Thursday, December 26, 2024
Novel

അസുരന്റെ മാത്രം: ഭാഗം 12

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


അനു ഓഡിറ്റോറിയത്തിലൂടെ അവൾ കണ്ട സ്വപ്നത്തിന്റെ പൊരുളും ആലോചിച്ചു നടക്കുക ആയിരുന്നു പെട്ടെന്ന് എന്തിലോ തട്ടി ബാലൻസ് തെറ്റി താഴേക്കു വീഴാൻ തുടങ്ങി ആരോ കേറി പിടിച്ചു അവൾ പേടിച്ചു ഇറുക്കി അടച്ച കണ്ണുകൾ പതിയെ തുറന്നു നോക്കി പൂച്ച കണ്ണുകളും കട്ടി മീശയും നീട്ടം ഉള്ള മുടി നെറ്റിയിലേക്ക് വീണു കിടന്നിരുന്നു ആരു കണ്ടാലും നോക്കി നിന്നു പോകുന്ന ഒരു രൂപം അയാൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട് അവൻ അവളെ തന്നേ നോക്കി നിന്നു പെട്ടെന്നു എന്ധോ ആലോജിച്ച പോലെ അവൾ അവനിൽ നിന്നും അകന്നു മാറി രണ്ടും പേരും ഒരു പോലെ ചമ്മി കുറച്ചു നേരം രണ്ടും പേരും അങ്ങോട്ടും ഇങ്ങോട്ടും മിണ്ടിയില്ല

“ഡോ താൻ ഇതെന്താലോചിച്ച നടക്കുന്നെ ഇപ്പൊ എന്നെകൂടെ ഉരുട്ടി ഇട്ടേനെലോ”അയാൾ മൗവുന്നതിനു വിരാമം ഇട്ടു കൊണ്ട് ചോദിച്ചു

“താൻ ഇതെവിടെ നോക്കിയ നടക്കുന്നെ”
ഒന്ന് ചമ്മിയെങ്കിലും അതു പുറത്തു കാട്ടാതെ കലിപ്പാക്കി അനു ചോദിച്ചു

“ആഹാ താൻ ഇങ്ങോട്ടല്ലേ വന്നിടിച്ചേ ”

“ആര് പറഞ്ഞു താൻ ഇങ്ങോട്ട വന്നിടിച്ചേ”

“നീ കോള്ളാലോടി തിപ്പട്ടികൊള്ളി”

“ദേ തിപ്പട്ടികൊള്ളി തന്റെ എന്നെക്കൊണ്ടൊന്നും പറയിക്കേണ്ട”
അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു
അതു കണ്ടതും അവന്റെ മുഖത്തു ഒരു ചിരി വന്നു

“വഴക്ക് വേണ്ട സോറി ഓക്കെ ആയോ ഞാൻ വരുൺ ആനന്ദിന്റെ ഫ്രണ്ട് ആണ്”
അത്രയും പറഞ്ഞു വരുൺ അനുവിന് നേരെ കൈ നീട്ടി

“ഞാൻ അനു”അവൾ ഒന്ന് മടിച്ച ശേഷം കൈ കൊടുത്തു കൊണ്ട് പറഞ്ഞു

“ഇയാൾ എന്തു ചെയ്യുന്നു”

“ഞാൻ ഡിഗ്രി ലാസ്റ്റ് ഇയർ പഠിക്കുന്നു ഇയാൾ എന്തു ചെയ്യുന്നു”

“ഞാനോ ഒരു ചെറിയ IPS കാരന”വരുൺ അതു പറഞ്ഞതും അനു ഒന്ന് ഞെട്ടി

“സോറി”ഒരു ചമ്മലോടെ അനു പറഞ്ഞു അതു കേട്ടതും വരുണിനു ചിരി വന്നെങ്കിലും പുറത്തു കാട്ടിയില്ല

