Sunday, December 22, 2024
Novel

ആഇശ: ഭാഗം 12

നോവൽ
******
എഴുത്തുകാരൻ: Anush. A. Azeez

യൂസുഫിന്റ ഉപ്പ ഷാഹിനക്കരികിൽ എത്തി .അവളെ ഒന്നു നോക്കി .അവളെ മുന്നിൽ ഇരുന്നു കെട്ടിപ്പിടിച്ചു .അവളുടെ രണ്ട് കൈകളും പിടിച്ചു .മോൾക്കെന്നെ മനസ്സിലായോ .
ഉം… മനസ്സിലായി ഉപ്പച്ചി …..
അതോ……. അത് ഉമ്മച്ചി …..

ഉപ്പാപ്പയും ഉമ്മാമ്മയും അല്ലേ …. ആരാ ഉപ്പച്ചി ഉമ്മച്ചി എന്ന് പഠിപ്പിച്ചെ ….
എന്റെ ഉമ്മയാ ….. എന്റെ വാപ്പച്ചിയുടെ വാപ്പ ഉപ്പച്ചിയും …. വാപ്പാടെ ഉമ്മ എന്റെ ഉമ്മച്ചിയുമെന്നാ ആയിശാ പറഞ്ഞു തന്നത് .

യുസുഫിന്റെ ഉപ്പാടെ കണ്ണ് നിറഞ്ഞു .

ഉമ്മ വന്ന് അവളെ വാരിയെടുത്ത് ഉമ്മ വെച്ചു .നിറകണ്ണുകളോടെ യൂസുഫിന്റെ ഉപ്പ എന്നെയൊന്ന് നോക്കി പിന്നെ മോളുടെ കൈയ്യും പിടിച്ച് അകത്തേക്ക് .ഉമ്മയും പിറകേ അകത്തേക്ക് കയറി .എന്നെ അവർ വിളിച്ചില്ല .കണ്ട ഭാവം കാണിച്ചില്ല .എനിക്കതിൽ പരാതിയുമില്ല .

ഞാൻ വണ്ടിയിൽ കയറി എന്റെ ഉപ്പാനോട് വീട്ടിലോട്ട് പോകാമെന്ന് പറഞ്ഞു .അപ്പോൾ ഷാഹിനിയോ …ഉപ്പ വണ്ടിയെടുക്ക് …. എന്നെ ഇത്തിരി നേരം നോക്കിയിയ ശേഷം വണ്ടി എന്റെ വീട്ടിലേക്ക്

.ഉമ്മ ചായയും പഴുത്ത മാങ്ങ വെട്ടി കഷണങ്ങളാക്കിയതും ഒക്കെയായി, മേശപ്പുറം നിരത്തി പലഹാരങ്ങളും.ആമി ചാടിക്കയറി കെട്ടിപ്പിടിത്തവും ആകെ ബഹളവും .ആസിയ അപ്പോളേക്കും വന്നു .കൂവലും ബഹളവും .ഉപ്പ പുറത്ത് നിന്ന്

പുഴമീനും ഒക്കെയായി വന്നു. അപ്പോളേക്കും.വീട്ടിലെ വലിയ ബഹളങ്ങളിൽ പണ്ടത്തെ പോലെ തുള്ളിച്ചാടാൻ എനിക്ക് മാത്രം കഴിയുന്നില്ല .

രാത്രിയിലെ പ്രാർത്ഥന കഴിഞ്ഞു .എല്ലാവരും ഇരിക്കുമ്പോളാ ഉപ്പ ചോദിച്ചത് അല്ല മോളെ നീയെന്തിനാ യൂസുഫിന്റെ വീട്ടിലോട്ട് പോയത് .അങ്ങോട്ടേക്ക് പോകണ്ട ഒരാവശ്യവും ഇല്ലായിരുന്നു .

ഞാൻ മിണ്ടിയില്ല …. പിന്നെ ഷാഹിനയെ അവിടെ വിടുകയും വേണ്ടായിരുന്നു .

