Thursday, May 2, 2024
GULFLATEST NEWS

റോഡുകളുടെ ആയുസ്സ് അളക്കാൻ സൂപ്പർ സ്മാർട് സംവിധാനവുമായി ദുബായ്

Spread the love

ദുബായ്: റോഡിന്‍റെ ഗുണനിലവാരം അളക്കാൻ മൊബൈൽ ഓട്ടോമേറ്റഡ് സംവിധാനവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ലേസർ ഉപയോഗിച്ച് റോഡുകളെ സ്കാൻ ചെയ്ത് ആയുസ്സും നിലവാരവും അറ്റകുറ്റ പ്രവൃത്തി ചെയ്യേണ്ട സമയവും പുതിയ സംവിധാനത്തിലൂടെ കണ്ടെത്താം. റോഡ് തകരുന്നതുവരെ അറ്റകുറ്റപ്പണി നടത്താൻ കാത്തിരിക്കേണ്ട.

Thank you for reading this post, don't forget to subscribe!

റോഡിന്‍റെ ആയുസ്സും പൊളിയുന്ന ദിവസവും വരെ സോഫ്റ്റ്‌വെയർ കണ്ടെത്തി മുൻകൂട്ടി അറിയിക്കും. റോഡ് പൂർണ്ണമായും ഡിജിറ്റലാക്കി ഓരോ 100 മീറ്ററിലും പ്രത്യേക പേരിൽ ഈ സംവിധാനം ഏർപ്പെടുത്തി. 99% കൃത്യത ഉറപ്പാക്കുന്ന തരത്തിലാണ് ഇത് പ്രവർത്തിക്കുന്നത്.