Sunday, December 22, 2024
Novel

അനു : ഭാഗം 19

നോവൽ
എഴുത്തുകാരി: അപർണ രാജൻ


“എടി നിന്നെ ഇന്ന് കാണാൻ വന്ന ചെക്കൻ …….. ”

കരണിന്റെ കൈയിൽ ഇരിക്കുന്ന ഫോണിലേക്ക് തന്നെ നോക്കി വായും പൊളിച്ചു നിൽക്കുന്ന അനുവിന്റെ തലയ്ക്കു നോക്കി ഒന്ന് കൊട്ടി കൊണ്ട് ഷാന പറഞ്ഞു .

“അഹ് അവനായിരുന്നോ ???

ഷാന പറഞ്ഞപ്പോഴാണ് അനു അങ്ങനെ ഒരു കാര്യം കൂടി ഇന്ന് നടന്നല്ലോയെന്ന് ഓർത്തത് .

ബെസ്റ്റ് !!!!!

ഇവൾക്കാണല്ലോ പടച്ചോനെ ഭയങ്കര ഓർമ ശക്തിയാണെന്ന് പറഞ്ഞു ഞങ്ങൾ പൊക്കി പിടിച്ചു കൊണ്ട് നടന്നത് .

തന്നെ നോക്കി പല്ലിളിച്ചു കാട്ടുന്ന അനുവിനെ കണ്ട് ഷാന പിറുപ്പിറുത്തു കൊണ്ട് തിരിഞ്ഞു .

“അല്ല അയാളെന്താ ഇപ്പോൾ വിളിക്കുന്നത് അതും ഈ നേരത്ത് ??? ”

കരണിന്റെ നേരെ പുരികം പൊക്കി കൊണ്ട് അനു ചോദിച്ചതും കരൺ അനുവിനെ തുറിച്ചു നോക്കി .

എനിക്ക് എങ്ങനെ അറിയാൻ ആണ് ???

നിന്നെ കാണാൻ അല്ലെ അയാൾ വന്നത് , അയാൾ നിന്നെ അല്ലെ വിളിച്ചത് ????

അപ്പോൾ അയാളോട് ചോദിക്കണം ….

അല്ലാതെ എന്നോട് അല്ല …..

എന്ന ഭാവത്തിൽ തന്നെ നോക്കി നിൽക്കുന്ന കരണിനെ കണ്ടതും അനു ഒന്നും മിണ്ടാതെ ഫോൺ വാങ്ങി .

ഇങ്ങേരെന്താ ഒരു വക പൈങ്കിളി കാമുകന്മാരെ പോലെ പാതി രാത്രി ഒക്കെ വിളിക്കുന്നത് ???

ഫോൺ എടുക്കണോ വേണ്ടയോ എന്ന രീതിയിൽ ഷാനയെയും കരണിനെയും ഒന്ന് നോക്കിയതിന് ശേഷം അനു കാൾ എടുത്തു .

“ഹലോ …….. അനു ……… ”

കാൾ എടുത്തതും ധീരജിന്റെ ശബ്ദം മറുപ്പുറത്ത് നിന്ന് കേട്ടതും അനുവിന് ചിരി വന്നു .

അയ്യടാ കുയിൽ നാദം കേട്ടേച്ചാലും മതി …

“ഹലോ ….. .. അല്ലല്ലോ …… ഇതാരാണ് ???? . ”

അനു പറഞ്ഞത് കേട്ടതും ഷാന പാത്രം കഴുകൽ നിർത്തി കൊണ്ട് അനുവിനെ നോക്കി .

അപ്പോൾ പിന്നെ നീ ആരാടി ????

എന്ന രീതിയിലുള്ള ഷാനയുടെ നോട്ടം കണ്ടതും അനു അവളെ നോക്കി കണ്ണിറുക്കി കാണിച്ചു .

