ക്ഷണപത്രം : ഭാഗം 10
എഴുത്തുകാരി: RASNA RASU
“””നയു… ടാ… കണ്ണ് തുറക്ക്…!””” “”” ചേച്ചി.. ചേച്ചി…!!””” “”” ചേടത്തി…..!!””” കണ്ണ് വലിച്ച് തുറന്ന് കൊണ്ട് നയന ചുറ്റും നോക്കി. അവളുടെ കൈ പിടിച്ച് കൊണ്ട് കരഞ്ഞ് നിൽക്കുന്ന നന്ദനിൽ കണ്ണ് പതിഞ്ഞതും അവൾ ഒന്ന് ചെറുതായി അവനെ നോക്കി ചിരിച്ചു. അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ടവൻ അടർന്ന് മാറി. “”” പേടിപ്പിച്ച് കളഞ്ഞു ചേടത്തി ഞങ്ങളെ… ശ്വാസം പോലും ഇല്ലായിരുന്നു. ഞങ്ങൾ കരുതി ചേടത്തി തട്ടി പോയെന്ന്.. അതിനിടക്ക് ചേട്ടന്റെ കരച്ചിലും””” അതിനിടയിലും നന്ദനെ കളിയാക്കാൻ മറക്കാതെ അർഥവ് ഓരോന്ന് പറഞ്ഞ് നന്ദനെ ചൊടിപ്പിച്ച് കൊണ്ടിരുന്നു. അവസാനം നന്ദൻ അവനെയെടുത്ത് തൂക്കിയെറിയും എന്ന അവസ്ഥയിൽ എത്തിയപ്പോൾ ഒരു വിധം അവൻ അടങ്ങി..
“”” എന്റെ ഇണകുരുവികൾ ഇങ്ങനെ കണ്ണും കണ്ണും നോക്കിയിരുന്ന് ബുദ്ധിമുട്ടണ്ട. ഞങ്ങൾ മാറിതന്നേക്കാം.. “”” ഒന്ന് ആക്കി ചിരിച്ച് കൊണ്ട് അർഥവ് അറിയാതെ വർഷയെ നോക്കി. അവളെ കണ്ടതും അവന് ദേഷ്യമിറച്ച് കയറി. ഒന്ന് വെറുപ്പോടെ അവളെ കനപ്പിച്ച് നോക്കി കൊണ്ടവൻ പുറത്തേക്ക് നടന്നു. അവന് പിന്നാലെയായി വർഷയും മുറിക്ക് പുറത്തേക്കിറങ്ങി. രണ്ടാളുടെയും ഇടയിൽ മൗനം നിറഞ്ഞു നിന്നു. എന്ത് പറയണമെന്ന് നയനക്കോ എവിടെ നിന്ന് തുടങ്ങുമെന്ന് നന്ദനോ നിശ്ചയമില്ലായിരുന്നു. “”” നല്ല ക്ഷീണം കാണും.. വല്ലതും കഴിക്കാൻ വേണോ?””” സംസാരത്തിന് തുടക്കം കുറിച്ച് കൊണ്ട് നന്ദൻ ചോദിച്ചു. തലയാട്ടി കൊണ്ട് നയന വേണ്ടെന്ന് ആംഗ്യം കാണിച്ചു. “”” എന്താ പറ്റിയത്?
