അഷ്ടപദി: ഭാഗം 46
രചന: രഞ്ജു രാജു
തന്റെ ബാഗ് എടുക്കുവാനായി റൂമിലേക്ക് ചെന്നതുo കാർത്തു കുളി ഒക്കെ കഴിഞ്ഞു ഇറങ്ങി വന്നിരുന്നു.. “ദേവേട്ടനു പോവാൻ സമയം ആയോ ” അവളുടെ ചിലമ്പിച്ച ശബ്ദം… “യെസ്…. വൈകാതെ ഇറങ്ങാം… സമയം ആയിരിക്കുന്നു ” അവൻ ബാഗ് എടുത്തു വെളിയിലേക്ക് കൊണ്ട് പോയി. തന്നോട് ഒന്ന് പറയുക പോലും ചെയ്യാതെ ഇറങ്ങി പോയോ…. അവന്റെ പോക്ക് കണ്ടതും അവൾക്ക് നെഞ്ചു വിങ്ങി പൊട്ടി…. ഡോർ ന്റെ മറവിൽ ചാരി നിന്നു കൊണ്ട് കാർത്തു നോക്കി.. ശേഷം ചുവരിലേക്ക് ചാരി നിന്നുകൊണ്ട് അവൾ ശബ്ദം ഉണ്ടാക്കാതെ കരഞ്ഞു.. ദേവേട്ടന് തന്നോട് ഒരിറ്റ് സ്നേഹം പോലും ഇല്ലായിരുന്നു… അതോണ്ടല്ലേ യാത്ര പോലും പറയാതെ പോയതു…
സ്വന്തം അമ്മയെ കെട്ടിപിടിച്ചു അനുഗ്രഹം വരെയും മേടിച്ചു കഴിഞ്ഞിരുന്നു കാലത്തെ തന്നെ…. തന്നോട് മാത്രം ഒരു പരിഗണന പോലും ഇല്ല….താൻ വെറും ഒരു പൊട്ടിപെണ്ണാണ്….അതുകൊണ്ട് അല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചേ… എവിടെ നിന്നോ വലിഞ്ഞു കേറി വന്നവളെ പോലെ ആണ് തന്നെ കാണുന്നത്… ഈ താലി കെട്ടി തന്ന ആൾ അല്ലേ… എന്നിട്ടും… താലി എടുത്തു ചുണ്ടോട് ചേർത്തു കൊണ്ട് അവൾ വിങ്ങി പൊട്ടി.. അകത്തേക്ക് കയറി വന്ന ധരൻ കാണുന്നത് കരഞ്ഞു കൊണ്ട് ചുവരിലേക്ക് ചാരി നിൽക്കുന്ന കാർത്തു നെ ആണ്.. കാർത്തു… അവന്റെ വിളിയൊച്ച കേട്ടതും അവൾ മുഖം ഉയർത്തി. എന്താടാ…. എന്താ പറ്റിയേ…
നീ എന്തിനാ പെണ്ണേ ഇങ്ങനെ കരയുന്നെ.. അവളുടെ താടി തുമ്പിൽ പിടിച്ചു ഉയർത്തി അവൻ ചോദിച്ചു. പെട്ടന്ന് അവൾ ധരനെ ഇറുക്കെ പുണർന്നു… “എന്താടി… ഹ്മ്മ്… ” തിരിച്ചു അവനും അവളെ ആസ്ലെഷിച്ചു “ഒന്നുല്ല…… പോയിട്ട് പെട്ടന്ന് വരണെ ദേവേട്ടാ…” അതും പറഞ്ഞു കൊണ്ട് അവ്നിൽ നിന്നും കാർത്തു അകന്നു മാറി “നല്ല കുട്ടി ആയിട്ട് അമ്മേടെ കൂടെ ഇരുന്നോണo കേട്ടല്ലോ…..” അവൻ തന്റെ തോളിലേക്ക് അവളെ ചേർത്ത് കൊണ്ട് പറഞ്ഞു.. “മ്മ്….” അവൾ ഒന്ന് മൂളി.. , രാത്രി യിൽ ലക്ഷ്മി അമ്മയും അച്ഛനും ഇങ്ങോട്ട് വരും… നിങ്ങൾ രണ്ടാളും മാത്രം അല്ലേ ഒള്ളു…. ” “മ്മ്……”
