അഗസ്ത്യ : ഭാഗം 11

Spread the love

എഴുത്തുകാരി: ശ്രീക്കുട്ടി

രാവിലെ ഋഷി ജിമ്മിൽ പോയിട്ട് വന്നുകയറിയ ഒച്ച കേട്ടായിരുന്നു അഗസ്ത്യ കണ്ണ് തുറന്നത്. അപ്പോഴവൻ ഒരു ടൗവ്വൽ കൊണ്ട് മുഖത്തെയും കഴുത്തിലെയും വിയർപ്പൊപ്പി ഒപ്പം തന്നെ ജഗ്ഗിലിരുന്ന വെള്ളം വായിലേക്ക് കമിഴ്ത്തി കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു. ” ഈ ഇറച്ചിക്കോഴിക്കിത്ര ഭംഗിയൊക്കെയുണ്ടായിരുന്നോ എന്റീശ്വരാ…. ” വെള്ളമിറങ്ങിപ്പോകുമ്പോൾ അനങ്ങിക്കോണ്ടിരുന്ന അവന്റെ തൊണ്ടക്കുഴിയിലേക്കും വിയർപ്പിൽ കുതിർന്ന വെളുത്തുറച്ച ശരീരത്തിലേക്കും ഭംഗിയായി ഡ്രിം ചെയ്തുവച്ച താടിയിലേക്കുമൊക്കെ നോക്കിക്കിടക്കുമ്പോൾ ഒരു ചെറു ചിരിയോടെ അവളോർത്തു. ”

എന്താടീ നോക്കി വെള്ളമിറക്കുന്നത് ??? ” വെള്ളം കുടിച്ചുകഴിഞ്ഞ് ജഗ്ഗ്‌ ടേബിളിലേക്ക് തന്നെ വച്ചുകൊണ്ടുള്ള അവന്റെ ചോദ്യം കേട്ട് അവൾ വേഗത്തിൽ നോട്ടം പിൻവലിച്ചു. ” യീഹ്…. നോക്കി വെള്ളമിറക്കാൻ പറ്റിയൊരു മുതല്…. ” ബെഡിലെണീറ്റിരുന്ന് മുടി വാരിക്കെട്ടിക്കൊണ്ട് അവൾ പറഞ്ഞു. ” എന്താടീ നിനക്കൊരു പുഞ്ഞം ??? ” ” ഏയ് ഒരു പുച്ഛവുമില്ലേ ആ സ്റ്റീൽ ബോഡി കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകുമല്ലോന്ന് ഓർക്കുവായിരുന്നു ” ചിരിയടക്കിക്കോണ്ടവൾ പറഞ്ഞു. ” അതേടി സ്റ്റീൽ ബോഡി തന്നെ എന്റെയീ ബോഡി കണ്ട് ഇപ്പോഴുമെത്ര പെണ്ണുങ്ങളാണെന്നറിയുമോ എന്റെ പിന്നാലെ നടക്കുന്നത് ???

ഈ ഋഷിയൊന്ന് ഞൊടിച്ചാൽ എന്റെ പിന്നിൽ ക്യു നിൽക്കും നീന്നെപ്പോലുള്ള ഒണക്കക്കൊള്ളികളല്ല നല്ല സൂപ്പർ ഫിഗറുകൾ ” അവളെ പുച്ഛത്തോടെ നോക്കിയിട്ട് അവൻ പറഞ്ഞു. ” അയ്യോ ഞൊടിക്കല്ലേ ഫിഗറുകളെല്ലാം കൂടി ഇങ്ങോട്ട് കയറി വരും…. കഷ്ടം …. നിങ്ങക്ക് നാണമില്ലേ മനുഷ്യാ ഇങ്ങനെ സ്വയം പുകഴ്ത്തിക്കോണ്ട് നടക്കാൻ ??? ഇപ്പോഴത്തെ പെൺപിള്ളേരൊന്നും നിങ്ങള് വിചാരിക്കുന്നത് പോലെ ഈ ഉരുട്ടിക്കേറ്റിയ മസിലൊന്നും കണ്ടാൽ വീഴില്ല. മസിലൊക്കെ ഔട്ട്‌ ഓഫ് ഫാഷനായത് നിങ്ങള് മാത്രേയുള്ളിനിയറിയാൻ. അല്ലേലും ഈ മസിലിലൊന്നുമല്ല കാര്യം . ”