“അനു അവിടെ ഇല്ലേ ??? ”

“അനു ഉറങ്ങിയല്ലോ ചേട്ടാ ……. ഞാൻ അവളുടെ റൂം മേറ്റ്‌ ആണ് ….. ”

അനു ഉറങ്ങിയെന്ന് കേട്ടതും ധീരജിന്റെ മുഖം മങ്ങി .

പൊതുവെ എന്ത് കാര്യവും കുറച്ചു ഉച്ചത്തിൽ പറയുന്ന കൂട്ടത്തിലാണ് അനു .

അത് കൊണ്ട് തന്നെ അത്രയും ശബ്ദം താഴ്ത്തി ഒരു മയത്തിൽ ഒക്കെ സംസാരിക്കുന്ന അനുവിനെ കണ്ട് ഷാനയുടെയും കരണിന്റെയും കണ്ണ് തള്ളി .

എന്റെ റബ്ബേ !!!!!!

ഇവൾക്ക് ഇത്ര സോഫ്റ്റായി സംസാരിക്കാൻ ഒക്കെ അറിയോ ????

“ആണോ ????? ഇത്ര നേരത്തെ കിടന്നോ ???? ”

” അർജന്റ് കാര്യം എന്തെങ്കിലും ആണെങ്കിൽ ഞാൻ അവളെ വിളിക്കാം ……. ”

“ഏയ് വേണ്ട ……. വിളിക്കണ്ട …… ഉറങ്ങിക്കോട്ടെ ….. എഴുന്നേൽക്കുമ്പോൾ ധീരജ് വിളിച്ചുവെന്ന് പറഞ്ഞാൽ മതി ……. ”

“ആ ശരി ചേട്ടാ ……. പറയാം …….. ”

“മ്മ്മ് ശരി ……. ”

കാൾ ഡിസ്ക്കണക്ടായതും ധീരജ് തന്റെ ഫോണിലേക്ക് നോക്കി ദീർഘമായി ഒന്ന് നിശ്വസിച്ചു .

അനു എടുക്കുമെന്ന് കരുതിയാണ് വേണ്ടന്ന് വിചാരിച്ചിട്ടും ഈ രാത്രി വിളിച്ചത് …..

എന്നിട്ടിപ്പോൾ …….

അഹ് ……..

സാരമില്ല …..

നാളെ ആണെങ്കിലും സംസാരിക്കാമല്ലോ ….

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“എന്റെ പൊന്ന് മോളെ ,,,,, നിനക്ക് ഇങ്ങനെ ഇത്ര മയത്തിൽ ഒക്കെ സംസാരിക്കാൻ കഴിയുംന്ന് ഈ ഇത്ത സ്വപ്നത്തിൽ പോലും വിചാരിച്ചട്ടില്ലട്ടോ ……. ”

കാൾ കട്ടായിയെന്നുറപ്പായതും ഷാന അനുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു .

“അപ്പോൾ നിനക്ക് ഹ്യൂമൻസിനെ പോലെ ഒക്കെ talk ചെയ്യാൻ അറിയാം ……. ഓ ഗോഡ് !!!! ”

അനുവിനെ നോക്കി കൈ രണ്ടും മുഖത്ത് വച്ചു ആശ്ചര്യഭാവത്തിൽ കരൺ പറഞ്ഞതും അനു അവളെ നോക്കി ഒരാക്കിയ ചിരി ചിരിച്ചു .

“നിങ്ങൾ ഇതുവരെ കഴുകി കഴിഞ്ഞില്ലേ ???? ”

അടുക്കളയിലേക്ക് വന്ന സരൂ സിങ്കിൽ നിറഞ്ഞു കിടക്കുന്ന പാത്രങ്ങൾ കണ്ട് ചോദിച്ചു .

