Sunday, December 22, 2024
Novel

ഹരിബാല : ഭാഗം 4

നോവൽ
എഴുത്തുകാരി: അഗ്നി


അങ്ങനെ ഞാൻ കുഞ്ചുവേട്ടന്റെ കോളേജിന് അടുത്തുള്ള കോളേജിൽ തന്നെ അഡ്മിഷൻ എടുത്തു..
എന്നും ഞങ്ങൾ കാണുമായിരുന്നു…തമ്മിൽ സംസാരിക്കുമായിരുന്നു..

എല്ലാ ഞായറാഴ്ചകളും ഞങ്ങൾ ഓരോ സ്ഥലങ്ങളിൽ പോയി ആഘോഷിക്കുമായിരുന്നു..എന്നാലും കുഞ്ചുവേട്ടന് കുട്ടേട്ടനോട് എന്നെപറ്റി പറയുന്ന കാര്യം ഓർക്കുമ്പോൾ തന്നെ പേടിയായിരുന്നു..അതുകൊണ്ട് ഒന്നും ഏട്ടനെ അറിയിക്കാതെ ഞങ്ങൾ നടന്നു..

എന്നാൽ ആയിടക്കാണ് ഞാൻ എന്റെ കോളേജിൽ സീനിയർ ആയിരുന്ന സിജോച്ചായനെ പരിചയപ്പെടുന്നത്..ആള് പാലക്കാട് സ്വദേശി ആയിരുന്നു..കോളേജിൽ എം.ബി.എ ചെയ്തുകൊണ്ടിരിക്കുന്നു…ഞങളുടെ സൗഹൃദം വളർന്നു..

അദ്ദേഹത്തോടടുത്തപ്പോഴാണ് എനിക് കുഞ്ചുവേട്ടനോട് തോന്നിയത് വെറും ഒരു അട്രാക്ഷൻ ആണെന്ന് ഞാൻ മനസ്സിലാക്കി..എന്നിരുന്നാലും ഞാൻ അത് എട്ടനോട് പറഞ്ഞിരുന്നില്ല കാരണം ഇങ്ങനെയൊന്നറിഞ്ഞാൽ ഞാൻ ഏട്ടനെ ഇത്രയും നാൾ ചതിക്കുകയായിരുനെന്ന് വിചാരിച്ചു എല്ലാം കുട്ടേട്ടനോട് പറഞ്ഞാലോ എന്ന് കരുതി സിജോചായനാണ് എല്ലാം സാവധാനം പറയാം എന്നോട് പറഞ്ഞത്….

അങ്ങനെ കുഞ്ചുവേട്ടനുമായുള്ള പുറത്തുപോക്കൊക്കെ കുറഞ്ഞു..പതുക്കെ ഞാനും സിജോചായനും അടുത്തു…

അങ്ങനെ ഞങ്ങൾ പ്രണയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അച്ഛന് വയ്യാതാകുന്നതും ആശുപത്രിയിൽ വച്ചിട്ട് നമ്മുടെ കല്യാണം വേഗം നടത്തണമെന്നെല്ലാം പറയുന്നത്..

അത് കേട്ടപ്പോൾ ഞാൻ ആകെ സ്തബ്ധയായിപോയി..കാരണം കുട്ടേട്ടൻ ഞാൻ വിവാഹം ചെയ്‌താൽ സിജോചായനുമായുള്ള ജീവിതം എനിക്ക് നഷ്ട്ടമാകും..മാത്രമല്ല ഞാൻ അപ്പോഴേക്കും എല്ലാ അർത്ഥത്തിലും സിജോചായന്റേത് മാത്രമായി കഴിഞ്ഞിരുന്നു…

എന്നാൽ കുട്ടേട്ടനന്ന് 1 വർഷത്തേക്ക് കല്യാണം മാറ്റിവയ്ക്കാമോ എന്ന് ചോദിച്ചത് വളരെ ആശ്വാസകരമായിരുന്നു…

അതിന്റെയിടയിൽ സിജോച്ചായന്റെ കോഴ്സ് കഴിഞ്ഞു…പുള്ളിക്ക് പുതിയൊരു സംരംഭം തുടങ്ങാനായി നെട്ടോട്ടമൊടുന്ന സമയത്താണ് ഞാൻ വീണ്ടും നാട്ടിലേക്ക് വരുന്നത്…നമ്മുടെ വിവാഹത്തിന് 2 മാസം മുന്നേ..

അന്ന് വീട്ടിൽ വച് അച്ഛനും അമ്മയും പറയുന്നത് കേട്ടു കുട്ടേട്ടനുമായുള്ള എന്റെ വിവാഹം കഴിഞ്ഞാൽ ഉടൻ തന്നെ അച്ഛനും അമ്മയും എന്റെ ഷെയർ എനിക്ക് മാത്രമായി എഴുതി തരുമെന്ന്..അന്ന് രാത്രി ഞാൻ സിജോച്ചായനെ വിളിച്ചപ്പോൾ ഈ കാര്യം എല്ലാം പറയുന്ന കൂട്ടത്തിൽ പറഞ്ഞു..