നിന്നെ ഒന്ന് വിളിക്കുക പോലും ചെയ്തില്ലവർ നന്ദിയില്ലാത്തവർ .ഉമ്മ ഉപ്പായെ ഏറ്റ് പിടിച്ച് ആവർത്തിച്ചു ”അത് ശരിയാ ങ്ങള് പറഞ്ഞത് ” വാ തോരാതെ സംസാരിക്കുന്ന ആമി മാത്രമാണ് ഇതിൽ കമന്റ് പാസ്സാക്കാതിരുന്നത് .
ഉപ്പ എന്തിനാ പുഴ മീൻ വാങ്ങി കൊണ്ട് വന്നത് ?

നിങ്ങൾക്ക് തിന്നാൻ എന്റെ മക്കള് വന്നാൽ പിന്നെ വാങ്ങണ്ടേ … ഉമ്മ കേറി വന്നപ്പോൾ വിളമ്പിയ തോ …,എന്തോന്നാടി ഒന്നു ചോദിച്ചപ്പോൾ വേറൊന്ന് ചോദിക്കുന്നത് .

അല്ല ഉപ്പയും ഉമ്മയും ഉത്തരം പറ ….. ടീ നിങ്ങൾ വന്നതല്ലേ അതൊക്കെ വാങ്ങി തരുമ്പോൾ ഒരു സന്തോഷം അത് തന്നെ …. എ

ങ്കിൽ അവർക്കും ഒരു മകനുണ്ടായിരുന്നു യൂസുഫ് … അവർക്ക് സുഖമാണോന്ന് എന്നും വിളിച്ചു തിരക്കുന്ന ഒരു മകൻ …ദുബായിന്ന് വരുമ്പോൾ ആ മകനെ കാണാൻ കൊതിക്കുന്ന മനസ്സ് ആ ഉപ്പാക്കും ഉമ്മാക്കും ഉണ്ട്. …. ഇനി കൂടുതൽ വിവരിക്കണോ ഞാൻ ഷാഹിനയെ എന്തിനാ കൊണ്ട് പോയി കാണിച്ചത് എന്ന് .

ഇനി വിശദമായി പറയണോ എന്റെ മോളെ അവിടെ അവരടുക്കൽ വിട്ടിട്ട് വന്നതെന്തിന്നാന്ന് .

ഉപ്പയും ഉമ്മയും മിണ്ടിയില്ല … ഉമ്മ ദീർഘശ്വാസം വിട്ട് എണീറ്റ് അടുക്കളയിലോട്ട് .ഉപ്പ എന്നെ നോക്കിയിരുന്നു .

ആമി കൈയ്യെടുത്ത് പിടിച്ചു പറഞ്ഞു ഇത്താത്തയെ കണ്ട് പഠിക്കാനുണ്ട് ഒത്തിരി .ഓ ഇത്താത്തായെ ആരും ഇനി പാഠ പുസ്തകമാക്കണ്ട .അന്ന് രാത്രി 10 മണിയോടടുത്ത് പുറത്ത് ഗേറ്റിൽ ഒരു ശബ്ദം .

ഉപ്പ ലൈറ്റിട്ട് വെളിയിലിറങ്ങി .ഒരു ഓട്ടോയിൽ യൂസുഫിന്റെ ഉപ്പയും ഉമ്മയും വന്നിരിക്കുന്നു .

ഷാഹിന മോൾ ഓടി വന്നു ആയിശൂ എന്നും വിളിച്ച് .എനിക്ക് ആയിശൂനെ കാണണം .യൂസുഫിന്റെ ഉമ്മ അകത്തേക്ക് കയറി .രണ്ട് ഉപ്പമാരും വെളിയിൽ .ആമി സുലൈമാനി ഇടാൻ കേറി .

അവളെ മാറ്റി ഞാൻ വെള്ളം അടുപ്പത്ത് വെച്ചു .യൂസുഫിന്റെ ഉമ്മ ഇവിടെ വരാറില്ലായിരുന്നു .മോന്റെ കൊലയാളിയായ ഭാര്യയുടെ വീടല്ലേ …

അവർ ഉമ്മയോട് സംസാരിക്കുന്നു …ഷാഹിന ഇരുട്ടായപ്പോളേ ഉമ്മാനെ കാണണം എന്ന നിലവിളി .

