ഇന്ദ്രധനുസ്സ് : ഭാഗം 11
നോവൽ
******
എഴുത്തുകാരി: ബിജി
ഇന്ദ്രൻ ഒട്ടും പ്രതിക്ഷിച്ചില്ല. അവൻ്റെ കയ്യും അവളുടെ ഉടലിൽ മുറുകി
യദുവിൻ്റെ ശരീരം ഒന്നു നടുങ്ങി വിറച്ചു.
ഞാൻ ചുമ്മാ പറഞ്ഞതല്ലേ കോളേജല്ലേ വെറുതേ എന്തിനാ ഓരോ പ്രശ്നങ്ങ ഉണ്ടാക്കുന്നെ അതു കൊണ്ടാ മിണ്ടാത്തത്
അവളുടെ രണ്ടു മിഴികളിലും അവൻ അമർത്തി ചുംബിച്ചു.
എന്തോ അവനിൽ നിന്ന് വിട്ടകലാൻ അവൾക്കു തോന്നിയില്ല’
ഇന്ദ്രാ….. മമ്
എന്താ
ഇന്ദ്രാ ദേഷ്യം വരുന്നുണ്ട് ട്ടോ…
പറയെടി…
അവളെന്തെങ്കിലും പറയുന്നതിന് മുൻപ് അവളുടെ കഴുത്തിലുള്ള മറുകിനെ തൻ്റെ ചുണ്ടുകളാൽ സ്വന്തമാക്കി..
അവൻ്റെ ട്രിം ചെയ്ത താടിയിലെ കുഞ്ഞു രോമാങ്ങൾ പൂവിതൾ മേനിയിൽ പുളകം കൊള്ളിക്കുന്നുണ്ടായിരുന്നു.
അവൻ്റെ ചുണ്ടുകൾ അനുസരണക്കേട് കാട്ടുമെന്നു തോന്നിയതും അവൻ സ്വയം നിയന്ത്രിച്ച്…
അവളെ തന്നിൽ നിന്ന് അടർത്തിമാറ്റി
അതേ ഇനിയിവിടെ നിന്നാൽ ചേട്ടന് വല്ലോക്കെ തോന്നും ….
അല്ലെങ്കിൽത്തന്നെ താഴേ രണ്ടു CID കളുടെ കണ്ണ് ഇങ്ങോട്ടായിരിക്കും….
ഇന്ദ്രാ കണ്ട് കൊതി തീർന്നില്ലെടാ
വാ… കൊച്ചേ ഇനിയിവിടെ നിന്നാൽ ശരിയാകില്ല…
ഇന്ദ്രൻ… മുന്നോട്ട് നടന്നു
കഷ്ടമുണ്ടിന്ദ്രാ.. പോകല്ലേ…
എനിക്കിങ്ങനെ എപ്പോഴും നീ കൂടെയുണ്ടാകണമെന്ന് തോന്നുവാ….
“നീയൊരു സംഭവമാ കേട്ടോ “ഇന്ദ്രൻ പറഞ്ഞു…
അവളവനെയൊന്നു സൂക്ഷിച്ച് നോക്കി കരാട്ടേയാണോ ഉദ്ദേശിച്ചത്….
മോനിത്തിരി പേടിയുണ്ടല്ലേ…
പിന്നേ… പേടി.. എന്തിന്
നീ എൻ്റടുത്ത് കരാട്ടേയുമായി വന്നാൽ ദാ ഇതുപോലെയൊന്നു ചേർത്തു പിടിക്കും….
അതോടു കൂടി എൻ്റെ ഝാൻസി റാണി പൂച്ച കുഞ്ഞാകും….
അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കിയതും പരൽമീൻ കണക്കെയുള്ള വെള്ളാരം കണ്ണുകൾ പിടഞ്ഞു….
നനവാർന്ന അധരങ്ങൾ വിറയ്ക്കുന്നു. അത് അതിൻ്റെ ഇണയെ തേടുന്ന പോലെ അവനു തോന്നി ….
അവൻ്റെ സിരകൾ ചൂടുപിടിക്കാൻ തുടങ്ങി…
ശ്ശൊ!… ഈ പെണ്ണെന്നെ കുഴപ്പിക്കും…
ഇന്ദ്രൻ അവളിൽ നിന്ന് അകന്നു ….
ഇന്ദ്രാ…. എനിക്ക് സീരിയസ്സായി ഒരു കാര്യം പറയാനുണ്ട്
എന്താ…
അവൻ അവളെ നോക്കി
അച്ഛൻ്റെ അടുത്ത് നമ്മുടെ കാര്യം സംസാരിക്കണം..
