Sunday, December 22, 2024
Novel

അനു : ഭാഗം 23

നോവൽ
എഴുത്തുകാരി: അപർണ രാജൻ


“അനു …… അനു …….. ”

ഇവൾ എന്താ ഇതുവരെ ഇറങ്ങി വരാത്തത് .

ഇപ്പോൾ വരാമെന്ന് പറഞ്ഞു കയറി പോയതാ …

ഇപ്പോൾ തന്നെ എട്ടര കഴിഞ്ഞു .

ഇനിയിപ്പോൾ ഈ ട്രാഫിക്കും വച്ചു എങ്ങനെ അവിടെ സമയത്തിന് എത്തും?????

സമയം പോകുന്ന കാര്യം ഓർക്കുന്തോറും ഷാനയ്ക്ക് അനുവിനെ തല്ലി കൊല്ലാനുള്ള ദേഷ്യം തോന്നി .

മര്യാദക്ക് സരൂവിന്റെ ഒപ്പം പോയാൽ മതിയായിരുന്നു …

അവൾ കൊണ്ട് ചെന്നാക്കാമെന്ന് പറഞ്ഞതാ …

അന്നേരം എന്ത് പൊട്ട ബുദ്ധിക്കാണോ ഇവളുടെ ഒപ്പം പോയിക്കോളാമെന്ന് പറയാൻ തോന്നിയത് ?????

നാശം !!!!!!

അനുവിന്റെ റൂമിലേക്ക് നോക്കി പിറുപ്പിറുത്തുക്കൊണ്ട് ഷാന ഹാളിലേക്ക് നടന്നു .

ഇക്ക ഇപ്പോൾ എന്തെടുക്കുവാണോ ആണോ ????

കരൺ തിരികെ നാട്ടിലേക്ക് പോയതിന്റെ പിറ്റേന്നാണ് അഫ്സൽ തിരിച്ചു നാട്ടിലേക്ക് വന്നത് .

കാണാൻ വരാമെന്നൊക്കെ പറഞ്ഞു കുറെ മെസ്സേജ് ഒക്കെ അയച്ചതാ .

എന്നിട്ടിപ്പോ എന്തായി????

രണ്ടു ദിവസമായി മെസ്സേജും ഇല്ല , കാളും ഇല്ല ….

ഒന്നും ഇല്ല ….

ഇങ്ങേരു ഇനി എന്നെ തേയ്ക്കാൻ വല്ലോം നോക്കുവാണോ എന്റെ റബ്ബേ …?????

പോക്ക് കണ്ടിട്ട് അങ്ങനെ ഒക്കെ തോന്നുവാ …

“വന്നു ഞാൻ ……. ബാ പോകാം …… ”

അഫ്സലിന്റെ ഇപ്പോഴത്തെ പോക്ക് തേപ്പാണോ വാർപ്പാണോ എന്നാലോചിച്ചു തല പുകച്ചിരിക്കുമ്പോഴാണ് എവിടെ നിന്നോ പൊട്ടി മുളച്ചപ്പോലെ അനുവിന്റെ അലർച്ച ഷാനയുടെ കാതിൽ വന്നു പതിച്ചത് .

ഓ……

ദേ അടുത്തത് …..

എന്റെ റബ്ബേ ,,,,

ഇതുങ്ങളെ പോലെ രണ്ടു തല വേദനകളെ എനിക്ക് ചുറ്റും ഉണ്ടാവാൻ മാത്രം ഞാൻ എന്ത് പാപമാണോ ചെയ്തത് ?????

“എന്റെ പൊന്ന് അനു ….. നീ ഇ…….. ”

ഇന്ന് ഇവളെ തല്ലി കൊന്നിട്ടെ ബാക്കി കാര്യമുള്ളു എന്ന രീതിയിൽ ചാടി എഴുന്നേറ്റ ഷാന , തന്റെ മുന്നിൽ എങ്ങനെ ഉണ്ടെന്ന ഭാവത്തിൽ നിൽക്കുന്ന അനുവിനെ കണ്ട് , കാണുന്നത് സ്വപ്നമല്ലല്ലോലെ എന്ന രീതിയിൽ കണ്ണ് രണ്ടും തിരുമി നോക്കി .

