Sunday, January 19, 2025
Novel

എന്നും രാവണനായ് മാത്രം : ഭാഗം 40

എഴുത്തുകാരി: ജീന ജാനകി

രാവിലെ പെട്ടിയും വട്ടിയുമെടുത്ത് ഞാൻ പടിയിറങ്ങി….. വിടപറയുകയാണോ….. ദിനേശന്റെ വീട്ടിന്റെ ഐശ്വര്യം…. ഞാനെന്തിനാ ഈ പാട്ട് പാടിയേ… പാട്ടറംപറ്റി ഞാൻ വിടപറയേണ്ടി വരരുതേ….. തിരികെ ബസിലാ പോയത്….. കെ.എസ്.ആർ.ടി.സി ടെ എ.സി ഒക്കെയുള്ള ഓറഞ്ച് ബസിൽ വിന്ഡോ സൈഡിലാണ് ഇരുന്നത്…. അധികം ആളൊന്നും ഇല്ലായിരുന്നു…. മേടിച്ച ചിപ്സും കൊറിച്ച് ഹെഡ്സെറ്റ് വെച്ച് പാട്ടും കേട്ടിരുന്നു…. കുറച്ചു കഴിഞ്ഞപ്പോഴേക്കും മഴ ആർത്തലച്ച് പെയ്തു….. ഫുൾ വോളിയത്തിൽ പാട്ട് വെച്ച് കേട്ടു…. 🎵 മഴനീർത്തുള്ളികൾ നിൻ തനുനീർ മുത്തുകൾ….🎵

വിൻഡോ ഗ്ലാസിൽ മഴത്തുള്ളികൾ വീണ് ചിതറി…. ജ്ജാതി ഫീലാട്ടോ….. ചൂട് ചായയും പരിപ്പുവടയും കൂടി ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനേ…. ഇടയ്ക്ക് എപ്പോഴോ മയങ്ങി…. തൃശൂർ എത്തുന്നതിന് തൊട്ടുമുമ്പ് ആണ് ഉണർന്നത്….. ഉച്ച കഴിഞ്ഞപ്പോൾ സ്നേഹതീരത്ത് എത്തി…. അവിടെല്ലാരും ഏതോ ക്ഷേത്രത്തിൽ പോകാനായി നിൽക്കുവാ….. ഞാനും രാജിയും രണ്ട് ദിവസം കണ്ണേട്ടന്റെ വീട്ടിലായിരിക്കും…. ഇത്തവണ ഞങ്ങൾ മാത്രല്ല…. ജിത്തുവേട്ടനും ഏട്ടന്റെ വൈഫും മോളും പുള്ളീടെ ചേച്ചിയുമൊക്കെ ഉണ്ട്…. മീനൂട്ടിയും പട്ടാളവും ജലജമ്മയുടെയൊക്കെ കൂടെ ക്ഷേത്രദർശനത്തിന് പോകും….. കഴിഞ്ഞ തവണത്തെ അനുഭവം കാരണം കടുവ കള്ള് മേടിച്ച് വയ്കാൻ പോണില്ല…. എന്തായാലും ഡ്രെസ്സും ലാപ്പും എടുത്തു രാജിയോടൊപ്പം അവിടേക്ക് പോയി…..

കടുവയെ കാണാൻ നെഞ്ച് തുടിക്കുന്നുണ്ടായിരുന്നു….. കാലുകൾ പായുകയായിരുന്നു….. രാജി ഗതികെട്ട് എന്നോട് ചോദിച്ചു…. “ടീ നിനക്ക് വിശക്കണുണ്ടോ….” “ഇല്ല…. എന്തേ…..” “നിന്റെ ഈ നടത്തം കണ്ട് ചോദിച്ചതാ…. നീ ഒളിംപിക്സിനൊന്നും പോണില്ലല്ലോ പ്രൈസടിക്കാൻ….” “നിന്റെ കേട്ടായി അല്ലേടീ എന്റെ പ്രൈസ്…. അങ്ങേരെ ഞാനൊന്നു കണ്ടോട്ടെ…..” “അയ്യോടീ….. എന്നെ കാണാത്തതിന്റെ വല്ല സങ്കടവും ഉണ്ടാർന്നോ ഉണ്ണിയാർച്ചയ്ക്…..” “നിന്റെ മരമോന്ത ഞാൻ എന്നും വീഡിയോ കാളിൽ കാണുന്നതല്ലേ…. ഇങ്ങേരെ ഞാൻ പോയ ദിവസം കണ്ടതാ….” “ഉവ്വ…. ഞാനൊന്നും പറയുന്നില്ലേ….” നടന്ന് നടന്ന് വീടെത്തി…. ഗേറ്റ് തുറന്നതും കണ്ടു…. കണി…. കണിയേ…. കടുവയുടെ പിന്നാമ്പുറം…