“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ ഉടനെ തന്നെ വിളിച്ചോണം… യാതൊരു മടിയും കരുതേണ്ട .. കേട്ടോ…” “ഉവ്വ് ദേവേട്ടാ ” “എന്നാൽ ഞാൻ ഇറങ്ങട്ടെ…നേരം വൈകി..” അവൻ ആണെകിൽ കാർത്തു വിനെ പിടിച്ചു തനിക്ക് അഭിമുഖം ആയി നിറുത്തി. എന്നിട്ട് സിന്ദൂരചെപ്പിൽ നിന്നും അല്പം എടുത്തു അവളെ അണിയിച്ചു. “ഇന്നലെ ഞാൻ പറഞ്ഞതൊക്കെ മറന്നോ പെണ്ണേ നീയ്.. ” “കുളി കഴിഞ്ഞു ഇറങ്ങിയതേ oള്ളയിരുന്നു… അതുകൊണ്ടാ ” അവൾ മെല്ലെ അവനോട് പറഞ്ഞു. അവളുടെ കവിളിൽ ഒന്ന് അമർത്തി ചുമ്പിച്ച ശേഷം ധരൻ റൂമിൽ നിന്നും ഇറങ്ങി. —–*
അന്ന് മുഴുവനും കാർത്തു തങ്ങളുടെ മുറിയിൽ ചടഞ്ഞ കൂടി ഇരുന്നു.. ഉച്ചക്ക് ഫുഡ് കഴിക്കാൻ ആയി ദേവമ്മ അവളെ വിളിച്ചു എങ്കിലും, അവൾ വിശപ്പില്ല എന്ന് പറഞ്ഞു കൊണ്ട് ഒഴിഞ്ഞു മാറി.. ധരൻ പോയതും വല്ലാത്തൊരു ശൂന്യത ആയിരുന്നു… അത്രമാത്രം അയാൾ തന്നിലേക്ക് അലിഞ്ഞുവല്ലോ എന്നോർത്തപ്പോൾ അറിയാതെ അവളുടെ ചുണ്ടിൽ ആ വേദനയിൽ പോലും ഒരു പുഞ്ചിരി മൊട്ടിട്ടു. അന്ന് ഉച്ച കഴിഞ്ഞപ്പോൾ, ലക്ഷ്മി യും മേനോനും കൂടി എത്തിയിരുന്നു. കാർത്തു ഒന്നും കഴിച്ചില്ല എന്നൊക്ക ദേവമ്മ പറഞ്ഞപ്പോൾ ലക്ഷ്മി അവളെ വഴക്ക് പറഞ്ഞു..
ഇതെന്താ കാർത്തു.. കൊച്ചുകുട്ടികളെ പോലെ.. ദേവൻ ആണെങ്കിൽ അടുത്ത ദിവസം ഇങ്ങു വരില്ലേ… “അതുകൊണ്ട് അല്ല ആന്റി… വിശപ്പില്ല.. അതാണ്…. ” “ഓഹ്.. പിന്നെ… പൊയ്ക്കോണം മിണ്ടാതെ…. ദേവന്റെ ഒപ്പം നിന്റെ വിശപ്പും കൂടി പോയോ കുട്ടി ” . അവർ കാർത്തു വിനെ കളിയാക്കി കൊണ്ട് ഇരുന്നപ്പോൾ ആണ് ധരന്റെ കാൾ വന്നത്. ആഹ്…. ദേവേട്ടൻ ആണ് അമ്മേ…. അവൾ ഫോൺ എടുത്തു കാതോട് ചേർത്ത്. ഹെലോ.. ദേവേട്ടാ….. ആഹ് കാർത്തു… നീ എന്ത് ചെയ്യുവാ…. ഞാനും അമ്മയും ഒക്കെ ലഷ്മി ആന്റി യോട് സംസാരിക്കുക ആയിരുന്നു. ആണോ…
ലഷ്മി അമ്മ ഒക്കെ എപ്പോൾ എത്തി.. ദേ കുറച്ചു മുന്നേ… ഞാൻ കൊടുക്കാം ട്ടോ.. അവൾ ഫോൺ ലഷ്മി യ്ക്ക് കൈ മാറി. ഹെലോ.. ദേവാ… ആഹ് അമ്മേ… എപ്പോൾ എത്തി.. പത്തു മിനിറ്റ് ആയി കാണും മോനെ . അവിടെ ചെന്നിട്ട് എങ്ങനെ ഉണ്ട്.. മ്മ്… മീറ്റിംഗ് ആഫ്റ്റർ നൂണിൽ സ്റ്റാർട്ട് ചെയ്തു…. “Ok മോനെ… നീ ലഞ്ച് കഴിച്ചിട്ടാണോ കേറിയേ… അതേ ലക്ഷ്മി അമ്മേ ഫുഡ് കഴിച്ചിരുന്നു…. ഹ്മ്മ്… എന്നാലേ നിന്റെ ഭാര്യ ഇവിടെ ഒന്നും കഴിക്കാതെ ഇരിക്കുവാ… ആകെ കൂടി ഒരു അപ്പൂപ്പൻ താടി പോലെ ഒള്ളു…. ഇനി ഭക്ഷണം കൂടി കഴിച്ചില്ലെങ്കിൽ എങ്ങാനാ…. നീ ഒന്ന് പറഞ്ഞു കൊടുക്ക്.. ഞാനെ ഇപ്പൊ ദേവകി ചേച്ചി ടേ കൈയിൽ ഫോൺ കൊടുക്കാമെ”
