Wednesday, January 22, 2025
Novel

എന്നും രാവണനായ് മാത്രം : ഭാഗം 37

എഴുത്തുകാരി: ജീന ജാനകി

ദിവസങ്ങൾ കഴിഞ്ഞു പോയി…. മഴക്കാലമെത്തി…. രാവിലെ എണീക്കാൻ തന്നെ മടി….. കടുവയുടെ തെറി ഒരു കുറവും കൂടാതെ കേൾക്കുന്നുണ്ട്…. അങ്ങനെ മറ്റൊരു പ്രഭാതം കൂടി പൊട്ടിവിടരുകയാണ് സുഹൃത്തുക്കളേ….. രാവിലെ അലാറം അടിച്ചപ്പോഴാണ് കണ്ണ് മിഴിക്കാൻ തുടങ്ങിയത്… കൺപോളയ്കൊക്കെ തുറന്നു വരാൻ ഭയങ്കര മടിയാന്നേ…. അതുകൊണ്ട് അറ്റകൈ പ്രയോഗം തന്നെ നടത്തി… എന്താന്നല്ലേ…. കണ്ണിൽ ചെറുതായൊരു കുത്ത് കൊടുത്തു… ഉറക്കവും പോയി…. ഡാം തുറന്ന പോലെ വെള്ളവും വന്നു…

അല്ല പിന്നെ….. ആറുമണി….. ഹോ….. മഴയത്തൊക്കെ ഈ സമയത്ത് പുതപ്പിന്ന് തല പോലും പുറത്തേക്ക് ഇടാൻ തോന്നില്ല…. ഐശ്വര്യമായിട്ട് ചെമ്പകത്തെ കയ്യിലെടുത്തു കടുവയുടെ മോന്ത കണി കണ്ടു…. എന്നിട്ടതിലൊരും ഉമ്മയും പാസ്സാക്കി ആമ തല വെളിയിലിടുന്ന പോലെ ഞാനും തലയൊക്കെ പുറത്തിട്ടൊന്ന് മൂരി നിവർന്നു…. എന്നിട്ട് ബെഡ്ഷീറ്റും പുതച്ച് ജനലിനരികെ വന്ന് നിന്നു….. പുറത്ത് മഴ പെയ്ത് തോർന്നിരിക്കുന്നു…. സാഹിത്യമൊക്കെ മനസ്സിലൂടെ ഓടി നടന്നു…. ഞാനും ഒരു ലിറ്ററേച്ചർ സ്റ്റുഡന്റ് ആയിരുന്നില്ലേ….

ദതിന്റെ അസ്കിത തന്നെ…. നിശയെ കുളിരണിയിച്ച് സംഹാരതാണ്ഡവ- മാടിയവൾ പെയ്തൊഴിഞ്ഞിരിക്കുന്നു… ഇലത്തുമ്പുകളിലെല്ലാം നനുത്ത നൊമ്പരങ്ങളുടെ ഓർമ്മത്തുള്ളികളെ ബാക്കിവെച്ചവൾ പടിയിറങ്ങിപ്പോയിരിക്കുന്നു.. മന്ദാരപ്പൂക്കളിലും പുൽനാമ്പുകളിലും അവൾ തന്റെ സ്നേഹസ്പർശത്തെ ഉപേക്ഷിച്ചിരുന്നു……. ചുവന്നുതുടുത്ത ചെമ്പരത്തിപ്പൂക്കൾ കരഞ്ഞു കനം തൂങ്ങിയിരിക്കുന്നു….. മരങ്ങളെ പുണർന്നു പൂക്കളെ ചുംബിച്ച് മണ്ണിലേക്കാഴ്ന്നിറങ്ങിയ മഴപ്പെണ്ണിനെ- ക്കണ്ടാവാം കാറ്റേറ്റ് ഇളകിയ മരങ്ങൾ കണ്ണുനീർ പൊഴിച്ചത്….. പിൻവലിഞ്ഞപ്പോൾ അവൾ പ്രകൃതിയോട് മന്ത്രിച്ചു ;