“അധികം ഓവർ ആക്കണ്ട ……. ഇങ്ങ് വാ ….. സമയം വൈകി ……. ”

തന്നെ തന്നെ കണ്ണും മിഴിച്ചു നോക്കി നിൽക്കുന്ന ഷാനയെ കണ്ട് , അനു തന്റെ കണ്ണുകൾ ചുഴറ്റി കൊണ്ട് പറഞ്ഞു .

ആഹാ ……

അത് കൊള്ളാംലോ ????

ഇത്രയും നേരം ഞാൻ അവൾക്ക് വേണ്ടി ഇവിടെ കാത്ത് നിന്നിട്ട് ഇപ്പോൾ പറയുന്നത് കേട്ടില്ലേ ????

ഞാൻ വൈകിപ്പിക്കുവാണെന്ന് ….

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“നിനക്ക് എന്തെങ്കിലും പറ്റിയോടി ???? ”

ഹോസ്പിറ്റലിലേക്ക് കയറാൻ തുടങ്ങിയാ അനുവിനെ തടഞ്ഞു നിർത്തി കൊണ്ട് ഷാന ചോദിച്ചതും അനു അവളെ മനസ്സിലാവാത്ത പോലെ നോക്കി .

എന്ത് പറ്റിയോയെന്നാ ???

എന്ന രീതിയിലുള്ള അനുവിന്റെ നോട്ടം കണ്ടതും ഷാന അവളുടെ ഡ്രസ്സിലേക്ക് നോക്കി .

പെട്ടെന്നൊരു ദിവസം നീ ഇങ്ങനെ കുളിച്ചു കുറി തൊട്ട് സാരി ഒക്കെ ഉടുത്തു വന്നാൽ പിന്നെ ഞാൻ വേറെന്ത്‌ വിചാരിക്കാനാ എന്റെ അനുവേ എന്ന രീതിയിലുള്ള ഷാനയുടെ നോട്ടം കണ്ടതും അനു അവളെ നോക്കി എന്തോ പറയാൻ തുടങ്ങിയപ്പോഴാണ് പുറകിൽ നിന്ന് ആരുടെയോ ശബ്ദം കേട്ടത് .

“നിങ്ങൾ എന്താ ഇവിടെ ???? ”

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്ന ശബരിയെ കണ്ട് അനുവിന്റെ നെറ്റി ചുളിഞ്ഞു .

“ഞാൻ ഇവിടെയാ ജോലി ചെയ്യുന്നത് ???? കാർഡിയോ …… ”

അനുവിന്റെയും ഷാനയുടെയും മുഖത്തെ ഭാവം മനസ്സിലാക്കിയെന്ന പോലെ ശബരി പറഞ്ഞു .

“Oo … ഞങ്ങളും ഇന്ന് തൊട്ട് ഇവിടെയാ ജോലി ചെയ്യുന്നത് ???? ”

ഷാന പറഞ്ഞത് കേട്ട് ശബരിയുടെ മുഖം വിടർന്നു .

അങ്ങനെ ആണെങ്കിൽ കരണും ഇവരുടെ ഒപ്പം ഉണ്ടാകില്ലേ ????

പക്ഷെ , ഇവരുടെ ഒപ്പം അവളെ കാണുന്നില്ലല്ലോ ????

ഇനി നേരത്തെ അകത്തേക്ക് പോയിട്ടുണ്ടോ ആവോ ????

“ആഹാ ……. അപ്പോൾ ബാക്കി മൂന്ന് പേരും തന്റെ ഒപ്പം ആകുമല്ലേ ???? ”

ശബരിയുടെ ചോദ്യം കേട്ടതും ഷാന അനുവിനെ നോക്കി .

മൂന്ന് പേരോ ????

ഏത് മൂന്ന് പേര് ???

