Sunday, December 22, 2024
Novel

അനു : ഭാഗം 24

നോവൽ
എഴുത്തുകാരി: അപർണ രാജൻ


കടുവയുടെ മുറിയിൽ നിന്നിറങ്ങിയതും അനു തന്റെ ഫോണുമെടുത്തു പുറത്തേക്ക് നടന്നു .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഫോൺ ബെൽ അടിക്കുന്നത് കേട്ടു കൊണ്ടാണ് ശങ്കർ ചെയ്തു കൊണ്ടിരുന്ന ജോലി നിർത്തി വച്ചു ഹാളിലേക്ക് വന്നത് .

സ്‌ക്രീനിൽ ‘കുരുത്തം കെട്ടതെ’ന്ന പേര് കണ്ടതും ശങ്കറിന്റെ നോട്ടം നീണ്ടത് ക്ലോക്കിലേക്കാണ് .

ഇന്നെന്താ പതിവില്ലാത്ത നേരത്ത് ഒരു കാൾ .

ദൈവമേ ,,,,

ഇനി ആ കുരുത്തം കെട്ടത് വല്ലോം ഒപ്പിച്ചു വച്ചിട്ടുള്ള വിളിയാണോ എന്തോ ????

“എന്താടി ,,,, പതിവില്ലാതെ ഈ നേരത്ത് ഒരു വിളി ????? ”

അങ്ങോട്ടേക്ക് എന്തെങ്കിലും പറയുന്നതിന് മുൻപേ ശങ്കറിന്റെ ചോദ്യം കേട്ടതും അനുവിന് ദേഷ്യം വന്നു .

“ഓ ……. എങ്കിൽ പിന്നെ ഞാൻ ഈ കാമുകിമാര് വിളിക്കുന്നപ്പോലെ ഓരോ മിനിറ്റും ഇട വിട്ട് അങ്ങ് വിളിച്ചോണ്ടിരിക്കാം….. എന്ത്യേ ????”

പുച്ഛം നിറഞ്ഞ അനുവിന്റെ ചോദ്യം കേട്ടതും ശങ്കറിന് ചിരി വന്നു .

“നീ വിളിച്ച കാര്യം പറയടി ……. എനിക്ക് പോയിട്ട് കുറച്ചു പരുപാടി ഉള്ളതാ …….. ”

ശ്ശെടാ !!!!….

ഇതിപ്പോ എനിക്കില്ലാത്ത തിരക്കാണല്ലോ കാർന്നോർക്ക് …..

“ഞാൻ അങ്ങോട്ടേക്ക് വരുവാ …… ”

“മനസ്സിലായില്ല …… ”

ഉം ….

ഉദേശിച്ചത്‌ പോലെ തന്നെ …

ആൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല ….

അതാണ് ഒരുതവണ പറഞ്ഞിട്ട് മനസ്സിലാവാത്തത് .

“ഞാൻ നാട്ടിലോട്ട് വരാൻ പോവാണെന്നു …….. ”

ശബ്ദം ഇത്തിരി കൂടി ഉയർത്തി , ശങ്കറിന് കേൾക്കാൻ പാകത്തിന് അനു പറഞ്ഞതും കുറച്ചു നേരത്തേക്ക് ശങ്കർ ഒന്നും തന്നെ മിണ്ടിയില്ല .

…… എനിക്ക് ഈ ഡോക്ടർ ആവനൊന്നും താല്പര്യമില്ലന്ന് അച്ഛന് അറിയാലോ ?????

പക്ഷേ , ഞാൻ ആയിക്കോളാം …

ഒരു കണ്ടിഷൻ മാത്രം , എനിക്ക് മടുക്കുമ്പോൾ ഞാൻ ആ പ്രൊഫഷൺ ഉപേക്ഷിക്കും .

എങ്ങനെ സമ്മതിക്കുന്നോ ????……..

ഏഴെട്ടു വർഷം മുൻപ് അനുവിനോട് ഡോക്ടറാവാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞതാണ് .

അന്ന് സീതയുടെ ആഗ്രഹം സാധിച്ചു കാണാൻ വേണ്ടി , അവളുടെ ആ കണ്ടിഷൻ ഞാൻ അങ്ങ് സമ്മതിച്ചു കൊടുത്തു .