അവനെ കളിയാക്കിച്ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. ” മസിലിൽ വല്ല കാര്യോമുണ്ടോന്ന് നിന്നെ ഞാനറിയിച്ചുതന്നേനെ. പിന്നിനി ഈ ഒണക്കച്ചുള്ളിയേ പീഡിപ്പിച്ചെന്നും പറഞ്ഞ് കോടതി കയറിയിറങ്ങാൻ വയ്യാത്തോണ്ടാ ” പിറുപിറുത്തുകൊണ്ട് അവൻ ബാത്‌റൂമിലേക്ക് നടന്നു. ” വല്ലോം മൊഴിഞ്ഞാരുന്നോ ആവോ ??? ” ” ഒന്നും മൊണിഞ്ഞില്ല… ” പിന്നിൽ നിന്നുമുള്ള അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് അവനകത്തേക്ക് കയറി ഡോറടച്ചു. ഒന്ന് ചിരിച്ചിട്ടവൾ താഴേക്കും പോയി. ” ഋഷിക്കിപ്പോ ആകെമൊത്തമൊരു മാറ്റമൊക്കെയുണ്ടല്ലേ മഹിയേട്ടാ ??? ” താഴേക്ക് ചെല്ലുമ്പോൾ ഹാളിലിരുന്ന് മഹേന്ദ്രനോടായുള്ള ഊർമിളയുടെ ചോദ്യം കേട്ട് അവൾ അവിടെത്തന്നെ നിന്നു. ”

ശരിയാണ് പഴയതിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട്. സത്യയോടും ഒരു മയമൊക്കെ വന്നിട്ടുണ്ട്. ” മഹേന്ദ്രനും പറഞ്ഞു. അഗസ്ത്യയുടെ മനസ്സിലും അപ്പോഴതൊക്കെ തന്നെയായിരുന്നു. ” ഇനിയും മാറുമച്ഛാ…. നമ്മളൊക്കെ ആഗ്രഹിക്കുന്നത് പോലെ തന്നെ ഋഷിയേട്ടനെ ഞാൻ മാറ്റിയെടുത്തിരിക്കും. നിമയുടെ മനസല്ല ഭൂമിയിലുള്ള എല്ലാപ്പെണ്ണിനുമെന്നും അച്ഛന്റെ മോനെ ഞാൻ ബോധ്യപ്പെടുത്തും. ” ഓർത്തുകൊണ്ടവൾ പതിയെ അടുക്കളയിലേക്ക് നടന്നു. ” ഇനിയെങ്കിലും എന്റെ പ്രാർഥന ഈശ്വരൻ കേട്ടാൽ മതിയായിരുന്നു. അവരൊന്ന് സുഖമായി ജീവിച്ചുകണ്ടിട്ട് കണ്ണടക്കണമെന്ന പ്രാർത്ഥനയേ ഇപ്പോഴുള്ളു… ”

മാറിൽ കൈ ചേർത്തുവച്ചുകൊണ്ടുള്ള അവരുടെ പറച്ചിൽ കേട്ട് മഹേന്ദ്രനൊന്ന് പുഞ്ചിരിച്ചു. ” അതുശരി അപ്പോ തനിക്കവരുടെ കുഞ്ഞിനെ കാണണ്ടേ കുറച്ചു ദിവസം മുൻപ് വരെയും അതായിരുന്നല്ലോ തന്റെ മോഹം ??? ” ആ ചോദ്യം കേട്ട് ഊർമിളയുമൊന്ന് പുഞ്ചിരിച്ചു. ” അതുമൊരു മോഹമാണ് ഋഷിയുടെ കുഞ്ഞിനെ ലാളിക്കണമെന്നുള്ളത്. അത്രയൊക്കെ ആയുസ് ഈശ്വരനെനിക്ക് തന്നാൽ ഏറ്റവും സന്തോഷത്തോടെ തന്നെ ഞാൻ പോകും. ” ആ രംഗമൊക്കെ മുന്നിൽ കണ്ടത് പോലെ പുഞ്ചിരിയോടെ അവർ പറഞ്ഞു. ” താനത്ര വേഗമൊന്നുമങ്ങ് പോവില്ലടോ തനിക്കിനിയുമെന്തൊക്കെ ചെയ്തുതീർക്കാൻ ബാക്കിയുണ്ട് ???