“ഞാൻ ഉദേശിച്ചത്‌ അനുവിനെയും കരണിനെയും സൗപർണികയെയുമാണ് ….. ”

നിഷ്കളങ്കത നിറഞ്ഞ ശബരിയുടെ ചോദ്യം കേട്ടതും ഷാന പൊട്ടി വന്ന ചിരി അടക്കി പിടിച്ചു കൊണ്ട് അനുവിനെ നോക്കി .

ചേട്ടന് നിന്നെ മനസ്സിലായില്ലടി …

ഷാനയുടെ ആക്കിയുള്ള നോട്ടം കണ്ടതും അനുവിന് ചൊറിഞ്ഞു കയറാൻ തുടങ്ങി .

രാവിലെ തന്നെ മനുഷ്യന്റെ മൂഡ് കളയാൻ …..

“അപ്പോൾ ചേട്ടന് ഞാൻ ഇവിടെ മല പോലെ നിൽക്കുന്നത് കണ്ടിട്ട് ഇതുവരെ ഞാൻ ആരാന്ന് മനസ്സിലായില്ലേ ???? ”

ഈ ശബ്ദം ഞാൻ എവിടെയോ ????

ങേ !!!!!

ഇത് മഹിയുടെ പെങ്ങൾ അല്ലെ????

സാരിയോ ?????

രാവിലെ ഷാനയുടെ മുഖത്ത് കണ്ട അതെ ഭാവമാറ്റങ്ങൾ ഇവിടെ ശബരിയുടെ മുഖത്ത് കണ്ടതും അനു തലയിൽ കൈ വച്ചു പോയി .

കണ്ടോ കണ്ടോ ????

ഒരു മാസം മുൻപ് നിന്നെ കണ്ട ഈ ചേട്ടന് ഇതേ ഞെട്ടൽ ആണെങ്കിൽ പിന്നെ അഞ്ചാറു വർഷമായി നിന്റെ ഒപ്പം നടന്ന എനിക്ക് ഹാർട്ട്‌ അറ്റാക്ക് വന്നില്ലല്ലോ എന്നോർത്ത് നീ അഭിമാനിക്കണമടി …..

“സാരിയിൽ കണ്ടിട്ട് മനസ്സിലായില്ല ……. ”

ഇനി ഒരക്ഷരം എന്നെ പറ്റി ആ വായിൽ നിന്ന് വീണാൽ അപ്പോൾ കാണാം എന്ന ഭാവത്തിൽ നിൽക്കുന്ന അനുവിനെ നോക്കി പല്ലിളിച്ചു കൊണ്ട് ശബരി പറഞ്ഞതും അനു ഒന്നമർത്തി തലയാട്ടി .

“സരൂവിന് ഇവിടെ അല്ല കിട്ടിയത് ….. പിന്നെ കരൺ നാട്ടിലേക്ക് പോയി …… ”

ശബരിയുടെ നെഞ്ചിലേക്ക് ഒരാണി തറച്ചു കയറ്റി കൊണ്ട് അനു പറഞ്ഞതും ശബരി ഞെട്ടി .

ഇത്ര പെട്ടെന്ന് പോയോ ????

ശ്ശെടാ …..

ഇനിയിപ്പോ ഞാൻ അവളെ എങ്ങനെ വളയ്ക്കും ????

പെട്ടിയും കിടക്കയും എടുത്തു പഞ്ചാബിലേക്ക് പോവേണ്ടി വരുവോ ?????

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“എങ്ങനെ ഉണ്ടായിരുന്നു ആദ്യത്തെ ദിവസം ????? ”

സരൂവിന്റെ ചോദ്യം കേട്ടതും ഷാനയും അനുവും മുഖത്തോട് മുഖം നോക്കി .

“ഒന്നും പറയണ്ട മോളെ ……. നടു ഒടിഞ്ഞു …… ”

സോഫയിലേക്ക് മലർന്നു കിടന്നു കൊണ്ട് അനു പറഞ്ഞത് കേട്ട് സരൂ എന്താ സംഭവമെന്ന രീതിയിൽ ഷാനയെ നോക്കി .