എന്നാലും , അഞ്ചാറു മാസമല്ലേ ജോലിക്ക് കയറിയിട്ട് ആയുള്ളൂ ??

ഒരു വർഷം പോലും ആകാതെ ജോലി വേണ്ടന്നൊക്കെ വച്ചാൽ ????

അല്ലെങ്കിലും നാട്ടുക്കാരുടെ പല്ലിന്റെ എണ്ണം കുറയ്ക്കാനും , എല്ലിന്റെ എണ്ണം കൂട്ടാനും നടക്കുന്ന ഇതിനെ ഒക്കെ പിടിച്ചു ഡോക്ടറാവാൻ വിട്ട എന്നെ പറഞ്ഞാൽ മതി ..

ഒരുത്തനും ഇതുവരെ കേസ് കൊണ്ട് വന്നില്ലല്ലോ , അതന്നെ ഭാഗ്യം ……

ഹ്മ്മ് ……

“മ്മ് ……. എന്നിട്ട് ഇനി എന്താ പരുപാടി ????? ”

ങേ ????

പരുപാടിയോ ?????

ഓ , കാർന്നോര് ഞാൻ ജോലി നിർത്തിയെന്ന് വിചാരിച്ചു കാണും ….

“പരുപാടി ……. അഹ് ……. ഞങ്ങളുടെ സുപ്പീരിയർ ഇല്ലേ ??? കടുവ ……… ”

പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ബൈക്കിലേക്ക് ചാരി ഇരുന്നു കൊണ്ട് അനു പറഞ്ഞു .

“മ്മ്മ് …… പ്രഭാകരൻ …… എന്ത് പറഞ്ഞു ????? ”

തീരെ താല്പര്യമില്ലാത്ത രീതിയിലുള്ള ശങ്കറിന്റെ ചോദ്യം കേട്ടതും അനുവിന് ചിരി വന്നു .

അച്ഛൻ ഇടഞ്ഞു .

“ചെറിയ ഒരു ഓഫർ ……. ഹോസ്പിറ്റലിൽ നിന്ന് തരുന്നതിനേക്കാൾ ടെൻ തൗസന്റ് റൂപ്പീസ് കൂടുതലുണ്ട് ……. പിന്നെ ….. ഇവിടെ ഇപ്പോൾ തലങ്ങും വിലങ്ങും ഓടി നടക്കുന്ന പോലെ ഓടണ്ട …….. ഫുഡും താമസവും ഫ്രീ …….. പിന്നെ ഏറ്റവും കൂടുതൽ എനിക്ക് ഇഷ്ടമായാത് …… ഞായറാഴ്ച എനിക്ക് അച്ഛനെ വന്നു കാണാം …… എങ്ങനെ yes പറയണോ ,,,,, അതോ ?????? ”

ശ്വാസം വിടാതെയുള്ള അനുവിന്റെ സംസാരം കേട്ടതും , ശങ്കറിന് ചിരി വന്നു .

ആള് ഭയങ്കര സന്തോഷത്തിലാണെന്ന് തോന്നുന്നു .

അതാണ് സംസാരത്തിന് ഇത്ര വേഗം ..

“പകരം നീ എന്താ ചെയ്തു കൊടുക്കേണ്ടത് ???? ”

ശങ്കറിന്റെ ചോദ്യം കേട്ടതും അനു ചെറുതായി ചിരിച്ചു .

“കടുവയുടെ പ്രെഗ്നന്റായ ഭാര്യയെ നോക്കണം ….. ”

അനു പറഞ്ഞത് കേട്ട് ശങ്കറിന്റെ നെറ്റി ചുളിഞ്ഞു .

എവിടെയോ എന്തോ തകരാറ് പോലെ ….

“നീ പറയുന്നത് കേട്ടിട്ട് എന്തോ ഭയങ്കര പ്രശ്നമുള്ള പോലെ തോന്നുന്നല്ലോ ????? ”

“അഹ് ……. സംഭവം കുറച്ചു കോംപ്ലിക്കേറ്റടാണ് ……. അതാണ് ……….. ”

“അനസ്വല ……. ”

പുറകിൽ നിന്നാരോ വിളിച്ച പോലെ തോന്നിയതും അനു തിരിഞ്ഞു നോക്കി .

