Wednesday, January 22, 2025
Novel

ഹരിബാല : ഭാഗം 9

നോവൽ
എഴുത്തുകാരി: അഗ്നി


“എന്നാലും ഏട്ടാ..എല്ലാം ഞാൻ ഒന്ന് തുറന്ന് പറഞ്ഞിരുന്നേൽ എനിക്ക് ഇങ്ങനെ നീറണ്ടി വരില്ലായിരുന്നല്ലേ…സാരമില്ല..ഇപ്പൊ ഏട്ടന് എല്ലാം മനസ്സിലായല്ലോ…”

“അമ്മൂട്ടാ..ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..”

അവൾ എന്താണെന്നുള്ള ഭാവത്തിൽ അവമേ നോക്കി..അവൻ തുടർന്നു..

“ഇനി നീ സ്നേഹിക്കുന്ന ക…”
അത്രേം പറഞ്ഞപ്പോൾ അവൾ അവനെ നോക്കി കണ്ണുരുട്ടി അവന്റെ മുടിയിൽ പിടിച്ച് വലിച്ചു..അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു

അവൻ അബദ്ധം പറ്റിയ രീതിയിൽ നാക്ക് കടിച്ച് സോറി പറഞ്ഞു..

“സോറി..നീ സ്നേഹിക്കുന്ന അല്ല…നീ സ്നേഹിച്ചിരുന്ന കണ്ണൻ ഇനി നിന്നെ വന്ന് വിളിച്ചാൽ നീ എന്നെ വിട്ടു പോവോ അമ്മൂട്ടാ??”

അതിനു മറുപടിയായി അവൾ കുനിഞ്ഞ് അവന്റെ ചുണ്ടിൽ ഗാഢമായി ചുംബിച്ചു..അവന്റെ വിരലുകൾ അവളുടെ മുടിയിൽ കൊരുത്തു നിന്നു…കുറച്ചു നേരം എടുത്തു അവൾക്ക് അവനിൽ നിന്നും അകന്നു മാറാൻ…

“ഇനി ഉത്തരം വേണോ എന്റെ കുട്ടേട്ടന്??”..

അവൻ എന്താ എന്നുള്ള രീതിയിൽ കണ്ണ് കാണിച്ചിട്ട് പതിയെ അവളെ നോക്കി വേണ്ടാ എന്ന് തലയാട്ടി..

“എനിക്ക് ഇപ്പൊ വിച്ചുവേട്ടനെ കുട്ടേട്ടാ എന്ന് വിളിക്കാൻ തോന്നി വിളിച്ചു…അത്രേയുള്ളൂ..”

അവൻ അവളെ നോക്കി ഒന്നു ചിരിച്ചിട്ട് അവളുടെ വിരലുകളെ ചുണ്ടോട് ചേർത്തു..

“എന്റെ ചങ്കിനെ ഞാൻ വിളിക്കുന്നത് കുട്ടാ എന്നാണ്”..
അവന്റെ മിഴികളിലെ തിളക്കം കണ്ടപ്പോൾ തന്നെ അവൾക്ക് അവരുടെ ആത്മബന്ധം മനസ്സിലായി…എന്നാൽ പെട്ടന്ന് ആ കണ്ണുകളിൽ നിറഞ്ഞ വിഷാദം അവളെ ചിന്തയിലാഴ്ത്തി…

കുറച്ച് സമയം കടന്നുപോയി…അവൾ അവന്റെ മുടിയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു…അത്രയും നേരം വിഷമിച്ചിരുന്ന തന്റെ നെഞ്ചകം കുളിരണിയുന്നത് അവൻ അറിഞ്ഞു..തന്നെ ചേർത്തുപിടിക്കാനായി ദൈവം ഏൽപ്പിച്ച തന്റെ പാതിയാണവളെന്നവന് തോന്നി…

“അമ്മൂട്ടാ…ഞാൻ ഒരു കാര്യം കൂടെ പറയാം എന്ന് പറഞ്ഞതല്ലേ…പിന്നെന്താ നീ അത് ചോദിക്കത്തെ”

“അത് ഏട്ടൻ പറയേണ്ടുന്ന സമയത്ത്‌ എന്നോട് പറയും എന്നെനിക്കറിയാം..അതുകൊണ്ടല്ലേ..”..

