Wednesday, January 22, 2025
Novel

ഭദ്രദീപ് : ഭാഗം 12 – അവസാനഭാഗം

എഴുത്തുകാരി: അപർണ അരവിന്ദ്


മിസ്റ്റർ ദീപക്.. എന്താ പറ്റിയത്.. എന്തിനാണ് ബഹളം വെയ്ക്കുന്നത്… ഇതൊരു ഹോസ്പിറ്റൽ ആണെന്നുള്ളതൊക്കെ മറന്നോ..

ഡോക്ടർ ഗോപിനാഥ് വന്ന് തോളിൽ തട്ടിയപ്പോളാണ് ദീപക് കണ്ണ് തുറക്കുന്നത്..
ബഹളം കേട്ട് ഒരുപാട് ആളുകൾ ചുറ്റിലും കൂടിയിട്ടുണ്ട്.. ഇയാൾക്ക് എന്ത് പറ്റി എന്നുള്ള ഭാവമാണ് ചുറ്റുമുള്ളവർക്ക്..

എന്റെ ശരീരമാകെ വിയർത്തിട്ടുണ്ടായിരുന്നു.. മുഖം ചുവന്ന്, കണ്ണുകൾ പുറത്തേക്ക് തള്ളി ഞാനാകെ വല്ലാത്തൊരു
അവസ്ഥയിലായിരുന്നു..

സ്വപ്നം… സ്വപ്നമായിരുന്നോ… അല്ല.. സ്വപ്നമല്ല.. ഞാൻ കണ്ടതാണ്… എന്റെ ഭദ്ര… എന്റെ ഭദ്രയെ എനിക്ക് നഷ്ടമായി… ഞാൻ ഒറ്റക്കായി..

ഞാൻ പൊട്ടികരയുകയായിരുന്നു.. ഏറ്റവും പേടിപ്പെടുത്തുന്ന സ്വപ്നം.. ഈശ്വരാ… ഓർക്കുംതോറും തല പൊട്ടിപൊളിയുന്നപോലെ തോന്നി..

ഭദ്രയെ നഷ്ടമായെന്നോ… എന്ത് പറ്റി മിസ്റ്റർ മേനോൻ.. നിങ്ങൾ ഇത്രയധികം വെപ്രാളപെടാൻ എന്താണുണ്ടായത്..

ഡോക്ടർ ഭദ്ര… അവൾ… അവൾ മ….രി….ച്ചു..

എന്ത് അസംബന്ധമാണ് നിങ്ങൾ പറയുന്നത്.. ഭദ്ര മരിച്ചെന്നോ… അവൾ മരുന്നുകളോട് റെസ്പോണ്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്… ദീപിന്റെ ഭദ്ര തീർച്ചയായും പെട്ടന്ന്തന്നെ സുഖപ്പെടും..

ഡോക്ടർ… സത്യമാണോ…

സത്യം.. ദീപക്… സത്യം…
ഇത്രയേറെ സ്നേഹിക്കുന്ന ഒരാളുടെ പ്രാർത്ഥന കൂടെയുള്ളപ്പോൾ ഭദ്ര ഈ ഭൂമിവിട്ട് എങ്ങനെ തിരികെ പോകും… എനിക്ക് അതിശയം തോന്നുന്നു മിസ്റ്റർ മേനോൻ… ഇത്രയേറെ ഒരാൾക്ക് സ്നേഹിക്കാൻ കഴിയുമല്ലോ….

ഭദ്രയോട് എനിക്ക് അസൂയ തോന്നുന്നു..

ദീപക്കിന്റ കവിളിൽ തട്ടികൊണ്ട് ഡോക്ടർ തുടർന്നു,
എനിക്കുറപ്പുണ്ട് ഭദ്ര പഴയ ജീവിതത്തിലേക്ക് തിരിച്ചുവരും.. ഉടൻ തന്നെ

എന്ത് പറയണമെന്നറിയാതെ കരഞ്ഞുകൊണ്ട് തളർന്നിരിക്കുകയായിരുന്നു ദീപക് അപ്പോളും..