ഇച്ഛായനാണേൽ ബിസിനെസ്സ് തുടങ്ങാനായി ഫണ്ട് വേണ്ടിയൊരുന്ന സമയം..ലോൺ ഒക്കെ എടുത്ത് അഡ്ജസ്റ്റ് ചെയ്തായിരുന്നു ഇതുവരെയുള്ള കാര്യങ്ങൾ ഒക്കെ നടത്തിയെ..
അന്ന് ഇച്ഛായനാണ്‌ കല്യാണത്തിന് സമ്മതിക്കാനും എന്നിട്ട് ബാക്കി തീരുമാനിക്കാമെന്നും പറഞ്ഞത്…

അങ്ങനെയാണ് ഞാൻ വിവാഹത്തിന് സമ്മതമറിയിച്ചത്..ഇതിനിടയിൽ ഞാൻ കുഞ്ചുവേട്ടനോട് അച്ഛന്റെ വയ്യായ്കയെപ്പറ്റി പറയുകയും കുട്ടേട്ടനെ വീട്ടുകാരുടെ നിർബന്ധം മൂലം കല്യാണം കഴിക്കാൻ പോകുകയാണെന്നും പറഞ്ഞു…ഏട്ടൻ എല്ലാം ഒരു നനുത്ത പുഞ്ചിരിയോടെ കേട്ടു നിന്ന്..എനിക്കൊരു ബെസ്റ്റ് വിഷസും തന്നിട്ട് മടങ്ങിപ്പോയി…

അങ്ങനെയാണ് നമ്മുടെ വിവാഹം കഴിഞ്ഞത്..ഒരുപക്ഷെ അന്ന് ആ കാര്യം അറിഞ്ഞതിനു ശേഷമായിരിക്കും കുഞ്ചുവെട്ടൻ എട്ടനോട് അൽപം അകലം പാലിച്ചത്…ഒരുപക്ഷെ എന്നെ മറക്കുവാനുള്ള മുഖമൂടി.. എന്നിരുന്നാലും നമ്മുടെ വിവാഹത്തിനു മുന്നേതന്നെ ഏട്ടന്റെ വിവാഹം.കഴിഞ്ഞത് ഒരു രീതിയിൽ എനിക്ക് ആശ്വാസകരമായിരുന്നു..

നമ്മുടെ വിവാഹം കഴിഞ്ഞതിനുശേഷം ഞാൻ കാത്തിരുന്നത് എന്റെ ഭാഗം എന്റെ പേർക്ക് വരാൻ വേണ്ടിയായിരുന്നു..അതിന്റെ ഡോക്യൂമെന്റസ് എല്ലാം ഇന്നലെയാണ് കിട്ടിയത്…

പിന്നെ വിവാഹത്തിന് ശേഷവും ഞാനും സിജോചായനും സംസാരികാറുണ്ടായിരുന്നു..സംസാരിക്കേണ്ട ദിവസങ്ങളിൽ ഞാൻ ഏട്ടനുള്ള ജ്യൂസിൽ ഉറക്കഗുളിക ചേർത്താണ് തന്നിരുന്നത്..അങ്ങനെ ഏട്ടൻ ഉറങ്ങിയതിനുശേഷമാണ് ഞങ്ങൾ സംസാരിക്കാറ്..

ഞാൻ വഞ്ചകിയാണ് ഏട്ടാ..അത് എല്ലാവരും അറിഞ്ഞുകൊള്ളട്ടെ..എന്റെ സിജോച്ചായനെ എനിക്ക് മറക്കാൻ കഴിയില്ല..ദയവുചെയ്ത് എന്നെ വെറുക്കരുത്..

പിന്നെ മേശപ്പുറത്തിരിക്കുന്നത് ഒരു മ്യൂച്വൽ ഡിവോഴ്‌സ് പെറ്റീഷൻ ആണ്.. പക്ഷെ തീയതി 5 മാസം കഴിഞ്ഞിട്ടുള്ളതാണ് ഇട്ടിരിക്കുന്നത് കാരണം ഡിവോഴ്‌സ് വേണമെങ്കിൽ മിനിമം 6 മാസം എങ്കിലും എടുക്കും..അതിൽ ഏട്ടൻ ഒപ്പിട്ടിട്ട് എന്റെ കൂട്ടുകാരി വിദ്യയുടെ ഏട്ടൻ വിനോദിന്റെ കൈയിൽ കൊടുത്താൽ മതി..

