അഷ്ടപദി: ഭാഗം 9
രചന: രഞ്ജു രാജു
“കാർത്തു….നമ്മൾക്ക് അവിടെ വരെ ഒന്ന് പോയാലോ മോളെ… പുതിയ ആളുകൾ ഒക്കെ അയല്പക്കത്തെത്തി യത് അല്ലേ…. കട്ടൻ ചായയും ഇലയടയും കഴിച്ചു കൊണ്ട് അടുക്കള യുടെ അപ്പുറത്തുള്ള ചെറിയ വരാന്തയിൽ ഇരിക്കുക ആണ് കാർത്തു… ചുണ്ടിനു വേദന ഉള്ളത് കൊണ്ട് വളരെ സൂക്ഷിച്ചു ആണ് കഴിപ്പ് ഒക്കെ. അപ്പോളാണ് ദേവമ്മ അവളുടെ അരികിലേക്ക് വന്നത്. “അച്ചുവും കൂടെ വരട്ടെ ദേവമ്മേ..
എന്നിട്ട് എല്ലാവർക്കും കൂടി പോകാ” “മ്മ്…… ” അവർ അകത്തേക്ക് കയറി പോയി. “തലവേദന കുറഞ്ഞോ മോളെ… വെറുതെ ഇന്ന് ഒരു അവധി എടുത്തുല്ലോ ” മുത്തശ്ശി ആണ്.. ചിറ്റ ആണ്… പിന്നാലെ അമ്മയുമുണ്ട്.. വൈകുന്നേരം കഞ്ഞിക്കു കൂട്ടാൻ ആയിട്ട് മുരിങ്ങ ഇല പൊട്ടിച്ചു കൊണ്ട് വന്നത് ആണ്.. അതു മുഴുവനും കൂടിഒരു മുറത്തിലേക്ക് ഇട്ടു… നിലത്തു ഒരു ചെറിയ പായ വിരിച്ചു, രണ്ടാളും കൂടി അവിടേയ്ക്ക് ഇരുന്നു. .
“ഭയങ്കര തല വേദന ആയിരുന്നു ചിറ്റേ…. കണ്ണ് പോലും കാണില്ലാത്ത അവസ്ഥ.യെ കുറിച്ച് ചിറ്റ ഒന്ന് ആലോചിച്ചു നോക്ക്…. ഒരു പ്രകാരത്തിൽ അവിടെ നിന്നും പോരുക ആയിരുന്നു ” അവൾ ദയനീയമായി അവരെ നോക്കി പറഞ്ഞു. ഇനി ഇവിടെ ഇരുന്നാൽ അപകടം ആണ്. അതുകൊണ്ട് അവൾ അവിടെ നിന്നും പതിയെ എഴുനേറ്റ് തന്റെ മുറിയിലേക്ക് പോയി… നാളെ ഇനി ജോലി രാജി വെച്ചിട്ട് വരുമ്പോൾ ഇവിടെ നടക്കാൻ പോകുന്ന ഭൂകമ്പം എത്രത്തോളം തരംഗം സൃഷ്ടിക്കും എന്ന് അവൾ വെറുതെ ഒന്ന് ഓർത്തു നോക്കി. റിക്ടർ സ്കെയിലിൽ 6നു മുകളിൽ തീവ്രത ഉറപ്പായും രേഖപ്പെടുത്തും…
ഇവിടെ നിന്നു എങ്ങോട്ട് പാലയനാം ചെയ്യും…. ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. അങ്ങനെ പല കാര്യങ്ങൾ ചിന്തിച്ചു കൂട്ടി ഇരുന്നപ്പോൾ അച്ചുവിന്റെ അനിയൻ നിച്ചു സ്കൂൾ വിട്ട് വരുന്നത് കണ്ടു. അവൾ ഉമ്മറത്തേക്ക് ഇറങ്ങി ചെന്നു. “തുമ്പി ചേച്ചി… ഇന്ന് ഒരു സംഭവം ഉണ്ടായി കേട്ടോ….” അവൻ ബാഗ് ഊരി അരഭിതിയിൽ വെച്ചു കൊണ്ട് കർത്തുനെ നോക്കി. “ഹ്മ്മ്… പറയെടാ… എന്താ ഇത്ര വലിയ സംഭവം ” “നമ്മുടെ കവല മുക്കിൽ മുട്ടായി കട നടത്തുന്ന തോമാചേട്ടൻ ഇല്ലേ….” “മ്മ്…”
“ചേട്ടന്റെ മോള് ഞങ്ങടെ പുതിയ ക്ലാസ്സ് ടീച്ചർ ആയിട്ട് വന്നു ” “ഓഹ്.. ഇതാണോ ഇത്ര ബലിയ സംഭവം… ഒന്ന് പോടാ ചെക്കാ ” അവന്റെ കാതിൽ വേദനിപ്പിക്കാതെ ഒന്ന് കിഴുക്കി കൊണ്ട് അവൾ മുറ്റത്തെക്ക് ഇറങ്ങി പോയി. കുലച്ചു നിൽക്കുന്ന ഞാലി പൂവൻ വാഴയാണ് അവളുടെ കണ്ണിൽ പെട്ടത്. “തേൻ വേണോടാ ” അവൾ നിച്ചുവിനോട് വിളിച്ചു ചോദിച്ചു. “.മ്മ് ” യൂണിഫോം മാറാൻ ആയി കേറി പോയവൻ ആണ്… അവളുടെ ചോദ്യം കേട്ട് കൊണ്ട് തിരികെ ഓടി വന്നു. കാർത്തു ആണെങ്കിൽ ഒരു ഗോവണി എടുത്തു കൊണ്ട് വന്നു.
