മനം പോലെ മംഗല്യം : ഭാഗം 14
എഴുത്തുകാരി: ജാൻസി
“അഥിതി “!!!!!!!😵😳 “അതെല്ലോ.. അഥിതി.. വെറും അഥിതി അല്ല അഥിതി വർമ്മ ” “നിങ്ങൾക്ക് എന്ത് വേണം? എന്തിനാ എന്നെ എവിടെ വിളിച്ചു വരുത്തിയത്? ” “എനിക്ക് വേണ്ടത് എന്താന്ന് പറഞ്ഞാൽ അതു നീ എനിക്ക് തരുമോ “? “ആ… ആഹാ…. തരാം… “ശിവ വിക്കി വിക്കി മറുപടി കൊടുത്തു.. “ഹ ഹ ഹ ഹ… ” അഥിതി പൊട്ടിച്ചിരിച്ചു… അവളുടെ അടുത്തേക്ക് നടന്നു… ഇതെല്ലാം കണ്ടു കതകിൽ ചേർന്ന് നിൽക്കുന്ന ശിവ പേടിച്ചു ചുറ്റും നോക്കി… അപ്പോഴേക്കും അഥിതി അവളുടെ കൈയിൽ പിടുത്തം ഇട്ടു.. എന്നിട്ടു അവളെ വലിച്ചു മുന്നിലേക്ക് ഇട്ടു.. പെട്ടന്നുള്ള വലിയായതു കൊണ്ട് ശിവ ആയം തട്ടി മുന്നിൽലെക്ക് വീണു..
അവൾ എഴുന്നേൽക്കാൻ ശ്രമം നടത്താൻ നോക്കിയെങ്കിലും അഥിതി അവളുടെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു… “എനിക്ക് വേണ്ടത്….” അവൾ ശിവയുടെ അടുത്ത് മുട്ടുകുത്തി നിന്ന് അവളുടെ മുഖത്തിനു അടുത്തേക്ക് വന്നു ചെവിയിൽ പതിയെ പറഞ്ഞു … “നിന്റെ ജീവൻ “!!!! എന്ന് പറഞ്ഞു അവൾ വീണ്ടും ചിരിച്ചു.. അതു കേട്ടതും ശിവ ഞെട്ടി.. “എ… ന്താ…. എന്താ പറഞ്ഞെ? “കേട്ടിലെ… നിന്റെ ജീവൻ… നിന്റെ ജീവൻ എനിക്ക് വേണം എന്ന് ” അതും പറഞ്ഞു അവൾ അവിടെ നിന്നും എഴുന്നേറ്റു… ശിവക്ക് ഒന്ന് അലറി വിളിക്കണം എന്ന് ഉണ്ട്.. പക്ഷേ അതുകൊണ്ട് വലിയ പ്രേയോജനം ഒന്നും ഇല്ല..
കാരണം ലാബിന്റെ അടുത്ത് എങ്ങും ക്ലാസുകൾ ഇല്ല… അതുകൊണ്ട് വിളിച്ചാലും ആരും കേൾക്കില്ല.. അവൾ സകല ദെയിവത്തെയും മനസ്സിൽ വിചാരിച്ചു പ്രാർത്ഥിച്ചു.. “അപ്പോൾ എങ്ങനെ ഞാൻ പറഞ്ഞ കാര്യം നീ എനിക്ക് തരുവല്ലേ ” ശിവക്കു എവിടുന്നോ കിട്ടിയ ധ്യര്യത്തിൽ ചാടിപിടഞ്ഞു എഴുന്നേറ്റു.. “നിനക്ക് എന്തിനാ എന്റെ ജീവൻ… ഞാൻ അതിനു നിന്നോട് എന്ത് തെറ്റ് ചെയ്തു “? “അയ്യയോ പാവം ഒന്നും അറിയാത്ത ള്ള കുട്ടി…. ” പെട്ടന്ന് അദിതിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുക്കി.. “നിനക്ക് അറിയില്ല അല്ലെ… ദേവ്.. അവൻ ആരാണ് എന്ന് നിനക്ക് അറിയില്ല..