ഋഷിയേപ്പറ്റിയുള്ള ആധിക്കിടയിൽ നമുക്കൊരു മകൻ കൂടിയുള്ളത് താൻ മറന്നോ ??? ഋഷിയേം ഋതുവിനേം പോലെ അവനുമൊരു തുണയായി കാണണ്ടേ ??? അവന്റെ കുഞ്ഞിനെ ലാളിക്കണ്ടേ ??? ” ” എല്ലാം ആഗ്രഹമുണ്ട് മഹിയേട്ടാ പക്ഷേ ഒരു തെറ്റും ചെയ്യാത്തൊരു പാവം പെണ്ണിന്റെ കണ്ണുകൾ തോരാതെ പെയ്യുന്നത് കാണുമ്പോൾ സഹിക്കുന്നില്ലെനിക്ക്. അതിന്റെ ഈ ജീവിതത്തിന് ഞാനും കൂടി നിമിത്തമായല്ലോന്നോർക്കുമ്പോൾ നെഞ്ച് പൊള്ളുവാ. ഒടുവിൽ ആധി കൂടിക്കൂടി ഉള്ളിലെ വേദനകൾ താങ്ങാൻ കഴിയാതെ ഈ ഹൃദയമങ്ങ് പൊട്ടിപ്പോകുമോ എന്ന ഭയമാണിപ്പോ മനസ്സ് നിറയെ. ”

അയാളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ ആ സ്ത്രീയുടെ സ്വരം വല്ലാതെ നേർത്തിരുന്നു. ” ഒന്നുമില്ലെഡോ എല്ലാം ശരിയാവും ഇത്തിരി വൈകിയാലും ഋഷിയുമൊരിക്കൽ നമ്മുടെ ആഗ്രഹം പോലെ മാറും. ” അവരുടെ കൈയിൽ മുറുകെപ്പിടിച്ച് ആശ്വസിപ്പിക്കാനെന്ന പോലെ അയാൾ പറഞ്ഞു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ” ഇന്നലെ എന്തായിരുന്നെഡീ സംഗീത് സാറുമായൊരു ചർച്ച ??? ” അധികം ജോലികളൊന്നുമില്ലാതിരുന്നതിനാൽ പരസ്പരം സംസാരിച്ചിരിക്കുന്നതിനിടയിൽ അഗസ്ത്യയോടായി മീര ചോദിച്ചു. ”

പുള്ളിയെന്നെയിതുവരെയും പരിചയപ്പെട്ടില്ല പോലും അതുകൊണ്ട് പരിചയപ്പെടാൻ വിളിച്ചതാ ” ” ഉവ്വുവ്വ്…. ഈ ഓഫീസിൽ പുതിയതായിട്ടേത് ലേഡി സ്റ്റാഫ്സ് ജോയിൻ ചെയ്താലും അവരെയൊന്ന് പരിചയപ്പെട്ടില്ലെങ്കിൽ പുള്ളിക്കാരനുറക്കം വരില്ല. അത്ര സ്നേഹമുള്ള മനുഷ്യനാ ജോയിൻ ചെയ്ത ഇടയ്ക്ക് എന്നേയുമൊന്ന് സ്നേഹിക്കാൻ നോക്കിയതാ അതിന്റെയാ പുള്ളിക്കിടയ്ക്കിടയ്ക്ക് വരാറുള്ള പല്ലുവേദന. ” പരിഹാസച്ചിരിയോടെ മീര പറഞ്ഞത് കേട്ട് അഗസ്ത്യ പൊട്ടിച്ചിരിച്ചുപോയി. ”