“ഹ്മ്മ..എങ്കി ഞാൻ പറയട്ടെ…ഇനിയും അതിങ്ങനെ ഉള്ളിൽ വച്ചാൽ ചിലപ്പോ എനിക്ക് എന്നെ തന്നെ പിടിച്ചാൽ കിട്ടില്ല”

അപ്പോൾ ഒരു തരം ദേഷ്യമായിരുന്നു അവന്റെ കണ്ണിൽ നിറഞ്ഞത് എന്നവൾ മനസ്സിലാക്കി…അവൾ തലയാട്ടി സമ്മതം കൊടുത്തു..

“നമ്മുടെ ആദ്യരാത്രിയിൽ ഞാൻ പറഞ്ഞുതുടങ്ങിയത്തിന്റെ ബാക്കി ആണേ ഞാൻ പറയുന്നത്…”

“വേണ്ട ഏട്ടാ..ആദ്യം മുതൽ പറയാമോ..കാരണം ഞാൻ അന്ന് ഒന്നും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നില്ലേ…..”

ഏട്ടൻ പറഞ്ഞതുടങ്ങി
“എട്ടാം ക്ലാസ്സുമുതൽ എന്റെ മനസ്സിൽ ചേക്കേറിയ മാലാഖയായിരുന്നു എന്റെ ശാലു…ആദ്യമായി അവളെ ഞാൻ കാണുമ്പോൾ അവൾ അഞ്ചിലും ഞാൻ എട്ടിലുമായിരുന്നു…എന്റെ കൂട്ടുകാരന്റെ അനിയത്തി ആയിരുന്നു അവൾ..എല്ലാ ദിവസവും അവന്റെ കയ്യിൽ തൂങ്ങിയാടി, കുറുമ്പും കുസൃതിയും നിറഞ്ഞു നിൽക്കുന്ന മിഴികളിൽ നിറെ കരിമഷി ഇട്ട് കയ്യിൽ കിലുങ്ങുന്ന കുപ്പിവളകളുമായി നീളൻ മുടി മെടഞ്ഞിട്ട് കിലു കിലെ സംസാരിക്കുന്ന അവളെ കാണുമ്പോൾ തന്നെ എന്റെ ഉള്ളം തുടിക്കുമായിരുന്നു..

അവളുടെ ഓരോ നോട്ടവും എന്റെ ഇടനെഞ്ചിലായിരുന്നു തറഞ്ഞു കയറിയിരുന്നത്…അങ്ങനെ ഞങ്ങൾ എട്ടാം ക്ലാസ് കഴിഞ്ഞു..ഒന്പതായി പത്തായി..അങ്ങനെ പന്ത്രണ്ടാം ക്ലാസ് വരെയായി..ഇതുവരെയും ഒരിക്കൽ പോലും എന്റെ ഇഷ്ട്ടം തുറന്നുപറഞ്ഞിട്ടില്ല..ചങ്കിന്റെ പെങ്ങൾ തനിക്കും പെങ്ങളായിരിക്കണമെന്ന് മനസ്സാലെ ആഗ്രഹിച്ചെങ്കിലും അതിനു കഴിഞ്ഞില്ല..അവസാനം ഇനി ഒട്ടും പിടിച്ചു നിൽക്കാൻ കഴിയില്ല എന്നായപ്പോൾ ഞാൻ അവളോട് തുറന്നു പറയാൻ തീരുമാനിച്ചു…

അങ്ങനെ അവസാന പരീക്ഷ തുടങ്ങുന്നതിനു മുന്നേ ഞാൻ അവളോട് എന്റെ മനസ്സ് തുറന്നു..അവൾ വേണ്ടാ എന്നൊക്കെ പറഞ്ഞെങ്കിലും അവളുടെ കണ്ണിൽ എന്നോടുള്ള പ്രണയം ഞാൻ കണ്ടിരുന്നു…അത് മാത്രം മതിയായിരുന്നു എനിക്ക് ഉറപ്പിനായി..

പിന്നീടുള്ള ദിവസങ്ങൾ എല്ലാം ഞാൻ അവളെ കണ്ടിട്ടും കാണാത്തതുപോലെ നടന്നു…അവസാനം എന്റെ അവഗണന സഹിക്കാൻ കഴിയാതെ ആയപ്പോൾ അവൾ എന്നോട് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു…ലോകം കീഴടക്കിയ സന്തോഷമായിരുന്നു അന്ന് എനിക്ക്..

