Saturday, January 18, 2025
Novel

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

നോവൽ
******
എഴുത്തുകാരി: അഫീന

എന്റെ കണ്ണുകളെ എനിക്ക് നിയന്ത്രിക്കാൻ ആവുന്നില്ലായിരുന്നു. വിടരാൻ തുടങ്ങിയ പൂവ് കൊഴിഞ്ഞു പോകുന്ന പോലെ തോന്നി എനിക്ക്.

” ആയിഷ രണ്ടു ദിവസത്തിനുള്ളിൽ എനിക്ക് ദുബായ്ക്ക് പോണം. ഞാൻ പറഞ്ഞില്ലേ നിന്നോട് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്ത കാര്യം. അവര് ഇന്ന് വിളിച്ചിട്ട് പറയുവാ 4 ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം എന്ന്.
ഇപ്പൊ നോ പറഞ്ഞാൽ ഇത് പോലെ ഒരവസരം പിന്നീട് കിട്ടിയെന്ന് വരില്ല. പിന്നെ ആറു മാസം കഴിഞ്ഞേ ലീവിനെ കുറിച്ച് ആലോചിക്കാൻ പറ്റുള്ളൂ.

ഞാൻ എന്താടാ ചെയ്യണ്ടേ. പോയില്ലെങ്കിൽ നല്ലൊരു ചാൻസ് മിസ്സ്‌ ആകും. പോവാനും തോന്നുന്നില്ലല്ലോടാ.
മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടു തുടങ്ങീട്ടെ ഉണ്ടായിരുന്നുള്ളു. അപ്പോഴേക്കും ഇങ്ങനെ. നമ്മൾ ജീവിച്ചു തുടങ്ങിയിട്ടില്ലലോ ഇത് വരേ.
പറ ഞാൻ എന്താ ചെയ്യണ്ടേ. നീ പറയും പോലെ ചെയ്യാം. ”

ശെരിയാണ് ഷാനുക്ക പറഞ്ഞത്. ഇക്കാടെ ഏറ്റവും വലിയ ഡ്രീം ആയിരുന്നു ഈ കമ്പനിയിൽ ജോലി ചെയ്യണമെന്ന്. പക്ഷെ ഷാനുക്ക പോകുവാണെന്നു കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല. എങ്കിലും സരൂല ഇക്കാടെ ഡ്രീം ആണ് അത്. ഞാൻ കാരണം അത് നഷ്ടം ആവാൻ പാടില്ല. മുഖം അമർത്തി തുടച്ചു ഞാൻ ഷാനുക്കടെ മുമ്പിൽ വന്ന് നിന്നു

” ഇങ്ങള് പോയിട്ട് വാ ന്റെ ഷാനുക്ക. ഇത് പോലൊരു ചാൻസ് ഇങ്ങക്ക് ഇനി കിട്ടൂല്ല. ഇങ്ങടെ ഡ്രീം അല്ലേ ഇത്. പിന്നെ ഒരു 6 മാസമല്ലേ അത് കഴിഞ്ഞാൽ ലീവ് കിട്ടൂല്ലോ. ഞാൻ കാത്തിരുന്നോളാ. എന്റെ ഇക്കാക്ക് വേണ്ടി അല്ലേ. ഈ മനസ്സിൽ ഞാൻ ഉള്ളിടത്തോളം കാലം ഇങ്ങളെ കാത്ത് 6 മാസമല്ലാ ഈ ജന്മം മുഴുവൻ കാത്തിരുന്നോളാ ”

ഷാനുക്കയും കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു

” നിന്നോളം എന്നെ മനസ്സിലാക്കാൻ ആർക്കും കഴിയില്ല ന്റെ ആയിഷ ”

പെട്ടെന്നാണ് ഷാന കരഞ്ഞോണ്ട് കേറി വന്നത്.

” ഇക്കാക്ക പോവണ്ട ഇക്കാക്ക. എന്നെ എല്ലാ ദിവസോം കോളേജിൽ കൊണ്ടാക്കി താരാന്ന് പറഞ്ഞതല്ലേ. ഇക്കാക്ക പോയാ എന്നെ ആര് കൊണ്ടാക്കി തരും ”

പെണ്ണ് പിന്നേം ഓരോന്നും എണ്ണി പെറുക്കി കരയേണ്. അവൾക്കും സങ്കടം കാണും. ഓൾടെ ചങ്കല്ലേ ഷാനുക്ക. ഇത് വരേ രണ്ടും പിരിഞ്ഞു ഇരുന്നിട്ടില്ല. ഷാനുക്കനേം കെട്ടിപിടിച്ച് അവൾ കുറേ കരഞ്ഞു. അവളെ ആശ്വസിപ്പിക്കാൻ കുറേ പാടുപെട്ടു.

