Novel

അഷ്ടപദി: ഭാഗം 8

Pinterest LinkedIn Tumblr
Spread the love

രചന: രഞ്ജു രാജു

Thank you for reading this post, don't forget to subscribe!

” മോളെ കാർത്തു ഇന്ന് എന്താ നിനക്ക് ജോലിയില്ലേ….. അതോ ഇനി എന്തെങ്കിലും അവധിയോ മറ്റോ ആണോ” പതിവില്ലാത്ത സമയത്ത് കാർത്തിക വീട്ടിലേക്ക് വന്നപ്പോൾ അച്ഛൻ പെങ്ങൾക്ക് സംശയമായി.. “മ്മ്… അതുകൊണ്ടൊന്നും അല്ല… എനിക്ക് ഇന്ന് നല്ല സുഖം ഇല്ലായിരുന്നു… ബസ്സിൽ കയറിയപ്പോൾ തുടങ്ങിയ തലവേദനയാണ്, പിന്നെ അത്ര തിരക്കിട്ട് തീർക്കേണ്ട ജോലിയൊന്നും ഇന്ന് ഇല്ലായിരുന്നു,,” അലക്ഷ്യമായി പറഞ്ഞുകൊണ്ട് അവൾ തന്റെ മുറിയിലേക്ക് കയറിപ്പോയി… ”

ഇവിടെ ഉള്ളവരൊക്കെ എവിടെപ്പോയി ദേവമ്മേ ” അവൾ വിളിച്ചു ചോദിച്ചു. ” അപ്പുറത്തെ വീട്ടിലെ പാലുകാച്ചല്ലേ മോളെ… അവിടെ വരെ പോയതാ ” “മ്മ്… ഞാൻ ഒന്നു കിടക്കട്ടെ ” അവൾ റൂമിൽ കയറി വാതിൽ ചാരി. വേഷം പോലും മാറാതെ ബെഡിലേക്ക് വീണു. ഒന്നു പൊട്ടിക്കരയാൻ മനസ് ആർത്തു വിതുമ്പുന്നു.. പക്ഷെ സാധിക്കില്ല… തന്റെ മുഖം ഒന്നു വാടിയാൽ ഇവിടെ ഉള്ളവർ കണ്ടു പിടിക്കും. കണ്ണൊന്നു നിറഞ്ഞാൽ ആദ്യം അറിയുന്നത് അച്ഛൻ പെങ്ങൾ ആവും. ഹൃദയം പൊട്ടി പോകുക ആണ്..

ഒരിക്കലും ധരൻ സാർ ഇങ്ങനെ ബീഹെവ് ചെയ്യും എന്ന് കരുതിയില്ല.. ഉമിനീർ പറ്റിയപ്പോൾ കീഴ്ച്ചുണ്ടിൽ വല്ലാത്ത നീറ്റൽ പോലെ. ശരീരം ഒക്കെ വിങ്ങുക ആണ്. 22വയസ് ആയിരിക്കുന്നു തനിക്ക് ഇതു വരേയ്ക്കും ഒരു ചീത്തപ്പേര് പോലും കേൾപ്പിച്ചിട്ടില്ല.. എല്ലാവരോടും ധാരാളം സംസാരിക്കും… ബഹളം വെയ്ക്കും എന്നല്ലാതെ, ഇതു വരെ ആയിട്ടും ആരോടും ഒരു തർക്കുത്തരം പറയാൻ പ്പോലും മുതിർന്നിട്ടില്ല… എന്നിട്ടും… ഇയാളോട്.. ഇയാളോട് എന്തിനാണ് അങ്ങനെ ഒക്കെ പെരുമാറിയത്.. .

ജനിയോടും മീരയോടും ഒക്കെ എന്തിനാണ് വെറുതെ അങ്ങനെ പറയാൻ തോന്നിയത്.. അതുകൊണ്ട് ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് കാർത്തു നിർവികരതയോടെ ഇരിക്കുക ആണ്. ഇതു വരെ ആയിട്ടും ഒരു പുരുഷനും തന്നെ ഒന്ന് തൊട്ടിട്ടു പോലുമില്ല…. അവന്റെ പെർഫ്യൂമിന്റെ മണം ആണ് ഇപ്പോളും തന്നിൽ… അവൾ ശ്വാസം എടുത്തു വലിച്ചു. വല്ലാത്ത അറപ്പ് ആണ് അവൾക്ക് അപ്പോൾ തോന്നിയത്. മാറാനുള്ള തുണിയും എടുത്തു കൊണ്ട് അവൾ കുളത്തിലേക്ക് ഓടി. ഡ്രസ്സ്‌ ഒന്നും മാറാതെ കൊണ്ട് അവൾ കുളത്തിലേക്ക് ഇറങ്ങി.

