Sunday, December 22, 2024
Novel

ആകാശഗംഗ : ഭാഗം 6

നോവൽ
എഴുത്തുകാരി: ജാൻസി


‘ഗംഗ ലക്ഷ്മി’ എന്ന് തന്റെ പേര് എഴുതിയ ക്യാബിന്റെ അകത്തേക്ക് കയറി.. ചുറ്റും ഗ്ലാസ്‌ ആണ്.. അവൾ ഗ്ലാസിലൂടെ പുറത്തേക്കു നോക്കി..

എല്ലാവരെയും ഒറ്റ വ്യൂവിൽ കാണാം.. ആളുകൾ വരുന്നതും പോകുന്നതും എല്ലാം കാണാനും അറിയാനും സാധിക്കും.. അവൾ പ്രാർഥനയോടെ സീറ്റിൽ ഇരുന്നു.. പക്ഷേ ഇരുപ്പ് ഉറപ്പിക്കുന്നതിനു മുൻപേ അവൾക്കുള്ള ആദ്യ വിളി അകത്തു നിന്നും വന്നു..

അവൾ ആകാശിന്റെ അടുത്തേക്ക് ചെന്നു..

“സാർ ”

ആകാശ് ഫയലിൽ നിന്നു തല ഉയർത്തി നോക്കിട്ട് ഫയൽ അടച്ചു..

“Look ganga this is your first experiance.. ആദ്യമൊക്കെ തനിക്ക് കുറച്ചു ഡിഫിക്കൽറ്റി ഫീൽ ചെയ്യും..കുറച്ചു കഴിയുമ്പോൾ അത് അഡ്ജസ്റ്റ് ആയിക്കോളും.. okay ”

“Ok സാർ ”

“പിന്നെ ഞാൻ തന്നെ വിളിച്ചത്.. ദാ ഈ ഫയൽ ഡാറ്റാസ് ഒന്ന് ചെക്ക് ചെയ്യണം.. എന്നിട്ട് അത് എന്റെ മെയിലിലേക്ക് ഫോർവേഡ് ചെയ്യണം.. അതും ഇന്ന് ഉച്ചയ്ക്ക് മുൻപ്….ok go ” രണ്ടു ഫയലുകൾ ഗംഗയ്ക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.

ഗംഗ ഫയൽ വാങ്ങിയതും അവളുടെ രണ്ടു കണ്ണുകളും പുറത്തേക്കു തള്ളി..

“സാർ ഇതു.. ”

“എന്തേ.. any problem ”

ആകാശിന്റെ മുഖഭാവം കണ്ടു ഗംഗ പറയാൻ വന്ന കാര്യം അങ്ങ് വിഴുങ്ങി ..

“No സാർ ”

“Okay then go and complete the work ”

ഗംഗ ഒന്നും മിണ്ടാതെ ക്യാബിനിലേക്കു പോയി.. അവൾ പോകുന്നതും നോക്കി ആകാശ് സീറ്റിലേക്ക് ചാരി ഇരുന്നു..
ഗംഗ ഡോർ തുറന്ന് ഇറങ്ങിയതും ആരെയോ പോയി ഇടിച്ചു.. തല ഉയർത്തി നോക്കിയപ്പോൾ രണ്ടു ചുള്ളൻ ചെക്കന്മാർ..

“സോറി.. കണ്ടില്ല.. ” ഗംഗ പറഞ്ഞു

“രണ്ടു കണ്ണുണ്ടായിട്ടും കണ്ടില്ലേ… ” അതും പറഞ്ഞു അവർ ആകാശിനു അടുത്തേക്ക് പോയി.

ഗംഗ നോക്കിയപ്പോൾ എല്ലാവരും അവളെ തന്നെ നോക്കി ഇരിക്കുന്നു.. അപ്പോഴാണ് അവൾക്കു മനസ്സിൽ ആയത് അവർ തന്നെ വഴക്ക് പറഞ്ഞത് എല്ലാവരും കേട്ടു എന്ന്.
എല്ലാവർക്കും നേരെ ഒരു ചമ്മിയ ചിരി പാസ്സ് ആക്കി സീറ്റിൽ പോയി ഇരുന്നു..