അത് വരെ ഉപ്പച്ചിക്കൊപ്പം കടയിലും വീട്ടിലും ഒക്കെയായി ചാടിക്കളിച്ചു നിന്നതാ .ഞങ്ങൾടെ വീടൊന്ന് ഉണർന്ന സന്തോഷത്തിൽ ഇന്നവിടെ നിക്കട്ടേന്ന് നിരീച്ചതാ .

പിന്നെ എന്ത് പറഞ്ഞിട്ടും കുട്ടി നിക്കണില്ല .

ആമി വന്ന് ചായ കൊണ്ട് കൊടുത്തു .ഉപ്പാക്കും യൂസുഫിന്റ ഉപ്പാക്കുമുള്ള സുലൈമാനി ഞാൻ കൊണ്ട് വച്ചു .

ഞാൻ പറഞ്ഞു രണ്ട് മൂന്ന് ദിവസം അവിടെ നിർത്തിയാൽ അവൾ ഇണങ്ങും .രാവിലെ വന്നാൽ കൊണ്ട് പോകാം .

എനിക്കതിന് തടസ്സം ഒന്നുമില്ല .

അവിടുത്തെ കുട്ടി തന്നെയല്ലേ ആരും തടയില്ല .എനിക്ക് മറുപടി തന്നില്ല … ഞാൻ തിരികെ അടുക്കള ഭാഗത്തേക്ക് നീങ്ങി ..അവർ വന്ന ഓട്ടോയിൽ തന്നെ തിരികെ പോയി .

ഞാൻ അന്നത് പറഞ്ഞെങ്കിലും യൂസുഫിന്റെ വീട്ടിൽ നിന്നാരും പിറ്റേന്ന് വന്നില്ല .രാവിലെ അഴയിൽ കഴുകിയ തുണികൾ വിരിക്കുമ്പോഴാണ് ആമിയുടെ സംശയങ്ങൾ .

അല്ല ആയിശാത്താ വേണോങ്കിൽ കൊണ്ട് പോയി നിർത്തിക്കോ എന്ന് പറഞ്ഞിട്ട് അവര് വന്നില്ലല്ലോ …. നമ്മളിനി കൊണ്ട് ആക്കണോ അങ്ങോട്ടേക്ക്…എന്തിനാ ആമീ കൊണ്ടാക്കുന്നെ അവർക്ക് വേണോങ്കിൽ വരും ,ഒരിക്കൽ കൊണ്ട് വിട്ടത് എന്റെ കടമ .

അല്ല ഇന്നലെ ഇത്താത്ത ഉദാഹരണം ക്കൈ പറഞ്ഞപ്പം അത് കേട്ടത് കൊണ്ട് ഞാൻ ചോദിച്ചതാ .
ആമീ ഞാനിനി കൊണ്ട് വിട്ടിട്ട് വേണം ഞാൻ.

ഇറക്കിവിട്ടിടത്ത് മോളെ വെച്ച് അവിടെ വലിഞ്ഞ് കേറാനും ഇനി അവരുടെ സ്വത്തുക്കൾ കണ്ടോണ്ടാന്ന് പറയാനും .

അതിനെന്തിനാ ഇത്താത്ത വലിഞ്ഞ് കേറുന്നേ യൂസുഫിക്ക ഒറ്റ മോനായിരുന്നില്ലേ? അപ്പോൾ അത് തനിയെ ഷാഹിനാക്കും ഇത്താത്തക്കും കിട്ടില്ലേ അവകാശം?

ആർക്ക് വേണം ആമീ ആ സ്വത്തുക്കൾ ,ഞാനത് ചിന്തിച്ചിട്ടുപോലുമില്ല യൂസുഫ് മുമ്പ് കടം കയറി ബാങ്കിൽ നിന്ന് ഒന്ന് ലോണെടുക്കാൻ ചോദിച്ചപ്പോൾ പോലും .

അത് ഞാൻ അധ്വാനിച്ചതാ എന്ന് കാരണോർ പറഞ്ഞതു കൊണ്ടല്ലേ നമ്മുടെ ഉപ്പ എല്ലാം പണയം വെച്ച് മരുമകന് കൊടുത്തത് .