ഡോക്ടർ പറഞ്ഞു എന്തോ Poison ആണെന്ന്.. നീ വല്ലതും പുറത്ത് നിന്ന് കഴിച്ചോ?””” “”” ഇല്ല..ഞാൻ വീട്ടിൽ നിന്ന് വരുമ്പോൾ ജ്യൂസ് മാത്രമാ കുടിച്ചത്?””” “”” ജ്യൂസോ…? അതിലെങ്ങനെ വിഷം വന്നു? ഭാഗ്യത്തിന് നിനക്ക് ഒന്നും സംഭവിച്ചില്ല.””” “”” നന്ദേട്ടൻ എങ്ങനെ അറിഞ്ഞു?””” “”” വർഷ ഫോൺ വിളിച്ച് പറഞ്ഞു. ആ കുട്ടി കണ്ടിട്ടില്ലായിരുന്നുവെങ്കിൽ..””” അപ്പോൾ അയാളെ വർഷ കണ്ട് കാണുമോ? എന്നാലും അയാൾ…! അപ്പോൾ അന്ന് മിന്നായം പോലെ കണ്ടത് നന്ദേട്ടനെയല്ല. അയാളെയാണ്. രണ്ട് പേരെയും കാണാൻ സാമ്യമുള്ളത് കൊണ്ട് ഞാൻ തെറ്റിദ്ധരിച്ചതാവും.അപ്പോൾ നന്ദേട്ടൻ പറഞ്ഞത് സത്യമാണ്.. നന്ദേട്ടനല്ല എന്റെ ചേട്ടനെ കൊന്നത്. പക്ഷേ അയാൾ.. അയാൾ ആരാ?
എന്തിനാ എന്നെയും കൊല്ലാൻ ശ്രമിച്ചത്? പക്ഷേ എന്നിൽ എങ്ങനെ വിഷം വന്നു? ഇനി നന്ദേട്ടൻ എന്നെ കൊല്ലാൻ ശ്രമിച്ചതാണോ? ഒന്നും മനസിലാവുന്നിലല്ലോ..! ഇനി നന്ദേട്ടനും അയാളും കൂടി കളിക്കുന്ന നാടകമാണോ ഇത്? അവൾ സംശയത്തോടെ നന്ദനെ തന്നെ ചൂഴ്ന്ന് നോക്കി. “”” ഞാനൊന്ന് വീട്ടിലേക്ക് ചെല്ലട്ടെ.. എന്തോ പ്രശ്നമുണ്ട്.. അമ്മ പെട്ടെന്ന് വരാൻ പറഞ്ഞു””” “””ഞാനും വരാം നന്ദേട്ടാ…!””” “””‘എന്നാൽ വാ….!!”””‘ പുറത്തേക്ക് നടന്നതും അർഥവ് മാത്രം വരാന്തയിലൂടെ ഉലാത്തുന്നത് കണ്ടു. വർഷയെ ചുറ്റും നോക്കിയെങ്കിലും കാണാൻ സാധിച്ചിരുന്നില്ല.. “”” അവൾ പോയി…!!!””” നയനയുടെ നോട്ടത്തിന് മറുപടി നൽകി കൊണ്ട് അർഥവ് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.
വീട്ടിലെത്തിയതും ആധിയോടെ നടക്കുന്ന അമ്മയിലാണ് കണ്ണ് പതിഞ്ഞത്. “”” എന്താ അമ്മേ? എന്തിനാ പെട്ടെന്ന് വിളിച്ചത്?””” “””മോനെ..! മാധുരിയെ കാണാനില്ല. അവളുടെ മുറിയിൽ ഒരു സാധനവും ഇല്ല.””” “”” എന്ത്…..!!!”””” എല്ലാരും ഞെട്ടി പരസ്പരം നോക്കി. പിന്നീട് അവരുടെ മുറി ഒന്നാകെ തിരഞ്ഞു. നന്ദൻ ഫോണെടുത്ത് പോലീസിനെ ഫോൺ വിളിച്ചു. രാത്രിയോളം എല്ലാരും മാധുരിയെ തിരഞ്ഞ് നടന്നു. അവസാനം പോലീസിൽ ഒരു മിസിംഗ് കംപ്ലെയിന്റും നൽകി കൊണ്ട് നന്ദനും അർഥവും വീട്ടിലേക്ക് തിരിച്ചു. “”” എന്താ ചേട്ടാ ചിന്തിക്കുന്നത്? പോലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയത് തൊട്ട് ഇങ്ങനെയാണല്ലോ? മാധുരി ചേച്ചി ചിലപ്പോൾ വല്ല കാര്യവുമായിട്ട് നാട്ടിൽ പോയതാവും..”””