” ആയിഷ എനിക്ക് കുറച്ച് സാധനങ്ങൾ ഒക്കെ വാങ്ങാൻ പോണം. കൊണ്ട് പോവാൻ ഉള്ളത്. ഞാൻ പോയിട്ട് വരാം. ”

അപ്പോഴാ ഉമ്മയും വാപ്പയും കൂടെ അങ്ങോട്ട്‌ വന്നത്.
” നിനക്ക് പോണംന്ന് നിർബന്ധമാണോ. നിങ്ങടെ നിക്കാഹ് കഴിഞ്ഞിട്ട് വെറും ആറ് മാസമേ ആയിട്ടുള്ളു. ഒന്നും കൂടെ ആലോചിച്ചിട്ട് പോരെ ”
വാപ്പയാണ്.
ഷാനുക്ക ഒന്നും മിണ്ടാതെ നിക്കേണ്. മധുരിച്ചിട്ട് തുപ്പാനും വയ്യ കൈച്ചിട്ട് ഇറക്കാനും വയ്യ എന്നുള്ള അവസ്ഥ. ഷാനുക്ക ഒന്നും മിണ്ടാതെ നിൽക്കണ കണ്ടപ്പോ ഉമ്മ വന്ന് എന്റെ കവിളിൽ പിടിച്ചിട്ട് ചോദിച്ചു.

” മോള് പറ ഇവനോട് പോവണ്ടാന്ന്. മോൾക്കും ഉണ്ടാവില്ലേ ആഗ്രഹം. കെട്യോന്റെ കൂടെ നിൽക്കാൻ. അല്ലേലും ഇവിടത്തെ ജോലിക്ക് എന്താ ഒരു കുഴപ്പം. ദുബായ്‌ക്കൊന്നും പോവണ്ട ”

” ഉമ്മാ അങ്ങനെ പറയല്ലേ. ഇക്കാക്ക് നല്ല സങ്കടം ഉണ്ട്. ഉമ്മക്കറിയോ ഈ ജോലി ഇക്കാടെ സ്വപ്നം ആണ്. ഇന്ന് ഇത് വേണ്ടെന്ന് വെച്ച ഒരിക്കലും മറ്റൊരു അവസരം കിട്ടില്ല. മാത്രം അല്ല 6 മാസം കഴിഞ്ഞാ ഇക്ക വരേം ചെയ്യും.

ഈ 6 മാസക്കാലം ഉമ്മടേം വാപ്പാടേം മോളായി ഷാനയുടെ ഇത്താത്തയായി ഇവിടെ കഴിഞ്ഞോളാ. ഇനി ഉമ്മക്കും വാപ്പാക്കും ബുദ്ധിമുട്ടാണെങ്കി പറഞ്ഞാ മതി ഞാൻ വീട്ടിലേക്ക് പൊക്കോളാം. ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

” മോളെ നീ ഞങ്ങടെ മോള് തന്നെയാ. നീ ഇവിടെ നിക്കണേന് ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാ. പക്ഷെ മോളെ മോൾടെ ചങ്ക് പൊടിയണത് ഈ ഉമ്മാക്ക് കാണാൻ പറ്റണുണ്ട്. ”
ഉമ്മ അതും പറഞ്ഞു കരയാൻ തുടങ്ങി.

” എന്റെ പൊന്നുമ്മാ ഇങ്ങള് ഇങ്ങനെ സെന്റി ആവല്ലേ. നിക്കാഹ് കഴിഞ്ഞു പിറ്റേ മാസം തന്നെ പ്രവാസത്തിലേക് പോകേണ്ടി വരുന്ന എത്രയോ ആളുകളുണ്ട്. അവര്ടെ കെട്യോൾമാരൊക്കെ ജീവിക്കാണില്ലേ. അത് പോലെ ഞാനും കാത്തിരുന്നോളാം. അത് വരേ ഉമ്മയും വാപ്പയും ഞങ്ങ രണ്ട് പെൺമക്കളും മാത്രം ”

രണ്ട് പേരുടേം മുഖത്തു ചിരി വന്നപ്പോഴാ എനിക്ക് സമാദാനം ആയത്.