അവൻ എന്റെ ആരാണ് നിനക്ക് അറിയില്ല… ” ദേവ് എന്ന് കേട്ടതുo അവളുടെ ഉള്ള് ഒന്ന് തുടിച്ചു… പക്ഷേ ആ തുടിപ്പ് വേഗം പിടച്ചിലിലേക്കു വഴുതി വീണു… “ദേവ്… ” അവൾ അറിയാതെ ആ പേരു അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.. “അതെ ദേവ്.. അവൻ എന്റെ ആരാണ് എന്ന് ചോദിച്ചാൽ എന്റെ എല്ലാം എല്ലാം ആണ്… പക്ഷെ ഇപ്പൊ നീ ഞങ്ങളുടെ ഇടയിൽ വിലങ്ങു തടിയായി മാറുന്നു… ദേവ് എന്നോട് മിണ്ടുന്നില്ല…അതും നീ കാരണം… വേറെ എന്തും ഞാൻ സഹിക്കും.. പക്ഷേ അവന്റെ മൗനം…. അവനു എന്നോടുള്ള മൗനം.. എന്നോട് കാണിക്കുന്ന അകലം…. അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ്..
എല്ലാത്തിനും കാരണം നീ ആണ്.. നീ ഒറ്റയൊരുത്തി…. അവൾ ശിവയ്ക്കു നേരെ വിരൽ ചൂണ്ടി… “അതിനു ഞാനും ദേവേട്ടനും തമ്മിൽ…. ” “അങ്ങനെ ഒന്നും ഇല്ലാന്നാകും അല്ലേ ” ശിവ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.. അഥിതി ശരവേഗം വന്നു അവളുടെ മുടിയിൽ പിടിച്ചു വലിച്ചു… ശിവ വേദന കൊണ്ട് നിലവിളിച്ചു… അതിഥിയുടെ കൈ മുടിയിൽ നിന്ന് പിടിച്ചു മാറ്റാൻ ഒരു ചിന്ന ശ്രമം നടത്തി.. എന്നാൽ അഥിതി പിടി മുറുക്കി… “നിങ്ങൾ തമ്മിൽ ഒന്നും ഇല്ല എന്ന് ഞാൻ വിശ്വസിക്കണം അല്ലേടി.. അവൾ ശിവയുടെ തല പിടിച്ചു കുലുക്കി… “അപ്പൊ പിന്നെ ഇതിന്റെ അർത്ഥം എന്താ? ”
അവൾ ശിവക്ക് നേരെ മൊബൈലിൽ ഒരു ഫോട്ടോ കാണിച്ചു… ഫോട്ടോ കണ്ട ശിവയ്ക്കു തല ചുറ്റുന്നത് പോലെ തോന്നി.. അവൾ വിറയാർന്ന ശബ്ദത്തോടെ ചോദിച്ചു “ഇതു “? !!!!!! “അതെ.. ഇതു അതു തന്നെ… അന്ന് അടി നടന്നപ്പോൾ നീയും ദേവും കയറിയ റൂമിലെ ഫോട്ടോ .. ഇനി പറ നീയും ദേവും തമ്മിൽ ഒന്നും ഇല്ലാ എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കണോ? ” അതും പറഞ്ഞു അവളുടെ മുടിയിൽ നിന്നും അവൾ പിടിവിട്ടു.. “അത്…. അന്ന്… എന്നെ… “ശിവക്കു വാക്കുകൾ കിട്ടില്ല… “എന്തായാലും നീ ഇനി ഈ കോലത്തിൽ പുറത്തേക്കു പോകില്ല… അതിനു മുൻപ് ഒരു നഗ്ന സത്യം കൂടി അറിഞ്ഞേക്കു…
