Wednesday, January 22, 2025
Novel

ഇന്ദ്രധനുസ്സ് : ഭാഗം 5

നോവൽ
******
എഴുത്തുകാരി: ബിജി

രാവിലെ ഐ ലവ് യൂ …എന്നൊക്കെ പറഞ്ഞിട്ട്…..

ഇന്ദ്രനെ മാത്രം മതി എന്നൊക്കെ കേട്ടാരുന്നു. ഇപ്പോളെന്താ വേണ്ടെ….

ഇതിപ്പോൾ എനിക്കിട്ട് പണി തരികയാണോ ഒന്നുമങ്ങോട്ട് പിടി കിട്ടുന്നില്ലല്ലോ…

വെള്ളം കുടിക്കണ്ടേ… ഞാനെടുത്തിട്ടു വരാം…

‘അവൾ കൈവിടുവിച്ച് വെള്ളം എടുത്ത് കുടിക്കാൻ കൊടുത്തു….

കൊച്ച് ” എൻ്റടുത്തിരിക്ക്….

ഞാൻ ബഡ്ഡിനരികിലുള്ള ചെയറിൽ ഇരുന്നു….

ഇന്ദ്രൻ അവളുടെ കൈയ്യെടുത്ത് സ്വന്തം നെഞ്ചിൽ വച്ച് കണ്ണടച്ചു കിടന്നു…

‘അവൾ വല്ലാണ്ട് വിവശയായി…

നിർവ്വചിക്കാനാകാത്ത ഒരനുഭൂതി അവളെ തഴുകി….

ജന്മജന്മാന്തരങ്ങളോളം അങ്ങനെയിരിക്കണമെന്ന് തോന്നി….

കാലത്തിനു പോലും അടർത്തിമാറ്റാനാവാതെ അനർഗളം ഒഴുകിയിരുന്നെങ്കിൽ….

“” ഋതുക്കളോരോന്നും
കടന്നു പോവതിൻ
പദസ്വനം കാതിൽ
പതിഞ്ഞു കേൾക്കവേ””

“വെറുമൊരോർമ്മതൻ
കിളുന്നു തൂവലും തഴുകി
വെറുതേ നിന്നെ
കാത്തിരിക്കയാണ് ഞാൻ””
[കടപ്പാട് കവി അയ്യപ്പൻ ]

കവിത ചൊല്ലിക്കൊണ്ടു തന്നെ ഇന്ദ്രൻ കണ്ണു തുറന്നു…

അവളുടെ കണ്ണിലേക്ക് സൂക്ഷീച്ചു നോക്കിയിട്ട്…..

കുസൃതിയോടെ അവൻ ചോദിച്ചു…

രാവിലെ നീ ചൊല്ലിയ കവിതയുടെ മാർക്കിടട്ടേ….

ശ്ശെടാ… ഇയാളെന്താ ഇങ്ങനെ…

പെട്ടെന്നവൾ വീറോടെ പറഞ്ഞു…

എൻ്റെ കവിതയ്ക്ക് മാർക്കിടാൻ വന്നതല്ലന്നല്ലേ അപ്പോൾ പറഞ്ഞത്…

ശാഠ്യം പിടിക്കുന്ന കൊച്ചു കുട്ടികളേപ്പോലെയുള്ള അവളുടെ കുറുമ്പു കണ്ടപ്പോൾ….

ഇന്ദ്രൻ ഉറക്കെ ചിരിച്ചു…..

എന്തിനാ ചിരിക്കുന്നെ ഇവിടെ വന്നപ്പോൾ മുതൽ ഇതാണല്ലോ ഒരു മാതിരി കളിയാക്കൽ….

“നീ തിരഞ്ഞ
വഴികളിലൊക്കെയും
പ്രണയം പൊഴിച്ചു
ഞാൻ കാത്തിരുന്നു
ഇന്നും ആ ഓർമ്മ
പൂക്കൾ പൊഴിക്കാറുണ്ട്
നീയൊന്നു തിരിഞ്ഞു
നോക്കിയിരുന്നെങ്കിൽ”

ഇന്ദ്രൻ കവിത ചൊല്ലിയതു കേട്ട്….

ഇയാളിതൊക്കെ ശ്രദ്ധിച്ചിരുന്നോ യദുവിന് അത്ഭുതമായി….