“എന്തിനു”അൽപ്പം ഖനത്തോടെ ചോദിച്ചു

“വന്നിടിച്ചതിനു”ചമ്മലോടെ പറഞ്ഞു

“എന്താ വരുണേ ഈൗ കാന്താരി വല്ല പ്രേശ്നവും ഉണ്ടാക്കിയോ”അച്ചു അതും ചോദിച്ചു അവരുടെ അടുത്തേക്ക് നടന്നു വന്നു

“ഓഹോ അപ്പോൾ ഞാനാണല്ലേ ഇവിടുത്തെ പ്രശ്ന കാരീ”
അനു മുഖം കൂർപ്പിച്ചു

“അയ്യോ എന്റെ അനിയത്തി കുട്ടി പിണക്കയോ”

“അതേ ഒരുപാടു സ്നേഹിക്കേണ്ട എല്ലാം കണക്കാ”അത്രെയും പറഞ്ഞു അവൾ ചവിട്ടി തുള്ളി അവിടുന്ന് പോയി

അച്ചു വരുണിനെ നോക്കി കണ്ണടച്ച് ചിരിച്ചു കട്ടി

പിന്നീട് അനു എല്ലാ കാര്യത്തിലും ഓടി നടക്കാൻ തുടങ്ങി

ഡാന്സന്റെയും പാട്ടിന്റെയും അകമ്പടിയോടു കൂടി അച്ചുവിനെയും ഗായുവിനെയും സ്റ്റേജിലേക്ക് ആനയിച്ചു അനുവായിരുന്നു മുൻപിൽ
പിന്നീട് ഫോട്ടോ സെക്ഷൻ ആയിരുന്നു ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും എല്ലാവരും വന്നും പോയും ഇരുന്നു

അനു അച്ചുവിനെയും ഗായുവിനെയും മാറി മാറി നോക്കി അച്ചുവിന്റെ വേഷം റെഡ് കളർ ഷർട്ട്‌ഉം വൈറ്റ് കളർ പാന്റ് ആണ് ഗായു റെഡ് കളർ സ്റ്റോൺ വർക്ക്‌ ചെയിത ഗൗൺഉം ആയിരുന്നു അനു അവരുടെ അടുത്തേക്ക് നടന്നു

“ആഹാ രണ്ടിനെയും കാണാൻ സുന്ദര കുട്ടപ്പൻ മാരായിട്ടുണ്ടാലോ”അതും പറഞ്ഞപ്പോൾ ഗായു നാണത്തോടെ തല താഴ്ത്തി

“അച്ചടി നാണം വന്നോ ആരുടെയും കണ്ണു കിട്ടാതിരിക്കട്ടെ”
അതും പറഞ്ഞു അനു കണ്മഷി എടുത്തു ഗായുവിന്റെ ചെവിക്കു പിന്നിൽ തോട്ടു പിന്നെ കയ്യെടുത്തു അവരുടെ തലക്ക് ഉഴിഞ്ഞു അനുവിന്റെ തലയിൽ കൊണ്ടേ നൊടിച്ചു ഇതെല്ലാം കണ്ടു കൊണ്ട് അവളെ തന്നേ നോക്കി പലരും നിപ്പുണ്ടാരുന്നു ചിലർ പകയോടെയും ചിലർ വാത്സല്യത്തോടെ ചിലർ സ്നേഹത്തോടെ പെട്ടെന്നാണ് പാട്ടു പ്ലേ ആക്കുന്നത്
🎶മഴയെ മഴയെ മഴയെ മഴയെ……
മനസ്സിൽ മഷിയായി ഉതിരും മഴയെ🎶

അച്ചുവും ഗായുവും അതിനനുസരിച്ചു ചുവടു വെക്കാൻ തുടങ്ങി അനു വെറുതെ അവിടെ നിന്നു കയ്യടിക്കണുണ്ട് പല നിറത്തിലുള്ള വെളിച്ചങ്ങൾ മിന്നി മറഞ്ഞു എല്ലാരും അവരെ നോക്കി കൊണ്ടിരുന്നു ഇടക്കെപ്പോഴോ ഉണ്ണിയുടെ മുഖം അനുവിൽ ചെന്നു നിൽക്കും പെട്ടെന്നു തന്നേ ആ നോട്ടം പിൻവലിക്കും അനുവിന്റെ അവസ്ഥയും അതു തന്നേ

