Wednesday, January 22, 2025
Novel

കൃഷ്ണരാധ: ഭാഗം 17

നോവൽ: ശ്വേതാ പ്രകാശ്

ഇടുപ്പിൽ പിടിച്ചു അവളെ അവൻ തന്നോട് ചേർത്തു നിർത്തി അവന്റെ മുഖം കുനിഞ്ഞു അവളുടെ കഴുത്തിൽ ചേർത്തു അവൾ നിന്നിടത്തു നിന്നും അൽപ്പം ഉയർന്നു പോയി അവൻ അവളെ പിടിച്ചുയർത്തി കൈയിൽ കറുപ്പ് നിറത്തിൽ ഉള്ള കുപ്പി വള അണിഞ്ഞു അവൾ അതു നോക്കി ഒന്ന് ചിരിച്ചു അവന്റെ നെഞ്ചോടു ചേർന്നു “”പെണ്ണേ””അവൻ അവളുടെ ചെവിയിൽ ആർദ്രമായി വിളിച്ചു “”മംമ്മ്””അവളിൽ നിന്നും ഒരു മൂളൽ മാത്രമേ കേട്ടുള്ളൂ “”ഇപ്പൊ എന്നോടുള്ള ദേഷ്യം ഓക്കെ പോയോ””

“‘അതിനു ഏട്ടനോട് ദേഷ്യം ഉണ്ടെന്നു ആരാ പറഞ്ഞേ”” “”ഇല്ലേ”” അവൾ അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി അതിനു മറുപടി അവന്റെ കവിളുകളിൽ അവളുടെ ചുടു മുത്തം ആയിരുന്നു അവൻ അവളെ നോക്കി ഒരു കള്ള ചിരി ചിരിച്ചു “”എന്താ മോനെ ഉദ്ദേശം”” “”ദുരുദ്ദേശം തന്നേടി”” “”അയ്യടാ അതങ്ങു പള്ളിൽ പോയി പറ””അത്രയും പറഞ്ഞു അവൾ അവനെ തള്ളി ഇട്ട് മുൻപോട്ട് ഓടാൻ തുടങ്ങി അപ്പോഴേക്കും അവന്റെ കൈ അവളുടെ സാരി തുമ്പിൽ മുറുകി രാധു തിരിഞ്ഞു നോക്കി അവൻ അവളുടെ സാരി തുമ്പിൽ പിടിച്ചു വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടു

അവർ രണ്ടു പേരും ഒന്നിച്ചു നിലത്തേക്ക് വീണു ചെറു പുല്ലുകൾ അവർക്കു മെത്ത ആയി ചെറു കാറ്റു അവരെ തഴുകി പോയി താരകങ്ങളും നിലാവും കണ്ണുകൾ അടച്ചു കുറച്ചു പൂക്കൾ അവരുടെ മുകളിൽ ഒരു മഴ പോലേ പെയ്യ്തു വീണപ്പോൾ വിനു അടിയിലും രാധു അവന്റെ മുകളിലും ആയാണ് വീണത് മുടി കെട്ടാത്തതു കൊണ്ട് അവളുടെ മുഖത്തേക്ക് വീണു വിനു അവന്റെ കൈകൊണ്ട് അവളുടെ മുടിയിഴകൾ ഇരു വശത്തേക്കും വകഞ്ഞു മാറ്റി രാധു ശേഷം അവളുടെ കണ്ണിലേക്ക് നോക്കി ഇരുന്നു

