അഷ്ടപദി: ഭാഗം 50
രചന: രഞ്ജു രാജു
ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി യോടെ ധരൻ അവളുടെ നേർക്ക് തിരിഞ്ഞു, ആ മുഖം കൈ കുമ്പിളിൽ എടുത്തു.. “എന്നിട്ടോ…. എന്റെ കാർത്തുമ്പി അമ്മയോട് എന്ത് പറഞ്ഞു…. കേൾക്കട്ടെ ..” അവൻ ചോദിച്ചതും കാർത്തു അവനെ കെട്ടിപ്പുണർന്നു. തിരികെ അവനും… ഹ്മ്മ്… എന്താണ് കാർത്തു… അപ്പോൾ അമ്മ ആവാൻ ഉള്ള തയ്യാറെടുപ്പിൽ ആണോ നീയ്… കാതോരം മൊഴിഞ്ഞവനെ ഒന്നു നാണത്തോടെ നോക്കി കൊണ്ട് അവൾ പിന്നെയും ചൂണ്ടു വിരലിനാൽ അവന്റെ നെഞ്ചിലായി ചിത്രപ്പണികൾ തുടങ്ങിയിരുന്നു. “അമ്മേടെ ആഗ്രഹം, അങ്ങട് സാധിച്ചു കൊടുത്തേക്കാം അല്ലേ കാർത്തുമ്പി…..
എന്താ നിന്റെ അഭിപ്രായം….” അതും ചോദിച്ചു കൊണ്ട് ധരൻ അവളെ അല്പം കൂടി തന്നിലേക്ക് അടുപ്പിച്ചു. “ദേവേട്ടാ…..” “ഹ്മ്മ്…..” . “ഉടനെ വേണോ…. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് കുറച്ചു അല്ലേ ആയുള്ളൂ….എന്റെ മനസ്സിൽ എങ്ങനെ ആണെന്ന് വെച്ചാൽ ഒരു വൺ ഇയർ കഴിഞ്ഞു മതി എന്നാണ് ‘ “ആഹ്, ഇപ്പോൾ ട്രൈ ചെയ്താലേ വൺ ഇയർ കഴിയുമ്പോളേക്കും വാവ ഇങ്ങട് എത്തുവൊള്ളൂ ” എന്ന് പറഞ്ഞു കൊണ്ട് അവൻ തന്റെ അധരം അവളുടെ കാതിലേക്ക് ഒന്നു ചേർത്തതും കാർത്തു ഒന്നു ഉയർന്നു പൊങ്ങി. “എന്താടി പെണ്ണേ…..” നീ ഇങ്ങനെ കിടന്നു ചാടാനും മാത്രം ഞാൻ ഒന്നും ചെയ്തില്ലലോ..
അവളുടെ കഴുത്തിടുക്കിലേക്ക് ധരൻ തന്റെ മുഖം പൂഴ്ത്തിയതും കാർത്തു ആകെ പരവശ ആയി മാറി… അവളുടെ ഏറി വരുന്ന ശ്വാസതാളം കാതോർത്തു കൊണ്ട് അവൻ അങ്ങനെ ആ മാറിൽ പറ്റി ചേർന്ന് കിടന്നു.ആദ്യം ഒക്കെ അവൾ തള്ളി മാറ്റാൻ ശ്രെമിച്ചു എങ്കിലും രക്ഷ ഇല്ലന്ന് അറിഞ്ഞതും പിന്നേ പെണ്ണ് അനങ്ങിയില്ല…. കാർത്തു ആണെങ്കിൽ അനങ്ങാതെ കിടക്കുക ആണ്.. ഒന്നും മേലാത്ത അവസ്ഥ… ഹൃദയത്തിന്റെ അടിത്തട്ടിൽ ഒരു വേലിയേറ്റം പോലെ… അതു അങ്ങനെ ഉയർന്നു പൊങ്ങുക ആണ്…. എന്താണ് എന്റെ കൃഷ്ണാ സംഭവിക്കുന്നത്….
