Tuesday, December 17, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 2

എഴുത്തുകാരി: ജീന ജാനകി

രാത്രി എപ്പോഴോ മഴ ആർത്തുല്ലസിച്ചു പെയ്തു….. ഫാനിന്റെയും മഴയുടേയും തണുപ്പിൽ ബ്ലാങ്കറ്റും തലവഴിയേ പുതച്ച് നല്ല അന്തസ്സായി ഞാൻ കിടന്നുറങ്ങുകയായിരുന്നു…… പെട്ടെന്ന് ഡോറിലെ അടി കേട്ടാണ് ഉണർന്നത്…. പോരാളി കലിതുള്ളി ഡോറടിച്ച് പൊളിക്കുന്നു….. “ശ്ശൊ ഈ അമ്മ ഉറങ്ങാനും സമ്മതിക്കൂല……” ഉറക്കച്ചടവോടെ കതകുതുറന്നതും പോരാളി തുടുപ്പ് കറക്കി ചന്തിക്കൊരു പെട…… “അയ്യോ………”

പെട്ടെന്നായോണ്ട് ഓടി മാറാനും പറ്റീല്ല….. “പെൺപിള്ളേരായാൽ നേരത്തും കാലത്തും എണീക്കണം. മൂട്ടിൽ വെയില് വരും വരെ ഇങ്ങനെ പോത്തുപോലെ കിടന്നുറങ്ങമോ…. തൃശൂരിൽ പോണംന്നും പറഞ്ഞു കയറിപൊട്ടിച്ചിട്ട് ഇപ്പോ പോണ്ടേ…….” പോരാളി ഉറഞ്ഞുതുള്ളുന്നുണ്ട്…. ശരിക്കും അമ്മ പറഞ്ഞപ്പോഴാണ് ആ കാര്യം ഓർമ്മ വന്നത്….. തലയിൽ കൈവെച്ചു ഞാൻ ബാത്ത്റൂമിലേക്ക് ഓടി…….

പല്ലും തേച്ചു മുഖം കഴുകി ഇറങ്ങുമ്പോഴേക്കും മാതാശ്രീ എന്റെ സാധനങ്ങളെല്ലാം പാക്ക് ചെയ്തിരുന്നു…… അല്ലേലും അമ്മക്കിളിക്ക് ഭയങ്കര സ്നേഹാ….. ഓടിച്ചെന്നു അമ്മയെ കെട്ടിപ്പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തു….. “ദേ….. കിന്നരിക്കാതെ പോകാനുള്ള കാര്യങ്ങൾ നോക്ക് പെണ്ണേ…… ഞാൻ ദോശ ചുടട്ടെ…….” അമ്മ പോകുന്നത് പുഞ്ചിരിയോടെ നോക്കി നിന്ന ശേഷം ഞാനെന്റെ ജോലിയിലേക്ക് തിരിഞ്ഞു……

“രാജീ……. ഇന്നെന്തൂട്ടാ വിശേഷം…. ഭയങ്കര സന്തോഷത്തിലാണല്ലോ” മീനാക്ഷിയമ്മ അവളോട് ചോദിച്ചു…. “അത് വല്യമ്മേ…… ഇന്നെന്റെ ഒരു ഫ്രണ്ട് വരും. ഞങ്ങൾ മുമ്പ് ഒരുമിച്ച് പഠിച്ചതാ തിരുവനന്തപുരം പോയപ്പോൾ….. അവൾക്കിവിടൊരു കമ്പനിയിൽ ജോലി കിട്ടി… അതിനായി വരുന്നതാ….. ഹോസ്റ്റലിൽ പോകുമെന്ന് പറഞ്ഞിരുന്നതാ…. പക്ഷേ അപ്പ പറഞ്ഞു വീട്ടിൽ നിൽക്കട്ടെയെന്ന്…” “ഓഹ്…. കൂട്ടുകാരിയെ കാണാനുള്ള സന്തോഷം ആണല്ലേ…. സമയം കിട്ടുമ്പോൾ ആ മോളേം കൊണ്ട് വരണം ട്ടോ…..”