ബുള്ളറ്റ് തുടയ്ക്കുവാ…. ഷർട്ട് ഇട്ടിട്ടില്ല… ഇങ്ങേരെന്താ ശരപഞ്ചരത്തിലെ ജയന് പഠിക്കുവാണോ…. മനുഷ്യന്റെ കൺട്രോൾ കളയാൻ….. രാജി – ചേട്ടായി…. ക്ലാ…. ക്ലാ…. ക്ലീ… ക്ലീ…. കടുവ തിരിഞ്ഞു നോക്കി…. മുറ്റത്തൊരു ചക്കി….. പക്ഷേ അങ്ങേരെന്നെ നോക്കിയത് പോലുമില്ല…. കണ്ണൻ – രാജി…. നീ വന്നോ…. അവരൊക്കെ പോകാൻ റെഡിയായോ… രാജി – ആയി…. കുറച്ചു കഴിയുമ്പോൾ ഇങ്ങോട്ട് വരും….. കണ്ണൻ – നിനക്ക് അവരോടൊപ്പം വന്നാൽ പോരായിരുന്നോ…. രാജി – അവിടെ ഇരുന്നിട്ട് ബോറടിച്ചു… അതാ ഞങ്ങളിങ്ങ് വന്നത്….. കണ്ണൻ – മ് ശരി…. അങ്ങേരതും പറഞ്ഞു അകത്തേക്ക് കേറിപ്പോയി….. “ടീ…….” “എന്താടീ…..” “എന്നെ നിനക്ക് കാണാമോ…..” “എനിക്കെന്താ തിമിരം ഉണ്ടോ നിന്നെ കാണാതിരിക്കാൻ……”

“എന്നെ ഒന്ന് നുള്ളിയേ…..” “എന്ത് പ്രാന്താടീ നിനക്ക്….” “ഞാൻ ആവിയൊന്നുമല്ലല്ലോ…. പിന്നെന്താടീ നിന്റെ കേട്ടായിക്ക് എന്നെ ഒന്ന് നോക്കിയാൽ…..” “അതിനെന്നോട് ചാടീട്ടെന്താ കാര്യം….” “നിന്റെ ചേട്ടായി അല്ലേ…. അപ്പോ നീ തന്നെ കേൾക്കണം…… കാട്ടാളന് ഞാൻ വെച്ചിട്ടുണ്ട്…..” ചാടിത്തുള്ളി അകത്തേക്ക് പോയി….. ********** ബുള്ളറ്റ് തുടയ്ക്കുന്ന സമയത്താ ചക്കിയും രാജിയും കൂടി വന്നത്… അവരെ ബുള്ളറ്റിന്റെ കണ്ണാടിയിൽ കൂടി ഞാൻ കണ്ടിരുന്നു…. എത്ര ദിവസം കഴിഞ്ഞാ പെണ്ണിനെ നേരിട്ട് കാണുന്നത്…. ഓടിച്ചെന്നു കെട്ടിപ്പിടിച്ചു നെഞ്ചോട് ചേർക്കാൻ തോന്നിയെങ്കിലും ആ മോഹം കഷ്ടപ്പെട്ട് നിയന്ത്രിച്ചു…. അവളുടെ നോട്ടം എന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുംപോലെ….. ഇങ്ങനെ നോക്കല്ലേ പെണ്ണേ…. രാജിയോട് ഞാൻ സംസാരിക്കുമ്പോഴും എന്റെ നേരെ നീളുന്ന അവളുടെ നോട്ടത്തെ ഞാൻ അവഗണിച്ചു….

