Saturday, April 20, 2024
Novel

മിഴിനിറയാതെ : ഭാഗം 1

Spread the love

എഴുത്തുകാരി: റിൻസി പ്രിൻസ്

Thank you for reading this post, don't forget to subscribe!

“ന്റെ അമ്മാളു നീ ഇയാടെ ആയി ഭയങ്കര മടിച്ചി ആണുട്ടോ തിന്നണ കച്ചിക്ക് ഒത്തു പാൽ തരണില്ല സ്വാതി പശുവിനോട്‌ പരാതി പറഞ്ഞു മറുപടി ആയി അമ്മാളു ഒന്ന് കരഞ്ഞു “ഉവ്വ് ഉവ്വ് നിന്റെ കരച്ചിലിന്റെ അർത്ഥം ഒക്കെ നിക്ക് മനസിലായി നിന്റെ മോൾക്ക് പാൽ കൊടുക്കണം എന്നല്ലേ അമ്മാളു വീണ്ടും അമറി “നീ കൊടുത്തോ നിന്റെ കുഞ്ഞിന് അതിന് എനിക്ക് ഒരു പ്രശ്നവും ഇല്ല ബാക്കി നീ പിശുക്കാതെ എനിക്ക് തന്നാൽ മതി

ന്റെ അമ്മാളു നിനക്ക് അറിയാല്ലോ നീ കനിയാണത് കൊണ്ടു ആണല്ലോ ന്റെയും മുത്തശ്ശിയുടെയും കാര്യങ്ങൾ ഒക്കെ നടക്കണത് എന്ന് അവൾ കുറച്ച് കച്ചി കൂടെ അമ്മാളുവിനു ഇട്ടു കൊടുത്ത് അവളുടെ മോളെ ഒന്ന് വാത്സല്ല്യത്തിൽ തഴുകി പാലും കൊണ്ടു നടന്നു പോയി സമയം വെളുപ്പിന് 4.30 ആയിട്ടേ ഉള്ളൂ മഞ്ഞു ഉള്ളത് കൊണ്ടു നല്ല തണുപ്പ് ആണ് അത് അവളുടെ ശരീരത്തിൽ അരിച്ചു കയറി അവൾ പാൽ കൊണ്ടുവന്നു അടുക്കളയിൽ വച്ചിട്ട് മുറ്റം അടിച്ചു അത് കഴിഞ്ഞു തോർത്തു എടുത്തു കുളിക്കാൻ ആയി പോയി

കുളിച്ചു വന്നപ്പോൾ അടുപ്പിൽ അരി തിളച്ചു മറിയുന്നുണ്ടാരുന്നു അവൾ വന്നു അരിയുടെ വേവ് നോക്കി അരി വാർത്തു സാമ്പാറിനുള്ള കഷണങ്ങൾ അരിഞ്ഞു കുക്കറിൽ ആക്കി പാൽ ഓരോ കുപ്പികളിൽ നിറച്ചു അപ്പോഴേക്കും കുക്കർ വിസിൽ അടിച്ചു അവളെ വിളിച്ചു സാമ്പാർ ഉണ്ടാക്കിയ ശേഷം അവൾ ഒരു സോസ്പാനിൽ ചായ ഇട്ടു ഫ്ലാസ്ക്കിൽ ആക്കി വച്ചു പിന്നെ ഫ്രിഡ്ജിൽ നിന്നും ഇഡലിക്ക് ഉള്ള മാവ് എടുത്തു കിണ്ണത്തിൽ നിറച്ചു, കത്തിരിക്ക എടുത്തു മെഴുക്കുപുരട്ടിക്ക് ആയി അരിഞ്ഞു

