Friday, November 15, 2024
Novel

കനൽ : ഭാഗം 1

ആദ്യത്തെ ശ്രമം ആണ് കേട്ടോ സുഹൃത്തുക്കളെ.എഴുതി പരിചയം ഒന്നുമില്ല . സപ്പോർട്ട് കിട്ടിയാൽ തുടരാം. ഇല്ലേൽ ഇവിടെ നിർത്തും. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. മോളെ അമ്മു ഇതുടെ കഴിച്ചിട്ട് പോ കുട്ടി..മതി അമ്മെ എനിക്ക് വയറ് നിറഞ്ഞു. ഇൗ കുട്ടി.ഒരു സാധനവും കഴിക്കില്ല ഇൗ നീയാണോ രോഗികളുടെ കാര്യം നോക്കുക.നല്ല ശേലായി. എവിടേലും വീണു കിടക്കും നീയ്‌.അങ്ങനെ ഒന്നും വീഴില്ല അമ്മെ . അങ്ങനെ വീഴാൻ ആണേൽ എന്നെ വീണേനേ.. അതോണ്ട് അമ്മ പേടിക്കണ്ട.ഒന്നും സംഭവിക്കില്ല. പോയിട്ട് വരാട്ടൊ..നിറഞ്ഞ മിഴികൾ ആരും കാണാതെ തുടച്ചു അമ്മയോട് യാത്രയും പറഞ്ഞു അവള് ഇറങ്ങി.. ഇത് വടക്കേടത്ത് തറവാട്.

പേര് കേട്ട തറവാടാണ്.അവിടുത്തെ ദിവാകരൻ , മാലതി ദമ്പതികളുടെ മകളാണ് ആദി ലക്ഷ്മി എന്ന അമ്മു. അമ്മുവിന് ഒരു അനിയൻ,പേര് അദ്ധ്വൈത്.അപ്പു എന്ന് വിളിക്കും. അമ്മു ഇവിടെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുന്നു.അപ്പു ഒരു മെഡിക്കൽ സ്റ്റുഡൻറ് ആണ്.ഇൗ വർഷം കൂടെ കഴിഞ്ഞാൽ ഹൗസ് സർജൻസി ആണ്.മക്കൾ മാത്രമാണ്‌ മാലതിയുടെ ആശ്വാസം. അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടക്കുമ്പോൾ അവള് കേട്ടു വഴിയിൽ ചിലര് പറയുന്നത് ഒക്കെ.എങ്കിലും ഒന്നും കേട്ടില്ലെന്ന് വച്ച് പോകാൻ അവൾക്ക് ഇപ്പൊൾ ശീലമായി.

എന്തൊക്കെയോ ഓർത്ത് ബസ് സ്റ്റോപ്പ് എത്തി. പതിവ് ബസ് എത്തിയതും കുട്ടികളുടെ തിരക്കരുന്നു. അവരുടെ പുറകെ ബസിലേക്ക് എങ്ങനെ ഒക്കെയോ അമ്മുവും കയറി. കുറച്ച് കഴിഞ്ഞ് കുട്ടികൾ ഒക്കെ സ്കൂളിന് മുന്നിൽ ഇറങ്ങിയതും അമ്മുവിന് ഇരിക്കാൻ സീറ്റ് കിട്ടി. സ്കൂളിൽ പോകുന്ന കുട്ടികളെ കണ്ടപ്പോൾ അവൾക്ക് തന്റെ കുട്ടിക്കാലം ഓർമ വന്നു . തന്നെ ആദ്യമായി സ്കൂളിൽ കൊണ്ട് പോയത് അമ്മയും അച്ഛനും ചേർന്ന് ആയിരുന്നു എന്ന് അവള് ഓർത്തു.അച്ഛന്റെ നിർബന്ധം ആയിരുന്നു അമ്മയും വേണം എന്ന്.തന്നെക്കാൾ പഠിച്ച ഭാര്യ ഉള്ളപ്പോൾ മക്കളെ സ്കൂളിൽ ചേർക്കാനും, പഠിപ്പിക്കാനും ഒക്കെ ഭാര്യ കൂടെ വേണമെന്ന് അച്ഛൻ വാശി പിടിച്ചു.

