Wednesday, January 22, 2025
Novel

അഗ്നി : ഭാഗം 8

എഴുത്തുകാരി: വാസുകി വസു


“ഹലോ… വിറക്കുന്ന ശബ്ദത്തോടെ ഫോൺ ഞാൻ ചെവിയോട് ചേർത്തു…
” അഗ്നി കുഴപ്പമില്ലാതെ ടെസ്സയുടെ വീട്ടിലെത്തിയല്ലോ ഇല്ലേ”

എന്നെ ചെകുത്താൻ വീണ്ടും അത്ഭുതപ്പെടുത്തി..

” എന്റെ ദേവീ ഇയാളിതെല്ലാം എങ്ങനെ അറിയുന്നു”

“എത്തിയെന്ന് എനിക്കറിയാം ഞാൻ വെറുതെ ചോദിച്ചൂന്നെയുളളൂ.ഹോട്ടലിൽ എത്തിയ അവർ നിരാശരായി മടങ്ങി കേട്ടോ”

“മം.. ഞാൻ വെറുതേ മൂളി…

” ഞാൻ പറയാതെ അവിടെ നിന്നെങ്ങും പോകരുത്. നിന്റെ ജീവൻ എനിക്ക് വിലപ്പെട്ടതാണ് ”

അറിയാതെയെന്റെ മനസ്സൊന്ന് ഉലഞ്ഞു പോയി.ആരും ഇതുവരെ പ്രണയം പറഞ്ഞു പിന്നാലെ കൂടിയട്ടില്ല….

ആരോരുമറിയാത്ത കണ്ടിട്ടുണ്ടെങ്കിലും മുഖം വ്യക്തമല്ലാത്തൊരാൾ ഇങ്ങനെയൊക്കെ പറയുമ്പോൾ സത്യം പറയാലൊ ഞാൻ അടിമുടി പൂത്തുലഞ്ഞു പോയി….

“നിങ്ങൾ.. നിങ്ങളാരാണ്..”

വെറുതയല്ല അറിയാൻ വേണ്ടിയാണ് ചോദിച്ചത്.മനസ്സിലെ മോഹം ശബ്ദമായി പുറത്തു വന്നു…

“തൽക്കാലം ഞാൻ ചെകുത്താനാണെന്ന് മാത്രം അറിഞ്ഞാൽ മതി. ബാക്കിയെല്ലാം സമയമാകുമ്പോൾ പറയാം….

ഫോൺ കട്ടായ ശബ്ദം കേട്ടു.അങ്ങനെ ഓരോന്നും ചിന്തിച്ചിരിക്കുമ്പോൾ ടെസ മുറിയിലെത്തി”

“ആഹാ നീയുണർന്നോടീ..ശല്യപ്പെടുത്താതിരിക്കാനാ ഞാൻ വിളിക്കാതിരുന്നത്.നല്ല ക്ഷീണം കാണുമല്ലോ.ഉറങ്ങട്ടെയെന്ന് കരുതി”

“നീയെന്താ നേരത്തെ എഴുന്നേറ്റോ”

“പിന്നല്ലാതെ…അമ്മച്ചി രാവിലെ മുതൽ വിളിക്കുന്നുണ്ടായിരുന്നു.കണ്ടിട്ട് കുറച്ചു നാളായില്ലേ.അപ്പോൾ സ്നേഹം കൂടി കാണുമായിരിക്കും”

ടെസ്സയുടെ വർത്തമാനം കേട്ടെനിക്ക് ചിരി വന്നു…

“നീ ഫ്രഷായിട്ട് താഴേക്ക് വാ..എല്ലാവരും നിനക്കായിട്ട് വെയ്റ്റ് ചെയ്യുവാണ്..”