” ഷാനു നീ എന്തോ വാങ്ങാൻ ടൗണിൽ പോവേണന്ന് പറഞ്ഞില്ലേ.മോളേം കൂട്ടിക്കോ “വാപ്പ

” ശെരി വാപ്പ ”
” ആയിഷ വേഗം റെഡി ആവ്. ”

ഞാൻ വേഗം റെഡിയായി. ഇനി ഇങ്ങനെ ഒന്ന് പുറത്ത് പോകണമെങ്കിൽ 6 മാസം കാത്തിരിക്കണം.

കാറിൽ ഞങ്ങൾ പുറപ്പെട്ടു. ഒരുപാട് സംസാരിച്ചു ഞാനും ഷാനുക്കയും. കുറച്ചു നേരത്തേക്ക് സങ്കടങ്ങൾ ഓക്കേ മറന്നു.

” ഷാനുക്ക എന്റെ ഒരു ആഗ്രഹമാണ് ഇക്കാടെ കൂടെ രാത്രി ബൈക്കിൽ ഒരു കറക്കം ”

” ആ കൊള്ളാല്ലോ പെണ്ണിന്റെ പൂതി. പക്ഷെ ഇത് കാർ ആയി പോയില്ലേ.
ഞാൻ പോയി വരട്ടെ പെണ്ണെ നിന്റെ ആഗ്രഹങ്ങൾ എല്ലാം നടത്തി തരാം. ഇത് വരേ തരാൻ പറ്റാത്ത സ്നേഹം എല്ലാം ഞാൻ നിനക്ക് തരും. നീ നോക്കിക്കോ ”

അങ്ങനെ വാങ്ങിക്കാനുള്ളതെല്ലാം വാങ്ങി കറങ്ങി തിരിഞ്ഞ് വീട്ടിൽ എത്തിയപ്പോ തന്നെ ലേറ്റ് ആയി. നോക്കുമ്പോ ഒരാള് നമ്മളെ കൊല്ലാൻ ഉള്ള ദേഷ്യത്തിൽ നിക്കേണ്. നമ്മുടെ ഷാനക്കുട്ടി. അവളെ കൊണ്ട് പോവാത്തേന്റെ കലിപ്പ് ആണ് പെണ്ണിന്. ഷാനുക്ക പോയി അവളെ സോപ്പിട്ടു.

പിന്നെ പാക്കിങ് ഒക്കെ കഴിഞ്ഞപ്പോഴേക്കും ഒരുപാട് വൈകി.നാളെ വൈകുന്നേരം ആണ് ഫ്ലൈറ്റ്. രാവിലെ ഓഫീസിൽ പോവേം ചെയ്യണം. അത് കൊണ്ട് വേഗം തന്നെ കിടന്ന് ഉറങ്ങി.

പിറ്റേന്ന് എല്ലാരും ആകെ ശോക മൂകമായിരുന്നു. ഓഫീസിൽ പോയിട്ട് ഷാനുക്ക തിരിച്ചു വന്നത് ഉച്ചക്കാ. ഫുഡ് ഓക്കേ കഴിച്ച കഴിഞ്ഞപ്പോ ഷാനുക്കടെ ഫ്രണ്ട്സ് ഓക്കേ വന്നു. അവരാ എയർപോർട്ടിൽ കൊണ്ടാക്കുന്നത്.

ഇറങ്ങാൻ നേരം ഞാൻ റൂമിലേക്ക് ചെന്നു. മുഖമെല്ലാം കഴുകി അമർത്തി തുടച്ചു. പെയ്യാൻ വെമ്പുന്ന കണ്ണുകളെ അടക്കി നിർത്താൻ ഇതേ ഉള്ളൂ ഒരു വഴി. തിരിച്ചു ബാത്‌റൂമിൽ നിന്ന് ഇറങ്ങുമ്പോ ഇക്കാക്കയുണ്ട് റൂമിൽ.