ഒന്നു മുങ്ങി നിവർന്നു. മുടി മുഴുവനും അഴിഞ്ഞു പിന്നിലേക്ക് കിടന്നു. അവൾ കല്പടവിലേക്ക് കയറി ഇരുന്നു. കുറെ ഏറെ സോപ്പ് എടുത്തു ദേഹത്തു തേച്ചു പിടിപ്പിച്ചു. കഴിഞ്ഞ നിമിഷങ്ങൾ ഓർക്കും തോറും അവൾക്ക് കണ്ണുനീർ ഒഴുകി തുടങ്ങി. “മോളെ കാർത്തു…” അച്ഛൻ പെങ്ങൾ ആണ്. “എന്താ ദേവമ്മേ ” “ഇതെന്താ കുട്ടി ഈ കാണിക്കുന്നേ.. നട്ടുച്ച നേരത്ത് ആണോ കുളത്തിൽ വന്നു നീരാടുന്നത് ” “വല്ലാത്ത തലവേദന… ഒന്നു കുളിച്ചു കഴിഞ്ഞാൽ മാറും എന്ന് തോന്നി .. അതുകൊണ്ട് ആണേ ”

“തലനീര് ഇറങ്ങും കുട്ടി… വേഗം വരൂ ” “മ്മ്…. ദേവമ്മ പൊയ്ക്കോളൂ ” . അവൾ കുറച്ചു സമയം കൂടി അങ്ങനെ കിടന്നു. എന്നിട്ട് കുളപ്പുരയിലേക്ക് കയറി. **** പല തവണ ഓഫീസിൽ നിന്നും ഗിരിയും പവിയിം ഒക്കെ വിളിച്ചു. പക്ഷെ അവൾ ഫോൺ എടുത്തില്ല… ആരോടും ഇനി കൂടുതൽ ഒന്നും പറയാൻ ഇല്ല . എന്തൊക്കെയോ ആലോചിച്ചു കൂട്ടി കൊണ്ട് അവൾ മുറിയിൽ ഇരുന്നു. എന്നിട്ട് ലാപ് ഓൺ ചെയ്തു. . ഒരു റെസിഗ്നേഷൻ ലെറ്റർ ടൈപ്പ് ചെയ്തു. അപ്പോൾ തന്നെ അവൾ ധരന്റെ നമ്പറിൽ അയച്ചു. വേണ്ട…

ഇനി ആ ജോലി… അതുപോലെ തന്നെ അയാളെയും ഇനി കാണാൻ വയ്യാ…. കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് അവൾ കസേരയിൽ ചാരി കിടന്നു. ഒരു തണുത്ത കരസ്പർശം പോലെ.. ഒപ്പം നെറുകയിൽ ഒരു ചുംബനവും. കാർത്തു ഞെട്ടി കണ്ണ് തുറന്നു. ഓഹ് സ്വപ്നം ആയിരുന്നോ. അവളെ വിയർത്തു പോയി… ഹോ ഇന്ന് മുഴുവൻ ചുംബനതരംഗം ആണല്ലോ.. അവൾ എഴുനേറ്റ് പുറത്തേക്ക് ചെന്നു. സമയം രണ്ട് മണി കഴിഞ്ഞിരിക്കുന്നു ആരും എത്തിയില്ലേ ഇതു വരെ ആയിട്ടും..

അവൾ നീളൻ വരാന്തയുടെ കോണിൽ കിടന്ന ഒരു കസേരയിൽ പോയി ഇരുന്നു. ഫോണിലേക്ക് ഒരു മെസ്സേജ് ട്യൂൺ…. അവൾ അതു എടുത്തു നോക്കി. മെസ്സേജ് അല്ല മെയിൽ വന്നത് ആണ്. ഓപ്പൺ ചെയ്തു. Come to the office tomorrow at 10’o’ clock. ധരന്റെ മെയിൽ ആണ്… അല്ലെങ്കിലും അവിടെ വരെ ഒന്നൂടെ പോകേണ്ടി വരും എന്നു അവൾ ഓർത്തിരുന്നു. ഹ്മ്മ്…. അവൾ ശ്വാസം വലിച്ചെടുത്തു.. “മോളെ… നീ ഊണ് കഴിക്കാൻ വായോ ” “മ്മ്മ് വരുവാ ദേവമ്മേ…” . അവൾ എഴുന്നേറ്റു ഊണ് മുറിയിലേക്ക് പോയി. പുളിശേരി യും വൻപയർ ഉലർത്തിയതും, പപ്പടവും പിന്നെ മാങ്ങാ അച്ചാറും ഉണ്ട്…