ഇതിന് എത്രമാർക്കാ ഞാൻ നിനക്കു തരേണ്ടത്….
ഇനി ഇവിടെ നിന്നാൽ എൻ്റെ തനി സ്വഭാവം ഇയാൾ കാണും…. (ആത്മാ )

യദു ദേഷ്യപ്പെട്ട് എഴുന്നേറ്റു….

ഞാൻ ഇറങ്ങുവാ താഴെചന്തു നില്പ്പുണ്ട് എനിക്ക് വീട്ടിൽ പോകണം…

എൻ്റെ ചക്കര അങ്ങനങ്ങു പോയാലോ…..
പറയാനുള്ളത് പറഞ്ഞു കഴിഞ്ഞില്ല….

യദു വേഗം കവറിലുള്ള ഡയറി എടുത്തിട്ടു വന്നു…..

ഇന്ദ്രൻ്റെ മുഖത്തേക്ക് നോക്കി പറഞ്ഞു…

എനിക്കുമുണ്ട് ആത്മാഭിമാനം
വന്നപ്പോൾ മുതൽ സഹിക്കുന്നു….

ഞാനെങ്ങനെ ഇങ്ങനെ ആയന്നല്ലേ

ഒരു വർഷം മുൻപു വരെ യാദവി ഇങ്ങനെയൊന്നും അല്ലായിരുന്നു….

നിറയാൻ വന്ന കണ്ണുകളെ വാശിയോടെ തുടച്ചു…….

ഡയറി കാണിച്ചിട്ടു പറഞ്ഞു ഇതാണെൻ്റെ ജീവിതം മാറ്റിയത്…..

ഇതിനിപ്പോൾ എൻ്റെ ജീവിതത്തിലുള്ള സ്ഥാനം ആർക്കും പറഞ്ഞു തരാനൊന്നും കഴിയില്ല…..

എത്ര വിഷമം ഉണ്ടായാലും ഇതൊന്നെടുത്തു നോക്കുമ്പോൾ ഞാൻ ഹാപ്പി ആകുമായിരുന്നു…..

ഒന്നു കാണാൻ ഒരുപാട് കൊതിച്ചതാ കണ്ടപ്പോൾ എൻ്റെ ഇഷ്ടം തുറന്നു പറഞ്ഞു….

അതിന് എന്നെയിങ്ങനെ അവഹേളിക്കണോ……

ജീവിതത്തിലൊരിക്കലെങ്കിലും കാണുമോ എന്നറിയാതെയാ സ്നേഹിച്ചതും കാത്തിരുന്നതും…..

ആ കാത്തിരിപ്പിനും ഒരു സുഖം ഉണ്ടായിരുന്നു……

ഇനിയിപ്പോൾ…..
ഞാൻ ….. ഗദ്ഗദം കൊണ്ട് വാക്കുകൾ മുറിയുന്നു…..

കരയരുതെന്നു വിചാരിച്ചിട്ടും അവൾ വാ പൊത്തിപ്പിടിച്ച് കരഞ്ഞു…..

ഇതു കണ്ട ഇന്ദ്രൻ്റേയും കണ്ണൊന്നു നിറഞ്ഞുവോ…….

ഇനിയൊരിക്കും വരില്ല ഇന്ദ്രൻ്റെ മുൻപിൽ…….

ഒന്നു മാത്രമേ ഞാൻ ആവശ്യപ്പെടുന്നുള്ളു ഈ ഡയറി ഇതെനിക്കു വേണം…..

ഇതു കൂടിയില്ലെങ്കിൽ…..

ഇനി ഞാൻ……
അവൾക്ക് തുടർന്നു പറയാൻ പറ്റാണ്ടായി..

താനിങ്ങടുത്തു വാ….. ഇവിടിരിക്ക് ഞാനൊന്നു പറയട്ടെ’….

ഇന്ദ്രൻ വിളിച്ചു……

അവൾ ഒന്നും കേൾക്കാത്ത ഭാവത്തിൽ നിന്നു….

എനിക്കങ്ങോട്ട് വരാൻ പറ്റാത്തതു കൊണ്ടല്ലേ..

അതു കേട്ടപ്പോൾ അവൾക്കൊന്നു വേദനിച്ചു….