ദീപു… മോനെ.. എവിടെയൊക്കെ തിരഞ്ഞു… നീയിതെവിടെയായിരുന്നു..

അച്ഛാ… ഞാൻ..

നമ്മുടെ പ്രാർത്ഥന ദൈവം കേട്ടു.. ഭദ്ര ബെറ്റർ ആവുന്നുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്… വാ മോനെ… അങ്ങോട്ട് വാ… ഒരുപാട് വിശേഷങ്ങൾ ഉണ്ട്..

അച്ഛന്റെ കൂടെ ഞാൻ പതിയെ നടന്നുനീങ്ങി.. വെയ്റ്റിംഗ് ഏരിയയിൽ എത്തിയപ്പോൾ ശ്രീപ്രിയയും അവളുടെ അമ്മയും രവി ശങ്കരും അവിടെ നിൽപ്പുണ്ട്.. ശ്രീപ്രിയ ഭാമയെ കെട്ടിപിടിച്ചുകരയുന്നുണ്ട്, സുഭദ്ര അപ്പച്ചി അമ്മയുടെ കൈകളിൽ ചേർത്ത് പിടിച്ച് എന്തൊക്കെയോ സംസാരിക്കുന്നു..

എന്നെ കണ്ടതും രവി ശങ്കർ എന്റെ അടുത്തേക്ക് നടന്നുവന്നു..

മോനെ… ക്ഷമിക്കണം എന്ന് പറയാൻ പോലും അർഹത ഇല്ലെന്നറിയാം…. തെറ്റ് പറ്റി… …..പൊറുക്കണം…

ഇത്രയൊക്കെ ഞാൻ ചെയ്ത്കൂട്ടിയിട്ടും എന്റെ മകൾക്ക് വേണ്ടി സ്വന്തം ജീവൻ പണയം വെച്ച നിങ്ങളോട് എങ്ങനെയാണ് ഞാൻ നന്ദി പറയേണ്ടത്
രവി ശങ്കർ എന്റെ മുൻപിൽ കണ്ണുനിറച്ചു..

ഞാൻ ഒന്നും മിണ്ടിയില്ല.. അല്ലെങ്കിൽ തന്നെ എന്ത് മിണ്ടാനാണ്.. മനസിലൊരു അഗ്നിപ്പർവ്വതം പുകയുകയാണ്.. അതിനിടയ്ക്ക് ഇവരോട് സംസാരിക്കാൻ ആർക്ക് കഴിയും..

എല്ലാം ദൈവനിശ്ചയമാണ് സുഭദ്രചേച്ചി….. എന്റെ കുട്ടീടെ യോഗം… അല്ലാതെ ഒന്നും പറയാനില്ല..
കണ്ണുതുടച്ചുകൊണ്ട് അമ്മ അപ്പച്ചിയോട് പറഞ്ഞു..
ഇനിയെങ്കിലും പഴയ ദേഷ്യവും വാശിയും എന്റെ മകളുടെ നേർക്ക് കാണിക്കരുത്.. ആരോ ചെയ്ത തെറ്റിന് എന്റെ കുട്ടികളെ ശിക്ഷിച്ചത് മതി..

എല്ലാത്തിനും മാപ്പ്.. ചതിയിലൂടെ നേടിയ എല്ലാ സ്വത്തുക്കളും ഞങ്ങൾ തിരിച്ചുതരും.. ഞങ്ങള്ക്ക് ഒന്നും വേണ്ടാ..എന്റെ മകളെ ഞങ്ങൾക്ക് തന്നല്ലോ.. അത് മതി.. അത് മാത്രം മതി.. സുഭദ്ര അപ്പച്ചി അമ്മയുടെ കൈപിടിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു

വേണ്ടാ സുഭദ്ര ചേച്ചി.. വേണ്ടാ.. അദ്ദേഹം പണ്ട് തന്നെ പറയുമായിരുന്നു, സ്വത്തിന്റെ പാതി അവകാശം സുഭദ്രചേച്ചിക്കും മക്കൾക്കുമാണെന്ന്..