അന്ന് അച്ഛമ്മ കുറെ എതിർത്തു.പക്ഷെ അച്ഛന്റെ യാചനക്ക് മുന്നിൽ സമ്മതിച്ചു.ഇപ്പൊൾ കഴിഞ്ഞത് പോലെ എല്ലാം അമ്മുവിന്റെ ഓർമയിലേക്ക് വന്നു.അച്ഛൻ പാവം ആയിരുന്നു.സഹോദരങ്ങളെ പഠിപ്പിക്കുന്ന തിരക്കിൽ സ്വന്തം വിദ്യാഭ്യാസവും,ജീവിതവും ഒന്നും ഓർത്തില്ല.കൃഷി പണികളും കൊണ്ട് ഒതുങ്ങി അവസാനം അച്ഛമ്മയുടെ ഇഷ്ടത്തിന് വിവാഹം നടത്തി.പക്ഷെ അമ്മയ്ക്ക് വിദ്യാഭ്യാസം ഉണ്ടായിരുന്നു.കാണാൻ സുന്ദരിയും. ഉണ്ടാകുന്ന കുട്ടികൾക്ക് രണ്ടു അക്ഷരം പറഞ്ഞു കൊടുക്കാം എന്ന് പറഞ്ഞ് അച്ഛമ്മ ആ വിവാഹം നടത്തി.അപ്പോഴും പക്ഷേ അമ്മയുടെ മനസ്സിൽ M.A. കംപ്ലീറ്റ് ചെയ്യണം.ടീച്ചർ ആകണം എന്ന് ഒക്കെയായിരുന്നു മോഹം.

അമ്മയുടെ ആഗ്രഹം കണ്ടു അച്ഛനും സംസാരിച്ചു നോക്കി അച്ചമ്മയോട്.പക്ഷെ അതിന്റെ ഒരു ആവശ്യവും ഇല്ല.സ്ത്രീകള് ജോലിക്ക് പോയിട്ടല്ല ഇന്ന് വരെ വടക്കേടത്ത് തറവാട് കഴിഞ്ഞിരുന്നത് എന്ന ഒറ്റ വാക്കിൽ അച്ഛമ്മ അച്ഛനെ നിരാശനാക്കി.പിന്നീട് ഒരിക്കലും അമ്മ അതിനെ കുറിച്ച് പറഞ്ഞിട്ടില്ല അച്ചനുമത് ഉപേക്ഷിച്ചു.പിന്നീടുള്ള അമ്മയുടെ ജീവിതം ഒക്കെ മക്കൾക്ക് വേണ്ടി ആയിരുന്നു. അമ്മയുടെ ആഭരണങ്ങൾ ഒക്കെയും അച്ഛമ്മ വാങ്ങി വച്ചിരുന്നു.വിവാഹം കഴിഞ്ഞ അന്ന് തന്നെ.അതിലൊന്നും അമ്മക്ക് ഒരു പരാതിയും ഇല്ലായിരുന്നു.എട്ടൻമാർക്കും,അവരുടെ ഭാര്യമാർക്കും ഒരു ഭാരം ആവാതെ ഇരിക്കാൻ വന്ന ആദ്യ ആലോചനയിൽ തന്നെ അവര് പറഞ്ഞു അയച്ചതാണ് അമ്മയെ..

ഡിഗ്രീ കംപ്ലീറ്റ് ചെയ്തിട്ട് മതി വിവാഹം എന്ന് അമ്മ ഒരുപാട് പറഞ്ഞു നോക്കി.പക്ഷെ ആരു കേൾക്കാൻ.. മുത്തച്ഛൻ (അമ്മയുടെ അച്ഛൻ),മരിച്ചില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു എന്ന് അമ്മ ഇടയ്ക്കൊക്കെ പറയുന്ന കേൾക്കാം. ഇറങ്ങുന്നില്ലേ എന്ന കണ്ടക്ടർ ടെ ചോദ്യം ആണ് അവളെ ഓർമകളിൽ നിന്നും ഉണർത്തിയത്. ബസ് ഇറങ്ങി നടന്നതും കണ്ടു കൂടെ ജോലി ചെയ്യുന്ന ശാലിനി നോക്കി നിൽപ്പുണ്ട്.പിന്നെ അവളെയും കൂട്ടി നടന്നു. സൈൻ ഇടാൻ ചെന്നപ്പോൾ ഉണ്ട് നഴ്സിംഗ് സുപ്രണ്ടന്റ് അവിടെ പതിവ് പോലെ ആരെയൊക്കെയോ വഴക്ക് പറയുന്നു..ആ ഗ്യാപിൽ ഓടി പോയി സൈൻ ചെയ്ത് ഇറങ്ങി.. ചെയ്ഞ്ചിങ് റൂമിലേക്ക് നടന്നു.