“”” അതല്ല അർഥവ്.. എന്തോ നടന്നിട്ടുണ്ട്. ഇന്ന് നയന ഹോസ്പിറ്റലിൽ വച്ച് പറഞ്ഞത് അവൾ ഇന്ന് ജ്യൂസ് മാത്രമേ കുടിച്ചിട്ടുള്ളൂ എന്നാ.. അതും മാധുരി ചേച്ചി ഉണ്ടാക്കിയത്. അതിലായിരുന്നു വിഷാംശം. ഈ കാര്യം വെറാർക്കും അറിയില്ല. അപ്പോൾ മാധുരി ചേച്ചിയെ ആരും പേടിപ്പിച്ചിട്ടില്ല. അപ്പോ മാധുരി ചേച്ചി ഇങ്ങനെ ഒളിച്ചോടി പോവണമെങ്കിൽ അറിഞ്ഞ് കൊണ്ട് തന്നെ മാധുരി ചേച്ചി നയനക്ക് അത് കൊടുത്തതാണ്””” “””വാട്ട്….!!!? ചേട്ടന് വട്ടായോ? മാധുരി ചേച്ചി എന്തിനാ ചേടത്തിയെ കൊല്ലാൻ നോക്കുന്നത്..? ഇത്രയും കാലം നമ്മുടെ കൂടെ നിന്ന ആളല്ലേ.. അവർ ഇങ്ങനെ ഒന്നും ചിന്തിക്കുക കൂടിയില്ല. ചേട്ടൻ പറഞ്ഞത് തീരെ ശരിയല്ല””” ദേഷ്യത്താൽ മുഖം സ്റ്റീയറിങ്ങിൽ കേന്ദ്രീകരിച്ച് കൊണ്ട് അർഥവ് പറഞ്ഞു.
“”” എനിക്കറിയാം. പക്ഷേ എന്തോ ഉണ്ടെന്ന് എന്റെ മനസ് പറയുന്നു. പറഞ്ഞപോലെ വീർ ഇവിടെ ഇല്ലേ?””” “”” ഇല്ല. അവന്റെ ഫോണും സ്വീച്ച് ഓഫ് ആണ്. ഇനി മാധുരി ചേച്ചി മകനെയും കൊണ്ട് പോയോ?””” “”” എന്തായാലും ഒന്ന് സൂക്ഷിക്കണം. ആരോ പിറകിൽ നിന്ന് കളിക്കുന്നുണ്ട്. നയനയുടെ മേൽ ഒരു കണ്ണ് വേണം..””” “”” പേടിക്കേണ്ട ചേട്ടാ.. ചേട്ടത്തിക്ക് ഒന്നും വരില്ല.. നമ്മളൊക്കെയില്ലേ? “”” ****** മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു നയന.. മനസ് നിറയെ മാധുരി ചേച്ചിയായിരുന്നു. “”” ചേച്ചി എന്നെ അറിഞ്ഞ് കൊണ്ട് എന്തിനാവും കൊല്ലാൻ നോക്കിയത്? ഇനി നന്ദേട്ടൻ പറഞ്ഞിട്ട് ആവുമോ? അതോ വീട്ട് കാരോ?””” ഇരിക്കപ്പൊരുതിയില്ലാതെയവൾ ബെഡിലേക്ക് തല ചായ്ച്ചു.