എനിക്ക് ഫ്രഷാകുനുളള ടർക്കി എടുത്തു അവൾ തന്നു.അതുമായിട്ട് ഞാൻ നേരെ ബാത്ത് റൂമിലേക്കോടി…

പണത്തിന്റെ വർണ്ണപ്പകിട്ടെല്ലാം അതിൽ അലങ്കരിച്ചിട്ടുണ്ട്. ഫ്രഷായി കഴിഞ്ഞപ്പഴാണു ഇടാൻ ഡ്രസ്സില്ലെന്ന് ഓർത്തത്.പിന്നെയൊന്നും ചിന്തിക്കാതെ മാറിനു കുറുകെ ടർക്കി മുറുക്കി ചുറ്റി ഞാൻ റൂമിലെത്തി…

മുറിയിലെല്ലാം കണ്ണുകൾ അരിച്ചു പെറുക്കി ഒടുവിൽ അലമാരയിലെത്തി നിന്നു.അത് തുറന്ന് ടെസയുടെ വൈറ്റ് ലൈറ്റ് ബ്ലൂകളർ ജീൻസും ബനിയനും ധരിച്ചു.അതിനു മുകളിൽ ബ്ലൂകളർ ഓവർക്കോട്ടും…

ഞാൻ താഴേക്ക് വരുമ്പോൾ എല്ലാവരും ഡൈനിംഗ് ടേബിളിനു മുന്നിലുണ്ട്.ടെസ,അപ്പച്ചൻ,അമ്മച്ചി,ഇച്ചായൻ എല്ലാവരും ഉണ്ട്.അവരുടെയെല്ലാം കണ്ണുകൾ എന്റെ മുഖത്താണ്….

എല്ലാവരെയും ടെസ പറഞ്ഞു എനിക്ക് നല്ല പരിചയമാണ്.ഇച്ചായനെ മാത്രമേ ഞാൻ കണ്ടിട്ടുളളൂ….

ഞാനൊന്ന് മടിച്ചു നിന്നു.ടെസ്സ വന്നെന്നെ കയ്യോടെ പൊക്കി…

“,ഇരിക്കെടി ഇവിടെ..നിന്റെ സ്വന്തം വീട് തന്നെയാണ് ഇതെന്ന് കരുതിക്കോ”

കസേര നീക്കിയിടുന്നതിനിടയിലായിരുന്നു അവളുടെ കമന്റ്….

“ദേ നിനക്ക് അറിയാമെങ്കിലും പരിചയപ്പെടുത്തിയില്ലെന്ന് വേണ്ടാ..ഇതെന്റെ അപ്പച്ചനും അമ്മച്ചിയും”

ടെസ എന്നെ അവർക്ക് പരിചയപ്പെടുത്തി…

“ദേ ഇതാണ് മൈ ചങ്കത്തി ..അഗ്നി നന്ദൻ”

അപ്പച്ചനോടും അമ്മച്ചിയോടുമെനിക്ക് ആദ്യത്തെ അപരിചിത്വം പതിയെ മാറി.കൂടുതൽ അടുത്തപ്പോൾ മനസ്സിലായി കുഴപ്പക്കാരല്ലെന്ന്…

“നമുക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് സംസാരിക്കാം”

അമ്മച്ചി വെളളയപ്പവും മുട്ടസ്റ്റൂവും വിളമ്പി.നല്ല അടിപൊളി രുചിയായിരുന്നു.ആസ്വദിച്ചു കഴിച്ചു…

ഇച്ചായന്റെ കളളനോട്ടം മുഖത്ത് തന്നെയാണ്.എനിക്ക് അത് ആസ്വദിക്കാനുളള മൂഡല്ലായിരുന്നു.ആ ഞാൻ കണ്ടില്ലെന്ന് നടിച്ചു….

ബ്രേക്ക് ഫാസ്റ്റും കഴിഞ്ഞു ഞങ്ങൾ മുകളിലെ മുറിയിലെത്തി.എനിക്ക് അവിടെ വല്ലാതെ ബോറടിച്ചു തുടങ്ങി….