“ഇവരുടെ ലീഡർ ഇത്തിരി മുരടനാണെന്നാ കേട്ടത് ……. ”

ഫാനിലേക്കും നോക്കി ചത്തെ ചതഞ്ഞെയെന്ന പോലെ കിടക്കുന്ന അനുവിനെ കണ്ട് ചിരി അടക്കി കൊണ്ട് ഷാന പറഞ്ഞു .

“ഇത്തിരി ഒന്നും അല്ല എന്റെ മോളെ…….. സ്പടികത്തിലെ തിലകനെ പോലെയാ ആള് ……. അവിടെ എല്ലാരും അങ്ങേരെ കടുവയെന്നാ വിളിക്കുന്നത് തന്നെ ……. കടുവ പ്രഭാകരൻ …… ”

ദീർഘ ശ്വാസം എടുത്തു കൊണ്ട് അനു പറഞ്ഞതും സരൂവും ഷാനയും ഇരുന്നു ചിരി തുടങ്ങി .

ഉവ്വാ …..

ചിരിക്കടി …..

നന്നായി തന്നെ ഇരുന്നു ചിരിക്ക് ……

അങ്ങേര് ആ സിസ്റ്റേഴ്സിനെ എടുത്തിട്ട് അലക്കുന്നത് കേൾക്കണം ….

ഹോ എന്റെ പൊന്നെ ……

“അല്ല …. നീ എന്തിനാ അതിന് ഇങ്ങനെ ടെൻഷൻ അടിക്കുന്നെ ???? ”

“ഇനി അങ്ങേരെ കൂടി തല്ലേണ്ടി വരോ എന്ന് ഓർത്ത് ടെൻഷൻ അടിച്ചതാ എന്റെ കൊച്ചേ …….. ”

💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮💮

“എടി അനു നീ ഇത് കണ്ടോ ????? ”

രാവിലെ തന്നെ ഹാളിൽ നിന്നും സരൂവിന്റെ അലറി കൂവിയുള്ള വിളി കേട്ടതും അത്രയും നേരം പുട്ടും മുട്ടക്കറിയുമായി മല്ലയുദ്ധത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്ന ഷാന വേഗം തല ചെരിച്ചു നോക്കി .

ഏതോ വാർത്താ ചാനൽ ആണ് .

ഇവൾക്ക് രാവിലെ തന്നെ ഈ വാർത്താ കണ്ടില്ലങ്കിൽ ഒരു സമാധാനവും ഇല്ല ന്ന് തോന്നണുലോ ?????

എഴുന്നേൽക്കുമ്പോൾ തന്നെ പത്രം കെട്ടി പിടിച്ചു ഇരിക്കുന്നത് പോരാഞ്ഞിട്ടാണോ , ഈ ന്യൂസ്‌ കൂടി കാണുന്നത് …..

“എന്താടി മനുഷ്യനെ മര്യാദക്ക് ഒന്ന് റെഡിയാകാനും സമ്മതിക്കില്ലേ ???? ”

റൂമിൽ നിന്ന് പുറത്തേക്ക് കടക്കുന്നതിനിടയിൽ അനു സരൂവിനോട് ചോദിക്കുന്നതിനൊപ്പം , മേശ പുറത്തിരിക്കുന്ന പാത്രത്തിലേക്കും എത്തി നോക്കി .

അയ്യേ പുട്ട് !!!!!

എനിക്കെങ്ങും വേണ്ട ……..

“നീ എന്തിനാ എന്നെ വിളിച്ചത് ???? ”

കൈയിൽ ഇരുന്ന ബാൻഡ് കൊണ്ട് തല മുടി എല്ലാം തൂത്ത് വാരി കെട്ടി കൊണ്ട് അനു ചോദിച്ചതും സരൂ ടീവിയിലേക്ക് വിരൽ ചൂണ്ടി .

ബ്രേക്കിങ് ന്യൂസ്‌ ……

ബ്ല ബ്ലാ ബ്ലാ…….