ഇമ്മാതിരി ഞരമ്പന്മാരോടൊക്കെ ഇതൊക്കെയേ നടക്കത്തുള്ളെഡീ…. ” ഒരു ചെറുചിരിയോടെ അവൾ വീണ്ടും പറഞ്ഞു. അപ്പോഴും അഗസ്ത്യ മറുപടിയൊന്നും പറയാതെ വെറുതേ ചിരിക്കുക മാത്രം ചെയ്തു. ” എനിക്ക് കുറച്ച് ജോലിയുണ്ടെഡീ ഋഷി സാറിന്റെ കൂടൊരു മീറ്റിങ്ങിന് പോണം. അതിന്റെ കുറച്ച് പ്രിപ്പറേഷൻസൊക്കെ നടത്താനുണ്ട് ഞാനങ്ങോട്ട് ചെല്ലട്ടെഡീ… ” പിന്നെയുമോരോ കാര്യങ്ങൾ സംസാരിച്ചിരുന്ന് കുറേ സമയം കൂടി കഴിഞ്ഞപ്പോൾ വാച്ചിൽ നോക്കി എണീറ്റുകൊണ്ട് മീര പറഞ്ഞു. ” ഓക്കേ ഡീ നടക്കട്ടെ… ” മീര തന്റെ സീറ്റിലേക്ക് പോയതും അഗസ്ത്യ എണീറ്റ് റസ്റ്റ്‌ റൂമിലേക്ക് പോയി.

ഇതെല്ലാം തന്റെ ക്യാബിനിലിരുന്നുകൊണ്ട് തന്നെ സംഗീത് കാണുന്നുണ്ടായിരുന്നു. അയാളും പതിയെ എണീറ്റ് അവൾക്ക് പിന്നാലെ അങ്ങോട്ട് ചെന്നു. ” അഗസ്ത്യ… താനിപ്പോ ഫ്രീയാണോ ??? ” റസ്റ്റ് റൂമിൽ നിന്നും മുഖമൊക്കെ കഴുകി പുറത്തേക്കിറങ്ങാൻ തുടങ്ങുകയായിരുന്ന അഗസ്ത്യയുടെ മുന്നിലേക്ക് വന്നുകൊണ്ട് അയാൾ ചോദിച്ചു. അയാളെ കണ്ടതും തലേദിവസത്തെ കാര്യങ്ങളൊക്കെ ആലോചിച്ച അവളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി. അവളുടെ മുഖത്തെ അനിഷ്ടം മനസ്സിലായെങ്കിലും അയാളുടെ ചുണ്ടിലെ ആ വഷളൻ ചിരി അതുപോലെ തന്നെയുണ്ടായിരുന്നു. ”

നോ സാർ കുറച്ച് തിരക്കുണ്ട്… ” ” അഗസ്ത്യ താനെന്നെ മനഃപൂർവം ഒഴിവാക്കാൻ നോക്കുവാണോ ??? ” പറഞ്ഞിട്ട് അയാളെക്കടന്ന് മുന്നോട്ട് നടക്കാൻ തുനിഞ്ഞ അവളുടെ കയ്യിലയാൾ കടന്നുപിടിച്ചത് പെട്ടനായിരുന്നു. അവളുടെ ശരീരമൊന്ന് വിറച്ചു. എന്തോ വൃത്തികെട്ടജീവിയെ സ്പർശിച്ചത് പോലെ അവൾക്കൊരുതരം അറപ്പുളവായി. ” കയ്യെടുക്ക്…. ” തീപാറുന്ന മിഴികളോടെ അയാളുടെ മുഖത്തേക്ക് നോക്കി ഉറച്ചസ്വരത്തിൽ അവൾ പറഞ്ഞു. ” അഗസ്ത്യ പ്ലീസ്….. അത്രയേറെ തന്നെ ഞാൻ മോഹിച്ചുപോയി. ആദ്യമായി തന്നെ കണ്ടപ്പോൾ മുതലുള്ള മോഹമാണ് പറ്റില്ലെന്ന് പറയരുത് പ്ലീസ്… ”