“അതൊക്കെ പറയാനുണ്ടോ മീനൂട്ടി…… കൊണ്ട് വന്നിരിക്കും…. പരിചയപ്പെടേണ്ട മുതലാ…… എങ്കിൽ ഞാൻ പിന്നെ വരാട്ടോ……” ************** “അമ്മി………….” “ന്താടി തൊള്ള പൊട്ടിക്കുന്നത്……..” “അമ്മിക്ക് സങ്കടം ഒന്നൂല്ലേ ഞാൻ പോണോണ്ട്……” “സങ്കടം ഉണ്ട്… നിന്നെ ആലോചിച്ചിട്ടല്ല…. ആ വീട്ടുകാരെ ഓർത്തിട്ട്……..” “ഹും അല്ലേലും എന്നോടാർക്കും ഒരു സ്നേഹോമില്ലല്ലോ….. ന്നെ ന്താ തവിട് കൊടുത്തു മേടിച്ചതാണോ……” “അങ്ങനെ പറയല്ലേടി….. അങ്ങനാണേൽ നല്ലതിനെ നോക്കി മേടിക്കൂലേ……”

അമ്മയും കൗണ്ടർ അടിച്ചു തുടങ്ങി…. അനിയൻ പിശാശ് ദോശയും വായിലിട്ടു കിണിക്കണുണ്ട്…… ഗ്ലാസ്സെടുത്ത് അവന്റെ മോന്തയ്ക് ഒരേറ് കൊടുക്കാൻ തോന്നി…. പിന്നെ പോരാളിയുടെ കൈയിൽ കത്തി ഇരിക്കുന്നതുകൊണ്ട് ഞാൻ സ്വയം അടങ്ങി…… എന്തിനാ കത്തിക്ക് പണിയുണ്ടാക്കുന്നത്…. അല്ലാതെ പേടിച്ചിട്ടൊന്നും അല്ലാട്ടോ….. “സ്വപ്നം കാണാതെ വാരി തിന്നെടി……” മാതാശ്രീടെ അലർച്ച കേട്ട് ഞാൻ വേഗം ദോശ ആസ്വദിച്ചു കഴിക്കാൻ തുടങ്ങി…. “അമ്മേ രണ്ടു ദോശ കൂടി…….”

“നിന്റെ വയറിലെന്താ കൊക്കൊപ്പുഴു ഉണ്ടോ ?” അനിയൻ പിശാശ് ആണ്….. ( ഞാനാകെ രണ്ടു ദോശയാ കഴിച്ചേ….. അഞ്ച് മുട്ടയും ആറ് ദോശയും വെട്ടി വിഴുങ്ങിയിട്ട് അവന്റൊരു ചോദ്യം…. ഹും…. – ആത്മ ) പോകുമ്പോൾ അടി കൂടെണ്ട എന്നുള്ളോണ്ട് ഞാൻ അവനെ കൂർപ്പിച്ചു നോക്കിയതേ ഉള്ളൂ…… കഴിച്ച് എണീറ്റപ്പോഴേക്കും അച്ഛൻ സാധനങ്ങളെല്ലാം എടുത്തു ഇറങ്ങി….. ഞാൻ പട്ടിക്കുട്ടിയെ ഒന്ന് തലോടി…. എല്ലാരോടും യാത്ര പറഞ്ഞു…. അമ്മിക്കൊരുമ്മയും കൊടുത്തു….. വല്യേട്ടൻ കാറുമായി വന്നിരുന്നു…..