ആകെ കൂടെ ഒരു വല്ലാഴിക… ഒന്നും മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ.. താൻ ഇട്ടിരിക്കുന്ന ടോപിന്റെ സ്ലിട്ട് ന്റെ ഇടയിൽ കൂടി ധരന്റെ കൈ അകത്തേക്ക് പ്രവേശിച്ചതും കാർത്തു അതിൽ പിടിത്തം ഇട്ടു. പക്ഷെ അവൻ അല്പം ബലം പ്രയോഗിച്ചു തന്നെ ടോപ് അല്പം മേല്പോട്ട് ഉയർത്തി.. ഹാ… ഞാൻ ഒന്നു കാണട്ടെ പെണ്ണേ, ഈ കുഞ്ഞൻ വയറ്റിൽ ആണോ എന്റെ വാവ കിടക്കേണ്ടത് എന്ന്….ഇട ഉണ്ടോ എന്നൊക്കെ ഒന്നു നോക്കട്ടെന്നേ… അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ നഗ്നമായ ആലില വയറിന്മേൽ ഒന്നു ചുംബിച്ചതും കാർത്തു അവന്റെ മുടിയിഴകളിൽ വിരൽ കോർത്തു വലിച്ചു…
ഒറ്റ വരിയിൽ തീർത്ത സ്വർണ നിറമാർന്ന നനുത്ത രോമരാജികൾക്ക് താഴെ ആയി നിലകൊള്ളുന്ന പൊക്കിൾ ചുഴിയിൽ അവന്റ നാവ് പതിച്ചപ്പോൾ അവൾ മറ്റേതോ ലോകത്ത് ആയിരുന്നു.. ദേവേട്ടാ… പ്ലീസ്.. പ്രാവ് കുറുകും പോലെ ഒരു കുറുകൽ… ഒരു പുഞ്ചിരിയോട് കൂടി അവൻ അവളിലേക്ക് ഒരായിരം ചുംബന പൂക്കൾ കൊണ്ട് ഒരു വസന്തം തീർത്തു…. വ്രീളാ പരവശ ആയ തന്റെ പാതിയെ കാണും തോറും അവ്നിലും തരംഗങ്ങൾ കൂട് കൂട്ടി… ഉടയാടകൾ ഒന്നൊന്നായി അടർന്നു മാറിയതും, അഴിഞ്ഞു ഉലഞ്ഞ കാർകൂന്തലിന്നാൽ അവൾ തന്റെ നഗ്നത മറയ്ക്കാൻ പാട് പെടുന്നത് അരണ്ട വെളിച്ചത്തിൽ ധരൻ നോക്കി കണ്ടു..
“എന്തിനാ നീ ഇത്ര നാണിക്കുന്നേ…എല്ലാം എനിക്കുള്ളത് അല്ലേ പെണ്ണേ…” കാതോരം അവന്റെ ശബ്ദം കേട്ടതും അവൾ തരളിത ആയി മാറി. അല്പം ബലം പ്രയോഗിച്ചു തന്നെ അവളുടെ നീളൻ മുടിയിഴകൾ ആ മാറത്തു നിന്നും വകഞ്ഞു മാറ്റി കൊണ്ട്, അവന്റെ അധരം പതിഞ്ഞു.. രാത്രി അതിന്റെ അന്തിയാമത്തിലേക്ക് ചേക്കേറാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു.