അനു : ഭാഗം 9
നോവൽ
എഴുത്തുകാരി: അപർണ രാജൻ
നിലത്തു നിന്ന് മൂടും തടവി എഴുന്നേറ്റ് നേരെ നോക്കിയതും അനു കണ്ടത് കൈ രണ്ടും ഇടുപ്പിൽ കുത്തി , തന്നെ തന്നെ കൂർപ്പിച്ചു നോക്കുന്ന ഷാനയെയാണ് .
“എന്റെ കൈ പോയിട്ടോ ……. ”
അവളുടെ നോട്ടം കണ്ടിട്ടും കാണാത്ത പോലെ കൈ മുട്ട് തിരുമി കൊണ്ട് അനു പറഞ്ഞു .
“അവിടെ ശരിക്കും എന്താ നടന്നത് ??? ”
അനുവിന്റെ നേരെ മുഖം അടുപ്പിച്ചു കൊണ്ട് ഷാന ചോദിച്ചതും അനു സരൂവിന്റെ നേരെ തിരിഞ്ഞു .
നീ പറഞ്ഞില്ലേടി എന്ന രീതിയിലുള്ള അനുവിനെ നോട്ടം കണ്ട് അവൾ ഒരളിഞ്ഞ ചിരി ചിരിച്ചു .
അത് കണ്ടപ്പോൾ തന്നെ അനുവിന് മനസ്സിലായി , ആ കുരുത്തം കെട്ടത് ഒന്നും പറഞ്ഞു കാണില്ലന്ന് .
വീണ്ടും ഒന്നേന്ന് പറഞ്ഞു തുടങ്ങാൻ താല്പര്യമില്ലാത്തത് കൊണ്ടും , വീണ്ടും കേൾക്കാൻ വയ്യാത്തത് കൊണ്ടുമാണ് ഈ സാധനത്തിനെ നേരത്തെ ഇങ്ങോട്ടേക്ക് പറഞ്ഞു വിട്ടത് .
എന്നിട്ടിപ്പോ ഇളിച്ചോണ്ട് നിൽക്കുന്നു …..
ശവം !!!!!
അനു പിറുപ്പിറുത്തുക്കൊണ്ട് എഴുന്നേറ്റു സോഫയിലേക്കിരുന്നു .
“ഇവിടെ നിന്ന് മാർക്കറ്റിലേക്കെന്ന് പറഞ്ഞു ഇറങ്ങിയ നീ എങ്ങനെ മെഡിക്കൽ ഷോപ്പിലെത്തി ??? ”
കൈ രണ്ടും പിണച്ചു വച്ചു കൊണ്ട് ഷാന ചോദിച്ചതും അത്രയും നേരം ഫോണിൽ തോണ്ടി കൊണ്ടിരുന്ന കരൺ ചിരിച്ചു കൊണ്ട് അനുവിനെ നോക്കി .
ഡിക്റ്ററ്റിവ് രാജപ്പൻ ഉണർന്നു മോളെ …….
ഇനി നിങ്ങളായി നിങ്ങളുടെ പാടായി .
“ഞങ്ങൾ മാർക്കറ്റിലേക്ക് തന്നെയാ പോയത് ……. താഴെ ചെന്നപ്പോഴാ പാർത്തുന്റെ ചേച്ചിയെ കണ്ടത് …… ”
“ആര് , പാർത്ഥസാരഥിടെ ചേച്ചിയോ ??? ”
അനുവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ ഷാന ചോദിച്ചതും അനു അതെയെന്ന് തലയാട്ടി .
“പുള്ളിക്കാരിക്ക് pills വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ പോയി വാങ്ങി കൊണ്ട് വരാമെന്ന് പറഞ്ഞു ……. അങ്ങനെ മെഡിക്കൽ സ്റ്റോറിൽ പോയപ്പോഴാ ഒരു നാറി വന്നു ഉടക്കിയത് …… ”
എങ്ങനെ എങ്കിലും പറഞ്ഞു തീർക്കണമെന്ന വ്യഗ്രതയിൽ അനു അത്രയും പറഞ്ഞു ഷാനയെ നോക്കി , ഇനി എന്തെങ്കിലും ഉണ്ടോയെന്ന രീതിയിൽ ….