ഒരു കണക്കിന് നന്ദായി ഇല്ലേൽ അവർ ഇന്ന് വഴിയാധാരമായനെ ആ കണക്കിന് നോക്കിയാൽ യൂസുഫിന്റെ ഉപ്പ ചെയ്തതാ ശരി .

അന്ന് ഞങ്ങളെല്ലാം ഠൗണിൽ കറങ്ങി എല്ലാർക്കും ഡ്രസ്സുകൾ എടുത്തു .ഞാൻ യൂസുഫിന്റെ ഉപ്പാക്കും ഉമ്മാക്കും എടുത്തു .

അവരിത് വാങ്ങുമോ ആയിശാ …. ഉമ്മാടെ ചോദ്യം …
അത് ഞാനല്ല കൊടുക്കുന്നത് ഷാഹിന മോളാ വേണോങ്കിൽ വാങ്ങട്ട് ഇല്ലേൽ വേണ്ട .

എല്ലാവരും ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി വയറു നിറയെ കഴിച്ചിട്ടാ തിരികെ വീട്ടിലെത്തിയത് .

രാത്രിയിൽ ആമിയും ആസിയയും മൊബൈലിൽ കളിച്ചു കൊണ്ട് റൂമിൽ .രണ്ടിനും വഴക്കും പറഞ്ഞ് എന്റെ മുറിയിൽ വിളിച്ച് ഞങ്ങൾ നാലു പേരും കെട്ടിപിടിച്ച് കിടന്നുറങ്ങി .ജീവിതം എല്ലാം ശരിയായി വന്നപ്പോൾ യൂസുഫില്ലാതെ പോയി .

ഇപ്പാൾ ആയിശ ഹാപ്പി അല്ലേ ഒരു കൂട്ടില്ലെന്നേ ഉള്ളൂ അത് ഷാഹിനയെ ഓർക്കുമ്പോഴാണ് കൂടുതൽ ചിന്തിക്കുന്നത്. അവൾ വളർന്നു .

കണ്ടാൽ ആറ് വയസ്സുകാരിയുടെ വളർച്ചയാ .അവൾ വളരുകയല്ലേ .
നേരം വെളുത്ത് 8 മണിയായില്ല വീട്ടു വാതിൽക്കൽ യൂസുഫിന്റെ വാപ്പയാണ് .

അതിരാവിലെ മോളെ കാണാനിറങ്ങിയതാണ് എന്ന നുണ തട്ടിവിട്ടു കൊണ്ട് ഇരുന്നു . എന്നിട്ടാ മോളോട് പാടത്ത് പോകാനും മീനെ കാണാനും ഒക്കെ പോകാനുള്ള ഓഫറുകൾ ഇട്ട് കൂടെ കൊണ്ട് പോകാനുള്ള നമ്പറുകൾ ഇറക്കൽ .

ഞാൻ ഷാഹിനയെ ഒരുക്കി വിട്ടു …. പിന്നെ രാത്രിയിൽ തിരികെ കൊണ്ട് വിട്ടു .

ഇത് രണ്ട് മൂന്ന് ദിവസം തുടർന്നു .

ഷാഹിന വന്നാൽ ഉപ്പാന്റെ പഴയ ഫോട്ടോ കണ്ടതും അവിടുത്തെ സ്പെഷൽ ഫുഡും … പാടത്തെ മീനും പശുവും പിന്നെ അവളുടെ വക നുണകളും ചേർത്ത് പൊലിപ്പിച്ച് ഉപ്പാന്റെ വീട്ടിലെ മഹത്വം വിളമ്പലായി .

പിന്നെ അവൾ അവിടെ രണ്ട് ദിവസം തികച്ചും നിന്നിട്ടാ വരവ് … നിനക്കിപ്പോൾ ഉമ്മാനെ കാണാതെ നിൽക്കാൻ പറ്റുമോ ഷാഹിനാ ? എന്റെ ഉപ്പാന്റെ വീട്ടിലല്ലേന്ന് അവൾ ആമിക്ക് ഉത്തരം കൊടുക്കുന്ന ശൈലി കേട്ട് എനിക്ക് ഉള്ളിൽ ചിരി വരാതിരുന്നില്ല .