സങ്കടവും ദേഷ്യവും ഒക്കെ നിറഞ്ഞ് നിൽക്കുന്ന പെണ്ണിനെ കണ്ടെന്റെ മനസ് നിറഞ്ഞു…. എല്ലാവരും പുറപ്പെട്ടു…. രാജിയും വല്യേട്ടന്റെ പെണ്ണും അവന്റെ ജിത ചേച്ചിയും ചക്കിയും അടുക്കളയിലാണ്…. പാചകപരീക്ഷണം…. പരീക്ഷിച്ച് കൊല്ലോ എന്ന് കണ്ടറിയാം…. ആദ്യം വല്യേട്ടനെക്കൊണ്ട് കഴിപ്പിക്കാം…. പുള്ളിയാണ് ആസ്ഥാന ടെസ്റ്റർ….. സച്ചുവും വല്യേട്ടനും സിനിമ കാണുന്നു…. ഞാൻ കിടുക്കാച്ചിയേം മടിയിൽ വച്ച് ഹാളിൽ ഇരുന്നു…. ചക്കീടെ ലാപ്ടോപ് ഓൺ ആക്കി ടീപ്പോയിൽ വച്ചിരുന്നു… അതിൽ ഗെയിം ഒക്കെ ഉണ്ടെന്ന് അവള് പറയുന്നത് കേട്ടു… വെറുതെ ഓരോന്ന് ഓപ്പൺ ചെയ്തു നോക്കി… ഒരു ഫോൾഡറിൽ കടുവ എന്ന് സേവ് ചെയ്തിരിക്കുന്നത് കണ്ടു….

ഞാൻ ആ ഫോൾഡർ ഓപ്പണാക്കി…. കണ്ട് കണ്ണ് തള്ളിപ്പോയി…. എന്റെ പല പോസുകളിലുള്ള ഫോട്ടോസും ഉണ്ട്….. ഇതൊക്കെ ഇവളെപ്പോ എടുത്തോ എന്തോ…. കയ്യീലെപ്പോഴും ഫോൺ കാണുമല്ലോ…. മറ്റൊരു ഫോൾഡറിൽ അവളുടെ ഫാമിലി ഫോട്ടോ… ചക്കീടെ കുഞ്ഞിലേയുള്ള ഫോട്ടോയും കണ്ടു…. കവിളൊക്കെ വീർപ്പിച്ച്…. എന്ത് ക്യൂട്ടായിരുന്നുവെന്നോ… എനിക്ക് ചിരി വന്നു… ബാക്ക് അടിച്ചിറങ്ങിയ ശേഷം കോഴിമുട്ട പിടിക്കുന്ന ഗെയിമെടുത്തു…. മുട്ട വീഴുന്നു…. കുട്ടയും കൊണ്ടോടുന്നു…. കിടുക്കാച്ചിക്ക് അതിഷ്ടായി… പിന്നെ കുറച്ചു നേരം കഴിഞ്ഞ് എല്ലാവരും ആഹാരം കഴിക്കാൻ ഇരുന്നു…. ഫുഡ് ഒക്കെ കൊള്ളാർന്നു…. വർത്താനം പറഞ്ഞ് കഴിഞ്ഞു കിടന്നപ്പോൾ പതിനൊന്നു മണി ആയി….

രാജിയും ചക്കിയും ഒരുമിച്ചാണ് കിടന്നത്…. പതിനൊന്നര കഴിഞ്ഞപ്പോൾ ഫോണിൽ മെസേജ് വന്നു…. ഇവളെന്തിനാ അടുത്ത റൂമില് കിടന്നിട്ട് മെസേജ് ഇടുന്നത്…. “കണ്ണേട്ടാ…. ഉറങ്ങിയോ…..” “ഇല്ല…. തലേം കുത്തി നിക്കുവാ….” “അയ്യേ…. മുണ്ടുടുത്തിട്ടോ….” “നിനക്ക് ഉറക്കം ഒന്നൂല്ലേ…. പാതിരാക്കോഴിയെ പോലെ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കരുത് കേട്ടോ….” “കാര്യായിപ്പോയി…. നിങ്ങൾക്ക് എന്നെ ഒന്ന് നോക്കാൻ പോലും സമയമില്ലല്ലോ…” “എനിക്ക് നിന്റെ മോന്തേൽ നോക്കാൻ തോന്നീല….” “എന്റെ മോന്ത അത്രയ്ക് മോശാണോ…” “പിന്നെ…. കണ്ടാൽ ഈ മോന്തേന്ന് കാലെടുക്കാൻ തോന്നോ….” ” ദേ എനിക്ക് ചൊറിഞ്ഞ് വരണുണ്ട്…” “തൊണ്ടാണ് ബെസ്റ്റ്…. ചൊറിച്ചിൽ മാറും…..” “അത് നിങ്ങൾ ഉരച്ചാൽ മതി…. ഇപ്പോ മെസേജ് ഇട്ടത് ഒരു കാര്യത്തിനാ…..” “എന്താ…..” “എനിക്ക് നിങ്ങളെ കാണണം….”