“Exactly അവിടെ എന്താ നടന്നത് ?? അതാണ് എന്റെ ചോദ്യം …… ”
അനു പറഞ്ഞു കഴിഞ്ഞതും അത്രയും നേരം ഒന്നും മിണ്ടാതെ ഫോണിലേക്ക് നോക്കി കൊണ്ടിരുന്ന കരൺ മുഖമുയർത്തി കൊണ്ട് ചോദിച്ചു .
“Exactly അവിടെ നടന്നത് , അല്ലെ ??? പറയാം …….. ”
തന്നെ തന്നെ ഉറ്റു നോക്കുന്ന ഷാനയെയും കരണിനെയും നോക്കി കൊണ്ട് സോഫയിലേക്ക് ഇരുന്നു .
സരൂ ആണെങ്കിൽ ഇന്നത്തെ കലാപരിപാടി ലൈവായി കാണാൻ ഭാഗ്യം ലഭിച്ചത് കൊണ്ട് ഇതിലൊന്നും പെടാതെ മാറി ഇരുന്നു ടോം ആൻഡ് ജെറി കാണാൻ തുടങ്ങി .
അനു ഒന്ന് ദീർഘമായി ശ്വാസം എടുത്തു കൊണ്ട് ഷാനയെ നോക്കി .
“നിനക്കറിയാലോ , പാർത്തുന്റെ ചേച്ചിക്ക് കുട്ടികളെ ഒന്നും ഇഷ്ടമല്ലന്ന് , ആ ചേച്ചിക്ക് പിൽസും പ്രെഗ്നൻസി ടെസ്റ്റ് കിറ്റും വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ വാങ്ങി കൊണ്ട് വരാമെന്ന് പറഞ്ഞു …….. അങ്ങനെ അത് വാങ്ങാൻ വേണ്ടി പോയതാ ……. മലയാളികൾക്ക് ഒരു പ്രശ്നം ഉണ്ടല്ലോ , ആവിശ്യമില്ലാത്ത കാര്യത്തിൽ കൈ കടത്തൽ …… അത് തന്നെ ഇവിടേം നടന്നു ……. രണ്ട് ചെക്കന്മാര് , മെഡിക്കൽ സ്റ്റോറിൽ നിന്ന് പുറകെ കൂടിയതാ ……. ഞങ്ങൾ സൂപ്പർ മാർക്കറ്റിൽ കയറിയപ്പോൾ പുറകെ വന്നേക്കണ് …….. ”
“എന്നിട്ട് ??? ”
അനു പറഞ്ഞു നിർത്തിയതും ഷാന ചോദിച്ചു .
“എന്നിട്ടോ , അതിലൊരുത്തൻ വന്നിട്ട് ഒരു ഡയലോഗ് …… 5000 രൂപ തരാം ഒപ്പം ചെല്ലാൻ ……. ”
അതും പറഞ്ഞു അനു ദേഷ്യത്തിൽ മുഖം വെട്ടിച്ചു പുറത്തേക്ക് നോക്കി ഇരുന്നു .
അനു പറഞ്ഞത് കേട്ട് ഷാന സരൂവിനെ നോക്കി .
ഇതൊക്കെ ഒള്ളതാണോടിയെന്ന ഭാവത്തിലുള്ള ഷാനയുടെ നോട്ടം കണ്ടതും സരൂ അതെയെന്ന് തലയാട്ടി .
ഇങ്ങനെ ഒക്കെയാണ് അവിടെ നടന്നതെന്നറിഞ്ഞതും ഷാന കരണിനെ നോക്കി .
അവള് അവനെ കൊന്നില്ലല്ലോ ഭാഗ്യo എന്ന ഭാവത്തിൽ കരൺ അവളെ നോക്കി .
“5000 രൂപയെ ……. പന്ന %&@@**@$ !!!!!! എന്നാടി ഞാൻ അതിനു ഉള്ളതെ ഒള്ളോ ??? ”
കരണിന്റെ നേരെ മുഖം തിരിച്ചു കൊണ്ട് അനു ചോദിച്ചതും ഷാനയുടെ കണ്ണ് തള്ളി പുറത്തേക്ക് വന്നു .
കരണിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല .
“വാട്ട് ??? !!! ”
ദേഷ്യത്തിൽ എന്തൊക്കെ ഇരുന്നു പിറുപ്പിറുക്കുന്ന അനുവിനെ നോക്കി കരൺ ചോദിച്ചു .