വാഴയിൽ മെല്ലെ ചാരി. എന്നിട്ട് അതിന്റെ കുടപ്പൻ പൊട്ടിച്ചു എടുത്തു. താഴേക്ക് ഇറങ്ങി വന്നു. എന്നിട്ട് നിച്ചു വിന്റെ വായിലേക്ക് ഇറ്റിച്ചു കൊടുത്തു. “സൂപ്പർ ആണ് അല്ലേ ചേച്ചി…” അവൾ കൈ വിരൽ ഉയർത്തി കാണിച്ചു. അല്പം കഴിഞ്ഞപ്പോൾ അച്ചുവും എത്തി. കുട്ടികൾ മൂന്ന് പേരും ദേവമ്മയുടേ ഒപ്പം അടുത്ത വീട്ടിലേക്ക് പുറപ്പെട്ടു. അധികം ആളുകൾ ഒന്നും ഇല്ലായിരുന്നു. അഞ്ചാറ് പേരെയേ കണ്ടൊള്ളൂ.. അച്ഛൻ അവിടെ ഒരു കസേരയിലിരിക്കുന്നു.. “വല്യച്ഛന് വീട് മാറി പോയെന്ന തോന്നുന്നേ ” നിച്ചു ശബ്ദം താഴ്ത്തി പറഞ്ഞു. അത് കേട്ട് കാർത്തു വും അച്ചുവും ചിരിച്ചു.
“ആഹ് മേനോൻ ചേട്ടാ… ഞാൻ പറഞ്ഞില്ലേ.. ഇതാണ് ആള് കേട്ടോ ” . അച്ഛൻ തന്റെ തോളിൽ തട്ടി ഒരാൾക്ക് പരിചയപ്പെടുത്തി. അച്ഛനോളം പ്രായം ഉണ്ടെന്നേ തോന്നു ആളെ കണ്ടാൽ…. തങ്ങളെ എല്ലാവരെയും നോക്കി പുഞ്ചിരി യോട് നിൽക്കുക ആണ് ആള്. “ആഹ് മോളുടെ കാര്യം സംസാരിക്കുക ആയിരുന്നു ഞങ്ങള്…..” “ഇതെന്താ ഇത്രയ്ക്ക് സംസാരിക്കാൻ… ഇനി ഇവരുടെ മോന് വേണ്ടി കല്യാണം വെല്ലോം ആലോചിക്കാൻ ആണോ….” അച്ചു പിറുപിറുത്തു. കാർത്തു അവളുടെ കൈ തണ്ടയിൽ ഒന്ന് പിച്ചി. “ആഹ് .. ഇതാണ് കൃഷ്ണൻ മേനോൻ… ഇവിടുത്തെ ഗ്രഹ നാഥൻ……”
ദേവമ്മ ആളെ നോക്കി തലയാട്ടി. “ഇതു എന്റെ പെങ്ങൾ ആണ് .. ഞാൻ പറഞ്ഞിരുന്നില്ലേ…..” “ഉവ്വ് ” “പിന്നെ ഇതു എന്റെ മോൾ, കാർത്തിക .. പിന്നെ ഇതു എന്റെ അനിയൻ വാസുദേവന്റെ മക്കൾ…. അഞ്ജന യും നവനീതും…” എല്ലാവരും കൂടി സിറ്റ് ഔട്ടിലേക്ക് കയറി. “ഞാൻ വൈഫിനെ വിളിക്കാം…ഇരിക്ക് കേട്ടോ ” ലക്ഷ്മി….. അയാൾ അകത്തേക്ക് നോക്കി വിളിച്ചു. ഇളം മഞ്ഞ നിറം ഉള്ള ഒരു കോട്ടൺ സാരീ ഉടുത്തു കൊണ്ട് ഒരു സ്ത്രീ ഇറങ്ങി വന്നു.. നെറ്റിയിൽ വലിയ വട്ടത്തിൽ ഒരു സിന്ദൂരപൊട്ടും അതിന്റ മുകളിലായി പകുതിയായ ചന്ദന കുറിയും, ഗണപതി ഹോമതിന്റെ പ്രസാധവും..ഇരു വശത്തേക്കും വകഞ്ഞ മുടിയുടെ നടുവിലായി കുങ്കുമം തൊട്ടിട്ടുണ്ട്..