കൂട്ടുകാരികളുടെ മരണവും പപ്പയുടെ ആക്സിഡന്റുമെല്ലാം.ഓർമ്മകൾക്ക് പ്രാന്ത് പിടിച്ചതോടെ ഞാൻ ടെസയെ നോക്കി…

“എനിക്ക് വയ്യ ടെസ..മൈൻഡൊന്ന് എനിക്ക് പറ്റില്ല”
ഞങ്ങൾ തമ്മിൽ കൂടിയാലോചിച്ചു…ഒടുവിലൊരു ഉപായം കണ്ടെത്തി…

“എടി നമുക്ക് വെച്ചൂച്ചിറയിൽ പോകാം.അവിടെ ചെമ്പനോലി എന്നൊരു സ്ഥലമുണ്ട് യാത്ര ആയിരിക്കും. എന്റെയൊരു ഫ്രണ്ട് ഉണ്ട് അവിടെ. അവളാണെങ്കിൽ ചെല്ലാനായിട്ട് സ്ഥിരം വിളിയാണ്”

ഞാൻ പെട്ടെന്ന് ഉത്സാഹവതിയായി…യാത്ര എനിക്കെന്നും ഒരു ഹരമാണ്.എന്റെയീ പ്രാന്ത് ടെസക്ക് അറിയാം.അതാണ് അവൾ ഇങ്ങനെയൊരു സജഷൻ വെച്ചത്….

“എടീ അപ്പച്ചന്റെ പെർമിഷൻ വാങ്ങണം.അതാണ് കുറച്ചു കടുപ്പം”

“അതൊക്കെ ഞാൻ ഏറ്റു”

ഞങ്ങൾ രണ്ടും കൂടി അപ്പച്ചന്റെ അടുത്തെത്തി..

“അപ്പച്ചാ ഞങ്ങൾ വെച്ചൂച്ചിറ വരെയൊന്നു പോകണം അത്യാവശ്യമാണ്”

“കാറെടുത്തോളൂ . പിന്നെ റോബിയെക്കൂടി കൂട്ടിക്കോളൂ…വൈകുന്നേരത്തോടെ ഇങ്ങെത്തുമോ?”

“ഇല്ലപ്പച്ചാ നാളെയെ വരൂ.ബുളളറ്റിൽ പൊയ്ക്കോളാം”

“ഉച്ചകഴിഞ്ഞു പോകാം..ഊണൊക്കെ കഴിച്ചിട്ട്.മേരി നിങ്ങളെ കഴിപ്പിക്കാൻ എന്തെക്കയൊ പരീക്ഷണങ്ങൾ കിച്ചണിൽ നടത്തുന്നുണ്ട്”

അപ്പച്ചൻ ചിരിയോടെ പറഞ്ഞു…

“എങ്കിൽ വാടീ നമുക്ക് അമ്മച്ചിയെ ഹെൽപ്പ് ചെയ്യാം”

ടെസയെയും പിടിച്ചു വലിച്ചു ഞാൻ കിച്ചണിൽ ചെല്ലുമ്പോൾ അമ്മച്ചി മട്ടൺ അരിയുന്ന തിരക്കിലാണു…

“ഇങ്ങോട്ട് മാറമ്മച്ചി ഞങ്ങൾ ഹെൽപ്പ് ചെയ്യാം”

അമ്മച്ചി ഞങ്ങളെ സൂക്ഷിച്ചു നോക്കി…

“കൊള്ളാം ടെസ സഹായിച്ചു വല്ലതും കഴിച്ചത് തന്നെ”

അമ്മച്ചി ടെസ്സയെ കളിയാക്കി…ടെസയാണെങ്കിൽ മുഖം വീർപ്പിച്ചു നിന്നു…

“ഇവിടെ ജോലിക്കാരുണ്ടെങ്കിലും അപ്പച്ചനു മമ്മ തന്നെ വെച്ചു വിളമ്പി കൊടുക്കണമെന്ന് നിർബന്ധമാണ്‌”

