Sunday, December 22, 2024
Novel

ലയനം : ഭാഗം 24

എഴുത്തുകാരി: ദുർഗ ലക്ഷ്മി

ലെച്ചുവിന്റെ മടിയിൽ കിടന്നു കണ്ണുകൾ താനെ അടഞ്ഞു ഉറങ്ങി തുടങ്ങിയ അർജുനെ കണ്ടപ്പോൾ ചെറിയൊരു ചിരിയോടെ അദ്ദേഹം അവിടെ നിന്നും തിരികെ നടന്നു. അപ്പോഴേക്കും അദ്ദേഹത്തിന് എതിരെ ഇന്ദു അമ്മയും ജയച്ഛനും വരുന്നുണ്ടായിരുന്നു. “ദേവേട്ടാ… അച്ചൂന് ഇങ്ങനെ ഉണ്ട് ഇപ്പോൾ… “,അമ്മ അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ ആധിയോടെ ചോദിച്ചു. “പ്രശ്നം ഒന്നും ഇല്ല ഇന്ദു.ഞാൻ ഇപ്പോൾ റൂമിൽ പോയി വന്നതാണ്.ഇന്നലെ അവൻ ഒട്ടും ഉറങ്ങില്ല എന്ന് തോന്നുന്നു…ഇപ്പോൾ ലെച്ചുവിന്റെ മടിയിൽ കിടന്നു സുഖം ആയി ഉറങ്ങുന്നുണ്ട് “,ഡോക്ടർ പറഞ്ഞത് കേട്ട് ഇന്ദു അമ്മ ചിരിച്ചു.

ഒപ്പം അവർ രണ്ടു പേർക്കും മനസ്സിന് നല്ല ആശ്വാസം തോന്നി. കുറച്ചു നേരം കൂടി സംസാരിച്ചു അമ്മയും അച്ഛനും വേഗം തന്നെ മുറിയിൽ എത്തി.അവരെ കണ്ടപ്പോൾ തന്നെ ലെച്ചു എഴുന്നേൽക്കാൻ നോക്കി എങ്കിലും ഒന്നും അറിയാതെ ഉറങ്ങുന്ന അർജുനെ കണ്ടു അവർ വേഗം അവളെ തടഞ്ഞു. “വേണ്ട മോളെ…എഴുന്നേൽക്കേണ്ട….അവൻ ഉറങ്ങിക്കോട്ടെ “,ചെയർ വലിച്ചിട്ടു ഇരുന്ന് കൊണ്ട് അച്ഛൻ വേഗം പറഞ്ഞു. “നല്ല തലവേദന ഉണ്ട് ഏട്ടന് അച്ഛാ…ഡോക്ടർ വന്നില്ലേ…ഇന്നലെ ഒട്ടും ഉറങ്ങിട്ടും ഇല്ല… “,ലെച്ചു ടെൻഷനോടെ പറഞ്ഞു. “ദേവേട്ടൻ ഇപ്പോൾ ഇവിടെ വന്നിരുന്നു മോളെ…അച്ചു ഉറങ്ങുന്നത് കണ്ടു തിരിച്ചു പോയതാ…

കുറച്ചു കഴിഞ്ഞു വരും…ഏതായാലും അവൻ ഉറങ്ങിയല്ലോ… ഇനി പ്രശ്നം ഇല്ല “,ഇന്ദു അമ്മ ഒരു പ്ലേറ്റിലേക്ക് ദോശയും കറിയും എടുത്തു കൊണ്ട് പറഞ്ഞു. ഹോസ്പിറ്റലിൽ പ്രത്യേകിച്ച് ആവിശ്യം ഒന്നും ഇല്ലാത്തതു കൊണ്ട് അച്ഛൻ കുറച്ചു നേരം കൂടി ഇരുന്നു തിരികെ പോയി. “എന്നാലും അമ്മ എന്ത് പണിയാ കാണിച്ചത്…ഞാൻ പറഞ്ഞ കാര്യങ്ങൾ എന്തിനാ ഇന്നലെ തന്നെ ഏട്ടനോട് പറഞ്ഞത് “,ഇന്ദു അമ്മ കൊടുത്ത ദോശ കഴിച്ചു കൊണ്ട് ലെച്ചു പരിഭവത്തോടെ ചോദിച്ചത് കേട്ട് അമ്മയൊന്നു ചിരിച്ചു. “ചില കാര്യങ്ങൾ അങ്ങനെയാ മോളെ…വേഗം നമ്മൾ പറഞ്ഞില്ല എങ്കിൽ എല്ലാം കൈവിട്ടു പോകും…