പിന്നെ ഞങ്ങൾ ആരും അറിയാതെ..അവളുടെ അമ്മാവന്റെ മകനായ എന്റെ ചങ്ക് പോലും അറിയാതെ ഞങ്ങൾ തകർത്തു പ്രണയിച്ചു…എന്റെ ഡിഗ്രി കഴിഞ്ഞപ്പോഴേക്കും അവൾ ഡിഗ്രിക്ക് ജോയിൻ ചെയ്യാറായി..

അപ്പോൾ ഞാനാണ് അവളോട് ഞാൻ പി.ജി ചെയ്യുന്ന എന്റെ കോളേജിൽ തന്നെ ചേരാൻ പറഞ്ഞത്..അവൾ അതേങ്ങനൊക്കെയോ അവളുടെ വീട്ടിൽ സമ്മതിപ്പിച്ചെടുത്തു..

പിന്നെ ഞങ്ങളുടെ പ്രണയ കാലമായിരുന്നു..ഞങ്ങൾ മത്സരിച്ചു പ്രണയിച്ചു…എന്നാൽ ഒരു സുപ്രഭാതത്തിൽ ഞങ്ങളുടെ രണ്ടു പേരുടെയും നന്മയ്ക്ക് വേണ്ടി ഞങ്ങൾക്ക് പിരിയേണ്ടി വന്നു..അടക്കിപ്പിക്കൽ മാത്രമല്ല…വിട്ടുകൊടുക്കലും പ്രണയത്തിന്റെ ഭാഗമാണെല്ലോ…വീട്ടുകാരെ വെറുപ്പിച്ചോണ്ട് ഒരു ജീവിതം വേണ്ട എന്ന് തന്നെ ഞങ്ങൾ തീരുമാനിച്ചു..അതുകൊണ്ട് ഹൃദയം പൊട്ടുന്ന വേദനയോടെ ഞങ്ങൾ പിരിഞ്ഞു..”

അവന്റെ കണ്ണിൽ നിന്നും കണ്ണീർ അവന്റെ ചെന്നിയിൽ കൂടെ ഒലിച്ചിറങ്ങി..അവൾ അത് അവളുടെ കയ്യാൽ ഒപ്പിയെടുത്തു..പെട്ടന്ന് തന്നെ അവന്റെ കണ്ണുകളിലെ ഭാവം.മാറി…അവിടെ കനൽ എരിയാൻ തുടങ്ങി…

അവൻ തുടർന്നു..
“അവളുടെ വിവാഹതിനു മുന്നേ എന്റെ വിവാഹം കഴിയണമെന്ന് എന്റെ വാശിയായിരുന്നു..അതുകൊണ്ടാണ് തിടുക്കത്തിൽ തെന്നെ നമ്മുടെ പെണ്ണുകാണലും വിവാഹവുമെല്ലാം നടത്തിയത്..

എന്നെ സ്നേഹിക്കാനായി വേറൊരാൾ കടന്നു വന്നാൽ ഒരുപക്ഷേ ഞാൻ അവളെ മറക്കും എന്നെനിക്ക് തോന്നി..എന്നാൽ നമ്മുടെ ആദ്യരാത്രിയും പിറ്റേന്നുള്ള തന്റെ തുറന്ന് പറച്ചിലുകളും കേട്ടപ്പോൾ പകച്ചുപോയി..

പക്ഷെ പോകെപ്പോകെ നീ എന്റെ ഹൃദയത്തിൽ ചേക്കേറി..എന്നാൽ ഇന്ന് ഞാൻ ഒരു സ്ഥലം വരെ പോയപ്പോൾ കേട്ട വാർത്ത സത്യമാണോ എന്ന് അന്വേഷിക്കാൻ പോയി..അവിടെ ചെന്നപ്പോൾ ഞാൻ കേട്ടതെല്ലാം സത്യമായിരുന്നു…അവൾ എന്നെ എല്ലാ രീതിയിലും ചതിച്ചു കളഞ്ഞു…

അവൾ വേറൊരാളെ മനസ്സിൽവച്ചുകൊണ്ടാണ് എന്നെ സ്നേഹിച്ചതും അവളുടെ ഭർത്താവിന്റെ മുന്നിൽ താലിക്കായി തല കുനിച്ചതും…അവൻ അവളെ വിളിച്ചിറക്കിക്കൊണ്ട് പോയി..ആ ദുഷ്ടയെ ഓർത്താണെല്ലോ ഞാൻ കുറച്ചെങ്കിലും വേദനിച്ചതെന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു…”

“അതോർത് വ്ഷമിക്കാതെ ഏട്ടാ…ശാലു പോയതുകൊണ്ടല്ലേ എനിക്ക് എന്റെ ഈ ഏട്ടനെ കിട്ടിയത്.”