“നീയ് നേരത്തെ ഉണർന്നോ കുട്ടി ദേവകി അമ്മ വന്നു ചോദിച്ചു “മുത്തശ്ശി എന്തിനാ ഇത്ര നേരത്തെ ഉണർന്നത് ഈ തണുപ്പ് അടിച്ചു വല്ല അസുഖവും വരാൻ ആണോ “അത് സാരല്ല്യ “ഞാൻ കാപ്പി ഇട്ടു തരാം അവൾ മുത്തശ്ശിക്ക് ആയുള്ള കട്ടൻകാപ്പി ഉണ്ടാക്കി കൊടുത്തു സമയം 6.15 അവൾ ചെന്നു കണ്ണാടിയിൽ നോക്കി അവളുടെ പഴയ ട്രാൻഗ്‌ പെട്ടിയിൽ നിന്ന് കരിമഷി എടുത്തു കണ്ണുകളിൽ പുരട്ടി ശിങ്കാറിന്റെ തീരാറായ ബോട്ടിലിൽ നിന്ന്‌ ഒരു കുഞ്ഞു പൊട്ട് തൊട്ടു തോർത്ത്‌ അഴിച്ചു അപ്പോഴേക്കും അവളുടെ പനംകുല പോലുള്ള മുടി സ്വാതന്ത്ര്യം ആയി അവളുടെ മുടിയിൽ നിന്നും വെള്ളതുളികൾ ഇറ്റു വീണു

അവൾ വേഗത്തിൽ മുടി കുളിപ്പിന്നൽ കെട്ടി അവളുടെ കട്ടിലിനോട് ചേർന്നുള്ള ഈശ്വരൻമാരുടെ ചിത്രത്തിന്റെ അടുത്തേക്ക് പോയി യേശുവിന്റെ യും അയ്യപ്പൻറെയും ചിത്രങ്ങൾ അവിടെ വച്ചിട്ടുണ്ട് (അതിനു ഒരു കാരണം ഉണ്ട് അത് പിന്നെ പറയാം ) അവൾ പോയി പ്രാർത്ഥിച്ചു “ന്റെ ഈശോയെ കാത്തോണേ ന്റെ അയ്യപ്പ കൂടെ ഉണ്ടാകണേ അയ്യപ്പ സീസൺ‌ ആയോണ്ട് അതിയിവശ്യം ഉണ്ണിയപ്പം ഒക്കെ വിറ്റു ജീവിച്ചു പോകാൻ സഹായിക്കണേ അതും പറഞ്ഞു

അവൾ അവളുടെ അച്ഛന്റേം അമ്മയുടേം ഫോട്ടോയുടെ അടുത്തേക്ക് പോയി “അച്ഛാ, അമ്മേ നിങ്ങൾ എന്റെ കൂടെ എപ്പഴും ഉണ്ടെന്ന് അറിയാം നിങ്ങൾടെ സ്നേഹവും കരുതലും എന്നും എന്നോട് ഒപ്പം ഉണ്ടാകണേ അതും പറഞ്ഞു അവൾ അടുക്കളയിലേക്ക് ഓടി ദേവകി അമ്മ അപ്പോൾ മുറ്റം തൂക്കാൻ ആയി ചൂൽ തിരയുക ആരുന്നു. “മുത്തശ്ശി എന്താണ് നോക്കണേ “മുറ്റം തൂക്കാൻ .”അതൊക്കെ ഞാൻ ചെയ്തു മുത്തശ്ശി തണുപ്പ് അടിക്കാതെ മുറിയിൽ പോയി കിടക്ക് ഫ്ലാസ്കിൽ ചായ ഉണ്ട്.

ഞാൻ പാൽ കൊടുത്തിട്ട് വരാം അവൾ ഒരു വലിയ ബിഗ്‌ഷോപ്പറിൽ പാൽ കുപ്പികൾ എടുത്തു വച്ചു പിന്നെ ഒരു വല്ല്യ തൂക്കുപാത്രത്തിലും “മുത്തശ്ശി ഇന്നലത്തെ ഉണ്ണിയപ്പം കുറേ ബാക്കി ഇല്ലേ അത് ന്തിയെ “അത് ന്തിനാ കുട്ടിയെ “രാവിലെ ഗോപാലേട്ടന്റെ കടയിൽ സ്വാമിമാർ കഴിക്കാൻ വരും അപ്പോൾ കൊടുക്കാൻ ആണ് ദേവകി അമ്മ കുറച്ച് പാക്കറ്റ് എടുത്തു അവളുടെ കയ്യിൽ കൊടുത്തു അവൾ പാലും ആയി ഇറങ്ങി പതിവുള്ള വീടുകളിൽ ഒക്കെ പാൽ കൊടുത്തു പത്തനംതിട്ട ജില്ലയിലെ സ്വർഗപുരം (സാങ്കൽപ്പിക നാമം )എന്ന ഗ്രാമത്തിൽ ആണ് സ്വാതി എന്ന ഈ പതിനേഴുകാരി താമസിക്കുന്നത്