അഹ് …..

ഇവളായിരുന്നോ ?????

“അച്ഛേ …… ഞാൻ പോകാട്ടൊ ….. ”

“എന്ത്യേ , ഹോസ്പിറ്റലിൽ കയറാൻ സമയമായോ ????? ”

“അഹ് ,,,,, ദേ വിളിക്കാൻ ആള് വന്നേക്കുന്നു ….. ഞാൻ വീട്ടിൽ ചെന്നിട്ട് , വിളിക്കാം കേട്ടോ ….. ”

തന്റെ അടുത്തേക്ക് നടന്നു വരുന്ന ശില്പയെ കണ്ടു കൊണ്ട് അനു പറഞ്ഞു .

അഹ് ,,,

വാർഡിൽ പോകേണ്ട സമയമായി .

അതാണ് …

“അഹ് …… ശരി …. വീട്ടിൽ ചെന്നിട്ട് വിളിക്ക് .. ”

“നീ ഇവിടെ നിൽക്കുവായിരുന്നോ ???? ഞാൻ എവിടെ ഒക്കെ നോക്കിയെന്നറിയോ ????? ”

കാൾ കട്ടാക്കി തിരിഞ്ഞതും ശില്പ അനുവിന്റെ മുന്നിൽ വന്നു നിന്നു കൊണ്ട് പറഞ്ഞു .

“ഞാൻ അച്ഛനെ വിളിക്കാൻ വന്നതാ ……. ”

ഫോൺ തിരികെ തന്റെ പോക്കറ്റിലേക്കിട്ടു കൊണ്ട് അനു പറഞ്ഞതും , ശില്പ അവളുടെ പാന്റിലേക്ക് നോക്കി .

“ഇന്നും ബ്ലാക്ക് ആൻഡ് ബ്ലാക്ക് ആണല്ലോ ???? ”

അനുവിന്റെ കറുത്ത ജീൻസിലേക്കും , കറുത്ത ഫുൾ സ്ലീവ് ഷർട്ടിലേക്കും നോക്കി കൊണ്ട് ശില്പ ചോദിച്ചു .

“Its ma fave…… ”

അനുവിന്റെ മറുപടി കേട്ടതും ശില്പ പിന്നെ ഒന്നും മിണ്ടിയില്ല .

എന്തോ പറയാനാണ് ???

ആദ്യത്തെ ദിവസം സാരി ഒക്കെ ഉടുത്തു , പൊട്ടൊക്കെ കുത്തി , മെടഞ്ഞിട്ട മുടി ഒക്കെയായി വരുന്നത് കണ്ടപ്പോൾ തോന്നി , ആളൊരു നാട്ടിൽ പുറത്തുക്കാരിയാണെന്ന് .

ആ രാഹുൽ ഉൾപ്പെടെ എത്ര പേരാ വായേം പൊളിച്ചു നിന്നത് .

എന്തിനേറെ പറയുന്നു , ഞാൻ വരെ വാ നോക്കി പോയി .

പിറ്റേന്ന് വന്നിറങ്ങിയ ഗെറ്റപ്പ് കണ്ടപ്പോൾ …..

ഹോ …………..

പിന്നെ അങ്ങോട്ട് മുഴുവനും ജീൻസും ഷർട്ടും മാത്രമായിരുന്നു , അതും ബ്ലാക്ക് .

മുപ്പതു ദിവസതിൽ ഇരുപ്പതൊമ്പത് ദിവസവും ബ്ലാക്ക് തന്നെ ബ്ലാക്ക് .

ബാക്കി ഒരു ദിവസം പിന്നെ വല്ല നീലയോ ഓറഞ്ചോ ഷർട്ട് ഇട്ടോണ്ട് .

ഈ മൂന്ന് കളർ മാത്രേ ഇതുവരെ അവളുടെ ഡ്രെസ്സിൽ ഞാൻ കണ്ടിട്ടുള്ളു .

ഇഷ്ടമെന്ന് പറഞ്ഞു ഇങ്ങനെ ഒക്കെ ഉണ്ടോ ആവോ ??