നീ എന്താ വിചാരിച്ചേ അന്ന് ഇലക്ഷന് മുൻപ് നടന്ന അടി സ്വാഭാവികമായി ഉണ്ടായതാണെന്നോ… ഹാ ഹാ ഹാ ഹാ.. എന്നാൽ നിനക്ക് തെറ്റി അതു well പ്ലാൻഡ് ആയിരുന്നു…. നിനക്ക് വേണ്ടി ഞാൻ ഡെഡിക്കേറ്റ് ചെയ്തതായിരുന്നു.. ” അത് കേട്ട ശിവക്ക് അവളുടെ ശരീരത്തിലെ ബലം ചോർന്നു പോകുന്ന പോലെ തോന്നി.. അവൾ ഊർന്നു താഴേക്ക് ഇരുന്നു…. “പക്ഷേ ആ ഏറ്… ആദ്യത്തെ ഏറ് എന്റെ എല്ലാം പ്ലാനും തകിടം മറിച്ചു.. ആ എറിഞ്ഞവന് ഉന്നം പിഴച്ചു… നിന്റെ തലക്കു കൊള്ളേണ്ട അടി കാലിൽ കൊണ്ടു.. രണ്ടാമത്തെ ഏറ് വന്നപ്പോഴേക്കും നീ നിലത്തു വീണിരുന്നു…”
അതും പറഞ്ഞു അവൾ അടുത്തുള്ള ടേബിളിൽ ആഞ്ഞു ഇടിച്ചു.. ഇടിയുടെ ആഘാതം ലാബിൽ പ്രതിധ്വനിച്ചു.. അതുകേട്ടു ശിവ അവളുടെ ചെവി പൊത്തി… “അവിടെ നിന്റെ രക്ഷകനായി ദേവ് എത്തിയപ്പോൾ ഞാൻ ശരിക്കും തകർന്നു പോയി… ഇതു പറയുമ്പോൾ അഥിതി അവിടെ ഏതൊക്കെയോ എടുത്തു റെഡി ആക്കി വയ്ക്കുവായിരുന്നു…. ശിവക്ക് പേടിച്ചിട്ടു ശബ്ദം പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല… അവളുടെ സകല പ്രതീക്ഷകളും കൈവിട്ടു പോയിരുന്നു.. അഥിതി പിന്നെയും തുടർന്നു “നീ ഓർക്കുന്നുണ്ടായിരിക്കും അന്ന് ലൈബ്രറിയിൽ നിന്നും വരുന്ന വഴി ഞാൻ നിന്നെ challenge ചെയ്തത്.. ” ശിവയുടെ മനസ്സിൽ ആ രംഗം ഓർമ്മ വന്നു..
അവൾ ദയനീയമായി അതിഥിയെ നോക്കി… “അന്ന് അവൻ എന്നോട് പറഞ്ഞത്…. ഞാൻ മറക്കില്ല… ഞാൻ അവന്റെ ഒരു കാര്യത്തിലും ഇടപെടരുതെന്ന്…. ” അവൾ പെട്ടന്ന് ശിവയുടെ അടുത്തേക്ക് വന്ന് മുടിയിൽ പിടിച്ചു വലിച്ചിട്ടു പറഞ്ഞു “പറ നീ പറ… അവൻ ആ പറഞ്ഞത് ശരിയാണോ… അവനെ ഞാൻ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നു…. അങ്ങനെ ഉള്ള ഞാൻ അവന്റെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞാൽ.. അതു ന്യായമാണോ… പറ.. പറയടി.. പറയാൻ… അവൾ ആക്രോശിച്ചു കൊണ്ട് അവളുടെ തലമുടിയിലും കഴുത്തിലും പിടിച്ചു.. ശിവ അതിഥിയുടെ കഴുത്തിൽ നിന്നും പിടിച്ചു മാറ്റാൻ നോക്കി…