“””” എന്താണ് വിശ്വസിക്കേണ്ടത് കണ്ണാ? നന്ദേട്ടൻ തെറ്റ് ചെയ്യില്ല എന്ന് മനസ് പറയുന്നു. പക്ഷേ എന്തോ ആരെയും വിശ്വസിക്കാൻ മനസ് അനുവദിക്കുന്നില്ല.. ഇന്ന് തന്നെ മാധുരി ചേച്ചി… നാളെ ചിലപ്പോൾ നന്ദേട്ടനാകാം. എന്തിന്? എന്നെ എന്തിനാ കൊല്ലാൻ ശ്രമിച്ചത്? എന്റെ ചേട്ടനെ കൊന്നയാൾ എന്തിനാ ഇന്ന് എന്റെ മുമ്പിൽ വന്നത്? ചിലപ്പോൾ എന്നെ കൊല്ലാനാവും. അപ്പോൾ മാധുരി ചേച്ചിയും അയാളും ഒരുമിച്ചാണോ എല്ലാം ചെയ്തത്? ആര് പറഞ്ഞിട്ട്? എന്റെ ചേട്ടനും ഞാനും ആർക്കാ ദ്രോഹം ചെയ്തത്?””” പെട്ടെന്നാണ് അവളുടെ മനസിലേക്ക് ആ ഫയലും വേന്ദ്രനാഥ് എന്ന പേരും ഓർമയിൽ വന്നത്. “””ശ്ശെ.. ആ ഫയല്… ഞാൻ ബോധമില്ലാതെ ആയപ്പോൾ.. വല്ലവരും കണ്ട് കാണുമോ?
നന്ദേട്ടനോ അച്ചുവോ കണ്ടാൽ തീർന്നു.””” അവൾ മുറി മൊത്തം തിരഞ്ഞു. എന്നാൽ ഫയൽ ഒന്നും കണ്ടിരുന്നില്ല. ഒടുക്കം ധൈര്യം സംഭരിച്ച് അർഥവിന്റെ മുറിയിലും കയറി പരിശോധിച്ചു. നിരാശയായിരുന്നു ഫലം.. “”” ഇനി.. അവിടെ തന്നെ കാണുമോ? എങ്ങനെ യാ ഒന്ന് അറിയുക?””” നഖം കടിച്ച് കൊണ്ട് ടെൻഷനടിച്ചിരിക്കുമ്പോഴാണ് നയനയെ തേടി ആരുടെയോ ഫോൺ കോൾ വന്നത്. “”” ഹലോ…..!!!””” “”” ഞാൻ വർഷയാ…ഒന്ന് കാണണമായിരുന്നു. ഓഫീസിൽ വച്ച് വേണ്ട. കോഫീ ഷോപ്പിൽ വരാമോ?””” “”” എന്താ കാര്യം? ജോലിയുടെതാണോ? ഞാൻ അർഥവിനോട് പറയാം വർഷ.. നീ ടെൻഷനാവണ്ട””” “”” അതല്ല. വെറേ കാര്യമാ.. ആരോടും പറയരുത്. പ്ലീസ്…””” കൂടുതലൊന്നും പറയാതെ അവൾ ഫോൺ വച്ചിരുന്നു.
എന്താ നടക്കുന്നത് എന്നറിയാതെ നിൽക്കുകയായിരുന്നു നയന. * ഇതേ സമയം വെറൊരിടത്ത്* “”” ഐം സോറി സർ… ഇന്ന് തന്നെ തീരേണ്ടതായിരുന്നു. കൃത്യസമയത്താ ഏതോ പെണ്ണ് വന്ന് ആളെ കൂട്ടിയത്.””” “””It’s okay വീർ..! എന്തായാലും ആ പെണ്ണ് നിന്നെ പിടിക്കുന്നതിന് മുമ്പേ നീ ഓടി രക്ഷപ്പെട്ടത് നന്നായി. അവൾക്ക് കുറച്ച് കൂടി ജീവൻ ദൈവം അനുവദിച്ചു എന്ന് കരുതാം””” “”” സർ… എന്റെ അമ്മയെ ഒന്നും ചെയ്യരുത്””” “”” താൻ പേടിക്കേണ്ട.. അവൾ സുരക്ഷിതയായി തന്നെ ഇരിക്കുന്നു. നിനക്ക് വേണമെങ്കിൽ അവളെ കാണാം. എന്തായാലും പ്ലാൻ തെറ്റിയ സ്ഥിതിക്ക് അവൾ അവിടെ നിന്നാൽ പ്രശ്നമാ..അതാ വേഗം അവളെ നാട് കടത്തിയത്””” “”” സർ.. ഇനി എന്താ ചെയ്യേണ്ടത്?””” “”” നല്ലൊരു അവസരം വരുന്നത് വരെ കാത്തിരിക്കണം.