ജയേട്ടനോട്‌ ഒന്നും പറയാതെ ഉള്ളിൽ വെച്ചത് കൊണ്ടാ എനിക്ക് ഇത്ര നാളും സങ്കടപ്പെടെണ്ടി വന്നത്… ” അമ്മ പറഞ്ഞത് കേട്ട് ലെച്ചുവിന്റെ മുഖം തെളിഞ്ഞു.അർജുൻ ഇന്നലെ പറഞ്ഞ അവരുടെ സെക്കന്റ്‌ ഹണിമൂൺ കാര്യം ഓർത്തപ്പോൾ അവൾക്ക് എന്തോ നാണം വന്നു. “പിന്നെ മോളെ ഇന്നലെ വേറെ ഒരു സംഭവം ഉണ്ടായി…. അമ്മമ്മ പ്രിയയെ തല്ലി “,ഏതോ ലോകത്തിൽ ഇരിക്കവേ അമ്മ പറഞ്ഞത് കേട്ട് ലെച്ചു അമ്പരന്നു. “എനിക്ക് ഉറപ്പാണ് ഇതു അവളുടെ പണി തന്നെ ആണ് എന്ന്…അമ്മക്ക് അത് മനസിലായി എന്നാണ് തോന്നുന്നത്… “,ലെച്ചു അമ്പരന്ന് നില്കുന്നത് കണ്ടു ഇന്ദു അമ്മ വീണ്ടും പറഞ്ഞു.

പ്രിയക്ക് അടി കിട്ടി എന്ന് കേട്ടപ്പോൾ ആദ്യം തോന്നിയ സന്തോഷത്തെക്കാൾ ഇനി പ്രിയ അമ്മമ്മക്ക് നേരെ തിരിയുമൊ എന്ന പേടിയിൽ നിൽക്കുകയായിരുന്നു ലെച്ചു അപ്പോൾ.കാരണം പ്രിയയെ ലെച്ചു നല്ലത് പോലെ പഠിച്ചു കഴിഞ്ഞിരുന്നു അപ്പോൾ. ലെച്ചുവിന്റെ മുഖം മങ്ങിയത് ശ്രദ്ധിച്ചു എങ്കിലും അമ്മ അവളോട് ഒന്നും ചോദിച്ചില്ല.അപ്പോഴേക്കും അർജുൻ പതുക്കെ കണ്ണ് തുറന്നിരുന്നു. “മോൻ എഴുന്നേറ്റോ…പോയി മുഖം ഒക്കെ കഴുകി വാ… ഞാൻ ദേവേട്ടനെ വിളിച്ചിട്ട് വരാം “,അർജുൻ ഉണർന്നത് കണ്ടു ഇന്ദു അമ്മ വേഗം കൈ കഴുകി പുറത്തേക്ക് നടന്നു.

