അഷ്ടപദി: ഭാഗം 53
രചന: രഞ്ജു രാജു
ഒരുപാട് വേദന ഉണ്ടോ കാർത്തു…. കാർത്തുവിന്റെ അടുത്തേക്ക് വന്നു കൊണ്ട് അവളുടെ കാലിൽ പിടിച്ചു അവനൊന്നു നന്നായി തിരുമ്മി. “ദേവേട്ടാ.. വിടുന്നുണ്ടോ… വേദനിക്കുന്നു….” അവൾ ശബ്ദം ഇല്ലാതെ കരഞ്ഞതും ധരനു വിഷമം ആയി. ” ഞാൻ വെറുത ഒരു തമാശയ്ക്ക്…നിനക്ക് ഒരുപാട് വേദനിച്ചോ കാർത്തു..” അവന്റെ ശബ്ദം ഇടറിയതും അവൾക്ക് വിഷമം ആയി. “കുഴപ്പമില്ല ദേവേട്ടാ.. മാറിക്കോളും ന്നേ…” പെട്ടന്ന് ആയിരുന്നു ധരൻ അവളെ ഇറുക്കി പുണർന്നത്.. “സോറി ടാ…. റീയലി സോറി…ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് ഞാൻ കരുതിയില്ല…”
അതും പറഞ്ഞു കൊണ്ട് അവൻ അവളെ അല്പം കൂടി ഇറുക്കി… യ്യോ… എന്റെ ദേവേട്ടാ.. ഇപ്പൊ എന്റെ കാലിനു മാത്രം വേദന ഒള്ളു… ഇങ്ങനെ പിടിച്ചു കൊണ്ട് നിങ്ങൾ എന്റെ എല്ലു കൂടി ഒടിയ്ക്കല്ലേ….എന്ന് പറഞ്ഞു കൊണ്ട് കാർത്തു അവനെ അല്പം തള്ളി മാറ്റി.. *** ദിവസങ്ങളും മാസങ്ങളും ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ പിന്നിട്ടു കൊണ്ടേ ഇരുന്നു. ധരൻ പതിവ് പോലെ ഓഫീസിലേക്ക് പോകാനായി ഇറങ്ങിയത് ആയിരുന്നു.. വാഷ് റൂമിൽ നിന്നും ഇറങ്ങി വന്ന കാർത്തുവിനെ അവൻ ഒന്ന് നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അവനു കാര്യം മനസിലായി എങ്കിലും അതു കണ്ടില്ലെന്ന് നടിച്ചു കൊണ്ട് അവൻ തന്റെ ഫോൺ എടുത്തു പോക്കറ്റിൽ ഇട്ടു.
അപ്പോളേക്കും കരച്ചിൽ ചീളുകൾ മെല്ലെ മെല്ലെ പുറത്തേക്ക് പെയ്യാൻ തുടങ്ങിയിരുന്നു. ദേവേട്ട….. എന്ന് വിളിച്ചു കൊണ്ട് അവൾ ഓടി വന്നു അവന്റെ നെഞ്ചിലേക്ക് വീണു. “എന്താ കാർത്തു ഇത്… കൊച്ചു കുട്ടികളെ പോലെ….” അവൻ അവളെ തന്നിൽ നിന്നും അടർത്തി മാറ്റാൻ ശ്രെമിക്കുക ആണ്. പക്ഷെ അവൾ പിടി വീട്ടിരുന്നില്ല. സഹിയ്ക്കാൻ വയ്യാ ദേവേട്ടാ.. എന്താണ് എന്റെ ഗുരുവായൂരപ്പൻ ഇതൊന്നും കാണാത്തത്… എന്റെ കണ്ണീരിന് ഒരു വിലയും ഇല്ലാലോ കണ്ണാ…. എന്തൊക്കെയോ പുലമ്പി ക്കൊണ്ട് അവൾ. വിങ്ങി പ്പൊട്ടി. കാർത്തു.. അമ്മ കേൾക്കും കേട്ടോ… നീ ഒന്ന് സമാധാനപ്പെടു പെണ്ണേ… ധരൻ ശബ്ദം താഴ്ത്തി പറഞ്ഞു.. കുറച്ചു നിമിഷംങ്ങൾ കഴിഞ്ഞതും അവളൊന്നടങ്ങി..
