Sunday, December 22, 2024
Novel

അനു : ഭാഗം 11

നോവൽ
എഴുത്തുകാരി: അപർണ രാജൻ


ഹാളിലെ സോഫയിലിരിക്കുന്ന വിശ്വയെ കണ്ട് അനു നിക്കണോ അതോ ഓടണോ എന്ന രീതിയിൽ കരണിനെ നോക്കി .

എനിക്കിനി ചത്താൽ മതിയെ എന്ന ഭാവത്തിൽ നിൽക്കുന്ന കരണിനെ കണ്ടപ്പോൾ അവൾ പ്രത്യേകിച്ചു യാതൊരു വിധ ഞെട്ടലോ ചമ്മലോ ഒന്നുമില്ലാതെ തന്നെ കണ്ട് വിജ്രംഭിച്ചു ഇരിക്കുന്ന വിശ്വയെ നോക്കി തിരികെ ബാത്‌റൂമിലേക്ക് കയറി പോയി .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അനു പോയിട്ടും വിശ്വയുടെ അന്ധാളിപ്പ് മാറിയിട്ടുണ്ടായില്ല.

അവളെ അങ്ങനെ ഒരു അവസ്ഥയിൽ അവിടെ കണ്ടതിനേക്കാൾ അവനെ കൂടുതൽ ഞെട്ടിച്ചത് , തന്നെ അവിടെ കണ്ടിട്ടും , താൻ ആ ഒരു കോലത്തിൽ അവളെ കണ്ടിട്ടും അവൾക്ക് യാതൊരു വിധ അത്ഭുതമോ ചളിപ്പോ പോട്ടെ അറ്റ്ലീസ്റ്റ് ഒരു ഞെട്ടലെങ്കിലും അവളുടെ മോന്തയിൽ കണ്ടില്ലല്ലോ എന്നോർത്താണ് .

എന്നെ കാണിക്കാൻ വേണ്ടിയെങ്കിലും അവൾക്കൊന്ന് ഞെട്ടമായിരുന്നു …..

ബാത്‌റൂമിലേക്ക് കയറി പോകുന്ന അനുവിനെ നോക്കി നെടു വീർപ്പിട്ടുക്കൊണ്ട് വിശ്വ തിരിഞ്ഞതും കണ്ടത് ഹാളിലേക്ക് ജ്യൂസുമായി കടന്നു വരുന്ന കരണിനെ തന്നെ നോക്കി കൊണ്ടിരിക്കുന്ന ശബരിയെയാണ് .

ങേ !!!!

ഇവൻ ഇതിന്റ ഇടയിൽ കൂടി ഇങ്ങനെ ഒരു ചരട് വലി ഉണ്ടായിരുന്നോ ???

തന്റെ എതിരെ സോഫയിൽ ഇരിക്കുന്ന ശബരിയെ നോക്കി കൊണ്ട് വിശ്വ മഹിയെ നോക്കി .

രണ്ടു പേരും വിശ്വയുടെ എതിരെയുള്ള സോഫയിലാണ് ഇരുന്നത് .

അതുകൊണ്ട് തന്നെ അനുവിനെ അവരാരും കണ്ടില്ല , പകരം ഈ ഏരിയ മുഴുവൻ കേൾക്കാൻ പാകത്തിനുള്ള അവളുടെ ശബ്ദമാണ് അവർ കേട്ടത് .

അവൾ വിളിച്ചു കൂവുന്നത് കേട്ടപ്പോൾ തന്നെ മഹിയുടെ മുഖത്തെ ചോര വറ്റി പോയിരുന്നു .

അങ്ങനെ ആണെങ്കിൽ അവൻ എങ്ങാനും അവൾ ഇറങ്ങി വരുന്നത് കണ്ടിരുന്നെങ്കിലോ ???

വെട്ടി വിറങ്ങലിച്ച് ഇവിടെ കിടന്നു ചത്തേനെ …..

അതിനെ കണ്ടപ്പോഴെ തോന്നിയതാ നാണമെന്ന് പറയുന്നത് ഏഴയലത്ത് കൂടി പോയിട്ടില്ലന്ന് .

എന്നാലും ഇങ്ങനെയുള്ള അവസ്ഥയിൽ ഏതൊരു പെണ്ണും ഒന്ന് നാണിക്കില്ലേ , ചമ്മില്ലേ , പോട്ടെ ഞെട്ടില്ലേ …..

ഇത് അതൊന്നുമില്ലന്ന് പറഞ്ഞാൽ ????