“അതങ്ങനെയല്ലേ വേണ്ടതമ്മച്ചീ”

ഞാൻ നൈസായിട്ട് അമ്മച്ചിയെ പിന്താങ്ങിയത് ടെസക്ക് ഇഷ്ടമായില്ല…

“വെറുതെ ചുമ്മാ” ഞാൻ ടെസ്സയെ കണ്ണുകാണിച്ചു…

ഞങ്ങൾ അറിയാവുന്ന രീതിയിൽ അമ്മച്ചിയെ പാചകത്തിലൊക്കെ ഹെൽപ്പ് ചെയ്തു….

ഹാളിൽ വന്നപ്പോൾ ഇച്ചായൻ എന്റെ അടുത്ത് കൂടി…

“എന്തൊക്കെയുണ്ട് അഗ്നി വിശേഷങ്ങൾ”

“ഒന്നുമില്ല ഇച്ചായാ”

“നിത്യയും ഗംഗയും എങ്ങനെയാണ് മരിച്ചത്”

പെട്ടന്നുളള ഇച്ചായന്റെ ചോദ്യം കേട്ടു ഞാൻ ഞെട്ടിപ്പോയി…

“ദൈവമേ ചതിച്ചോ” ഞാൻ നെഞ്ചത്ത് കൈവെച്ചു….

എവിടെ നിന്നെന്ന് അറിയില്ല ടെസ അവിടേക്ക് ഓടി വന്നു…

“ഞാനെല്ലാം പറഞ്ഞതല്ലേ ഇച്ചായനോട്. ഞങ്ങൾ അവിടെ ഇല്ലായിരുന്നു തൃശൂരിൽ ആയിരുന്നെന്ന്.ഇവളുടെ പപ്പാക്ക് സുഖമില്ലാതെ ഹോസ്പിറ്റൽ ആണെന്ന്…”

“എന്റെ പൊന്നു ടെസേ.എന്തെങ്കിലും ചോദിക്കണമെന്ന് കരുതി ഞാൻ ചോദിച്ചു പോയതാണ്. നീയങ്ങ് ക്ഷമിക്ക്”

ഇച്ചായൻ കയ്യെടുത്ത് തൊഴുത് പറയുന്നത് കണ്ടെനിക്ക് ചിരി വന്നു.

ടെസ വന്നതിനാൽ ഭാഗ്യം രക്ഷപ്പെട്ടു. ഇല്ലെങ്കിൽ ഞാൻ കിടന്ന് വട്ടം കറങ്ങിയേനേ…

“നീയെല്ലാം പറഞ്ഞോടി ഇവിടെ ”

“പിന്നെ പറയാതെ…ന്യൂസ് സെൻസേഷണലല്ലേ..ടീവിയിൽ ന്യൂസ് വന്നപ്പോഴേ ഇച്ചായൻ വിളിച്ചിരുന്നു. ഞാൻ നൈസായിട്ടങ്ങ് ഒഴിവാക്കീതാണ്”

“നിയെന്താ എന്നോടിത് പറയാതിരുന്നത്”

“ടെൻഷന്റെ പുറത്ത് കൂടുതൽ നിന്നെ തളർത്തെണ്ടെന്ന് കരുതി. വിശദമായിട്ടെല്ലാം ഞാൻ രാവിലെ പറഞ്ഞു. അതുകൊണ്ടാ കൂടുതൽ ചോദ്യമൊന്നും ഉണ്ടാകാതിരുന്നത്…”

“അതെന്തായാലും നന്നായെടീ”

ഞങ്ങൾ ഓരോന്നും സംസാരിച്ചിരുന്നു…

“ലഞ്ച് റെഡി…വാ കഴിക്കാം”