പക്ഷേ അവൾ പിടി മുറുക്കി… ശിവക്ക് ശ്വാസം കിട്ടാതെ കിടന്നു പിടഞ്ഞു… പെട്ടന്ന് അവൾ ശിവയുടെ കഴുത്തിലെ കൈ വിട്ടു… എഴുന്നേറ്റു അവൾ നേരത്തെ നിന്ന സ്ഥലത്തേക്ക് പോയി.. ശിവ അപ്പോഴും ശ്വാസം കിട്ടാതെ കിടന്നു ചുമക്കുവായിരുന്നു.. കണ്ണിന്റെ ഞരമ്പുകൾ എല്ലാം വലിഞ്ഞു മുറുകിയതുകൊണ്ട് കണ്ണിൽ വേദന അനുഭവപ്പെട്ടു… ശിവ അവിടെനിന്ന് സൈഡ് ഭിത്തിയിൽ പിടിച്ചു എഴുന്നേൽക്കാൻ തുടങ്ങി.. അപ്പോൾ അഥിതി അവളെ നോക്കി ഭ്രാന്തമായി ചിരിച്ചു… എന്നിട്ടു പറഞ്ഞു.. “എന്റെ രാജകുമാരനെ പ്രൊപ്പോസ് ചെയ്തവൾ അല്ലെ നീ… അതുകൊണ്ടു എന്റെ ഈ രാജാവ് നിന്നോട് പകരം ചോദിക്കും… ” അവൾ ശിവക്ക് നേരെ ഒരു കുപ്പി നീട്ടി..
അതിലെ ലേബൽ കണ്ട ശിവ ഞെട്ടി.. ആസിഡുകളുടെ രാജാവ് എന്നറിയപ്പെടുന്ന ‘sulphuric ആസിഡ് ‘….. അതുമായി അഥിതി ശിവക്ക് അടുത്തേക്ക് നടന്നു… ശിവയുടെ കാലുകൾ പിന്നിലേക്ക് ചലിച്ചു… ഒപ്പം അവൾ അഥിതിയോടു പറഞ്ഞു.. “അഥിതി.. പ്ലീസ് വേണ്ട.. അത് വച്ച് കളിക്കല്… ആസിഡ് ആണ്.. അപകടമാണ്.. പ്ലീസ് അഥിതി…അത് മാറ്റു.. പ്ലീസ്… ” പക്ഷേ അഥിതി അവൾ പറയുന്നത് കേൾക്കാതെ ക്രൂരമായ ചിരിക്കുന്ന മുഖത്തോടെ അവളുടെ അടുത്തേക്ക് നടന്നു… ശിവ നടന്നു നടന്നു ഒരു ഭിത്തിയിൽ പോയി തട്ടി നിന്നു..
അവൾ ചുറ്റും നോക്കി…. അവൾക്കു ഓടി പോകാൻ ഉള്ള വഴികൾ എല്ലാം അടഞ്ഞിരിക്കുന്നു… ശിവയുടെ ഇരു സൈഡിലും സ്ലാവുകൾ…. അവസാന ശ്രമം എന്ന രീതിയിൽ അവളുടെ അടുത്തുള്ള സ്ലാവിൽ നിന്നും ഒരു ഗ്ലാസ് ജാർ താഴേക്ക് ഇട്ടു.. അത് ചന്നം ചിന്നം പൊട്ടി…പക്ഷേ അഥിതി അപ്പോഴേക്കും അവളുടെ അടുത്തെത്താറായി കഴിഞ്ഞിരുന്നു… തന്റെ ജീവിതം ഇവിടെ അവസാനിക്കുവാണ് എന്ന് വിചാരിച്ചു അവൾ കണ്ണുകൾ ഇറുക്കി അടച്ചു… അപ്പോൾ അവളുടെ മുന്നിൽ തെളിഞ്ഞ മുഖം ദേവിന്റെ ആയിരുന്നു.. അഥിതി കുപ്പി ഉയർത്തിയതും കതകിന്റെ പൂട്ടു ആരോ തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടി..
(തുടരും )