ചെയറിൽ ഇരിക്കാൻ തുടങ്ങിയപ്പോൾ അവിടെയല്ല ബഡ്ഡിൽ എൻറരുകിൽ …..

വേണ്ട ഞാനിവിടിരുന്നോളാം ..

ഇരിക്കെടി ഇവിടെ….. അവൻ കലിപ്പിലായി…

താഴ്ന്നു തരുമ്പോഴേക്കും തലയിൽ കയറി ഫുട്ബോൾ കളിക്കുന്നോ…

ഒന്നും മിണ്ടാതെ പെട്ടെന്ന് അവനരികിൽ ഇരുന്നു…

തനിക്കെന്തറിയാം എന്നെ കുറിച്ച്
യദുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു.

ഇയാളെക്കുറിച്ച് എന്തറിയാനാ അറിഞ്ഞിടത്തോളം മതിയേ…… (ആത്മാ)

ഇങ്ങോട്ടു നോക്കെടി….

അവനെയൊന്നു നോക്കി
കണ്ണുകൾക്ക് വല്ലാത്തൊരു ഭാവം

അവൻ ചുണ്ടുവിരൽ അവളുടെ അധരത്തിൽ മുട്ടിച്ചു….

ഒരു തരിപ്പ് അവളുടെ ശരീരമാകെ പടർന്നു…

നീയെൻ്റെയാ ….ഇന്ദ്രൻ്റെ ഇന്ദ്രധനുസ്സിൻ്റെ ………

അവളൊന്നു ഞെട്ടിവിറച്ചു തൻ്റെ പ്രാണനിൽനിന്ന് കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ….

പിന്നെയാ അധരങ്ങളിൽ പുഞ്ചിരി വിരിഞ്ഞൂ ….

നാണത്താൽ കവിളൊന്നു ചുവന്നു മിഴികൾ കൂമ്പിയടഞ്ഞു…

അവനെ ഏറു കണ്ണിട്ടൊന്നു നോക്കി
അവൻ്റെ കണ്ണുകളിലും തീഷ്ണമായ പ്രണയം കാണാമായിരുന്നു….

ഇപ്പോൾ എൻ്റെ പെണ്ണ് ഓകെ ആയോ…
ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു.

അല്ല ..അവിടെ ചന്തു …അഖിലേട്ടൻ ഞാൻ പോകുവാ…
അവനെ നോക്കാതെ എഴുന്നേറ്റു.

ആകപ്പാടെ ഒരു വെപ്രാളം ഇന്ദ്രനെ ഫേസ് ചെയ്യാൻ എന്തോ കഴിയുന്നില്ല…

ഇരിയെടി …അവിടെ ..എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ടുപോയാൽ മതി…

യ്യോ ഇതിനി എന്നെ തിന്നുമോ??
അവൾ പെട്ടെന്ന് അവൻ്റടുത്തായി ഇരുന്നു….

പ്രണയിച്ചു നടക്കാനൊന്നും എന്നെ കിട്ടില്ല. എനിക്ക് എൻ്റേതായ ചില കാഴ്ചപ്പാടുകളുണ്ട്

പറയുന്നതു കേൾക്കുന്നുണ്ടല്ലോ.…

അവനൊന്നു നോക്കി…

ടീ…..

എവിടുന്ന് അവിടെ നല്ല കളർഫുൾ സോ ങ്സ് ഓടുകയല്ലേ…

“”ആരോ നെഞ്ചിൽ മഞ്ഞായ് പെയ്യുന്ന

നേരം താനേ വിണ്ണിൽ ..

മിന്നാനൊരുങ്ങുന്നു

താരം..ഒരു തൂവൽ തെന്നലു ..

മെല്ലെമനമാകെ ..

വന്നൊഴിയുമ്പോൾഅറിയാതെ ..

കണ്ണുകളെന്തേ തേടി ..

പെണ്മണിയാളെ..നാനാനാ…

നാനാനാ..ആരോ നെഞ്ചിൽ

മഞ്ഞായ്

പെയ്യുന്ന നേരംതാനേ വിണ്ണിൽ

മിന്നാനൊരുങ്ങുന്നു ..