“നീ തന്നെ പറ കരണെ ……. ഞാൻ കാണാൻ എങ്ങനെ ഉണ്ട് ???? ”
ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു അവരുടെ മുന്നിൽ തിരിഞ്ഞും മറിഞ്ഞും നിന്ന് കൊണ്ട് അനു ചോദിച്ചതും ഷാന ഇന്ന് വെള്ളിയാഴ്ച ആണോടി എന്ന ഭാവത്തിൽ സരൂവിനെ നോക്കി .
ഷാനയുടെ നോട്ടം കണ്ടതും സരൂ ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന കലണ്ടറിലേക്ക് പാളി നോക്കി .
“എന്താടി , ഞാൻ സെക്സി അല്ലെ ??? ”
ഷാനയെ നോക്കി കണ്ണ് രണ്ടും ചിമ്മി കൊണ്ട് അനു ചോദിച്ചതും കരണും ഷാനയും ഇരുന്നു ചിരി തുടങ്ങി .
“അതെ , അതെ ഭയങ്കര സെക്സിയാ ……. ഈ ലോകത്ത് വേറെ ആരും ഇല്ലെങ്കിൽ …… ”
ചിരി അടക്കി പിടിച്ചു കൊണ്ട് ഷാന പറഞ്ഞതും അനു ചിണുങ്ങിക്കൊണ്ട് സരൂവിനെ നോക്കി .
“ദേ , എന്റെ കൊച്ചിനെ ഇങ്ങനെ കളിയാക്കല്ലേ കേട്ടോ …… അവൾക്ക് എന്നാ ഒരു കുറവ്???? ”
സരൂവിന്റെ ചോദ്യം കേട്ടതും നമ്മളില്ലേ എന്ന ഭാവത്തിൽ കരൺ മുഖം തിരിച്ചു .
“മാങ്ങാത്തൊലി !!! അപ്പൊ തന്നെ അവന്റ വവ്വാല് ചപ്പിയ പേരക്ക പോലത്തെ മോന്ത്യ്ക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നിയതാ …….. പിന്നെ പബ്ലിക് പ്ലേസ് അല്ലെ വേണ്ടന്ന് വച്ചു ഒഴിഞ്ഞു മാറി പോയപ്പോൾ ചെക്കൻ തോണ്ടി കൊണ്ട് പുറകെ വന്നേക്കുന്നു ……… പുല്ല് !!!!! ”
പല്ലിറുമ്മി കൊണ്ട് അനു പറഞ്ഞതും ഷാനയ്ക്ക് ചിരി വന്നു .
എന്റെ റബ്ബേ , ഇത് ഇങ്ങനെ ഒരു ജന്മായി പോയല്ലോ ???
“എന്നിട്ട് ??? ”
തിരികെ ഫോണിലേക്ക് മുഖം താഴ്ത്തി കൊണ്ട് കരൺ ചോദിച്ചു .
“ഞാൻ പറഞ്ഞു , നിന്റെ തള്ളേടെ അടുത്തേക്ക് പോവാൻ …….. ”
തല ചൊറിഞ്ഞു കൊണ്ട് അനു പറഞ്ഞതും ഷാന ചാടി എഴുന്നേറ്റു .
“നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേടി ഹറാമെ , ഉമ്മാനേം ഉപ്പാനേം ഒന്നും വിളിക്കരുത് ന്ന് ……. ”
അനുവിന്റെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് ഷാന ചോദിച്ചതും കരൺ വേഗം വന്നവളുടെ കൈ തട്ടി മാറ്റി .
സംഭവം എത്രയൊക്കെ വൃത്തികേട് പറഞ്ഞാലും , കാണിച്ചാലും വീട്ടിലുള്ളവരെ പറയുന്നത് ഷാനയ്ക്ക് ഇഷ്ടമല്ല .
ആ ഒരു കാര്യത്തിൽ മാത്രമാണ് ഷാനയ്ക്ക് അനുവിനോട് ഇഷ്ടക്കേടുള്ളത് .
“അഹ് !!! അതിന് ഞാൻ അവന്റ അമ്മയ്ക്കോ അച്ഛനോ ഒന്നും പറഞ്ഞില്ലല്ലോ ??? ”
ഇല്ലാത്ത നിഷ്കളങ്കത മുഖത്ത് വരുത്തി ഇരിക്കുന്ന അനുവിനെ കണ്ടതും ഒരൊറ്റ ചവിട്ട് കൊടുക്കാനാണ് ഷാനയ്ക്ക് തോന്നിയത് .