അമ്മച്ചി പറഞ്ഞതോടെ ഞങ്ങൾ ഡൈനിംഗ് ടേബിളിലെത്തി…

വിഭവസമൃദ്ധമായ ഊണായിരുന്നു അമ്മച്ചി റെഡിയാക്കിയത്.വീട്ടിലെ ഭക്ഷണം കഴിച്ചിട്ടു കുറച്ചു നാളായി.വയറു നിറയെ കഴിച്ചു.അമ്മച്ചിയെ പ്രശംസിക്കാനും ഞാൻ മറന്നില്ല…

റൂമിലെത്തി ഞങ്ങൾ യാത്രക്കുളള തയ്യാറെടുപ്പുകൾ നടത്തി…

“ചെകുത്താനെ അറിയിക്കാതെ എങ്ങനെ പോകും.ഇത്രയും ദിവസത്തിനുള്ളിൽ അയാൾ എന്റെ വെൽ വിഷറാണെന്ന് എനിക്ക് മനസ്സിലായി.അങ്ങോട്ട് വിളിച്ചാൽ കിട്ടില്ല….

“എന്തായാലും ശരി വിളിച്ചേക്കാം”

ഞാൻ മൊബൈൽ കയ്യിലെടുത്തതും മനസ്സറിഞ്ഞതു പോലെ ചെകുത്താന്റെ കോൾ വന്നു…

“ഹലോ”

“സുഖം തന്നെയല്ലെ”

ചെകുത്താന്റെ സ്വരം എന്നിൽ എന്തെക്കയൊ മാറ്റങ്ങൾ സംഭവിപ്പിക്കുന്നത് ഞാനറിഞ്ഞു…

“മം.. അതെ എനിക്കൊരു കാര്യം പറയാനുണ്ട്”

“പറയൂ”

ഞങ്ങൾ വെച്ചൂച്ചിറയിലേക്ക് പോകുന്നുവെന്ന് പറഞ്ഞതും ചെകുത്താൻ നിശബ്ദനായി…

“എന്താണ് ഒന്നും മിണ്ടാത്തത്…

” ശരി പൊയ്ക്കോളൂ… നീ തേടുന്ന ചില ഇൻഫർമേഷൻ നിനക്ക് അവിടെ നിന്ന് കിട്ടും.”

കോൾ കട്ടായതും ഞാൻ വിസ്മയിച്ചു പോയി…

“ചെകുത്താൻ ശരിക്കും എന്നെ അറിയാവുന്ന ആൾ തന്നെയാണ്… അതെനിക്ക് ഉറപ്പായി…

ഞാനീക്കാര്യം ടെസയുമായി പങ്കുവെച്ചു…

” ശരിയെടീ എന്നാൽ നമുക്ക് ഉടനെ പോയേക്കാം”

അമ്മച്ചിയോടും അപ്പച്ചനോടും യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി…ബുളളറ്റ് ഓടിച്ചത് ടെസയാണ്.അവൾക്ക് വഴി സുപരിചിതമാണ്…

പാലായിൽ നിന്ന് റാന്നി വഴി ഞങ്ങൾ വെച്ചൂച്ചിറയിൽ എത്തുമ്പോൾ സമയം ഇരുട്ടി തുടങ്ങി…. യാത്ര ശരിക്കും ത്രിൽ തന്നെ ആയിരുന്നു…

ഇരുട്ടു വീണതോടെ ബുളളറ്റിന്റെ ലൈറ്റ് തെളിഞ്ഞു..റോഡ് നല്ല കിടിലനാണ്.മലനിരകൾ ശരിക്കും എന്നെ രസിപ്പിച്ചിരുന്നു….കൂടുതൽ കയറ്റങ്ങളും..ഞാൻ ശരിക്കും ത്രില്ലടിച്ചു….