” ഞാൻ തിരികെ വരും , വരണ്ടുണങ്ങിയ നിൻ മാറിലേയ്കാ- ർത്തലച്ച് പെയ്തെന്നിലെ നനവാൽ നിന്നെ കുളിരണിയിക്കുവാൻ….” (കടപ്പാട് : എന്നോട് തന്നെ….. പാവം എന്റെ തന്നെ സൃഷ്ടിയാ……) റൊമാൻസിന് പറ്റിയ ക്ലൈമറ്റ്… ഞാൻ തണുത്ത് വിറച്ച് നിക്കുന്നു…. കടുവ ബെഡ്ഷീറ്റുമായി വന്ന് എന്റെ പുറകിലൂടെ വന്ന് പൊതിഞ്ഞു പിടിക്കുന്നു…. കണ്ണും കണ്ണും ഇടയുന്നു…. നെഞ്ചിലൊരു തുടിതാളം…. ടൺ ടണാ ടൺ….. രണ്ടും കൂടി ഡാൻസ് വിത് മൂസിക്ക്…. പുതിയ വെള്ളമഴ ഇവിടെ പൊഴിയുന്നുണ്ട്… ഇവിടെ കൊള്ളെ നിലാവുടലും നനയുന്നുണ്ട്…

ചൂടായയിടം കൂടി കുളിരുന്നുണ്ട്…. മനസ്സ് ചൂടുള്ളയിടം തേടി അലയുന്നുണ്ട്…. എന്താ ഒരു പ്രാസം…. എന്താ വരി… കൈരളി ചാനലിൽ പോയി അഡ്മിഷൻ എടുക്കണം…. ഈ സീനിൽ കടുവയുടെ മോന്തേട ക്ലോസ് അപ്പ്… ക്യാമറ പൊങ്ങി വരുന്നു….. എന്റെ ക്ലോസപ്പ്…. പിന്നെ മഴയത്ത് ചാടുമ്പോൾ ക്യാമറയും കൂടെ ചാടട്ടെ….. ഞാനും ഒരുനാൾ ക്യാമറ മേനോത്തിയാവും….. പിന്നെ ചിന്തകൾക്ക് നോ എൻട്രി വച്ച് ബാത്താനായി പോയി…. ഭയങ്കര തണുപ്പാ….. എന്നിട്ടും കുളിച്ചു… ശീലം ഉള്ളോണ്ടല്ല….

കടുവയ്ക് ഭയങ്കര വൃത്തിയാ… അതോണ്ട് ഞാനും നന്നാവാൻ തീരുമാനിച്ചു… “കണ്ണിലുണ്ണിയാണേ കണ്ണനാണേ കൊച്ചുകൊമ്പനാണേ വമ്പനാണേ ചേലുണ്ട് കലയുണ്ട് ചേറ്റുമുറം ചെവിയുണ്ട്… നാല്കാൽ തൂണുണ്ട്….. ചൂലുപോൽ വാലുണ്ട്…. കുട്ടനാണേ…. കളിക്കുട്ടനാണേ…. കേമനാണേ തുമ്പി കൈയനാണേ….” പാട്ടും പാടി കോരിക്കുളി…. ഷവർ ഇഷ്ടമില്ലാത്തോണ്ട് അത് തന്നെ ശരണം… ടൗവ്വലെടുത്ത് തല തോർത്തുമ്പോൽ പല്ല് കൂട്ടയിടി…. പുല്ലെല്ലാം കൂടി ഇടിച്ചു പൊടിഞ്ഞ് പോവുകയേ ഉള്ളൂ…. ഹൊയ്… ഹൊയ്… പാടി റെഡിയായി ഇറങ്ങി…. ഇന്ന് രാജി സ്വയം അവധി പ്രഖ്യാപിച്ചു വീട്ടിലിരുപ്പാണ്…

എനിക്കും ഇരിക്കണം എന്നുണ്ടെങ്കിലും പീന്നീട് അങ്ങോട്ട് കയറ്റിയില്ലെങ്കിലോ എന്ന് കരുതി പോകുന്നതാ…. അവിനാഷ് സാർ കോൺഫറൻസിന് പോയ കാരണം കല്ലൂന് കുറുകാൻ പറ്റില്ല… ഞാൻ കൂടെ ചെല്ലാതിരുന്നാൽ തെണ്ടി എന്നെ കൊല്ലും…. എന്തിനാ അവളെ കൊണ്ട് എന്റെ ആദരാഞ്ജലി പോസ്റ്റർ അടിപ്പിക്കുന്നേ… പിന്നെന്റെ കടുവയ്ക് ആര് പിള്ളേരെ പെറ്റു കൊടുക്കും… എല്ലാം ഞാൻ ചിന്തിക്കണ്ടേ…. ചിന്തിച്ചു ഗേറ്റിന് പുറത്തെത്തിയപ്പോഴേക്കും മഴ പോയതിലും സ്പീഡിൽ തിരികെ വന്നു….