ഒപ്പം അവൻ ആണെങ്കിൽ തന്റെ പെണ്ണിലേയ്ക്കൊരു പ്രവേശിക്കുവാൻ ഉള്ള തയ്യാറെടുപ്പിലും.. അവന്റെ തലോടലും, ചുംബനവും ഏറ്റു വാങ്ങി കൊണ്ട് അവളിലെ സ്ത്രീ ഉണർന്നു കഴിഞ്ഞിരുന്നു. രാഗ താള വിസ്മയങ്ങൾ കോർത്തിണക്കി കൊണ്ട് അവളിലെ പെണ്ണുടലിനെ മെല്ലെ മെല്ലെ തൊട്ടുണർത്തി, തന്നിലേക്ക് ചേർത്തപ്പോൾ ആദ്യമാദ്യം അവൾ കരഞ്ഞു പോയിരുന്നു…
അത് കണ്ടതും അവന്റെ ഉള്ളിലും ഒരു കുഞ്ഞു നോവ് പടർന്നു.. തന്റെ പെണ്ണിനെ വേദനിപ്പിച്ചോ എന്ന ചിന്ത അവനെ ഒന്നു തളർത്തി,, പിന്മാറുവാൻ ഒരുങ്ങിയതും, അവളുടെ ഇരു കരങ്ങളും അവനെ ഒന്നുകൂടി അമർത്തി പുണർന്നു.. ഗൂഢമായ ഒരു ആനന്ദം മടങ്ങി വന്നു തഴുകും പോലെ ആണ് ധരന് അപ്പോൾ തോന്നിയത്. വീണ്ടും, ഒരു വസന്തകാലം കൂടി അവർക്കിടയിലേക്ക് വിരുന്നു എത്തുവാൻ വെമ്പി നിൽക്കുക ആയിരുന്നു… ശ്വാസതാളങ്ങളും ചുടു വിശ്വാസവും മെല്ലെ ഉയർന്നു പൊങ്ങുന്നു..ശേഷം അതിന്റെ പാ രമ്യതയിലേക്ക് എത്തിച്ചേരാൻ തയ്യാറെടുത്തു.. നിമിഷങ്ങൾ വീണമീട്ടി കടന്നു പോകുക ആണ്. നിറപ്പകിട്ടുകൾക്ക് ചായം വാരി വിതറി,
കൂടുതൽ കൂടുതൽ വർണാഭം ആക്കി മാറ്റി കൊണ്ട്,അവൻ,അങ്ങനെ തന്റെ പാതിയുടെ പൂവുടൽ മെല്ലെ മെല്ലെ സ്വന്തം ആക്കി…അവളെ കൂടുതൽ മിഴിവുറ്റതാക്കി..തന്റെ പെണ്ണിനെ അവളുടെ പൂർണതയിൽ എത്തിച്ച ശേഷം,തന്റെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ട്,അവളിൽ നിന്നും അകന്നു മാറാൻ ആവാതെ ഇരുമെയ്യും ഒരു മനവുമായി അങ്ങനെ കിടന്നു… അല്പം കഴിഞ്ഞതും കാർത്തു ആണെകിൽ ബദ്ധപ്പെട്ട് കൊണ്ട്, ബെഡ് ഷീറ്റ് വലിച്ചെടുത്തു തങ്ങളുടെ ഇരുവരുടെയും ദേഹത്തേക്ക് ഇട്ടതും ധരൻ അതു പിടിച്ചു വാങ്ങി ചുരുട്ടി നീലത്തേക്ക് വലിച്ചെറിഞ്ഞു. നിന്റെ നാണം മാറ്റിയിട്ടേ ബാക്കി കാര്യം ഒള്ളു.. ഗൗരവത്തിൽ പറയുന്നവനെ മെല്ലെ ഒന്നു മുഖം ഉയർത്തി അവൾ നോക്കി..
