Sunday, December 22, 2024
Novel

ആകാശഗംഗ : ഭാഗം 9

നോവൽ
എഴുത്തുകാരി: ജാൻസി


ഓഫീസിൽ എത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ ഗംഗയിൽ ആയിരുന്നു…അതുകണ്ടു ഗംഗയ്ക്ക് ചിരി വന്നു..

“നിങ്ങൾ വന്നോ.. എന്താ ലേറ്റ് ആയേ.. നിങ്ങളുടെ ഭാഗ്യം കൊണ്ട് ആകാശ് സാർ ഇതു വരെ വന്നിട്ടില്ല.. ഗംഗ സൂപ്പർ ആയിട്ടുണ്ട് ട്ടോ ” അഞ്ചു പറഞ്ഞു

“താങ്ക്സ് അഞ്ചു ”

“നീ എപ്പോ ലാൻഡ് ചെയ്തു.. ” ദീപ്തി ചോദിച്ചു

“ഇന്ന് രാവിലെ.. ”

“അമ്മയ്ക്ക് എങ്ങനെ ഉണ്ട് എപ്പോ ”

“കുഴപ്പം ഇല്ല.. മരുന്നു ഉണ്ട് കഴിക്കാൻ.. ”

“നിങ്ങൾ ഇവിടെ സംസാരിച്ചു കൊണ്ടിരിക്കുവാനോ. ഗംഗ വേഗം സാറിന്റെ ക്യാബിനിലേക്ക് ചെല്ല് “വിജു പറഞ്ഞു

എല്ലാവരും അവൾക്ക് all the best പറഞ്ഞു.
അവൾ ക്യാബിനിലേക്ക് ചെന്ന് കയറി ഫയൽ എടുത്തതും ആകാശ് ഡോർ തുറന്നതും ഒരുമിച്ചായിരുന്നു.. ഗംഗയെ കണ്ട ആകാശ് അറിയാതെ ഡോറിൽ തന്നെ നിന്നു പോയി..
പെട്ടന്ന് എന്തോ ഓർത്തപോലെ അകത്തേക്ക് കയറി..

“ഇവിടെ അല്ല ഇന്റർവ്യൂ നടക്കുന്നത് last ഫ്ലോറിൽ ആണ്.. ആ ഇരിക്കുന്ന ഫയൽ ഇന്ന് ഇന്റർവ്യൂ ചെയ്യേണ്ടവരുടെ ബയോ ഡാറ്റാ ആണ്.. അതുകൊണ്ട് ആ ഫയലും ആയി ഗംഗ മുകളിലേക്കു ചെല്ല് ” ആകാശ് പറഞ്ഞു..

“ഓക്കേ സർ ”

ഗംഗ ഫയൽ എടുത്ത വഴിക്ക് അതിൽ നിന്നും ഒരു ബയോ ഡാറ്റാ പുറത്തേക്കു വീണു.ഗംഗ അത് എടുത്തതും അവൾ ഞെട്ടി..

“വിഷ്ണു ”

“എന്താ ഗംഗ തനിക്ക് ഇതുവരെ പോകാൻ സമയം ആയില്ലേ.. ഇന്റർവ്യൂ തുടങ്ങാൻ ടൈം ആയി.. ” വാഷ് റൂമിൽ നിന്നും ഇറങ്ങി വന്ന ആകാശ് പറഞ്ഞു

അപ്പോഴും ഗംഗയുടെ വലം കൈയിൽ ഇരുന്നു വിഷ്ണുവിന്റെ ബയോഡേറ്റ വിറക്കാൻ തുടങ്ങി..
ഗംഗ പോകുന്നില്ല എന്ന് കണ്ട ആകാശ് ഗംഗയുടെ കൈയിലെ പേപ്പർ വാങ്ങി ഫയലിൽ വച്ചു..

“Whats worng with you ganga ” ആകാശ് ഷൗട് ചെയ്തു.

“Sir i’m sorry.. എനിക്ക് ഈ ഇന്റർവ്യൂ പാനലിൽ ഇരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.. ”

“What !!! Why ”

“അത് സാർ ഈ ഇന്റർവ്യൂവിൽ വിഷ്‌ണു ഉണ്ട്.. ”

“ഏത് വിഷ്ണു? ”

“അത്.. സതീശന്റെ മകൻ ”

“Look ganga.. ഇതു തന്റെ ഫാമിലി മറ്റേഴ്സും ഇഷുസും കൊണ്ട് വരാനുള്ള സ്ഥലം അല്ല.. ഇതു എന്റെ ഓഫീസ് ആണ്.. ഇവിടെ വന്നാൽ just concentrate on your work.. ഓക്കേ.. now come with me.. ” ആകാശ് പറഞ്ഞു..