പിന്നെ കുടയും ചൂടി നടന്നു…. മഴയും കാറ്റും…. എനിക്ക് ആരോഗ്യമുള്ള കാരണം ആദ്യം ഞാൻ പറക്കോ കുട പറക്കോ എന്നേ സംശയമുള്ളൂ…. നടന്ന് ചെന്നപ്പോൾ പരിചയമുള്ളൊരു ബുള്ളറ്റ് കണ്ടു….. കടുവയുടെ രഥമാണല്ലോ…. ഒന്ന് നോക്കുമ്പോൾ അവിടുത്തെ ഒരു ഷെഡിൽ കയറി നിൽപ്പുണ്ട്…. പിന്നെ പുള്ളിയെ കാണുമ്പോൾ എനിക്ക് വെറുതെ പോകുന്ന സ്വഭാവം ഇല്ലാത്തോണ്ട് ഞാൻ തന്നെ അങ്ങോട്ട് മിണ്ടി…. ആരുമേ ഇല്ലയേ…. അപ്പോ രണ്ടെണ്ണം കിട്ടിയാലും വേറാരും കാണില്ല… “ശ്…ശ്…. എന്താ ഇവിടെ നിക്കുന്നേ…”

“ഇരിക്കാൻ കസേരയില്ലായിരുന്നു….” മര്യാദയ്ക്ക് സംസാരിച്ചാലും തിന്നാൻ വരുന്ന രാക്ഷസൻ… “ഊള കോമഡി അടിക്കാതെ വരുന്നേൽ വാ…. അങ്ങോട്ട് ആക്കിത്തരാം….” “നിന്റെ ഔദാര്യം ഒന്നുമെനിക്ക് വേണ്ട…” “അല്ലാണ്ട് എന്നെ പേടിച്ചിട്ടല്ല അല്ലേ….” “നിന്നെ ഞാനെന്തിന് പേടിക്കണം….” “എന്റെ കൂടെ അടുത്ത് വന്നാൽ എന്നെ ഇഷ്ടപ്പെട്ടാലോ എന്ന് പേടിച്ചിട്ട്…..” “അയ്യെടാ…. അങ്ങനത്തെ സ്വപ്നം ഒന്നും നീ കാണണ്ട… നിന്റെ കൺട്രോൾ പോകാതെ ഇരുന്നാൽ മതി….” “എനിക്ക് എന്നെ നല്ല വിശ്വാസം ഉണ്ട്…” “ഉവ്വേ…..” “എങ്കിൽ വാ നോക്കാം…..” വാശി കയറ്റിയാലേ വരുള്ളൂ എന്നെനിക്ക് അറിയാം…

അല്ലാതെ വെല്ലുവിളി ഒന്നുമല്ല… കാരണം ഇങ്ങേരെന്റെ അടുത്ത് വന്നാൽ ആകെപ്പാടെ ഒരു പരവേശമാ…. പക്ഷേ കൂടെ നടക്കാൻ ഒരു കൊതി…. കുടയിലേക്ക് വന്ന് കയറി…. തോട്ടപൊക്കം കാരണം ഞാൻ കൈ പൊക്കി പിടിക്കേണ്ടി വന്നു…. “ആകെ കുരുട്ടടയ്കേട അത്രേ ഉള്ളെങ്കിലും നാവിന് ആറടി നീളമാ…. ഇങ്ങോട്ട് താടീ…..” വല്ലതും മിണ്ടിയാൽ അങ്ങേരെന്റെ കുട വലിച്ചൊടിച്ച് വെളിയിൽ കളയുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഞാൻ മൗനം പാലിച്ചു… മഴയുടെ കുളിരിലും എനിക്ക് ചുട്ട്പൊള്ളുന്ന പോലെ തോന്നി… കണ്ണേട്ടന്റെ നനഞ്ഞമുടിയിലെ വെള്ളത്തുള്ളികൾ ഇടയ്ക്കിടെ എന്റെ തോളിൽ വീണുടഞ്ഞു….