പേര് അനിൽ… അച്ഛന്റെ ചേട്ടന്റെ മൂത്ത മോനാണ്. ആള് കല്യാണം കഴിഞ്ഞ് ഒരു മോനുണ്ട്…. വല്യച്ഛന് മൂന്ന് മക്കളാണ്. അനിൽ , അജിൽ , അഖിൽ…… ഏട്ടൻമാർക്ക് എല്ലാവർക്കും കൂടി ആകെയുള്ള പെങ്ങളാണ് ഈ ഞാൻ….. പക്ഷേ എനിക്കതിന്റെ അഹങ്കാരമൊന്നുമില്ലാട്ടോ…… അച്ഛൻ ഏട്ടനോടൊപ്പം മുന്നിൽ കേറി…. ഞാൻ പുറകിലിരുന്ന് ഹെഡ്സെറ്റും ചെവിയിൽ കുത്തിക്കേറ്റി ഫോണും തോണ്ടി ഇരുന്നു….. ഇടയ്ക്ക് അമ്മ ബാഗിൽ വച്ചിരുന്ന കായ വറുത്തതും കൊറിച്ചിരുന്നു…… തിരക്കേറിയ റോഡിലൂടെ കാർ ചലിച്ചു….

സ്ഥലങ്ങളെല്ലാം പിന്നിലേക്കോടി മറഞ്ഞു…. എപ്പൊഴോ കണ്ണുകൾ മയക്കത്തിലേക്ക് വീണു…… തോളിൽ ശക്തിയായുള്ള തട്ട് കൊണ്ടാണ് ഞാൻ കണ്ണുതുറന്നത്…… നോക്കുമ്പോൾ രാജി എന്നെ കൊട്ടി വിളിക്കുകയാണ്…. ഞാൻ കണ്ണുമിഴിച്ച് നോക്കി. “ന്താടി ഉണ്ടക്കണ്ണീ നോക്കുന്നത് ?” “ങേ….. നീ എന്താ ഇവിടെ ?” “എടീ പൊട്ടിക്കാളീ നിന്റെ റിലേ പോയോ…. ഇത് എന്റെ വീടാ…….” “ഈ…ഈ… ഞാൻ വീട്ടിലെ ഓർമ്മയിൽ പറഞ്ഞതാ……” “ഇറങ്ങി വാടി പൊട്ടി…….” “ആഹ്….. ദേ ഇപ്പോ വരാം…..” “നീ എന്താ ഈ തെരയുന്നത് ?”

“ശ്ശൊ….. എന്റെ ചിപ്സ് കണ്ടില്ല….” “ഓഹ് അതിലാകെ കുറച്ചല്ലെ ഉണ്ടാരുന്നുള്ളൂ… അത് ഞാൻ തിന്നു…… ഈ….ഈ…” “അതും വെട്ടിവിഴുങ്ങിയോ ?” “യായാ….. നീ ഇങ്ങോട്ട് വാ…….” പിന്നെ അകത്ത് കയറി എല്ലാവരെയും പരിചയപ്പെട്ടു… അവളുടെ അപ്പനും ന്റെ അച്ഛയും പൊരിഞ്ഞ ചർച്ച… വല്യേട്ടൻ ഫോൺ തോണ്ടി തോണ്ടി കളിക്കുന്നു…. ഇവനത് കുത്തി കുളം കോരോ….. അമ്മാതിരി തോണ്ടലാ….. പാവം ഫോൺ ….. അതിനു ജീവനുണ്ടാരുന്നേൽ ഇവന്റെ ചെവിയിലത് ഭരണിപ്പാട്ട് പാടിയേനേ……. ജ്ജാതി ദുരന്തം…..

