എന്നും രാവണനായ് മാത്രം : ഭാഗം 39

Spread the love

എഴുത്തുകാരി: ജീന ജാനകി

ആരും പേടിക്കേണ്ട… എനിക്ക് മ്യാരകരോഗം ഒന്നൂല്ല… ചെന്നിക്കുത്ത്…. മൈഗ്രേൻ എന്ന് സായിപ്പ് പറയും…. സംഗതി അതി കഠിനമായ തലവേദനയാണ്…. എങ്ങനൊക്കെയോ ബാഗിൽ തപ്പി ടാബ്‌ലറ്റ് കഴിച്ച് ബെഡിലേക്ക് വീണു…. അതിന്റെ എഫക്ടിൽ നന്നായി ഉറങ്ങി….. പിറ്റേദിവസം പറന്ന് വന്ന് മുതുകത്ത് വീണ തുടുപ്പ് കണ്ടപ്പോളാണ് നേരം വെളുത്തു എന്ന് എനിക്ക് മനസിലായത്… പോരാളി കലിപ്പിലാണ്…. വല്ലപ്പോഴുമാണ് വീട്ടിൽ വരുന്നത്…. ഒരേയൊരു പെൺതരിയല്ലേ ഉള്ളൂ…. കുറച്ചു ഉറങ്ങിക്കോട്ടേ എന്ന് വിചാരിച്ചൂടേ….. ങേഹേ…..

“എന്താ അമ്മി….. ഞാൻ വല്ലപ്പോഴും അല്ലേ വരുന്നേ… കുറച്ചു നേരം കൂടി കിടന്നോട്ടേ….” “ഇപ്പൊ തന്നെ ഉച്ചയാവാറായി…. എന്നിട്ടും അവളുടെ ഉറക്കം തീർന്നില്ല….” ദേവ്യേ…. ഉച്ചയോ….. ഫോണെടുത്തു നോക്കുമ്പോൾ അടിപൊളി…. സമയം രാവിലെ പത്തര കഴിഞ്ഞു…. എന്റെ ഭാഗ്യത്തിനാകും തുടുപ്പ് തന്നെ പോരാളിക്ക് കിട്ടിയത്…. അല്ലെങ്കിൽ ഈ ഉറക്കത്തിന് മിനിമം ഒരു ചപ്പാത്തിപ്പലക എങ്കിലും ലക്ഷ്യം കണ്ടേനേ…. ഇളിച്ചോണ്ട് റൂമിന് പുറത്തേക്ക് പോകാനിറങ്ങി…. “അല്ല…. എങ്ങോട്ടാ…..” “ചായ കുടിക്കാൻ…..” “അതിന് പല്ലൊന്നും തേക്കണ്ടേ….” “വോ….. മറന്ന് പോയി…..” അമ്മ നെഞ്ചിലും കൈ വച്ചു തട്ടകത്തിലേക്ക് യാത്ര പോയി പുതിയ പാചക പരീക്ഷണത്തിന്….

ഞാൻ ഒന്ന് ഫ്രഷായി കടുവയ്കൊരു ഗുഡ് മോണിംഗ് മെസേജ് അയച്ച ശേഷം ഹാളിലേക്ക് പോയി…. അച്ഛയുടെ ഇളയവാഴ സോഫയിൽ ഇരിക്കണുണ്ട്… പത്രത്തിൽ തലയും കുമ്പിട്ടു കിടക്കുവാ….. ഞാൻ ഒന്ന് ചുമച്ചപ്പോൾ തല പൊക്കി എന്നെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് വീണ്ടും അവൻ കുമ്പിടാൻ തുടങ്ങി… കുമ്പിട്ട് കുമ്പിട്ടു കുമ്പിടി ആകാതിരുന്നാൽ മതി…. ബ്ലഡീ കാട്ടുവാസി….. “അമ്മീ….. എനിക്കൊരു ചായ ഉമ്മറത്തേക്കെടുത്തോ….” “ഫ! നിന്റെ കയ്യിലെന്താടീ മൂദേവീ…. വേണേൽ വന്ന് മോന്തീട്ട് പോ….