“ശോ ആകെ നാണക്കേട് ആയി.. ഫസ്റ്റ് ഡേ തന്നെ കുളം ആയി.. എന്നാലും അയാൾക്ക് ഒന്ന് വോളിയം കുറച്ചു പറഞ്ഞുകൂടായിരുന്നോ.. ”

“എന്താടോ സീൻ കോൺട്രാ ആയോ.. ” ഉണ്ണി ചോദിച്ചു

“ചെറുതായിട്ട്… അല്ല അവർ ആരാ? ”

“അവരോ.. അവരാണ് നമ്മുടെ ബോസ്സിന്റെ ചങ്ക്.. താൻ പോയി ഇടിച്ചില്ലേ അതാണ് ജെറിൻ.. ആളു എഞ്ചിനീയർ ആണ്. കൂടെ ഉള്ള മറ്റേ ആളു ഹേമന്ത്.. കൊച്ചിയിലെ ഫേമസ് ആർട്ട്‌ ഡിസൈനർ ആണ്.. പിന്നെ ഈ പറഞ്ഞ രണ്ടുപേരെയും നമ്മുടെ രണ്ടു പനംകിളികൾ ബുക്ക്‌ ചെയ്തു വച്ചേക്കുവാ ”

“ആരൊക്കെയാ? ”

“വേറെ ആരാ നമ്മുടെ സ്നേഹയും ദീപ്തിയും ” അതും പറഞ്ഞു ഉണ്ണി ചിരിച്ചു.

ഗംഗ അത് കേട്ടയുടനെ അവരെ നോക്കി.. അവരും ഒന്ന് ഗംഗയെ ഇളിച്ചു കാണിച്ചു.. എന്നിട്ട് ഉണ്ണിയെ കണ്ണു ഉരുട്ടി കാണിച്ചു.. അവൻ കൈ കൂപ്പി കാണിച്ചിട്ട് സീറ്റിൽ പോയി ഇരുന്നു.. ഇതെല്ലാം കണ്ടു ഗംഗയുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.

അവൾ ഫയലിലേക്ക് നോക്കി പറഞ്ഞു

“ഈശ്വരാ ഇതെല്ലാം കൂടെ ചെക്കിങ് നടത്തി വരുംപ്പോഴേക്കും ഒരു സമയം ആകും.. ”

ഗംഗ പിസി ഓൺ ചെയ്തു വർക്ക്‌ തുടങ്ങി..

😥😥😥😥😥😥😥😥😥

കാന്റീൻ കസേരകളിൽ വലിയ ചർച്ച.. വിഷയം ഗംഗയും ജോലിയും

“എന്നാലും ആ മുരടൻ ഒരു ഭൂലോക മൂരാച്ചിയാ.. ” ദീപ്തി പറഞ്ഞൂ

“നീ ഇതു ആരുടെ കാര്യം ആണ് പറയുന്നത് “സ്നേഹ ചോദിച്ചു

“വേറെ ആരാ നമ്മുടെ ബോസ്സ് തന്നെ ” ദീപ്തി പറഞ്ഞു

“അതിനു നീ ഇത്ര കലിപ്പിക്കാൻ എന്തുണ്ടായി ” മായ ചോദിച്ചു

“എന്റെ മായേച്ചി ആ ഗംഗ ഇന്ന് ജോയിൻ ചെയ്തതല്ലേ ഉള്ളു.. അതിനു ഇത്രയും ഹെവി ലോഡ് വർക്ക്‌ കൊടുക്കണ്ട ആവശ്യം ഉണ്ടായിരുന്നോ.. കഷ്ടം അത് വെള്ളം പോലും കുടിക്കാതെ ഇരുന്നു കുത്തുവാ.. ഒരു ചെമിഡ്‌ ഷീറ്റ് കൊടുത്തു ഉച്ചയ്ക്ക് മുൻപ് കൊടുക്കണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യം ആണോ.. ഞാൻ കഴിക്കാൻ വിളിച്ചിട്ടും വന്നില്ല. ” ദീപ്തി പറഞ്ഞു

“അത് ശരിയാ.. ഒന്നും ഇല്ലേ അത് വർക്ക്‌ സ്റ്റാർട്ട്‌ ചെയ്തതേ ഉള്ളു… എന്തായാലും ഗംഗയുടെ ആദ്യ ദിവസം പൊളിച്ചു ” അഞ്ചു പറഞ്ഞു..