കരിമണി മാലയും ഒപ്പം മറ്റൊരു സ്വർണ മാലയും… അടിയിലായി ഗുരുവായൂരപ്പന്റെ ഒരു ലോക്കറ്റും. കാർത്തുവിന് അവരെ കണ്ടതേ ഒറ്റ നോട്ടത്തിൽ ഇഷ്ടം ആയി.. എന്തൊരു ഐശ്വര്യം ആണ് ഈ അമ്മയ്ക്ക്. അവൾ ഓർത്തു. മേനോൻ അങ്കിൾ ന്റെ വൈഫ് ആണോ ഇതു…. അച്ചു ചോദിച്ചതും തന്റെ അച്ഛൻ തല കുലുക്കി. അപ്പോളേക്കും മൂകാംബിക ദേവിയെപ്പോലെ ഒരു അമ്മുമ്മയും ഇറങ്ങി വന്നു. “ഇതു ആണ് നാരായണനേട്ടന്റെ മോള്.. പിന്നെ ഇതു സിസ്റ്റർ…….” അയാൾ ഓരോരുത്തരെ ആയി പരിചയപ്പെടുത്തി. “പിന്നെ ഈ കുട്ടിയേ കുറിച് അല്ലേ ചേട്ടൻ മുന്നേ പറഞ്ഞത്..”
ലക്ഷ്മി ചോദിച്ചപ്പോൾ ഭർത്താവ് തല കുലുക്കി. ഇതെന്താണ് ഈശ്വരാ എന്നേ കുറിച്ചു ഇതുപോലെ പറയാന്… കാർത്തു നു ഒന്നും മനസിലായില്ല “അമ്മേ….. അമ്മയ്ക്ക് വീട്ടിൽ വളർത്തുന്ന പൈന്റെ പാല് അല്ലേ വേണ്ടത്… നാരായണേട്ടന്റെ വീട്ടിൽ പൈക്കൾ ഉണ്ട്….ഈ കുട്ടി കൊണ്ട് വന്നു തരു നമ്മൾക്ക് എന്നും പാല് ” മേനോൻ അയാളുടെ അമ്മയോട് പറഞ്ഞു. കാർത്തു അച്ഛനെ ഒരു നോട്ടം നോക്കി. ഇതിന്റെ മറുപടി വീട്ടിൽ വന്നിട്ട് തരാം എന്നുള്ള അർത്ഥത്തിൽ. “വാ മക്കളെ ചായ കുടിക്കാം… ചേച്ചി വരുന്നേ…” ലക്ഷ്മി വന്നു അവരെ എല്ലാവരെയും കൂട്ടി കൊണ്ട് അകത്തേക്ക് പോയി … ചായയും പലഹാരങ്ങളും ഒക്കെ മേശമേൽ നിരന്നു കഴിഞ്ഞിരിക്കുന്നു.
എല്ലാവരും ഓരോ ഗ്ലാസ് ചായ എടുത്തു. കാർത്തു ഒരു ഹൽവ യുടെ പീസ് ആണ് എടുത്തത്.. അത് അവൾക്ക് ഒരുപാട് ഇഷ്ടം ആണ്. .എല്ലാവരും നാട്ടുവർത്തമാനങ്ങളൊക്കെ പറഞ്ഞുകൊണ്ടിരുന്നു ചായ കുടിച്ചു.. അതിനുശേഷം വീടൊക്കെ ഒന്ന് ചുറ്റി കാണുവാനായി, കാർത്തികയും അച്ചുവും കൂടി എഴുന്നേറ്റു.. താഴത്തെ നിലയിൽ രണ്ടു ബെഡ്റൂമും, മുകളിൽ മൂന്ന് ബെഡ്റൂമും ആയിരുന്നു ഉള്ളത്. എല്ലാം വളരെ മോഡേൺ ആയിട്ട്ആണ് പണിതിരിക്കുന്നത്.. ഇന്റീരിയർ വർക്കൊക്കെ മേനോൻ അങ്കിൾ, സ്വന്തം ഐഡിയ, വെച്ച് ചെയ്തതാണെന്ന് പറയുന്നത് കാർത്തു കേട്ടു. വളരെ നന്നായിട്ടുണ്ട് ആയിരുന്നു.