“അനസ്വല …….. കണ്ട അന്ന് തൊട്ട് ചോദിക്കണം ചോദിക്കണമെന്ന് വിചാരിച്ചതാ …… നിനക്ക് ഇതുപോലെ കുറെ ഷർട്ടും പാന്റും ഉള്ളതാണോ അതോ നീ അലക്കാതെ ഇങ്ങനെ ഇട്ടോണ്ട് വരുന്നതാണോ ????? ”

ശില്പയുടെ ചോദ്യം കേട്ടതും അനു അവളെ തിരിഞ്ഞു നോക്കി .

ചൂണ്ടു വിരൽ ചുണ്ടിൽ ചേർത്തു , എന്തോ വലിയ തിയറി കേൾക്കാനെന്ന ഭാവത്തിൽ തന്നെ തന്നെ നോക്കി നിൽക്കുന്ന ശില്പയെ കണ്ടു അനു ചിരിക്കാൻ തുടങ്ങി .

“ചിരിക്കേണ്ട ….. നിന്നെ അറിയാവുന്ന എല്ലാവർക്കും ഉള്ള ഡൌട്ടാണ് ….. ”

അനുവിന്റെ ചിരി അത്ര അങ്ങ് പിടിച്ചില്ലയെന്ന രീതിയിൽ അവൾ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു .

“അഹ് …… എന്നെ പറ്റിയുള്ള ഡൌട്ട് ആയതു കൊണ്ട് പറഞ്ഞു തരേണ്ട ബാധ്യത എനിക്കുണ്ട് …… എന്റേൽ ഇതേ patternil ഇതേ കളറിൽ മുപ്പതു ഷർട്ട് ഉണ്ട് പത്തു ജീൻസും …… ”

വാർഡിലേക്ക് നടക്കുന്നതിനിടയിൽ അനു പറയുന്നത് കേട്ട് ശില്പയുടെ കണ്ണ് തള്ളി .

“ഈ കളർ മാത്രേ ഉള്ളോ അപ്പോൾ നിനക്ക് ….. അപ്പോൾ നീ അന്ന് ഉടുത്ത സാരിയോ ???? ”

“സാരി എന്റെ അല്ല ……. കൂട്ടുക്കാരിയുടെയാണ് ….. ”

ശില്പയെ നോക്കി കണ്ണിറുക്കി കൊണ്ട് അനു പറഞ്ഞു .

എന്നാലും ഒരേ patternil ഒരേ കളറിലുള്ള മുപ്പതു ഷർട്ട് ഒക്കെ ഒരാൾ ഇടോ ????

ഇവിടെ മനുഷ്യൻ ഒരേ നിറത്തിലുള്ള ഡ്രസ്സ്‌ പരമാവധി എടുക്കാൻ നോക്കാതെയിരിക്കുമ്പോൾ , ഇവളെന്താ ഇങ്ങനെ ?????

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അച്ഛേ …….. എന്ത് പറയുന്നു ???? ഞാൻ പോയിക്കോട്ടെ ????? ”

വൈകുന്നേരം വീട്ടിൽ ചെന്നതും അനു ആദ്യമേ ചെയ്തത് ശങ്കറിനെ വിളിക്കുകയായിരുന്നു .

എങ്ങനെ എങ്കിലും സമ്മതിപ്പിക്കണം …

അതാണ് ഉദ്ദേശം ..

“നിനക്ക് ഇഷ്ടമാണെങ്കിൽ പോയിക്കോ ……. ഞാൻ എതിരോന്നും പറയില്ല …….. ”

“ഹ…… അങ്ങനെ പറഞ്ഞാൽ എങ്ങനെയാ …… മര്യാദക്ക് പറ …….. സ്നേഹത്തോടെ …….. ഇതിപ്പോ കേട്ടിട്ട് ഒരു വക വഴിപാട് പോലെയുണ്ട് …….. ”

ചിണുങ്ങി കൊണ്ടുള്ള അനുവിന്റെ സംസാരം കേട്ടതും ശങ്കറിന് ചിരി വന്നു .

