Wednesday, January 22, 2025
Novel

ദേവതാരകം : ഭാഗം 23

എഴുത്തുകാരി: പാർവതി പാറു

താരയുടെ കഴുത്തിൽ താലി വീഴുമ്പോൾ അവളുടെ മുഖത്തെ ഭാവം തിരിച്ചറിയാൻ ആവാതെ സംഗീത് നിന്നു… സന്തോഷമോ സങ്കടമോ ഇല്ല… വെറും നിർവികാരത… അവളുടെ ആ നിൽപ്പ് കാണാൻ ഉള്ള ശേഷി ഇല്ലാതെ ആരോടും പറയാതെ സംഗീത് അവിടെ നിന്ന് തിരിച്ചു പോന്നു … റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ആണ്‌ ക്ഷമ അവനെ വിളിക്കുന്നത്.. സംഗീത് നീ എവിടെ ആണ്‌… കല്യാണം കഴിഞ്ഞ് പോരാറായോ… ഞാൻ റെയിൽവേ സ്റ്റേഷനിൽ ആണ്‌… നീ കാലിക്കറ്റ്‌ എത്തിയാൽ എന്നെ വിളിക്കണം… എനിക്ക് നിന്നെ ഒന്ന്‌ കാണണം…. ശെരി… വൈകുന്നേരം കോഴിക്കോട് എത്തി അവൻ ക്ഷമയെ വിളിച്ചു…

അവൾ അവനോട് ബീച്ചിൽ വരാൻ പറഞ്ഞു…. കുറേനേരം ആയോ വന്നിട്ട്… കടലിനെ നോക്കി പുറം തിരിഞ്ഞിരിക്കുന്ന ക്ഷമക്ക് അരികിൽ ഇരുന്ന് അവൻ ചോദിച്ചു… മ്മ്മ്.. കുറച്ച് നേരായി… കല്യാണം ഒക്കെ കേമായില്ലേ… അതിനവൻ തെളിച്ചമില്ലാതെ ഒന്ന് ചിരിച്ചു…. ജീവിതം സന്തോഷം മാത്രം നിറഞ്ഞതാവാൻ ആണ്‌ എല്ലാവരും ആഗ്രഹിക്കുന്നത്…. പക്ഷെ അതൊരിക്കലും സംഭവിക്കില്ലല്ലോ… ചില വിഷമങ്ങൾ നാളെ സന്തോഷങ്ങൾ ആവാം… തിരിച്ചും…. ക്ഷമ ഒന്ന്‌ ദീർഘമായി നിശ്വസിച്ചു… അവളിൽ ഞാൻ വേദന കണ്ടില്ല…ക്ഷമേ… അവൾ പകുതി ചത്തിരുന്നു…

സംഗീത് എങ്ങോട്ടോ നോക്കി പറഞ്ഞു… മ്മ്.. അവളുടെ ജീവിതം ഇങ്ങനെ ഒക്കെ ആവാൻ കാരണം ആരെണെന്ന് അറിയുമോ നിനക്ക് ‌… വിധി അല്ലാതെ ആരാ… അല്ല.. നീയാണ് സംഗീത്… ഞാനോ… നീ എന്താ ക്ഷമേ പറയുന്നത്… അവൾ മെല്ലെ പറഞ്ഞു തുടങ്ങി.. ദേവ അവളോട് പറഞ്ഞതെല്ലാം…. അവൻ വരികളെ സ്നേഹിച്ചതും… അത് താര എഴുതിയതാണെന്ന് വിചാരിച്ചു അവളെ സ്നേഹിച്ചതും.. ഒടുവിൽ മായ ആണ്‌ അതൊക്കെ എഴുതിയത്….. അവൾ ആണ് താൻ സ്നേഹിക്കുന്ന പെൺകുട്ടി എന്ന് അവൻ അറിഞ്ഞതും… സംഗീതിന് വേണ്ടി മായയെ ഉപേക്ഷിക്കാൻ തീരുമാനിച്ചതും എല്ലാം… സംഗീതിന് മറുപടി ഇല്ലായിരുന്നു….