എന്റെ വായിൽ നാവുണ്ടോ ഭഗവാനേ എന്ന് വരെ ഞാൻ ചിന്തിച്ചു… എന്റെ തോൾ കണ്ണേട്ടന്റെ തോളിൽ തട്ടി ഉരസുന്നുണ്ടായിരുന്നു…. ഓരോ ഉരസലിലും എന്റെ മനസ് പൊള്ളിപ്പിടയുന്നുണ്ടായിരുന്നു….. (നീയൊരു മഴയായ് പെയ്യുക…. ഞനെന്നിലേക്ക് നിന്നെ ആവാഹിക്കും…. ഓരോ തുള്ളിയും ആർത്തിയോടെ ഞാൻ വലിച്ചെടുക്കും….. ഒരിക്കലും തോരാതെ പെയ്യുക നീ…. എന്നിലെ ദാഹത്തിന് അന്ത്യമില്ലെന്നറിയുക….. -ആത്മ) *********** വെല്ലുവിളി ആയിരുന്നെങ്കിലും ഒരു കുടക്കീഴിൽ നടക്കാനെന്റെ ഉള്ളിലും മോഹമുണ്ടായിരുന്നു….

അവളോടൊപ്പം ചേർന്ന് നടന്ന നിമിഷങ്ങളിൽ പേരറിയാത്തൊരനുഭൂതി എന്നെ പൊതിഞ്ഞു…. ചേർത്ത് പിടിച്ചാലോ എന്ന് തോന്നി… പിന്നീട് വേണ്ടെന്ന് വെച്ചു… ആ കുരുപ്പ് പിന്നെ അതിൽ പിടിച്ചു തൂങ്ങും…. അവളുടെ ശരീരം വിറയ്ക്കുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ട്…. ഈറൻമുടി കുളിപ്പിന്നൽ തെറ്റിയിട്ടിരിക്കുന്നു…. മുടിയിൽ നിന്നുമുള്ള നനവിനാൽ അവളുടെ കഴുത്തിലെ മറുക് ജ്വലിച്ചു നിൽക്കുന്നുണ്ട്…. വഴിയുടെ ദൂരം കുറഞ്ഞതായി തോന്നിയതാണോ…. അറിയാതെ ഞാനും കൊതിച്ചു പോയി ; ഒരിക്കലും നിലയ്ക്കാത്ത മഴയിൽ അവസാനമില്ലാത്ത പാതയിലൂടെ ഒരു കുടക്കീഴിൽ സഞ്ചരിക്കുവാൻ….

പെട്ടെന്ന് തന്നെ ബസ്റ്റോപ്പിൽ എത്തി…. അപ്പോൾ തോന്നിയൊരു കുസൃതിയ്ക് ഞാൻ കുട കൊടുക്കാതെ തട്ടിപ്പറിച്ചു മേടിച്ചു….. “കണ്ണേട്ടാ കുടയിങ്ങ് താ…. എന്റെ ബസ്സിപ്പോ വരും…..” “മഴ തോരാൻ പോകുവാ…. നീ ഇപ്പോ സ്റ്റോപ്പിനകത്ത് നിക്കുവല്ലേ….. ഇനി എന്തായാലും മഴ പെയ്യില്ല…. പെയ്താൽ പൊന്നുമോള് നനഞ്ഞോ… സാരല്യ…. വെള്ളത്തോടുള്ള അലർജി മാറിക്കിട്ടും…” “എങ്കിൽ കയ്യിൽ വച്ചോ…. മഴ നനയാൻ നിക്കണ്ടാട്ടോ……” ങേ….. ഇവളുടെ തലയിൽ വല്ല തേങ്ങയും വീണോ…. വഴക്കിടും സോറി പറയുമെന്ന് വിചാരിച്ചു… ഇനിയിപ്പോ ഇതും താങ്ങി ഞാൻ നിക്കണ്ടേ…. അപ്പോഴേക്കും അവളുടെ ബസ് വന്നു…