“എങ്കിൽ എന്റെ കുരുത്തം കെട്ട സുന്ദരി വാവ നാളെ നിന്റെ പ്രഭാകരൻ സാറിനെ പോയി കണ്ടു പറഞ്ഞേക്ക് , ഓഫർ സ്വീകരിച്ചുവെന്ന് …… ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ആഹാ എന്താ ചൂട് ……

ബസിൽ നിന്നിറങ്ങിയതും അനു കൈയിൽ പിടിച്ചിരുന്ന ബാക്ക് പാക്കെടുത്തു തോളിലിട്ടു .

ബസിൽ വന്നത് നന്നായി .

ഷാനയുടെയോ സരൂവിന്റെയോ വണ്ടി കൊണ്ടാണ് വന്നിരുന്നതെങ്കിൽ ഇപ്പോൾ തന്റെ നടു ഒടിഞ്ഞേനെ ….

നെഞ്ചു പിളർത്തി നിൽക്കുന്ന ഹനുമാനെ പോലെ റോഡിന്റെ നടുവിലായി കാണുന്ന ഗട്ടറിലേക്ക് നോക്കി അനു നിശ്വസിച്ചു .

ഇത് തന്നെ അല്ലെ ആവോ സ്ഥലം …

ആരോടാ ഇപ്പോൾ വഴി ചോദിക്കാ????

അനു ബെൽറ്റിലായി തൂങ്ങി കിടന്ന തൊപ്പി എടുത്തു തലയിൽ വച്ചു കൊണ്ട് ചുറ്റും നോക്കി .

കവലയാണ് ….

എന്നാൽ തന്റെ നാട്ടിലുള്ള പോലെ അത്ര കടകളോ ആളുകളോ ഒന്നും ഇല്ല .

ഒരു ചായക്കട , പച്ചക്കറി കട , ബേക്കറി , ഒന്ന് രണ്ടു തുണി കടയും തയ്യൽ കടയും ഉണ്ട് …..

മിക്കതും ഓട് മേഞ്ഞവയാണ് .

പിന്നെ ഉള്ള വലിയ കെട്ടിടം ലൈബ്രറിയെന്ന് എഴുതി വച്ചിട്ടുണ്ട് ..

ചുവരിലെ പായലുo വിള്ളലും ഒക്കെ കണ്ടാൽ അറിയാം ഒത്തിരി പഴക്കമുണ്ടെന്ന് .

പഴയ കാല സിനിമകളിലൊക്കെ കാണുന്ന പോലെ …

ആകെ മൊത്തം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് മൂഡ് .

അഹ്…..

ശങ്കരനെ കൂടി കൊണ്ട് വരാമായിരുന്നു .

നൊസ്റ്റാൾജിയ അടിച്ചു ചത്തേനെ …..

ചുറ്റും നോക്കി കാണുന്നതിനിടയിലാണ് , കവലയുടെ ഒത്ത നടുക്കായി പടർന്നു പന്തലിച്ചു നിൽക്കുന്ന വലിയ ഒരാൽ അനുവിന്റെ കണ്ണിൽ പെട്ടത് .

നാലാൾ ചേർന്ന് പിടിച്ചാൽ പോലും മുഴുവനും എത്തി പിടിക്കാൻ കഴിയാത്ത വിധം വണ്ണമുള്ള ഒരു വലിയ ആൽ .

അപ്പോൾ ഈ മഹാൻ കാരണമാകും , ഇവിടെ ആലിൻ ചുവടെന്ന് പേര് കിട്ടിയത് .

ഷാന ഒപ്പം ഉണ്ടായിരുന്നുവെങ്കിൽ അവളോട് പറയായിരുന്നു , നിന്നെക്കാൾ വണ്ണമുള്ള ഒരുത്തിയെ ഞാൻ ഇന്ന് കണ്ടുന്ന് .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“ചേട്ടാ ……. ”

ഇതുവരെ കേൾക്കാത്ത ശബ്ദമായത് കൊണ്ടാവണം അനുവിന്റെ ശബ്ദം കേട്ടതും കടയിൽ കൂടിയിരുന്നു എല്ലാവരും ഒപ്പം തിരിഞ്ഞു നോക്കി .

