് നിൽക്കും.. ശിവക്ക് സാരി ഉടുത്തു ശീലം ഇല്ലാത്തതു കൊണ്ട് എന്തോ ഒരു uncomfortable ഫീൽ ചെയ്തു… അതുകൊണ്ട് തന്നെ സാരി പിടിച്ചു പിടിച്ചു ആണ് നടപ്പ്… മകളുടെ സാരിയിൽ ഉള്ള കോൺഫിഡൻസ് കണ്ടത് കൊണ്ട് ഹരി അവരെ 3പേരെയും കാറിൽ കോളേജിൽ എത്തിച്ചു.. കോളേജിൽ എത്തിയ ഉടനെ ത്രിമൂർത്തികൾ ഓടിയത് നേരെ വാഷ്‌റൂമിലേക്കാണ്… അവിടെ ചെന്നു പാറിക്കിടക്കുന്ന തലമുടിയും മാറികിടക്കുന്ന സാരിയും ഒക്കെ പിടിച്ചു സ്ഥാനത്തു വച്ചു…

ചുണ്ടിൽ കുറച്ചു കൂടി ലിപ് ബാം പുരട്ടി വരുന്ന വഴി കടയിൽ നിന്നു വാങ്ങിയ മുല്ലപ്പൂവും ചൂടി വെളിയിലേക്കു ഇറങ്ങി… കോളേജ് കുമാരികൾ എല്ലാം സാരിയിൽ തിളങ്ങി…. രാവിലെ തന്നെ അത്തപ്പൂക്കളം ഇട്ടു തുടങ്ങി… കോളേജ് ഓഡിറ്റോറിയത്തിൽ കോളേജ് സംഘടനകളുടെ ലീഡേഴ്‌സും കോര്ടിനടോഴ്സും ടീച്ചേഴ്സും ചേർന്ന് അത്തപ്പൂക്കളം ഒരുക്കി.. ആ കൂട്ടത്തിൽ ശിവയുടെ കണ്ണുകൾ ദേവനായി പരതി നടന്നു… പക്ഷേ കണ്ടില്ല… അവളുടെ മുഖം നിരാശ നിറഞ്ഞു.. അത് മനസിലാക്കിയ തനു അവളെ അത്തപ്പൂക്കളo ഇടാൻ ആംഗ്യo കാണിച്ചു…. അവളുടെ ശരീരം മാത്രമേ അവിടെ ഉള്ളൂ..

മനസ് ദേവിനെ തേടി ഉള്ള യാത്രയിൽ ആണ്.. “ഡി ഇനി വാരത്തെങ്ങാനും ഇരിക്കുമോ “ശിവ തനുവിനോട് പരിഭവം പറഞ്ഞു.. “അങ്ങനെ ഒന്നും വരാതിരിക്കില്ല… നീ ഒന്ന് സമാധാനിക്കു…. ദൈവത്തെ ഓർത്തു നീ ആക്രാന്തം കാണിക്കാതെ അത്തപൂക്കളം ഇടാൻ നോക്കു ” തനു വഴക്കു പറഞ്ഞു… “ശിവയുടെ കണ്ണുകൾ അപ്പോഴും പ്രതീക്ഷയോടെ വെളിയിലേക്കു സഞ്ചരിച്ചു..

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 22