ആഹ്…. ടി നിനക്കിട്ടു ഞാന്… അവളുടെ വടിവൊത്ത ദന്തനിരകളിൽ ഏതോ,അവന്റെ നെഞ്ചിലേക്ക് ആഴ്ന്നു ഇറങ്ങിയതും അവൻ നിലവിളിച്ചു പോയിരിന്നു.. ആ സമയം നോക്കി അവൾ അവ്നിൽ നിന്നും പിടഞ്ഞു മാറി ക്കൊണ്ട് എഴുനേറ്റ് ഓടി കളഞ്ഞു. വാഷ്റൂമിലേക്ക് കയറിയ ശേഷം ആണ് ശ്വാസം നേരെ വീണത്.. നീല ക്കണ്ണാടിയ്ക്ക് മുന്നിലെ തന്റെ പ്രതിബിബം കണ്ടതും അവൾ നാണത്തോടെ കണ്ണ് പൂട്ടി. കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങൾ…ചുണ്ടിലേക്ക് വീണ്ടും വീണ്ടും പുഞ്ചിരി വരിക ആണ്.. തത്തി കളിയ്ക്കുവാൻ.. താൻ അങ്ങനെ ദേവേട്ടന്റെ സ്വന്തം ആയി… എല്ലാ അർഥത്തിലും.. അവൻ നൽകിയ അടയാളങ്ങൾ പതിഞ്ഞ ദേഹത്തേക്ക് വീണ്ടും വീണ്ടും നോക്കി പോകുക ആയിരുന്നു പെണ്ണപ്പോൾ…
തണുത്ത വെള്ളം വീണപ്പോൾ ചെറിയ നീറ്റലുo ഒപ്പം വല്ലാത്ത കുളിരും.. അത് അവളെ കൂടുതൽ മനോഹരി ആക്കി തീർക്കുക ആണ്. കുളി കഴിഞ്ഞു വേഷം മാറി വന്നപ്പോൾ കണ്ടു തന്നെ ഉറ്റു നോക്കി കിടക്കുന്ന ദേവേട്ടനെ. സമയം അപ്പോൾ മൂന്നു മണി.. “കുളിച്ചിട്ട് വന്നു കിടക്കു ദേവേട്ടാ…” “ഞാൻ ഇന്നു കുളിക്കുന്നില്ല മോളെ ” “അതെന്താ ” അവൾക്ക് സംശയം ആയി. “എന്റെ ദേഹത്തു ഇപ്പോൾ എന്റെ പെണ്ണിന്റെ ഗന്ധം ആണ്…ഇന്ന് അതും ശ്വസിച്ചു ആണ് ഞാൻ കിടന്ന് ഉറങ്ങുന്നത്..” അവളെ നോക്കി കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞു… *** ധരൻ എത്തിയ വിവരം എല്ലാവരും അറിഞ്ഞത് കാലത്തെ അവന്റെ കാറു കിടക്കുന്നത് കണ്ടപ്പോൾ ആയിരുന്നു..
ആഹ്… ന്റെ കുട്ടി എപ്പോളാണോ വന്നേ… അറിഞ്ഞില്ലാലോ. പിറു പിറുത്തു കൊണ്ട് ദേവമ്മ മുറ്റത്തേക്ക് ഇറങ്ങി. ദേവനെ നോക്കിയിരുന്നിട്ട് നമ്മൾ കിടന്നപ്പോൾ കുറച്ച് താമസിച്ചിരുന്നല്ലോ, അതുകൊണ്ട് കിടന്നു അറിയാതെ ഞാനും ഉറങ്ങിപ്പോയി ചേച്ചി.ഇന്ന് കാലത്തെ വരുള്ളൂ എന്നല്ലേ, കാർത്തൂനോട് പറഞ്ഞതും.. ന്യൂസ് പേപ്പർ എടുത്തുകൊണ്ട്, സിറ്റൗട്ടിലേക്ക് കയറി വരുന്നതിനിടയിൽ ലക്ഷ്മി പറഞ്ഞു. “കാർത്തൂനെ പറഞ്ഞു പറ്റിക്കുകയാണെന്ന് എനിക്കും തോന്നിയിരുന്നു. ദേവേട്ടൻ, ചിലപ്പോഴെ വരികയുള്ളൂ , എന്നും പറഞ്ഞ് കൊച്ചു കുട്ടികളെ പോലെ ഇന്നലെ അവൾ വിതുമ്പുക അല്ലായിരുന്നോ ” അതും പറഞ്ഞുകൊണ്ട് ദേവകി ചിരിച്ചു……….തുടരും……