ഗംഗ പിന്നെയും പോകാൻ മടിച്ചു നിൽക്കുന്നത് കണ്ട് ആകാശിനു കലി വന്നു..

“ഗംഗ… താൻ വരുന്നുണ്ടോ.. തന്റെ ടൈമിൽ തനിക്കു ഇഷ്ട്ടം ഉള്ളവരെ ഇന്റർവ്യൂ നടത്താനും ഇഷ്ട്ടം ഇല്ലാത്തവരെ avoid ചെയ്യാനും ഉള്ള അവകാശം ഞാൻ തനിക്കു തന്നിട്ടില്ല.. അവസാനം ആയി പറയുന്നു.. തനിക്കു ഈ ജോലിയിൽ ഇവിടെ തുടരണം എന്ന് ഉണ്ടെങ്കിൽ come.. അല്ലെങ്കിൽ ദാ ആ ടേബിളിനു മുകളിൽ resign ഫോം ഉണ്ട്.. അത് ഫിൽ ചെയ്തു തനിക്കു ഈ കമ്പനിയിൽ നിന്നു പോകാം.. തന്റെ തീരുമാനം എന്തായാലും കൊള്ളാം… ഞാൻ 5 മിനിറ്റ് വെയിറ്റ് ചെയ്യും.. ” അതും പറഞ്ഞു ആകാശ് ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തേക്ക് പോയി..

ഗംഗ അവിടെ ഇരുന്നു കരഞ്ഞു..

“കൃഷ്ണാ ഞാൻ എന്ത്‌ പാപം ചെയ്തിട്ട എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ.. ഞാൻ ആരെ ഭയന്നാണോ രക്ഷപെട്ടത്.. ഒടുവിൽ അവരുടെ മുന്നിൽ തന്നെ നീ എന്നെ കൊണ്ട് കൊടുത്തല്ലോ ”

മായ ഫയൽ എടുക്കാൻ വേണ്ടി ആകാശിന്റെ ക്യാബിനിലേക്ക് ചെന്നതും അവിടെ ഇരുന്നു കരയുന്ന ഗംഗയെ ആണ് കാണുന്നത്.. അവൾ ഓടി ഗംഗയുടെ അടുത്ത് എത്തി..

“എന്താ ഗംഗ.. എന്ത് പറ്റി.. എന്തിനാ കരയുന്നത്? ”

ഗംഗ നടന്ന കാര്യങ്ങൾ എല്ലാം മായയോട് പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ മായ പറഞ്ഞു

“ഗംഗ.. താൻ ഇങ്ങനെ എത്ര നാൾ അവരിൽ നിന്നു ഓടി ഒളിക്കും.. ഇവിടെ ഗംഗ സേഫ് ആണ്.. തന്നെ ആരും ഒന്നും ചെയ്യില്ല.. ധൈര്യമായിട്ട് ഇരിക്ക്..

ഇപ്പൊ താൻ അങ്ങോട്ട്‌ ചെല്ല്.. അവനെ കാണുമ്പോൾ പതറാതെ ധൈര്യത്തോടെ മുഖാമുഖം സംസാരിക്കു.. ഭീരു ആയാൽ എന്നും അങ്ങനെ ജീവിക്കാനേ പറ്റു.. be bold.. ഓക്കേ.. പ്രേശ്നങ്ങളെ face ചെയ്യു.. വേഗം ചെല്ല്.. all the best ” മായ ഗംഗയെ പറഞ്ഞു വിട്ടു..

✳️✳️✳️✳️✳️✳️

ഗംഗ മുകളിൽ എത്തിയതും ആകാശ് വാച്ചിൽ സമയം നോക്കി.. പാനലിൽ ഇരിക്കുന്നവരോട് പറഞ്ഞു

“Shall we start? ”

എല്ലാവരും അതേ എന്ന അർത്ഥത്തിൽ തലയാട്ടി..
ഗംഗ ആകാശിന്റെ അടുത്തുള്ള ഒഴിഞ്ഞു കിടക്കുന്ന ചെയറിൽ വന്നിരുന്നു.. ആകാശിനെ നോക്കി.. എന്നാൽ ആകാശ് അതൊന്നും ശ്രദ്ധിക്കാതെ ലാപ്പിൽ നോക്കി കുത്തി കൊണ്ടിരുന്നു..