അങ്ങിനെ ഒരാഴ്ച കഴിഞ്ഞു .സാമിനെ വിളിക്കാൻ ആസിയയുടെ മൊബൈൽ റീചാർജ്ജ് ചെയ്തു ഞാൻ വിളിച്ചു .

പുതിയ ഓഫറുകൾ വന്നതും പ്രൊമോഷൻ സെയിൽ ഇടുന്നതിനെ കുറിച്ചും സാം പറഞ്ഞപ്പോൾ സമയം നീണ്ടു ,ആസിയ ഫോൺ തിരികെ വാങ്ങാൻ നിന്നെങ്കിലും ഞാൻ സാമുമായിട്ടുള്ള സംഭാഷണങ്ങൾക്കിടയിൽ അവളെ നോക്കിയത് കൊണ്ടാകാം അവൾ പരുങ്ങി അകത്തേക്ക് പോയത് .

സംഭാഷണങ്ങൾ കഴിഞ്ഞ് ഞാൻ അവളെന്താ ഇവിടെ നിന്ന് പരുങ്ങിയത് എന്നാലോചിച്ചു.ഞാൻ ഫോൺ തുറന്നു .

മെസ്സൻജർ മെസ്സേജുകൾ നോക്കി .ഒന്നിൽ കുറേ വായിക്കാത്ത ഇപ്പോൾ വന്ന മെസ്സേജുകൾ .

പിറകിലോട്ട് പോയി നോക്കാൻ കഴിയാത്തത്ര മെസ്സേജുകൾ .അൽപ്പം പിറകിൽ നിന്ന് വായിച്ചു നോക്കി തുടങ്ങി .

അവിടെ നിന്നുള്ള മെസ്സേജും മറുപടിയായി കൊടുത്തതുമെല്ലാം കണ്ടു .

ഞാൻ ദേഷ്യത്തോടെ ചെല്ലുമ്പോഴേ … അവൾ മുറിയിൽ മതിലിൽ ചാരി നിൽപ്പുണ്ട് .ഫോൺ എന്റെ കൈയ്യിൽ തന്നതേ അബദ്ധം എന്നവൾ മുന്നേ ചിന്തിച്ചു എന്നർത്ഥം .
ആമി …. ഞാൻ ഉച്ഛത്തിൽ വിളിച്ചു …

ടീ ആമിനാ …. നീ എവിടെ ചത്ത് കിടക്കുവാ ….

ആമിന ഓടി വന്നു ….. എന്താ ഇത്താത്താ ഇത്ര വലിയ ശബ്ദത്തിൽ ഞാനപ്പുറത്തില്ലേ ഈ വീട്ടിൽ തന്നെ .

ഇത് നോക്കടീ….. അവൾ ഫോൺ വാങ്ങി നോക്കി തുടങ്ങിയപ്പോഴേക്കും ഉപ്പയും ഉമ്മയും ഓടിയെത്തി .കലി തുള്ളിയെങ്കിലും ദേഷ്യത്തോടെ ഞാനനങ്ങാതെ നിന്നു .

എന്താ ഇത്താത്താ ഇതൊക്കെ …. അവൾക്കിട്ട് രണ്ട് കൊടുത്തൂടെ …
ആസിയ ദേഷ്യം എന്നോണം മതിലിൽ ചാരി തന്നെ .

ആമീ ഞാൻ തല്ലിയാൽ അവൾ എന്നോട് പറയാൻ പോകുന്ന ഉത്തരങ്ങളും ചോദ്യങ്ങളും എനിക്കറിയാം .എനിക്കർഹതയില്ലിപ്പോൾ …

അതുകൊണ്ട് നീ തന്നെ ചോദിക്ക് .
ആമി അവളെ തല്ലി .