ഓക്കേ ” ഫോൺ കൈമാറുന്ന ശബ്ദം അവൻ അറിഞ്ഞു.. “ദേവാ… മോനെ ” “ആഹ് അമ്മേ….. ചായയൊക്കെ കുടിച്ചോ ” “മ്മ്… കുടിക്കാൻ തുടങ്ങുവാ ദേവാ… മോന്റെ മീറ്റിംഗ് കഴിഞ്ഞോ…” “ഉവ് അമ്മേ… ഇന്നത്തെ കഴിഞ്ഞു.. ഇനി നാളെ കാലത്തെ….” “എത്ര ദിവസം ഉണ്ട് ദേവാ…..” “നോക്കട്ടെ അമ്മേ… നാളെ അറിയാൻ പറ്റും….” . “മ്മ്…..” “അവളെന്താ ഒന്നും കഴിക്കാതെ നിരാഹാരം കിടക്കുന്നെ ” “ആവോ… ഭർത്താവ് പോയതിനെ ദുഃഖത്തിലാവും….” അത് പറഞ്ഞു കൊണ്ട് ദേവമ്മ ചിരിച്ചു… “മ്മ്…. ഭർത്താവ് ഇവിടെ കുശാലയിട്ട് കഴിക്കുവാണെന്ന് അവളോട് പറഞ്ഞേക്ക്….”
അവന്റെ മറുപടി കേട്ടതും കാർത്തു മുഖം കൂർപ്പിച്ചു.. “മ്മ്.. ശരി ശരി… നീ തന്നെ അങ്ങട് പറഞ്ഞോളൂ ട്ടോ.. അപ്പോൾ കുഴപ്പമില്ല ല്ലോ….” അവർ ഫോൺ കർത്തുവിന്റെ കൈയിൽ കൊടുത്തു. “ആഹ് ദേവേട്ടാ… ഈ അമ്മയും ആന്റി യും ഒക്കെ വെറുത ഓരോന്നു പറയുന്നത് ആണ് ട്ടോ… ‘ അവള് ഫോണും ആയി, തങ്ങളുടെ മുറിയിലേക്ക്പോയി. “കാർത്തു……” “എന്തോ…” “നീ എന്താ പെണ്ണേ ഒന്നും കഴിക്കാഞ്ഞത്….” “ദേവേട്ടൻ ഒന്നും കഴിച്ചില്ലല്ലോ… അതുകൊണ്ട് ” . “ങ്ങെ… ഞാനോ..” “മ്മ്…” “ഇതു നിന്നോട് ആരാ പറഞ്ഞെ ” “ആരും പറയേണ്ട.. നിക്ക് അറിയാം ” “ഓഹ് പിന്നെ…..”
“സത്യം പറ ദേവേട്ടാ.. ഏട്ടൻ എന്തെങ്കിലും കഴിച്ചോ ” വീണ്ടും അവള് ചോദിച്ചു. “നിനക്ക് എന്താ എന്റെ കാർത്തു…. ഞാൻ ഫുഡ് ഒക്കെ കഴിച്ചത് ആടോ ” “അല്ല… ഏട്ടൻ നുണ പറയുവാ.. നിക്ക് അറിയാം ഏട്ടൻ ഒന്നും കഴിച്ചില്ലന്നു…..” അവൾ പറയുന്നത് കേട്ട് കൊണ്ട് ധരൻ അതിശയിച്ചു ഇരുന്നു പോയി. കാരണം കാർത്തു ചോദിച്ചത് സത്യം ആയിരുന്നു.. താനും ഇതേ വരെയും ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല.. എന്തോ….. താൻ യാത്ര പറയുവാനായി റൂമിലേക്ക് കയറി വന്നപ്പോൾ അവളുടെ കരച്ചിൽ കണ്ടതും ഹൃദയം നുറുങ്ങുക ആയിരുന്നു….തുടരും……