അവളുടെ കണ്ണുകൾ അവളെ അവനിലേക്ക് ആഴ്ന്നിറങ്ങുക ആയിരുന്നു അവൾ അവന്റെ നെഞ്ചിൽ നിന്നും എഴുനേൽക്കാൻ തുടങ്ങി വിനു അവളെ ഇടുപ്പിലൂടെ തന്നിലേക്ക് ഒന്നൂടെ ചേർത്തു നിർത്തി ഒരു കറക്കം കറങ്ങി അപ്പോൾ രാധു അടിയിലും വിനു മുകളിലും ആയി അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞു അവളുടെ കണ്ണുകൾ അടഞ്ഞു പതിയെ അവന്റെ ചുണ്ടുകൾ അവളുടെ കണ്ണിലും കവിളിലും ആയി ഓടി നടന്നു ശേഷം അവളുടെ ചുണ്ടിലേക്കു അടുക്കാൻ തുടങ്ങിയതും അവൾ കണ്ണ് തുറന്നു

എന്തോ ഓർത്ത പോലേ അവൾ മുഖം വെട്ടിച്ചു വിനുവിനുള്ളിൽ ചെറിയൊരു നോവുണ്ടായെങ്കിലും അവൾ മുൻപേ പറഞ്ഞിട്ടുള്ള കൊണ്ട് അവന്റെ വിഷമം എങ്ങോട്ടോ ഓടി മറഞ്ഞു അവന്റെ അടുത്ത് നിന്നും പ്രതികരണം ഉണ്ടാവാതിരുന്ന കൊണ്ട് അവൾ തല തിരിച്ചു വിനുവിനെ നോക്കി അവൻ ചെറു പുഞ്ചിരിയോടെ അവളുടെ ഇരുവശത്തും ആയി കൈ കുത്തി രാധുനെ നോക്കി നിന്നുക്കുക ആയിരുന്നു അവളിൽ ഒരു ചെറു പുഞ്ചിരി വിടർന്നു “”എന്താ പെണ്ണേ വല്ലാണ്ടങ്ങു കൊതിച്ചോ”

“ഒരു കള്ള ചിരിയോടെ വിനു രാധുനോട് ചോദിച്ചു “”ച്ചി പോടാ””അവൾ അവന്റെ വയറിൽ കിഴുക്ക് കൊടുത്തു “”ശ് ഡി കാന്താരി””വിനു രാധുവിന്റെ കവിളിൽ കുത്തി പിടിച്ചു വിളിച്ചു എന്നിട്ട് അവളുടെ കഴുത്തിൽ മുഖം അമർത്തി കിടന്നു ഒരു കടി കൊടുത്തു അവളിൽ നിന്നും ഒരു ശബ്ദം പതിയെ പുറത്തേക്കു വന്നു അതവന്റെ കണ്ട്രോൾ നഷ്ട്ടം മാക്കിയെങ്കിലും ചെക്കൻ പിടിച്ചു നിന്നു “”അതേ പോവണ്ടേ””

“”പോവാടി കാന്താരി ഇനി നിന്നേ എപ്പോഴാ ഇങ്ങിനെ കിട്ടുന്നേ””അത്രയും പറഞ്ഞു അവളിൽ നിന്നും അടർന്നു മാറി അവൾ അവനെ ഒന്നു നോക്കി എന്തോ ആലോചിച്ചു മുകളിലേക്കും നോക്കി കിടക്കുക ആയിരുന്നു അവൾ പതിയെ അവനരികിലേക്കു നീങ്ങി അവന്റെ ഇടനെഞ്ചിൽ കിടന്നു അവൻ ഒരു കൈ കൊണ്ട് അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു “”എന്താ സഖാവേ ഇത്ര വലിയ ആലോചന””