ഇനി ഇവള് പെണ്ണ് തന്നെയാണോന്നാ എന്റെ ബലമായ സംശയം .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ബാത്‌റൂമിലേക്ക് കയറിയതും അനു സ്വയം തലയ്ക്കിട്ട് കിഴുക്കാൻ തുടങ്ങി .

നാശം , നാശം , നാശം !!!!!!

ഇവരൊക്കെ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് കെട്ടി എടുത്തേ ആവോ ……

പിറുപ്പിറുത്തുക്കൊണ്ട് അനു ചെന്ന് ഷവർ തുറന്നു .

ആ പൊട്ടൻ ചങ്കരൻ എന്നെ പറ്റി എന്ത് വിചാരിച്ചിട്ടുണ്ടാവും ???

എന്ത് വിചാരിക്കാൻ ……

ഇത്ര നാളും വിചാരിച്ചതിൽ നിന്ന് ഒരു പോയിന്റ് കൂടി മുകളിലേക്ക് പ്രൊമോഷൻ കൊടുത്തിട്ടുണ്ടാവും അത്ര തന്നെ .

നാണമില്ലാത്തവൾ !!!

അല്ല , ഞാൻ തുണി ഇല്ലാണ്ട് ഒന്നും അല്ലല്ലോ മുന്നിൽ പോയി നിന്നത് ???

ഷർട്ടും ഇട്ടിട്ടുണ്ടായിരുന്നു , അടിയിലേക്ക് ഒരു തോർത്തുമുണ്ടായിരുന്നു .

സാധാരണ ഒരു തോർത്ത്‌ മാത്രം ഉടുത്തോണ്ട് ഇറങ്ങി ചെല്ലുന്ന ഞാനാ …..

ആ ഒരു കോലത്തിൽ ഒന്നും അല്ലല്ലോ എന്നെ കണ്ടത് എന്നോർത്ത് അവൻ സമാധാനിക്കണം ….

വെറുതെയല്ല ഇന്ന് തോർത്ത്‌ മാത്രം ഉടുത്തോണ്ട് പുറത്തേക്ക് ഇറങ്ങാൻ പോയ എന്നോട് ഒരു ഷർട്ടും കൂടി ഇടാൻ ഉള്ളിൽ ഇരുന്നു ആരോ പറയുന്നപ്പോലെ തോന്നിയത് ….

ഗോഡ് ഈസ്‌ ഗ്രേറ്റ്‌ !!!!!

കൈ രണ്ടും മുകളിലേക്കുയർത്തി കൊണ്ട് അനു ഒന്ന് ദീർഘ നിശ്വാസമെടുത്തു .

Keep calm …….

Everything is just fine …..

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

“എന്ത് ചർച്ചയാ നടക്കുന്നത് ??? ”

കുളി കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ അനു കണ്ടത് ഹാളിലെ സോഫയിൽ ഇരുന്നു എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവളുടെ കൂട്ടുക്കാരെയും ആങ്ങളെയെയും ആങ്ങളയുടെ കൂട്ടുക്കാരെയുമാണ് .

“ആ നീ വന്നോ ??? ”

മേശ പുറത്ത് വന്നിരിക്കുന്ന അനുവിനെ കണ്ട് സരൂ ചോദിച്ചു .

എല്ലാവരും അവളുടെ നേരെ നോക്കിയെങ്കിലും വിശ്വയ്ക്ക് എന്തോ അവളെ നോക്കാൻ ഒരു ചളിപ്പ് തോന്നി .

എന്തോ ഒരു വിമ്മിഷ്ടം പോലെ ….

തന്നെ നോക്കാതെ കൈയിൽ ഇരിക്കുന്ന മാഗസിനിലേക്ക് തന്നെ തല കുമ്പിട്ടിരിക്കുന്ന വിശ്വയെ കണ്ട് അനുവിന് ചിരി വന്നു .

ഇതിപ്പോ എനിക്കില്ലാത്ത നാണവും ചമ്മലുമാണല്ലോ ഇങ്ങേർക്ക് …

അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് മേശ പുറത്ത് വച്ചിരിക്കുന്ന ഓറഞ്ചുകളിൽ നിന്ന് ഒന്നെടുത്തു .

“മ്മ് …… ഇവരൊക്കെ എന്താ ഇവിടെ ??? ”

മഹിയെയും വിശ്വയെയും ഒന്ന് പാളി നോക്കി കൊണ്ട് അനു ചോദിച്ചതും ശബരി മഹിയെ തട്ടി .