“നമ്മുക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ.. അതിനെ ഒന്നു ഹെൽപ് ചെയാം എന്ന് വച്ചാൽ നമ്മുക്ക് അതിനേക്കാൾ പിടിപ്പതു ജോലിയും. ” മായ ദയനീയമായി പറഞ്ഞു

“എന്നാ ഇങ്കേ ഡിസ്ക്കഷൻ.. ഉങ്കളുടെ ഒക്കെ മുഖം പത്താലേ തെരിയും എന്നമോ സീരിയസ് മാറ്റർ ആണ്..whats the മാറ്റർ.. സൊൽ ”

“അത് ഞങ്ങൾ ഗംഗയെപറ്റി പറഞ്ഞതാ ”

“എന്നാച്ചു ഗംഗയ്ക്ക്.. any പ്രോബ്ലം? ”

“എന്റെ ശിവണ്ണ.. പ്രോബ്ലം ഒന്നും ഇല്ല.. ഞങ്ങൾ അവൾക്ക് ആകാശ് സാർ കൊടുത്ത വർക്കിന്റെ കാര്യം പറഞ്ഞതാ ”

“ഓ അതു വോ… റൊമ്പ കഷ്ടം.. ആ കുട്ടി ഇനി എപ്പോ സാപ്പിടും.. മോർണിങ് വന്ത് ഇത്ര മണി വരേക്കും തണ്ണി പോലും കുടിക്കലെ.. ”

“ആഹാ അതാ വരുന്നല്ലോ ചർച്ചയുടെ കേന്ദ്ര ബിന്ദു ” ബിബിൻ പുറത്തേക്കു നോക്കി പറഞ്ഞു.
എല്ലാവരും പുറത്തേക്കു നോക്കി..
ഗംഗ നടന്നു അവരുടെ അടുത്ത് വന്നിരുന്നു.

“നിങ്ങൾ എല്ലാവരും കഴിച്ചോ? ” ഗംഗ ചോദിച്ചു

“പിന്നെ എപ്പോഴേ… അല്ല എങ്ങനെ ഉണ്ട് ആദ്യ ദിവസം ” ബിബിൻ ചോദിച്ചു

“അയ്യോ… ദീപ്തി പറഞ്ഞതിനേക്കാൾ മൂശേട്ടയാ സാർ….കണ്ണിൽ ഒട്ടും ചോരയെ ഇല്ല ” ഗംഗ സങ്കടം പറഞ്ഞു

“ആഹാ.. കുറച്ചു കഴിയുമ്പോൾ അങ്ങ് അഡ്ജസ്റ്റ് ആയിക്കോളും ” വിജു പറഞ്ഞു

“ആഹാ “ഗംഗ ആശ്വാസിച്ചു.

“അല്ലെ, ഇനി നാളെ മുതൽ അസിസ്റ്റന്റ് ജോലിയുo ചെയ്യണോലോ… എന്തായാലും ഗംഗയുടെ ടൈം നല്ല ബെസ്റ്റ് ടൈം ” ഉണ്ണി പറഞ്ഞു..

“പൊന്നു ഉണ്ണിയേട്ടാ എന്റെ ബിപി കൂട്ടാതെ.. എപ്പോ തന്നെ അയാള് ഏൽപ്പിച്ച ജോലി ചെയ്തു തീർത്ത പാട് എനിക്ക് അറിയാം…, ” ഗംഗ കൂപ്പു കൈയ്യോടെ പറഞ്ഞു.