“”എന്താന്നു പറയെണോ”” അവന്റെ ചോദ്യം കേട്ടതും അവൾ വേണം എന്നു തലയാട്ടി അവന്റെ കൈ താഴ്ന്നു അവളുടെ സാരിയുടെ വിടവിലൂടെ വയറിൽ അമർന്നു “”നിന്നേ അങ്ങ് പീഡിപ്പിച്ചാലോ എന്നോർക്കുക ആയിരുന്നു””അവന്റെ പറച്ചിൽ അവളിൽ ഒരു ഞെട്ടൽ ഉണ്ടായി പേടിയോടെ അവനെ നോക്കി “”എന്താ പിടിപ്പിക്കട്ടെ””അവൻ വയറിൽ കൈ ഒന്നൂടെ അമർത്തി ചോദിച്ചു ശേഷം അവന്റെ ചുണ്ടുകൾ കടിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു അവൾ അവന്റെ കൈയിൽ കിടന്നു കുതറി അവന്റെ പിടുത്തം അപ്പോൾ ഒന്നൂടെ അവളിൽ മുറുകി അവന്റെ പിടിയിൽ നിന്നും പേടികൊണ്ട് അവളുടെ ഒച്ച പുറത്തേക്കു വന്നില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

കണ്ണുകൾ ഇറുക്കി അടച്ചു ഒന്നും സംഭവിക്കുന്നില്ലെന്നു മനസിലാക്കിയ രാധു കണ്ണുകൾ തുറന്നു അപ്പോ തന്നെ വിട്ടു മാറി ഇരുന്നു ചിരിക്കുന്ന വിനുനേ ആണ് കാണുന്നത് അവൾക്കു ഒന്നും മനസിലായില്ല “”ഡി നീ എന്താ വിചാരിച്ചേ നിന്റെ സമ്മതം ഇല്ലാണ്ട് നിന്നേ ഞാൻ പ്രാപിക്കുന്നോ ഞാൻ ഒരു സഖാവാടി ഞാൻ തറയ പക്ഷേ ഒരുപെണ്ണിന്റെ സമ്മതം ഇല്ലാണ്ട് അവളുടെ ശരീരം ബലമായി സ്വന്തം ആക്കുന്ന തന്ത ഇല്ലാത്തവൻ അല്ല””ചിരിയുടെ സ്ഥാനത്തു അൽപ്പം ഗൗരവം ആയി പറഞ്ഞു അവളുടെ ഉള്ളിലും ആശ്വാസം നിറഞ്ഞു വിനു അവളെ നോക്കി കൈ നീട്ടി അവൾ അവന്റെ അടുത്തേക്ക് ഓടി ചെന്നു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു

ഇങ്ങിനൊരാളെ തനിക്കു തന്നതിൽ തന്റെ കള്ള കണ്ണനോട് ഒരായിരം നന്ദി പറഞ്ഞു പിന്നെയും ഒരുപാട് നേരത്തിനു ശേഷം ആണഅവർ തിരിച്ചു പോയത് അപ്പോഴേക്കും നേരം പുലരാൻ ആയിരുന്നു അവൾ ബൈക്കിൽ അവനെയും ചേർത്തു പിടിച്ചിരുന്നു വണ്ടി അവളുടെ വീടിന്റെ അടുത്തെത്തി രണ്ടുപേർക്കും പിരിയാൻ ഒട്ടും ഇഷ്ട്ടം ഇല്ലായിരുന്നു അവൾ മുൻപോട്ട് നടക്കാൻ തുടങ്ങിയതും അവൻ കൈയിൽ കയറി പിടിച്ചു എന്താ എന്നു മനസിലായ അവൾ തിരിഞ്ഞു വന്നു വിനുവിന്റെ നെറ്റിയിൽ ഉമ്മ കൊടുത്തു വലിയ ഗേറ്റ് കടന്നു അകത്തേക്ക് കയറി പോകുന്നതും നോക്കി അവൻ നിന്നും