ഇത്രയും കാലം അവൾ ജീവച്ഛവമാണെന്ന് കരുതിയത് കൊണ്ടാ വെറുതെ വിട്ടത്. പക്ഷേ അവൾ തിരിച്ച് വരുമെന്ന് കരുതിയില്ല. ഇനി അവളെ വെറുതെ വിട്ടാൽ അത് നമുക്ക് പണിയാകും””” “”” എല്ലാം സർ പറയുന്നത് പോലെ..””” പലതും തീരുമാനിച്ചുറപ്പിച്ചത് പോലെ ഗൂഢമായി അയാളൊന്ന് ചിരിച്ചു. ****** പിറ്റേന്ന് നന്ദനും അർഥവും പോവുന്നത് വരെ നയന മുറിയിൽ തന്നെ ചെ ലവഴിച്ചു. മാധുരി ചേച്ചിക്ക് പകരം പുതിയ ജോലിക്കാരി വന്നത് കൊണ്ട് അമ്മയ്ക്ക് അധികം തിരക്കില്ലായിരുന്നു. അച്ഛനെയും അമ്മയെയും കാണാൻ തോന്നുന്നെന്ന് അമ്മയോട് കള്ളം പറഞ്ഞ് കൊണ്ട് പുറത്തേക്കിറങ്ങി. കോഫി ഷോപ്പിൽ എത്തിയതും തന്നെയും കാത്തെന്നപോലെ ഇരിക്കുന്ന വർഷയിൽ നോട്ടം പതിഞ്ഞു.
ഒന്ന് ചിരിച്ച് കൊണ്ട് അവൾക്കരികിലായി ഇരുന്നു. “”” എന്താ കാണണം എന്ന് പറഞ്ഞത്?””” “”” ഇത് തരാനാ…!!!””” ബാഗിൽ നിന്ന് ഫയൽ പുറത്തെടുത്ത് കൊണ്ട് വർഷ അവളെ നോക്കി ചിരിച്ചു. “”” ഇത് തനിക്ക് എങ്ങനെ…?””” ഉള്ളിലെ പതർച്ച മറച്ച് പിടിക്കാൻ ശ്രമിച്ച് കൊണ്ട് നയന ചോദിച്ചു. “”” ഇന്നലെ ബോധം പോയ സ്ഥലത്ത് നിന്ന് കിട്ടിയതാ..പിന്നെ തന്നെ ആക്രമിക്കാൻ ശ്രമിച്ചയാളെ ഞാൻ കണ്ടിരുന്നു””” ഒന്ന് ഞെട്ടികൊണ്ട് നയന അവൾക്കായി കാതോർത്തു. “”” ഇത് തന്റേതല്ലേ?””” സ്വർണ വള കാണിച്ച് കൊണ്ട് വർഷ ചോദിച്ചതും നോട്ടം തന്റെ കൈയിലേക്ക് ചെന്നു. നന്ദേട്ടൻ തന്ന വളയാണ്. “”” ഇത് ഇന്നലെ ടെറസിൽ വീണ് കിട്ടിയതാ.. ഇത് തരാനാ ഞാൻ ചേച്ചിയുടെ പിന്നാലെ വന്നത്. പെട്ടെന്നാ ചേച്ചി ബോധം കെട്ട് വീഴുന്നത് കണ്ടത്. പിറകെ അയാൾ വന്ന് ചേച്ചിയെ പൊക്കിയതും വേഗം ഒച്ച വച്ച് അയാളുടെ പിന്നാലെ പാഞ്ഞു.