നിങ്ങളെ ഒരിക്കൽ പോലും ഞങ്ങൾ അന്യരായി കരുതിയിട്ടില്ല.. എല്ലാം നിങ്ങളുടെ തെറ്റുധരണയാണ്..രവിയേട്ടൻ ആരാണെന്നുപറഞ്ഞിരുന്നെങ്കിൽ നേർ വഴിക്ക് തന്നെ എല്ലാം നിങ്ങൾക്ക് ലഭിച്ചേനെ..

ഇനി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. ഞങ്ങൾക്കൊന്നും വേണ്ടാ സുഭദ്രേച്ചി … എന്റെ കുഞ്ഞിനെ എനിക്ക് തിരിച്ചുകിട്ടിയാൽ മതി… അത് മാത്രം മതി..
അമ്മ പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു..
ആശ്വാസവാക്കുകൾ പറയാൻ ശ്രെമിച്ചെങ്കിലും സുഭദ്ര പരാജയപെട്ടു..

കരയട്ടെ… കരഞ്ഞാലെങ്കിലും ആശ്വാസം ലഭിക്കുമെങ്കിൽ അമ്മ കരയട്ടെ..
ഭാമ കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു..

തിരക്കെല്ലാം കഴിഞ്ഞ് സന്ധ്യയായപ്പോളാണ് ഞാൻ വീട്ടിലേക്ക് പോയത്.. കൃഷ്ണ ക്ഷേത്രത്തിൽ പോയ്‌ ഭദ്രയ്ക്ക് വേണ്ടി പ്രാർത്ഥികണമെന്നുണ്ടായിരുന്നു, മനസുരുകി പ്രാർത്ഥിച്ചു.. രാത്രി വീട്ടിൽ തന്നെയാണ് കിടന്നത്..

രാവിലെ ഭദ്രയ്ക്ക് വേണ്ടി പൂജ നടത്തി പ്രസാദവുമായി ഹോസ്പിറ്റലിലേക്ക് തിരിച്ചു.. ഭദ്രയ്ക്ക് ബോധം വന്നിട്ടുണ്ടെന്നു അച്ഛൻ വിളിച്ചുപറഞ്ഞത് കൊണ്ട് തിരക്കുകൂട്ടിയാണ് ഹോസ്പിറ്റലിലേക്ക് പോയത്.. അവളെ കാണാൻ അകത്തേക്ക് കയറിക്കോളാൻ അച്ഛൻ പറഞ്ഞപ്പോൾ നെഞ്ചോന്ന് പിടഞ്ഞു..

ഇല്ലാ.. ഞാനില്ല.. എ..നി..ക്ക്.. എനിക്കിപ്പോ കാണണ്ട..

തൊണ്ടയിടറിക്കൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു.. മനസ്സിൽ ഭയമായിരുന്നു.. ഒരുപക്ഷെ സ്വപ്നം കണ്ടതെല്ലാം യാഥാർഥ്യമായാൽ.. വയ്യ.. ചിന്തിക്കാൻ പോലും കഴിയുന്നില്ല.. എനിക്കിപ്പോൾ ഭദ്രയെ കാണണ്ട..
ആ മുഖം കാണാൻ മനസ്സ് തുടിക്കുന്നുണ്ടെങ്കിലും ഞാൻ ഒഴിഞ്ഞുമാറി പുറത്തേക്ക് നടന്നു..