അവളുടെ കയ്യിൽ നിന്നും പിടി വിടാതെ കണ്ണുകൾ കൊണ്ടവളെയുഴിഞ്ഞുകൊണ്ട് വിറപൂണ്ട സ്വരത്തിൽ അയാൾ പറഞ്ഞു. പിന്നീടവൾക്കൊന്നുമാലോചിക്കാനുണ്ടായിരുന്നില്ല. ബലമായി കൈ വിടുവിച്ച് അതേ കൈ കൊണ്ട് തന്നെ അവളയാളുടെ കരണത്താഞ്ഞടിച്ചു. എന്നിട്ട് പിൻതിരിഞ്ഞോടാൻ തുടങ്ങിയ അവളാരുടെയോ ശരീരത്തിൽ ചെന്നിടിച്ച് നിന്നു. ഒരു ഞെട്ടലോടെ പിന്നോട്ടൽപ്പം മാറിയിട്ട് ആ മുഖത്തേക്ക് നോക്കിയതും നിയന്ത്രണം വിട്ടവൾ പൊട്ടിക്കരഞ്ഞുപോയി. ” ഋഷിയേട്ടാ…. ” വിളിച്ചുകൊണ്ടൊന്നുമാലോചിക്കാതെ ആ മാറിലേക്ക് വീഴുമ്പോഴേക്കും ഇരുകൈകൾ കൊണ്ടും ഋഷിയവളെ തന്റെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞുപിടിച്ചിരുന്നു.

അപ്പോഴേക്കും ഓടിക്കൂടിയവിടവിടെ നിന്നിരുന്ന ആളുകളെപ്പോലും വകവയ്ക്കാതെ അവന്റെ ചുണ്ടുകൾ അവളുടെ നെറുകയിലെ സിന്ദൂരച്ചുവപ്പിലമർന്നു. ” ഓഹോ അപ്പോ വന്നുകയറും മുൻപേ എംഡിയേത്തന്നെ നീ വല വീശിപ്പിടിച്ചല്ലേഡീ ???? ചുമ്മാതല്ല നമ്മളെയൊന്നും നിനക്ക് കണ്ണിൽ പിടിക്കാത്തത്. ” അതുവരെ അമ്പരന്ന് നിൽക്കുകയായിരുന്ന സംഗീതിന്റെ ആ വാചകങ്ങൾക്കുള്ള മറുപടി കൊടുത്തത് ഷൂവിട്ട ഋഷിയുടെ കാലായിരുന്നു. ” പ്ഫാ നായേ….. നീയാരെപ്പറ്റിയാ ഈ കുരച്ചതെന്ന് നിനക്കറിയുമോ ??? ” അഗസ്ത്യയേ ഒരു സൈഡിലേക്ക് നീക്കി നിർത്തി അവന്റെ നെഞ്ചിൽത്തന്നെ ഒരിക്കൽ കൂടി കാൽ പതിച്ചുകൊണ്ട് അവൻ ചോദിച്ചു. ”

വന്നയുടൻ എംഡിയേത്തന്നെ പോക്കറ്റിലാക്കിയ ഒരു പ്രോ…. ” ” ഛീ നിർത്തെടാ ഇവളാരാണെന്ന് നിനക്കറിയാമോ ??? അവളുടെ പേരിനൊപ്പം ഒരു വാലുകൂടിയുണ്ട് ഋഷികേശ് വർമ. എന്നിട്ടും മനസ്സിലായില്ലെങ്കിൽ നിനക്ക് ഞാൻ പറഞ്ഞുതരാമെടാ ഇവളാരാണെന്ന്. ഞാൻ താലി കെട്ടിയ എന്റെ പെണ്ണാണവൾ. അഗസ്ത്യ ഋഷികേശ് വർമ ” അവന്റെയാ വാക്കുകൾ അവിടമാകെ മാറ്റൊലി കൊണ്ടു. സംഗീതിന്റെ ഉൾപ്പെടെ അവിടെ കൂടി നിന്നിരുന്ന മുഖങ്ങളിലെല്ലാം ആ വാക്കുകൾ സൃഷ്ടിച്ച അതിശയം വ്യക്തമായിരുന്നു .