” നീ എന്തെ ഇങ്ങോട്ട് പൊന്നേ ”

” അത് ഞാൻ ഷാനുക്ക എന്തേലും മറന്നൊന്ന് നോക്കാൻ വന്നതാ ”

ഷാനുക്ക എന്റെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു

” ബാത്‌റൂമിൽ എന്ത് മറന്ന് വെക്കാനാ ”

ഞാൻ ഒന്നും പറഞ്ഞില്ല. പെട്ടന്ന് ഇക്കാക്ക എന്നെ ചേർത്ത് പിടിച്ചു. ആ മുഖത്തേക്ക് നോക്കിയില്ല. നോക്കിയാ ചിലപ്പോ ഞാൻ കരഞ്ഞു പോകും.

” ആയിഷാ…. ”

” മ്മ്മ് ”

” ഞാൻ ഇറങ്ങുവാണ്. അവിടെ എത്തിയിട്ട് വിളിക്കാം. നിന്നെ വിട്ട് പോവാൻ തോന്നുന്നില്ലല്ലോടാ. നീ ഒന്ന് നോക്ക് എന്നെ. ”

എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലാ. ആ മാറിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു പോയി. എന്നെ സമദനിപ്പിക്കാൻ ഷാനുക്ക കുറേ പാടുപെട്ടു. കുറേ നേരം അങ്ങിനെ നിന്നപ്പോ ഒരാശ്വാസം.

കൂട്ടുകാർ വന്ന് വാതിലിൽ മുട്ടിയപ്പോഴാ ഞങ്ങൾ അകന്ന് മാറിയത് . പോകാൻ വേണ്ടി കാറിൽ കയറിയപ്പോഴും ആള് എന്നെ ഒന്ന് നോക്കി. കാത്ത് ഇരിക്കണം ആ നല്ല നാളേക്ക് വേണ്ടിയെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു.
പകൽ മുഴുവൻ ചിരിച്ചു നടന്നെങ്കിലും രാത്രിയിൽ എന്റേതായ ലോകത്ത് നിൽക്കുമ്പോൾ ഇക്കടെ ഓർമ്മകൾഎന്നെകുത്തിനോവിക്കുന്നുണ്ടായിരുന്നു..

@@@@@@@@@@@@@@@@@@@@@@@@

ഷാനുക്ക പോയിട്ട് ഇപ്പൊ ഒരു മാസമായി. മിക്കപ്പോഴും വിളിക്കും. ജോലി ഓക്കേ സുഖമാണ്. തുടക്കം കാരണം ഫുൾ കോൺസെൻട്രേഷൻ അതിൽ കൊടുക്കണം. ഒത്തിരി നല്ല ഫ്രണ്ട്സിനെ കിട്ടിയെന്ന് പറഞ്ഞു.
രണ്ടു പേരുടെ മനസ്സിലും പ്രണയത്തിന്റെ പുൽനാമ്പ് പൊടിച്ചെങ്കിലും തുറന്നു പറയാനോ പ്രകടിപ്പിക്കാനോ ഒരു തടസ്സം പോലെ.ഷാനുക്ക അറിയുന്നുണ്ടാവോ എന്റെ മനസ്സ്. എങ്കിലും ഒരു സുഖമുള്ള നോവ് എന്നെ വന്ന് മൂടുന്നുണ്ടായിരുന്നു

നമ്മുടെ ഷാനക്ക് എൻജിനീയറിങ്ന് കിട്ടി. അടുത്തുള്ള കോളേജിൽ സിവിൽ തന്നെ ഹബീക്കടെ ബ്രാഞ്ച്.അടുത്ത മാസം ക്ലാസ്സ്‌ തുടങ്ങും.

ഞാൻ വീട്ടിലെ പണികളിൽ ഉമ്മയെ സഹായിച്ചും ഷാനയുടെ കത്തിവെപ്പ് കേട്ടും വാപ്പയോട് ഓരോന്ന് ചോദിച്ചോണ്ടിരുന്നും എന്റെ സമയം ചിലവഴിച്ചു.
വൈകുന്നേരം ന്റെ കൊച്ചു പൂന്തോട്ടത്തിലേക് ഇറങ്ങി. പുതിയ കുറച്ച് ചെടികളൊക്കെ ഒപ്പിച്ചു വെച്ചിട്ടുണ്ടായിര്ന്ന്. അങ്ങനെ ചെടിയൊക്കെ നട്ട് വെള്ളം ഒഴിച്ചോണ്ടിരുന്നപ്പോഴാ തൊട്ടപ്പുറത്തെ വീട്ടിലേക് പുതിയ താമസക്കാര് വന്നത്. അവര് സാധനങ്ങളൊക്കെ ഇറക്കി വെക്കണേ.