ചുണ്ട് കൊണ്ട് ഉമ്മ കാണിച്ചിട്ട് കേറിപ്പോയി….. ലേശം ഉളുപ്പ്…. ങേഹേ…. ഒരു മൂളിപ്പാട്ടും മൂളി ഞാൻ ബുള്ളറ്റിനടുത്തേക്ക് നടന്നു….. *********** തിരികെ വന്ന് ബസ്സിറങ്ങുന്നത് വരെയും മഴ പെയ്തില്ല…. ഭാഗ്യം… വേഗം നടക്കാം… വീട്ടിലേക്ക് നടന്നു പകുതിയാകും മുമ്പേ ബുള്ളറ്റിൽ ചാരി ആരെയോ ഫോൺ വിളിച്ചു നിൽക്കുന്ന മേരീ പ്രാണനാഥനെ കണ്ടു….. എന്നെ കണ്ടിട്ടും കാണാത്തത് പോലെ നിക്കുവാ…. വാരി എറിയാൻ താഴെ ചാണകം പോലുമില്ല…. എന്റൊരു ഗതികേട്… ഇങ്ങേരുടെ ലൗ ഞരമ്പ് ചിതലരിച്ച് പോയോ…. എയ്ത് വിട്ടാൽ കാമദേവന്റെ അമ്പിന്റെ തുമ്പൊടിഞ്ഞ് പോകുന്ന മുതലല്ലേ….

ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല….. ഇടയ്ക്ക് ഞാൻ വിചാരിച്ചു ഇങ്ങേര് നന്നായെന്ന്…. എവടെ…. എഗൈൻ ചങ്കരൻ ഓൺ ദ് കോക്കനട്ട് ട്രീ….. അങ്ങനെ ഞാൻ പിന്മാറാൻ പോണില്ല… നിങ്ങളെ അവിടുന്ന് ഞാൻ എറിഞ്ഞിടും…. നന്നായി മിണ്ടിയാൽ ഇങ്ങേര് എനിക്ക് ബിരിയാണി ഒന്നും വച്ച് തരൂലല്ലോ… എന്തായാലും ആട്ടും തുപ്പുമല്ലേ കിട്ടുള്ളൂ… അപ്പോ വയറുനിറയെ മേടിക്കാം…. വെറുതെ അല്ലല്ലോ…. നല്ലോണം ഇരന്നിട്ടല്ലേ…. നിസ്സാരം…. നിസ്സാരം… നിന്നെക്കൊണ്ട് പറ്റും ചക്കീ…. നിന്നെക്കൊണ്ടേ പറ്റുള്ളൂ…. ഫോൺ വിളിച്ചു കഴിഞ്ഞതും അങ്ങോട്ട് ചെന്നു….. “പ്രാണനാഥോ……” “നിന്റെ അമ്മുമ്മേട നായര്…..”

“ആരെ കാണാൻ നിന്നതാ……” “കാലനെ കാണാൻ നിന്നതാ…..” “എന്നിട്ട് കണ്ടോ……” “കുട്ടിപ്പിശാശിനെയാ കണ്ടത്…….” (കുട്ടിപ്പിശാശ് നിങ്ങടെ പെണ്ണുംപിള്ള… അരേ ഭഗവാൻ…. അത് ഞാനാണല്ലോ…. ഹും….. -ആത്മ) “ആണോ….. എന്നാലേ കുട്ടിപ്പിശാച് നിങ്ങളേം കൊണ്ടേ പോകൂ….” “ഉവ്വ നടന്നത് തന്നെ…. നീ അതിനുള്ള വെള്ളം വാങ്ങി വച്ചേക്ക്….” “ഞാൻ വെള്ളം വാങ്ങുകയുമില്ല…. അതിൽ അരിയും ശർക്കരയും തേങ്ങയുമിട്ട് നല്ലൊന്നാന്തരം പായസം ഉണ്ടാക്കി കുടിക്കുകയും ചെയ്യും…. നിങ്ങളെക്കൊണ്ട് ഞാൻ യാരിന്ത ദേവതയേ യാരിന്ത ദേവതയെ പാടിക്കും….”