നടക്കുമ്പോൾ വെച്ചു പോകുന്ന പോലെ ക്ഷീണിച്ച അർജുനെ പിടിച്ചു ബാത്‌റൂമിലേക്ക് നടക്കാൻ ലെച്ചു കുറച്ചധികം കഷ്ട്ടപ്പെട്ടു. “കണ്ടോ പെണ്ണെ,കഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കി എടുത്ത എന്റെ ബോഡിയുടെ അവസ്ഥ കണ്ടോ….ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം “,തിരികെ ബെഡിൽ ഇരുന്ന് അർജുൻ പറഞ്ഞത് കേട്ട് ലെച്ചുവിന് സങ്കടം വന്നു. അവൾ ഒന്നും മിണ്ടാതെ കുറച്ചു നേരം അർജുനെ തന്നെ നോക്കി നിന്നു.പിന്നെ സാവധാനം അവന്റെ അടുത്തേക്ക് ചെന്നു മുഖം കുനിച്ചു അർജുന്റെ ചുണ്ടുകളിൽ പതുക്കെ ചുംബിച്ചു.

ലെച്ചുവിനെക്കാളും ആ സമയം വിറച്ചു പോയത് അർജുൻ ആയിരുന്നു.തന്നെ അവൾ സ്വന്തം ആയി കണ്ടു തുടങ്ങിയത് പോലെ ആയിരുന്നു അർജുന് അവളുടെ പ്രവർത്തി ഫീൽ ചെയ്തത്. “ആരോട് ചോദിച്ചിട്ട് ആടി നീ ഇപ്പോൾ എന്നെ ഉമ്മ വെച്ചത്…നിനക്ക് മാത്രം അല്ല എനിക്കും ഉണ്ട് കുറെ തീരുമാനങ്ങൾ….എന്നോട് ചോദിക്കാതെ എന്റെ ശരീരത്തിൽ തൊട്ടാൽ ഉണ്ടല്ലോ… ആഹ് നീ വിവരം അറിയും “,അർജുൻ ഗൗരവത്തിൽ പറഞ്ഞത് കേട്ട് സത്യത്തിൽ ലെച്ചു ആകെ കൺഫ്യൂഷനിൽ ആയി. അവൻ കളിയായി പറഞ്ഞത് ആണോ അതോ കാര്യം ആയി പറഞ്ഞത് ആണോ എന്ന് ലെച്ചുവിന് മനസിലായില്ല.

അപ്പോഴേക്കും അമ്മ ഡോക്ടരെയും കൂട്ടി വന്നു. “ഇങ്ങനെ ഉണ്ട് അർജുൻ… “,അദ്ദേഹം ലെച്ചുവിനെ ഒന്ന് നോക്കി അർജുന്റെ നേരെ തിരിഞ്ഞു. “ഇന്നലെ ഉറങ്ങാൻ പറ്റില്ല എന്നത് ഒഴിച്ചാൽ മറ്റു പ്രശ്നം ഒന്നും ഇല്ല അങ്കിൾ “,അർജുൻ ബെഡിൽ ചാരി കിടന്നു കൊണ്ട് പറയുമ്പോഴും ലെച്ചു അവൻ പറഞ്ഞ കാര്യം ആലോചിച്ചു നിൽക്കുകയായിരുന്നു.ലെച്ചുവിന്റെ മുഖം കണ്ടു അർജുന് ചിരി വന്നു എങ്കിലും അവൻ അത് അടക്കി പിടിച്ചിരുന്നു. “മോളുടെ മുഖത്തു എന്താ ഒരു സങ്കടം പോലെ…. അർജുന്റെ കാര്യം ആലോചിച്ചാണോ… “,അവളുടെ മുഖം കണ്ടു ഡോക്ടർ ചോദിച്ചത് കേട്ട് ലെച്ചു അറിയാതെ തന്നെ അർജുനെ നോക്കി.