ഇത്രേ എനിക്ക് പറയാനുള്ളു..എന്നോട് പറ്റുവാണെങ്കിൽ ക്ഷമിക്കണം..ഞാൻ പോകുന്നു ഇച്ഛായന്റെ കൂടെ..എന്നെ അന്വേഷിക്കേണ്ട…

എന്ന്,
ശ്രീശാരിക

കത്ത് വായിച്ചതോടെ എനിക്ക് ദേഷ്യമാണോ സങ്കടമാണോ പറയാൻ കഴിയാത്ത എന്തൊക്കെയോ വികാരങ്ങൾ മനസ്സിൽ കുമിഞ്ഞുകൂടി..

ഒരിക്കലും മദ്യം രുചിച്ചുപോലും നോക്കാത്ത ഞാൻ അച്ഛന്റെ ഷെൽഫിൽ ഉണ്ടായിരുന്ന ഒരു ബോട്ടിൽ സ്‌കോച് എടുത്ത് കുടിച്ചു..ബോധം മറയുവോളം ഞാൻ കുടിച്ചുകൊണ്ടിരുന്നു…

ആദ്യമായി കുടിച്ചതിന്റെ ഹാങ്ങോവർ ആണോ എന്തോ പിറ്റേന്ന് ഉച്ചക്ക് അച്ഛനും അമ്മയും വീട്ടിൽ എത്തി വിളിച്ചതിനുശേഷമാണ് ഞാൻ എഴുന്നേറ്റത്തുതന്നെ..തലയ്‌ക്കൊക്കെ വല്ലാത്തൊരു പെരുപ്പ്..ചുറ്റിലും നോക്കിയപ്പോൾ കുറയെ സാധനങ്ങൾ നിലത്ത് വീണ് ചിന്നി ചിതറി കിടന്നിരുന്നു..

“എന്താടാ ഇത്” അച്ഛനാണ്..

“ശാരി എന്ത്യേ കുട്ടാ” അമ്മ ചോദിച്ചു..

“ഇത് നോക്ക്…എന്നിട്ട് നിങ്ങൾ എന്താണെന്ന് വച്ചാൽ ആയിക്കോ…എനിക്ക് മടുത്തു. ..അച്ഛന്റെ സ്‌കോച് ഞാൻ തീർത്തിട്ടുണ്ട്..ആദ്യമായിട്ട് കുടിച്ചതിന്റെ എല്ലാ ഏനക്കേടും ഉണ്ട്…ഞാൻ ഒന്നുടേം പോയൊന്നു കിടക്കട്ടെ”

ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ അകത്തേക്ക് ചെന്ന് മുറിയിൽ കിടന്നുറങ്ങി..

ഒരുറക്കവും കൂടെ കഴിഞ്ഞെഴുന്നേറ്റപ്പോൾ താഴെ കുഞ്ചു വന്നിട്ടുണ്ടായിരുന്നു…അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു..

ഞങ്ങളുടെ കണ്ണുകൾ കോരുത്തു…പരസ്പരം ഒരാളിനാൽ തന്നെ ചതിക്കപ്പെട്ടവരായിരുന്നില്ലേ ഞങ്ങൾ…അവൾ കാരണം മാത്രമാണ് എന്റെ കുഞ്ചു എന്നിൽ നിന്നും അകന്നത്..കുറച്ചു നേരം ഞങൾ കെട്ടിപിടിച്ചു നിന്നു.. ആ പഴയ കുഞ്ചുവും കുട്ടനുമായി മാറി..

അപ്പോഴാണ് ഞാൻ അച്ഛനെയും അമ്മയെയും അന്വേഷിക്കുന്നത്…

“അച്ഛനും അമ്മയും അമ്മാവന് വയ്യാത്തതുകൊണ്ട് ആശുപത്രിയിലേക്ക് പോയി” കുഞ്ചുവാണ് പറഞ്ഞത്..

കേട്ടപാതി കേൾക്കാത്തപാതി ഞാൻ വേഗം തന്നെ ആശുപത്രിയിലോട്ട് പോയി..
അവിടെ ചെന്നപ്പോൾ അമ്മാവന് കുഴപ്പമൊന്നുമില്ല..ബി.പി കുറഞ്ഞതാണെന്നും പറഞ്ഞു..

അപ്പച്ചി എന്നെ കണ്ടതും കെട്ടി പിടിച്ചു പദം പറഞ്ഞു കരയാൻ തുടങ്ങി..
ഞാൻ സാരമില്ല എന്നൊക്കെ പറഞ്ഞാശ്വസിപിക്കുവാൻ ശ്രമിച്ചെങ്കിലും ഞാനും അറിയാതെ കരഞ്ഞുപോയി..

അന്ന് മറന്നതാണ് ഞങ്ങൾ അവളെ..അവളെ ഞങ്ങൾ മരിച്ചവളായി തന്നെ കണക്കാക്കി..

ആ ഒരു സംഭവത്തോടെ എനിക്കാകെ ദേഷ്യവും വാശിയും ആയി..ഫുൾ ടൈം ബിസിനസ്സിൽ മാത്രം ശ്രദ്ധ പതിപ്പിച്ചു..അങ്ങനെയാണ് ഇന്നീ നിലയിൽ ആയത്…

തനിക്ക് ബോറടിച്ചോഡോ ഹരി ബാലയോട് ചോദിച്ചു..