“ഇത്രേം നേരം നീ കണ്ണുമടച്ചാണോ നിന്നത്…..” “അതല്ല…. ഇപ്പോ കാണണം….” “കുറച്ചു മുന്നേ കണ്ട മോന്ത തന്നെയാ…. തലയൊന്നും വെട്ടിമാറ്റിയിട്ടില്ല….” “തമാശിക്കല്ലേ…. ഞാൻ ദേ അങ്ങോട്ട് വരുവാ….” “എങ്ങോട്ട്…. നിനക്കെന്താടീ ബോധമില്ലേ….” “ഞാൻ വരും വരും വരും…. മര്യാദയ്ക്ക് എന്നോട് വന്ന് മിണ്ടിക്കൂടാർന്നോ…. അതിനുള്ള ശിക്ഷ ആയിട്ട് കൂട്ടിക്കോ….” അതും പറഞ്ഞു പെണ്ണ് ഓഫ്‌ലൈൻ ആയി…. തലയ്ക്കു വെളിവില്ലാത്ത ഈ പൂതന ഇനി എന്ത് ചെയ്യാൻ പോകുന്നോ എന്തോ…. ഇവളിതെന്തിന്റെ കുഞ്ഞാ… എന്റെ ഉറക്കം പോയി…. *********** ഒരു സമാധാനവും ഇല്ലാതെയാണ് ചക്കി കണ്ണന് മെസേജ് ഇട്ടത്…. ഇത്രേം നേരം മൈൻഡ് ചെയ്യാതെ ഇരുന്നതിനുള്ള ശിക്ഷ….. രാജി ആനകുത്തിയാൽ അറിയാത്ത ഉറക്കം… അതും പോരാതെ ചെവിയിൽ ഹെഡ്സെറ്റും…..

ഇനി കിടന്നു അലറിയാലും അവളറിയില്ല…. (തനിക്ക് ഞാൻ കാണിച്ചു തരാടോ കള്ളക്കടുവേ…. ഒരു മുറൈ വന്ത് പാർ കടുവേ…. എൻ മനം നീയറിന്തായോ…. തോം….. തോം….. തോം….. ഹാ….ഹാ….. കാപ്പല് മയ്യത്തോം….. -ചക്കി ആത്മ) അങ്ങനെ നമ്മുടെ ചക്കി അടി വെച്ചടി വെച്ച് നടക്കുകയാണ്…. അന്ന നട വേണോ…. അല്ലേലും ഈ ഇരുട്ടത്ത് അന്ന നടന്നാലും ആമിന നടന്നാലും ഒരേ നടയാ….. ഇരുട്ടല്ലേ….. ഇരുട്ട് പേടി ആയോണ്ട് കയ്യിൽ മൊബൈലിന്റെ ഫ്ലാഷും അടിച്ചു നടക്കുവാ…. ഏതാണ്ട് കൊള്ളിപ്പിശാചിനെ പോലെ…… രാത്രി ശുഭരാത്രി…. ഇന്ന് കടുവയ്ക് ശിവരാത്രി… തട്ടിത്തടഞ്ഞ് വീഴല്ലേ…. വെള്ളക്കളർ ലോംഗ് ടോപ്പും ബ്ലാക്ക് പാവാടയും ആയിരുന്നു ചക്കീടെ വേഷം…. മുടി അഴിച്ചിട്ടിരിക്കുന്നു…. ഹാളിന്റെ നടുവിലെത്തി…. ഇറങ്ങിയ ധൈര്യം ഇപ്പോ ഇല്ല….