ഞാൻ ജലജമ്മയെ പരിചയപ്പെട്ടു…. രാജിയെ പോലൊ നല്ല സ്നേഹമുള്ള കൂട്ടത്തിലാണ്……. ” ജലജമ്മ പാവമാ….. അല്യോടീ…….” “നീ ആദ്യായിട്ടല്ലേ കാണുന്നേ…. രണ്ടീസം കഴിയുമ്പോൾ തോന്നലൊക്കെ മാറിക്കോളും. ശരിക്കും പാവം ന്റെ മീനൂട്ടിയാ……” “മീനൂട്ടിയോ….. നല്ല പേര്… ആരാത് ?” “ന്റെ വല്യമ്മ….. പഞ്ച പാവമാ…. വല്യമ്മയ്ക് രണ്ട് ആൺമക്കളാ…. അതോണ്ട് പെൺകൊച്ചുങ്ങളോട് വല്യ കാര്യാ….. ഇനി നീ ഇവിടുണ്ടല്ലോ…. എല്ലാരേയും പരിചയപ്പെടാം…..” “ഉം…… ” “എല്ലാവരും കഴിക്കാൻ വായോ …..”

ജലജമ്മയാണ് വിളിക്കുന്നത്…. എല്ലാവരും കഴിക്കാനായി ഇരുന്നു…… കറികൾക്കെല്ലാം നല്ല രുചിയുണ്ടായിരുന്നു… ജലജമ്മയ്ക് അപാര കൈപുണ്യമാണെന്ന് ഓർത്തു…. ഊണു കഴിഞ്ഞയുടൻ അച്ഛനും ഏട്ടനും പോകാനായി ഇറങ്ങി…. അതുവരെയും പിടിച്ചു നിന്ന എന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു… അച്ഛൻ നെറുകയിൽ ഒരുമ്മയും തന്ന് കാറിലേക്ക് കയറി…. അച്ഛന്റെ കണ്ണിലും നനവ് പടർന്നിരുന്നു….. കാറ് മറയും വരെ ഞാൻ നോക്കി നിന്നു. ജലജമ്മ എന്നെ ചേർത്ത് പിടിച്ചു…. “അയ്യേ…. ന്റെ മോള് കരയണ്ടാട്ടോ…..

ഞങ്ങളെല്ലാം ഇവിടില്ലേ……” ഞാൻ കണ്ണുകൾ തുടച്ച് ചിരിച്ചു….. രാജിയുടെ റൂമിനോട് ചേർന്നുള്ള റൂമാണ് എനിക്ക് തന്നത്….. യാത്രാക്ഷീണം കാരണം വേഗമുറങ്ങിപ്പോയി….. വൈകുന്നേരം അതുവരെ കേൾക്കാത്തൊരു പുരുഷശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…. ആ ശബ്ദം ഒരേ സമയം പരിചിതവും അപരിചിതവുമായി തോന്നി….. ഞെട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് പുറത്തേക്ക് വരും മുൻപേ ആ ശബ്ദത്തിനുടമ ബുള്ളറ്റിൽ പുറത്തേക്ക് പാഞ്ഞു പോയി….. “നീ എന്താടി പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നിൽക്കുന്നേ ?”

രാജിയുടെ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…. “ഏയ് ഞാൻ ആരേയും കാണാത്തോണ്ട് നോക്കിയതാ…. അല്ല ആരാ ഇവിടെ വന്നത് ?” “അത് എന്റെ ചേട്ടായിയാ….. മീനൂട്ടീടെ മൂത്ത മോൻ…… കണ്ണൻ എന്നാ പേര്…..” അവളോട് ഒരു ചിരി പാസ്സാക്കി അകത്തേക്ക് നടന്നപ്പോഴും ആ പേര് നെഞ്ചിനുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു…… “കണ്ണൻ…… കണ്ണൻ……..കണ്ണൻ” പാക്ക് ചെയ്ത സാധനങ്ങളെല്ലാം മുറിയ്കുള്ളിൽ അടുക്കിവെച്ച ശേഷം ടൗവ്വലും ഡ്രെസ്സും എടുത്ത് ബാത്ത്റൂമിലേക്ക് നടന്നു… ഷവറിന് താഴെ കണ്ണടച്ച് നിന്നു…..