“ഇല്ലെട്ടാ.. എന്നാലും ശാരി…”

“ഹ്മ്മ്..അതൊക്കെ അടഞ്ഞ അധ്യായങ്ങളല്ലേ”

“ഹ്മ്മ്..ഏട്ടാ അപ്പൊ കുഞ്ചുവെട്ടൻ”

കുഞ്ചുവിനെപ്പറ്റിയൊക്കെ പറയുമ്പോൾ അവന്റെ കണ്ണിലുള്ള കണ്ണീർത്തിളക്കം അവൾ ശ്രദ്ധിച്ചിരുന്നു..

“കുഞ്ചു… അവൻ..അവൻ..പോയി…ആക്സിഡന്റ് ആയിരുന്നു..എന്നെ ഇട്ടിട്ട് അവൻ പോയെടാ..ഞങ്ങൾ ഒരു മനസ്സും 2 ശരീരവും ആയിരുന്നെടാ”

കരച്ചിൽ സഹിക്കവയ്യാതായപ്പോൾ അവൻ അവളുടെ തോളിലേക്ക് മുഖമമർത്തി കൊച്ചു കുട്ടികളെപ്പോലെ തേങ്ങിക്കൊണ്ടിരുന്നു…അവൾ തന്റെ ഇടം കൈയ്യാൽ അവനെ ചുറ്റിപിടിച്ചു…

എന്നാൽ അവൻ അടുത്തിരിക്കുമ്പോഴും അടുത്തിടപഴകുമ്പോഴുമെല്ലാം അവൾക്ക് അവളുടെ വിച്ചുവേട്ടന്റെ സാന്നിധ്യം അനുഭവിക്കാൻ കഴിഞ്ഞിരുന്നു…

അതെന്തുകൊണ്ടാണെന്നറിയാതെ അവളും കുഞ്ചുവിന്റെ ഓർമകളിൽ മുഴുകി അവനും ആ കടൽക്കരയിൽ ഇരുന്നു…

കുറച്ചു കഴിഞ്ഞപ്പോഴാണ് 2 പേർക്കും സമയത്തെപ്പറ്റി ഓർമ്മ വന്നത്..സമയം 12 മണിയോട് അടുത്തിരുന്നു..രാവിലെ ഒന്നും കഴിക്കാത്തതുകൊണ്ട് നല്ല വിശപ്പുമുണ്ടായിരുന്നു.. കൂടാതെ ബാലയുടെ വീട്ടിൽ പോയിട്ട് വന്നാൽ മതിയെന്ന് അമ്മ പ്രത്യേകം പറഞ്ഞിരുന്നു…

അതുകൊണ്ട് തന്നെ ഞങ്ങൾ വേഗം തന്നെ അടുത്തുള്ളൊരു ഹോട്ടലിൽ കയറി നല്ല ചൂട് മസാലദോശയും കാപ്പിയും കുടിച്ചു..

അവളുടെ വീട്ടിലേക്ക് പോകുന്നതിനു മുന്നേ ഞാൻ വിഷ്ണുവിന്റെ വീട്ടിലേക്കാണ് പോയത്..

ഞങ്ങളുടെ വണ്ടി പരിചിതമായ ഒരു റൂട്ടിലേക്ക് മാറുന്നത് കണ്ടപ്പോൾ ഒരു നിമിഷത്തേക്ക് എന്റെ ഹൃദയമിടിപ്പ് നിന്നുപോയി….

നെഞ്ചിനകത്തുനിന്നും ഒരു വിങ്ങൽ പുറത്തേക്ക് വരുവാനായി കാത്തുനിന്നു….
ആ മുറ്റത്തു വണ്ടി വന്ന് നിന്നപ്പോൾ തന്നെ കണ്ടു ഞങ്ങളെ പ്രതീക്ഷിച്ചെന്നപോലെ അച്ചായിയും അമ്മിയും നിൽക്കുന്നത്…കൂടെ വിച്ചുവേട്ടന്റെ അനിയത്തി വൈഷ്ണവിയും വൈശുവിന്റെ മകൾ 4 വയസ്സുകാരി ലച്ചുവും ഉണ്ട്..

അവിടെ എത്തിയെങ്കിലും എനിക്ക് എന്തോ പുറത്തേക്ക് ഇറങ്ങുവാൻ കഴിഞ്ഞില്ല..വിച്ചുവേട്ടന്റെ ഓർമ്മകൾ എന്നിൽ നിറഞ്ഞു തുടങ്ങിയിരുന്നു…

പെട്ടന്നാണ് ആരോ കാറിന്റെ ഡോർ തുറന്നത്..നോക്കിയപ്പോൾ ഹരിയേട്ടൻ ലച്ചുവിനെ എടുത്തുകൊണ്ട് വാതിലിൽ പിടിച്ചു നിൽക്കുന്നു..ലച്ചുവാണേൽ ഉടനെ തന്നെ ഇന്ദുമ്മി എന്ന് വിളിച്ചോണ്ട് എന്റെ മേലേക്ക് ചാഞ്ഞു..