നെഞ്ചോട് ചേർന്നു കിടന്നവളെ മാറ്റി, അടർത്തി മാറ്റിയ ശേഷം അവളുടെ മിഴിനീർ തന്റെ വലം കൈയാൽ തുടച്ചുമാറ്റി ക്കൊണ്ട് ആ നെറുകയിൽ അവൻ തന്റെ അധരം ചേർത്തു.. നമ്മൾക്ക് കാത്തിരിക്കാം കാർത്തു….ഈശ്വരൻ വിധിച്ച സമയം വരെയും… അവളെ ഒന്നൂടെ ചേർത്ത് ആ കവിളിലും ഒരു മുത്തം നൽകിയ ശേഷം ധരൻ വേഗത്തിൽ പുറത്തേക്ക്പോയി. ഓഫീസിലേക്ക് ഉള്ള യാത്രയിൽ ഉടനീളം അവന്റെ മനം കലുഷിതം ആയിരുന്നു.. ഓർമ്മകൾ ഒരുപാട് തന്നെ വന്നു തഴുകും പോലെ.. വിവാഹം കഴിഞ്ഞിട്ട് പത്തു വർഷം പിന്നിട്ടു ജീവിതത്തിൽ ആകെ ഒരു ദുഃഖം മാത്രം ഒള്ളു..
ഒരു കുഞ്ഞ്,,, ഇതേ വരെ ആയിട്ടും ഈശ്വരൻ തങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നില്ലല്ലോ എന്നോർക്കുമ്പോൾ നെഞ്ചു നീറും. ഒരുപാട് ഹോസ്പിറ്റലിലുകളിൽ മാറി മാറി കേറി ഇറങ്ങി.. പ്രതീക്ഷ കൈവിടാതെ കൊണ്ട്.. പക്ഷെ നിരാശ ആയിരുന്നു ഫലം. ഡോക്ടർ അരുന്ധതി വർമ യുടെ ട്രീറ്റ്മെന്റ് il ആണ് ഇപ്പോള്. 36ഡേയ്സ് പീരിയഡ് മിസ് ആയപ്പോൾ കാർത്തു ഒരുപാട് പ്രതീക്ഷിച്ചു. പ്രേഗ്നെൻസി ടെസ്റ്റ് ന്റെ സ്ട്രിപ്പ് കുറഞ്ഞത് ഒരു പത്തു എണ്ണം എങ്കിലും മേടിച്ചു നോക്കി.. ലേറ്റ് ആയിട്ട് ആണ് പ്രേഗ്നെൻസി സ്റ്റാർട്ട് ചെയ്തത് എങ്കിൽ രണ്ടാമത്തെ ലൈൻ തെളിഞ്ഞു വരാൻ കുറച്ചു സമയം എടുക്കും എന്ന് ഡോക്ടർ അരുന്ധതി അറിയിച്ചു.
അതിൻ പ്രകാരം ആയിരുന്നു ഈ കാത്തിരിപ്പു. വീണ്ടും പ്രതീക്ഷയോടെ പുൽനാമ്പുകൾ മുളച്ചു തുടങ്ങിയതായി ഇരുവരും കരുതി. ഇന്നലെ രാത്രിയിൽ കിടക്കാനായി വന്നപ്പോൾ അവൾ തന്റെ വലത് കൈ എടുത്തു വയറിന്മേൽ വെച്ചു. ദേവേട്ട.. ഇവിടെ ആളനക്കം വന്നു തുടങ്ങിയോ ആവൊ… “മ്മ്… വന്നെന്ന് തോന്നുന്നു ല്ലേ…. എന്തായാലും കുറച്ചു ദിവസം കൂടി വെയിറ്റ് ചെയ്യാം അല്ലേ ” “ആഹ്.. അല്ലാതെ വേറെ നിവർത്തി ഇല്ലാലോ…” ഒരുപാട് നാളുകൾക്കു ശേഷം ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞത് അവൻ നോക്കി കണ്ടു. അത്രമേൽ ആനന്ദത്തോടെ.