ദേവമ്മയും ഒരു പ്ലേറ്റ് എടുത്തു കൊണ്ട് അവൾക്ക് അരികിലേക്ക് വന്നു. “ദേവമ്മ കഴിച്ചില്ലായിരുന്നോ….” “ഇല്ല….. ” “ശോ… വിശക്കുന്നില്ലേ….” “ആഹ് മോള് എഴുന്നേറ്റു വന്നിട്ട് കഴിക്കാം എന്ന് കരുതി….” രണ്ടാളും കൂടി ഇരുന്ന് ആണ് ഭക്ഷണം കഴിക്കാൻ തുടങ്ങിയത്. “അവരൊക്കെ പോയിട്ട് എന്താണ് വരാൻ വൈകുന്നേ…..”? “നമ്മളോട് മാത്രമേ അവർക്ക് ഇത്തിരി പരിചയം ഒള്ളു… അതുകൊണ്ട് ആവും അവിടെ നിൽക്കുന്നത് ” “ദേവമ്മ എന്തെ പോകഞ്ഞേ ” “ഒന്നും ഉണ്ടായിട്ട് അല്ല മോളെ…

പിന്നീട് ഒരു ദിവസം പോകാ എന്ന് ഓർത്തു..” പുളിശേരിയിലേക്ക് വൻപയർ മെഴുക്കുവരട്ടി ഇട്ടു കുഴച്ചു വായിലേക്ക് വെച്ചതും അവൾ നിലവിളിച്ചു പോയി. “ആഹ്….” “എന്താ… എന്താ മോളെ ” “ചുണ്ട് നീറുന്നു…മുറിഞ്ഞെന്ന തോന്നുന്നേ ” . അവളുടെ കണ്ണിൽ നിന്നും കുടു കുടെ വെള്ളം ചാടി “യ്യോ… എവിടാ മുറിഞ്ഞേ.. കാണുന്നില്ലാലോ…” അവർ അവളുടെ ചുണ്ട് പിളർത്തി.. കീഴ് ചുണ്ടിന്റെ ഉൾ വശത്തായി ലേശം രക്തം കിനിഞ്ഞു കിടക്കുന്നു. “ഇതു എന്ത് പറ്റി മോളെ ” “അത് പിന്നെ…. ഞാൻ കുളിക്കാൻ പോയപ്പോൾ തെക്ക് വശത്തു, ആ കൊന്നമരത്തിന്റെ താഴെ മുഴച്ചു നിൽക്കുന്ന ആ കല്ലിൽ ഇടിച്ചതാ..”

“നീ എന്തിനാ അവിടേക്ക് നീന്തിയത് കുട്ട്യേ ” “വെറുതെ…..” അവൾ ഒരു പ്രകാരത്തിൽ ഊണ് കഴിച്ചു എഴുനേറ്റ്. വായ കഴുകി വന്നു ചായിപ്പിൽ കിടന്ന കട്ടിലിലേക്ക് കയറി ഇരുന്നു. “കുട്ടി…..” ദേവമ്മ ആണ്. ഒരു ചെറിയ പാത്രത്തിൽ എന്തോ കൊണ്ട് വരുന്നുണ്ട്. “ഇതാ.. അല്പം വെണ്ണ ആണ്.. ഇതു തടവിയ്ക്കോ കേട്ടോ… കരിഞ്ഞോളും ” “മ്മ്…കാർത്തു ദേവമ്മ പറഞ്ഞത് പോലെ ചെയ്ത്. “ആരോടും പറയണ്ട കേട്ടോ ദേവമ്മേ … അമ്മ യും മുത്തശ്ശി യിം അറിഞ്ഞാൽ വഴക്ക് പറയും…” “മ്മ്… ഞാൻ ആരോടും പറയില്ല… ഇനി സൂക്ഷിച്ചോണം കേട്ടോ ” “ഉവ്വ്…..”

അപ്പോളേക്കും കണ്ടു പടിപ്പുര കടന്ന് വരുന്ന സംഘത്തെ…. മുത്തശ്ശൻ മുത്തശ്ശി. അച്ഛൻ…അമ്മ ചെറിയച്ഛൻ പിന്നെ ചെറിയമ്മ.. സദ്യ കഴിച്ചു ആകെ ക്ഷീണം ആയി പോയോ….. നടക്കാൻ വയ്യെങ്കിൽ ഒരു വണ്ടി വിടാമായിരുന്നു.. അവൾ താടിക്ക് കയ്യും താങ്ങി നിന്നു. “പരിഹസിക്കേണ്ട കേട്ടോ… ഞങ്ങൾ എല്ലാവരും ഉഷാർ ആയിട്ടാ വന്നത്…. യാതൊരു ക്ഷീണവും ഇല്ല…അത്രയ്ക്ക് കേമം ആയിരുന്നേ സദ്യ വട്ടം ” മുത്തശ്ശൻ ഇളം തിണ്ണയിലേക്ക് കയറി. “ഓഹ്… എന്തോന്നാ എന്റെ കേശവൻ നായരേ…. നന്നായി തട്ടിയല്ലോ മുത്തശ്ശൻറെ വയറിൽ ചെറുതായി ഒന്നു കുത്തി കൊണ്ട് കാർത്തു ചിരിച്ചു. ..……തുടരും……

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.