ലിഫ്റ്റ് ഉപയോഗിക്കാൻ പാടില്ല മാക്സിമം അതും നഴ്സിംഗ് സൂപ്രണ്ടിന്റെ ഓർഡർ ആണ്.ഓരോരോ ഗതികേട്.ഇടയ്ക്കൊക്കെ ഓർക്കും ഇൗ ഫ്ലോറൻസ് നൈറ്ടിങൾ ഉണ്ടരുന്നപ്പോൾ ഇങ്ങനെ ഒക്കെ ആയിരുന്നുവോ ആവോന്ന്?എന്തേലും ആകട്ടേണ് കരുതി നടക്കവേ ശാലിനി പറഞ്ഞു എടീ നീ അറിഞ്ഞോ നമ്മുടെ ഇൻചാർജ് റിസൈൻ ആണെന്ന്.. കേട്ടപ്പഴെ നെഞ്ചില് വെള്ളിടി വെട്ടിയ അവസ്ഥയായി.ആകെ ഉള്ള ഒരു ആശ്വാസം ആയിരുന്നു ഇൻചാർജ്. സ്റ്റാഫ് നേ മക്കളെ പോലെ പരിഗണിക്കുന്ന ഒരേ ഒരു ഇൻചാർജ് ആണ് ആ ഹോസ്പിറ്റലിൽ എന്ന് ഓർത്ത്തും ഞാൻ ചോദിച്ചു നീ സത്യമാണോ ശാലിനി പറയുന്നെ? ആരാ പറഞ്ഞത്.,..

എന്നെ നോക്കി അവള് തുടർന്നു അതെടീ ഇന്നലെ എന്നോട് ചേച്ചി തന്നെ പറഞ്ഞയാണ്.കാര്യം ഇൻചാർജ് ആണെങ്കിലും ഞങ്ങള് ചേച്ചി എന്നാണ് വിളിക്കുന്നത്.ഒരുപാട് പ്രായം ഇല്ല.പിന്നെ ചേച്ചിയുടെ കഴിവും,സ്വഭാവവും കൊണ്ട് കിട്ടിയതാണ് ഇൗ പോസ്റ്റ്.അതിനു ഒരുപാട് പേർക്ക് കുശുമ്പും ഉണ്ടായിരുന്നു.അങ്ങനെ ഒക്കെ അവള് പറഞ്ഞെങ്കിലും എനിക്ക് വിശ്വാസം വന്നില്ല.കാരണം അവൾക്ക് അറിയാത്തത് പലതും ചേച്ചിയെ കുറിച്ച് എനിക്ക് അറിയരുന്നൂ.ഇൗ ജോലി അത് ചേച്ചിയുടെ വലിയൊരു ആശ്രയം ആയിരുന്നു.

ഭർത്താവിനെ ആശ്രയിക്കാതെ ഒരേ ഒരു മകളുടെയും ചേച്ചിയുടെയും ആവശ്യങ്ങൾ നിറവേറ്റാനും,സ്വന്തം അമ്മയെ സഹായിക്കാനും എല്ലാറ്റിലും ഉപരി നാത്തൂന്‍റെ കുത്തുവാക്കുകൾ കേൾക്കണ്ടി വരാതിരിക്കാനും ഒക്കെ. അങ്ങനെ ഒക്കെ ഉള്ളപ്പോൾ ചേച്ചി ഇൗ ജോലി ഉപേക്ഷിക്കുമോ?ഏയ് ചാൻസ് ഇല്ല..ശാലിനിയെ പറ്റിക്കാൻ പറഞ്ഞതാകും എന്ന് സ്വയം ആശ്വസിച്ചു ഞങ്ങള് ഡ്യൂട്ടിക്ക് കേറാൻ വാർഡിലേക്ക് നടന്നു.. പോകും വഴിക്ക് പ്രാർത്ഥിച്ചു കേട്ടത് സത്യം ആവല്ലെ ഏറ്റുമാനൂരപ്പ വലിയ വിളക്കിൽ എണ്ണ ഒഴിക്കാമെ.ഇൗ പാവത്തിന് ആകെ ഉള്ള ഒരു ആശ്രയം ആണേ എന്ന്..