“യാരിന്ത പൂതനയെ യാരിന്ത പൂതനയെ പാടേണ്ടതിനെയൊക്കെ ദേവതയെന്ന് ആരേലും പാടോ……” അത് മാത്രം എനിക്കിഷ്ടായില്ല…. എന്റെ സൗന്ദര്യത്തെ പൂതനയോടുപമിച്ച രാക്ഷസൻ…… “ടോ താനാരാ വല്യ ചുന്ദരനാണോ…. കടുവേ….. കാട്ടാളാ……” “ഫ! വീട്ടിൽ പോയി വിളിക്കെടീ ഏപ്പരാച്ചി….” “താൻ പോടോ മൂരാച്ചി…. നിങ്ങളെന്നെ തന്നെ കെട്ടി പണ്ടാരമടങ്ങും…. എന്നും നിങ്ങടെ മേലേ ഞാൻ വെള്ളമൊഴിക്കും…. സാമ്പാറിൽ വിമ്മിടും…. എല്ലാം ചെയ്യും….” “ഭ്രാന്താണെങ്കിൽ വല്ല ആശുപത്രിയിലോ പോയി കിടക്കെടീ……” ഹും…. ഇനിയും ചൊറിഞ്ഞാൽ വീട്ടിൽ എന്റെ പല്ലും നഖവും മാത്രേ കിട്ടുള്ളൂ എന്നതിനാൽ ഞാൻ വായ്ക് റെസ്റ്റ് കൊടുത്തു വീട്ടിലേക്ക് ചലിച്ചു….

പെട്ടെന്ന് തന്നെ മഴ ആർത്തിരമ്പി വന്നു….. ശ്ശൊ എങ്ങോട്ടോടും…. എന്നാലും നനയും…. പിന്നെ ഇപ്പോഴേ നനഞ്ഞേക്കാം…. പക്ഷേ ദേഹത്ത് വെള്ളം വീഴുന്നില്ല…. ഇതെന്ത് മറിമായം…. മലർന്ന് നോക്കിയപ്പോൾ തലയ്ക്കു മേലേ ശൂന്യാകാശത്തിന് പകരം കുടയാണല്ലോ… തിരിഞ്ഞ് നോക്കുമ്പോൾ കുടയും പിടിച്ച് കണ്ണേട്ടൻ നിൽക്കുന്നു…. ആ കണ്ണുകളിലെ ഭാവം അതെനിക്ക് മനസ്സിലായില്ല…. ദേഷ്യം അല്ല…. ആ ചുണ്ടിൽ ചെറുപുഞ്ചിരി ഒളിഞ്ഞു കിടപ്പുണ്ടോ…. ഞാൻ കണ്ണേട്ടന് നേരേ തിരിഞ്ഞു…. ആ കുട എന്റെ കൈയിലേക്ക് തന്നു…. പതിയെ എന്റെ ചെവിയ്കരികിൽ വന്നിട്ട് പറഞ്ഞു…… “പോട്ടേടീ കുഞ്ചുംനൂലി….. ഇടി വരും മുമ്പേ വേഗം വീട്ടിലേക്ക് പോ…..”

കുടയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ കണ്ണേട്ടന്റെ മേലാകെ മഴത്തുള്ളികൾ വീണ് ചിതറുന്നുണ്ടായിരുന്നു…. എന്തെങ്കിലും പറയുന്നതിന് മുമ്പ് തന്നെ മഴയത്ത് ബുള്ളറ്റിൽ കയറി പോയി…. കണ്ണിൽ നിന്നും അകന്നു പോകും വരെ ഞാനാ വഴിയിലേക്ക് നോക്കി നിന്നു…. “ശിരസ്സ് മുതൽ പാദങ്ങൾ വരെ നിന്നെ നനച്ച് നിന്നെ പുണർന്നു നിന്നിലൂടൊഴികി അവസാനിക്കുന്നത് കണ്ടതിനാലായാരിക്കാം ആ മഴത്തുള്ളികളോട് പോലും എനിക്ക് അസൂയ തോന്നിയത്…..” കൈ വിടർത്തി ആ മഴ നനയുമ്പോഴും മികവോടെ ഉള്ളിൽ തെളിഞ്ഞിരുന്നു കണ്ണേട്ടന്റെ മുഖം…. ഇനിയൊരു തിരികെമടങ്ങൽ അത് അസാധ്യമാണ്…