“പിന്നെ മോള് ആ ഡയലോഗ് കൊണ്ട് എന്താണാവോ ഉദേശിച്ചത് ??? ”
കൈ രണ്ടും ഇടുപ്പിൽ കുത്തി കൊണ്ട് ഷാന ചോദിച്ചതും അനു ഒന്ന് ചിരിച്ചു .
“ചിരിക്കണ്ട , കാര്യം പറ …… ”
അനുവിനെ ഗൗനിക്കാതെ ഷാന പുറത്തേക്ക് കണ്ണുകൾ പായിച്ചു കൊണ്ട് പറഞ്ഞു .
“ഞാൻ ആ ചെക്കനോട് അങ്ങനെ പറഞ്ഞത് , വീട്ടിൽ പോടാ ചെക്കാ എന്ന ഉദേശിച്ചതിലാണ് …… അല്ലാതെ വേറെ ഒന്നും ഉദേശിച്ചല്ല ……. ഈ പിള്ളേരോട് ഒക്കെ പറയില്ലേ , അമ്മേടെ അടുത്തേക്ക് പോടാന്ന് … അതെ പോലെ പോവാനേ പറഞ്ഞുള്ളു ……. വേറെ ഒരു അർത്ഥവും ഞാൻ അതിൽ ചേർത്തിട്ടില്ല …… അവന്റ മൈൻഡ് ശരിയല്ലാത്തത് കൊണ്ട് അവൻ അങ്ങനെ ചിന്തിച്ചു ……. its not my mistake ……. ”
കൈ മലർത്തി കൊണ്ട് അനു പറഞ്ഞതും കരൺ ചിരിച്ചു കൊണ്ട് ഷാനയെ നോക്കി .
നിന്നോട് തർക്കിച്ചു ജയിക്കാൻ എന്നെ കൊണ്ടാവില്ല മോളെ എന്ന ഭാവത്തിൽ നിൽക്കുന്ന ഷാനയെ കണ്ട് കരൺ അനുവിനെ നോക്കി .
“അവൻ റെസ്പോണ്ട് ചെയ്തില്ലേ ??? ”
കരൺ ചോദിച്ചതും അനു തന്റെ വലത്തേ കവിളൊന്ന് തലോടി .
“പിന്നെ , കിട്ടിയല്ലോ …… കണ്ടില്ലേ അവൾടെ മുഖം ചുവന്ന് തുടുത്തു തക്കാളി പോലെ ഇരിക്കുന്നത് ?? ”
സരൂ പറഞ്ഞപ്പോഴാണ് അവരും അത് ശ്രദ്ധിച്ചത് .
“നിന്നെ തല്ലിയോ ??? ”
അവളുടെ കവിളിൽ പിടിച്ചു ആധിയോടെ കരൺ ചോദിച്ചതും അനു ചെറുതായി പുഞ്ചിരിച്ചു .
“അള്ളോ ….. ഞാൻ പിടിച്ചപ്പോൾ അനക്ക് വേദനിച്ചോ ??? അനക്ക് ഒന്ന് പറഞ്ഞുടായിരുന്നോ ഹറാമെ ……. ”
അവളെ സോഫയിലേക്ക് തളളി കൊണ്ട് ഷാന ചോദിച്ചതും അനു നിസ്സഹായതോടെ സരൂവിനെ നോക്കി .
അവളുടെ നോട്ടം കണ്ടതും സരൂ നന്നായി തന്നെ ഒന്ന് ഇളിച്ചു കാണിച്ചു .
“നീ അന്നിട്ട് എന്ത് ചെയ്തു ?? തല്ലും കൊണ്ട് നീ ഇങ്ങോട്ട് വരില്ലന്ന് അറിയാം ……. അപ്പൊ പറ , ഇന്ന് എങ്ങോട്ടായിരുന്നു ചവിട്ട് ??? ”
അനുവിന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് ഷാന ചോദിച്ചതും അനു അവളെ നോക്കി കണ്ണിറുക്കി കാണിച്ചു .
അവളുടെ ചിരിയുടെ അർത്ഥം മനസ്സിലായപ്പോലെ ഷാനയും ചിരിച്ചു .
പടച്ചോനെ ……
ആ ചെക്കൻ ഇനി ജീവിച്ചിട്ട് ഒരു ഉപയോഗവും ഇല്ലല്ലോ റബ്ബേ ??
മുകളിലേക്ക് നോക്കി ഷാന നെടുവീർപ്പിട്ടത് കണ്ട് സരൂ ചിരിച്ചു കൊണ്ട് അനുവിനെ നോക്കി .