“ഇന്ദുമ്മി കഞ്ഞോ” ലച്ചു തന്റെ കുഞ്ഞി പല്ലുകൾ കാട്ടി ചിരിച്ചോണ്ട് ചോദിച്ചു..

“ഇല്ലല്ലോ ലച്ചൂട്ടി..ലച്ചൂട്ടിക്ക് തോന്നുന്നതാ”

“ഇല്ല..ഇന്ദുമ്മ കഞ്ഞു….മാമാ എന്തിനാ ഇന്ദുമ്മ കയനെ??”

“എനിക്കറിയില്ല ലച്ചുമ്മ” എന്ന് കുഞ്ഞിനോട് പറഞ് അവൻ പതിയെ ലച്ചുവിനെ എടുത്തു എന്നിട്ട് ഇന്ദുവിനോട് പുറത്തേക്കിറങ്ങാൻ കണ്ണുകൊണ്ട് പറഞ്ഞിട്ട് അവൻ അച്ചായിയുടേം അമ്മിയുടേം അടുക്കലേക്ക് ചെന്നു..

ബാല എന്ത് ചെയ്യണമെന്ന് അറിയാതെ ഉഴറി…തന്നെ അളവില്ലാത്ത സ്നേഹിക്കുന്ന ഹരിയേട്ടന് വേണ്ടി വിച്ചുവെട്ടന്റെ ഓർമ്മകളെ മായ്ക്കാൻ ശ്രമിക്കുമ്പോൾ അത് തന്നിലേക്ക് തന്നെ ശക്തമായി വീണ്ടും കടന്നുവരുന്നത് എന്തുകൊണ്ടാണെന്ന് അവൾ ചിന്തിച്ചു..

അവൾതന്നെ നോക്കിനിൽക്കുന്നവരെ കണ്ടപ്പോൾ ഇനിയും അവരെ അങ്ങനെ നിർത്തുവാൻ തോന്നിയില്ല…അവൾ പതിയെ അച്ചായിയുടേം അമ്മിയുടെയും അടുക്കലേക്ക് ചെന്നു..

കരയരുതെന്ന് ബുദ്ധി വിലക്കിയിട്ടും മനസ്സിന് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല..അവരെ കണ്ടതോടെ തനിക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ വിച്ചുവിന്റെ അമ്മി സാവിത്രിദേവിയുടെ മാറിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു….

വിഷ്ണുവിനെ അവൾ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് ഹരി തിരിച്ചറിയുകയായിരുന്നു അതിലൂടെ…

അവളുടെ കണ്ണുനീർ പെയ്‌തു തീർന്നതിനുശേഷം അവർ അവക്ക് അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി..അകത്തു അവൾ നിർവികാരയായി ഇരിക്കുന്നത് കണ്ടപ്പോൾ എല്ലാവർക്കും പ്രത്യേകിച്ച് ഹരിക്കും അത് വിഷമമായി…

അച്ചായിക്കും അമ്മിക്കും അവളെ കാണണമെന്ന് പറഞ്ഞതുകൊണ്ടാണ് അവളെ താൻ കൂട്ടിക്കൊണ്ടു വന്നത്..അത് അവൾക്ക് തീരാ വേദനയായി തീർന്നുവോ എന്ന് ഒരുവേള അവൻ സംശയിച്ചു..

അവളുടെ നോട്ടം ഇടയ്ക്കിടെ അവളും വിഷ്ണുവും ഉപയോഗിച്ചിരുന്ന മുറിയിലേക്ക് പൊയ്‌ക്കൊണ്ടിരുന്നു..അവളുടെ നോട്ടം കണ്ടിട്ടാവണം ഹരി ലച്ചുവിനോട് ഇന്ദുമ്മിനെ ആ മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ പറഞ്ഞു..
ലച്ചു ഓടി വന്ന് അവളുടെ കയ്യും വലിച്ചുകൊണ്ട് മുകളിലേക്ക് കയറിപ്പോയി…

അവൾ പോയതും കുറച്ചു നേരം താഴെ അവർ ഓരോ കാര്യങ്ങളും പറഞ്ഞുകൊണ്ടിരുന്നു..പ്രിയ ലച്ചുവിനെ താഴേക്ക് കൊണ്ടുവന്നു..

കുറച്ചു കഴിഞ്ഞപ്പോൾ ഹരിയുടെ ഫോൺ അടിച്ചു..അച്ഛനായിരുന്നു

“ഹലോ എന്താ അച്ഛാ”

“കുട്ടാ…നീ എവിടാ??”