പരിചയമില്ലാത്തത് കാരണം ഞമ്മള് മൈൻഡാൻ പോയില്ല.നേരെ വീട്ടിലേക്ക് കേറി. ചായ വെച്ചു, എല്ലാരും കൂടെ ചായ കുടിച്ചോണ്ടിരുന്നപ്പോളാ ഉമ്മ പുതിയ വീട്ടിലെ വിശേഷങ്ങൾ ഒക്കെ പറയണേ.
അവര് വെല്യ തറവാട്ട്കാരാണ്. അവിടത്തെ മോന്റെ കോളേജ് ഇവിടെ അടുത്താ. എന്നും പോയി വരാനുള്ള ബുദ്ധിമുട്ട് കാരണം ഇവിടെ വീട് എടുത്ത് താമസിക്കാൻ വന്നതാ.

അപ്പോഴാ അവര് വീട്ടിലേക് കേറി വന്നത്. കണ്ടാൽ ഉമ്മാനെ കൂട്ട് ഇരിക്കണ ഒരു സ്ത്രീയും കൂടെ അവര്ടെ ഭർത്താവ് ആണെന്ന് തോന്നുന്നു.
കണ്ടാൽ തന്നെ അറിയാം നല്ലവരാ. നല്ല കുലീനത ഉണ്ട്. നടപ്പിലും സംസാരത്തിലും. അവര്ടെ മോൻ കോളേജിൽ പോയേക്കണേ. ജോയിൻ ചെയ്യാൻ. ഓ അപ്പൊ ഷാനക്ക് ഒരു കൂട്ടായി.
എല്ലാരും പരിചയപ്പെട്ടു കഴിഞ്ഞപ്പോ അവര് തിരിച്ചു പോയി.

കുറച്ച് നേരം ബാൽക്കണിയിൽ പോയി നിന്നു. ഷാനുക്കന്റെ ഓർമ്മകൾ മനസ്സിലേക്ക് വരാൻ തുടങ്ങിയപ്പോ പുള്ളിക്ക് മെസ്സേജ് അയച്ചു. ഓൺലൈനിൽ ഉണ്ട് ആള്. റിപ്ലൈ കിട്ടാത്തത് കാരണം വീണ്ടും വീണ്ടും അയച്ചോണ്ടിരുന്നു. അപ്പോഴാ വോയിസ്‌ മെസ്സേജ് വന്നത്

” നിന്നോട് പറഞ്ഞിട്ടില്ലേ ഇങ്ങനെ തുരു തുരെ മെസ്സേജ് അയക്കരുതെന്ന്. ഫ്രീ ആകുമ്പോ വിളിക്കാം ”

കരച്ചിൽ വന്ന് പോയി എനിക്ക്. ഇന്ന് വിളിച്ചേ ഇല്ലാ ഒരു മെസ്സേജ് പോലും കാണാത്തോണ്ടല്ലേ അങ്ങട് അയച്ചേ. അന്ന് ഷാനുക്ക വിളിച്ചേ ഇല്ലാ..
ഒരുപാട് നേരം കരഞ്ഞു അന്ന്.

പിറ്റേ ദിവസം ഷാനുക്ക വിളിച്ചപ്പോ നമ്മള് വെല്യ മൈൻഡ് ചെയ്യാൻ നിന്നില്ല. ഓഫീസിൽ തിരക്ക് കാരണം ആണെന്നും ടെൻഷൻ കാരണം ആണെന്നൊക്കെ പറഞ്ഞു. ഞാൻ എല്ലാം മൂളി കേട്ടു.

” നിനക്കെന്താ വായതുറന്ന് സംസാരിച്ചാൽ. മൂളിക്കൊണ്ടിരിക്കാനെന്തിനാ. ഇതാണ് എനിക്ക് ഇഷ്ടം അല്ലാത്തെ. നീ ഒരു വക അവാർഡ് പടത്തിലെ നായികയെ പോലെ ഇങ്ങനെ ഇരുന്നോ. ഞാൻ വെക്കേണ് ”

പറഞ്ഞു തീരണെന് മുമ്പ് ഫോൺ കട്ടായി. അല്ല ഇപ്പൊ എന്തിനാ ഇത്രേം ചൂടായേ. നല്ല കുട്ടിയായിട്ട് പോയതാ. ഇതിപ്പോ പഴയതിലും കലിപ്പായല്ലോ ന്റെ റബ്ബേ.

