Sunday, December 22, 2024
Novel

അസുരന്റെ മാത്രം: ഭാഗം 10

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


അനുവിനെ ഉണ്ണി ചേർത്തു നിർത്തി അവളുടെ മുഖം പിടിച്ചുയർത്തി

“അനുട്ടി”അവൻ ആർദ്രമായി വിളിച്ചു അവന്റെ ആ വിളിയിൽ അവൾ അലിഞ്ഞില്ലാതവണ പോലെ തോന്നി അവൾ മൗനമായി തന്നേ നിന്നു അവൻ എന്ധോ പറയാൻ തുടങ്ങിയതും പ്രെവീണ പെട്ടെന്നു വന്നു അനുവിനെ പിടിച്ചു

“ഡീ അനു നീ അതു കണ്ടോ നമുക്കങ്ങോട്ടേക്ക് പോവാം “പ്രെവി അവളുടെ കൈയിൽ പിടിച്ചു വലിച്ചു

“പ്രെവി ഞാൻ വരാം നീ പൊക്കോ”

“അതൊന്നും പറഞ്ഞാൽ പറ്റില്ല ഇങ്ങോട്ട് വാടി പെണ്ണേ”

പ്രെവി അവളെയും വലിച്ചുകൊണ്ട് ഓടി അവൾ ഉണ്ണിയെ തിരിഞ്ഞു നോക്കി അവൻ അവളെ തന്നേ നോക്കിക്കൊണ്ട് അവിടെ തന്നേ നിപ്പുണ്ടാരുന്നു അങ്ങനെ ആറാട്ടും മേളവും കൊടിയിറക്കും എല്ലാം കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ സമയം ഒരുപാടായിരുന്നു ഷീണം കാരണം എല്ലാവരും വീട്ടിൽ വന്നു കിടന്നപ്പോൾ തന്നേ ഉറങ്ങി പോയി

*******************
അനു താമസിച്ചാണ് എണീറ്റത് അവൾ ചുറ്റും നോക്കിയെങ്കിലും ആരെയും കണ്ടില്ല അവൾ ഫ്രഷ് ആയി താഴേക്കു ചെന്നു അവൾ താഴെ എല്ലായിടത്തും നോക്കിയെകിലും ആരെയും കണ്ടില്ല പുറത്തു നിന്നും ആരുടെ ഒക്കെയോ ഉച്ചത്തിൽ ഉള്ള നിലവിളിയും ഓക്കെ കേൾക്കാം

അവൾ ഓടി ഒച്ചകെട്ടിടത്തേക്കു ചെന്നു അവിടുത്തെ കാഴ്ച കണ്ടു അനുവീനു തല കറങ്ങുന്നപോലെ തോന്നി മാളുവിന്റെ ജീവനറ്റ ശരീരം കുളത്തിൽ നിന്നും കൊണ്ട് വരുന്നു അനുവിന് കാലുകൾ ചലിക്കാതെ ശീല കണക്കേ അവൾ നിന്നു

അവൾ മുട്ടുകുത്തി താഴെക്കിരുന്നു അനു പതിയെ മാളുവിന്റെ അമ്മ സുമക്കിട്ടു നോക്കി അവർ തളർന്നു ലക്ഷ്മിയുടെ ശരീരത്തിലേക്ക് വീണു കിടക്കുക ആയിരുന്നു എല്ലാവരുടെ അവസ്ഥയും അങ്ങിനെ തന്നേ ആണ് ഉണ്ണിയുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരുന്നു ആരൊക്കെയോ അനുവിനെ അകത്തേക്ക് കൊണ്ടു പോയി

പോസ്റ്റ്മോർട്ടം റിപ്പോർട്ട് മരണ കാരണം വെള്ളം കുടിച്ചു ശ്വാസം മുട്ടിയാണ് പോലീസ് FIR-ഇൽ കാലുതെന്നി കുളത്തിൽ വീണു എന്നു ചേർത്തു ഇങ്ങോട്ട് ആഘോഷമായി വന്നവർ മാളുവിന്റെ ജീവനറ്റ ശരീരവുമായി തിരിച്ചു

മാളുവിന്റെ ചിതയിൽ നോക്കി ഉണ്ണിയും മറ്റുള്ളവരും നിന്നു എന്ധോ ഓർത്തിട്ടെന്ന പോലെ ഉണ്ണിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു അവൻ അനുവിന്റെ അടുക്കലേക്കു നടന്നു

“അനു”ഉണ്ണി അലറി എല്ലാവരും ഉണ്ണിയെ നോക്കി ഉണ്ണിയുടെ ഭാവം കണ്ട അനു പേടിച്ചു വിറച്ചു

“കൊന്നില്ലെടി അവളെ”ഉണ്ണി അലറി ഉണ്ണിയുടെ ചോദ്യത്തിൽ ആ വിട് പോലും നടുങ്ങി

“എന്തിനാഡി ആ പാവത്തിനെ നീ കൊന്നത് ഞാൻ അവളെ കെട്ടുന്നോർത്തിട്ടോ അതോ അവളും ഞാനും ഇഷ്ട്ടത്തിൽ ആണെന്നോർത്തിട്ടോ”അതു പറഞ്ഞു ഉണ്ണി ലെച്ചുവിന്റെ മുടിയിൽ കയറി പിടിച്ചു