ചോറുണ്ട് കഴിഞ്ഞപ്പോൾ നീ അകത്തേക്ക് പൊയ്ക്കോ , പാത്രം ഒക്കെ ഞങ്ങൾ കഴുകി വച്ചോളാമെന്ന് പറഞ്ഞു എന്നെ പറഞ്ഞു വിട്ട ആൾക്കാരാണ് .

എന്നിട്ടിപ്പോ കണ്ടില്ലേ ????

ഇവിടെ കൂടിയിരുന്നു വർത്തമാനം പറയുന്നു .

“ഓ നീയായിരുന്നോ ??? ”

“പാത്രം കഴുകാൻ പറഞ്ഞിട്ട് നിങ്ങൾ ഇവിടെ ഇരുന്ന് വർത്തമാനം പറയാണോ ??? ”

കഴുകാൻ ഇട്ടിരിക്കുന്ന പാത്രത്തിലേക്കും അവരുടെ മുഖത്തേക്കും മാറി മാറി നോക്കി കൊണ്ട് സരൂ ചോദിച്ചതും ഷാനയും അനുവും അവളെ നോക്കി ചിരിച്ചു .

“ഇങ്ങ് മാറി നിൽക്ക് ….. ഞാൻ ചെയ്തോളാം ….. ”

അനുവിനെ തള്ളി മാറ്റി കൊണ്ട് സരൂ തന്റെ ജോലി തുടങ്ങി .

ആ അവള് ചെയ്യണെങ്കില് പിന്നെ ഞാൻ ചെയ്യണ്ട കാര്യമില്ല ……

ആരെങ്കിലും ഒരാൾ ചെയ്താൽ പോരെ ????

വെറുതെ എന്തിന് potential energy ചിലവാക്കണം ????

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“നീ ആരെ വിളിക്കാൻ പോയതാ ???? ”

ഗാർഡനിൽ നിന്നും ചിരിച്ചു കൊണ്ട് കയറി വരുന്ന മഹിയെ കണ്ട് ശബരി കണ്ണുകൾ രണ്ടും കൂർപ്പിച്ചു കൊണ്ട് ചോദിച്ചു .

ഹോസ്റ്റലിൽ ഇരിക്കുന്ന മഹതിയെ ആണോന്ന അറിയണമല്ലോ ???

“എടാ നത്തിന്റെ കണ്ണുള്ള ചെറ്റേ …… ഇങ്ങനെ ആ രണ്ട് ഉണ്ട കണ്ണ് തള്ളി നോക്കണ്ട …… ഞാനെ അമ്മയെ വിളിക്കാൻ പോയതാ …… ”

ശബരിയുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് മഹി പറഞ്ഞു .

“അതിന് ഞാൻ വല്ലോം പറഞ്ഞോ ??? ആരെയാന്ന് അല്ലെ ചോദിച്ചത് ……. ശ്ശെടാ !!!!!! ”

മഹി പറഞ്ഞത് കേട്ട് ശബരി തന്റെ നെറ്റി തടവി കൊണ്ട് പറഞ്ഞതും മഹി എനിക്ക് മനസ്സിലായടാ മോനെ എന്ന രീതിയിൽ തലയാട്ടി .

“നീ ഇങ്ങനെ ആക്കി തലയാട്ടൊന്നും വേണ്ട …… വേണമെങ്കിൽ വിശ്വസിച്ചാൽ മതി …… അല്ലെ ,,,,, നീ ഇപ്പോൾ എന്റെ പെങ്ങളെ നോക്കുവാണെന്ന് പറഞ്ഞു എനിക്കിപ്പോ നിന്നോട് ഒന്നും ചോദിക്കാൻ പാടില്ലന്നാണോ ??? ”

മഹിയെ നോക്കി കെറുവിച്ചു കൊണ്ട് ശബരി ചോദിച്ചതും മഹി ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് കയറി .

ഇന്ന് വിശ്വാ ഇല്ല …

നൈറ്റ്‌ ഡ്യൂട്ടിയാണ് ….

അതുകൊണ്ട് അടുക്കളയിൽ താൻ തന്നെ കയറണം ….