തണുത്ത വെള്ളം ക്ഷീണത്തേയും ഒഴുക്കിക്കളഞ്ഞു…. കുളിച്ചു കഴിഞ്ഞപ്പോഴേക്കും നല്ല ആശ്വാസം തോന്നി….. “തങ്കം പോലുള്ളൊരു ബോണ്ട പൊളിച്ചപ്പോൾ തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു…. തുള്ളിക്കളിക്കുന്ന കുഞ്ഞിപ്പുഴു….” പേടിക്കണ്ട…. എന്റെ റിംഗ് ടോണാ….. വെറൈറ്റി അല്ലേ……. നോക്കിയപ്പോൾ സ്ക്രീനിൽ പോരാളി കാളിംഗ്…….. പച്ച ബട്ടൺ നീട്ടി നിരക്കി…… “ഹലോ…… അമ്മി……” “ആഹ്…. എങ്ങനുണ്ട് മോളെ ? അവിടെ ബുദ്ധിമുട്ട് എന്തേലും ഉണ്ടോ ?” “ഏയ്…. ഇവിടെല്ലാർക്കും എന്നെ വല്യ കാര്യാ… അച്ഛ എവിടെ അമ്മി ?” “അച്ഛ അമ്പലത്തിൽ കമ്മിറ്റിക്ക് പോയി ….. മോള് കഴിച്ചോ ?” “ഇല്ല അമ്മി….

സമയം ആകുന്നേയുള്ളൂ….. അമ്മിയോ ?” “കഴിക്കണം. അച്ഛയും കൂടി വന്നിട്ട് കഴിക്കാം… നാളെ എപ്പോൾ പോണം ?” “അവിടെ ഒൻപത് അരയ്ക് മുൻപെത്തണം…. ആദ്യത്തെ ഡേയ് ആയതുകൊണ്ട് പെട്ടെന്ന് വരാം…. പിന്നീടുള്ള ദിവസം അഞ്ച് മണിവരെ ജോലി കാണും…..” “ആര് വരും കൂടെ ?” “രാജീടെ അപ്പ വരും എന്ന് പറഞ്ഞു…..” “എന്നാൽ പിന്നെ ശരി മോളേ. കഴിച്ചിട്ട് കിടന്നോളൂ….. ഗുഡ് നൈറ്റ്…..” “ശരി അമ്മി….. ഗുഡ് നൈറ്റ്…. ഉമ്മ……” ഫോണിൽ അച്ഛയുടേയും അമ്മിയുടേയും ഫോട്ടോ എടുത്തു കുറച്ചു നേരം നോക്കി…..

പെട്ടെന്ന് രാജി ഓടി മുറിയിലേക്ക് വന്നു…. “ടീ പോത്തേ….. നിനക്ക് വിശക്കണില്ലേ….. അമ്മ വിളിക്കുന്നു…. വാ……” “ആം ദേ വരുന്നു….” ഞാനും അവളുടെ കൂടെ പോയി. ജലജമ്മ വിളമ്പിത്തന്നു…. അവളുടെ അപ്പ ഫൈനാൻസിന്ന് വരാത്തതുകൊണ്ട് ജലജമ്മ കഴിച്ചില്ല…… കഴിച്ച ശേഷം ഹാളിൽ ടിവി കണ്ടു…. രാജി ചാനൽ മാറ്റി മാറ്റി ഇരുന്നു….. പെട്ടെന്ന് സാമദ്രോഹി എന്റെ കയ്യിലൊരൊറ്റയടി…… “ഠേ…….” “അയ്യോ….. എന്തൂട്ടാടി….. അടിച്ചു കൊല്ലോ ?” “ടീ നോക്ക്…… ‘നൺ’ ഹൊറർ മൂവി……”