ഇല്ലേൽ ഞാനെടുത്തു കാടിയിലിടും….” ശ്ശെടാ…. എന്നെ വല്ല തവിടും കൊടുത്തു മേടിച്ചതാണോ…. ഇമ്മാതിരി ആട്ടൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ…. പിന്നെ എന്റെ പ്രവൃത്തി കണ്ടാൽ മരിച്ചവർ എണീറ്റ് നിന്ന് തല്ലും…. എല്ലാം ഞാൻ ഓർക്കണ്ടേ…. യുദ്ധം ചെയ്യുന്നത് അംഗഭംഗത്തിന് കാരണമാകുമെന്നുള്ളതിനാൽ അടുക്കളയിലേക്ക് ചലോ…. ആഗേ മൂഠ് പീഛേ മൂഠ്…. മുട്ടി മുട്ടി അവിടെത്തി…. മേരി മാ കാ കണ്ണുകളെ നോക്കാതെ വേണ്ടത് എടുത്തോണ്ട് ഞാൻ പുറത്തേക്ക് ജായ…..

ഇത്രേം നേരായിട്ടും എത്തി എന്നൊരു മെസേജ് ഇട്ടതല്ലാതെ ഒരനക്കവും ഇല്ല…. ഇവൾക്ക് ഒന്ന് വിളിച്ചാൽ എന്താ…. അങ്ങോട്ട് എന്റെ പട്ടി വിളിക്കും….. അവിടെ ചെന്ന് എല്ലാരേം കണ്ടപ്പോൾ നമ്മളെയൊക്കെ മറന്നു കാണും….. എനിക്കെന്താ അവള് വിളിച്ചില്ലെങ്കിൽ… ഫോൺ എടുത്തു നോക്കി നോക്കി വെളുപ്പിന് എപ്പഴോ ഉറങ്ങിപ്പോയി…. രാവിലെ എണീറ്റപ്പോൾ ഫോണിൽ മെസേജ് നോട്ടിഫിക്കേഷൻ കിടന്നു…. നോക്കുമ്പോൾ മഹാറാണി മെസേജ് ഇട്ടിരിക്കുവാ…. ഒരു ഗുഡ് മോണിംഗ്…. കണ്ടപ്പോൾ ചെറിയ സന്തോഷം ഒക്കെ തോന്നി….

എങ്കിലും ഒരു കുശുമ്പ്…. അല്ലെങ്കിൽ നാട്ടിലെ പട്ടീടേം പൂച്ചേടേം വരെ വിശേഷം പറയുന്നവൾക്ക് ഇന്ന് മിണ്ടാട്ടം മുട്ടി ഇരിക്കുവല്ലേ….. മെസേജിന് മറുപടി ആയിട്ട് ഒരു പുച്ഛം അയച്ചു കൊടുത്തു…. ഓൺലൈനിൽ നിന്നും പോയി…. നീ തിരിച്ചു വരുമല്ലോ…. ഇതിനൊക്കെ അപ്പോൾ ഞാൻ തരാം കേട്ടോ….. ഞാനും പുറത്തേക്ക് പോയി…. *********** കുറച്ച് നേരം കഴിഞ്ഞ് റൂമിലേക്ക് പോയപ്പോൾ കടുവയുടെ മെസേജ് കണ്ടു…. രാവിലെ തന്നെ പുച്ഛിച്ചു കളിക്കുവാ…. ശ്ശെടാ എന്റെ മോന്ത അത്രയ്ക് ദാരിദ്ര്യം ഉള്ളതാണോ…. തിരിച്ചൊരു ഉമ്മയുടെ സ്മൈലിയും ഇട്ട് കുറച്ച് ബിസിയാ എന്നും പറഞ്ഞു പുറത്തേക്ക് പോയി….