@@@@@@@@@@@@@@@@@@@@@@@@

ഷാനക്ക് ക്ലാസ്സ്‌ തുടങ്ങി. വീട്ടിലെ പണിയാണെങ്കി ഞാനും ഉമ്മയും കൂടി ചെയ്ത പെട്ടെന്ന് തീരും. ഉമ്മ പിന്നെ കുറച്ച് നേരം സീരിയൽ ഒക്കെ കാണും. കുശുമ്പും കുന്നായ്‌മേം മാത്രമാണെങ്കി ഞാൻ എണീറ്റ് പോകും.

അങ്ങനെ ഒരു ദിവസം മിറ്റതൂടെ ഉലാത്തി കൊണ്ട് നിന്നപ്പോഴാ ‘ എന്റെ റബ്ബേ ‘ എന്നൊരു നിലവിളീം എന്തോ വീണ് പൊട്ടണ ഒച്ചയും കേട്ടത്. എന്താലും ഉമ്മയല്ല. എവിടന്നാ ഒച്ചയെന്ന് നോക്കിയപ്പോഴാ അപ്പുറത്തെ വീട്ടിൽ മതിലിനോട് ചേർന്ന് ഒരനക്കം കണ്ടത്. ഞമ്മള് വേഗം അങ്ങോട്ടേക്ക് ഓടി. ഇവിടെ എല്ലാ വീട്ടീന്നും അപ്പുറത്തെ വീട്ടിലേക് കടക്കാൻ മതിലിൽ ഗ്യാപ് ഇടും. എന്തേലും അപകടം വന്നാൽ പെട്ടന്ന് ഓടി എത്താലോ.

ഞാൻ ഓടി ചെന്ന് നോക്കുമ്പോ ഒരാള് ഏണി വെച്ച് മതിലിൽ ചെടിച്ചട്ടി വെക്കാൻ നോക്കിയതാ. വീഴാൻ പോയപ്പോ ചെടിച്ചട്ടി മാത്രം താഴെ വീണെന്ന് തോന്നണു. ആ നിൽപ് കണ്ടിട്ട് എനിക്ക് ചിരി പൊട്ടി. എന്റെ ചിരി കണ്ടിട്ടാണെന്ന് തോന്നുന്നു ആ ഉമ്മ പറഞ്ഞത്

” നിന്ന് കിണിക്കാണ്ട് എന്നെ ഒന്ന് താഴെ ഇറങ്ങാൻ സഹായിക്ക് പെണ്ണെ ”

ഞാൻ വേഗം ആ ഉമ്മാനെ ഇറങ്ങാൻ സഹായിച്ചു. ശെരിക്കും നോക്കിയപ്പോ ന്റെ ഉമ്മിച്ചീടെ ചെറിയൊരു ഛായകാച്ചൽ. ഒരു ചമ്മിയ ചിരിയും ചിരിച്ചു പുള്ളിക്കാരി താഴെ ഇറങ്ങിയപ്പോ ഞാൻ ചോദിച്ചു

” ന്റെ പൊന്നുമ്മച്ചി പറ്റാവുന്ന പണിക്ക് പോയാ പോരെ. ഇതിന്റെ മോളില് കേറി തലേം കുത്തി വീണൊളാണ് ഇങ്ങക്ക് വെല്ല നേർചേം ഇണ്ടാ ”

” ഹ ഹ ഒരബദ്ധം പറ്റിപ്പോയി മോളെ. മോൻ വന്നിട്ട് ചെയ്ത് തരാന്ന് പറഞ്ഞതാ. അവൻ ഇന്ന് വൈകി വരോള്ളൂ.. അപ്പൊ ഞാൻ തന്നെ അങ്ങ് ചെയ്യാന്ന് വെച്ചു. ”

” ഇപ്പൊ നല്ലത് കോലം ആയേനെ. ഇത്താക് ഇനി എന്തെലും ആവശ്യം ഉണ്ടെങ്കി എന്നെ വിളിച്ചാ മതിട്ടോ ”