പക്ഷേ ആള് ഓടി കളഞ്ഞു. അപ്പോൾ തന്നെ ഞാൻ ആംബുലൻസ് വിളിച്ച് ചേച്ചിയെ ഹോസ്പിറ്റലിലേക്കയച്ചു. പിന്നെ അർഥവ് സാറിനെയും നടരാഷ് സാറിനെയും വിവരമറിയിച്ചു.””” “”” താങ്ക്സ് വർഷ.. താൻ കാരണമാ ഞാനിന്ന് ജീവനോടെ നിൽക്കുന്നത്. ഒരു കാര്യം ചോദിച്ചോട്ടെ എന്നെ അക്രമിക്കാൻ വന്നവന്റെ മുഖം താൻ കണ്ടോ?””” “”” ഇല്ല. അതിനു മുമ്പേ അയാൾ ഓടിയിരുന്നു””” “”” ഈ വിവരം നന്ദേട്ടനും അച്ചുവിനും അറിയാമോ?””” “”” ഇല്ല. ഞാൻ പറഞ്ഞിട്ടില്ല. ആദ്യം തന്നോട് ചോദിച്ചിട്ട് തീരുമാനിക്കാം എന്ന് വച്ചു. പിന്നെ ഈ ഫയൽ കൂടി കണ്ടതും പറയണ്ട എന്ന് തീരുമാനിച്ചു.””” “”” താൻ ഈ ഫയൽ വായിച്ചോ?””” പേടിയാൽ നയന വിയർത്തു. ചുണ്ട് വിറച്ചു തുടങ്ങിയിരുന്നു.
അവളുടെ ഭാവം കണ്ട് വർഷ ഒന്ന് ചിരിച്ചു. “”” താൻ പേടിക്കേണ്ട. ഞാൻ ഒന്നും ആരോടും പറയില്ല. സത്യം പറഞ്ഞാൽ ആ ഫയൽ വായിച്ചതോടെയാ എനിക്കും താനാരാണെന്ന് മനസിലായത്. നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചാലെ ഇനി വല്ലതും നടക്കൂ””” നയനക്ക് അവൾ പറയുന്നതൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല. “”” what do you mean? ഇതിന്റെ പേരിൽ എന്നെ ഭീക്ഷണിപ്പെടുത്താനാണോ ഉദ്ദേശ്യം ?””” “”” No… നമ്മൾ രണ്ടാളും ഒരേ കാര്യത്തിനാ അവിടെ കേറി പറ്റിയത്. അപ്പോൾ നമുക്ക് ഒരുമിച്ച് പ്രവർത്തിച്ചാലെന്താ എന്നാ ഞാൻ ഉദ്ദേശിച്ചത്?””” “”” എനിക്കൊന്നും മനസിലായില്ല””” “”” താൻ ടെൻഷനാവണ്ട.. ഞാൻ പറയാം. ആദ്യം ആ ഫയലിൽ ഉള്ളത് പറയാം. അതിന് വേണ്ടിയാണല്ലോ താനിത്രയും ബുദ്ധിമുട്ടിയത്. ആ ഫയല് പ്രകാരം നയനീത് എന്ന തന്റെ ചേട്ടനും വേന്ദ്രനാഥ് ഗ്രൂപ്പും സൃഷ്ടിത് ഗ്രൂപ്പും ഒരു ബിസിനസ് രൂപീകരിച്ചിട്ടുണ്ട്.