പേര് പോലെ തന്നെ സ്വർഗപുരം നല്ല ഒരു നാട്ടിൻപുറം ആണ് നാഗരികതയുടെ കടന്നുകയറ്റം ഇല്ലാത്ത ഗ്രാമത്തിന്റെ നന്മ നിറഞ്ഞ ഒരു പ്രദേശം ഒരുവശത്ത് തിങ്ങി നിറഞ്ഞ റബ്ബർ മരങ്ങളും മറുവശത്തു നിറയെ കൈതചക്കയുടെ തോട്ടവും മഞ്ഞുകണങ്ങൾ ഇറ്റുവീഴുന്ന പുൽനാമ്പുകൾ കുഞ്ഞു തോടുകൾ വെള്ളച്ചാട്ടങ്ങൾ എല്ലാം കൊണ്ടും പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഒരു ഗ്രാമം അവിടെ ഇവിടെ ഉള്ള ചില വല്ല്യ വീടുകൾ ഒഴിച്ച് ബാക്കി ഉള്ളവ എല്ലാം ഓടിട്ട ചെറിയ വീടുകൾ ആണ് പിന്നീട് ഉള്ളവ റബ്ബർ തൊഴിലാളികളുടെ ലയങ്ങൾ ആണ്

റബ്ബർ വെട്ടുന്ന ടാപ്പിങ്കരോടൊക്കെ കുശലം പറഞ്ഞു അവൾ നടന്നു പതിവ് വീടുകളിൽ ഒക്കെ പാൽ കൊടുത്തു അവൾ പള്ളിയിൽ കയറി ഒന്ന് പ്രാർത്ഥിച്ചു ഒരു മെഴുക്തിരിയും കത്തിച്ചു അഞ്ചു രൂപ കാണിക്ക യും ഇട്ടു വേണിയുടെ വീട്ടിൽ എത്തിയപ്പോൾ അവൾ നിന്നു “വേണി സ്വാതി നീട്ടി വിളിച്ചു സ്വാതിയുടെ കൂട്ടുകാരി ആണ് വേണി അതായത് ബെസ്റ്റ് ഫ്രണ്ട് “നീ ഇന്ന് താമസിച്ചോ വേണി ചോദിച്ചു “മ്മ് ഉറങ്ങി പോയി “നീ അസ്സിങ്‌മെന്റ് എഴുതിയോ ഇന്ന് സബ്മിറ്റ് ചെയ്യണ്ടത് അല്ലേ എനിക്ക് ഇനിയും 4 പേജ് കൂടെ ഉണ്ട്

“ഇന്നലെ രാത്രി കൊണ്ടു മുഴുവൻ തീർത്തു അതാണ് ഉണരാൻ താമസിച്ചത് കിടന്നപ്പോൾ 2 മണി ആയി “എന്നിട്ട് എപ്പോൾ എഴുന്നേറ്റു “4 ആയപ്പോൾ. “നിന്നെ ഞാൻ സമ്മതിച്ചു പിന്നെ ഇന്ന് പ്ലസ് വൺ റിസൾട്ട്‌ വരും “ആണോ “അതേ ഇന്നലെ ലതിക ടീച്ചർ പറഞ്ഞു “അയ്യോ “നീ എന്തിനാ പേടിക്കണേ നിനക്ക് എന്നത്തേയും പോലെ ഫുൾ മാർക്ക്‌ ആരിക്കും ഞാൻ കെമസ്ട്രിക്കും മാത്‍സിനും പൊട്ടും “അങ്ങനെ ഒന്നും വരില്ലടി ഞാൻ പോട്ടെ താമസിച്ചു സ്കൂളിൽ കാണാം ദാ പാൽ അതും പറഞ്ഞു അവൾ ഗോപാലേട്ടന്റെ ചായ കടയിലേക്ക് നടന്നു