” മോള് ഇപ്പൊ എന്നെ എന്താ വിളിച്ചേ. ”

” ഇത്താന്ന് ”

” പക്ഷെ ആദ്യം ഉമ്മിച്ചിന്നല്ലേ വിളിച്ചേ. ”

” അത് പിന്നെ പെട്ടന്ന് അങ്ങനെ വിളിച്ചു പോയതാ”

” എന്നാ ഇനി അങ്ങനെ തന്നെ വിളിച്ചാ മതി. നിന്നെ കണ്ടപ്പോ എവിടെയോ കണ്ട് മറന്ന മുഖം പോലെ തോന്നണു ”

” എന്നാ ആയിക്കോട്ടെ. പിന്നെ ചെടിചട്ടി ഞാൻ വെച്ച് തരാം. ”

അങ്ങനെ ഞാനും സാബി ഉമ്മിച്ചീം നല്ല കൂട്ടായി. സാബി ഉമ്മിച്ചി ആരാന്നാണോ ഇപ്പൊ ഇവിടെ വീഴാൻ പോയില്ലേ അത് തന്നെ സാബിറ. ഞാൻ ഷോട്ട് ആക്കി സാബി എന്ന് വിളിച്ചു.

” കുഞ്ഞോനും സാബി ഉമ്മിച്ചീന്നാ വിളിക്കണേ. സ്നേഹം കൂടുമ്പോ സാബി മോളേന്നും ”

” കുഞ്ഞോൻ ആരാ ”

” ആ എന്റെ മോന്റെ പേരാ. ഞാന് വിളിക്കണ പേരാ അവൻ കേട്ടാ എന്നെ ചീത്ത പറയും. ആരുടേം മുമ്പിൽ വെച്ച് വിളിക്കരുതെന്നാ ഓഡർ ”

” ഐഷൂ ”

ഉമ്മ വിളിച്ചപ്പോ ഞമ്മള് വേഗം വീട്ടിലേക്കു പോയി.
ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു പൊക്കോണ്ടിരുന്നു. ഉമ്മിച്ചിടെ വീട്ടിലെ സ്ഥിരം സന്ദർഷകയായി ഞാൻ.
അവിടത്തെ വീടിനെ പറ്റിയും വീട്ടുകാരെ പറ്റിയും വാ തോരാതെ സംസാരിച്ചു ഉമ്മിച്ചി. എനിക്ക് ഒത്തിരി ഇഷ്ടമായി ഈ ഉമ്മിച്ചീനെ.
അവരുടേത് ഒരു കൂട്ട്കുടുംബമാ. കുറേ ആളുകൾ ഉണ്ട് അവിടെ. എല്ലാരേം മൂപ്പത്തി മിസ്സ്‌ ചെയ്യാനുണ്ട്. പ്രേത്യേകിച്ചു പുള്ളിക്കാരീടെ കെട്യോനെ. അതിന്റെ ഒരു ഫീൽ ഇപ്പൊ ഞമ്മക്കും അറിയാലോ.. ഉമ്മിച്ചിക്ക് ഒരു മോളേ ഉള്ളൂ ബാക്കി മൂന്നു ആൺകുട്ടികൾ.ഇത്രേം ദിവസം ആയിട്ടും കുഞ്ഞോനേ മാത്രം കാണാൻ പറ്റിയില്ല.
ഒരു ടൈമിംഗ് ഒക്കെ വെച്ചിട്ടാ ഞാൻ സാബിഉമ്മിച്ചിടെ അടുത്ത് പോണത്. ഇല്ലെങ്കി നമ്മുടെ ചക്കര ഉമ്മാക്ക് സങ്കടമാവൂലെ..
ഇടക്ക് കുറച്ച് ദിവസം ഞാൻ വീട്ടില് പോയി. പുതുപെരുന്നാളിന്. ഷാനുക്കയും കൂടെയാ പോകണ്ടേ. പക്ഷെ ഇക്ക ഇല്ലല്ലോ. ദിവ്യെടെ വീട്ടില് പോയി. ഇത് വരേ ചെല്ലാത്തതിന് കണക്കിന് കിട്ടി.
ചേട്ടായീടേം ചേച്ചിപ്പെണ്ണിന്റേം കല്യാണം 1 കൊല്ലം കഴിഞ്ഞിട്ടാണ്. ജാതകത്തിലെ എന്തോ പ്രശ്നം കാരണം. കുറച്ച് ദിവസം കുഞ്ഞോൻറേം ആമിടേം കൂടെ അടിച്ചു പൊളിച്ചിട്ടാ ഞമ്മള് തിരിച്ചു പോന്നത്. പാത്തു പിന്നെ നമ്മളെ തീറ്റിച്ചു തീറ്റിച്ചു എടങ്ങേറാക്കി.