കറുത്ത ജീൻസും , ഫുൾ സ്ലീവ് കറുത്ത ഷർട്ടും , കറുത്ത തൊപ്പിയും , കറുത്ത ഷൂസും ഇട്ട് , കറുത്ത കണ്ണടയും വച്ചു വലിയ ഒരു ബാക്ക് പാക്കും പിടിച്ചു കടയുടെ വാതിൽക്കൽ വന്നു നിൽക്കുന്ന വെളുത്ത രൂപത്തെ കണ്ടു , എല്ലാവരും ഒന്ന് പതറി .

എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു കണ്ട
“”ഇതേതാ ഈ മുതല് ???? “”
എന്ന ഭാവം കണ്ടതും അനു തന്റെ കണ്ണടയും തൊപ്പിയും ഊരി കൈയിൽ പിടിച്ചു .

ഇനി വല്ല ബ്ലാക്ക് ഗേൾ ആണെന്ന് വിചാരിക്കണ്ട ….

“ചേട്ടാ ……. ”

തന്നെ തന്നെ നോക്കി അന്തം വിട്ട് നിൽക്കുന്ന ഒരു ചേട്ടനെ കണ്ട് അനു ഇത്തിരി കൂടി ഉറക്കെ വിളിച്ചു .

“ആ എന്താ മോളെ ……. ”

“ഈ മന്നത്ത് പ്രഭാകരന്റെ വീട് ….. ഏത് വഴിയാ ???? ”

തന്നെ തന്നെ വീക്ഷിക്കുന്ന ഒരു പറ്റം കണ്ണുകളെ അവഗണിച്ചു കൊണ്ട് അനു ചോദിച്ചു .

“അയ്യോ മോളെ അങ്ങോട്ടേക്കുള്ള ബസ് ഒരു പത്തു മിനിറ്റ് മുന്നേ പോയെ ഉള്ളു ……. ഇനി ഒരു രണ്ടു മണിക്കൂർ കഴിഞ്ഞു അടുത്ത ബസ് ഉണ്ടാകും …… ”

രണ്ടു മണിക്കൂരോ !!!!!????

രണ്ടു മണിക്കൂറെന്ന് കേട്ടതും അനുവിന്റെ കണ്ണ് തള്ളി .

“ഓട്ടോ ഒന്നും ഇല്ലേ ചേട്ടാ ……. ”

“ദേ അവിടെയാ മോളെ സ്റ്റാൻഡ് …… ”

ചായക്കടയുടെ എതിരെ ചൂണ്ടി അയാൾ പറഞ്ഞതും അനു തിരിഞ്ഞു നോക്കി .

ബെസ്റ്റ് ….

ഓട്ടോറിക്ഷ പോയിട്ട് പെട്ടി ഓട്ടോ പോലും ഇല്ല …..

ചുരുക്കി പറഞ്ഞാൽ ഒരു പട്ടിക്കാട് …

മഹാദേവാ ….

ഏത് കാടായാലും വേണ്ടില്ല ഐഡിയക്ക് റേഞ്ച് ഉണ്ടായാൽ മാത്രം മതി …

ഇല്ലെങ്കിൽ ഞാൻ തെണ്ടി പോകും …..

കളയാൻ ടൈം ഇല്ല ….

അത് കൊണ്ട് നടക്കാം …..

ഇതല്ല ഇതിനപ്പുറം ചാടി കടന്നവളാണീ k k ജോസഫ് ….

“ചേട്ടാ ….. അങ്ങോട്ടേക്ക് ഏത് വഴിയാ പോകാ ???? ”

“മോളെ ,,,, ദേ കിഴക്കോട്ടു പോയാൽ മതി , ഒരു വയൽ കാണാം …… അവിടെ നിന്ന് കുറച്ചു അങ്ങ് നടക്കുമ്പോൾ ഒരു വളവ് ഉണ്ട് …… അത് കഴിഞ്ഞു ഒരു നാപ്പത് മിനിറ്റ് …… ”

ബെസ്റ്റ് …..

നോർത്ത് ഏതാ സൗത്ത് ഏതാന്ന് അറിയാത്ത എന്നോടാണ് അങ്ങേര് കിഴക്കും പടിഞ്ഞാറുo പറഞ്ഞു തരുന്നത് .