എന്നാൽ അവൻ അവളെ കാണാത്ത ഭാവത്തിൽ ഇരുന്നു. “അവന് പ്രശ്നം ഒന്നും ഇല്ല ട്ടോ… നാളെ തന്നെ വീട്ടിൽ പോകാം…ബട്ട്‌ ഓഫീസിൽ ഒക്കെ കുറച്ചു ദിവസം റസ്റ്റ്‌ എടുത്തു ഒക്കെ പോയാൽ മതി “, അദ്ദേഹം പറഞ്ഞത് കേട്ട് ലെച്ചു ഒന്ന് തലയാട്ടി.പിന്നെ മുഖം കഴുകാൻ എന്ന പോലെ ബാത്‌റൂമിലേക്ക് നടന്നു.ചെയ്തത് തെറ്റ് ആയോ എന്ന് ഓർത്ത് ലെച്ചുവിന് ആകെ ടെൻഷൻ ആയി. “ലെച്ചു…. ടി ലെച്ചു “,…. കുറച്ചു സമയം കഴിഞ്ഞു അർജുൻ വിളിച്ചപ്പോൾ ആണ് അവൾക്ക് ബോധം വന്നത്.ഉടനെ തന്നെ അവൾ തിരികെ അവന്റെ അടുത്തേക്ക് നടക്കുമ്പോൾ റൂമിൽ മറ്റാരും ഉണ്ടായിരുന്നില്ല.

“അമ്മ ഡോക്ടറുടെ കൂടെ പോയോ “,ലെച്ചു സംശയത്തോടെ ചോദിച്ചത് കേട്ട് അർജുൻ ഒന്നും മിണ്ടിയില്ല.അത് കണ്ടു ലെച്ചുവിന് വീണ്ടും പരിഭ്രമം തോന്നി. “രാവിലെ ഉള്ള തെളിച്ചം ഒന്നും ഇല്ലല്ലോ മുഖത്തു. എന്ത് പറ്റി നിനക്കു “, അർജുൻ പെട്ടെന്ന് ചോദിച്ചു. “ഒന്നുല്ല ഏട്ടാ… ഓരോന്ന് ആലോചിച്ചു ആകെ ഒരു ടെൻഷൻ പോലെ “,അവൾ വിഷയം അവസാനിപ്പിക്കാൻ എന്ന പോലെ പറഞ്ഞു നിർത്തി. “അതാണോ… അതോ ഞാൻ നേരത്തെ അങ്ങനെ പറഞ്ഞത് കൊണ്ടോ “,അർജുൻ കള്ളചിരിയോടെ പറഞ്ഞത് കേട്ട് ലെച്ചു കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. “അതും ഉണ്ട്… കാരണം,

ആണ്‌ ആയാലും പെണ്ണ് ആയാലും അനുവാദം ഇല്ലാതെ ഉമ്മ വെക്കുന്നത് തെറ്റ് തന്നെയാ “,മനസ്സിൽ വിഷമം ഉണ്ടായിട്ടും ലെച്ചു ചിരിയോടെ പറഞ്ഞത് കേട്ട് അർജുന് ദേഷ്യം വന്നു. “നീ നന്നാവില്ല പെണ്ണെ….നിന്നെയും കൊണ്ട് കുറെ ബുദ്ധിമുട്ടും ഞാൻ… “,അർജുൻ ലെച്ചുവിനെ പിടിച്ചു അടുത്തിരുത്തി പറഞ്ഞത് കേട്ട് ലെച്ചു ഒന്നും മിണ്ടിയില്ല. അപ്പോൾ ആണ് ശ്രീദേവിയും അശ്വതിയും വല്യമ്മയും കൂടി അങ്ങോട്ട് വന്നത്.അവരെ കണ്ടതും ലെച്ചു എഴുന്നേൽക്കാൻ നോക്കി എങ്കിലും അർജുൻ ഉടനെ തന്നെ അവളെ അരയിലൂടെ കൈ ഇട്ട് പിടിച്ചു അവനോട് ചേർത്തിരുത്തി.