ഇന്ദ്രൻ്റെ മുഖം ഗൗരവമായി
മ്… അടുത്തുതന്നെ കാണണം അതിനു മുൻപ് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്…..
ഇപ്പോൾ സംസാരിക്കാമല്ലോ
ഇല്ല സ്വസ്ഥമായി എവിടെങ്കിലും ഇന്ദ്രൻ്റെ മൂഡ് മാറുന്നത് അവൾ മനസ്സിലാക്കി…
പിന്നെ കൂടുതലൊന്നും അവൾ ചോദിച്ചില്ല…..
ആ തീഷ്ണതയുള്ള മിഴികളുടെ ആഴങ്ങളിൽ ഘനീഭവിച്ചു കിടക്കുന്ന സങ്കടക്കടൽ അവൾക്കു കാണാമായിരുന്നു…..
വാ … താഴേക്ക് പോകാം
അവളുടെ മുഖത്ത് വിഷാദം തെളിയുന്നത്ത് കണ്ട്…
എന്താ കൊച്ചേ…. ഫ്യൂസ് പോയ ബൾബു പോലെ…
ടീ നീ പൊളിയാരുന്നു…..
കുറെ ആയല്ലോ പറയുന്നു… “സംഭവം പൊളി””യെന്നൊക്കെ വട്ടായോ ഇന്ദ്രധനുസ്സിന്…
വട്ട് അത് പണ്ടേയുള്ളതാ
പൊളിയെന്ന് പറഞ്ഞത് പിശാശേ നിൻ്റെ ഷോർട്സ് ഇട്ടിട്ടുള്ള പെർഫോമൻസ് ….
പൊന്നുമോളേ…. ഇന്ദ്രൻ തനിച്ചായിരുന്നെങ്കിൽ…
തനിച്ചായിരുന്നെങ്കിൽ …..യദു ഊന്നി ചോദിച്ചു.
കോപ്പ് ഏതു നേരത്താടി കരാട്ടേ പഠിക്കാൻ പോയത്
ഹ ഹ ഹ ….യദുവിന് ചിരിയടക്കാൻ സാധിച്ചില്ല
“അന്ത ഭയം ഇരിക്കട്ടും.”..
യദു അവനെ കോക്രി കാണിച്ചു
നിന്നെ എൻ്റെ കൈയ്യിൽ കിട്ടും…
രണ്ടു പേരും താഴേക്കു ചെന്നു
രണ്ടും എത്തിയോ ??
ആൻ്റി ഞങ്ങളെന്നാ ഇറങ്ങട്ടെ
മൈഥിലി യദുവിൻ്റ അടുത്തേക്കു വന്നു
എൻ്റെ മോളോട് ശരിക്കൊന്ന് മിണ്ടാൻ കൂടി കഴിഞ്ഞില്ല. …..
പോയിട്ട് വരാം മോളേ അവളുടെ നെറുകയിൽ വാൽസല്യത്തോടെ മുത്തം നല്കി ….
ഇന്ദ്രൻ കണ്ണുകളാൽ അവളോട് യാത്ര പറഞ്ഞു
ഗായത്രി സ്നേഹത്തോടെ അവരെ യാത്ര അയച്ചു…..
ഇന്ദ്രന് എന്തായിരിക്കുമോ പറയാനുള്ളത് ഗൗരവമുള്ള വിഷയമാണെന്നു മാത്രം അറിയാം…
രാത്രി ഉറങ്ങുന്നതിന് മുൻപ് യദു അവനെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നു.
ഇന്ദ്രാ നിയെത്ര വേഗമാണ് എന്നിലേക്ക് ആഴ്നിറങ്ങിയത്….
നിന്നിൽ നിന്ന് ഒരു തിരിച്ചു പോക്ക് അസാധ്യമാണ്….
പോയിട്ടിതു വരെ ഒരു മെസ്സേജു കൂടി ഇല്ല…..
എവിടുന്ന് സ്വഭാവം ഒരിക്കലും മാറില്ലല്ലോ
നാളെയെൻ്റെ കൈയ്യിൽ കിട്ടും…
എന്തു ചെയ്യാനാ ആ മുതലിനെ കാണുമ്പോൾ എല്ലാം വിസ്മരിക്കുന്നു. അവനിൽ മാത്രം ലയിച്ചവൾ ഉറങ്ങി
ചന്തു ഭയങ്കര സന്തോഷത്തിലായിരുന്നു അവളുടെ ചേട്ടൻ ചരൺ എത്തുന്നു….