ശബരിയെ നോക്കി ഇരുന്നാൽ താൻ പട്ടിണി കിടന്നു ചാവും …

“നിനക്ക് ഇന്ന് കഴിക്കാൻ എന്താ വേണ്ടത് ???? ”

“ചപ്പാത്തി !!!! ”

അടുക്കളയിൽ നിന്ന് മഹി വിളിച്ചു ചോദിച്ചതും ശബരിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല .

“അയ്യടാ !!!!! ഞാൻ ദേ കഞ്ഞീം പയറും ഉണ്ടാക്കി വയ്ക്കും ആവിശ്യം ഉണ്ടെങ്കിൽ തിന്നിട്ട് പോകണം ….. ”

“എങ്കിൽ പിന്നെ നിനക്ക് അങ്ങ് ഉണ്ടാക്കി വച്ചാൽ പോരായിരുന്നോ ???? എന്നോട് എന്തിനാടാ കോപ്പേ ചോദിക്കാൻ വന്നേ ????? ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അടുക്കള ഒക്കെ വൃത്തിയാക്കി ഒതുക്കി വച്ചു വന്നപ്പോൾ ഷാനയും സരൂവും കണ്ടത് ഫോണിലേക്ക് തന്നെ കണ്ണും നട്ടിരിക്കുന്ന അനുവിനെയും കരണിനെയുമാണ് .

സോഫയിൽ അനുവിന്റെ കാലിന് മീതെ തന്റെ കാൽ കയറ്റി വച്ചു കൊണ്ട് കരണും അനുവും കാര്യമായി എന്തോ ഇരുന്നു കാണുകയാണ് .

“എന്താടി കാണുന്നെ ???? ”

അവരുടെ ഒപ്പം സോഫയിലേക്ക് വന്നിരുന്നു കൊണ്ട് ഷാന ചോദിച്ചു .

“Kdrama…….. ”

ഫോണിൽ നിന്ന് കണ്ണെടുക്കാതെ അനു പറഞ്ഞു .

“ഏതാടി കാണുന്നെ ???? ”

Kdrama എന്ന് കേട്ടതും ഷാന ഫോണിലേക്ക് എത്തി നോക്കി കൊണ്ട് ചോദിച്ചു .

ഡ്രാമയെന്ന് കേട്ടതും സരൂവിന്റെ നെറ്റി ചുളിഞ്ഞു .

ഇതുങ്ങൾക്ക് ഈ ഒരു വിചാരം മാത്രേ ഉള്ളോ ????

ഏത് നേരവും kdrama kpop എന്നൊക്കെ പറഞ്ഞു യൂട്യൂബും ഫേസ്ബുക്കും ഒക്കെ അരിച്ചു പെറുക്കുന്നത് കാണാം …

ഇതിനും മാത്രം അതിലൊക്കെ എന്താണോ ആവോ ????

ആണാണോ പെണ്ണാണോയെന്നറിയാത്ത കുറെ ചെക്കന്മാരും ഉണ്ടാവും , പിന്നെ കുറെ വെളുത്തു വെളുത്തു വെള്ളാo പാറ്റപ്പോലെയുള്ള പെണ്ണുങ്ങളും …..

ശരിക്കും ചൈനക്ക് പകരം കൊറിയയായിരുന്നു നിരോധിക്കേണ്ടത് …

ഹും !!!!!!!!

സോഫയിൽ ഇരിക്കുന്ന മൂന്നെണ്ണത്തിനെയും നോക്കി പിറു പിറുത്തുകൊണ്ട് സരൂ എതിരെയുള്ള സോഫയിലേക്ക് പോയി ഇരുന്നു .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന lee min ho നെ കണ്ട് ഷാന അനുവിനെയും കരണിനെയും നോക്കി .