അവൾ വാതിൽ മെല്ലെ തുറന്നു ആരും ഇല്ല എന്നു ഉറപ്പു വരുത്തിയ ശേഷം അകത്തേക്ക് പതിയെ നടന്നു അവൾ ഒച്ച ഉണ്ടാക്കാതെ മുറിയിലേക്കു കയറി തന്റെ കള്ള കണ്ണന്റെ വിഗ്രഹത്തിൽ നോക്കി ഒന്നു ചിരിച്ചു എന്നിട്ട് കണ്ണാടിയുടെ മുൻപിൽ പോയി നിന്നു വിനു സ്പർശിച്ചിടത്തോടി എല്ലാം ഒന്നു വിരൽ ഓടിച്ചു ഒരു ചിരി അവളുടെ മുഖത്തു പടർന്നു അപ്പോഴാണ് അവളുടെ കഴുത്തിൽ നോക്കിയേ വിനു ചെറുതായി കടിച്ചിരുന്നു അവിടം ചുവന്നു കിടപ്പുണ്ട് അവളുടെ മുഖം ചുവന്നു തുടുത്തു പിന്നെ പതിയെ കട്ടിലിലേക്കു കിടന്നതും വിനുവിന്റെ കാൾ വന്നു “”ഹലോ വിനുവേട്ടാ””

“”എന്താ പെണ്ണേ എന്റെ കാൾ നോക്കി ഇരിക്കുക ആയിരുന്നോ”” “”അതു പിന്നേ പറയണോ വീട്ടിൽ എത്തിയോ”” “”ആ പെണ്ണേ ദേ വന്നേ ഉള്ളു”” പിന്നെയും അവർ എന്ധോക്കെയോ സംസാരിച്ചിട്ട കാൾ കട്ട്‌ ചെയ്യ്തത്തു നേരം നന്നായി പുലർന്നിരുന്നു താഴ്ത്തു വിശ്വന്റെ ശബ്ദം കേട്ടാണ് രാധു കണ്ണ് തെളിക്കുന്നത് അവൾ ഫോൺ എടുത്തു സമയം നോക്കി “”എന്റെ കൃഷ്ണ സമയം ഇത്രേ ആയോ””അവൾ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു വേഗം കുളിച്ചു ഫ്രഷ് ആയി താഴേക്കു ചെന്നു കൃഷ്ണയും ശിവയും വിശ്വനും ഒന്നിച്ചാണ് ഇരുന്നത് “”എന്താ അച്ഛാ ഇവിടൊരു കൂട്ടം”” “”ആ മോളു എണീറ്റൊ എന്താടാ ഇന്നു താമസിച്ചേ”” “”നല്ല ഷീണം ഉണ്ടാരുന്നു അതു പോട്ടേ എന്താ അച്ഛാ ഇവിടൊരു കൂട്ടം””

“”നമ്മുടെ ദേവി മോൾക്ക്‌ ഒരു ആലോചന”” “”നല്ല കൂട്ടരാണോ”” “”അതേടാ കുട്ടാ ദിവാകരൻ എല്ലാം അന്വേക്ഷിച്ചിട്ടുണ്ട് നല്ല വീടും പറമ്പും എല്ലാം നമ്മുടെ ദേവി അങ്ങട്ട് ചെന്ന സുഖയിരിക്കും”” “”ആഹാ ചേച്ചി എവിടെ എന്നിട്ട്”” “”അവളോട്‌ പറഞ്ഞു പക്ഷേ അവക്ക് താല്പര്യം ഇല്ലെന്ന പറയുന്നേ”” “”അതോർത്തു അച്ഛ വിഷമിക്കേണ്ട ചേച്ചിയോട് ഞാൻ പറയാം”” അത്രയും പറഞ്ഞു അവൾ അകത്തേക്ക് നടന്നു “”ദേവുട്ടി””രാധു അകത്തു ചെന്ന് വിളിച്ചു “”അമ്മേ””ദേവി ഒരു ഞെട്ടലോടെയും പ്രേതിക്ഷയോടെയും തിരിഞ്ഞു നോക്കി കാരണം അവരുടെ അമ്മ മാത്രേ ദേവിനെ ദേവൂട്ടി എന്നു വിളിക്കുക ഉള്ളായിരുന്നു