“ന്താ സ്വാതിയെ ഇന്ന് നീ താമസിച്ചു പോയോ ഗോപാലേട്ടൻ ചോദിച്ചു “പള്ളിയിൽ കയറി ഇത്തിരി താമസിച്ചു പോയി “ഇന്ന് സ്കൂളിൽ പോകണ്ടേ “ഉവ്വ് ദാ പാൽ അവൾ പാൽപാത്രം അയാളുടെ കയ്യിൽ കൊടുത്തു “സ്വാമിമാർ ഉണ്ടോ ഗോപാലേട്ട കഴിക്കാൻ ബസ് നിർത്തിട്ടിരിക്കണത് കണ്ടു “ഉവ്വ് ഉണ്ട് ന്താ വിൽക്കാൻ ഉണ്ടോ ഉണ്ണിയപ്പം “ഉണ്ട് ഗോപാലേട്ട ഇന്നലെ ഞാൻ പെട്ടന്ന് പോയൊണ്ട് ഒരു 10 പാക്കറ്റ് അധികം വന്നു “ദേ ബസിന്റെ അടുത്ത് കുറേ സ്വാമിമാർ നില്പുണ്ട് നീ ചെന്നു ചോദിച്ചു നോക്കിക്കെ അവൾ അവിടേക്ക് നടന്നു

ഉണ്ണിയപ്പവുമായി “സ്വാമി ഉണ്ണിയപ്പം വേണോ വീട്ടിൽ ഉണ്ടാക്കിയത് ആണ് വിലകുറവ് ആണ് അവൾ അവരോട് പറഞ്ഞു ഓരോരുത്തർ ആയി വാങ്ങാൻ തുടങ്ങി വളരെ പെട്ടന്ന് തന്നെ എല്ലാം വിറ്റു തീർന്നു അവൾ പാലിന്റെ കാശും വാങ്ങി വീട്ടിലേക്ക് നടന്നു പോകും വഴി അമ്പലത്തിൽ കയറി അയ്യപ്പനും നന്ദി പറഞ്ഞു അഞ്ചു രൂപ കാണിക്കയും ഇട്ടു വീട്ടിലേക്ക് നടന്നു ഗീത രാവിലെ 7 മണി ആയപ്പോൾ ആണ് ഉറക്കം ഉണർന്നത് അവൾ എഴുനേറ്റ് അടുക്കളയിലേക്ക് ചെന്നു ഫ്ലാസ്ക്കിൽ നിന്നും ചായ ഗ്ലാസ്സിലേക്ക് പകർത്തി കുടിച്ചു അതിനുശേഷം അമ്മുവിന്റെ മുറിയിലേക്ക് പോയി അവളെ വിളിച്ചു

“അമ്മു എടി അമ്മു ഒന്ന് എഴുനേറ്റേ സമയം എത്ര ആയി നിനക്ക് കോളേജിൽ പോകണ്ടേ “കുറച്ച് കൂടെ കിടക്കട്ടെ അമ്മേ അവൾ പുതപ്പ് എടുത്തു തലയിൽ ഇട്ടോണ്ട് പറഞ്ഞു “മതി ഇങ്ങോട്ട് എഴുന്നേറ്റേ അവൾ മനസില്ലാതെ എഴുനേറ്റ് കട്ടിലിൽ കൂനിക്കൂടി ഇരുന്നു ഗീത അപ്പുവിനെ തേടി മുറ്റത്ത് എത്തി 10 ക്ലാസ്സിൽ ആയത് കൊണ്ടു അവനു ട്യൂഷൻ ഉണ്ട് അതുകൊണ്ട് 8 മണിക്ക് പോകണം അവൾ എഴുനേറ്റു പല്ല് തേക്കുക ആണെന്ന് കണ്ടു അവർ അടുക്കളയിൽ പോയി അവൾ ആകമാനം നോക്കി പത്രങ്ങൾ മുഴുവൻ കഴുകി വച്ചിട്ടുണ്ട് ഇഡ്ഡലിയും സാമ്പാറും റെഡി ആയിട്ടുണ്ട് അരി വർത്തിട്ടുണ്ട് അപ്പോഴാണ് അരിഞ്ഞു വച്ച കത്തിരിക്ക അവർ കണ്ടത്