“ഞാൻ വിച്ചുവിന്റെ വീട് വരെ വന്നതാണച്ഛാ….ഇവിടുത്തെ അച്ചായിക്കും അമ്മിക്കും ഒന്ന് കാണണമെന്ന് പറഞ്ഞു”

“മ്മ്‌..ഇന്ദുമോളോ”

“അവളും കൂടെയുണ്ടച്ചാ..
അച്ഛൻ എന്താ പതിവില്ലാതെ ഈ സമയത്തു വിളിച്ചേ”

“അത് മോനെ മറ്റൊന്നുമല്ല..എന്നെ ഇപ്പൊ നമ്മുടെ കമ്പനിയിലെ നിത്യ വിളിച്ചിരുന്നു..നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നാണ് പറഞ്ഞത്..
നമ്മുടെ ആ മുംബൈ ബേസ്ഡ് കമ്പനിയായിട്ട് നടത്തിയ ആ ഡീലിൽ എന്തോ ഒരു പ്രശ്നം..അങ്ങനൊരു മെയിൽ വന്നിട്ടുണ്ടെന്ന് പറഞ്ഞു..നീ അതൊന്ന് നോക്കിയെക്കു..”

“ശെരിയച്ചാ…ഞാൻ നോക്കിയിട്ട് മറുപടി കൊടുത്തോളാം”

“വേണ്ട മോനെ..മറുപടി മെയിൽ വഴി കൊടുക്കേണ്ട..കാരണം ഇത് വളരെ വലിയൊരു ഡീൽ അല്ലെ. നീ അങ്ങോട്ടേക്ക് വരുന്നുണ്ടെന്ന് പറഞ്ഞൊരു മറുപടി അയച്ചാൽ മതി..ഫ്ലൈറ്റ് ടിക്കറ്റ് ഒക്കെ ഞാൻ എടുത്തു വച്ചിട്ടുണ്ട്..നാളെ പുലർച്ചെ 3 മണിക്ക് നെടുമ്പാശ്ശേരിയിൽ നിന്നാണ് ഫ്ലൈറ്റ്…നീ നേരിട്ട് ചെന്നാലെ കാര്യമുള്ളു..

പിന്നെ മോനെ നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ ഇന്ന് ഒരു ദിവസത്തേക്ക് ഇന്ദുമോൾ അവിടെ നിന്നോട്ടെ…അവളുടെ ഭാരങ്ങളും സങ്കടങ്ങളെല്ലാം അവൾ അവിടെ അവന്റെ മുറിയിൽ ഒഴുക്കി തീർക്കട്ടെ..നാളെ രാവിലെ അച്ഛൻ പോയി മോളെ വിളിച്ചുകൊണ്ടു വന്നോളാം”

“ശേരിയച്ചാ..എല്ലാം അച്ഛൻ പറയുന്നപോലെ…ഞാൻ ബാലയെ ഇവിടെ ആക്കിയിട്ട് വരാം..അച്ചായിയും അമ്മിയും അത് ആഗ്രഹിക്കുന്നുമുണ്ട്..
എങ്കി ശെരി ഞാൻ വയ്ക്കുവാണേ.. ഓഫീസിൽ കയറിയിട്ടേ വരുള്ളൂ…”

“ആഹ് ശെരി മോനെ..”

അച്ഛൻ ഫോൺ കട്ട് ചെയ്തു..

ഞാൻ അച്ചായിയോടും അമ്മിയോടും അച്ഛൻ പറഞ്ഞതുപോലെ ബാലയെ ഒരു ദിവസത്തേക്ക് അവിടെ നിർത്തുകയാണെന്ന് പറഞ്ഞു..കൂടാതെ അച്ഛൻ രാവിലെ വന്ന് അവളെ വിളിച്ചുകൊള്ളും എന്നും..
സന്തോഷത്താൽ അമ്മിയുടെ കണ്ണ് നിറയുന്നകണ്ടപ്പോൾ എനിക്കും സന്തോഷമായി…

അവരെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിയുന്നുണ്ടല്ലോ…അല്ലേലും ഞാനും അവരുടെ മകൻ തന്നെയാണല്ലോ..അങ്ങനെതന്നാണ് അവർ എന്നെ കാണുന്നതും…പോകുന്നതിന് മുന്നേ ബാലയെ പോയി കാണാൻ മനസ്സ് വന്നില്ല..അവളുടെ വിഷമങ്ങൾ അവൾ അവിടെത്തന്നെയിരുന്ന് തീർത്തോട്ടെ എന്ന് കരുതി..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ഇതേ സമയം ബാല അവളുടേം അവളുടെ വിച്ചുവെട്ടന്റേം സ്വർഗമായിരുന്ന അവരുടെ മുറിയിലായിരുന്നു…