പിന്നെ സിദ്ധുവും അനുവും സിംഗിൾ പസങ്കേ പാട്ടും പാടി നടപ്പുണ്ട് അച്ചുവിന്റെയും ഗായുവിന്റെയും കൂടെ ഒട്ടുമിക്ക ആൾക്കാരും ചുവടു വെക്കാൻ തുടങ്ങി പെട്ടെന്ന് വരുൺ അനുവിന് നേരെ കൈ നീട്ടി

“എന്താ മാഷേ എന്റെ കൂടെ ഒരു ഡാൻസിന് കൂടുന്നുണ്ടോ”അനു ഒന്ന് പകച്ചു

“ഏയ് ഞാൻ ഇല്ലാ”

“ചെല്ല് മോളേ വേറെ ആരും അല്ലാലോ വരുൺ അല്ലെ”
എല്ലാരും നിർബന്ധിക്കാൻ തുടങ്ങി അപ്പോഴാണ് അനു ഉണ്ണിക്കിട്ടു ശ്രെദ്ധിക്കുന്നതു ദേഷ്യം കൊണ്ട് അവന്റെ മുഖം ഇപ്പൊ പൊട്ടും എന്ന അവസ്ഥയിൽ ആണ് അവനെ കണ്ടതും അവക്കൊരു കുസൃതി തോന്നി അവൾ ചാടി വരുണിന്റെ കൈയിൽ കയറി പിടിച്ചു വരുൺ അവളെയും പിടിച്ചു പാട്ടിനൊത്തു ചുവടു വെക്കാൻ തുടങ്ങി ഇടക്ക് ഉണ്ണിയെ അവൾ പാളി നോക്കും അവന്റെ ദേഷ്യം കാണുമ്പോൾ അവളുടെ മുഖംത്തു കള്ളച്ചിരി വിടരും അച്ഛൻമാരും അമ്മമാരും ഭയങ്കര ഡാൻസ് ആണ് ഇപ്പോൾ അവർ ആ പഴയ ഇണക്കുരുവികൾ ആയിരുന്നു

പിന്നെ ഉണ്ണിക്കിട്ടു നോക്കിയപ്പോൾ അണുവിനാണ് ദേഷ്യം വന്നത് അവൻ ഏതോ ഒരു പെണ്ണിനേയും പിടിച്ചു കൊണ്ട് ഡാൻസ് ചെയ്യുന്നു അനു നോക്ക്തോറും ഉണ്ണി ആ പെണ്ണിനെ ചേർത്തു പിടിച്ചോണ്ടെ ഇരുന്നു അവൾ എങ്ങിനൊക്കെയോ കറങ്ങി ഉണ്ണിയുടെ കൈകളിലെത്തി ഒരു നിമിഷ അവർ രണ്ടു പേരും മുഖതോട് മുഖം നോക്കി നിന്നു അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി അവളുടെ ഇടുപ്പിൽ കയറി പിടിച്ചു അവളെ അവനിലേക്ക് വലിച്ചടുപ്പിച്ചു അവൾ ഒരു പൂച്ച കുട്ടിയെ പോലെ താഴേക്കും നോക്കി നിന്നു അവനൊപ്പം ചുവടുകൾ വെച്ചു തുടങ്ങി അവൻ ഒരു കൈ കൊണ്ട് അവന്റെ മുഖം പിടിച്ചുയർത്തി അവളുടെ മുഖം നാണം കൊണ്ട് ചുവന്നു അവൻ അവന്റെ മുഖം അവളിലേക്ക്‌ അടിപ്പിച്ചു അവൾ കണ്ണുകൾ അടച്ചു