വിദേശത്ത് സോഫ്റ്റ് വെയർ എഞ്ചിനിയറായി ജോലി നോക്കുന്നു….
രണ്ടു പേരും കോളേജിലേക്ക് യാത്രയായി യദു അവളോട് പറഞ്ഞു ….
ടീ ഞാൻ ഉച്ചയ്ക്ക് ഇന്ദ്രൻ്റെ കൂടെ പുറത്തു പോകുന്നു…
അവിടം വരെ എത്തിയോ ??
എന്ത്?
അല്ല !…കലിപ്പനായിരുന്ന സാറിനെ നീ പച്ചക്കറി ആക്കിയോ??
ആ മുതലിനെയോ നടന്നതുതന്നെ…
എന്തോ സീരിയസ്സ് മാറ്ററാണ് അതു മാത്രം അറിയാം….
ഞാൻ തിരിച്ച് ഈ കോലത്തിൽത്തന്നെ എത്തുമോന്നും അറിയില്ല.
എന്തായാലും പോയി നോക്കാം….
അവർ കോളേജിൽ എത്തുമ്പോൾ ഇന്ദ്രൻ്റെ കാർ അവിടെ ഉണ്ടായിരുന്നു…
യദുവിന് ചെറിയ ടെൻഷനൊക്കെ തോന്നി…
ചന്തുവിനോട് പറഞ്ഞിട്ട് അവൾ ക്ലാസിലേക്ക് പോയി…
ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ബാഗുമെടുത്ത് വെളിയിലിറങ്ങി….
ഗേറ്റിനു വെളിയിൽ കുറച്ചു മാറി ഇന്ദ്രൻ്റെ വണ്ടി കിടപ്പുണ്ടായിരുന്നു…..
അവൾ നന്നായി വിയർത്തു അവൾ അടുത്തെത്തിയതും കാറിൻ്റെ ഡോർ തുറന്നു ….
അവൾ അകത്തു കയറി
കൊച്ച് പേടിച്ചതു പോലുണ്ടല്ലോ
ഞാൻ പിടിച്ച് വിഴുങ്ങത്തൊന്നുമില്ല അവളൊന്നു പുഞ്ചിരിച്ചു….
അവൻ കർചീഫെടുത്ത് കൊടുത്തു
മുഖം തുടയ്ക്കെടി
അവൾ മുഖം തുടച്ചു
ഹാ …ഇന്ദ്രൻ്റെ മണം
അവളത് തിരികെ കൊടുത്തില്ല…..
‘
കാർ കുറേ ദൂരം ഓടി ഒരു റെസ്റ്റോറൻ്റിന് മുൻപിൽ കാർ നിർത്തി….
രണ്ടു പേരും അകത്തേക്ക് കയറി ബീച്ചിനരികിലുള്ള റെസ്റ്റോറൻ്റായിരുന്നു അത് ..
ഓപ്പൺ ഏരിയയിലേക്ക് ഇന്ദ്രൻ അവളെ കൊണ്ടുപോയി
തണുത്ത കാറ്റ് വീശുന്നതിനാൽ
ഉച്ച സമയത്തുള്ള ചൂട് അറിയുന്നില്ല
ഇന്ദ്രൻ റിസപ്ഷനിൽ ഇരിക്കുന്നവരോട് സംസാരിക്കുന്നത് കണ്ടു
ഒരാൾ വന്ന് ഇന്ദ്രന് ഷേക്ക് ഹാൻഡ് ചെയ്യുന്നു. …
യദുവിനെ ചൂണ്ടി എന്തോക്കെയോ പറയന്നു……
അവളുടെ അടുത്തേക്ക് രണ്ടു പേരും വന്നു…
ഇതെൻ്റെ ഫ്രണ്ടാണ് സനൂഷ് ചുരുണ്ട മുടിയുള്ള തടിച്ചൊരു ചെറുപ്പക്കാരൻ
ബിസ്സിനസ്സ്മാൻ്റെ എല്ലാ ലക്ഷണവും അവനെ കാണുമ്പോൾ തന്നെ അത് മനസ്സിലാകും….
യദു അയാളെ നോക്കി ഒന്നു ചിരിച്ചു.
ഞാൻ പറഞ്ഞിരുന്നല്ലോ യാദവി എൻ്റെ.. വുഡ്ബി
മനസ്സിലായി സനൂഷ് അവളെ നോക്കിക്കൊണ്ട് പറഞ്ഞു
പൊന്നു പെങ്ങളെ നമിച്ചു ഒരാളെങ്കിലും ഇവനെ തളച്ചല്ലോ….. അതു കേട്ട് ഇന്ദ്രൻ ചിരിച്ചു….