തന്റെ പ്രണയം മറ്റൊരാളെയാണ് ഇത്ര കാലവും സ്നേഹിച്ചതെന്ന് അറിഞ്ഞപ്പോൾ അവന് സഹിക്കാൻ ആയില്ല…. അവനും തോറ്റുപോയിരിക്കുന്നു… ദേവ അവനെ തോല്പിച്ചിരിക്കുന്നു… അവൻ തനിക്ക് വേണ്ടി അവന്റെ പ്രണയം വേണ്ടെന്ന് വെച്ചിരിക്കുന്നു… പക്ഷെ തന്റെ താര… വേദന മുഴുവൻ അവൾക്കാണ്… ഏറ്റവും വേദനിച്ചത് ആ ഹൃദയം ആണ്…. തങ്ങളെക്കാളൊക്കെ മുന്നെ തുടങ്ങിയ അവളുടെ പ്രണയം… അതിനാണ് മുറിവ് പറ്റിയത്….ആ പ്രണയം ആണ് ചതിയിൽ അകപ്പെട്ടത്.. ആ പ്രണയം ആണ് തിരിച്ചറിയാതെ പോയത് അവനോർത്തു… ദേവയെ കുറ്റം പറയാൻ ആവില്ല സംഗീത്…

അവൻ പ്രണയിച്ചു തുടങ്ങിയത് അക്ഷരങ്ങളെ ആയിരുന്നു… അതിനുള്ളിലെ ഹൃദയത്തെ ആയിരുന്നു…. അത് താര ആവും എന്നവൻ വിശ്വസിച്ചു… അങ്ങനെ ആണ്‌ അവൻ താരയിലേക്ക് അടുത്തത്.. പക്ഷെ താര അല്ല മായ ആണ്‌ അതിന് അവകാശി എന്നറിഞ്ഞപ്പോൾ പാവം അവൻ തളർന്നു പോയി… അത് അവന്റെ തെറ്റിധാരണ കൊണ്ട് മാത്രമല്ല… നീ മായയെ സ്നേഹിക്കുന്നു എന്നുള്ളത് കൊണ്ട്… നിന്റെ പ്രണയം തട്ടിപ്പറിച്ചെടുക്കാൻ അവന് കഴിയില്ല… അവന് മായയെ ഒരിക്കലും സ്വീകരിക്കാൻ ആവില്ല… പതിയെ പതിയെ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുകയാണ് അവൻ….

അവനെ മറന്ന് അവൾ നിന്റെ സ്വന്തം ആവാൻ കാത്തിരിക്കുകയാണ് അവൻ… അവനിപ്പോൾ പ്രണയം അവളെഴുതിയ വരികളോട് മാത്രം ആണ്‌… ആ ഹൃദയം പോലും അവൻ നിനക്ക് വേണ്ടി ഉള്ളിൽ നിന്ന് പറച്ചെറിഞ്ഞു… എല്ലാം സംഗീത് കേട്ടിരുന്നു… ഒടുവിൽ പറഞ്ഞു…. ദേവ അവൻ സ്നേഹിക്കുന്ന വരികൾക്കുള്ളിലെ ഹൃദയം മായയുടേത് അല്ല… സംഗീത് പറഞ്ഞപ്പോൾ ക്ഷമ ചോദ്യഭാവത്തോടെ നോക്കി… സത്യം ആണ്‌ ക്ഷമ.. അതെഴുതിയത് മായ അല്ല… അവൾക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല… അവൾ പ്ലസ് ടു വരെ ദുബായിൽ ആണ്‌ പഠിച്ചത്…

വായനയോടും എഴുത്തിനോടും ഒന്നും അവൾക്ക് താല്പര്യം ഇല്ല… പിന്നെ അത് ആരാണ് എഴുതിയത്.. ആ ചോദ്യത്തിന് പ്രസക്തി ഇല്ല… അതെഴുതാൻ ഒരാൾക്കേ സാധിക്കൂ… കഴിഞ്ഞ ഒമ്പത് വർഷമായി ഉള്ളിൽ ഒരൊറ്റ മുഖം മാത്രം കൊണ്ടു നടക്കുന്നവൾക്ക്… ജീവവായുവിൽ പോലും അവന്റെ ഗന്ധം നിറച്ചവൾക്ക്… കാണുന്ന ഓരോ കാഴ്ചയിലും അവന്റെ മുഖം മാത്രം നിറച്ചവൾക്ക്…. ഓരോ ഹൃദയമിടിപ്പിലും അവന്റെ ഓർമ്മകൾ പേറിയവൾക്ക്… . എന്റെ താരക്ക്… താരയോ.. താര ദേവയെ വർഷങ്ങളായി പ്രണയിച്ചിരുന്നോ…. സംഗീത് എല്ലാം ക്ഷമയോട് പറഞ്ഞു…. താരയുടെ ഉള്ളിലെ പ്രണയം അറിഞ്ഞപ്പോൾ ക്ഷമയുടെ കണ്ണുകൾ നിറഞ്ഞു… പിന്നെ…