അമ്മയും ഭാമയുമാണ് ഭദ്രയെ കയറികണ്ടത്.. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടത്രേ .. എന്നാലും അവരെ നോക്കി കണ്ണ് നിറച്ചെന്ന് അമ്മ പറയുന്നുണ്ട്.. ഒരുപാട് നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്.. ഇപ്പോൾ ഡോക്ടർമാർക്കും നല്ല പ്രതീക്ഷ കൈവന്നിട്ടുണ്ട്. ദിയയും ഭദ്രയെ പോയ്‌ കണ്ടു.. അവളോടും ഒന്നും സംസാരിച്ചില്ലപോലും..

വൈകുന്നേരം ആയപ്പോളാണ് ഡോക്ടർ എന്നെയും കൂട്ടി ഭദ്രയുടെ സമീപത്തേക്ക് പോയത്.. അവൾ ചെറിയ മയക്കത്തിലായിരുന്നു..

ഭദ്രേ എന്ന് ഡോക്ടർ നീട്ടിവിളിച്ചപ്പോൾ പതിയെ കണ്ണുതുറന്നു.. പാവം നല്ല ക്ഷീണമുണ്ട്,, മുറിപ്പാടുകൾ പലയിടത്തും തെളിഞ് കാണാം.. ഭദ്ര വയ്യാതെ കിടക്കുന്നത് കണ്ടപ്പോൾ വല്ലാത്തൊരു വിങ്ങൽ അനുഭവപ്പെടാൻ തുടങ്ങി

ഭദ്ര… ഇത് ആരാണെന്ന് പറയൂ..
ഡോക്ടർ എന്നെ കാണിച്ചുകൊണ്ട് ചോദിച്ചു.

ഇ… ത്……..
അ റി യി ല്ല

പാടുപെട്ട്കൊണ്ട് അവൾ ആ ഉത്തരം നൽകിയപ്പോൾ ആദ്യം ഞെട്ടിയത് ഞാനാണ്… അറിയില്ലെന്നോ… എന്നെയോ..

ഭദ്രേ… ഞാനാണ്.. നിന്റെ ദീപു ഏട്ടൻ..
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരിരുന്നു.. എന്നെ നിനക്ക് മനസിലായില്ലെന്നോ..

അവളുടെ മുഖത്തേക്ക് നോക്കുംതോറും ആ ചുണ്ടുകളിൽ ഒരു കള്ളച്ചിരി വിരിയാൻ തുടങ്ങി..

ഈ മു…ഖം ഞാൻ മറ..ക്കു…മെന്ന് കരുതിയോ ഏ…ട്ടാ…
എന്നെ മറന്നാൽ പോലും ഞാൻ എന്റെ ഏട്ടനെ മറക്കില്ല..

പുഞ്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞൊപ്പിച്ചു..
എന്റെ കണ്ണുകൾ വിടരുന്നുണ്ടായിരുന്നു.. ചുണ്ടുകൾ പുഞ്ചിരിച്ചുകൊണ്ട് അവളുടെ കൈയിൽ പതിയെ ചുംബിച്ചു.. ലോകം കീഴടക്കിയ പോലെ ഞാൻ സന്തോഷം കൊണ്ട് ചിരിച്ചുകൊണ്ടിരുന്നു..

പിന്നീടുള്ള ദിവസങ്ങൾ മാറ്റത്തിന്റെ ദിനങ്ങളായിരുന്നു.. പതിയെ പതിയെ ഭദ്ര ജീവിതത്തിലേക്ക് തിരിച്ചുവന്നു.. ഹോസ്പിറ്റലിൽ നിന്നും നേരെ പഴയ തറവാട്ടിലേക്ക് തന്നെയാണ് വന്നത്..

സ്വത്തുക്കൾ തിരിച്ചുനൽകണം എന്നത് ശ്രീപ്രിയയുടെ നിർബന്ധമായിരുന്നു.. അച്ഛൻ ഉറങ്ങുന്ന മണ്ണ് മാത്രം മതിയെന്ന് ഭദ്രയും അമ്മയും ഉറപ്പിച്ചു പറഞ്ഞു..രവി ശങ്കറിന്റെ ഇഷ്ടപ്രകാരമായിരുന്നു സ്വത്ത്‌ വിഭജനം നടത്തിയത്.. ഇപ്പോൾ രണ്ടുകൂട്ടരും വലിയ സ്നേഹത്തിലാണ്.. എന്റെ ഭദ്രയാണെങ്കിൽ പഴയപോലെ ചിരിക്കാനും കരയാനും വഴക്കുണ്ടാക്കാനും ഓക്കേ തുടങ്ങി.