ശരീടാ നിങ്ങളിരിക്ക് പോകാനിറങ്ങുമ്പോൾ കാണാം….
യദു ഇന്ദ്രന് ഓപ്പോസിറ്റായിരുന്നു
ഉച്ച സമയം ആയതിനാലായിരിക്കും തിരക്ക് തീരെ കുറവായിരുന്നു ….
ഇവിടാകുമ്പോൾ ആരുടേയും ശല്യം ഉണ്ടാകില്ല സ്വസ്ഥമായി സംസാരിക്കാം …..
വുഡ്ബി എന്നു പറഞ്ഞത് വേറെ ചോദ്യങ്ങൾ ഉണ്ടാകാതിരിക്കാനാ…..
ഇന്ദ്രൻ ടെൻഷനിലായതുപോലെ യദുവിന് തോന്നി….
അവൻ ദൂരെ കടലിലേക്ക് നോക്കിയിരുന്നു….
അവൻ്റെ മനസ്സ് ഇവിടെയങ്ങും അല്ല ആ ശരീരം മാത്രം ഇവിടുള്ളു. പെട്ടെന്നവൻ യദുവിനെ നോക്കി
എനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ നീയും വല്ലാത്തൊരു വീർപ്പുമുട്ടൽ ഇന്ദ്രനിൽ പ്രകടമായിരുന്നു.
പ്രശ്സ്തമായ പൂമംഗലം കോവിലകത്തിലെ അംഗമാണ് എൻ്റെ അമ്മ മൈഥിലി
വാമദേവൻ്റേയും ഇന്ദിരാഭായിയുടേയും മൂന്ന് മക്കളിൽ ഇളയവൾ’
ഉഗ്രപ്രതാപിയായ വാമദേവൻ കർക്കശക്കാരനായിരുന്നു.
സമ്പത്തും കൊണ്ടും പ്രമാണിത്വം കൊണ്ടും കോവിലകത്തിൻ്റെ പ്രശസ്തി ദേശങ്ങൾ താണ്ടിയും വ്യാപിച്ചിരുന്നു
വാമദേവൻ്റെ തനിപ്പകർപ്പായിരുന്നു രുദ്രവർമ്മയും പ്രതാപവർമ്മയും
വെട്ടൊന്ന് മുറി രണ്ട് എന്നുള്ള സ്വഭാവം കൊണ്ട് ഏവർക്കും ഇവരെ ഭയമായിരുന്നു
ഭർത്താവിൻ്റേയും മക്കളുടേയും ചെയ്തികളിൽ മനംനൊന്തുകഴിയാൻ മാത്രമായിരുന്നു സാധുവായ ഇന്ദിരാഭായി തമ്പുരാട്ടിയുടെ വിധി
അമ്മയുടെ ഗുണങ്ങൾ കിട്ടിയിരിക്കുന്നത് മൈഥിലിക്കായിരുന്നു
അതിസുന്ദരിയായിരുന്നു മുട്ടോളമെത്തിയ മുടിയും ചൈതന്യം തുളുമ്പി നില്ക്കുന്ന മുഖവും
അംഗലാവണ്യത്താലും ആരും ഒന്നു നോക്കി നില്ക്കും
വാമദേവൻ അല്പ്പ മെങ്കിലും താഴ്ന്നു കൊടുക്കുന്നതുമകൾക്കു മുൻപിൽ മാത്രമായിരുന്നു.
സംഗീത അഭിരുചിയുള്ള മൈഥിലിക്ക് സംഗീതം അഭ്യസിക്കാൻ മദ്രാസ് സംഗീത കോളേജിൽ പോകണമെന്നാണ് ആഗ്രഹം
കോവിലകത്തിൽ എല്ലാവരും അതിനെ എതിർത്തു കോവിലകത്തെ പെൺകുട്ടി പുറത്തു പോയി പഠിക്കേണ്ട എന്ന നിലപാടായിരുന്നു ഏവർക്കും
കലകളിൽ തല്പരനായിരുന്നു വാമദേവൻ
കഥകളിയിലും സംഗീതത്തിലും അതീവ ജ്ഞാനവുമുണ്ടായിരുന്നു.
മകളുടെ നിർബന്ധത്തിലും വാശിയിലും വഴങ്ങി
രണ്ടാൺ മക്കളുടെ എതിർപ്പുകളും അവഗണിച്ച് മൈഥിലിയെ മദ്രാസ് സംഗീത കോളേജിൽ പഠനത്തിന് ചേർത്തു.