പല പ്രമുഖരും പിടിയിൽ …..

“ഇത് എന്തിനാ എനിക്ക് കാണിച്ചു തരുന്നത് ????? ”

ഒരു മിനിറ്റ് തികച്ചില്ല അപ്പോഴേക്കും ടിവിയിൽ നിന്ന് തന്റെ മുഖം തിരിച്ചു കൊണ്ട് അനു സരൂവിനെ നോക്കി .

ബെസ്റ്റ് !!!!!!

ന്യൂസെന്ന് കേട്ടാൽ പിന്നെ ആ പരിസരത്തേക്ക് തിരിഞ്ഞു നോക്കാത്ത ഇതിന്റെ ഒക്കെ അടുത്താണല്ലോടി നീ ഇതൊക്കെ കാണിച്ചു കൊടുക്കാൻ പോകുന്നത് ?????

ഈ കഞ്ചാവും മയക്കു മരുന്നും ഒക്കെ എന്നും ഉള്ളതല്ലേ എന്ന ഭാവത്തിൽ നിൽക്കുന്ന അനുവിനെയും , ഇവള് ഞാൻ കാണിച്ചു കൊടുത്തത് കണ്ടില്ലേ എന്ന ഭാവത്തിൽ നിൽക്കുന്ന സരൂവിനെയും കണ്ട് ഷാന ചിരി അടക്കാൻ പാട് പെട്ടു .

“നീ ആ ടിവിയിൽ തെളിഞ്ഞു നിൽക്കുന്ന ആളെ കണ്ടില്ലേ ????? ”

സരൂവിന്റെ ചോദ്യം കേട്ടതും അനു ഒന്നുകൂടി തിരിഞ്ഞു ടിവിയിലേക്ക് നോക്കി .

ആഹാ …

അങ്ങനെ പറ ……

ങേ !!!!

ഇത് ആ വിച്ചേച്ചർ അല്ലെ ??????

സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന വിശ്വയെ കണ്ടതും അനു ഒന്നുകൂടി വാർത്തയിലേക്ക് നോക്കി .

ഓ ……..

ഇങ്ങേരാണോ അവരെ ഒക്കെ പിടിച്ചത് ????

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അളിയാ ……. നിനക്ക് ട്രാൻസ്ഫർ കിട്ടിയെന്ന് കേട്ടു …… ”

രാവിലെ ചായ കുടിക്കാൻ ഇരുന്നപ്പോഴാണ് മഹി വിശ്വയോട് ചോദിക്കുന്നത് ശബരി കേട്ടത് .

“ട്രാൻസ്ഫറോ ??? എന്തിനാടാ ????? ”

കൈയിൽ ഇരുന്ന അപ്പ കഷ്ണം എടുത്തു വായിലേക്ക് ഇട്ടു കൊണ്ട് ശബരി ചോദിച്ചതും വിശ്വ ടിവിയിലേക്ക് നോക്കി .

“അത് ശരി ……. അവന്മാരെ നീ പൊക്കി എന്ന് പറഞ്ഞാണോ , നിനക്ക് ട്രാൻസ്ഫർ തന്നത് ????? ”

കണ്ണും മിഴിച്ചു കൊണ്ടുള്ള ശബരിയുടെ ചോദ്യം കേട്ടതും വിശ്വ ചിരിച്ചു കൊണ്ട് തലയാട്ടി .

“ഇതെന്താ ഇത് വെള്ളരിക്ക പട്ടണമോ ????? ”

അമർഷം നിറഞ്ഞ ശബരിയുടെ ചോദ്യം കേട്ട് മഹി ഇരുന്നു ചിരി തുടങ്ങി .

“അവൻ പൊക്കിയാ കൂട്ടത്തിൽ ഒരുത്തൻ ഏതോ വലിയ പുള്ളിയുടെ മകനായിരുന്നു …….. ”

പ്ലേറ്റ് എടുത്തു കൊണ്ട് കൈ കഴുകാനായി പോകുന്ന വിശ്വയെ പാളി നോക്കി കൊണ്ട് മഹി പറഞ്ഞു ..