അല്ല ……

ഇങ്ങേരെ ഇഷ്ടമല്ല , കിളവനാണെന്ന് പറഞ്ഞല്ലേ അനു ആദ്യം കരൺ ആയി അടി ഉണ്ടാക്കിയത് ..

എന്നിട്ടിപ്പോ അങ്ങേരുടെ അതെ ഡ്രാമ കെട്ടിപിടിച്ചിരുന്നു കാണുന്നു .

ആഹാ …

എന്താ രണ്ടിന്റെയും മുഖത്തെ സുശ്കാന്തി???.

പഠിക്കാതെ പരീക്ഷയ്ക്ക് പോയി ഇരിക്കുമ്പോൾ പോലും ഇത്രേം ടെൻഷനും വേവലാതിയും ഞാൻ ഇവരുടെ മുഖത്ത് കണ്ടിട്ടില്ല .

“നിനക്ക് ഈ ഡ്രാമ ഇഷ്ടം അല്ലന്ന് പറഞ്ഞിട്ട് ??? ”

അനുവിന്റെ നേരെ ഒന്ന് കനപ്പിച്ചു നോക്കി കൊണ്ട് ഷാന ചോദിച്ചതും അനു അവളെ നോക്കി നന്നായി ഒന്ന് ചിരിച്ചു കാണിച്ചു .

“ഡ്രാമ ഇഷ്ടമല്ലന്ന് ഞാൻ പറഞ്ഞില്ല ….. നായകനെ ഇഷ്ടമല്ലന്നാണ് പറഞ്ഞത് …….. മാത്രമല്ല ഇതിൽ ഒരു കിസ്സിങ് സീൻ ഉണ്ട് ……. അത് കാണാൻ വേണ്ടിയാ …… ”

ഷാനയെ നോക്കി ഇളിച്ചു കാണിച്ചു കൊണ്ട് അനു പറഞ്ഞതും ഷാന വേഗം അനുവിനെ നോക്കി .

ഏത് അന്ന് നീ ഗ്രുപ്പിൽ കാണിച്ചു തന്ന സ്പോയിലർ ആണോയെന്ന രീതിയിലുള്ള ഷാനയുടെ നോട്ടം കണ്ടതും അനു അതെയെന്ന് തലയാട്ടി .

“അത് ശരി അപ്പോൾ നിങ്ങൾ ഈ വൃത്തികേട് ഒക്കെ കാണാൻ വേണ്ടിയാണല്ലേ ഈ kdrama എന്നും പറഞ്ഞു ഫോണിന്റെ മുന്നിൽ കുത്തി ഇരിക്കുന്നത് ???? ”

സരൂവിന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ടതും അനുവും കരണും ഷാനയും ഞെട്ടി .

ഓ shit !!!!!

സദാചാരി ഇവിടെ ഇരിക്കുന്നുണ്ടായിരുന്നോ ?????

“നിങ്ങൾക്ക് നാണമാവില്ലേ ഇതൊക്കെ ഇരുന്നു കാണാൻ ??? ”

സരൂവിന്റെ ചോദ്യം കേട്ടതും ഷാന കരണിനെ നോക്കി .

ഇതൊക്കെ നാണിക്കേണ്ട കാര്യമാണോ ???

“നാണിക്കാൻ മാത്രം എന്താ ഉള്ളത് ??? Its just acting …. ”

സരൂവിനെ നോക്കി ഇതൊക്കെ ഇത്ര വലിയ പ്രശ്നം ആണോയെന്ന ഭാവത്തിൽ കരൺ പറഞ്ഞത് കേട്ട് സരൂവിന്റെ ഭാവം മാറി .

“എങ്കിൽ പിന്നെ നിനക്കൊക്കെ ഇരുന്നു വല്ല A പടവും കാണാൻ പാടില്ലേ ????? ”

സരൂവിന്റെ ചോദ്യം കേട്ടതും ഷാനയും കരണും അനുവിനെ നോക്കി .