“എടി അസത്തെ സ്വാതി എവിടെ ആ നാശം പിടിച്ചവൾ അവരുടെ ശബ്ദം അവിടെ ആകെ പ്രതിധ്വനിച്ചു “നീ ആരെയാടി കാലത്തെ ഈ പ്രാകുന്നത് ദേവകിയമ്മ ചോദിച്ചു “ആ നശൂലത്തെ തന്നെ എവിടെ അവൾ “സ്വാതി മോളെ ആണോ നീ ഉദ്ദേശിച്ചത് “ഒരു സ്വാതി മോൾ ആ അസത്തിനെ തന്നെ ആണ് “എന്തിനാ ഗീതേ നീ ആ പാവത്തിനെ പ്രാകുന്നത് കാലത്തെ 4 മണിക്ക് എഴുനേറ്റ് എല്ലാ ജോലിയും തീർത്തിട്ട് ആണ് അവൾ പാലും ആയി പോകുന്നത് നീയോ നിന്റെ മക്കളോ വല്ലോം അറിയണുണ്ടോ ഇത് കേട്ട് കൊണ്ടാണ് സ്വാതി അങ്ങോട്ട്‌ വന്നത്

“എന്താ വല്ല്യയമ്മേ “അയ്യടാ എത്തിയോ തമ്പുരാട്ടി നാട് തെണ്ടൽ കഴിഞ്ഞു, എന്താടി ഇത് അപ്പുവിനും അമ്മുവിനും 8 ആകുമ്പോൾ പോകണം അവർക്ക് കൊണ്ടുപോകാൻ ഉള്ളത് ഒക്കെ റെഡി ആകാതെ അവള് നാട്തെണ്ടാൻ പോയേകുന്നു “ഞാൻ എല്ലാം ഉണ്ടാക്കിയിട്ട് ആണ് വല്ല്യമ്മേ പോയത് സാമ്പാർ ഉണ്ട് ഇനി മെഴുക്കുപെരട്ടിയും മീൻവറുത്തതും മതി മീൻ ഞാൻ ഇന്നലെ തന്നെ വെട്ടി ഫ്രിഡ്ജിൽ വച്ചിട്ടുണ്ട് “ഇതൊക്കെ തന്നെ ആകുമോ ഇല്ലല്ലോ ഗീത പറഞ്ഞു “അമ്മു ഇവളെക്കാൾ രണ്ടു വയസിനു മൂത്തത് അല്ലേ ഒന്ന് രാവിലെ എഴുന്നേറ്റു ഇവളെ സഹായിച്ചു കൂടെ ദേവകി പറഞ്ഞു

“അയ്യടാ ന്റെ മോളെ പോലെ ആണോ ഇവൾ ഗീത ഗർവ്വോടെ ചോദിച്ചു “അതെന്താ നിന്റെ മോൾക്ക് കൊമ്പുണ്ടോ ദേവകിയും വിടാൻ ഭാവം ഇല്ലാരുന്നു “ന്റെ മോൾ ഇവളെ പോലെ പിഴച്ചു പെറ്റതല്ല അവളുടെ അമ്മ ഇവള്ടെ അമ്മയെ പോലെ കണ്ട നസ്രാണിയുടെ കൂടെ പോയി വയറുംവീർപ്പിച്ചു വന്നതും അല്ല ന്റെ മോൾ ഇവളെ പോലെ അനാഥ അല്ല ഗീതയുടെ വാക്കുകൾ ശരം പോലെ സ്വാതിയുടെ ഹൃദയത്തിൽ തറച്ചു.

(തുടരും ) റിൻസി