അഗസ്ത്യയും അവനെ ആദ്യം കാണുന്നത് പോലെ നോക്കി നിൽക്കുകയായിരുന്നു അപ്പോൾ. ” എന്റെ പെണ്ണിന്റെ ശരീരത്തിൽ തൊട്ട നീന്നെ ഞാൻ കൊല്ലാതെ വിടുന്നത് നിന്നേപ്പോലൊരു പുഴുത്ത നായയെ കൊന്നിട്ട് എന്റെ ജീവിതം ജയിലിൽ തുലക്കാൻ താല്പര്യമില്ലാത്തത് കൊണ്ടാ കേട്ടോടാ @@#$%%&#@#മോനെ…. നിനക്കുള്ളത് ഇവൾത്തന്നെ തന്നുകഴിഞ്ഞെങ്കിലും ഇത് തന്നില്ലെങ്കിൽ ഞാൻ പിന്നെന്തിനാടാ ##$%% %#$& മോനെ ഇവളുടെ കഴുത്തിൽ താലി കെട്ടിയവനാണെന്നും പറഞ്ഞ് നടക്കുന്നത് ??? ” ചോദിച്ചതും ഋഷിയുടെ കൈ പല തവണ സംഗീത്തിന്റെ മുഖത്ത് പതിച്ചു. ”

എന്നോട് ക്ഷമിക്കണം സാർ…. മാഡം സാറിന്റെ വൈഫാണെന്നെനിക്കറിയില്ലായിരുന്നു. ഇനിയെന്നെയൊന്നും ചെയ്യരുത് സാർ…. ” അവസാനം അടികൊണ്ടവശനായി ഋഷിക്ക് നേരെ കൈ കൂപ്പിക്കൊണ്ട് സംഗീത് പറഞ്ഞു. ” ഇനി മേലിൽ ഏതെങ്കിലുമൊരു പെണ്ണിനെ നീയീ വൃത്തികെട്ട കണ്ണോടെ നോക്കിയാൽ…. ” ഒരു വാണിംഗ് പോലെ പറഞ്ഞിട്ടൊരടി കൂടിയവന്റെ കരണത്ത് കൊടുത്തിട്ട് അവൻ അഗസ്ത്യക്ക് നേരെ നടന്നു. ” സ്വാതീ…. ഋഷികേശ് വർമയുടെ ഭാര്യയുടെ ദേഹത്ത് തൊടാൻ മാത്രം ധൈര്യം കാണിച്ച ഇവനിനി ഈ ഓഫീസിൽ വേണ്ട…. ”

ഒരു കൈ കൊണ്ട് അഗസ്ത്യയെ ചേർത്തുപിടിച്ച് മുന്നോട്ട് നടക്കുമ്പോൾ ആജ്ഞാസ്വരത്തിൽ അവൻ പറഞ്ഞു. ” ഓക്കേ സാർ…. ” പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി നൽകി. പിന്നീടവിടെ നിന്നാൽ ശരിയാവില്ലെന്ന് തോന്നിയ ഋഷി അപ്പൊത്തന്നെ അവളെയും കൂട്ടി വീട്ടിലേക്ക് പോന്നു. ” ആഹാ ഇന്ന് നേരത്തെയാണല്ലോ രണ്ടാളും ??? ” അകത്തേക്ക് വന്ന അവരെക്കണ്ട് ചിരിച്ചുകൊണ്ട് ചോദിച്ച ഊർമിളയ്ക്കൊരു വാടിയ പുഞ്ചിരി സമ്മാനിച്ചിട്ടവൾ വേഗം മുകളിലേക്കുള്ള പടികൾ കയറി. ഒപ്പം ഋഷിയും. ”

ഈ പിള്ളേർക്കിതെന്ത് പറ്റി വീണ്ടും വഴക്കിട്ടോ ??? ” അവരുടെ പോക്ക് നോക്കി നിന്ന ഊർമിള സ്വയം ചോദിച്ചു. ചെന്നപാടെ ഡ്രസ്സ്‌ പോലും മാറാതെ അഗസ്ത്യ ബെഡിലേക്ക് വീണു. ഋഷിയൊട്ട് ശല്യപ്പെടുത്താനും പോയില്ല. ഉച്ചയ്ക്ക് ഊർമിള വന്ന് നിർബന്ധിച്ച് വിളിച്ചപ്പോഴാണ് അവൾ ആഹാരം കഴിക്കാൻ പോലുമെണീറ്റത്. ആഹാരം കഴിക്കുമ്പോഴും ഊർമിള ചോദിക്കുന്നതിനെല്ലാം മറുപടി ഒരു മൂളലിലൊതുക്കിക്കോണ്ടിരുന്ന് ആർക്കോ വേണ്ടിയെന്നപോലെ കഴിക്കുന്ന അഗസ്ത്യയിലായിരുന്നു ഋഷിയുടെ കണ്ണുകൾ.