വാർഡിൽ എത്തി മേരി ചേച്ചിയെ ഒന്ന് കണ്ടാൽ മതി എന്ന് ഓർത്തു ചെന്നതും ദാ നിൽക്കുന്നു തന്റെ ശത്രു ഡോക്ടർ കിരൺ. ഓഹ്‌ ദൈവമേ ഇയാളെ തന്നെ എന്തിനാണോ രാവിലെ കണ്ടെന്ന് ഓർത്തു ചെന്ന് icu രജിസ്റ്ററിൽ ഒപ്പിട്ടു.അങ്ങനെ ഒരു ചടങ്ങ് ഇവിടെ മാത്രം ഉണ്ട് . മേരി ചേച്ചി തുടങ്ങിയതാണ്. അലോകേഷൻ ഇടാൻ എളുപത്തിന്.എല്ലാവരും സൈൻ ഇട്ടു കഴിയുമപോഴേക്കും അത് നോക്കി ഡിവൈഡ് ചെയ്യും . ആ സമയം കൊണ്ട് ഞങ്ങള് ഇൻവെൻറ്ററി നോക്കി കഴിയും.എന്നിട്ട് വന്നു ഡ്യൂട്ടി ഇട്ടെക്കുന്ന സ്റ്റേഷനിലേക്ക് പോകും.പതിവ് പോലെ വന്നു അലോക്കേഷൻ നോക്കി..ഞാൻ സ്റ്റേഷൻ 1 ല് തന്നെ.

ശാലിനി സ്റ്റേഷൻ 3.അതും പറഞ്ഞു അവള് പോയി. ഹാൻഡോവർ എടുക്കാൻ തുടങ്ങിയതും ഡോക്ടർ കിരൺ പറഞ്ഞു ഇത് കഴിയുമ്പോൾ ആദി സിസ്റ്റർ എന്റെ കൂടെ 204 ന് സക്ഷൻ ചെയ്യാൻ വരണമെന്ന്..ഞാൻ കേട്ട ഭാവം കാണിച്ചില്ല.എന്ന് മാത്രമല്ല ഇയാൾക്ക് തന്നെ പോക്കൂടെ എന്ന് പിറുപിറുത്തു.എന്തേലും പറഞ്ഞോ എന്നുള്ള ചോദ്യത്തിന് ഒന്നുമില്ലന് മറുപടി പറഞ്ഞു വീണ്ടും ഹാൻഡോവേർ കേട്ടു..ഒക്കെ കഴിഞ്ഞ് നൈറ്റ് സ്റ്റാഫ് പോയി. എങ്കിൽ പേഷ്യന്റ്‌സിനെ ഒന്ന് നോക്കിയിട്ട് വരാന്ന് വച്ചപൊഴേക്കും വിളി വന്നു കഴിഞ്ഞു. ആദി സിസ്റ്റർ വരൂ.. ഇയാളുടെ ഒരു ആദി മനസ്സിൽ പറഞ്ഞുകൊണ്ട് പുറകെ ചെന്നു.

എല്ലാവരും ഇവിടെ എന്നെ ലക്ഷ്മി എന്നാണ് വിളിക്കുക..ഡോക്ടർ കിരൺ മാത്രം ആണ് ആദി സിസ്റ്റർ എന്ന് വിളിക്കുക.മുൻപ് ആദി എന്നെ ഉള്ളരുന്നു.ഇൗ സിസ്റ്റർ ചേർത്തത് തന്നെ താൻ ഒരുപാട് വഴക്ക് ഇട്ടിട്ട് ആണ്. ലക്ഷ്മി സിസ്റ്റർ ന്ന് വിളിക്കാൻ താൻ പറഞ്ഞതാണ്. എവിടെ എനിക്ക് എല്ലാവരും വിളിക്കും പോലെ വിളിക്കാൻ പറ്റില്ലെന്ന് പറഞ്ഞു അപ്പോഴും.ആൾക്ക് എന്നോട് അസ്ഥിക്ക്‌ പിടിച്ച പ്രേമം ആണുട്ടോ ..പക്ഷെ ഒരു കാര്യവും ഇല്ല എന്ന് എനിക്കല്ലേ അറിയൂ.രണ്ടു മൂന്നു പ്രാവശ്യം പറഞ്ഞു .പക്ഷെ ഇനി ശല്യം ചെയ്താൽ ഞാൻ വാർഡ് മാറുന്നു പറഞ്ഞ കൊണ്ട് അടങ്ങി നിൽക്കുവാണ് നമ്മുടെ കഥാനായകൻ.. പേഷ്യന്റിന്റെ അടുത്തെത്തി ചെസ്റ്റ് ഒക്കെ നോക്കി സക്ഷനും ചെയ്ത് തിരിച്ചു പോന്നു.