കുരുപ്പ് എഫക്ടില്ലെന്ന് പറഞ്ഞ് ഹാളിലെ ലൈറ്റ് അണച്ചു…. ദ്രോഹി…… ഞാൻ അവളോട് ചേർന്നിരുന്നു… പാവം അവളു പേടിച്ചാലോ…… അല്ലാതെ എനിക്ക് പേടിയുണ്ടായിട്ടല്ലാട്ടോ…… രാജി കൈയിലെ നഖം മുഴുവൻ ലേയ്സ് പോലെ കടിച്ചു തിന്നു…. ദുഷ്ടത്തി ആ കടിച്ച കൈകൊണ്ട് തന്നെ എന്നേം അള്ളിപ്പിടിച്ചു…… അവൾടെ ഒരു ഹൊറർ മൂവി…. അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ കിരീടിയും ചൊല്ലി ഞാനും ഇരുന്നു…. ഇടയ്ക്ക് കൈകൊണ്ട് മുഖം പൊത്തിയിട്ട് വിരളിന്റെ ഇടയിൽ കൂടി രാജി നോക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടി……

എന്തൊക്കെ ബഹളാരുന്നു…. ഹൊറർ മൂവി… എഫക്ടിന് ലൈറ്റ് അണയ്കുന്നു….. അവൾടെ അമ്മുമ്മേട ബിനാലേ…… വാലക്ക് വായും തുറന്നു ഇളിച്ചപ്പോൾ അതുവരെ എന്നെ അള്ളിപ്പിന്നിയ കുരുപ്പ് എന്റെ മടിയിലിരിക്കുന്നു….. “ടീ പന്നി…. താഴെ ഇറങ്ങെടി……” “ചക്കി പ്ലീസ് ടി….. ലൈറ്റ് ഇടടീ…..” “എന്തേ നിനക്കിപ്പോൾ എഫക്ട് വേണ്ടേ…..” “ശവത്തിൽ കുത്താതെ പോയി ലൈറ്റ് ഇടടീ ജന്തു……” ഇതും പറഞ്ഞു കുരുപ്പ് എന്റെ കൈയിൽ ഒരു നുള്ള്…..

ഇരുട്ടിലും കണ്ണിൽ കൂടി പൊന്നീച്ചേം ചുവന്നീച്ചേമൊക്കെ പറന്നു നടന്നു… “പ്ഭ…. മൂദേവി….. താഴെ ഇറങ്ങെടി ഊളേ….. ന്നാലല്ലെ ലൈറ്റിടാൻ പറ്റൂ……” “ഈ..ഈ…. സോറി…. ഞാനോർത്തില്ല….” “അവളുടെ ഒരു കോറി….. പോ ഇറങ്ങി…..” അവൾ ഇളിച്ചോണ്ട് മാറി …. ഞാൻ എങ്ങനെയൊക്കെയോ ചുമരിൽ തപ്പി തപ്പി സ്വിച്ച് ഓൺ ചെയ്തു…. “ഇനി മേലാൽ നീ ഹൊറർ മൂവി കാണാൻ വിളിച്ചാൽ നിന്നെ ഞാനാ പറമ്പിലെറിയും…”

ഞാൻ ചാടിത്തുള്ളി മുകളിലേക്ക് കയറിപ്പോയി… ബെഡിലേക്ക് കിടന്നപ്പോഴുണ്ട് രാജി റൂമിന്റെ വാതിലും തള്ളി തുറന്നു വന്നു…. “എന്താടി ഉറക്കം വരണില്ലേ…..” “വരണു….. ഇന്ന് ഞാനും നിന്റെ കൂടെയാ കിടക്കുന്നേ…..” പുള്ളിക്കാരി ഒരു കോട്ടുവായും പാസ്സാക്കി എന്റെ അടുത്ത് വന്നു കിടന്നു…. ഞാനും ലൈറ്റ് അണച്ച ശേഷം കിടന്നു…. വീട്ടിലെ കാര്യവും ആലോചിച്ചു കിടന്നെപ്പോഴോ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു……

(തുടരും)

എന്നും രാവണനായ് മാത്രം : ഭാഗം 1