ഇന്നെന്തോ ഷാനുക്കനെ വല്ലാതെ മിസ്സ്‌ ചെയ്യണു.
ഫോൺ എടുത്ത് നോക്കി. ഓൺലൈനിൽ ഉണ്ട് ഒരു മെസ്സേജ് അയച്ചു. എവിടന്ന് നോ റിപ്ലൈ.
പിന്നെ മെസ്സേജ് അയക്കാൻ പോയില്ല. അല്ലെങ്കിലും ഇപ്പൊ അധികം വിളിക്കാറില്ല. മെസ്സേജ് പോലും കുറവാണ്. ഈ ഷാനുക്ക എന്താ ഇങ്ങനെ. ഇനി ഞാൻ എല്ലാം ഒന്നേന്ന് തുടങ്ങണമല്ലോ. ആ വരട്ടെ ഇനി രണ്ട് മാസം കൂടി അല്ലേ ഉള്ളൂ. ശരിയാക്കി തരാട്ടാ….

അങ്ങനെ വീണ്ടും ദിവസങ്ങൾ എണ്ണി കാത്തിരുന്നു.
ഷാനുക്ക പോയിട്ട് ഇപ്പൊ 6 മാസം പൂർത്തിയായി. എന്നാണ് വരുന്നേന്ന് പറഞ്ഞില്ല.

എത്ര പെട്ടെന്നാ ദിവസങ്ങൾ കൊഴിഞ്ഞു പോയത്. ഷാനുക്ക പോയ അന്നത്തെ കാര്യങ്ങൾ എല്ലാം മനസ്സിലേക്ക് കടന്ന് വന്ന്. ആ ഒരൊറ്റ ദിവസത്തിലാ ഞാൻ ഇന്നും ജീവിക്കുന്നേന്ന് തോന്നി പോയി.

ഇക്കാനെ ആലോചിച്ചു കിടന്നപ്പോഴാ ന്റെ ഫോൺ അടിച്ചത്. നോക്കിയപ്പോ ഷാനുക്കയാ.

” ആയിഷാ. ഞാൻ നാളെ ഇവിടന്ന് പുറപ്പെടും. ”

” ഞാൻ ഇപ്പൊ ഓർത്തെ ഉള്ളൂ. ”

” ഞാൻ ഇപ്പൊ കുറച്ച് തിരക്കിലാണ്. വന്നിട്ട് സംസാരിക്കാം. എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട് ”

ഫോൺ കട്ട്‌ ചെയ്ത് ആള് പോയി. നെഞ്ചിടിപ്പ് വല്ലാതെ കൂടിയ പോലെ. എന്തോ ഒരു പേടി എന്നെ വന്ന് മൂടുന്നത് അറിയുന്നുണ്ടായിരുന്നു.
വീട്ടിൽ എല്ലാരും ഹാപ്പി. പിന്നെ ഒരു പെരുന്നാളിനുള്ള ഒരുക്കമായിരുന്നു.
നാളെയാണ് ഷാനുക്ക വരുന്നത്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു വന്നു. എത്ര നാളത്തെ കാത്തിരിപ്പാ. ഇനി ജീവിച്ചു തുടങ്ങണം. ഞാനും ന്റെ ചെക്കനും മാത്രമുള്ള കുറേ നല്ല നിമിഷങ്ങൾ സ്വന്തമാക്കണം.

അങ്ങെനെ കുറേ സുന്ദര സ്വപ്നങ്ങളും കണ്ട് ഞാൻ ഉറങ്ങി. വിധി എനിക്ക് വേണ്ടി കാത്ത് വെച്ചതറിയാതെ…………

( തുടരും )

ഹായ് ഫ്രണ്ട്സ് ഞമ്മളെ ഐഷുനെ എല്ലാർക്കും ഇഷ്ടപ്പെട്ടോ.. അഭിപ്രായങ്ങൾ അറിയിക്കണേ.

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6