ഇതിൽ ആർക്കെങ്കിലും വല്ലതും പറ്റിയാൽ ആ ബിസിനസ് ന്റെ അവകാശം കരാരിൽ ഒപ്പിട്ട മറ്റെയാൾക്കോ അല്ലെങ്കിൽ ആ ഒപ്പിട്ടവൻ പറയുന്ന ആൾക്കോ ആയിരിക്കും. അതായത് നയനീതിന്റെ മരണത്തിന് ശേഷം ആ കമ്പനിയുടെ അവകാശികളിലൊരാൾ അവൻ നിർദ്ദേശിച്ച ആളായിരിക്കും. തന്റെ ചേട്ടൻ ചേർത്തത് തന്റെ പേരാണ് നയന. താനും സൃഷ്ടിത് ഗ്രൂപ്പ് ഓഫ് കമ്പനിയുടെയും വേന്ദ്രനാഥ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെയും അവകാശികളിൽ ഒരാളാണ്. തന്നെ കൊല്ലാൻ നടക്കുന്നതിന്റെ കാരണമെന്താണെന്ന് തനിക്കിപ്പോ മനസിലായി കാണും. തന്റെ ചേട്ടന്റെ മരണത്തിന് കാരണവും ഇതാണെന്ന് ഊഹിക്കാവുന്നതെ ഉള്ളൂ.. ഇനി ഞാൻ എന്നെ പരിചയപ്പെടുത്താം.
ഞാൻ വർഷ വേന്ദ്രനാഥ്.. വേന്ദ്രനാഥ് എന്റെ ഡാഡിയാണ്. വേന്ദ്രനാഥ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഓണർ..””” എല്ലാം അമ്പരപ്പോടെ കേട്ടിരിക്കുകയായിരുന്നു നയന.. “”” അപ്പോൾ താൻ പറഞ്ഞില്ലേ? അതൊക്കെ..! അച്ഛൻ ഉപേക്ഷിച്ച് പോയി എന്നൊക്കെ..!!”” പൊട്ടിച്ചിരിയായിരുന്നു അതിന് അവൾ നൽകിയ മറുപടി.. “”” പിന്നെ വേന്ദ്രനാഥ് ന്റെ മകളാണെന്ന് പറഞ്ഞ് അവിടെ കേറിയാൽ എന്നെ എപ്പോൾ കൊന്ന് തള്ളിയെന്ന് ചോദിച്ചാൽ പോരെ..എന്റെ അച്ഛനും മരിച്ചു. തന്റെ ചേട്ടനെ പോലെ Accident ആയിരുന്നു. അതിന് പിറകിൽ ആരാണെന്ന് അറിയാനാ ഞാനും സൃഷ്ടിത് ഗ്രൂപ്പിൽ കയറിയത്. തന്റെ ചേട്ടനെക്കുറിച്ച് ഞാൻ മുമ്പേ അന്വേഷിച്ചിരുന്നു. കൂടുതലറിയാനാ ഇവിടേക്ക് വന്നത്. പിന്നെ ഞാൻ ഇന്നലെ പറഞ്ഞത് സത്യം തന്നെയാ.. അമ്മ ചെറുപ്പത്തിലേ മരിച്ചതാ എന്റെ.
ആകെ ഉണ്ടായിരുന്നത് ഡാഡിയാ.. ഡാഡിയും പോയതോടെ ആരുമില്ലാതായി. ഇപ്പോൾ മുത്തശ്ശിയുടെ കൂടെയാ താമസം. മുത്തശ്ശിക്ക് കാൻസർ ഒന്നുമില്ല കേട്ടോ.. അത് ഞാനൊന്ന് പൊലിപ്പിച്ച് പറഞ്ഞതാ..എങ്ങനെയെങ്കിലും ആ ഓഫീസിൽ എനിക്ക് പിടിച്ച് നിൽക്കണമായിരുന്നു. ഇന്നലെ ഈ ഫയൽ കണ്ടപ്പോഴാ എനിക്ക് താൻ നയനീതിന്റെ സിസ്റ്ററാണെന്ന് മനസിലായത്.”””” “”” എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല. ഇത്രയും കാലം ഞാൻ കരുതിയത് പോലൊന്നുമല്ലായിരുന്നു കാര്യങ്ങൾ. അപ്പോൾ നന്ദേട്ടന് ഇതിൽ യാതൊരു ബന്ധവും ഇല്ലേ?””” “”” എനിക്ക് തോന്നുന്നില്ല.കാരണം ഇതിനെ പറ്റി ആകെ വിവരം ഉള്ളത് ഇതിൽ ഒപ്പിട്ടവർക്ക് മാത്രമാ. അതായത് സൃഷ്ടിത് സർ ന്.. സോ എനിക്ക് തോന്നുന്നത് സൃഷ്ടിത് സർ ആണ് ഇതിന് പിന്നിലെന്നാ..