നല്ല വലുപ്പമുള്ള മുറിയായിരുന്നു അത്..മുറിയുടെ നടുഭാഗത്ത് ഭിത്തിയോട് ചേർന്നൊരു കട്ടിലും അതിനു നേരെ എതിരെ ഒരു സോഫയും ഇട്ടിരുന്നു. കട്ടിലിന്റെയും സോഫയുടെയും വലതുഭാഗത്തായായിരുന്നു അവന്റെ ജീവൻ..അവൻ ലക്ഷങ്ങൾ മുടക്കി ലണ്ടനിൽ നിന്നും ഇമ്പോർട് ചെയ്ത അവന്റെ പിയാനോ…

സങ്കടം വന്നാലും സന്തോഷം വന്നാലും വിച്ചുവേട്ടൻ ആദ്യം വരുന്നത് ഈ പിയാനോയുടെ അടുത്തായിരുന്നു എന്നവൾ ഓർത്തു…

ബീഥോവന്റെയും,മൊസാർട്ടിന്റെയും, ബ്രെണ്ടെലിന്റെയും ചോപ്പിന്റെയുമെല്ലാം കൃതികൾ മാറി മാറി പ്ലേ ചെയ്തോണ്ടിരുന്നെ വിച്ചുവിന്റെ അവൾ ഓർത്തു…

സംഗീതമാകുന്ന സാഗരത്തിൽ മുങ്ങികുളിക്കുന്ന മൽസ്യം ആയിരുന്നു അവൻ ചില സമയങ്ങളിൽ.. സന്തോഷമായാലും സങ്കടമായാലും ടെൻഷൻ ആയാലും അവൻ ആദ്യം എത്തുന്നത് അവന്റെ പിയാനോയുടെ അടുത്തായിരിക്കും.എല്ലാം മറന്ന് അവൻ അവനെതന്നെ സംഗീതത്തിന് അർപ്പിച്ചിരുന്നു…

തന്റെ ഫേവറിറ്റ് സോങ്‌സ് ആയ റൊമാൻസ് ഡി അമോറും, ഫോർ എലിസും, സ്‌കാർബോറോയുമെല്ലാം അവൻ തനിക്ക് വെണ്ടി മാത്രം പ്ളേ ചെയ്ത് കേൾപ്പിക്കുമായിരുന്നു……ഇപ്പോഴും അതൊക്കെ തന്റെ കാതിൽ കേൾക്കുന്നുണ്ടെന്ന് തോന്നി അവൾക്ക്..

അവൾ പതിയെ ഓരോ കട്ടകളെയും തൊട്ടു തലോടി…അവളുടെ വിച്ചുവേട്ടന്റെ വിരലുകളാൽ പുളകിതമായ ഓരോ കട്ടകളെയും അവൾ തഴുകി…അതിൽ തൊടുമ്പോഴെല്ലാം താൻ വിച്ചുവേട്ടന്റെ കൈയിൽ പിടിക്കുന്നതുപോലെ അവൾക്കു തോന്നി…

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ചെറുതായി വീർത്ത വയറുമായി പതിയെ സ്റ്റെപ്പ് കയറി വിച്ചുവിനുള്ള ചായയുമായി വരികയായിരുന്നു ബാല..ചായ മുറിയിൽ വച് തിരിഞ്ഞപ്പോഴാണ് വിച്ചു കുളി കഴിഞ്ഞിറങ്ങി വന്നത്..

അവൾ ചായ അവനു കൊടുത്തു…അവൻ ഒരിറക്ക് കുടിച്ച ശേഷം അവളെയും വലിച്ചോണ്ട് തന്റെ പിയാനോയുടെ അടുക്കലേക്ക് പോയി..അവിടെത്തന്നെ ഒരു കസേരയും ഇട്ട് അവളെ അവിടെയിരുത്തി..

“അമ്മൂസേ..ചായ കലക്കി..നീയല്ലേ ഉണ്ടാക്കിയെ..ആ സ്പെഷ്യൽ ടേസ്റ്റ് കിട്ടിട്ടോ”

“അതെലോ..ഈ ഞാൻ തന്നെയാ ഉണ്ടാക്കിയെ..അച്ഛനും അമ്മയും അമ്പലത്തിൽ പോയെക്കുവാ…അപ്പൊ ഞാൻ ഉണ്ടാക്കി”

“മ്മ്‌..രാവിലെ ശർദ്ധിച്ചോ”

“മ്മ്‌..ചെറുതായിട്ട്..ഫ്രിഡ്ജിൽ നിന്ന് പാലെടുത്തപ്പോ ആ മണം പ്രെശ്നമായി.. അതാ ഞാൻ ഇഞ്ചിയിട്ട കട്ടൻ തിളപ്പിച്ച് തന്നെ”

“മ്മ്‌..എനിക്ക് തോന്നി..നിന്റെ ഈ മുഖവും ചായയും ഒക്കെ കണ്ടപ്പോൾ….
അതാ ചോദിച്ചേ..”