പോരും വഴി പറഞ്ഞു വലിയ സേക്രീഷൻ കാണില്ലെന്ന് എന്നിക്ക് അറിയാരുന്ന്. നൈറ്റ് സ്റ്റാഫ് ചെയ്താരുന്ന്.പിന്നെ ഡ്യൂട്ടി തുടങ്ങും മുൻപ് ഞാൻ ചെക്ക്‌ ചെയ്യണമല്ലോ എന്ന്?ഒന്ന് നോക്കി ദഹിപ്പിച്ചതിന് ശേഷം ഞാൻ തിരിഞ്ഞ് നടന്നു.. അപോഴും കിരൺ പറഞ്ഞത് തന്നെ ഓർത്തു.ഇന്ന് മോണിംഗ് ഉം ഇയാള് തന്നെ ആണോ?അങ്ങനെ വരാൻ വഴി ഇല്ലല്ലോ ഇന്നലെ കൂടെ റോസ്റ്റർ നോക്കിപ്പോൾ കണ്ടത് ക്രിസ്റ്റി ഡോക്ടറെ പേരാനല്ലോ. ആഹ്‌ എന്തേലും ആവട്ടെ എന്ന് വച്ച് ഞാൻ എന്റെ ഡ്യൂട്ടി തുടങ്ങി. വൈറ്റൽസ്‌ നോക്കി,മെഡിസിൻ കൊടുത്തു, എല്ലാം ചാർട്ട് ചെയ്ത് നോക്കുമ്പോൾ അതാ icu ഇൻചാർജ് ഡോക്ടർ റൗണ്ട്സ്‌ നൂ വരുന്നു..

കൺസൾട്ടന്റസ്‌ വരും മുൻപ് ഞങ്ങടെ ഇൻചാർജ് ഡോക്ടർ ഒരു റൗണ്ട്സ് കഴിയും എന്നും.ഓടി പോയി ഫയൽ ഒക്കെ എടുത്തോണ്ട് ചെന്ന് നിന്നു. അപ്പഴേക്കും മേരി ചേച്ചിയും എത്തി.നഴ്സസ് ഇൻചാർജ് ,വാർഡ് ഇൻചാർജ് പിന്നെ ഒരു സീനിയർ പ്ലസ് അല്ലോക്കറ്റഡ് നഴ്സ് അതാണ് റൗണ്ട്സിന് പോകുന്ന ടീം. ഇന്ന് പക്ഷെ സീനിയർ ആയിട്ടും അല്ലോകേറ്റഡ് നഴ്സ് ആയും ഞാൻ തന്നെ ഉള്ളൂ.ഒരു സ്റ്റാഫ് ലീവ് ആണ്. പേഷ്യന്റിനേം നോക്കിയിട്ട് ഇറങ്ങുമ്പോൾ Dr മഹേന്ദ്രൻ ചോദിച്ചു മേരി റിസയിൻ ആണെന്ന് കേട്ടു . എന്തെ കാരണം എന്ന്.അത് കേട്ടതും എൻറെ കിളി പോയി അപ്പൊൾ ശാലിനി അവള് പറഞ്ഞത് ശരിയാണ്.

ചേച്ചി പിന്നെ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല.. വരട്ടെ ചോദിക്കാം എന്നോർത്ത് തിരിച്ചു ഡ്യൂട്ടി തുടർന്നു.204 ലെ പേശിയന്റിന് മരുന്നും കൊടുത്തു ഇറങ്ങിയപ്പോൾ സമയം 11. വിസിറ്റിംഗ് ടൈം ആണ്.അത് കൊണ്ട് തന്നെ എല്ലാവരെയും ഒന്ന് നന്നായി ഒക്കെ കിടത്താൻ ജൂനിയർ സ്റ്റാഫ് രേണു നേം വിളിച്ചോണ്ട് പോയി.ഞങ്ങള് അതൊക്കെ ചെയ്തു വന്നു.അപ്പൊഴുണ്ട് ഡോക്ടർ കിരൺ നഴ്സസ് സ്റ്റേഷനിൽ ഇരിക്കുന്നു..

തുടരും…