ഉള്ളതും ഇല്ലാത്തതുമായ എല്ലാ ദൈവങ്ങളേയും വിളിച്ചുകൊണ്ട് ചക്കി നടന്നു…. ഇതേ സമയം ജിത്തുവിന് വല്ലാത്ത ദാഹം…. ജഗ്ഗിൽ നോക്കുമ്പോൾ വെള്ളമില്ല…. അടുക്കളയിൽ പോകാനായി ഇറങ്ങി…. റൂമിൽ ലൈറ്റ് ഇട്ടു… അടുക്കളയിൽ എത്താൻ ആ നേർത്ത വെളിച്ചം മതി….. ചക്കി അടുത്ത സ്റ്റെപ്പ് വച്ചപ്പോഴാണ് ഡോർ തുറന്നു വരുന്നത് കണ്ടത്… വല്ല മറുതയുമാണോ എന്തോ…. പേടിച്ചു സോഫയ്ക് പിന്നിലൊളിച്ചു….. നോക്കുമ്പോൾ ജിത്തു ഉറക്കച്ചടവോടെ ഇറങ്ങി അടുക്കളയിൽ പോകുന്നു…. (ഇങ്ങേർക്ക് ഉറക്കമൊന്നൂല്ലേ…. -ആത്മ) ആരും കാണാതെ വേഗം കടുവയുടെ റൂമിൽ പോകാൻ ഒരുങ്ങവേ തിരിച്ചു വരുന്ന ജിത്തുവിനെ കണ്ടു….. ജിത്തു ചക്കിയേയും… പക്ഷേ പുള്ളിക്ക് മനസ്സിലായില്ല….. ആകെ കണ്ടത് മുടി അഴിച്ചിട്ടൊരു രൂപം… വെള്ള ഡ്രസ്സ്….

പാവാട കറുപ്പായതിനാൽ കാണാൻ പറ്റിയിരുന്നില്ല…. ഒരു നിമിഷം ഒന്ന് നോക്കിയ ശേഷം ജിത്തു പേടിച്ചു അടുക്കളയിലേക്ക് ഓടി…. “അയ്യോ കാലില്ലാത്ത യക്ഷി…..” ജിത്തൂന്റെ വിളി കേട്ട് കണ്ണൻ നടുങ്ങി…. കണ്ണൻ – ദൈവമേ ഈ പെണ്ണ് ഇന്ന് എല്ലാം കുളമാക്കും….. കണ്ണൻ പുറത്തേക്ക് ഇറങ്ങി… ചക്കി അമ്പരപ്പ് മാറാതെ നിക്കുവാ…. പതിയെ അവളുടെ അടുത്തേക്ക് ഓടി… കണ്ണൻ – ടീ….. ഇങ്ങോട്ട് വാടീ…. ചക്കി – കണ്ണേട്ടാ…. വല്യേട്ടൻ ഏതോ യക്ഷിയെ കണ്ടെന്ന്…. കണ്ണൻ – ആ ബെസ്റ്റ്…. നിന്നെ കണ്ടാ അലറി വിളിച്ചത് പൊട്ടി…. ഇങ്ങോട്ട് വാടീ എരണം കെട്ടവളേ…. കണ്ണൻ അവളേം വലിച്ചോണ്ട് ഓടാൻ നേരം ചെന്നു നിന്നത് തിരിച്ചു ഓടി വന്ന ജിത്തുവിന്റെ മുന്നിൽ…. ജിത്തു – അയ്യോ ചുടലമാടൻ യക്ഷിയേം കൊണ്ട് ഓടുന്നേ…. ജിത്തു തിരികെ ഓടി റൂമിൽ കേറി… “ടീ രജനീ…. എണീക്ക് മാടനും യക്ഷിയും…”

“ഇങ്ങേരെ ഞാൻ…..” “ടീ ഞാൻ കണ്ടു ഞാനേ കണ്ടുള്ളൂ… ഇന്ന് വെള്ളിയാഴ്ച അല്ലേ….. “എന്താ മനുഷ്യാ…. പാതിരാത്രി എണീറ്റ് നവ്യാ നായർ കളിക്കുന്നോ… ദേ മര്യാദയ്ക്ക് കിടന്നോ…. ഇല്ലേൽ ഞാൻ ചവിട്ടി വെളിയിൽ കളയും…..” അവസാനം ജിത്തു തലയിൽ പുതപ്പും മൂടി നാമവും ജപിച്ച് കിടന്നു…. ********* ഈ സമയം കണ്ണേട്ടൻ എന്നെ റൂമിലേക്ക് കയറ്റി വാതിലടച്ചു…. “ടീ നിന്റെ ഉദ്ദേശം എന്താ….” “ദുരുദ്ദേശം….” “പാതിരാത്രി ഒരു അന്യപുരുഷന്റെ റൂമിൽ ഇങ്ങനെ കയറാമോ….” “ഏതന്യ പുരുഷൻ… നിങ്ങളെ ഞാൻ എന്റെ കെട്ട്യോനാക്കി കഴിഞ്ഞല്ലോ…” “നിനക്ക് തലയ്ക് പ്രാന്തുണ്ടോ പെണ്ണേ…” “ആ ഉണ്ട്….. എന്തേ…” “ഒന്നിറങ്ങിപ്പോടീ……” “അങ്ങനെ ചുമ്മ ഇറങ്ങിപ്പോവാൻ പറഞ്ഞാൽ ഇറങ്ങിപ്പോകാനൊന്നും പറ്റൂല്ല…..” “പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റിവിറ്റിയും വേണമായിരിക്കും…..”