ഇനി അയാൾക്ക് സഹായിയായി നടരാഷും അർഥവും ഉണ്ടോ എന്നെനിക്കറിയില്ല. ഞാൻ അർഥവിന്റെ സെക്രട്ടറിയായി ഇവിടെ വന്നത് അതറിയാനാ.. ബട്ട് ഇത് വരെയായിട്ടും അർഥവിന്റെ സ്വഭാവത്തിൽ എനിക്കങ്ങനെ തോന്നിയിട്ടില്ല””” “”” അച്ഛൻ….!!! അച്ഛനാണോ എല്ലാത്തിനും കാരണം..? എന്റെ ചേട്ടനെ വെറും പണത്തിന് വേണ്ടി…!””” “”” അറിയില്ല.. ചിലപ്പോൾ നമ്മൾ കരുതുന്നതിലും കൂടുതൽ കാര്യങ്ങൾ കാണാം..എന്തായാലും താൻ സൂക്ഷിക്കണം. തന്നെ കൊല്ലാൻ ഇനിയും അവർ ശ്രമിക്കും.. ഇത് വരെയായിട്ടും അവർക്ക് എന്നെ പറ്റി ഇൻഫർമേഷൻ കിട്ടിയിട്ടില്ല എന്ന് തോന്നുന്നു.”””” “”” താങ്ക്സ് വർഷ… എന്നോട് എല്ലാം ഓപ്പണായി പറഞ്ഞതിന്””” “”” ഇത് തനിക്ക് വേണ്ടി മാത്രമല്ല. എനിക്കും കൂടി വേണ്ടിയിട്ടാ.. ഡാഡിയുടെ മരണത്തിന് കാരണക്കാരനായവരെ വെറുതെ വിടരുത് എന്ന് എനിക്ക് നിർബന്ധമുണ്ട്..””
” അവൾക്ക് കൈ കൊടുത്ത് പിരിയുമ്പോൾ നയനയുടെ മനസാകെ അസ്വസ്ഥമായിരുന്നു. നിർത്താതെയുള്ള ഫോണടിയാണ് നയനയെ ഞെട്ടിയുണർത്തിയത്.. വീട്ടിൽ നിന്നാണല്ലോ.. കുറേ നാളായി വീട്ടിലേക്ക് വിളിച്ചിട്ട്. പരിഭവം പറയാനാവും.. ഒന്ന് ആത്മഗതിച്ച് കൊണ്ടവൾ ഫോണെടുത്തു. “””മോളെ…….!!!!!”””” പൊട്ടികരയുന്ന അമ്മയുടെ ശബ്ദം കേട്ടതും ഒരു നിമിഷം ശ്വാസം നിലക്കുന്നത് പോലെ തോന്നി നയനക്ക്. “””” ഹലോ… അമ്മേ…എന്താ….!!!””” “”” അച്ഛൻ പോയി….!!!”””” കേട്ടത് വിശ്വസിക്കാനാകാതെ തറഞ്ഞിരുന്നതും പെട്ടെന്നാണ് ആരോ അവളെ പൊക്കിയെടുത്ത് വാനിലേക്കിട്ടത്.. ഭയത്തോടെ അലറി വിളിക്കുമ്പോഴേക്കും അവളെ ബോധം കെടുത്തിയിരുന്നു. (തുടരും)