നിന്റെ തുണിയുരിഞ്ഞ് ഫോട്ടോയെടുത്തയക്കാൻ ഇവനാരാടീ …. പറയടി …
ഉപ്പയും ഉമ്മയും ഹാളിൽ 2 കസേരയിൽ വന്നിരുന്നു .ഞാൻ വീടിന്റെ വരാന്തയിലും .
ആമി ഓടി വന്നു ഇത്താത്താ അവര് തമ്മിൽ പ്രണയത്തിലാണന്ന് അവനിവളെ കെട്ടുമെന്ന് .
നീ അവന്റെ ഡീറ്റയിൽസ് വാങ്ങ് ആമീ….

പിറ്റേന്ന് ഞങ്ങൾ അവന്റെ വീട്ടിലേക്ക് ആണ് നേരെ പോയത് .ചെന്നപ്പോൾ ചെക്കന് ഇവളെ അറിയത്ത് പോലും ഇല്ലാത്ത മട്ടിൽ .

പക്ഷെ ആസിയ എന്റെ അനിയത്തിക്കുട്ടിയാന്ന് തെളിയിച്ചു .അവന്റെ മുഖമടക്കം കരണത്ത് എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ ഒന്ന് കൊടുത്ത് ചോദിച്ചു അവനോട് … ഇപ്പോൾ നിനക്ക് എന്നെ ഓർമ്മ വന്നോന്ന് .അവൻ തല താഴ്ത്തു മുമ്പേ .

ഫോണിൽ രഹസ്യമായി സൂക്ഷിച്ച ഏതോ ഫോൾഡർ തുറന്ന് അവന്റെടുത്ത് ചെന്ന് അവനെ മാത്രം തുറന്നു കാട്ടി .

നിന്റെ ഉപ്പയും പെങ്ങളും ഉമ്മയുമൊക്കെ ഇവിടുണ്ട് നീ എനിക്ക് വിളിച്ച വീഡിയോ കോളുകൾ സ്ക്രീൻ ഷോട്ട് ആയി ഞാൻ എടുത്ത ചിത്രങ്ങൾ ….അത് ഇവർക്കൊക്കെ കാണിച്ചു കൊടുക്കണോ ?

ഞാൻ ആയിശാടെ അനിയത്തിക്കുട്ടിയാ … ഞാൻ നിനക്കയച്ച ചിത്രങ്ങൾ തെറ്റ് തന്നെ .

പക്ഷെ നിന്റെ ചിത്രങ്ങൾ ഞാൻ നീയറിയാതെ സ്വന്തമാക്കിയതിന് ശേഷം മാത്രമാണ് ഞാൻ അയച്ചത് അതും നീ ആൺകുട്ടിയാ എന്നെ കെട്ടുമെന്ന നിന്റെ കെഞ്ചലുകൾ കേട്ടതുകൊണ്ടും നിന്റെ വാക്കുകൾ വിശ്വസിച്ചത് കൊണ്ടും .

പണ്ടാർന്നു പെൺപിള്ളേർ മണ്ടികൾ .

നീ എന്നെ ആ ഫോട്ടോ കാട്ടി എന്നെ പൂട്ടാന്ന് നീ കരുതിയ അന്നെ പെണ്ണായ ഞാൻ നീ ചിന്തിച്ചു തീരും മുന്നേ പൂട്ടും കാണണോ.വേണ്ട ആസിയാ നീയത് ആരെയും കാട്ടണ്ട … ഞാൻ നിനക്ക് തന്ന വാക്കിൽ ഉറച്ചു തന്നെയാണ് .ഇത് സമയം ആകുമ്പോൾ പറയാന്നു കരുതി ഇരുന്നതാ .

ഇപ്പോ നീ പ്രശ്നമാക്കി വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല .

ഞാൻ ഉപ്പാനോടും ഉമ്മാനോടും എല്ലാം തുറന്നു പറയാം ………..
ഞാൻ എണീറ്റവളെ കെട്ടിപ്പിടിച്ചു അവന്റെ ഉപ്പാനോടും ഉമ്മാനോടുമായി പറഞ്ഞു .. ഒരു തീരുമാനം നാളെ അറിയിക്കുക … നിങ്ങൾക്ക് ഈ മകൻ കൂടാതെ ഒരു മോളുണ്ട് അതു കൊണ്ട് ശരിക്കും ആലോചിച്ച് തീരുമാനമെടുക്കുക .ഈ നിക്കാഹ് വേണ്ടങ്കിലും അറിയിക്കുക .