പിന്നെ ഫുൾ തിരക്കോട് തിരക്ക്…. അന്നത്തെ ദിവസം മുതൽ ഞാനും പ്രജിയും അച്ചുവിന്റെ റൂമിലേക്ക് ചേക്കേറി…. ഇതിനിടയിൽ കടുവയ്ക് ഇടയ്ക്കിടെ മെസേജും കൊടുത്തു… പിന്നെ കുറേ സെൽഫി സ്റ്റാറ്റസ് കടുവയ്ക് മാത്രം കാണുന്ന രീതിയിൽ… കല്യാണമായോണ്ട് അച്ചൂന് ഭയങ്കര വൃത്തിയാ….. ഞാനും പ്രജിയും മുഖാമുഖം നോക്കി അന്തം വിട്ടു നിന്നു…. വേറൊന്നുമല്ല…. ഒരു നേരം കുളിക്കാത്തവൾ രണ്ടും മൂന്നും തവണ ഇഞ്ചയൊക്കെയിട്ട് ഉരച്ച് കുളിതന്നെ…. കുറച്ചൂടെ വെളുത്താലോ എന്ന് കരുതിക്കാണും…… പ്രജി – ടീ…. ഇന്ന് റിസപ്ഷനാ…. നാളെയാ കല്യാണം…. ഈ ഉരപ്പ് ഇന്നെങ്ങാണും തീരോ…..

ഞാൻ – തൊണ്ടാ ബെസ്റ്റ്….. ഇനിയും ഉരച്ചാൽ തൊലി കൂടി പോകും…. അച്ചു – ടീ തലയിൽ തേക്കാൻ ഉള്ള കണ്ടീഷണർ ഒക്കെ എവിടെ…. പ്രജി – അതിലും നല്ലൊരു സാധനം ഉണ്ട്…. അച്ചു – അതെന്താ…. പ്രജി – കാടിവെള്ളം….. ഛേ….. കഞ്ഞിവെള്ളം…. അച്ചു – ഇവിടെ കാണുമല്ലോ….. ഞാൻ – അത് നിന്റെ ഇളയ മരവാഴ ആരതി കലത്തിൽ തലയിട്ട് മോന്തുന്നത് കണ്ടു….. അച്ചു – വന്ന് വന്ന് ഈ വീട്ടിൽ ഒരിറ്റ് കഞ്ഞിവെള്ളം പോലും തരാൻ ആരൂല്ലേ…. ഞാൻ – ഒന്നെണീറ്റ് വാടീ… കുറേ നേരം ആയല്ലോ…. ആന ആറിൽ കിടക്കുന്ന പോലെ വെള്ളത്തിൽ കിടക്കുന്നു… ഒരുങ്ങാൻ സമയം കിട്ടില്ല കേട്ടോ…. അച്ചു –

ശ്ശൊ…. ഞാനത് മറന്നു…. ടീ നീയൊക്കെ ഫുഡാൻ ഇരിക്കുമ്പോൾ എന്നെക്കൂടി വിളിക്കണേ….. സ്വന്തം കല്യാണത്തിന് ആഹാരം പോലും കഴിക്കാൻ പറ്റില്ല…. പ്രജി – ഞങ്ങൾ ഇടയ്ക്കിടെ ഇരുന്ന് കഴിക്കും… അച്ചു – അപ്പോഴൊക്കെ എനിക്കൂടെ വായിൽ വെച്ച് തരണേ…. ഭയങ്കര വിശപ്പാ…… അങ്ങനെ ഞങ്ങളൊക്കെ ഒരുങ്ങാൻ പോയി…. പിന്നെ നാട്ടുകാർ വരുന്നു… അച്ചു ചിരിക്കുന്നു…. നാരങ്ങ കൊടുക്കുന്നു…. ആകെ ഒരു ബഹളം…. ഈ നാട്ടിൽ ഇതിനും മാത്രം ആളുകളൊക്കെ ഉണ്ടോ… അവൾ ചിരിച്ചു മറിയുന്നുണ്ട്… ആരെ കണ്ടിട്ടാണോ എന്തോ…. അപ്പുറത്തെ വീട്ടിലെ ആൾക്കാരെ പോലും നേരേ കാണാത്തവളാ….

വർത്താനം കേട്ടാൽ ഇവളിവിടത്തെ പഞ്ചായത്ത് മെമ്പർ ആണെന്ന് തോന്നിപ്പോവും…. ഞാനും പ്രജിയും ഇടയ്ക്കിടെ ഇരുന്ന് നല്ല താങ്ങ് താങ്ങണുണ്ട്…. പിന്നെ ഐസ്ക്രീം… ഇനിയും ചെന്നാൽ അവിടിരിക്കുന്ന മാമൻ മടലുവെട്ടി അടിക്കും എന്ന് പ്രഖ്യാപിച്ചതോടെ ജ്യൂസിലേക്ക് തിരിഞ്ഞു…. അച്ചു ഞങ്ങളെ നോക്കി കഥകളി കാണിക്കുന്നുണ്ട്…. ഞങ്ങൾ അവളെ കളിയാക്കി കൊന്നു…. പിന്നെ നേരം ഏഴുമണിയായി…. അതായത് ഞങ്ങളുടെ ഡാൻസിന് സമയമായി….. നമുക്ക് മുന്നേ കുട്ടിപ്പട്ടാളത്തിന്റെ ഡാൻസായിരുന്നു….. ”