ഓരോരുത്തരെ ഇന്റർവ്യൂവിനു വിളിച്ചു തുടങ്ങി.. ഗംഗയും അവരോടൊപ്പം നിന്നു..
ഏകദേശം ആറേഴു പേര് കഴിഞ്ഞപ്പോൾ വിഷ്ണുവിന്റെ ഊഴം വന്നു.

ഇത്തവണ ഞെട്ടിയത് വിഷ്ണു ആയിരുന്നു..
ഗംഗയുടെ ഉള്ളിലും ടെൻഷൻ ഉണ്ടെങ്കിലും അവൾ പുറത്തു കാണിച്ചില്ല..

“Take your seat ” പാനലിൽ ഇരുന്ന ഒരാൾ പറഞ്ഞു..

“ഓക്കേ വിഷ്ണു… something say about you.” ആകാശ് പറഞ്ഞു

വിഷ്‌ണു ചോദിച്ചതിനെല്ലാം മറുപടി കൊടുത്തു.. അപ്പോഴെല്ലാം വിഷ്ണുവിന്റെ കണ്ണുകൾ ഗംഗയിൽ ആയിരുന്നു.

അവസാനം ആകാശ് ഗംഗയെ നോക്കി ചോദിച്ചു

“Any question? ”

ഗംഗ മായ പറഞ്ഞ വാക്കുകൾ ഓർത്തു

(ഗംഗ.. താൻ ഇങ്ങനെ എത്ര നാൾ അവരിൽ നിന്നു ഓടി ഒളിക്കും.. ഇവിടെ ഗംഗ സേഫ് ആണ്.. തന്നെ ആരും ഒന്നും ചെയ്യില്ല.. ധൈര്യമായിട്ട് ഇരിക്ക്..

ഇപ്പൊ താൻ അങ്ങോട്ട്‌ ചെല്ല്.. അവനെ കാണുമ്പോൾ പതറാതെ ധൈര്യത്തോടെ മുഖാമുഖം സംസാരിക്കു.. ഭീരു ആയാൽ എന്നും അങ്ങനെ ജീവിക്കാനേ പറ്റു.. be bold.. ഓക്കേ.. പ്രേശ്നങ്ങളെ face ചെയ്യു..)

“Mr. വിഷ്ണു സതീഷ്… ഇവിടെ പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ഒരു കുട കീഴിൽ വർക്ക്‌ ചെയ്യുന്നവരാണ്.. നിങ്ങൾക്ക് ഈ കമ്പനിയിൽ ജോലി കിട്ടിയാൽ നിങ്ങൾ സ്ത്രീകളോട് എപ്രകാരം ആയിരിക്കും പെരുമാറുന്നത് ” ഗംഗയുടെ പ്രതീക്ഷിക്കാതെ ഉള്ള ചോദ്യം കേട്ട് ആകാശും കൂടെ ഉള്ളവരും ഞെട്ടി ഗംഗയെ നോക്കി..
ചോദ്യം കേട്ട് വിഷ്ണു അവന്റെ കൈകൾ ചെയറിൽ അമർത്തി ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു..

“തീർച്ചയായും ഒരു കുടുംബത്തെ അംഗങ്ങളെ പോലെ ആയിരിക്കും ” വിഷ്‌ണു പറഞ്ഞു ഒപ്പിച്ചു..
ഗംഗ അടുത്ത ചോദ്യം ചോദിക്കാൻ തുടങ്ങിയതും ആകാശ് ഇടയിൽ കയറി പറഞ്ഞു..

“ഓക്കേ വിഷ്ണു.. you can go now.. we will call later ”

വിഷ്ണു അവന്റെ ബയോഡാറ്റയും ആയി പോകാൻ തുടങ്ങുന്നതിനു മുൻപ് ഗംഗയെ ദഹിപ്പിച്ചു ഒരു നോട്ടം നോക്കി..അതുകണ്ട ഗംഗ വിഷ്ണുവിൽ നിന്നു മുഖം തിരിച്ചു കളഞ്ഞു..