രണ്ട് വർഷം ഭദ്രയ്ക്ക് വേണ്ടി വിട്ടുകൊടുത്തു.. ഇനിയിപ്പോൾ ആ കഴുത്തിൽ താലി ചാർത്തേണ്ട മുഹൂർത്തമാണ്.. അച്ഛനും അമ്മയും പോയ്‌ കല്യാണത്തിന് മുഹൂർത്തം കണ്ടു.. ചിങ്ങത്തിലാണ് കല്യാണം.. സെപ്റ്റംബർ പതിമൂന്നിന്… തറവാട്ടിൽ വെച്ചുതന്നെ കല്യാണം നടത്താവുന്നത്കൊണ്ട് എല്ലാവർക്കും വലിയ സന്തോഷമായ്.. അമ്മയും ദിയയും ഒറ്റക്കാവുമെന്നത് ഭദ്രയ്ക്ക് വലിയ വിഷമമായിരുന്നു.. ശ്രീപ്രിയ തൊട്ടടുത്ത വീട്ടിലുള്ളത്കൊണ്ട് അല്പം സമാധാനം ഉണ്ട്.

ആശിച്ചുമോഹിച്ച് ആ സുദിനവും വന്നെത്തി
ചിങ്ങമാസത്തിലെ തണുപ്പുള്ള പുലരി..
ഞങ്ങളുടെ വിവാഹദിനം ..

ചുവന്ന പട്ടുസാരിയിൽ എന്റെ ഭദ്ര എത്ര സുന്ദരിയായിരുന്നെന്നോ.. മുല്ലപ്പൂക്കളും ആഭരണങ്ങളുംകൂടെയായപ്പോൾ ഭദ്ര അസ്സൽ കല്യാണപെണ്ണായി..

തറവാടിന്റെ മുറ്റത്ത് നിന്നായിരുന്നു കല്യാണം.. അച്ഛന്റെ ആശിർവാദത്തോടെ അവളുടെ കഴുത്തിൽ ഞാൻ താലി ചാർത്തി.. ആ തിരുനെറ്റിയിൽ സിന്ദൂരം അണിയിക്കുമ്പോൾ ചുറ്റുനിന്നും കെട്ടിമേളം ഉയർന്ന് കേൾക്കാമായിരുന്നു…

അവളുടെ കൈ പിടിച്ച് മണ്ഡപം വലം വെയ്ക്കുമ്പോൾ സന്തോഷംകൊണ്ട് എന്റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു..ഞാൻ അണിയിച്ച താലി ആ കഴുത്തിൽ കാണുമ്പോഴെല്ലാം എന്റെ മനസ്സ് തുള്ളിച്ചാടി

വിവാഹസദ്യ കഴിച്ച് അമ്മയോടും ഭാമയോടും യാത്രപറഞ്ഞിറങ്ങുമ്പോൾ ഭദ്ര പൊട്ടിക്കരഞ്ഞു. എന്റെ മനസ്സും വേദനിപ്പിച്ചു..
തൊട്ടടുത്തല്ലേ അമ്മേ . ഞങ്ങളിങ്ങ് ഓടിയെത്തും എന്ന് പറഞ് അമ്മയെ കെട്ടിപിടിച്ചു ഞാനും യാത്രപറഞ്ഞു..