🎵നാ ചാഹു സോനാ ചാന്ദി ന ചാഹൂ ഹിരാ മോത്തി യേ മേരേ കിസ് കാം കേ…🎵” “ടീ പ്രജീ നമ്മൾ മലയാളം പാട്ടെടുത്തത് നന്നായി കേട്ടോ…..” “അതെന്താ….” “എന്ത് പാട്ടാടീ ഇത്…. മുഴുവൻ അസഭ്യം ആണല്ലോ…..” “ങേ ഞാൻ കേട്ടില്ലല്ലോ….” “ടീ…. അതിന്റെ അർത്ഥം ഒന്ന് വിലയിരുത്തിയേ…. ഏതോ സോനയുടെ ചന്ദിയെക്കുറിച്ചൊക്കെ പാടുന്നു…” “അതിന്റെ അർത്ഥം അതാണോ…. പിന്നല്ലാതെ….” “🎵ന മാംഗൂ ബംഗലാ ബാഡീ നാ മാംഗൂ ഘോടാ ഗാഡീ…..🎵” “കണ്ടാ…. ബംഗാളിന്ന് പോയി മേടിക്കാൻ….” “എന്ത്….” “ടീ മറ്റേത്…..” “അതേത്…..” “ബോഡി…. ബോഡീസ്….” “പന്നി….. വായടച്ച് നിക്കെടീ തെണ്ടി…. അവളുടെ ഉലക്കമേലേ അർഥം….” “ഈ…. ടീ വാ….. അടുത്തത് നമ്മുടേയാ….” ഞങ്ങൾ മേജറായ കസിൻസ് എല്ലാം സ്റ്റേജിൽ കയറി…. ”

🎵ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും മനസ്സു നിറയുമതുലഹരിത മദമഹോത്സവം വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട് ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ് മതിമുഖി മമസഖി മയിൽനടയിവളുടെ നടനം…🎵”

തകർത്ത് കളിച്ചു…. അതിന്റെ ക്ഷീണം മാറ്റാൻ മൂന്ന് പൊറോട്ട കുത്തിക്കേറ്റി…. ലാസ്റ്റ് തളർന്നു എല്ലാം കൂടി അച്ചൂന്റെ റൂമിൽ കിടന്നു ഉറങ്ങി…. വെളുപ്പിന് ആകെ ഒരു ബഹളം… നോക്കുമ്പോൾ അപ്പച്ചിയാണ്…. ഞാൻ അച്ചൂനെ ചവിട്ടി ഉണർത്തി…. “എണീക്കെടീ തെണ്ടി…..” “ഒരഞ്ചു മിനിറ്റ് കൂടി…. പ്ലീസ്….” “ടീ ഇന്ന് നിന്റെ കല്യാണം അല്ലേ…..” അത് കേട്ടതും അവൾ ചാടി എണീറ്റു…. “അയ്യോ…. എന്റെ കല്യാണം….” എക്സ്പ്രസ് വിട്ടപോലെ ബാത്ത്റൂമിലോട്ട് ഓടുന്നത് കണ്ടു….. ഞാനും പ്രജിയും വീണ്ടും കെട്ടിപ്പിടിച്ച് ഉറങ്ങി…. നമുക്ക് പതിയെ എണീറ്റാൽ മതിയല്ലോ….. ഞങ്ങളെ ഏഴുമണിക്ക് പോരാളി വിളിച്ചുവരുത്തി….