“അല്ലടാ …….. എവിടെക്കാ ട്രാൻസ്ഫർ ????? ”

“ആലിൻ ചുവട് ……. ”

കൈ കഴുകി വന്ന വിശ്വയെ കണ്ടു ശബരി ചോദിച്ചതും മഹി ഉത്തരം പറഞ്ഞു .

ആഹാ ….

ആ പേര് കേട്ടാൽ തന്നെ അറിയാം ഏതോ കുഗ്രാമമാണെന്ന് …

“നീ എന്നിട്ട് എന്നാ അങ്ങോട്ടേക്ക് പോകുന്നത് ????? ”

“അടുത്ത ആഴ്ച …… ”

“അപ്പോൾ താമസമോ ????? ”

ചോദ്യത്തിന് മേലെ തന്നെയും പിന്നെയും വീണ്ടും വീണ്ടും ചോദ്യങ്ങൾ ചോദിക്കുന്ന ശബരിയെ കണ്ട് വിശ്വക്ക് ചിരി വന്നു .

ഇവനിപ്പോ എന്റെ അമ്മയെ തോൽപ്പിക്കുമല്ലോ ?????

ഇജ്ജാതി വേവലാതി ……

“അമ്മയുടെ തറവാട് അവിടെ ആണെടാ …….. ഞാൻ മുത്തശ്ശിയെ വിളിച്ചിരുന്നു …… മുത്തശ്ശി എല്ലാം ഏർപ്പാടാക്കി വച്ചിട്ടുണ്ട് ……… ”

ജീപ്പിന്റെ കീ എടുത്തു കൊണ്ട് വിശ്വ പറഞ്ഞതും ശബരി തലയാട്ടി .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“എടി നീ ചായ കുടിക്കുന്നില്ലേ ???? ”

ഒരു ജാക്കറ്റും എടുത്തു വലിച്ചു കേറ്റി ഇട്ടു കൊണ്ട് പുറത്തേക്കിറങ്ങി ഓടുന്ന അനുവിനെ കണ്ട് ഷാന പുറകിൽ നിന്ന് വിളിച്ചു ചോദിച്ചു .

പിന്നെ ചായ …..

ഇപ്പോൾ അവിടെ പുട്ടും കടലയും തിന്നോണ്ട് ഇരുന്നാൽ , ഒന്ന് രണ്ടു ദിവസം കഴിയുമ്പോൾ നിങ്ങൾക്ക് കടുവയുടെ പേരിൽ ഇഡലിയും സാമ്പാറും കഴിക്കാം …..

അതിന് ഇട വരാതെ ഇരിക്കാനാണ് ഞാൻ ഈ കിടന്നു ഓടുന്നത് ….

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“Dr. അനസ്വല …… ”

സർജറി കഴിഞ്ഞതും തന്റെ പുറകെ വന്ന നഴ്സിന്റെ വിളി കേട്ട് അനു തിരിഞ്ഞു നോക്കി .

ഇനി എന്താണാവോ ????

സർജറി കഴിഞ്ഞല്ലോ ???

കുട്ടിക്കും അമ്മയ്ക്കും ഒന്നും കുഴപ്പവുമില്ല ….

ഇനി അടുത്ത കേസ് വല്ലതും വന്നോ ?????

“Yes …… എന്താ സിസ്റ്റർ …… ”

“ഡോക്ടറിനെ ……. പ്രഭാകർ സാർ വിളിക്കുന്നുണ്ട് ……. ”

“എന്തിനാ ????? ”

ചോദിക്കണമെന്ന് വിചാരിച്ചിട്ടല്ല …

ചോദിച്ചു പോയതാണ് ….

“അറിയില്ല ……. വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു ….. ”

അടിപൊളി …….

ഇനി അടുത്തത് എന്താണാവോ ?????

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അപ്പോൾ എന്ത് പറയുന്നു Dr. അനസ്വല എന്റെ ഓഫർ സ്വീകരിക്കുന്നോ ????? ”

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22