പിന്നെ എങ്ങനെ താര എഴുതിയതൊക്കെ മായക്ക് കിട്ടി… ഞാൻ… ഞാൻ കാരണം.. നീ പറഞ്ഞില്ലേ… താര ഇന്ന് ഇങ്ങനെ വേദനിക്കാൻ കാരണം ഞാൻ ആണ്‌… എനിക്ക് ഒന്നും മനസിലായില്ല.. താര അവൾ അവനെ പ്രണയിച്ചു തുടങ്ങിയ കാലം തൊട്ടേ അവനെ കുറിച്ചും അവരുടെ പ്രണയത്തെ കുറിച്ചും കുറേ എഴുതിയിരുന്നു… അവളുടെ പ്രിയപ്പെട്ട ഒരു ഡയറിയിൽ…എപ്പോഴും അത് അവളുടെ കൈയിൽ ഉണ്ടാവും… ഒറ്റക്കിരിക്കുമ്പോൾ ഒക്കെ അവൾ അതിലൊരൊന്ന് എഴുതും… ഒരിക്കൽ ഞാനും അവളും കൂടി പാർട്ടി സമ്മേളനത്തിന് പോയി തിരിച്ചു വന്നപ്പോൾ രാത്രി ആയി ..

അന്ന് ഹോസ്റ്റലിൽ പോവണ്ടെന്ന് പറഞ്ഞു ഞാനും അവളും കൂടി എന്റെ വീട്ടിലേക്ക് പോന്നൂ.. പിറ്റേന്ന് അവൾ അറിയാതെ ആ ഡയറി വീട്ടിൽ മറന്നു വെച്ചു… ഞാൻ അത് കണ്ടു… അതെല്ലാം പ്രസിദീകരിക്കണം എന്ന് ഞാൻ അവളോട് പറഞ്ഞു… ആദ്യം ഒന്നും അവൾ സമ്മതിച്ചില്ല… ഒടുവിൽ പേര് വെളിപ്പെടുത്താതെ പ്രസിദീകരിക്കാം എന്ന് അവൾ സമ്മതിച്ചു… അങ്ങനെ അവളോട് ഞാൻ ആ ഡയറിയിൽ ഉള്ളതൊക്കെ ചെറിയ ചെറിയ ബുക്‌ലെറ്റുകളിൽ എഴുതി തരാൻ ആവശ്യപ്പെട്ടു… അവൾ എല്ലാം എഴുതി എനിക്ക് ലൈബ്രറിയിൽ വെച്ച് തന്നു… ആ സമയം എന്തോ ആവശ്യത്തിന് ഞങ്ങളെ രണ്ടുപേരെയും പ്രിൻസിപ്പൽ വിളിച്ചു…

പോവുമ്പോൾ അതെടുക്കാൻ ഞാൻ മറന്നു പോയി… പിന്നെ എന്റെ മനസ്സിൽ നിന്നും ഞാൻ അത് മറന്നു… പിറ്റേന്ന് ലൈബ്രറിയിൽ വന്ന് നോക്കിയപ്പോൾ അതവിടെ ഇല്ലായിരുന്നു… ഒത്തിരി തിരഞ്ഞെങ്കിലും കണ്ടെത്താൻ ആയില്ല… മായയുടെ കൈയിൽ കണ്ട ബുക്‌ലെറ്റ് അതായിരിക്കാം.. താൻ പറഞ്ഞില്ലേ ബുക്‌ലെറ്റിന് മുകളിലുള്ള മയിൽ‌പീലി ചിത്രം അത് വരച്ചത് മായ ആണ്.. ആ അക്ഷരങ്ങൾ താരയുടെയും… ആ ചിത്രം ഉപയോഗിച്ച് അവൾ ആ അക്ഷരങ്ങളും അവളുടേതാണെന്ന് ദേവയെ വിശ്വസിപ്പിച്ചു…. പക്ഷെ മായ… അവളെന്തിന് അങ്ങനെ ചെയ്യണം… അവൾ അത് ചെയ്യും..