കുടുംബത്ത് കല്യാണം വന്നാൽ കൂടെപ്പിറപ്പുകളെ ഉറക്കൂലാന്ന് പറയുന്നത് എത്ര ശരിയാ….. പിന്നെ വിസ്തരിച്ചു കുളിച്ചു…. കല്യാണത്തിന് വേണ്ടി എനിക്ക് എടുത്തത് ബ്ലാക്കും വൈൻ റെഡും കളർ മിക്സ് ആയ ഗോൾഡൻ ബോർഡറുള്ള ഒരു പാർട്ടിവെയർ സാരി ആയിരുന്നു… റെഡിയായി കടുവയ്ക് സെൽഫി അയച്ച ശേഷം ആഡിറ്റോറിയത്തിലേക്ക് പോയി… ചില്ലി റെഡ് കളർ കാഞ്ചീപുരം സാരിയിൽ സർവാഭരണവിഭൂഷിതയായി അച്ചു വന്നു…. സ്റ്റേജിൽ ആയോണ്ട് ഞങ്ങൾക്ക് കല്യാണം കാണാം…. താഴെ ഇരിക്കുന്നവർക്ക് ക്യാമറച്ചേട്ടൻമാരുടെ പിന്നാമ്പുറം മാത്രേ കാണുന്നുള്ളൂ…. അങ്ങനെ ശുഭമുഹൂർത്തത്തിൽ പ്രദീപേട്ടൻ (അച്ചുവിന്റെ കണവൻ) അവളുടെ കഴുത്തിൽ താലി ചാർത്തി….

പിന്നെ ഫോട്ടോ എടുപ്പ് മഹാമഹം….. ചിരിച്ച് ചിരിച്ച് പെണ്ണിന്റെ വായ കീറോ എന്തോ….. പല പോസുകളും പരീക്ഷിക്കണുണ്ട്….. എനിക്കാണേൽ വിശന്നിട്ട് കണ്ണ് കാണണില്ല…. ആ തെണ്ടി അവളില്ലാതെ ഉണ്ണാനും സമ്മതിക്കണില്ല…. അവസാനം ആരുടേയോ ഭാഗ്യത്തിന് കഴിക്കാൻ വിളി വന്നു…. ഞാനും പ്രജിയും അച്ചുവിന് എതിർവശത്തായാണ് ഇരുന്നത്…. ചെന്നിരുന്ന ഓർമ്മയേ ഉള്ളൂ…. ഞാനും പ്രജിയും ആഹാരത്തെ ആക്രമിക്കാൻ തുടങ്ങി…. അച്ചൂന്റെ കാര്യം അതിലും രസം….. സ്വന്തം കല്യാണത്തിന് ആഹാരം കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞത് ഏത് തെണ്ടിയാടേ….. ലോ ലവള് കെട്ടിയ ചേട്ടന്റെ ഇലയിന്നും കയ്യിട്ട് വാരി തിന്നുന്നു….

അങ്ങേരന്തം വിട്ടു നോക്കുന്നു…. നമ്മൾക്ക് പിന്നെ ഇതൊന്നും പുത്തരി അല്ലാത്തോണ്ട് അത് മൈന്റാതെ ഇരുന്നു ഭൂഖാൻ തുടങ്ങി…. പ്രജി പായസത്തിൽ കുഴക്കാൻ എടുത്ത പഴം അവളുടെ ഞെരടലിൽ തെറിച്ച് അവളുടെ അമ്മേട ഇലയിൽ വീണു…. “ടീ എന്റെ പഴം പറന്നുപോയി….” “ഒരു മയത്തിലൊക്കെ പിടിക്കണം… അല്ലാതെ അതിനെയിട്ട് പീടിപ്പിക്കരുത്…. ദോ നിന്റെ അമ്മയുടെ ഇലയിൽ ലാൻഡ് ചെയ്തിട്ടുണ്ട്….” അപ്പച്ചി കിട്ടിയ പഴവും കൂട്ടി പായസം കഴിച്ചു….. അതിന്റെ സങ്കടത്തിൽ ആ മറുത എന്റെ പഴം അടിച്ചു മാറ്റി…. അവസാനം പുളിശേരി കുടിച്ചു മീശയും വെച്ച് അച്ചുവും എണീറ്റു….