വെച്ചൂച്ചിറയിൽ നിന്ന് ബുളളറ്റ് ചെമ്പനോലി റൂട്ടിലേക്ക് തിരിഞ്ഞു…

അധികം യാത്രക്കാർ റോഡിലില്ല.മഴയുടെ ആരംഭം അറിയിച്ചു ചാറ്റൽ തുള്ളികൾ പൊഴിഞ്ഞു…

ടെസ ബുളളറ്റിനു സ്പീഡ് കൂട്ടി…എനിക്ക് പെട്ടന്നാണൊരു സംശയം തോന്നിയത്.ഞാൻ പിറകിലേക്ക് തിരിഞ്ഞു നോക്കി….

കുറച്ചു അകലമിട്ടൊരു വാഹനം ഞങ്ങളെ പിന്തുടരുന്നു… നന്നായിട്ട് ശ്രദ്ധിച്ചപ്പോൾ മനസ്സിലായി ഒറ്റക്കണ്ണുള്ളൊരു എൻഫീൽഡ് ആണെന്ന്….

പൊടുന്നനെ എന്റെ ചിന്തകൾ ഉണർന്നി….ശബ്ദം കുറഞ്ഞ ബുളളറ്റുളളത് എന്റെ അറിവിൽ ചെകുത്താനാണ്…

ഞാൻ പതിയെ ടെസയെ തോണ്ടി അവളിലേക്ക് ചാഞ്ഞിരുന്നു…

“ടീ പിന്നിൽ ചെകുത്താനുണ്ട്”

“സാരമില്ലെടാ നമ്മുടെ രക്ഷകനല്ലേ..”

ബുളളറ്റ് ഓടിക്കൊണ്ടിരുന്നു..പിന്നാലെ ആ വാഹനവും….

“ടീ ചെമ്പനേലി എത്തി”

“മം”

കുറച്ചു കൂടി വണ്ടി മുന്നോട്ട് നീങ്ങി ഇടത്തേ റോഡിലേക്ക് ബുളളറ്റ് തിരിഞ്ഞു….ചെറിയ റോഡിന്റെ വലത് വശത്തെ വലിയൊരു ഇരുനിലമാളികക്ക് മുമ്പിൽ ടെസ വണ്ടി നിർത്തി….

ഫോണെടുത്ത് അവൾ ആരെയൊ വിളിച്ചു…

“ജ്വാല ഞങ്ങളെത്തി”

ഫോൺ കട്ട് ചെയ്തു ടെസ എനിക്ക് നേരെ തിരിഞ്ഞു…

“ടീ ഗേറ്റ് തുറക്ക്”

ഞാനിറങ്ങി ഗേറ്റ് തുറന്നതും ബുളളറ്റവൾ അകത്ത് കയറ്റി…

ഞാൻ ഗേറ്റടച്ച് ടെസക്ക് പിന്നിൽ കയറി… കാർ പോർച്ചിൽ ബുളളറ്റ് ഇരമ്പി നിന്നു. അപ്പോൾ അകത്ത് നിന്ന് എന്റെ പ്രായത്തിലുള്ളൊരു പെൺകുട്ടി ഇറങ്ങി വന്നു…

“ഹായ് ടെസ”

അവളോടി വന്ന് ടെസയെ കെട്ടിപ്പിടിച്ചു….

“ജ്വാല ദേ ഇതാണ് അഗ്നി..നീ കൂടാതെയുള്ള മറ്റൊരു ചങ്കത്തി”

ജ്വാല എന്നെ അടിമുടി വീക്ഷിച്ചു.എന്നിട്ട് എനിക്ക് ഷേക്ക് ഹാൻഡ് തന്നു…

“വരൂ..”