ആർദ്രമായവളിലൂടൊഴുകി നടന്ന മിഴികൾ അവളുടെ കഴുത്തിലെ താലിമാലയിലും നെറുകയിലെ സിന്ദൂരത്തിലും ചെന്നുപതിച്ചതും അവന് നെഞ്ചിലേതോ വലിയൊരു ഭാരമെടുത്തുവച്ചത് പോലെ തോന്നി. പെട്ടന്ന് കഴിപ്പ് മതിയാക്കി അവനെണീറ്റ് കൈ കഴുകി മുകളിലേക്ക് പോയി. ” ശ്ശെടാ ഈ ചെക്കനിതെന്ത് പറ്റി വന്നത് മുതൽ ഈ ലോകത്തൊന്നുമല്ലല്ലോ ??? ” ” താൻ വെറുതെ ആലോചിച്ച് തല പുണ്ണാക്കേണ്ട. അവനോഫിസിലെന്തെങ്കിലും ടെൻഷൻ കാണും. ” ആശങ്ക നിറഞ്ഞ ഊർമിളയുടെ ചോദ്യത്തിന് മറുപടി പറയുമ്പോൾ മഹേന്ദ്രന്റെ ഉള്ളിലും എന്തൊക്കെയോ ആകുലതകൾ കയറിപ്പറ്റിയിരുന്നു.

ആ മറുപടിയത്ര ദഹിച്ചില്ലെങ്കിലും സ്വയം സമാധാനിക്കാൻ ശ്രമിച്ചുകൊണ്ട് ഊർമിള വീണ്ടും കഴിച്ചുതുടങ്ങി. പക്ഷേ അപ്പോഴും അവിടെ നടന്നതൊന്നുമറിയാതെ ചോറിൽ വിരലിട്ടുകൊണ്ട് ഋഷിയേപ്പറ്റിത്തന്നെ ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു അഗസ്ത്യ. ” ഇവൾ ഞാൻ താലി കെട്ടിയ എന്റെ പെണ്ണാണ്…. ” ഉള്ളിലപ്പോഴും മുഴങ്ങിക്കോണ്ടിരുന്ന ആ വാക്കുകളുടെ ഓർമയിലവളുടെ അധരങ്ങളിളൊരു ചെറുപുഞ്ചിരി വിടർന്നു. ഉച്ചയൂണൊക്കെ കഴിഞ്ഞ് അവൾ വെറുതെ ബാൽക്കണിയിൽ നിൽക്കുമ്പോഴായിരുന്നു ചെറിയൊരു മഴ ചാറിത്തുടങ്ങിയത്. കാറ്റിനനുസരിച്ച് ചരിഞ്ഞ് ഭൂമിയിലേക്ക് പതിക്കുന്ന മഴത്തുള്ളികളെ നോക്കി നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു തണുപ്പായിരുന്നു അവളുടെ ഉള്ള് നിറയെ.

പെട്ടനായിരുന്നു പിന്നിൽ നിന്നും രണ്ടുകൈകൾ അവളുടെ വയറിലൂടിഴഞ്ഞവളെ ഇറുകെപ്പുണർന്നത്. ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് പോലെ തോന്നിയ അവൾ പിടഞ്ഞുമാറാൻ ശ്രമിച്ചുവെങ്കിലും അവനവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തമർത്തി. ” സത്യാ…. ” ഭ്രാന്തമായ ആവേശത്തോടെ തന്നിലെ പെണ്ണിലേക്ക് പടർന്നുകയറിയൊടുവിൽ വെറുപ്പിനും മുകളിൽ വികാരങ്ങളെത്തുന്ന നിയന്ത്രണാതീതമായ ചില നിമിഷങ്ങളിൽ മാത്രം തളർന്ന സ്വരത്തിൽ അവനുച്ഛരിച്ചിരുന്ന ആ പേര് പ്രതീക്ഷിക്കാതെ അവനിൽ നിന്നും കേട്ടപ്പോൾ അവളാകെ കോരിത്തരിച്ചുപോയി. ”