” എന്താടി പെണ്ണെ..നിനക്ക് ഈ മണമൊന്നും പിടിക്കണില്ലേ…ദേ നോക്കിക്കേ..ന്റെ മോളൂട്ടിടെ അമ്മ ഇപ്പൊ ഒന്നും കഴിക്കാണില്ലാട്ടോ മോള്ട്ടിക്ക് ഇഷ്ടാവില്ലന്നു വിചാരിച്ചു… മോളൂട്ടി വിശക്കണൂന്ന് പറ അമ്മയോട്..എങ്കിലേ എന്തേലും കഴിക്കു..”

“ആഹാ..മോളാണെന്ന് ഉറപ്പിച്ചോ..ദൈവമേ മോനാർന്നേൽ എന്റെ കൂടെ കൂടാൻ ആളുണ്ടായേനെ…മോളാണേൽ അച്ചേടെ കൂടെയെ നില്ക്കു”

“ഹ ഹ..അങ്ങനെയൊന്നും വിചാരിക്കേണ്ടടാ..ദൈവം തരുന്നതെന്താണോ..അത് മതി നമുക്ക്..അച്ഛ മോന് ഒരു സൂത്രം വായിച്ചു കേൾപ്പിക്കാട്ടോ..”

വിച്ചു പിയാനോയിൽ ലെമൺ ട്രീ എന്ന സോങ് പ്ളേ ചെയ്യാൻ തുടങ്ങി..അത് കേട്ട് അവൾ പതുക്കെ അവളുടെ കണ്ണുകൾ അടച്ചു….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

🎶 Lemon tree very pretty
And the lemon flower is sweet
But the fruit of the poor lemon
Is impossible to eat🎶

ഫോൺ റിങ് ചെയ്യുന്ന കേട്ടിട്ടാണ് ബാല സ്വബോധത്തിലേക്ക് വന്നത്..താൻ അപ്പോഴും വിച്ചു തന്നെ ഇരുത്താറുള്ള സ്റ്റൂളിൽ ഇരുന്ന് പിയാനോയിൽ കൈ വച്ചുകൊണ്ടിരിക്കുകയായിരുന്നു..

ഹരിയാണ് വിളിക്കുന്നത്..

” ഹെലോ ബാലേ”

“ആ ഏട്ടാ…” അവൾ ഉള്ളില്നിന്നും ഉതിർന്ന ഗദ്ഗദത്തെ വളരെ സമർത്ഥമായി മറച്ചുകൊണ്ട് സംസാരിച്ചു..

“ബാലേ..ഞാൻ വീട്ടിലേക്ക് പോന്നു..ഇന്ന് നീ അവിടെ താമസിച്ചോളൂ..നാളെ അച്ഛൻ വന്നു കൂട്ടിക്കോളും..ഇനി ഒരു ഒരാഴ്ചത്തേക്ക് ഞാൻ നാട്ടിലിണ്ടാവില്ലാട്ടോ”

“എന്താ ഏട്ടാ പെട്ടന്ന്?? എങ്ങോട്ടാ പോകുന്നെ”

“ബിസിനെസ്സ് ആവശ്യമായിട്ട് മുംബൈ വരെ ഒന്ന് പോകണം..നാളെ വെളുപ്പിന് 3 മണിക്കാണ് ഫ്ലൈറ്റ്…പോയി വരാം..”

“ശെരി ഏട്ടാ..രാത്രി വിളിക്കാം”

അവസാനത്തെ കാര്യം കേട്ടപ്പോൾ ഹരിക്ക് വളരെ സന്തോഷമായി..തന്നെ കുറച്ചെങ്കിലും അവൾ അംഗീകരിച്ചു തുടങ്ങി എന്ന് അവനു മനസിലായി…

ഇതേസമയം വിച്ചുവിന്റെ വീട്ടിൽ ബാല ആലോചിക്കുകയായിരുന്നു… ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ആറോ ഏഴോ മാസം മാത്രം കൂടെ ജീവിച്ച വിച്ചുവേട്ടനെ തനിക്ക് എന്തുകൊണ്ട് മറക്കാൻ കഴിയുന്നില്ല..

ഒരു പക്ഷെ അദ്ദേഹത്തിന്റെ സ്നേഹത്തിന്റെ ആഴമായിരിക്കും അതിനു കാരണം എന്ന് ചിന്തിച്ചെങ്കിലും അതുപോലെ തന്നെ അവളെ സ്നേഹിക്കുന്ന ഹരിയെ എങ്കിൽ എന്തുകൊണ്ട് അംഗീകരിച്ചുകൂടാ എന്നൊരു മറുചോദ്യവുമായി അവളുടെ മനസ്സ് പിടിവലി നടത്തുകയായിരുന്നു..

(തുടരും…)

ഹരിബാല : ഭാഗം 1

ഹരിബാല : ഭാഗം 2

ഹരിബാല : ഭാഗം 3