“എനിക്കൊരു കുറ്റീം വേണ്ട…. പറ്റുവാണേൽ ഒരുമ്മ താ……” “ഓഹോ അങ്ങനാണോ…..” “ആഹാ അങ്ങനെതന്നാ…..” “എങ്കിൽ ഇങ്ങോട്ട് ചേർന്ന് നിന്നേ…..” ദേവ്യേ….. ഒരു ഫ്ലോയിൽ പറഞ്ഞതാ…. പണിയായോ…. “ഞാ….. ഞാൻ വെ…. വെറുതെ പറഞ്ഞതാ…..” “നിനക്കെന്താ വിക്കുണ്ടോ….” “ഇല്ല….” “ഹാ….. നീയിങ്ങോട്ട് നിക്ക്….” “എന്തിന്…..” “നിനക്ക് ഉമ്മ വേണ്ടേ…” “വേ…. വേണ്ട….” “അങ്ങനെ പറയരുത്…. നീ ഒത്തിരി ആഗ്രഹിച്ചു ചോദിച്ചതല്ലേ….” ഞാൻ പുറകിലേക്ക് നടന്ന് ചുമരിലേക്ക് ചാരി….. കണ്ണേട്ടൻ എന്റെ തൊട്ടടുത്തേക്ക് ചേർന്ന് നിന്നു…. ആ ചുടു നിശ്വാസം എന്റെ മുഖത്തേക്ക് അടിച്ചു…. നെഞ്ച് പെരുമ്പറ മുഴക്കി…. രോമകൂപങ്ങൾ എണീറ്റു നിന്നു…. വിയർപ്പ് കണങ്ങൾ പൊടിഞ്ഞു…

കൈകൾ ടോപ്പിൽ മുറുകെപ്പിടിച്ചു… ശ്വാസം പോലും വിലങ്ങി ഞാൻ നിന്നു…. കണ്ണുകൾ തമ്മിൽ ഇടഞ്ഞു…. ആ മുഖം എനിക്ക് നേരെ താഴ്ന്നുവന്നു… ഞാൻ കണ്ണുകളടച്ചു… നേർത്തൊരു കുളിർകാറ്റ് പോലെ കണ്ണേട്ടന്റെ ശ്വാസം എന്റെ മുഖത്തേക്ക് അലയടിച്ചു…. പതിയെ കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ണേട്ടൻ എന്നെ നോക്കി നിൽക്കുന്നുണ്ട്…. ശ്ശെ….. ഉമ്മ മിസ്സായി…. ഇങ്ങേരെന്തിനാ ഇങ്ങനെ നോക്കുന്നേ…. “എന്താ നോക്കുന്നേ….” “നിനക്ക് ഇതിനുള്ള മറുപടി തിങ്കളാഴ്ച വൈകുന്നേരം തരാം ഞാൻ…. അതുവരെ എന്റെ കുഞ്ചുംനൂലി ഒന്ന് ക്ഷമിക്ക്…. ഇപ്പോ പോയിക്കിടന്ന് ഉറങ്ങാൻ നോക്ക്…” “അതേ…. എനിക്ക്….” “എന്താടീ കാര്യം പറ….” “എന്നോടെന്താ പ്രേമം വരാത്തത്….” “എടീ മറുതേ…. പാതിരാത്രി മനുഷ്യർക്ക് വരുന്ന ഒരേ ഒരു സാധനം ഉറക്കമാണ്…. ചിലപ്പോൾ പ്രേതവും വരും….”