. “മ്… ദേവേട്ടൻ എന്താണ് ഇങ്ങനെ നോക്കുന്നെ…” “ഹേയ്.. നിന്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ടല്ലോ എന്ന് ഓർക്കുവായിരുന്നു..” “ഓഹോ… ഇത്ര നാളായിട്ടും അത് അറിയില്ലാരുന്നൊ..എന്നിട്ട് ആദ്യം കാണും പോലെ ഒരു നോട്ടവും ” “എത്ര നാളായി പെണ്ണേ നീ ഇങ്ങനെ ഒന്ന് ചിരിച്ചിട്ട്.. എന്നും നിന്റെ വേദനകൾക്ക് ആണല്ലോ മുൻ തൂക്കം…” “എന്റെ കുഞ്ഞാവ ഒന്ന് വന്നോട്ടെ ദേവേട്ടാ… അപ്പോളല്ലേ എന്റെ ഒറിജിനൽ ചിരി, ഏട്ടൻ കാണാൻ പോകുന്നെ…” “ഹ്മ്മ്… ആയിക്കോട്ടെ.. ” അവന്റെ നെഞ്ചിൽ കിടന്നു കുറുക്കുന്നവളെ നോക്കി കണ്ണൊന്നു ചിമ്മി കാണിക്കുക ആയിരുന്നു ധരൻ. കുറച്ചു നേരത്തേക്ക് കാർത്തുവിന്റെ ശബ്ദം കേൾക്കാതെ വന്നപ്പോൾ,
അവൾ ഉറങ്ങിക്കാണും എന്നാണ് ധരൻ കരുതിയത്. പക്ഷേ അവളുടെ നിശ്വാസത്തിൽ നിന്നും അവന് വ്യക്തമായിരുന്നു,, കാർത്തു ഉറങ്ങുകയല്ലെന്ന്. “എന്താ പെണ്ണേ… കഴിഞ്ഞില്ലേ നിന്റെ പരിഭവവും സങ്കടവും ” ചോദിച്ചുകൊണ്ട് ആ താടി പിടിച്ച് അവൻ മേൽപ്പോട്ട് ഉയർത്തി. മിഴിനീരിന്നാൽ തിളങ്ങുന്നുണ്ടായിരുന്നു ആ കണ്ണുകൾ… എന്താ കാർത്തു….നീ എന്നും ഇങ്ങനെ തുടങ്ങുന്നത് അത് കണ്ടതും വേദനയോടെ അവൻ ചോദിച്ചു.. മാതൃത്വം.. ആ വാക്കിന്റെ വില അറിയണമെങ്കിൽ ഒരു അമ്മയാകണമെന്ന് ഇല്ല ദേവേട്ടാ…. പക്ഷെ…. പക്ഷെ എനിക്ക് എന്തോ….
നമ്മുടെ രക്തത്തിൽ ഒരു കുഞ്ഞ് വേണം എന്ന് വല്ലാത്ത കൊതി… നെഞ്ചിൽ പാലാഴി തീർക്കാൻ ഒരു മോഹം.. വിതുമ്പി കൊണ്ട് പറയുന്നവളെ ഇമ ചിമ്മാതെ നോക്കി കിടക്കുക ആണ് ധരൻ. നിന്റെ സങ്കടങ്ങളൊക്കെ ഈശ്വരൻ കണ്ടു കഴിഞ്ഞിരിക്കുന്നു കാർത്തു… ഇനിയും ഇങ്ങനെ വിഷമിച്ചു കിടന്നാൽ അത് നമ്മുടെ കുഞ്ഞിനെ ബാധിക്കും. അതുകൊണ്ട് നല്ല കുട്ടിയായിട്ട് സമാധാനത്തോടുകൂടി കിടന്നുറങ്ങ് കേട്ടോ.. ഒരുപാട് നാളുകൾക്കു ശേഷം അന്ന് അല്പം മനസമാധാനത്തോടുകൂടിയായിരുന്നു ഇരുവരും ഉറങ്ങിയത്. കാരണം അദ്ദ്യം ആയിട്ട് ആയിരുന്നു അവൾക്ക് പീരിയഡ് ആവാൻ അത്രയും ലേറ്റ് ആകുന്നത്.
അതുകൊണ്ട് അവരുടെ പ്രതീക്ഷകൾ പിന്നെയും വാനോളം ഉയർന്നു.. പക്ഷെ…… ചുവപ്പ് രാശി വീണ്ടും പടർന്നപ്പോൾ ഉണ്ടായ വിങ്ങിപൊട്ടൽ ആയിരുന്നു കുറച്ചു മുന്നേ പ്രകടമായത്. എത്രയൊക്കെ ആശ്വാസവാക്കുകൾ പറഞ്ഞാലും അവളുടെ ഉള്ളിലെ നീറ്റൽ മാറില്ല എന്നുള്ളത് തനിക്ക് അറിയാം… അതുകൊണ്ട് ആയിരുന്ന് ഓഫീസിലേക്ക് തിടുക്കത്തിൽ പുറപ്പെട്ടത്.. പാവം എന്റെ കാർത്തു… ഒരുപാട് ആഗ്രഹിക്കുന്നുണ്ട്… ഒരു കുഞ്ഞിനെ പ്രസവിച്ചു പാലൂട്ടി വളർത്താൻ… എത്രയൊക്കെ ആയാലും അതു മുകളിൽ ഇരിക്കുന്ന ആള് കൂടി വിചാരിക്കാതെ നടക്കില്ല എന്ന് ഉള്ളത് വ്യക്തമായി അറിയാം… എന്നാലും മോഹിക്കാമല്ലോ… എന്നെങ്കിലും ആ ദിവസം വരും…….തുടരും……