ലെച്ചു കഴിയും പോലെ എല്ലാം അവന്റെ അടുത്ത് നിന്നും എഴുന്നേറ്റു മാറാൻ നോക്കി എങ്കിലും അർജുന്റെ കൈകൾ മുറുകിയത് അല്ലാതെ ഒന്നും സംഭവിച്ചില്ല. “ആഹ് ആരിത്… ശ്രീദേവി അമ്മയോ…വായോ…എന്തൊക്കെയുണ്ട് വിശേഷം “,അർജുൻ ചിരിയോടെ ചോദിച്ചത് കേട്ട് ശ്രീദേവിയും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. “എനിക്ക് എന്ത് വിശേഷം…വിശേഷം ഒക്കെ ഇവിടെ അല്ലെ…അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും എന്ന് മനസ്സിലായോ അർജുന് ഇപ്പോൾ “, ശ്രീദേവി പറഞ്ഞത് കേട്ട് ലെച്ചുവിന്റെ മുഖം വല്ലാതെ ആവുന്നത് കണ്ടു അശ്വതിക്കും വല്യമ്മക്കും സന്തോഷം ആയി.

“ശ്രീദേവി അമ്മ വിചാരിക്കുന്ന വിശേഷം ഒന്നും ആയില്ല ട്ടോ ഇവിടെ… അതിനൊക്കെ ഇനിയും സമയം എടുക്കും…ഇല്ലേ ലെച്ചു…ഞങ്ങൾ ഒന്ന് ജീവിച്ചു തുടങ്ങിയതല്ലേ ഉള്ളൂ… ” നാവിനു ഒരു ലൈസൻസും ഇല്ലാതെ അർജുൻ ഓരോന്ന് വിളിച്ചു പറയുന്നത് കേട്ട് ലെച്ചുവിന് ആകെ എന്തോ പോലെ തോന്നി. “അങ്ങനെ ഒരു വിശേഷം ഒരിക്കലും കേൾക്കാൻ ഇടയാവല്ലേ എന്നാണ് എന്റെ പ്രാർത്ഥന…വെറുതെ എന്തിനാ ആ കുഞ്ഞിന്റെ കാര്യം കൂടി കഷ്ടത്തിൽ ആകുന്നത്… ” ശ്രീദേവി അമ്മ അത് പറഞ്ഞു കഴിഞ്ഞതും അർജുന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

“ഇത് ഒരു ഹോസ്പിറ്റലിൽ ആയത് കൊണ്ട് മാത്രം ഞാൻ നിങ്ങൾക്ക് മറുപടി തരുന്നില്ല… ഇനി ഒരക്ഷരം പറയാതെ പൊയ്ക്കോ എന്റെ മുന്നിൽ നിന്ന്….ആരെ കൊണ്ടും നിങ്ങളെ നന്നാക്കാൻ പറ്റില്ല എന്ന് ഇപ്പോൾ എനിക്ക് മനസിലായി “,ശ്രീദേവി അമ്മയുടെ സംസാരം കേട്ട് നിശബ്ദമായി കരഞ്ഞു അർജുന്റെ നെഞ്ചിലേക്ക് ചാഞ്ഞ ലെച്ചുവിനെ ചേർത്ത് പിടിച്ചു അർജുൻ പറഞ്ഞത് കേട്ട് വന്നത് പോലെ അവർ തിരികെ പോകുമ്പോൾ ആണ് ഇന്ദു അമ്മയുടെ കൂടെ ഡോക്ടർ വീണ്ടും റൂമിലേക്ക് വന്നത്.

ശ്രീദേവിയെയും മറ്റും കണ്ടു അമ്മ വേഗം അവരുടെ അടുത്തേക്ക് പോകുമ്പോൾ മുന്നിൽ നിൽക്കുന്ന ശ്രീദേവിയെ വിശ്വസിക്കാൻ കഴിയാത്തത് പോലെ നോക്കി നിൽക്കുകയായിരുന്നു ഡോക്ടർ….മാസ്ക് വെച്ചതിനാൽ അവർക്ക് ഡോക്ടരെ മനസിലായില്ല എങ്കിലും പല സത്യങ്ങളും ലോകത്തിനു മുന്നിൽ വെളിപ്പെടാൻ സമയം ആയല്ലോ എന്ന് ആലോചിച്ചു ഡോക്ടർ അവരെ മൈൻഡ് ചെയ്യാതെ അർജുന്റെ അടുത്തേക്ക് നടന്നു.

തുടരും

ലയനം : ഭാഗം 23