ഞങ്ങളെയും ക്ഷണിച്ചു ജ്വാല ഹാളിലേക്ക് കയറി…

“എവിടെ നിന്റെ പപ്പയും മമ്മിയും”

ടെസ ചോദിച്ചു…

“റാന്നിയിലൊരു ഫങ്ഷൻ ഉണ്ട്.. പപ്പയും മമ്മിയും യാത്ര തിരിച്ചു.അവിടെ നിന്ന് കുറച്ചു കഴിഞ്ഞെത്തും”

അപ്പോഴും ജ്വാലയുടെ കണ്ണുകൾ എന്നിൽ തന്നെ ആയിരുന്നു…

“അഗ്നിയുടെ വീടെവിടാ ”

“തൃശൂർ ..ഞാൻ മറുപടി നൽകി…

” വീട്ടിൽ ആരൊക്കെയുണ്ട്”

“പപ്പയും മമ്മിയും”

“അഗ്നിക്ക് ഇളദേശം എന്നു പറയുന്നൊരു സ്ഥലത്ത് കസിൻസായിട്ട് ആരെങ്കിലും ഉണ്ടോ”

“ഞാനാ സ്ഥലം കേട്ടിട്ടു പോലുമില്ല”

എനിക്ക് ചിരി വന്നു…

“തൊടുപുഴ പൂമാല പൂച്ചപ്ര റൂട്ടിലാണു ഇളംദേശം. അവിടെ എനിക്കൊരു ഫ്രണ്ടുണ്ട്.ചന്ദന…കണ്ടാൽ അഗ്നിയെപ്പോലെ തന്നെ.. ഞാനാദ്യം കരുതിയത് ചന്ദനയാണെന്നാണ്”

ബാക്കി കേൾക്കാൻ എനിക്ക് ക്ഷമ ഉണ്ടായിരുന്നില്ല.ടെസക്ക് കാര്യം മനസിലായി…

“ടീ ഞങ്ങൾക്ക് ആ വീടിന്റെ അഡ്രസ്സ് ഒന്നു തരണം.പിന്നെ ചന്ദനയുടെ നമ്പരും”

“അതിനെന്താടി ടെസേ നമുക്ക് ഇപ്പോൾ തന്നെ ചന്ദനയെ വിളിക്കാം”

പറഞ്ഞിട്ട് ജ്വാല വീഡിയോ കോളിങ്ങ് ചെയ്തു…..

“അവൾ ഓൺലൈനിൽ ഉണ്ട്….

വർദ്ധിച്ച ചങ്കിടിപ്പോടെ ഞാനും ടെസയും മൊബൈലിൽ ശ്രദ്ധിച്ചു…

ഫോണിൽ സുന്ദരിയായൊരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടത് കണ്ടു ഞാനും ടെസ്സയും ഒരുപോലെ ഞെട്ടി….

” ഞാനെങ്ങനെയോ അത് പോലെ തന്നെ മറ്റൊരു അഗ്നി..അല്ല ജ്വാല ”

ഫോണിലെ ചന്ദനയുടെ മുഖവും എന്നെ കണ്ടിട്ട് അത്ഭുതപ്പെടുന്നത് ഞങ്ങൾ കണ്ടു…

“ഹായ് ചന്ദന….

” ഹായ്….

ചന്ദനയുടെ സ്വരവും എന്റെ കാതിലേക്ക് വീണു….

“അഗ്നി നിന്റെ അതേ സ്വരം തന്നെയാണ് ചന്ദനക്കും..

വിസ്മയത്തോടെ ടെസ പറഞ്ഞു.. ഞാനാണെങ്കിൽ ആകെ ഞെട്ടി ഇരിക്കുകയാണ്..ജ്വാലയാണെങ്കിൽ കഥ അറിയാതെ ഞങ്ങളെയും നോക്കി..

തുടരും…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

അഗ്നി : ഭാഗം 1

അഗ്നി : ഭാഗം 2

അഗ്നി : ഭാഗം 3

അഗ്നി : ഭാഗം 4

അഗ്നി : ഭാഗം 5

അഗ്നി : ഭാഗം 6

അഗ്നി : ഭാഗം 7