അത് കേട്ടപ്പോൾ അവന്റെ നെഞ്ചിൽ ഒരു കുളിരനുഭവപ്പെട്ടു..അന്ന് രാത്രിയിൽ അവർ പരസ്പരം എല്ലാം തുറന്നു സംസാരിച്ചു….അവർ തമ്മിൽ അടുത്തറിഞ്ഞ നിമിഷങ്ങളായിരുന്നു അത്…വർത്താനം പറഞ്ഞ് പറഞ്ഞ് ഏതോ നിമിഷത്തിൽ അവർ ഉറക്കത്തിലേക്ക് ചേക്കേറി..

രാവിലെ ഇന്ദുവാണ് നേരത്തെ ഉണർന്നത്…തന്റെ കഴുത്തിനനുഭവപ്പെട്ട അസഹനീയമായ വേദനയാണ് ഇന്നലെ താൻ ഉറങ്ങിയ സ്ഥലത്തെപ്പറ്റി അവൾക്ക് മനസ്സിലാക്കി കൊടുത്തത്..ആട്ടുകട്ടിലിന്റെ ഒരു വശത്തേക്ക് തല ചരിച്ചു കിടന്നതിനാൽ അവളുടെ പിടലിക്ക് വേദന അനുഭവപെട്ടു..
അവൾ തല ചെരിച്ച് വിച്ചുവിനെ നോക്കിയപ്പോൾ അവൻ അവളുടെ വയറിൽ മുഖമമർത്തി കിടക്കുകയാണ് ..ഒരു കുഞ്ഞുകുട്ടി കിടക്കുന്നതുപോലെ തോന്നി അവൾക്ക്..

അവൾ അവനെ ഉണർത്താൻ നോക്കി…കഴിഞ്ഞില്ല…അവസാനം അവൾ അവന്റെ തല തന്റെ മടിയിൽ നിന്നും മാറ്റാനായി ആഞ്ഞതും അവളുടെ കഴുത്തനങ്ങി അസഹനീയമായ വേദന ഉടലെടുത്തു..അവളുടെ ശബ്ദം അവൾ അറിയാതെ തന്നെ അവളിൽ നിന്ന് പുറത്തേക്ക് വന്നു..

അവളുടെ കരച്ചിൽ പോലുള്ള ശബ്ദം കേട്ട് അവൻ ഞെട്ടി ഉണർന്നു നോക്കിയപ്പോൾ കാണുന്നത് കഴുത്തിൽ കയ്യും വച്ചിരിക്കുന്ന അവന്റെ അമ്മൂട്ടനെയാണ്..

അവൻ പരിഭ്രാന്തിയോടെ കാര്യം അന്വേഷിച്ചപ്പോൾ അവൾ പിടലിയുടെ കാര്യം പറഞ്ഞു..അവൻ അവളെ കട്ടിലിലേക്ക് കിടത്തി…കഴുത്തിൽ ബാം ഇട്ടു കൊടുത്തു…അടുക്കളയിൽ ചെന്ന് ചൂടുവെള്ളം കല്ലുപ്പിട്ട് തിളപ്പിച്ച് അവൾക്ക് ചൂട് വച്ചു കൊടുത്തു..സന്തോഷം കൊണ്ടവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..അവൻ അവളെ നെഞ്ചോട് ചേർത്തുപിടിച്ചു…രണ്ടു പേരും വീണ്ടും സുഖനിദ്രയിലേക്ക് കൂപ്പുകുത്തി..

(തുടരും…)

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3

ഹരിബാല : ഭാഗം 4

ഹരിബാല : ഭാഗം 5

ഹരിബാല : ഭാഗം 6

ഹരിബാല : ഭാഗം 7

ഹരിബാല : ഭാഗം 8