ഓഹ്…. കാലൻ ഉള്ള ധൈര്യം കൂടി കളയും…… വയറ് കാളാൻ തുടങ്ങി… ആ വികാരം എന്നിലും ഉടലെടുത്തു… വിശപ്പ്….. “അതേ……” “ഇനിയെന്താ……” “എനിക്ക് വിശക്കണു…….” “നേരത്തേ ഇരുന്നു ഉരുട്ടി വിഴുങ്ങണത് കണ്ടല്ലോ…. അവിടെ വല്ലതും ബാക്കി വച്ചിട്ടുണ്ടോ…..” “ഇല്ല…. അതേ…. എനിക്ക് ടെൻഷൻ വരുമ്പോൾ വിശക്കും…. എനിക്കെന്തേലും കൊണ്ട് താ…..” “ഏത് നേരത്താണോ നിന്നെ ഇങ്ങോട്ട് പിടിച്ചു കയറ്റാൻ തോന്നിയത്… നടക്ക് ഇങ്ങോട്ട്…. നീ പേടിപ്പിച്ചത് കാരണം ഇനി വല്യേട്ടനെ പുറത്തേക്ക് കാണൂല…. ബാക്കി ഒന്നും പോത്ത് കുത്തിയാലും എണീക്കാൻ പോണില്ല… നടക്കിങ്ങോട്ട്…” കണ്ണേട്ടന്റെ പിന്നാലെ നടന്നു ഞാനും… അടുക്കളയിൽ ചെന്നു…. അവിടെ സ്ലാബിന്റെ താഴെയായി പഴക്കുല വച്ചേക്കുന്നത് കണ്ടു…. “ദേ…. വേണ്ടത് എടുത്തു കഴിക്ക്….” ഞാൻ ഓരോന്നായി നോക്കി…. “ടീ നീ അതിന്റെ സൗന്ദര്യം നോക്കുവാണോ…..” “ഇതിന് കളറില്ല കണ്ണേട്ടാ….” “കുറച്ചു മഞ്ഞൾപ്പൊടി തേക്ക്…. അവളുടെ ഒരു കളറ്…. അതില് വല്ല ചൊറി പിടിച്ചതും ഉണ്ടോന്ന് നോക്ക്…

അതാ നിനക്ക് ബെസ്റ്റ്….” ഹും അങ്ങേരെ നോക്കി കൊഞ്ഞനം കുത്തിയിട്ട് ഞാൻ രണ്ടെണ്ണം കഴിച്ചു… കുറച്ചു വെള്ളവും കുടിച്ചിട്ട് കണ്ണേട്ടനെ പോയി തോണ്ടി… “നോക്കൂ…. നോക്കൂ….” “ഞാനെന്താടീ നോക്കുകുത്തി ആണോ…. ഇരുന്നു തോണ്ടാതെ കാര്യം പണ….” “എന്നെ റൂം വരെ കൊണ്ടാക്കോ….” “ഇങ്ങോട്ട് ചാടി വരാൻ ധൈര്യം ഉണ്ടാർന്നോ….” “അത് കണ്ണേട്ടനെ കാണാനുള്ള ആവേശത്തിൽ ചാടിയതാ…. പ്ലീസ്….” “മ്…. ദേ ഇന്നത്തോടെ നിർത്തിക്കോണം ഈ രാത്രി സഞ്ചാരം… കേട്ടല്ലോ… ഇനി ആവർത്തിച്ചാൽ വീണ്ടും എന്റെ കരപ്പാട് നിന്റെ തിരുമുഖത്ത് വീഴും…. അത് വേണോ….” “വേണ്ട….” “എങ്കിൽ നടക്ക്….” ഞാൻ കണ്ണേട്ടനോടൊപ്പം നടന്നു…. റൂമിലേക്ക് കയറിയപ്പോൾ ഞാനൊരു ഫ്ലയിംഗ് കിസ് കൊടുത്തു ഡോറടച്ചു…. ഇല്ലേൽ അങ്ങേരെന്നെ പഞ്ഞിക്കിട്ടേനേ… എന്തായാലും തിങ്കളാഴ്ച എനിക്ക് ഉത്തരം തരുമല്ലോ…. അത് മതി…. പിന്നെ രാജിയേയും കെട്ടിപ്പിടിച്ചു ഉറങ്ങി…. (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 39