ഇതിനുള്ള മറുപടി അനു കൊടുത്തോളും …

“ഏയ് അതൊക്കെ കാണുന്നത് മോശം അല്ലെ ??? ”

കൈ വിരലിലെ നഖം കടിച്ചു , ഇല്ലാത്ത നാണം മുഖത്ത് വരുത്തി കൊണ്ട് അനു പറഞ്ഞത് കേട്ട് സരൂ അവളെ നോക്കി പല്ല് കടിച്ചു .

മനഃപൂർവം കളിയാക്കുകയാണ് ……

“അതെന്തേ ,,, ഇപ്പോൾ ഇല്ലാത്ത നാണം അന്നേരം വരുവോ ????? ”

അനുവിന്റെ നേരെ ചുണ്ട് കോട്ടി കൊണ്ട് സരൂ ചോദിച്ചതും അനു അല്ലന്ന് തലയാട്ടി .

പിന്നെ ?????

“നിനക്ക് അറിഞ്ഞൂടെ ,,,,,, പണ്ട് തൊട്ടേ എനിക്ക് എല്ലാ കാര്യത്തിലും തിയറിയെക്കാൾ താല്പര്യം കൂടുതൽ പ്രാക്ടിക്കലിനോടാണെന്ന് ……..????? ”

ഒറ്റ പുരികം പൊക്കി കൊണ്ട് അനു ചോദിച്ചത് കേട്ട് സരൂ ഒന്നും മിണ്ടാതെ അവരെ നോക്കി .

അനുവിന്റെ ചോദ്യവും അതിന് മറുപടിയെന്നോണം സരൂവിന്റെ പന്തം കണ്ട പെരുച്ചാഴിയെ പോലെയുള്ള നിൽപ്പും കൂടിയായപ്പോൾ ഷാനയും കരണും അത്രയും നേരം കടിച്ചു പിടിച്ചു വച്ചിരുന്ന ചിരി പുറത്തേക്ക് വന്നു .

എന്റെ റബ്ബേ !!!!!!!

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“അനു എഴുന്നേറ്റെ ….. . ”

ഷാനയുടെ ശബ്ദം കേട്ടതും അനു ഒന്നും കൂടി ചുരുണ്ടു കൂടി കിടന്നു .

“അനു ദേ എഴുന്നേറ്റെ …….. ”

ചെവിയിൽ പോയ മൂട്ടയെ പോലെ തന്റെ ചെവിയിൽ വന്നു കൂവുന്ന ഷാനയെ ഒറ്റ തട്ടിന് തട്ടി കളയണമെന്ന ഭാവത്തിൽ അനു ഉറക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റു .

അനുവിന്റെ ചാട്ടം കണ്ടതും ഷാന പുറകിലേക്ക് ചാടി മാറി .

പറയാൻ പറ്റില്ല ഹറാം പിറന്നത് ചിലപ്പോൾ എഴുന്നേൽക്കുന്ന വഴി വല്ല ചവിട്ടും വച്ചു തന്നാൽ …….

എന്റെ ഭാവി ……

കളരിയും കുങ് ഫും ഒക്കെ പഠിച്ചത് കൊണ്ട് ശവത്തിന് ഒടുക്കത്തെ ഫ്ലെക്സിബ്ലിറ്റിയാണ് ….

അന്ന് ഹോസ്റ്റലിൽ വച്ചു ഇവളെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ വന്ന ട്രീസയുടെ കരച്ചിൽ …

എന്റെ പടച്ചോനെ !!!!!

“എന്നാടി മോളെ നിനക്ക് വേണ്ടത് ???? ”

ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിച്ചതിന്റെ ദേഷ്യം മുഴുവനും അനുവിന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു .

“ഞാനും സരൂവും കടയിൽ പോകുവാ …….. ”

ഉറക്ക ചടവിൽ കിടക്കയിൽ ഇരുന്നു കൊണ്ട് ഇതേത് സ്ഥലമെന്ന രീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും കോഴിയെ പോലെ തല വെട്ടിക്കുന്ന അനുവിനെ കണ്ട് ഷാന പറഞ്ഞു .

“അതിന് ??? ”

തലയും ചൊറിഞ്ഞു കൊണ്ട് നിഷ്കളങ്കമായി അനു ചോദിച്ചത് കേട്ടതും ഷാനയ്ക്ക് ഒരൊറ്റ ചവിട്ട് കൊടുക്കാനാണ് തോന്നിയത് .

ഇതിനെ ഒക്കെ ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിക്കാൻ നിന്ന എന്നെ പറഞ്ഞാൽ മതി …..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“എന്തായി അവളോട് പറഞ്ഞോ ????? ”

അനുവിന്റെ മുറിയിൽ നിന്ന് പിറു പിറുത്തു കൊണ്ട് ഇറങ്ങി വരുന്ന ഷാനയെ കണ്ട് സരൂ ചോദിച്ചു .
“ഉവ്വാ ……. പറഞ്ഞു ……. പുറത്തു പോകാണെന്ന് പറഞ്ഞപ്പോൾ അതിനാണോ നീ ഇപ്പോൾ എന്നെ വിളിച്ചു എഴുന്നേൽപ്പിച്ചത് എന്നും ചോദിച്ചു എന്നെ രണ്ടു ചീത്തയും പറഞ്ഞു വീണ്ടും ദേ മൂടി പുതച്ചു കിടക്കുന്നുണ്ട് ……. ”

അനുവിന്റെ മുറിയിലേക്ക് വിരൽ ചൂണ്ടി കൊണ്ട് ഷാന പറഞ്ഞതും സരൂ ചിരിച്ചു കൊണ്ട് തലയാട്ടി .

“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ അവളെ വിളിക്കാൻ നിൽക്കണ്ടന്ന് ……. അവൾക്കത് ഇഷ്ടമല്ലന്ന് നിനക്ക് അറിഞ്ഞൂടെ ????? ”

“എങ്കിൽ ബാ നമ്മക്ക് പോകാം …….. കരണെ ……. ഞങ്ങൾ പോവാട്ടോ ……. ”

“അഹ് …… k …… ”

“പിന്നെ …….. ദാ ……… അകത്തു പോത്ത് പോലെ കിടന്നു ഉറങ്ങുന്നതിനെ പുറത്തേക്ക് ഒന്നും വിടല്ലേ ……. ഇന്നലത്തെ സംഭവം എന്തായിയെന്ന് ഒന്ന് നോക്കട്ടെ ……. ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

(തുടരും ……..

അനു എന്താണ് ഇങ്ങനെ ചോദിച്ച കുറച്ചു കമന്റ്‌ കണ്ടു .

പിന്നെ വട്ടാണോ എന്നൊക്കെ ചോദിച്ചു കമന്റ്‌ കണ്ടു (🤣🤣🤣

വട്ടൊന്നും അല്ലാട്ടോ ….

ആളിന്റെ character ഇങ്ങനെയാണ് …

ഒരു selfish , പോസ്സസീവ് character ….

എളുപ്പ പണി മാത്രം നോക്കി നടക്കുന്ന , practical minded…. ഇങ്ങോട്ട് രണ്ടു കിട്ടിയാൽ തിരിച്ചു അങ്ങോട്ട് എട്ടിന്റെ പണി കൊടുക്കുന്ന ഒരു character

ചെറിയ രീതിയിൽ ആൾ ഒരു sociopath ആണ് 🙂

അപ്പോൾ അതാണ് character…….

പിന്നെ വിശ്വയും അനുവും ആയി സെറ്റ് ആവോ ന്ന് എനിക്കൊരു ഡൌട്ട് ….

രണ്ടു പേരും നോർത്തും സൗത്തും പോലെ 😔😔😔😔

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18