ഇവർ തമ്മിൽ ഫോണിലൂടെ കാണിച്ച ചില അവിവേകങ്ങൾ ഉണ്ട് .

ഇവർ ഒന്നാകാൻ ദൈവം തീരുമാനിച്ചിട്ടുണ്ടേൽ അവരെ ഒന്നാക്കാം എങ്കിൽ ഫോണിലെ അവിവേകങ്ങൾ അവർ തമ്മിൽ തീർക്കട്ടെ .ഈ ഫോണിലെ പിള്ളാരുടെ അറിവില്ലാഴ്മകൾ ആണ് ഇത്രയും ഇവിടെ കണ്ട പ്രശ്നങ്ങൾ .

എന്റെനിയത്തിയെ ഇങ്ങനെ അല്ലായിരുന്നു ഞങ്ങൾ വളർത്തിയത് .ഇത് തമ്മിൽ ഉഷ്ടമാണന്നിവിടെ വെച്ചിപ്പോളാ ഞങ്ങൾ വിശ്വസിക്കുന്നത് .

ചെക്കന്റെ ഉപ്പ ഇടയിൽ കയറി .അവനോടായി ചോദിച്ചു .നിനക്കവളെ ഇഷ്ടമാണോടാ ?
അതെ എന്നുത്തരം പറഞ്ഞതും വാപ്പ വക ഒറ്റ ഒരടി ആസിയ വക കിട്ടിയത് കൂടാതെ കൊടുത്തു അവന്.

നിന്നെ ആൺകുട്ടിയായിട്ടാ ഞാൻ വളർത്തിയത് … അല്ലാതെ ഉപ്പാനെ ഉമ്മാനെ പേടിച്ച് സ്നേഹിച്ച പെണ്ണിനോട് വാക്ക് മാറ്റി സന്ദർഭം അനുസരിച്ച് വഞ്ചിക്കുന്ന ആണും പെണ്ണും കെട്ടവനായല്ല .

അവള് ഉശിരുള്ളോളാ .. ഇനി ഓള് മതി എന്റെ മരുമോളായിട്ട് .
എന്റെ ഉപ്പാന്റെരികിൽ വന്നയാൾ പറഞ്ഞത് .

എന്റെ മകൻ പഠിക്കുകയാണ് .ഒരു വർഷം കഴിഞ്ഞേ ജോലിയൊക്കെയാകൂ .നമുക്ക് നിക്കാഹ് നടത്തി വെക്കാം .

ഇല്ലേൽ ചിലപ്പോൾ എന്റെ മോന്റെ മനസ്സ് മാറിയാലോ ജോലിയൊക്കെ കിട്ടുമ്പോ … അതു കൊണ്ട് ഇവരുടെ നിക്കാഹ് നമുക്ക് തീരുമാനിക്കാം കല്യാണം സൗകര്യം പോലെ ഒന്ന് ഒന്നര കൊല്ലത്തിനകം നടത്താം ന്ത്യേ……

എല്ലാവരും പിന്നെ സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നത് .പിന്നെ ആലോചിച്ച് തീരുമാനങ്ങൾ അറിയിക്കാമെന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങി .

വീട്ടിൽ എത്തി പിന്നെയാണ് ടെൻഷൻ തുടങ്ങിയത് .

ആമിയുടെ കല്യാണം നടത്തണ്ടേ ആദ്യം ? അവൾ അല്ലേ മൂത്തത് .മൂത്തവൾ നിൽക്കുമ്പോൾ എങ്ങിനെ ഇളയതിന്റെ നിക്കാഹ് നടത്തും . പെട്ടെന്ന് ഒരു ചെക്കനെ അമിക്ക് കണ്ടെത്തണം .

പക്ഷെ രണ്ട് കല്യാണത്തിനുള്ള പൊന്നും പണവും ????????
ഞാൻ ഷാഹിനയെ നാട്ടിൽ സ്കൂളിൽ ചേർക്കാൻ കൂടിയാണ് എന്ന് വീട്ടിൽ പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷം കൂടി .