താരംഓഹോ ..ഓഹോ …

ഇനിയുള്ളിന്നുള്ളിൽ നീല

രാവിലായ്നറുവെള്ളിത്തിങ്കൾ …

നാളമായിടംമഴതുള്ളിച്ചാടും ..

പൂങ്കിനാവിലെ..ഒരു പുള്ളിക്കുയിലിൻ

ഈണമായിടാംഅടുത്തൊരു

മായചിരി …

തൂകിതുടുത്തൊരു ..

പൂവില്ലേ…അടുത്തൊരു മായാ ചിരി

തൂകിതുടുത്തൊരു പൂവില്ലേ…

ടീ….. നീ എന്നാ ഒണ്ടാക്കുവാടി….

ഇന്ദ്രൻ്റെ റിലേ പോയി എങ്ങനെ
പോകാതിരിക്കും ഇതല്ലേ മുതല് ….

ങേ… എന്താ…. എന്നതേലും പറ ഞായിരുന്നോ……

യദു നിഷ്കുവായി ചോദിച്ചു…..

പൊയ്ക്കോണം എൻ്റെ മുൻപിൽ നിന്ന്

LKG പഠിക്കേണ്ടതിനെയൊക്കെ
എടുത്ത് എൻ്റെ തോളത്തു വച്ചല്ലോ….

ഇതെന്തു ജീവിയാ തോന്നുമ്പോൾ
തോന്നുമ്പോൾ സ്വഭാവം മാറാൻ…..
യദു ചിന്തിച്ചു.

നിൻ്റെ കൂടെ ആടിപ്പാടി നടക്കാനൊന്നും എന്നെ കിട്ടില്ല

നാളെ മുതൽ ഈ പരിസരത്ത് നിന്നെ കണ്ടു പോയേക്കരുത്.

ഇവിടുത്തെ എല്ലാ കാര്യവും ഞാൻ നോക്കണമെന്നു പറഞ്ഞതോ…..

ആദ്യം മോളു പോയി നന്നായി പഠിക്ക് അച്ഛനും അമ്മയ്ക്കും നിന്നെ കുറിച്ച് ഒരു പാട് സ്വപ്നങ്ങൾ കാണും……

അവരുടെ സ്വപ്നങ്ങളിലേക്ക് നീ എത്തിച്ചേരണം…

നിനക്കുവേണ്ടി ജീവിക്കുന്ന മാതാപിതാക്കളെ വിഷമിപ്പിക്കരുത്…..

സ്വന്തം സുഖ താല്‌പര്യങ്ങൾക്കു വേണ്ടി ജനിപ്പിച്ചവരെ വേദനിപ്പിക്കുന്നതിനോട് എനിക്ക് താലപര്യമില്ല.

ഒരു മകളുടെ കടമകൾ നിറവേറ്റ് അതു കഴിഞ്ഞ് ഞാൻ വരാം

വല്ലതും കേൾക്കുന്നുണ്ടോ
അവൾ തലയാട്ടി……

ഇന്ദ്രനെന്ന വ്യക്തിയെ അറിയുവായിരുന്നു അവൾ.

സ്വാർത്ഥ താല്പര്യങ്ങൾ മാത്രമുള്ള ഈ ലോകത്ത് അവൻ വ്യത്യസ്തനാണ് ….

എനിക്കും ചെയ്തു തീർക്കാൻ കുറേ ലക്ഷ്യങ്ങളുണ്ട് ഇന്ദ്രൻ പറഞ്ഞു കൊണ്ടേയിരുന്നു….

കോളേജിലെങ്ങാനും വച്ച് എന്നോട് കിണുങ്ങാൻ വന്നാൽ
ഇന്ദ്രനെ നീ ശരിക്കറിയും…

കേട്ടല്ലോ…

യദു അവനെയൊന്നു നോക്കി തലയാട്ടി….

നാക്കില്ലേടി നിനക്ക്…
കേട്ടൂ ….

എനിക്കു മിണ്ടണം എന്നു തോന്നുമ്പോൾ എന്തു ചെയ്യും……

നീ തല്കാലം മിണ്ടണ്ട…

മരങ്ങോടൻ മിണ്ടണ്ടാന്ന് …..

എന്നാ എനിക്ക് ഫോൺ നമ്പർ താ
അതിൽ വിളിച്ചോളാം

ഒരെണ്ണം വച്ചു തന്നാലുണ്ടല്ലോ
പോയേ … എൻ്റെ മുൻപിൽ നിന്ന്…..