“പറയെടി &$$&#%%$@*@=”&&%*”
അവൾ ഒന്നും മിണ്ടാതെ കണ്ണിൽ തന്നേ നോക്കിയിരുന്നു

അവൻ അതും പറഞ്ഞു അവളുടെ കരണത്തിനട്ടു രണ്ടും മാറി മാറി അടിച്ചു അവൾ നിലതെറ്റി സ്റ്റെയർ ചെന്നു തല ഇടിച്ചു നെറ്റി മുറിഞ്ഞു ചോര വന്നു അവന്റെ കലി അടങ്ങാതെ വീണ്ടും അവളുടെ മുടിയിൽ കയറി പിടിച്ചു അവളുടെ മുഖം അവനിലേക്ക്‌ അടിപ്പിച്ചു

“നീ എന്താടി കരുതിയത് അവളെ കൊന്നാൽ നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷേണിക്കും എന്നോ”

“ഞാൻ അല്ലാ അതു ചെയിതെ ”

“പിന്നെ ഇന്നലെ രാത്രി എന്തായിരുന്നു ആരും കാണാതെ അവളുമായി സംസാരിച്ചത് പറയെടി”അതു ഉണ്ണി ചോദിച്ചതും അവൾ മിണ്ടാതെ തെഴെക്കു നോക്കി

“ഇനീ നീ കേട്ടോ ഉണ്ണിയുടെ ജീവിതത്തിൽ ഇനി അനു ഇല്ലാ നീ ഇത്രേം താഴും എന്നു കരുതില്ല”അത്രെയും പറഞ്ഞതും ചന്ദ്രന്റെ കൈ ഉണ്ണിയുടെ കവിളിൽ പതിഞ്ഞു എല്ലാവരും ഞെട്ടി ചന്ദ്രനെ നോക്കി

ഉണ്ണി പറഞ്ഞതെല്ലാം അനുവിന്റെ ചെവിയിൽ മുഴങ്ങി കേട്ടു പതിയെ അനുവിന്റെ കണ്ണുകൾ അടഞ്ഞു

“അനു അനു”സിദ്ധുവിന്റെ വിളിയിൽ അനു ഞെട്ടി എണീറ്റു

“ടാ എന്തു പറ്റി ആകെ വിയർത്തല്ലോ”

“ഏയ് ഒന്നുല്ലേടാ എന്ധോ ദുസ്വപ്നം കണ്ടതാ”അവൾ നെറ്റിയിലെ പാടിലൂടെ വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു

ഫ്ലൈറ്റ് ലാൻഡ് ആയി അവർ എയർപോർട്ടിനു പുറത്തേക്കു നടന്നു അനു അഭിയെ ചുറ്റും പരതി

“മോളേ “അവൾ വിളിച്ചെടുത്തേക്കു നോക്കി നിറഞ്ഞ പുഞ്ചിരിയുമായി അഭി നിൽപ്പുണ്ടാരുന്നു അവൾ ഓടി ചെന്നു അഭിയെ കെട്ടി പിടിച്ചു അഭി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു

“കാന്താരി അക്കെ ഷീണിച്ചലോ അവിടെ തീറ്റയും കുടിയും ഒന്നുല്ലേ “അഭി അവളുടെ തലക്കെട്ടു തട്ടി ചോദിച്ചു അവൾ ഒന്ന് ചിരിച്ചു അപ്പോഴാണ് അഭി സിധുവിനെ കണ്ടതു

“ആഹാ സിദ്ധുവോ”അഭി സിധുവിന്റെ നേർക്കു കൈനീട്ടി കൊണ്ട് ചോദിച്ചു

“അച്ഛനും അമ്മയും ഓക്കെ അവിടല്ലേ എന്നോടും അങ്ങോട്ടേക്ക് ചെല്ലാൻ വിളിച്ചു പറഞ്ഞു അതാ ഇങ്ങു പൊന്നെ”

“ആഹാ എന്ന ഞങ്ങടെ കൂടെ കേറിക്കോ”

“അതേ നീ പറഞ്ഞില്ലേലും സിദ്ധു നമ്മുടേ ഒപ്പാവാ വരുന്നേ”

“ടി പോയി പോയി ഇപ്പൊ നീ എന്നൊക്കെ ആയോ”അഭി കപട ദേഷ്യത്തോടെ അനുവിന്റെ ചെവിയിൽ പിടിച്ചു

“അആഹ്ഹ് വിട് അഭിയേട്ട എന്റെ ചെവി പറിഞ്ഞു പോകും”ലെച്ചു ചിണുങ്ങി കൊണ്ട് പറഞ്ഞു

“ആ വേദനിക്കാൻ വേണ്ടിയാ ചെവിയിൽ പിടിച്ചേ”

അവളുടെ മുഖം കണ്ടു അഭി ചെവിയിൽ ഉള്ള പിടുത്തം വീട്ടു അനു ചവിട്ടി തുള്ളി കാറിന്റെ അടുത്തേക്ക് പോയി അഭി സിധുവിനെ നോക്കി കണ്ണടച്ചുകാട്ടി

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9