നനഞ്ഞ കോഴിയെ പോലുള്ള എന്റെ വരവ് കണ്ട് രാജി ചിപ്സ് പോലും തൊണ്ടയിൽ നിന്നുമിറക്കാതെ അന്തംവിട്ട് നിന്നു….. “ടീ നീയെന്താടീ ഈ കോലത്തിൽ…..” “ഭയങ്കര മഴയായിരുന്നു….” “കൈയിൽ കുടയും വച്ച് മഴ നനയുന്ന ജന്മം നീയേ കാണുള്ളൂ….” “കണ്ടപ്പോൾ നനയാനൊരു കൊതി…..” “ഉവ്വ….. പോയി തല തോർത്ത്…..” “മ്….. തോർത്തിത്തരോ…..” “അയ്യാ…. ചെല്ലക്കുട്ടി…. വാ ഇങ്ങോട്ട് എരുമേ…..” പിന്നെ അവള് തന്നെ തല തോർത്തി തന്നു… അല്ലേലും എന്റെ രാജി നല്ല സ്വീറ്റാ…. കടുവയെ പോലല്ല…. ഡ്രസ്സും മാറ്റി ചെമ്പകത്തിനെ എടുത്ത് നോക്കിയപ്പോൾ പോരാളിയുടെ പത്ത് മിസ്കോൾ….

ഇന്ന് എന്നെ വറുത്ത് കോരുമല്ലോ ദേവ്യേ….. എന്തായാലും കേൾക്കും…. എന്നാൽ പിന്നെ അങ്ങോട്ട് വിളിച്ചു മേടിക്കാം….. “ഹലോ അമ്മി……” “എവിടെ പോയി കിടക്കുവായിരുന്നെടീ മൂദേവീ……” “അമ്മേ ഞാൻ ശ്രദ്ധിച്ചില്ല…. ഫോൺ സൈലന്റ് ആയിരുന്നു….” “അല്ലെങ്കിൽ ഇരുപത്തിനാല് മണിക്കൂറും അതിനകത്ത് അട കിടക്കുവാണല്ലോ…. ദൈവഭയമില്ല…. അടക്കവും ഒതുക്കവും ഒന്നും ഇല്ലാത്തോണ്ടാ…..” (പുല്ല്…. വിളിക്കണ്ടാർന്ന്……-ആത്മ) “എന്റെ അമ്മി സോറി…. കാര്യം പറ എന്തിനാ വിളിച്ചേ…..” “നീ അടുത്താഴ്ച വരികയല്ലേ ഇങ്ങോട്ട്…” “ങേ….. എന്തിന്…..” “ബെസ്റ്റ്…. അശ്വതിടെ കല്യാണം അല്ലേ അടുത്താഴ്ച…..”

“ഓഹ്…. ഓർമ്മയുണ്ട്…. ലീവിന് നാളെ അപ്ലൈ ചെയ്യാം….” “തിങ്കളാഴ്ച തന്നെ വരാൻ നോക്ക്…. ബുധനാഴ്ചയാ കല്യാണം…. വ്യാഴാഴ്ച തിരികെ പോകാം…..” “ശരി…. അമ്മി….. അച്ഛ എവിടെ ?” “അങ്ങോട്ട് പോയിരിക്കുവാ……” “ഞാൻ തിരക്കിയെന്ന് പറ എല്ലാരേം….” “ശരി…. മോള് വച്ചോ…..” ഫോൺ വച്ച ശേഷം ഞാനാലോചിച്ചു…. മാറി നിക്കുമ്പോൾ എന്താ സ്നേഹം… വീട്ടിലുള്ളപ്പോൾ മോൾക്ക് മുന്നിൽ കുറച്ച് അക്ഷരങ്ങൾ കൂടിയുണ്ടാകും….. എന്നും മാറി നിന്നാൽ മതിയായിരുന്നു എന്നൊക്കെ തോന്നും… പക്ഷേ ഈ വഴക്കും അടിയൊന്നുമില്ലെങ്കിൽ ഒരു രസവും ഇല്ലെന്നേ….. പിന്നെ അവിനാഷ് സാറിന് ലീവ് അപേക്ഷിച്ച് മെയിൽ അയച്ചു…