✳️✳️✳️✳️✳️✳️

ഇന്റർവ്യൂ എല്ലാം കഴിഞ്ഞ് പാനൽ ഡിസ്‌ക്‌ഷൻ ആരംഭിച്ചു…
ആകാശ് ഗംഗയെ അൽപ്പം മാറ്റി നിർത്തി ചോദിച്ചു..

“താൻ എന്ത്‌ ചോദ്യമാണ് വിഷ്ണുവിനോട് ചോദിച്ചത് ”

“എന്താ സാർ… ആ ചോദ്യത്തിനു കുഴപ്പം.. ”

“ഞാൻ പറഞ്ഞു.. ഇവിടെ തന്റെ പേർസണൽ മാറ്റേഴ്സ് കൊണ്ട് വരണ്ട സ്ഥലം അല്ല എന്ന് ”

“സാർ..ഒരാൾ വീട്ടിൽ എങ്ങനെയാണോ അതുപോലെ ആയിരിക്കും പുറത്തു മറ്റുള്ളവരോട് പെരുമാറുന്നതും കാണുന്നതും…. വിഷ്ണുവിനെ പോലെ ഉള്ളവരാണ് ജോലി സ്ഥലത്തും സ്ത്രീകൾ മനസമാധാനത്തോടെ ജോലി ചെയ്യാൻ അനുവദിക്കാത്തത്..

തരം കിട്ടിയാൽ അവനെപ്പോലെ ഉള്ളവർ പല പണികളും കാണിച്ചെന്നു വരും ” ഗംഗയുടെ ഉള്ളിലെ ദേഷ്യം പുറത്തു വന്നു..
ആകാശ് പിന്നെ ഒന്നും അവളോട്‌ പറയാൻ നിന്നില്ല..
ഗംഗ ദീർഘശ്വാസം എടുത്തു.. ഡിസ്‌ക്‌ഷൻ നടക്കുന്നിടത്തേക്ക് പോയി..

💥💥💥💥💥💥💥

വിഷ്ണു : ഹലോ അച്ഛാ..ഇതു ഞാനാ

സതീശൻ : ആഹാ നീയോ.. ഇന്റർവ്യൂ എങനെ ഉണ്ടായിരുന്നു

വിഷ്ണു : ഇന്റർവ്യൂ ഒക്കെ കണക്കായിരുന്നു..ഞാൻ ഇപ്പൊ വിളിച്ചത് ഒരു കാര്യം പറയാനാ

സതീശൻ : എന്താടാ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ

വിഷ്ണു : ഉം..ഉണ്ട്.. നമ്മൾ തേടി നടന്ന ആളെ ഞാൻ ഇന്ന് കണ്ടു.

സതീശൻ : ആരെ

വിഷ്ണു : വേറെ ആരാ.. അവളെ.. ലക്ഷ്മിയെ..

സതീശൻ : ഹേ…അവൾ അവിടെത്തിയോ.. നിന്നെ കണ്ടോ അവൾ..

വിഷ്ണു : ഉം കണ്ടു.. അവളും ഉണ്ടായിരുന്നു എന്നെ ഇന്റർവ്യൂ ചെയ്യാൻ..

സതീശൻ : നീ എന്തൊക്കെയാ പറയുന്നേ.. അവൾ നിന്നെ ഇന്റർവ്യൂ ചെയ്തോ.. എനിക്ക് ഒന്നും മനസിലായില്ല..

വിഷ്ണു സംഭവിച്ച കാര്യങ്ങൾ പറഞ്ഞു

സതീശൻ : ഓഹോ… അവൾക്കു അങ്ങനെയൊക്കെ ചോദിക്കാൻ ഉള്ള ധൈര്യo ഉണ്ടായോ..

വിഷ്ണു : അവൾക്കുള്ള മറുപടി എന്തായാലും ഉടൻ കൊടുക്കും ഞാൻ

സതീശൻ : എന്തായാലും നീ ഇപ്പൊ ഒന്നും ചെയ്യണ്ട.. ഞാൻ പറയുന്നത് കേൾക്

സതീശൻ പറഞ്ഞ കാര്യം കേട്ട് വിഷ്ണുവിന്റെ മുഖത്തു നിഗുഢമായ ചിരി വിടർന്നു..

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4

ആകാശഗംഗ : ഭാഗം 5

ആകാശഗംഗ : ഭാഗം 6

ആകാശഗംഗ : ഭാഗം 7

ആകാശഗംഗ : ഭാഗം 8