“ങേ താൻ ആ വർക്ക്‌ തീർത്തോ !!!!?? ” അഞ്ചു ചോദിച്ചു

“ഉച്ചയ്ക്ക് മുൻപ് മെയിൽ ചെയ്യാൻ ആണ് പറഞ്ഞത്.. ഞാൻ എന്തൊക്കെയോ എങ്ങനെയൊക്കെയോ നോക്കി മെയിൽ ചെയ്തിട്ടുണ്ട്.. ഇനി ചെല്ലുമ്പോൾ അറിയാം എന്റെ കാര്യം എന്താകും എന്ന് ” ഗംഗ പറഞ്ഞു..

“ആഹാ.. കണ്ട് അറിയാം ” സ്നേഹ പറഞ്ഞു.

💥💥💥💥💥💥💥💥💥💥💥

പിറ്റേന്ന് ഗംഗ ആകാശ് വരുന്നതിനു മുൻപ് ആകാശിന്റെ ടേബിൾ ക്ലീൻ ചെയ്തു ഫയൽ എല്ലാം അടുക്കി ഫ്ലവർ shell എല്ലാം ചുമപ്പും മഞ്ഞയും നിറമുള്ള പൂക്കൾ കൊണ്ട് മനോഹരം ആക്കി.. ശേഷം അവളുടെ ക്യാബിനിൽ വന്നിരുന്നു..

അപ്പോഴേക്കും ആകാശ് ഓഫീസിൽ എത്തി..എല്ലാവരും അവനെ വിഷ് ചെയ്തു. ആകാശ് തിരിച്ചും.. ഗംഗയെ നോക്കി പറഞ്ഞു

“ഇന്നലെ തന്ന ഫയലും ആയി ഗംഗ ക്യാബിനിലേക്ക് വരൂ ”

ആകാശ് ഓഫീസ് റൂമിനു അകത്തേക്ക് കയറി.
ആകാശ് ചുറ്റും കണ്ണോടിച്ചു.. അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് വിറച്ചു..

ഇതേ സമയം ഗംഗ ഫയലും ആയി കതകു തുറന്നു അകത്തേക്ക് കയറിയതും ദേഷ്യം കൊണ്ട് തന്നെ നോക്കി വിറയ്ക്കുന്ന ആകാശിനെയാണ്..
അവൾ പേടിച്ചു പുറകിലേക്ക് മാറി.. ഡോർ തുറക്കാൻ തുടങ്ങിയതും ആകാശ് അവളുടെ കൈയിൽ കയറി പിടിച്ചു വലിച്ചു..

അപ്രതീക്ഷിതമായത് കൊണ്ട് ഗംഗ പോയി ഭിത്തിയിൽ പോയി ഇടിച്ചു നിന്നു.. ഒപ്പം ഫയലും താഴെ വീണു.. ആകാശ് അവളുടെ ഇരുവശത്തും കൈകൾ വച്ചു ലോക്ക് ചെയ്തു.. ആകാശിന്റെ മുഖത്തേ ഭാവം നേരിടാൻ ആകാതെ ഗംഗ പേടിച്ചു തല താഴ്ത്തി കണ്ണുകൾ ഇറുക്കി അടച്ചു.

“നീയാണോ ഇവിടെ ഈ ചുമന്ന കളർ പൂക്കൾ വച്ചത്… ”
ഗംഗ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു..

“ആണോന്ന് ” ആകാശ് അലറി..
പുറത്തേ ക്യാബിനിൽ ഉള്ളവരുടെ ശ്രദ്ധ മുഴുവൻ ഓഫീസിനു അകത്തേക്ക് ആയി..

ഗംഗ ഞെട്ടി തരിച്ചു… അവൾ പോലും അറിയാതെ അവൾ അതേ എന്ന് തലയാട്ടി.

“നിന്നോട് ആരാ ഈ പൂക്കൾ ഇവിടെ കൊണ്ട് വന്ന് വക്കാൻ പറഞ്ഞത്?? ങേ.. ആരാന്ന്?? ”

“അത്.. അത്.. ആരും പ…പറ… പറഞ്ഞില്ല… ഞ….ഞാ…ഞാൻ തന്നെ… ഭംഗി…. കി… ”

“ഇത് എന്റെ കമ്പനി… ഇവിടെ എന്റെ ഇഷ്ട്ടം… എന്റെ റൂമിൽ ആരും ഭംഗി കൂട്ടാനും കിട്ടാനും ഉള്ള രീതികൾ ഒന്നും കൊണ്ട് വരണ്ട…do you understand… don’t repeat this again.. if you try to do this again… you will not see this company… this is your first and last warning..” ആകാശ് ഗംഗയെ ഡോറിന്റെ അടുത്തേക്ക് തള്ളി..