പെട്ടെന്നു എന്ധോ ഓർത്തപ്പോലെ അവൾ അവനെ പിടിച്ചു തള്ളി അവനും അപ്പോഴാണ് എന്താ ചെയ്തത് എന്ന ബോധം ഉണ്ടായതു ഉണ്ണി അവളെ നോക്കാതെ നടന്നകന്നു അവളുടെ കണ്ണ നിറഞ്ഞു ശേഷം നെറ്റിയിൽ ഉള്ള മുറിവിൽ തലോടി

“ഇല്ലാ ഇതിന്റെ സത്യം എന്താണന്നറിയാതെ ഉണ്ണി ഏട്ടനിൽ നിന്നും അകന്നു നിന്നെ മതിയാകു”
എന്ധോ മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു

അവക്കപ്പോൾ ഒരു ഏകാന്തത ആവിശ്യം ആയിരുന്നു അതിനു വേണ്ടി അവൾ ആരും ഇല്ലാത്ത ഒരിടം തേടി ഓഡിറ്റോറിയത്തിനു പുറത്തേക്കു നടന്നു ഒരു മരം കണ്ടത് അവൾ അവിടേക്കു നടന്നു തൂവെള്ള നിറത്തിൽ ഉള്ള പൂക്കൾ പരവതാനി പോലെ വീണു കിടപ്പുണ്ടാരുന്നു നിലാം വെട്ടം അവിടുത്തെ കൂടുതൽ ഭംഗി ആക്കിയിരുന്നു അവൾ ആ മരത്തിന്റെ ചുവട്ടിൽ ഇരുന്നു ഒന്ന് രണ്ടു പൂക്കൾ അവളുടെ മുകളിൽ വീണു കറുത്ത നിറത്തിൽ ഉള്ള സാരി ആയിരുന്നു അവളുടെ വേഷം നിലാവിന്റെ പ്രെഭയിൽ അവൾ കൂടുതൽ ഭംഗി ആയിരുന്നു അവൾ മുകളിലേക്കു നോക്കി ആ നിലവിനു അവളോടു എന്ധോ പറയാൻ ഉണ്ടായിരുന്നു അവൾ കണ്ണുകൾ അടച്ചു മാളു മരിച്ച രാത്രിയിലേക്ക് പോയി

ആറാട്ടിനിടയിൽ വെച്ചു മാളു അനുവിനെയും വലിച്ചു കൊണ്ട് ആരും ഇല്ലാത്ത ഒരിടത്തേക്ക് നീങ്ങി

“മം എന്തു വേണം നിനക്ക്”

“അനു ഉണ്ണി ഏട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല ഞാൻ എല്ലാം പറയാം”മാളു കരഞ്ഞു കൊണ്ട് പറഞ്ഞു

“എനിക്കൊന്നും കേക്കണ്ട മാളു എന്നെ ഒന്ന് വെറുതെ വിട്ടേക്ക്”