“അത്രേ ഉള്ളോ ??? ”
പുരികം പൊക്കി കൊണ്ട് കരൺ ചോദിച്ചതും അനു ചിരിച്ചു .
“ഏയ് കിട്ടിയത് പോരാ ചേച്ചിയെന്നും പറഞ്ഞു , ചെക്കൻ ഒന്നു കൂടി ചൊറിയാൻ വന്നായിരുന്നു ……. ”
മേശ പുറത്തിരുന്ന പ്ലേറ്റിൽ നിന്നും മിച്ചർ എടുത്തു വായിലിട്ടു കൊണ്ട് അവൾ പറഞ്ഞതും ഷാന അനുവിനെ നോക്കി .
“What did he say ???? ”
ആകാംഷ അടക്കാൻ വയ്യാതെ കരൺ ചോദിച്ചതും സരൂ ചാടി കയറി കരണിന്റെ കൈയിൽ പിടിച്ചു .
“എന്നിട്ടോ , എന്നിട്ട് നമ്മുടെ വീര ശൂര പരാക്രമി , അവിടെ ഷോയ്ക്ക് വച്ചിരുന്ന ഒരു vase എടുത്തു അവന്റ തല മണ്ടയ്ക്കിട്ടൊന്ന് പൊട്ടിച്ചു ……. ചെക്കന് തീരെ സ്റ്റാമിന ഇണ്ടായില്ല …… ഓൺ ദി സ്പോട്ടിൽ ഹയ്യോ അമ്മേന്നും പറഞ്ഞു ഒരു കിടപ്പായിരുന്നു …… ”
ഇല്ലാത്ത ചിരി മുഖത്ത് വരുത്തി കൊണ്ട് സരൂ പറഞ്ഞതും ഷാനയും കരണും ഒന്നും മനസ്സിലാവാത്തപ്പോലെ മുഖത്തോട് മുഖം നോക്കി .
എന്തോ ഡാർക്ക് സീനാണ് ചെക്കൻ പറഞ്ഞത് , അതും അനുവിന് ഫീലാവാൻ പാകത്തിന് ഒന്ന് ……
അവൾക്ക് ഫീലാവാണമെങ്കിൽ മിക്കവാറും അത് ആ വാക്കായിരിക്കും …
അതോണ്ടാവും സരൂ ഇടയിൽ കയറിയത് ……
സ്വയം പറഞ്ഞു കൊണ്ട് ഷാന സരൂവിനെ നോക്കി .
ഞാൻ ഉദ്ദേശിക്കുന്നത് തന്നെയാണോ , നീ ഉദേശിച്ചതെന്ന രീതിയിലുള്ള ഷാനയുടെ നോട്ടം കണ്ടതും കരണും സരൂവും ഒരേ പോലെ തലയാട്ടി .
“ഞാനെ ഒന്ന് ഉറങ്ങിട്ട് വരാം …… ”
അവരെ നോക്കി പറഞ്ഞു കൊണ്ട് അനു തിരിഞ്ഞതും ഷാന എന്തോ ഓർത്തപ്പോലെ അനുവിന്റെ കൈയിൽ പിടിച്ചു .
“എന്താടി ??? ”
നെറ്റി ചുളിച്ചു കൊണ്ട് അനു ചോദിച്ചതും ഷാന അവളെ നോക്കി ഒരു തേഞ്ഞ ചിരി ചിരിച്ചു .
“നിന്റെ ചേട്ടൻ വന്നിട്ടുണ്ടായിരുന്നു …… ഇന്നലെ ……. പറയാൻ മറന്നു പോയി ……. ഈൗ …… ”
ചേട്ടനോ എനിക്കോ ???
എപ്പോ ????
ഞാൻ അറിഞ്ഞില്ലല്ലോ ???
ദൈവമേ !!!!
ഇനി അച്ഛന് വല്ല കൈ അബദ്ധവും ………
ചേട്ടനെന്ന് കേട്ടതും അനുവിന്റെ ചിന്തകൾ പല വഴി പാഞ്ഞു .
“ഏത് ചേട്ടൻ ??? ”
പുരികം പൊക്കി കൊണ്ട് അനു ചോദിച്ചതും ഷാന ദയനീയമായി കരണിനെ നോക്കി .
“Your കസിൻ ബ്രോ ……. മഹിത് ……. ”
(തുടരും ……. )