കാരണം അവളും താരയും സ്നേഹിക്കുന്നത് ഒരാളെ ആണെന്ന് അവൾ മനസിലാക്കിയിരുന്നു.. അവൾ ദേവയെ പരിചയപ്പെട്ടത് അവൾ സെക്കന്റ്‌ ഇയറിൽ പഠിക്കുമ്പോൾ ഉള്ള ക്യാമ്പിൽ വെച്ചാണ് എന്നല്ലേ പറഞ്ഞേ… അത് കഴിഞ്ഞു വന്നതിന് ശേഷം അവളിൽ ചില മാറ്റങ്ങൾ ഉണ്ടെന്ന് താര എന്നോട് പറഞ്ഞിരുന്നു.. താരയിൽ നിന്ന് അവൾ അകൽച്ച കാണിച്ചിരുന്നു.. അതിന് കാരണം അപ്പോൾ അത് തന്നെ ആണ്… ഒരു പക്ഷെ താരയുടെ ഡയറിയിൽ നിന്ന് മായ മനസിലാക്കി ഇരിക്കും അവരിരുവരും പ്രണയിക്കുന്നത് ഒരാളെ ആണെന്ന്… ആ ദേഷ്യവും അങ്ങനെ വന്നതാവാം…

ദേവയുടെ വായനയോടും കവിതയോടും ഉള്ള ഇഷ്ടം മായ മനസിലാക്കിയിട്ടുണ്ടാവും… അവൾക്ക് ആ കഴിവ് ഇല്ലാത്തത് കൊണ്ട് അവൾ താരയിൽ നിന്ന് അത് പിടിച്ചെടുത്തു… താരയുടെ പ്രണയം അവൾ അവളുടേതാക്കി മാറ്റി…. പക്ഷെ മായ അവൾ ഇങ്ങനെ ഒക്കെ ചെയ്യുമോ… ഇത്രയും ക്രൂര ആയിരുന്നോ അവൾ.. .. ഞാൻ മനസിലാക്കിയ മായ ഒരു പാവം ആയിരുന്നു…. അതെ എനിക്കറിയുന്ന മായയും ഒരു പാവം ആയിരുന്നു…. പ്രണയം അങ്ങനെ ആണ്… സാധുവിനെ ക്രൂരനാക്കി മാറ്റും … നിസ്വാർത്ഥനെ സ്വാർത്ഥൻ ആക്കും…. അത് പറയുമ്പോൾ സംഗീതിന്റെ കണ്ണ് നിറഞ്ഞിരുന്നു…

എനിക്ക് അവളെ കാണണം..ക്ഷമേ… മായയെ… അവളെ ഹൃദയം മുഴുവൻ കൊണ്ടുനടന്ന കാമുകൻ ആയല്ല… എന്റെ സിത്തുവിന്റെ കൂടപ്പിറപ്പായി.. അവളുടെ സ്വന്തം ഏട്ടനായി … എന്റെ പെങ്ങളെ വേദനിപ്പിച്ചതിന്… അവളുടെ ഹൃദയം തകർത്തതിന്… എനിക്കവളോട് പകരം ചോദിക്കണം.. എന്റെ പെങ്ങളുടെ ഓരോ തുള്ളി കണ്ണീരിനും എനിക്ക് പകരം ചോദിക്കണം…. അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം ആയിരുന്നില്ല… പ്രതികാരം അത് മാത്രം ആയിരുന്നു ….

തുടരും…

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4

ദേവതാരകം : ഭാഗം 5

ദേവതാരകം : ഭാഗം 6

ദേവതാരകം : ഭാഗം 7

ദേവതാരകം : ഭാഗം 8

ദേവതാരകം : ഭാഗം 9

ദേവതാരകം : ഭാഗം 10

ദേവതാരകം : ഭാഗം 11

ദേവതാരകം : ഭാഗം 12

ദേവതാരകം : ഭാഗം 13

ദേവതാരകം : ഭാഗം 14

ദേവതാരകം : ഭാഗം 15

ദേവതാരകം : ഭാഗം 16

ദേവതാരകം : ഭാഗം 17

ദേവതാരകം : ഭാഗം 18

ദേവതാരകം : ഭാഗം 19

ദേവതാരകം : ഭാഗം 20

ദേവതാരകം : ഭാഗം 21

ദേവതാരകം : ഭാഗം 22