“പ്ലീസ് അനു ഒരുവട്ടം ഞാൻ പറയുന്ന കേൾക്ക് ഉണ്ണി ഏട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല അന്ന് നിർമാല്യ കഴിഞ്ഞു ഞങ്ങൾ പുറത്തേക്കിറങ്ങി ഉണ്ണി ഏട്ടനോട് എനിക്കൊരു കാര്യം പറയാൻ ഉണ്ടെന്നു പറഞ്ഞ കൊണ്ട ഏട്ടൻ എന്റെ ഒപ്പം കുളത്തിലേക്ക് വന്നത് അവിടെ വെച്ചു ഏട്ടനോട് ഞാൻ എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞു അതിനു ഏട്ടന്റെ മറുപടി എന്നെ തളർത്തി കളഞ്ഞു ഏട്ടന്റെ മനസ്സിൽ മരണം വരെയും ഒരു പെണ്ണേ ഉണ്ടാകു എന്നു അതു അനു മാത്രമായിരിക്കും എന്നും വേറൊരാള്ക്കും ആ സ്ഥാനത്തേക്ക്‌ വരാൻ കഴിയില്ല നിന്നോട് അകൽച്ച കാണിച്ചതും എല്ലാം എനിക്ക് നിന്നോട് ദേഷ്യം തോന്നാതിരിക്കാനാ എനിക്ക് ഒരു സഹോദരൻ ഇല്ലാത്തതിന്റെ വിഷമം മാറ്റന പക്ഷേ ഞാനാ ഏട്ടന്റെ സ്നേഹത്തെ തെറ്റായി കണ്ടത് നിന്നോട് ഏട്ടൻ മിണ്ടാൻ വരുമ്പോഴെല്ലാം ഞാൻ മനഃപൂർവം ഏട്ടനെ നിന്നിൽ നിന്നും അകറ്റിത എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എനിക്ക് ആകെ ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി എന്റെ നിയന്ത്രണം വിട്ട് ഞാൻ കരഞ്ഞപ്പോൾ ഒരു ആശ്വാസത്തിനു വേണ്ടീട്ട ഞാൻ ഏട്ടന്റെ മാറിൽ വീണു കരഞ്ഞത് അല്ലാണ്ട് ഏട്ടൻ അല്ല എന്നെ ചേർത്തു നിർത്തിയത് ഏട്ടൻ നിരപരാധി ആണ് ”
മാളു പറഞ്ഞതെല്ലാം അനു കേട്ടു കൊണ്ട് നിന്നു
“എനിക്കറിയാം”അനു പറഞ്ഞത് കേട്ട് മാളു ഞെട്ടി

“എന്താ”മാളു വിശ്വാസം വരാതെ ചോദിച്ചു

“എനിക്കറിയാം ഉണ്ണിയേട്ടൻ ഒരു തെറ്റും ചെയ്യില്ല എന്നു എന്നിൽ നിന്നും ഏട്ടനെ അകറ്റാൻ ഇതേ ഒരു വഴി ഉള്ളു”

“എന്തിനു എന്തിനു വേണ്ടീട്ട ഇങ്ങനൊക്കെ”

“ഒരു പെണ്ണ് പൂർണം ആക്കുന്നത് അവൾ ഒരു അമ്മ ആകുമ്പോഴാ ആ കഴിവെനിക്കില്ല”അനു പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു മാളു ഞെട്ടി തരിച്ചു നിന്നു പോയി

“നീ…. നീ എന്ധോക്കെയാ പറയുന്നേ വെറുതെ ഓരോന്ന് വിളിച്ചു പറയാതെ”

“നീ ഓർക്കുന്നുടോ മൂന്നാല് ദിവസം മുൻപ് ഞാൻ വയറു വേദന ആയി വീണത് അതിന്റെ കാരണമാ ഇപ്പോൾ പറഞ്ഞത്”നടന്നതെല്ലാം മനുവിനോട് അനു പറഞ്ഞു മാളുവിന്റെ കണ്ണുകൾ നിറഞ്ഞിഴുകി

“ഇതെല്ലാം സുഭദ്രആന്റി പറയുമ്പോഴാ ഞാൻ അറിയുന്നേ ആരോടും ചോദിക്കില്ലന്നു ആന്റിക്ക് ഞാൻ വാക്ക് കൊടുത്തു ഇനി നീ ഉണ്ടാകണം എന്റെ ഉണ്ണി ഏട്ടന് വാക്കുതാ മാളു”

“മം വാക്ക്”അവളുടെ അപ്പോഴത്തെ അവസ്ഥ കണ്ടു അനുവിനു മാളു വാക്ക് നൽകി

അനു കണ്ണുകൾ വലിച്ചു തുറന്നു
:അതേ മാളു ഒരിക്കലും ആല്മഹത്യ ചെയ്യില്ല ഉറപ്പാണ്:
അനു മനസ്സിൽ ഒരായിരം ആവർത്തി പറഞ്ഞു

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11