ഇന്ദ്രൻ ഫോണെടുത്ത് അഖിലിനെ വിളിച്ചു…..

വാടാ… ഇവളിനി ഇവിടെ നിന്നാൽ എൻ്റെ കൈയ്യിൽ നിന്നും വാങ്ങിച്ചു കൂട്ടും

ഞാൻ പൊയ്ക്കൊള്ളാം ആരും എനിക്കു വേണ്ടി ബുദ്ധിമുട്ടണ്ട……

കാണരുത് മിണ്ടരുത് എന്തൊക്കെ
ഡിമാൻ്റുകളാ……

ഞാനൊന്നിനും ഇല്ലേ …..
സങ്കടം കൊണ്ട് മുഖം വീർപ്പിച്ച് അവനെ നോക്കി……

ഒന്നും മിണ്ടാതെ അവളെ കുറച്ചു നേരം നോക്കിയിട്ടു പറഞ്ഞു……

ഇന്ദ്രൻ്റെ പെണ്ണാ നീ
നിനക്ക് എൻ്റെ ആവശ്യം എപ്പോഴെങ്കിലും വേണ്ടിവന്നാൽ അവിടുണ്ടാകും ഞാൻ….

അവളുടെ മുഖം പൂർണ്ണചന്ദ്രനെപ്പോലെ തെളിഞ്ഞു….

ഡോർമുട്ടുന്ന ശബ്ദം കേട്ട് യദു ബഡ്ഡിൽ നിന്ന് എഴുന്നേറ്റ് ഡോർ തുറന്നു.

ചന്തുവും അഖിലും കയറി വന്നു…

ചന്തു അവളെയൊന്നു സൂക്ഷിച്ചു നോക്കി

ഇവിടെ വന്നപ്പോഴുള്ള കരഞ്ഞു വിങ്ങിയ മുഖമല്ല. നാണത്താൽ കവിളൊക്കെ ചുവന്നു തുടുത്ത്
ദൈവമേ…

‘ഇവിടെ എന്നതായിരുന്നോ എന്തോ
അവൾ’ ഓടി വന്ന് ചന്തുവിനെ കെട്ടിപ്പിടിച്ചു….

എന്നാ ഇനി നമ്മുക്ക് ഇറങ്ങാം
ചന്തു പറഞ്ഞു…

യദു തിരിഞ്ഞ് ഇന്ദ്രനെ നോക്കി അവൻ്റെടുത്ത് നിന്ന് വിട്ടകലാൻ കഴിയുന്നുണ്ടായിരുന്നില്ല….

അവൻ സാരമില്ലെന്നു കണ്ണടച്ചു കാണിച്ചു…..

ചന്തു ഇന്ദ്രനോട് സംസാരിച്ചിട്ട് പുറത്തേക്കിറങ്ങി….

ഇന്ദ്രേട്ട ഞാൻ പുറത്തുണ്ടാകും അഖിൽ വെളിയിലേക്ക് പോയി…..

അവൻ്റടുത്തേക്ക് ചെന്നിട്ട് നാളെ ഞാൻ വന്നോട്ടെ….

പോടി … ഇവളെ ഇന്നു ഞാൻ….
എത്ര പറഞ്ഞാലും മനസ്സിലാകില്ല….

അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് അവളെ നെഞ്ചിലേക്കിട്ടു – …

വിട് ഇന്ദ്രാ എന്താ ഈ കാട്ടണത് അവൾ പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ചു….

കാട്ടാൻ പോകുന്നതേയുള്ളു. ….

ഇരു കൈയ്യാലും അവളെ ചുറ്റിപ്പിടിച്ച്
മുഖം ഉയർത്തി അവളുടെ നെറ്റിയിലൊരു ചുംബനം നല്കി…..

മഞ്ഞിൻ കണം തൊട്ടതു പോലെ ആ ചുംബനലഹരിയിൽ അവളെല്ലാം മറന്നു.

അവനെ തള്ളി മാറ്റി ഡയറിയും കൈയ്യിലെടുത്ത് തിരിഞ്ഞൊന്നു നോക്കാതെ പുറത്തേക്കോടി ….

തുടരും

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4