Saturday, December 14, 2024
Novel

നിയോഗം: ഭാഗം 51

രചന: ഉല്ലാസ് ഒ എസ്

ഹോസ്പിറ്റലിൽ എത്തി വണ്ടി നിറുത്തിയതും പദ്മ കുഞ്ഞിനേയും കൊണ്ട് വെളിയിലേക്ക് ഇറങ്ങി. ഉറക്കത്തിൽ നിന്നും എടുത്തത് കൊണ്ട് ആവാം തനുകുട്ടി നിർത്താതെ കരയാൻ തുടങ്ങി. കാർത്തിയുടെ പിന്നാലെ ഹോസ്പിറ്റലിലേക്ക് പോയപ്പോൾ, അവളുടെ ശരീരം വിറ കൊണ്ട്. അത് വരെ പിടിച്ചു വച്ചിരുന്ന ബലം എല്ലാം ചോർന്നു പോകും പോലെ… റൂമിന്റെ വാതിൽക്കൽ എത്തിയതും അമ്മയും അച്ഛനും ഒക്കെ അകത്തു ഇരിക്കുന്നത് കണ്ടു. മീനു ഓടി വന്നു പദ്മയുടെ കൈയിൽ നിന്നു കുഞ്ഞിനെ എടുത്തു. പരിചയം ഇല്ലാത്തത് കൊണ്ട് ആവും കുട്ടി ഉറക്കെ കരഞ്ഞു. അത് കേട്ട് കൊണ്ട് ആണ് അച്ഛമ്മ കണ്ണ് തുറന്നത്. “അച്ഛമ്മേ…. ദേ… കുഞ്ഞുവാവ ” മീനുട്ടി കുഞ്ഞിനെ കൊണ്ട് വന്നു അവരെ കാണിച്ചു.

എന്നിട്ട് അവരെ ചാരി ഇരുത്തി കുഞ്ഞിനെ മടിയിലേക്ക് വെച്ചു കൊടുത്തു. “അച്ഛമ്മേടെ പൊന്നേ….. എന്റെ കുഞ്ഞിനെ ഇങ്ങനെ കാണാൻ ആണല്ലോ ഈശ്വരാ എനിക്ക് വിധി…..പൊന്ന് പോലെ വളരേണ്ട കുഞ്ഞു ആണ്……” കുഞ്ഞിന്റെ നെറുകയിൽ വാത്സല്യത്തോടെ മുത്തം കൊടുത്തു കൊണ്ട് അവർ പതം പെറുക്കി.. അപ്പോളേക്കും കുഞ്ഞ് വാവിട്ട് കരയാൻ തുടങ്ങി. കാർത്തിയുടെ അച്ഛനും അമ്മയും കൂടെ കുഞ്ഞിനെ എടുത്തു കൊണ്ട് മുറിയിലൂടെ നടന്നു. “പദ്മേ….. എന്റെ കുട്ടിയേ കണ്ടിട്ട് എത്ര നാൾ ആയി…. ” അച്ഛമ്മ കരഞ്ഞു തുടങ്ങി യിരുന്നു അപ്പോളേയ്ക്കും…

പദ്മ അവരുടെ അടുത്തേക്ക് വന്നു നിന്നു. അച്ഛമ്മ ആകെ ക്ഷീണിച്ചിരുന്നു.. കണ്ണൊക്കെ കുഴിഞ്ഞു, കൈയും മുഖവും ഒക്കെ ചുളിവുകൾ വീണു…. അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അച്ഛമ്മ വീണ്ടും കരഞ്ഞു. “എന്റെ മോളേ…..” “അച്ഛമ്മ ഇങ്ങനെ കരയാതെ….. വയ്യാണ്ട് ഇരിക്കുവല്ലേ ” അവൾ മെല്ലെ പറഞ്ഞു. “എന്റെ കുട്ടിയേ കാണാൻ എത്ര നാൾ ആയി ഞാൻ കാത്തിരിക്കുന്നു…. ഇവരൊക്കെ വന്നു വിളിച്ചിട്ട് പോലും മോളൊന്നു, വരാൻ കൂട്ടാക്കിയില്ലല്ലോ…. നിന്റെം കുഞ്ഞിന്റേം ഒപ്പം ഒരു ദിവസം പോലും ഒന്ന് ഒരുമിച്ചു നിൽക്കാൻ എനിക്ക് പറ്റിയില്ലലോ മോളേ… ഒടുക്കം ഞാൻ പോകാറായപ്പോൾ ആണല്ലോ നീ എത്തിയത്……