ഗംഗ ഡോർ തുറന്നു.. ആരെയും നോക്കാതെ വേഗം വാഷിംഗ്‌ റൂമിലേക്കു പോയി.. എല്ലാവരും കരഞ്ഞു കൊണ്ട് പോകുന്ന ഗംഗയെ നോക്കി നിന്നു…

💠💠💠💠💠💠

വാഷിംഗ്‌ റൂമിന്റെ അകത്തു നിന്ന് ഗംഗ പൊട്ടി കരഞ്ഞു..

“ഞാൻ എന്ത് തെറ്റ് ചെയ്തു മഹാദേവ എന്നെ ഇങ്ങനെ ദ്രോഹിക്കാൻ… ഞാൻ അറിഞ്ഞു കൊണ്ട് ആരെയും വേദനിപ്പിച്ചിട്ടില്ല.. എന്നെ സഹായിച്ചവരെല്ലാം ഒടുവിൽ എനിക്ക് വേദന മാത്രമേ നല്കിട്ടുള്ളു.. ആകാശ് സാർ എന്തിനാ എന്നെ വഴക്ക് പറഞ്ഞത്… ആ പൂക്കൾക്ക് എന്താ കുഴപ്പം… ” ഗംഗ സ്വയം ചോദ്യങ്ങൾ ചോദിച്ചു കരയാൻ തുടങ്ങി..

അവളുടെ തോളിൽ ഒരു കൈ വന്നു പിടിച്ചു.. അവൾ നോക്കിയപ്പോൾ ദീപ്തി..
പെട്ടന്ന് തന്നെ അവൾ കണ്ണുകൾ തുടച്ചു.. ചെറുതായി ഒന്ന് പുഞ്ചിരിച്ചു..

“താൻ വെറുതെ ചിരിക്കാൻ നോക്കണ്ട… ” ദീപ്തി പറഞ്ഞു

“ഞാൻ.. ഒന്നും ചെയ്തില്ല ദീപ്തി .. ”

“ഗംഗ ഇപ്പോഴാ സാറിന്റെ ക്യാബിൻ ക്ലീൻ ചെയ്തേ ”

“അത്… നിങ്ങൾ എല്ലാം ക്യാന്റീനിൽ പോയപ്പോൾ… ”

“അപ്പോൾ ആരാ പൂ വാങ്ങിയത് ”

“ഞാൻ ”

“ഹമ്മ്.. താൻ എന്തിനാ പോയേ അവിടെ സെക്യൂരിറ്റി ഇല്ലായിരുന്നോ ”

“ഞാൻ നോക്കിയപ്പോൾ അവിടെ ആരെയും കണ്ടില്ല.. അതുകൊണ്ട് ഞാൻ വിചാരിച്ചു… ”

“സാർ വരുന്നതിനു മുൻപ് എല്ലാം ക്ലീൻ ചെയാം എന്ന് അല്ലേ ”
ഗംഗ അതേ എന്ന് തലയാട്ടി..

“തനിക്കു പുറത്തേക്കു പോകുന്നതിനു മുൻപ് ഞങ്ങളോട് ഒരു വാക്ക് പറഞ്ഞിട്ട് പോകാമായിരുന്നു… ആഹാ പോട്ടെ സാരമില്ല… പിന്നെ ഗംഗ ഒരു കാര്യം ശ്രദ്ധിക്കണം.. ആകാശ് സാറിന് റെഡ് കളർ പൂക്കൾ ഇഷ്ട്ടം അല്ല..”

“അതെന്താ ”

(തുടരും )

ആകാശഗംഗ : ഭാഗം 1

ആകാശഗംഗ : ഭാഗം 2

ആകാശഗംഗ : ഭാഗം 3

ആകാശഗംഗ : ഭാഗം 4

ആകാശഗംഗ : ഭാഗം 5