സോപനത്തിന്റെ പടികൾ കയറി അമ്മ തന്ന നിലവിളക്ക് പിടിച്ച് ഭദ്ര വീടിന്റെ മരുമകളായ്, മഹാലക്ഷ്മിയായ് ഗൃഹപ്രവേശനം നടത്തുമ്പോൾ സന്തോഷത്തിന്റെ ദിവസങ്ങൾ തുടങ്ങുകയായിരുന്നു…

ആളും അരങ്ങുമൊഴിഞ്ഞപ്പോൾ ഞങ്ങളുടേത് മാത്രമായ ലോകത്ത് ഞങ്ങൾ പാറിപ്പറന്നു.. പ്രണയകുരുവികൾ കുറുക്കുന്ന രാത്രിയുടെ ഏഴാംയാമത്തിൽ ഒരു ചെറുപുഞ്ചിരിയോടെ എന്റെ നെഞ്ചിൽ ലയിച്ചുതീർന്ന് അവൾ എന്റേത് മാത്രമായ്മാറി.

എന്റെ ഭാര്യയായ് എന്റെ കുട്ടികളുടെ അമ്മയായ് ഞങ്ങളുടെ പ്രിയപെട്ടവളായി ഭദ്ര എന്നിൽ അലിഞ്ഞുചേർന്നു.. അവളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഇപ്പോൾ കൂടെ ഞങ്ങളെല്ലാവരുമുണ്ട്..

ഭദ്രയുടെയും ദീപക്കിന്റെയും ജീവിതം ഇവിടെ തുടങ്ങുകയാണ് ..ദിയയുടെ വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും കുഞ്ഞുദീപ് പുറത്തുവാരാൻ കാത്തുനില്ക്കുകയാണ് വിവാഹം നടത്താൻ.. ഭദ്ര ഹാപ്പിയാണ്, ആഗ്രഹപ്രകാരം phd ജോയിൻ ചെയ്തു..

റൊമാൻസും കാര്യങ്ങളുമായി ദീപക് ഡബിൾ ഹാപ്പി.. ഭാമയും അമ്മയും തറവാട്ടിൽ അടിച്ചുപൊളിച്ചു പോകുന്നു.. സഹായത്തിന് ശ്രീപ്രിയയും കുടുംബവും കൂടെയുണ്ട്…
സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം തുടരുന്നു

The end

(ഇവിടെ അവസാനിപ്പിക്കുകയാണ്..ഭദ്രയോട് നിങ്ങൾ കാണിച്ച സ്നേഹത്തിന് എന്താണ് പറയേണ്ടതെന്ന് അറിയില്ല.. കഴിഞ്ഞ part ന് കേട്ട ചീത്തവിളി.. ഹോ ഞാൻ പോലും ഞെട്ടിപ്പോയി 🙄..ഇത്രയുമധികം ഭദ്രയെ സ്നേഹിച്ചതിന് എല്ലാവരോടും ഒരുപാട് ഇഷ്ടം… എന്നെ support ചെയ്തതിനും കൂടെ നിന്നതിനും ഒരുപാട് നന്ദി ..

ജോലിയും കുടുംബവും കൂടെ എഴുത്തും ആവുമ്പോൾ സമയം നല്ല കുറവാണ്.. reply തരാൻ കഴിയാത്തതിൽ ക്ഷമ ചോദിക്കുന്നു.. എന്നിരുന്നാലും കഥ എന്നും post ചെയ്യാൻ ശ്രെമിച്ചിരുന്നു.. tnq all for d katta support ..,, 🥰❤️

ഭദ്രദീപ് : ഭാഗം 1

ഭദ്രദീപ് : ഭാഗം 2

ഭദ്രദീപ് : ഭാഗം 3

ഭദ്രദീപ് : ഭാഗം 4

ഭദ്രദീപ് : ഭാഗം 5

ഭദ്രദീപ് : ഭാഗം 6

ഭദ്രദീപ് : ഭാഗം 7

ഭദ്രദീപ് : ഭാഗം 8

ഭദ്രദീപ് : ഭാഗം 9

ഭദ്രദീപ് : ഭാഗം 10

ഭദ്രദീപ് : ഭാഗം 11