അതിന് മറുപടി ഒന്നും പറയാതെ അവൾ മുഖം കുനിച്ചു നിന്നു. അച്ഛനും അമ്മയും മീനുട്ടിയും ഒക്കെ കുഞ്ഞിനേയും എടുത്തു കൊണ്ട് വരാന്തയിൽ കൂടി നടക്കുക ആണ്. “കാർത്തി…. മോനേ ” “എന്താ അച്ഛമ്മേ…” “കുഞിനെ ഒരുപാട് സമയം ഇവിടെ നിർത്തേണ്ട മോനേ…..ആശുപത്രി അല്ലേ…മോളെയും കുഞ്ഞിനേയും നമ്മുടെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കിട്ട് നീ വന്നാൽ മതി ” അവർ പറയുമ്പോൾ പദ്മ ഞെട്ടി പോയി. എന്തായാലും അവിടേക്ക് പോകില്ല എന്ന് പദ്മ ഉറപ്പിച്ചു കഴിഞ്ഞു. കാർത്തി ഇറങ്ങി ചെന്നു അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ മേടിച്ചു. അച്ഛമ്മ യുടെ അടുത്തേക്ക് വീണ്ടും വന്നു. വയ്യെങ്കിൽ പോലും ആ കുഞ്ഞിനെ കണ്ടപ്പോൾ അവർക്ക് ഒരുപാട് സന്തോഷം ആയിരുന്നു.

സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ അച്ഛമ്മക്ക് ഒരു ശ്വാസതടസം പോലെ വന്നു. കാർത്തി വേഗം ഡോക്ടറേ വിളിക്കാനായി ഓടി. “അമ്മേ… എന്താമ്മേ പറ്റിയേ…. അമ്മേ….” രാമകൃഷ്ണൻ അമ്മയുടെ കൈയിൽ പിടിച്ചു.. സീത അവരുടെ നെഞ്ച് തടവി കൊടുക്കുന്നുണ്ട്. അമ്മേ…. ശ്വാസം എടുത്തു വലിക്കുന്ന അച്ഛമ്മയെ കണ്ടതും മീനുട്ടിക്ക് പേടി ആയി….. ഈശ്വരാ.. ഒന്നും സംഭവിക്കരുതേ.. എല്ലാവരും ഒച്ച വെച്ചു കരയുക ആണ്. പദ്മയും ആകെ വല്ലാതെ ആയി. വെള്ളം ചോദിച്ചപ്പോൾ സീതയും മീനുട്ടി യും അച്ഛനും ഒക്കെ അവർക്ക് വെള്ളം തൊട്ട് കൊടുത്തു.. കാർത്തി വേഗന്നു ഡോക്ടറേ യും കൂട്ടി വന്നു.. സ്റ്റെത്ത് വെച്ചു നോക്കിയപ്പോൾ തന്നെ ഡോക്ടർ ക്ക് കാര്യം മനസിലായി..

“കാണേണ്ടവർ ഒക്കെ കണ്ടു കഴിഞ്ഞോ….. ഇനി ആരെങ്കിലും വരാൻ ഉണ്ടോ ” കാർത്തിയെ മാറ്റി നിറുത്തി അയാൾ ചോദിച്ചു. “മ്മ്… എല്ലാവരും വന്നു കണ്ടു….” “ഓക്കേ…. ” അവന്റ തോളിൽ ഒന്ന് തട്ടിയിട്ട് ഡോക്ടർ വീണ്ടും അച്ഛമ്മയുടെ അരികിലേക്ക് വന്നു. അച്ഛമ്മ യുടെ മിഴികൾ പുറത്തേക്ക് തള്ളും പോലെ ആയി. രണ്ട് മൂന്ന് മിനിറ്റുകൾക്ക് ഉള്ളിൽ എല്ലാം കഴിഞ്ഞിരുന്നു. രാമകൃഷ്ണൻ ആണ് അമ്മയുടെ മിഴികൾ അമർത്തി അടച്ചത്. അപ്പോളേക്കും അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നു. *** കാർത്തിയുടെ വണ്ടി യിൽ തന്നെ ആണ് പദ്മയും കുഞ്ഞും കൂടി കയറിയത്. ഒപ്പം മീനുട്ടി യിം ഉണ്ട്. അവൻ ഫോൺ എടുത്തു ആരെയൊക്കെയോ വിളിക്കുന്നുണ്ട്.