“ആ ഓട്ടോ സ്റ്റാൻഡിന്റെ വഴി അല്ലെ ???? ”

കടക്കാരൻ ചൂണ്ടിയ വഴി നോക്കി കൊണ്ട് അനു ചോദിച്ചു .

“അഹ് മോളെ ……. അല്ല മോൾ അത്രയും ദൂരം നടക്കാൻ പോകുവാണോ ???? അഞ്ചാറു കിലോമീറ്റർ ഉണ്ട് മോളെ …… ”

“അത് കുഴപ്പമില്ല …… അഹ് ചേട്ടാ …….. എനിക്ക് അത് ഒരു പത്തെണ്ണം വേണം …… ”

കടയിൽ വച്ചിരിക്കുന്ന ഭരണികളിലൊന്നിലേക്ക് വിരൽ ചൂണ്ടി കൊണ്ട് അനു പറഞ്ഞതും അയാൾ പുറകിലേക്ക് തിരിഞ്ഞു നോക്കി .

“നാരങ്ങ മിട്ടായി ആണോ ???? ”

“അല്ല ചേട്ടാ …. ദോ ആ പരിപ്പുവട ….. ”

അനുവിന്റെ മറുപടി കേട്ടതും അയാൾ കണ്ണും മിഴിച്ചു അനുവിനെ നോക്കി .

ചുമ്മാ ,,,

നടന്നു പോണ വഴി ചവയ്ക്കാൻ ……

“അല്ല മോളെ ….. മോൾ എവിടെ നിന്നാണ് ???? ”

പറഞ്ഞ അത്രയും പരിപ്പുവട പൊതിഞ്ഞെടുക്കുന്നതിനിടയിൽ അയാൾ അനുവിനോട് ചോദിച്ചു .

“എറണാകുളം ….. ”

“അഹ് …… മോള് പ്രഭാകരന്റെ വല്ല അനന്തിരവൾ മറ്റോം ആണോ ???? ”

അവളുടെ കൈയിലേക്ക് പൊതി നീട്ടുന്നതിനിടയിൽ അയാൾ വീണ്ടും ചോദിച്ചു .

ഇതുവരെ ആ നാട്ടിൽ കാണാത്ത ഒരാളെ കണ്ടപ്പോൾ , സ്വാഭാവികമായും ഏതൊരാൾക്കും തോന്നുന്ന ഒരു ആകാംഷ …

“ഏയ് അല്ല ചേട്ടാ ……. അവിടെ പുതിയതായി ജോലിക്ക് വന്നതാ …… ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

Coz ah ah I’m in stars tonight
So watch me bring the fire and set the night alight
Shining through the city with a little funk and soul
So I’mma light it up like a dynamite
Woaah

കൈയിൽ പിടിച്ചിരിക്കുന്ന പൊതിയിൽ നിന്ന് ഓരോ പരിപ്പുവട എടുത്തു തിന്നു കൊണ്ട് അനു നടന്നു .

മഹാ ദേവാ ,,,,

അവിടെ ചെന്ന് കേറുന്നത് വരെ പരിപ്പുവട തീരരുതെ ……

ശോ !!!!!

ഒരു പത്തെണ്ണം കൂടി എക്സ്ട്രാ വാങ്ങാമായിരുന്നു ….

മിച്ചം ഇരിക്കുന്ന അഞ്ചു പരിപ്പുവടയിലേക്ക് നോക്കി അനു നെടു വീർപ്പിട്ടു .

പാട്ടും കേട്ട് വെയിലും കൊണ്ട് നടക്കുന്ന കൂട്ടത്തിൽ പരിപ്പുവട നോക്കിയില്ല …..

അല്ലേലും നിനക്ക് ഇപ്പോൾ ഭയങ്കര തീറ്റയാണ് എന്റെ അനു .

എത്ര തിന്നാലും തടി വയ്ക്കില്ലന്ന് പറഞ്ഞു ഇങ്ങനെ തിന്നാൻ പാടിണ്ടോ ????

സ്വയം ഓരോന്നും പറഞ്ഞു കൊണ്ട് പരിപ്പുവട തീരാറായി എന്ന ദുഃഖവും പേറി നടക്കുന്നതിനിടയിലാണ് അനു പുറകിൽ നിന്നൊരു ഹോണടി കേട്ടത്

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23