എന്നോടുള്ള സ്നേഹം കൊണ്ടാകാം .പക്ഷെ ……
പിറ്റേന്ന് രാവിലെ യൂസുഫിന്റെ ഉപ്പ ഷാഹിനയെ കൂട്ടാൻ വന്നു .

അപ്പോൾ ഞാൻ ഉപ്പാനോടായി പറഞ്ഞു .ഞാൻ ഷാഹിനയെ ഇനി ദുബൈ കൊണ്ട് പോകുന്നില്ല ഇവിടെ നാട്ടിൽ നിർത്തി പഠിപ്പിക്കുകയാണ് എന്ന് .

അതും കേട്ട് ഒന്നും മിണ്ടാതെ ഷാഹിനയും ഉപ്പയും പോയെങ്കിലും …വൈകിട്ട് വന്നപ്പോൾ ..എങ്കിൽ യൂസുഫിന്റെ വീട്ടിൽ ഞങ്ങൾക്കൊപ്പം നിർത്തി പഠിപ്പിക്കുമോ ഇവളെ എന്ന ചോദ്യമാണ് വന്നത്.

ഞാൻ യൂസുഫിന്റെ വീടിനടുത്തുള്ള സ്കൂളിൽ ചേർത്തു .നാളെ ഡ്രസ്സും ഒക്കെയായി കൊണ്ടാക്കാം ,നാളെ തന്നെ രാത്രിയിൽ ഞാനും ദുബൈക്ക് തിരിക്കാൻ തീരുമാനിച്ചു .

പിറ്റേന്ന് ഞാൻ ഷാഹിനയെ യൂസുഫിന്റെ വീട്ടിലാക്കി ഞാൻ അവളുടെ സാധനങ്ങൾ വീടിന്റെ പടിയിൽ വെച്ച് കൊടുത്ത് മുറ്റത്ത് തന്നെ നിന്നു .

ഉപ്പാനെ വിളിച്ചു കുറച്ചു പണം നൽകി .ശ്രദ്ധിക്കുമെന്നറിയാം അവൾ മാത്രമേ എനിക്കുള്ളു യൂസുഫിന്റെ കുറവറിഞ്ഞു തുടങ്ങിയതു കൊണ്ടാ ഞാനിവിടെ ചേർക്കുന്നതും … ഈ വീട്ടിലും യൂസുഫിന്റെ കുറവുണ്ട് അതും ഇവൾ ഇവിടെ നിൽക്കുമ്പോൾ നിങ്ങൾക്ക് ഇവളിലൂടെ കണ്ടുകൊണ്ടിരിക്കാം .

എന്ത് ആവശ്യത്തിനും വിളിക്കുക .മോനായോ മരുമോളായോ ……

ഷാഹിനയെ കെട്ടിപ്പിടിച്ച് മുത്തം നൽകി പിന്നെ ഉപ്പായെ തിരിഞ്ഞു നോക്കാതെ വണ്ടിയിൽ കയറി .തിരിഞ്ഞു നോക്കിയാൽ ഷാഹിനായെ വീണ്ടും കാണുമ്പോൾ ചിലപ്പോൾ എന്റെ മനസ്സ് മാറിപ്പോകും .

എല്ലാം പാക്ക് ചെയ്ത് ഞാൻ ഒറ്റക്ക് തിരികെ വീണ്ടും ദുബൈയിലേക്ക് .ഇത്തവണ ടെൻഷനുകൾ ഏറെയാണ് .

ആമിനയുടെയും ആസിയയുടെയും കല്യാണങ്ങൾ .. എന്റെ മോളെ പിരിഞ്ഞ് ഒറ്റക്കുള്ള ദിവസങ്ങൾ ….

തുടരും

ആഇശ: ഭാഗം 1

ആഇശ: ഭാഗം 2

ആഇശ: ഭാഗം 3

ആഇശ: ഭാഗം 4

ആഇശ: ഭാഗം 5

ആഇശ: ഭാഗം 6

ആഇശ: ഭാഗം 7

ആഇശ: ഭാഗം 8

ആഇശ: ഭാഗം 9

ആഇശ: ഭാഗം 10

ആഇശ: ഭാഗം 11