മരണ വിവരം അറിയിക്കുവാൻ ആയിരുന്നു. കുഞ്ഞ് ആണെങ്കിൽ വിശന്നിട്ടു കരയാൻ തുടങ്ങി.. കരച്ചിൽ അടക്കാൻ അവൾ കുറെ പാട് പെട്ടു. “എന്തിനാ ഏടത്തി വാവ കരയുന്നെ….” മീനു ചോദിച്ചു. “ഉറക്കം വരുന്നുണ്ട്……പിന്നെ വിശക്കുന്നുണ്ടാവും ” . “വണ്ടി നിർത്തണോ…” പെട്ടന്ന് കാർത്തി അവളോട് ചോദിച്ചു. “വേണ്ട……” പെട്ടന്ന് അവൾ പറഞ്ഞു. വീട്ടിൽ എത്തിയതും പന്തൽ ഇടാൻ ഉള്ള ആളുകൾ ഒക്കെ എത്തിയിരുന്നു. കാർത്തി വിളിച്ചു പറഞ്ഞതിന് പ്രകാരം ആയിരുന്നു. പദ്മ യ്ക്ക് ആണെകിൽ ഒന്നും മേലാത്ത അവസ്ഥ ആയിരുന്നു.. അച്ഛമ്മയെ ഒന്നു കണ്ടിട്ട് പോകാ എന്ന് കരുതി ആയിരുന്നു അവൾ വന്നത്. പക്ഷെ,,,

ഇത്രയും പെട്ടന്ന് അച്ഛമ്മ പോകും എന്ന് അവൾ കരുതിയില്ല. “ഏടത്തി മുറിയിലേക്ക് പൊയ്ക്കോളൂ കേട്ടോ… ചെന്നിട്ട് കുഞ്ഞിന് പാല് കൊടുക്ക്‌…” മീനുട്ടി ആണെങ്കിൽ കാറിൽ നിന്നും പദ്മയുടെ ബാഗ് എടുത്തു കൊണ്ട് ഇറങ്ങി വന്നു. “ഇതു ഞാൻ റൂമിലേക്ക് വെച്ചോളാം കേട്ടോ ” ഗോവണി കയറി അവൾ കാർത്തിയിടെ മുറിയിലേക്ക് പോയി. പിന്നാലെ പോവാതെ പദ്മയ്ക്ക് വേറെ ഒരു നിവർത്തി യും ഇല്ലായിരുന്നു. കാരണം കുഞ്ഞു ആണെങ്കിൽ വീണ്ടും കരയാൻ തുടങ്ങി. തങ്ങളുടെ മുറിയിൽ എത്തിയതും പദ്മ യുടെ ശരീരത്തിൽ ഒരു മിന്നൽ ആയിരുന്നു. ഒരു വർഷം ആവുന്നു താൻ ഇവിടെ നിന്നും പടി ഇറങ്ങിയിട്ട്. ഇങ്ങനെ ഒരു തിരിച്ചു വരവ്.

അത് സ്വപ്നത്തിൽ പോലും കരുതിയില്ലാ.. പക്ഷെ… വിധി…. ആ രണ്ട് അക്ഷരം കടം എടുക്കാം.. അവൾ ഓർത്തു കുഞ്ഞിനെ ബെഡിൽ കിടത്തി യിട്ട് അവൾ ചുറ്റിനും നോക്കി. അവളുടെ ജീവിതത്തിലെ സന്തോഷവും സങ്കടവും ഒക്കെ ഈ നാല് ചുവരുകൾക്ക് ഉള്ളിൽ ആയിരുന്നു. കാർത്തി മുറിയിലേക്ക് തിടുക്കപ്പെട്ട കയറി വന്നു. “നീ കുളിച്ചു വേഷം മാറിയിട്ട് കുഞ്ഞിന് പാല് കൊടുത്താൽ മതി.. ഹോസ്പിറ്റലിൽ ഒക്കെ അല്ലയിരുന്നോ…,” ഷർട്ട്‌ ഊരി മാറ്റി കൊണ്ട് കാർത്തി പറഞ്ഞു… “മീനുട്ടി ഇപ്പൊ ൾ വരും… എന്നിട്ട് കുളിച്ചാൽ മതി…കുഞിനെ ഒറ്റയ്ക്ക് കിടത്തരുത് ”