നീ പറയുന്നോ അതോ ഞാൻ പറയണോ ???
എന്ന രീതിയിലുള്ള ശബരിയുടെ നോട്ടം കണ്ടതും മഹി ഒന്നും മിണ്ടാതെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു .

അനുവിന്റെ അടുത്തേക്ക് നടന്നു പോകുന്ന മഹിയെ കണ്ട് പണി പാളുമോയെന്ന രീതിയിൽ സരൂ ശബരിയെ നോക്കി .

സരൂവിന്റെ ഭീതി നിറഞ്ഞ നോട്ടം കണ്ട് ശബരി ചിരിച്ചു കൊണ്ട് രണ്ട് കണ്ണും ചിമ്മി കാണിച്ചു .

Where is he going ???

ഒരെത്തും പിടിയും കിട്ടാതെയായപ്പോൾ കരൺ തന്റെ അടുത്തിരിക്കുന്ന ഷാനയെ തോണ്ടി .

“Whats going on ??? ”

“വർഷങ്ങൾക്ക് ശേഷം ബ്രദറും സിസ്റ്ററും മിണ്ടാൻ പോകാ …… ”

ഷാനയുടെ മറുപടി കേട്ടതും കരൺ വേഗം എഴുന്നേറ്റു വിശ്വയുടെ അടുത്തായി ഇട്ടിരിക്കുന്ന സോഫയിൽ വന്നിരുന്നു .

ങേ !!!!

ഇവളെന്താ ഈ കാണിക്കുന്നത് ???

തന്റെ അടുത്ത് നിന്നും എഴുന്നേറ്റു പോകുന്ന കരണിനെ കണ്ട് എന്താ സംഭവമെന്നറിയാതെ ഷാന കരൺ പോയ വഴിയെ നോക്കി .

അത്രയും നേരം ഷാനയുടെ അടുത്തിരുന്നിട്ട് പെട്ടെന്ന് വന്നു വിശ്വയുടെ അടുത്തിരിക്കുന്ന കരണിനെ കണ്ട് ശബരിയുടെ നെറ്റി ചുളിഞ്ഞു .

ഇവളിപ്പോ എന്തിനാ അവന്റെ അടുത്ത് വന്നിരിക്കുന്നത് ????

“നീ എന്താ അവിടെ ഇരിക്കുന്നത് ??? ”

സരൂവിന്റെ ചോദ്യം കേട്ടതും അത്രയും നേരം കൈയിലെ ഫോണിലേക്ക് നോക്കി കൊണ്ടിരുന്ന കരൺ തലയുയർത്തി നോക്കി .

“അഹ് …… its ബെറ്റർ വ്യൂ here…… ”

എന്ത് പറയണം എങ്ങനെ പറയണമെന്ന് യാതൊരു വിധ ഊഹവും ഇല്ലാതെ അനുവിന്റെ അടുത്തായി നിലത്ത് കളം വരച്ചുക്കൊണ്ട് നിൽക്കുന്ന മഹിയെ നോക്കി കൊണ്ട് കരൺ പറഞ്ഞു .

“ഇവൻ ഇന്നെങ്ങാനും എന്തെങ്കിലുമൊന്ന് മൊഴിയോ ??? ”

അനുവിന്റെ അടുത്ത് നിന്ന് താളം ചവിട്ടുന്ന മഹിയെ കണ്ട് എടുത്തോരേറ് കൊടുക്കാനാണ് വിശ്വയ്ക്ക് തോന്നിയത് .

എത്ര ധൈര്യശാലിയായ പോലീസ് ഓഫിസർ …..

കണ്ട് പഠി …….

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

താൻ വന്നു അടുത്ത് നിൽക്കുന്നത് അറിഞ്ഞിട്ടും അറിയാത്ത പോലെ ഇരിക്കുന്ന അനുവിനെ കണ്ട് മഹി തിരിഞ്ഞു തന്റെ സന്തത സാഹചാരികളെ നോക്കി .

ഗുണ്ടകളെ ഒറ്റയ്ക്ക് നിന്ന് അടിച്ചു വീഴ്ത്തുന്ന എല്ലാവരുടെയും പേടി സ്വപ്നമായ എസ് ഐ മഹിത് സുബ്രമണ്യം !!!!

സ്വന്തം പെങ്ങളുടെ മുന്നിൽ കയെതാ മയെതാന്ന് അറിയാതെ നിൽക്കുന്നു .

ഹാ തൂ !!!!!!