പിന്നെ കല്ലൂനേം നന്നായി പതപ്പിച്ച് ഒരാഴ്ചത്തേക്ക് കിട്ടി….. അതിന് ആ പൂത്താങ്കീരി ഒരു ട്രീറ്റാ ചോദിച്ചേ…. കട മുഴുവൻ വിഴുങ്ങാതിരുന്നാൽ മതി…. നാളെ എന്തായാലും സൺഡേ ഹോളിഡേ ആയ സ്ഥിതിക്ക് കടുവയ്കിട്ടൊരു പണി കൊടുക്കണം….. ആദ്യം കുറച്ചു സെന്റി അടിക്കാം…. ഇഷ്ടാവില്ലായിരിക്കും…. എന്നാലും ഇതിൽ കാത്തോളണേ എന്റെ കടത്തനാടൻ അമ്പാടീ….. കോൾ ലിസ്റ്റ് നിരക്കി കടുവയുടെ പേരിന് നേരേ നീട്ടി നിരക്കി….. പെട്ടെന്ന് തന്നെ ഫോണെടുത്തു…. “എന്ത് വേണം…..” ജാടക്കടുവാ….. ഹും…. “നിങ്ങളെ വേണം….” “എന്നെ വിൽക്കാൻ വച്ചിരിക്കുവല്ല…”

“വോ….. ഞാൻ വെറുതെ പറഞ്ഞതാ…. അതേ എന്നെ നാളെ കൂടെ സഹിച്ചാൽ മതി……” “അത് കഴിഞ്ഞ് നീയെന്താ ചാവാൻ പോകുന്നോ……” “ഞാനെന്റെ വീട്ടിലേക്ക് പോകും…..” “അതൊരു പുതിയ കാര്യമല്ലല്ലോ….” “ഹും…. ഞാനിനി ഇങ്ങോട്ട് വരൂല….” “സന്തോഷം……” അയ്യേ….. ഇങ്ങേരെന്താ ഇങ്ങനെ…. പോണ്ട പറ കടുവേ…. അയ്യോ ചക്കീ പോവല്ലേ അയ്യോ ചക്കീ പോവല്ലേ…. ഇങ്ങനൊക്കെ പറ മനുഷ്യാ…. “അതേ….. ഞാൻ പോയാ സങ്കടമില്ല….” “എന്തിന് ഒരു ശല്യം തീർന്നു….” “ദേ മനുഷ്യാ….. എന്നെപ്പോലെ സുന്ദരിയും സുശീലയുമായ പെണ്ണിനെ നിങ്ങൾക്ക് വേറേ കിട്ടോ…..”  “പാതിരാത്രി പ്രൊപോസാൻ ഇറങ്ങിയതാണോ ചൊന്ദരി…. എനിക്ക് ഒരു സുശീലയേം വേണ്ട….”

“ഞാൻ നിങ്ങളോട് പ്രപോസി പ്രപോസി വായിൽ തുപ്പൽ ഇംപോർട്ട് ചെയ്യേണ്ട ഗതികേടാ……” “അയ്യോടാ….. എങ്കിൽ എന്റെ പൊന്നുമോളങ്ങ് നിർത്തിയേക്ക്….. ഇപ്പം എനിക്കിത്തിരി മനസ്സമാധാനം തരോ…..” “വോ….. ബാഡ്നൈറ്റ്….” “എന്റെ നൈറ്റ് ബാഡാക്കാൻ രാത്രി കാലൻകോഴിയെ പോലെ നീ വിളിക്കാറുണ്ടല്ലോ…. വച്ചിട്ടുപോടീ…..” അങ്ങേര് കട്ടാക്കിപ്പോയി…. ശ്ശെടാ ഇങ്ങേരെന്താ ഇങ്ങനെ…. ചിലപ്പോൾ തോന്നും ഇങ്ങേർക്ക് എന്നോട് മുടിഞ്ഞ പേമം ആണെന്ന്… ചിലപ്പോൾ തോന്നും ഇങ്ങേർക്ക് എന്നെ കണ്ണിൽ പിടിക്കില്ലെന്ന്…. സൈക്കാട്രിയിൽ ഇതിനെ ടുവൽ പേർസണാലിറ്റി എന്ന് പറയും… ഇന്നെന്നെ പറഞ്ഞതിനുള്ള പണി നാളെ ഞാൻ നിങ്ങൾക്കിട്ട് തരും…. പൊന്നുമോൻ കാത്തിരുന്നോ…. (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 36