പെട്ടെന്ന് അവൾ തിരിഞ്ഞു നോക്കിയപ്പോൾ രാധുനെ അവരുടെ അമ്മ ആയാണ് അവക്ക് തോന്നിയത് ദേവി ഓടി ചെന്ന് രാധുനെ വട്ടം പിടിച്ചു ദേവിയുടെ പെട്ടെന്നുള്ള ആ പ്രേവർത്തിയിൽ രാധു ഒന്നും ഞെട്ടി “”ഡി ചേച്ചി ഇതു ഞാനാ രാധു””രാധു അത്രയും പറഞ്ഞതും ദേവി മുഖം ഉയർത്തി രാധുനെ നോക്കി രാധു ആണെന്ന് മനസിലായതും ദേവി അടർന്നു മാറി രാധു ദേവിയെ തന്റെ നേർക്കു പിടിച്ചു നിർത്തി ദേവിയുടെ കണ്ണും മുഖവും കരഞ്ഞു വീർത്തിട്ടുണ്ട് രാധുന്റെ ഉള്ളം ഒന്ന് പിടഞ്ഞു ”

“എന്താ ചേച്ചി എന്തിനാ ഇങ്ങിനെ കരയണേ”” രാധുന്റെ ചോദ്യം കേട്ടതും ദേവിക്ക് കരച്ചിൽ സഹിക്കാൻ കഴിഞ്ഞില്ല വീണ്ടും രാധുന്റെ മേൽ കിടന്നു ദേവി കരഞ്ഞു “”ദേവേച്ചി എന്താ എന്തു പറ്റി ഇങ്ങിനെ കരയണ”” ദേവി പെട്ടെന്ന് സ്വബോധം വീണ്ടെടുത്തു “”ഏയ് ഒന്നുല്ലെടി നിങ്ങളെ ഒന്നും എനിക്ക് വിട്ട് പോവേണ്ട അതോർത്തപ്പോൾ എന്ധോ വല്ലാത്ത സങ്കടം വന്നു”” “”അയ്യേ അത്രേ ഉള്ളു അതിനാ ചേച്ചി ഇങ്ങിനെ കരയണേ അതേ കല്യാണം അല്ല ജെസ്റ്റ് ഒന്നും കാണുന്നെന്നെ ഉള്ളു അവര് വന്നു കണ്ടിട്ട് പോട്ടേ ബാക്കി അപ്പോ ആലോജിക്കാം”

“രാധു ദേവിനെ സമാധാനിപ്പിചെങ്കിലും അവളിലും ഒരു വേദന ഉണ്ടായി അമ്മ മരിച്ചപ്പോൾ തൊട്ടു തന്റെ അമ്മ ആയ തന്റെ ചേച്ചിയെ പിരിയുന്നത് ഓർത്തു അവളുടെ കണ്ണും നിറഞ്ഞു എങ്കിലും ദേവിയിൽ നിന്നും അവൾ തന്റെ കണ്ണുനീർ മറച്ചു പിടിച്ചു

(തുടരും)

കൃഷ്ണരാധ: ഭാഗം 1

കൃഷ്ണരാധ: ഭാഗം 2

കൃഷ്ണരാധ: ഭാഗം 3

കൃഷ്ണരാധ: ഭാഗം 4

കൃഷ്ണരാധ: ഭാഗം 5

കൃഷ്ണരാധ: ഭാഗം 6

കൃഷ്ണരാധ: ഭാഗം 7

കൃഷ്ണരാധ: ഭാഗം 8

കൃഷ്ണരാധ: ഭാഗം 9

കൃഷ്ണരാധ: ഭാഗം 10

കൃഷ്ണരാധ: ഭാഗം 11

കൃഷ്ണരാധ: ഭാഗം 12

കൃഷ്ണരാധ: ഭാഗം 13

കൃഷ്ണരാധ: ഭാഗം 14

കൃഷ്ണരാധ: ഭാഗം 15

കൃഷ്ണരാധ: ഭാഗം 16