എന്ന ഭാവത്തിൽ ഇരിക്കുന്ന ശബരിയെ കണ്ട് മഹി വേഗം വിശ്വയെ നോക്കി .

ലോട്ട് കണക്കിന് പുച്ഛം മോനെ ……

അവൻ വേഗം നോട്ടം തിരിച്ചു സരൂവിനെ നോക്കി .

കണ്ണ് ചിമ്മാതെ നോക്കിയിരുന്നോ , ഇപ്പോൾ എന്തെങ്കിലും ഒക്കെ നടക്കും , നടക്കണം , നടന്നിരിക്കും എന്ന ഭാവത്തിൽ ആകാംഷ അടക്ക വയ്യാതെ കണ്ണും മിഴിച്ചിരിക്കുന്ന സരൂവിനെ കണ്ട് അവൻ ദയനീയമായി ഷാനയെ നോക്കി .

ഇങ്ങോട്ട് നോക്കണ്ട , അങ്ങോട്ട്‌ നോക്കി എന്താന്ന് വച്ചാൽ പറഞ്ഞോ ….

ചേട്ടൻ മിണ്ടാതെ അവളിന്ന് വാ തുറക്കാൻ പോണില്ല .

ഷാന കണ്ണ് കൊണ്ട് പറയുന്നത് കേട്ട് മഹി ഒന്നും മിണ്ടാതെ തലയാട്ടി കൊണ്ട് അനുവിനെ നോക്കി .

അവൾ അപ്പോഴും കൈയിലിരിക്കുന്ന ഓറഞ്ചിന്റെ തൊലി കളയുന്ന തിരക്കിലായിരുന്നു .

ഓ ആ സോഫയിൽ ഇരിക്കുന്ന മൊട്ടച്ചിയെ പോലെ തന്നെ .

അവൾക്ക് ഫോൺ ആണെങ്കിൽ , ഇവൾക്ക് ഓറഞ്ച് !!!!

സ്വന്തം സ്വഭാവം അനുസരിച്ചുള്ള കൂട്ടുക്കാരെയെ നമ്മുക്ക് കിട്ടൂന്ന് പറയുന്നത് എത്ര ശരിയാ ……

സ്വയം പറഞ്ഞു കൊണ്ട് അവൻ അനുവിന്റെ അടുത്തായി കസേര നീക്കിയിട്ടിരുന്നു .

“അനു …… ”

എങ്ങനെ ഒക്കെയോ കിട്ടിയ ധൈര്യത്തിൽ മഹി അവളെ വിളിച്ചു .

കാര്യം പെങ്ങളാണ് , ചെറുപ്പത്തിൽ ഭയങ്കര കൂട്ടായിരുന്നു എന്നൊക്കെ പറഞ്ഞിട്ട് കാര്യമില്ല .

എത്ര കൂട്ടായാലും കുറെ വർഷങ്ങൾക്ക് ശേഷം മിണ്ടാതെയിരുന്നു മിണ്ടുമ്പോൾ ആകെ മൊത്തം ഒരു മൂടൽ മഞ്ഞാവും ചുറ്റും …..

മഹിയുടെ വിളി കേട്ടിട്ടും അനു കേൾക്കാത്തപ്പോലെ ഇരുന്നു തന്റെ കൈയിലിരിക്കുന്ന ഓറഞ്ചിന്റെ ഭംഗി നോക്കി കൊണ്ടിരുന്നു .

ഇവളെന്താ വിളി കേട്ടിട്ടും കേൾക്കാത്തപ്പോലെ ഇരിക്കുന്നത് ???

ഇനി ഞാൻ വിളിച്ചത് ഇഷ്ടായില്ലേ ആവോ ???

എന്നും പറഞ്ഞു വിളിക്കാതെയിരിക്കാൻ പറ്റോ ???

കാര്യം നമ്മുടെതായി പോയില്ലേ …..

സ്വയം സമാധാനിച്ചു കൊണ്ട് മഹി വീണ്ടും അവളെ വിളിച്ചു .

“അനു ……. ”

ങേഹേ ……

നോ വേ ……

മഹി അത്രയും താഴ്ന്നു നിന്ന് വിളിച്ചിട്ടും ഒന്ന് അറിയാതെ പോലും അവന്റെ മുഖത്തേക്ക് നോക്കാതെയിരിക്കുന്ന അനുവിനെ കണ്ട് ശബരിക്കും വിശ്വക്കും നല്ല രീതിയിൽ തന്നെ ദേഷ്യം വരുന്നുണ്ടായിരുന്നു .