ആഹാരത്തിനോട് ഇത്ര അക്രമം ആണെങ്കിൽ നാളെ ആ ചേട്ടനെ ജീവനോടെ കാണുമോ എന്തോ…. വയറും നിറച്ച് ചെന്നപ്പോൾ അടുത്ത ചടങ്ങിന് സമയമായി…. യാത്ര അയപ്പ്….. അച്ചു തലതല്ലി കരയുവാ….. ഹോസ്റ്റലിൽ പോയാൽ തിരിച്ചു വരാൻ തന്നെ മടി പിടിച്ചു കിടക്കുന്നവൾ കിടന്നു കാറുന്നു… ഞങ്ങളേയും കെട്ടിപ്പിടിച്ചു കരഞ്ഞു…. കളിയാക്കുമെങ്കിലും ജീവനായിരുന്നു അവളെ…. ഞങ്ങളും കരഞ്ഞു…. പക്ഷേ എന്നായാലും ഒരു പറിച്ചു നടൽ അതെല്ലാം പെൺകുട്ടികളുടേയും ജീവിതത്തിൽ അനിവാര്യമാണ്…. ജനിച്ച വീട്ടിൽ പിന്നീട് അവളൊരു വിരുന്നുകാരിയാണ്….

എന്നെ കെട്ടിയിട്ട് കടുവയെം കൊണ്ട് ഇടയ്ക്കിടയ്ക്ക് ഇവിടെ വരണം…. പിന്നെ വൈകിട്ട് അവിടെ റിസപ്ഷൻ…. എല്ലാം കഴിഞ്ഞ് ഒന്ന് നടു നിവർത്തിയപ്പോൾ സമയം പതിനൊന്ന്….. വല്ലാത്തൊരു സങ്കടം തോന്നിയോണ്ട് കടുവയെ വിളിച്ചു…. എനിക്കെപ്പോൾ സങ്കടം വന്നാലും ഞാൻ കണ്ണേട്ടനെ വിളിക്കും…. ആശ്വാസത്തിനല്ല…. നാല് തെറി കേൾക്കാൻ…. അപ്പോ എന്റെ മൂഡും ഓകെ ആകും….. “കണ്ണേട്ടാ…..” “എന്താ തിരക്കൊക്കെ കഴിഞ്ഞോ….” “മ്….. കണ്ണേട്ടാ…. എനിക്ക് ഒരു സംശയം…..” “സോറി എനിക്കറിഞ്ഞൂടാ…..” “അതിന് ഞാൻ ചോദിച്ചില്ലല്ലോ…..” “നീ ചോദിക്കുന്നത് അല്ലേ….

അമ്മാതിരി കൊനഷ്ട് ചോദ്യത്തിന് ഐസ്റ്റീൽ പോലും ഉത്തരം പറയൂല…..” “കണ്ണേട്ടാ!!!!!….” “പറയെടീ……” “അതേ…. കോഴിയാണോ ആദ്യം ഉണ്ടായത്… കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്….” “നിന്റെ അച്ഛന്റെ നമ്പർ ഒന്ന് വേണമായിരുന്നു….” “പെണ്ണാലോചിക്കാനാണോ…..” “വാഴ വെച്ചാൽ പോരായിരുന്നോ എന്ന് ചോദിക്കാൻ….” “ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിക്കോ…..” “നിനക്കിതിനും മാത്രം സംശയം എവിടെന്നാടീ വരുന്നേ…..” “എങ്കിൽ വേറൊന്ന് ചോദിക്കാം…. പൂക്കില്ല…. കായ്ക്കില്ല… വെട്ടിയാൽ കിളിർക്കും…..” “നിന്റെ നാക്കായിരിക്കും…. വെട്ടിയാലും കിളിർത്തു വരും….. പോയിക്കിടന്ന് ഉറങ്ങ് പെണ്ണേ…..” “ഉമ്മ…….” “തേങ്ങ…. വച്ചിട്ട് പോടീ…… അവളുടെ അമ്മായിയമ്മേട ഉമ്മ……” ടൂ…..ടൂ….. വച്ചിട്ട് പോയി….. ഒരു രസം…. ഊർജ്ജം കിട്ടിയ പോലെ…. നാളെ കടുവയുടെ അടുത്തേക്കെത്താല്ലോ എന്ന ഓർമ്മയിൽ ഞാൻ തലയണയും കെട്ടിപ്പിടിച്ചു ഉറങ്ങി…..

(തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 38

-

-

-

-

-