അവൻ വീണ്ടും ഗൗരവത്തിൽ പറഞ്ഞു. അച്ഛ കുറച്ചു കഴിഞ്ഞു വന്നു പൊന്നിനെ എടുക്കാo കേട്ടോ ” വാവയുടെ കാലിൽ തന്റെ ചുണ്ട് ചേർത്തു കൊണ്ട് അവൻ മെല്ലെ പറഞ്ഞു. മീനുട്ടി വന്നപ്പോൾ ആണ് അവൻ പുറത്തേക്ക്പോയത്. പദ്മ വേഗത്തിൽ കുളിച്ചു ഇറങ്ങി. കുഞ്ഞുവാവയെ മീനുട്ടി യുടെ കൈയിൽ നിന്നും വാങ്ങി. “ഞാൻ താഴേക്ക് ചെല്ലട്ടെ കേട്ടോ ഏടത്തി… ആളുകൾ ഒക്കെ വരാൻ തുടങ്ങി…” മീനു പറഞ്ഞപ്പോൾ പദ്മ അവളെ നോക്കി തലയാട്ടി. സമയം അപ്പോൾ രാത്രി 11മണി ആയിരുന്നു. അതുകൊണ്ട് പദ്മയുടെ വീട്ടിൽ നിന്നും അച്ഛനും അമ്മയും ഒക്കെ നാളെ വരാം എന്ന് ആണ് അറിയിച്ചത്. ഒരു പ്ലേറ്റ് ഇൽ കുറച്ചു ഉപ്പുമാവും പഴവും പിന്നെ ഒരു ഗ്ലാസ്‌ ചായയും ആയിട്ട് സീത മുറിയിലേക്ക് വന്നു.

വാവ അപ്പോൾ ഉറങ്ങിയിരുന്നു. “അമ്മേ… എനിക്ക് ഇതു ഒന്നും വേണ്ട… വിശക്കുന്നില്ല ” “അപ്പുറത്തെ മിത്തു ഇല്ലേ… മീനുന്റെ കൂട്ടുകാരി.. അവളുടെ അമ്മ ഉണ്ടാക്കി തന്നു വിട്ടതാ.. മോള് ഇതു കഴിക്ക്…” “വേണ്ടമ്മേ…. കുഴപ്പമില്ല ” . “അങ്ങനെ പറയരുത്… വിശപ്പ് ഒക്കെ ഉണ്ടാവും എന്ന് എനിക്ക് നല്ലോണം അറിയാം… എന്നാ ചെയ്യാനാ എന്റെ കുഞ്ഞ് അച്ഛൻ വീട്ടിലേക്ക് വന്ന ത് ഇങ്ങനെ ഒരു ദിവസം ആയി പോയല്ലോ…” സീത യുടെ കണ്ണുകൾ നിറഞ്ഞു. “അച്ഛമ്മയ്ക്ക് ഒരുപാട് ആഗ്രഹം ആയിരുന്നു മോളേ ഇവിടെ കൂട്ടി കൊണ്ട് വരണം എന്ന്…. കുഞ്ഞിനെ താലോ ലി ക്കാൻ ഒക്കെ ആൾക്ക് ഭയങ്കര കൊതി ആയിരുന്നു.. ആഹ് പറഞ്ഞിട്ട് കാര്യം ഇല്ല…. ” അവളോട് ഒന്നൂടെ കഴിക്കാൻ പറഞ്ഞിട്ട് സീത പുറത്തേക്ക് ഇറങ്ങി പോയി. തന്റെ ജീവിതം ഇനിയും പരീക്ഷണത്തിന് ബാക്കി ആകുക ആണോ എന്നോർത്ത് പദ്മ ബെഡിൽ തറഞ്ഞു ഇരുന്നു..…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…