“തന്റെ കൂട്ടുക്കാരി ഇത്തിരി അഹങ്കാരിയാണല്ലേ ??? ”

അമർഷം നിറഞ്ഞ ശബരിയുടെ ചോദ്യം കേട്ടതും സരൂ ചിരിച്ചു .

“അവളെ അറിയാത്ത എല്ലാവരും പൊതുവെ അങ്ങനെയാണ് വിചാരിക്കാറ് …… ”

ഷാന പറഞ്ഞത് കേട്ട് വിശ്വ മനസ്സിലാവാത്തപ്പോലെ നോക്കി .

“അനു ……. ”

മഹിയുടെ മൂന്നാമത്തെ വിളി കേട്ടിട്ടും അനു ഒന്നും മിണ്ടിയില്ല .

വിളിച്ചോ , എത്ര വേണെങ്കിലും വിളിച്ചോ .

ഞാൻ തിരിഞ്ഞു നോക്കാൻ പോണില്ല .

ഇത്ര നാളും അനുന്ന് അല്ലല്ലോ വിളിച്ചത് .

പിന്നെ ഇപ്പോൾ മാത്രം എന്താ ഒരു അനു വിളി .

ഉള്ളിൽ നുരഞ്ഞു പൊന്തി വരുന്ന ദേഷ്യം അടക്കി പിടിച്ചു കൊണ്ട് അനു അവിടെ തന്നെ ഇരുന്നു .

മഹിക്ക് എന്ത് ചെയ്യണമെന്ന് ഒരു പിടിയും കിട്ടിയില്ല .

അവൻ താടയ്ക്ക് കൈയും കൊടുത്തു കൊണ്ട് അനുവിന്റെ കൈയിലിരിക്കുന്ന ഓറഞ്ചിലേക്ക് നോക്കി .

പണ്ടും ഇവൾക്ക് ഓറഞ്ച് ഭയങ്കര ഇഷ്ടമായിരുന്നു .

ഓറഞ്ച് ജ്യൂസ്‌ , ഓറഞ്ച് നിറമുള്ള നാരങ്ങ മിട്ടായി , ഓറഞ്ച് സിപ് അപ്പ് , ഓറഞ്ച് ബാറ് , ഓറഞ്ച് ഫ്ളേവറുള്ള ഐസ് ക്രീം , എന്തിനേറെ പറയുന്നു പോപ്പിൻസിൽ വരെ ഓറഞ്ച് കളർ ഉള്ളത് മാത്രേ പെറുക്കി എടുത്തു തിന്നോള് .

അത്രയ്ക്കും ഉണ്ടായിരുന്നു ഓറഞ്ച് ഭ്രാന്ത് .

എന്നാൽ ഇഷ്ടപ്പെട്ട നിറമേതാന്ന് ചോദിച്ചാൽ പറയും കറുപ്പെന്ന് .

അവിടെ മാത്രം ഓറഞ്ച് ഇല്ല .

ഹം !!!

പണ്ടത്തെ കിങ്ങിണിയിൽ നിന്ന് വലിയ മാറ്റമൊന്നും ഇപ്പോൾ ഇല്ല .

മിണ്ടാ പൂച്ച ഒക്കെ മാറി ഇപ്പോൾ കുറച്ചു നാക്കൊക്കെ വച്ചു .

അത്രേ ഉള്ളു മാറ്റം .

അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവളെ നോക്കി .

പണ്ടൊക്കെ ഞാൻ ഒന്ന് കിങ്ങിണിന്ന് വിളിക്കുമ്പോത്തേക്കും ഓടി വരുന്ന പെണ്ണായിരുന്നു …..

ഇപ്പോൾ ഞാൻ അനുന്ന് …….

അപ്പോഴാണ് അവനും അത് ഓർത്തത് .

ആവൂ …..

വെറുതെയല്ല ഈ അലവലാതി മൈൻഡ് കൂടി ചെയ്യാതെയിരുന്നത് .

“കിങ്ങിണി …….. ”

മഹിയുടെ വിളി കേട്ടതും അനുവിന്റെ ചുണ്ടത്തു ചെറിയൊരു പുഞ്ചിരി വിരിഞ്ഞു .

“എന്തോ …… ”

അവൻ വിളിച്ച അതെ താളത്തിനൊത്തുള്ള അവളുടെ വിളി കേട്ടപ്പോൾ മഹിയുടെ മുഖം വിടർന്നു .

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10