തൻ്റെ ജീവിതം മാറിമറിയുമെന്നും തൻ്റേതെന്നു കരുതിയതെല്ലാം തനിക്കു നഷ്ടമാകുമെന്നും അവളറിയുന്നുണ്ടായിരുന്നില്ല
ഇന്ദ്രൻ വല്ലാണ്ട് ചുമച്ചു കണ്ണുകൾ ചുവന്നു ജീവിതത്തിൽ മറക്കണമെന്നാഗ്രഹിച്ച ഏടുകൾ വീണ്ടും തുറന്നതിൻ്റെ വേദന ആ മുഖത്തു നിന്നും യദുവിന് മനസ്സിലായി
അവൻ നന്നായി കിതച്ചു. യദു വേഗം അവൻ്റടുത്തേക്ക് ചെന്നു.
അവൻ്റെ കൈയ്യിൽ അമർത്തി റിലാക്സ് ഇങ്ങനെ ടെൻഷൻ അടിക്കാതെ
അവൻ അവളുടെ കൈതട്ടിമാറ്റി പുറത്തേക്കിറങ്ങി
യദുവും പിന്നാലെ പോയി
ഇന്ദ്രൻ ബീച്ചിനടുത്തേക്ക് നടന്നു
സൂര്യൻ കത്തി ജ്വലിക്കുന്നുണ്ടായിരുന്നു. ചൂടും വകവയ്ക്കാതവൻ കടലിനെ നോക്കി നിന്നു.
ഒരു പക്ഷേ അതിലേറെ ചൂട് അവൻ്റെ മനസ്സിനെ ചുട്ട് പൊള്ളിക്കുന്നുണ്ടായിരിക്കും
ഒരിക്കൽ അഖിലേട്ടൻ പറഞ്ഞത് യദു ഓർത്തു. തീക്കനലും കൊണ്ട് നടക്കുന്നവൻ
ഇന്ദ്രാ…
യദു അടുത്തുചെന്നു വിളിച്ചു
അവൻ്റെ കണ്ണു നിറഞ്ഞിരുന്നു.
അവളെ നോക്കാതെ അവൻ പറഞ്ഞു എനിക്ക് കുറച്ചു നേരം തനിച്ചിരിക്കണം
അവളൊന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
വെയിലേറ്റ് അവളും തളർന്നിരുന്നു എങ്കിലും അവനെ തനിയെ വിട്ടേച്ച് വരാൻ മനസ്സനുവദിച്ചില്ല.
അവൾ കുറച്ചു മാറി അവനെത്തന്നെ നോക്കി നിന്നു
കുറച്ചു നേരം കഴിഞ്ഞിട്ടും ഇന്ദ്രൻ വരാത്തതു കൊണ്ട് വീണ്ടും അവൻ്റടുത്തേക്ക് ചെന്നു.
ഇന്ദ്രാ… അവൻ ഞെട്ടി… പിന്നെ തിരിഞ്ഞു നോക്കി
വാ.. ഇന്ദ്രാ പോകാം പ്ലീസ്…
ഞാനല്ലേ വിളിക്കുന്നത്
അവൻ നോക്കിയപ്പോൾ അവൾ വെയിലും കൊണ്ട് വാടിത്തളർന്നിരിക്കുന്നു….
ശരി പോകാം ഇന്ദ്രൻ അവളുടെ കൈ പിടിച്ച് നടന്നു ബീച്ചിൽ നിന്ന് റോഡിലേക്ക് കയറിയതും ഒരു കാർ അവരുടെ മുൻപിൽ നിർത്തി
അതിൽ നിന്നിറങ്ങിയ ആളെക്കണ്ട് യദു ഞെട്ടിവിറച്ചു….
“”വിഷ്ണുവർദ്ധൻ യദുവിൻ്റെ അച്ഛൻ”
അവരെ രണ്ടു പേരെയും രൂക്ഷമായി നോക്കിയിട്ട്
“നീയെന്താടി ഇവിടെ”….
ഇന്ദ്രൻ മകളുടെ കൈയ്യിൽ പിടിച്ചിരിക്കുന്നതു കണ്ടിട്ട് ……
“വിടെടാ എൻ്റെ കൊച്ചിനെ ”
വിഷ്ണുവർദ്ധൻ കോപത്താൽ
വിറയ്ക്കുന്നുണ്ടായിരുന്നു……
യദുവിനെ പിടിച്ച് വലിച്ച് കാറിൽ കയറ്റി കൊണ്ടുപോയി…….
അവൾ…”ഇന്ദ്രാ… ഇന്ദ്രാ”ന്നു വിളിക്കുന്നുണ്ടായിരുന്നു
തുടരും