ഈ വീട് കാണാൻ എന്തൊരു ചന്തം ആണ് എന്ന് അവൾ ഓർത്തു കൊണ്ട് മുകളിലെ നിലയിലൂടെ നടന്നു അവൾ എല്ലാം നോക്കി കണ്ടു. ഒരു മുറിയിലേക്ക് കയറിയപ്പോൾ വല്ലാത്തൊരു സുഗന്ധം തന്നെ വന്ന് പൊതിയുന്നതായി അവൾക്ക് തോന്നി.. പെട്ടെന്ന് അവളുടെ നെറ്റി ചുളിഞ്ഞു… കാലത്തെ മുതൽ തന്നെ ആവരണം ചെയ്തിരുന്ന ഗന്ധo… അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. പിന്നിലേക്ക് തിരിഞ്ഞതും ആരുടെയോ നെഞ്ചിൽ തട്ടി നിന്നു. മിഴികൾ ഉയർത്തി യതും ശ്വാസം പോലും എടുക്കൻ മറന്നു കൊണ്ട് നിന്നു പോയിരിന്നു പെണ്ണു..
ധരൻ സാർ.. ഇവിടെ… അപ്പോൾ ഇതു… പല പല ചോദ്യങ്ങൾ ഒരു വേള അവളിലേക്ക് കടന്നു വന്നു. അവന്റ വലതു തള്ളവിരലും ചൂണ്ടു വിരലും കൂടി അവളുടെ അധരാത്തെ ഒന്ന് തലോടി.. അപ്പോളാണ് അവൾക്ക് ധരൻ എന്താണ് ചെയ്തത് എന്ന ഓർമ പോലും വന്നത്… വേഗന്നു അവൾ അവനിൽ നിന്നും അകന്നു മാറി. തന്റെ കവിൾത്തടം ഒന്ന് തടവി കൊണ്ട്, ധരൻ, കാർത്തുവിന്റെ അടുത്തേക്ക് വന്നു. പെട്ടന്നവൾ വാതിലക്കലേക്ക് ഓടാൻ ഭാവിച്ചതും അവൻ പിന്നിൽ നിന്നും അവളെ പിടിച്ചു വലിച്ചു. “എങ്ങോട്ടടി നീ ഓടുന്നത്…. ഹഹ്മ്മ് ” അവളുടെ വയറിന്മേൽ തന്റെ രണ്ട് കൈകളും മുന്നോട്ട് ബന്ധിച്ചു കൊണ്ട് ധരൻ അവളോട് ചേർന്നു നിന്നു..
“എന്നേ നീ തല്ലി അല്ലേടി പുല്ലേ … അതിനു പകരം ആയി നിന്നേ ഞാൻ ഇങ്ങു കൊണ്ട് പോരും … ദേ ഇവിടേക്ക്…” അവൻ തന്റെ ബെഡിലേക്ക് കൈ വിരൽ ചൂണ്ടി. സർവ ശക്തിയും ഉപയോഗിച്ച് കൊണ്ട് കാർത്തു അവനിൽ നിന്നും കുതറി മാറി. “മ്മ്….വിചാരിച്ച പോലെ അല്ല… നിനക്ക് നല്ല പവർ ആണല്ലോടി…കുറച്ചു കഷ്ടപ്പെടേണ്ടി വരും പാവം ഞാന്…” അവൻ കൈകൾ രണ്ടും ഒന്ന് കുടഞ്ഞു. “തനിക്ക് അറിയില്ല ഈ കാർത്തിക ആരാണെന്നു…… ഇപ്പോൾ പറഞ്ഞില്ലേ ഇവിടേക്ക് കൊണ്ട് പോരും എന്ന്…. അങ്ങനെ ഒരു നിമിഷം എന്റെ ജീവിതത്തിൽ ഉണ്ടായാൽ ആ നിമിഷം ജീവൻ ഒടുക്കും കാർത്തിക….അല്ലാതെ ഇവിടെ വന്നു കിടന്ന് തരാൻ, താൻ മുൻപ് കണ്ടിട്ടുള്ള പെണ്ണുങ്ങളെ പോലെ ഉള്ളവൾ അല്ല… ഞാന്… ഇതു പെണ്ണ് വേറെ ആണ് മിസ്റ്റർ ധരൻ ദേവ്….” കലിപ്പിച്ചു പറഞ്ഞു കൊണ്ട് അവൾ മുറി വിട്ട് ഇറങ്ങി.……തുടരും……