എല്ലാം…. എല്ലാം എന്റെ തെറ്റാണ്….. ” അവളെ തിരിച്ച് തനിക്ക് നേരെ നിർത്തി ആ മുഖം കൈക്കുമ്പിളിലെടുത്തുകൊണ്ട് അവൻ പറഞ്ഞത് കേട്ട് നിശ്ചലമായി ആ നനഞ്ഞ കണ്ണുകളിലേക്ക് നോക്കി നിൽക്കുമ്പോൾ അവളുടെ മിഴികളും ഈറനണിയുന്നുണ്ടായിരുന്നു. ” മാപ്പ് ചോദിക്കാൻ പോലുമർഹതയില്ലാത്ത തെറ്റുകളാണ് ഞാൻ നിന്നോട് ചെയ്തത്. പൊറുക്കാൻ കഴിയുമോ പെണ്ണേ നിനക്കെന്നോട് ??? ” ഒരു കുഞ്ഞിനേപ്പോലെ വിതുമ്പിക്കോണ്ടുള്ള അവന്റെ ചോദ്യം കേട്ട് അവളുടെ മിഴികളും കവിഞ്ഞൊ ഴുകി. ” ഇങ്ങനെയൊന്നും പറയരുത് ഋഷിയേട്ടനോടെനിക്കൊരു ദേഷ്യവുമില്ല.

ഈ മനസ്സെനിക്ക് മനസ്സിലാവും അതുകൊണ്ട് തന്നെയാ എല്ലാം അവസാനിപ്പിച്ച് പോയിട്ടും വീണ്ടും ഇങ്ങോട്ട് തന്നെ തിരിച്ചുവന്നത്. എനിക്കുറപ്പുണ്ടായിരുന്നു എന്നെങ്കിലും ഈ മനസ്സിലെനിക്കൊരു സ്ഥാനമുണ്ടാകുമെന്ന്. ” അവനിലേക്ക് തന്നെ ചേർന്നുകൊണ്ട് അവൾ പറഞ്ഞു. ” ഒട്ടും വെറുപ്പ് തോന്നുന്നില്ലേ പെണ്ണേ നിനക്കെന്നോട് ??? ” ” ഒട്ടുമില്ല… ” അവന്റെ മുടിയിഴകളിലൂടെ വിരൽ കോർത്തുവലിച്ചുകൊണ്ട് അവൾ പറഞ്ഞു. ” എങ്ങനാ പെണ്ണേ ഇത്രയൊക്കെയനുഭവിച്ചിട്ടും നിനക്കെന്നേയിങ്ങനെ സ്നേഹിക്കാൻ കഴിയുന്നത് ??? ” ദീർഘമായൊരാലിംഗനത്തിന് ശേഷം അവളിൽ നിന്നുമൊരല്പം അകന്നുകൊണ്ട് ഋഷി ചോദിച്ചു. മറുപടിയായി അഗസ്ത്യയൊന്ന് പുഞ്ചിരിച്ചു.

പിന്നവന്റെ നെഞ്ചോട് ചേർന്നുകൊണ്ട് പതിയെ പറഞ്ഞുതുടങ്ങി. ” അതാണ് ഋഷിയേട്ടാ ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം. ആണിനവനെ സന്തോഷിപ്പിക്കുന്ന പെണ്ണിനെ മാത്രമേ സ്നേഹിക്കാൻ കഴിയൂ. പക്ഷേ പെണ്ണങ്ങനെയല്ല തന്നെ നോവിക്കുന്നവനെയും സ്നേഹിക്കാൻ അവൾക്ക് കഴിയും. ഈ വാക്കുകൾ എന്റെയല്ലെങ്കിലും ഞാനും അങ്ങനെയാണ് ഋഷിയേട്ടാ…” തന്റെ നെഞ്ചിലേക്ക് ചേർന്നുനിന്ന് പറഞ്ഞ പെണ്ണിനെ തന്നിലേക്കവൻ ഒന്നുകൂടി ചേർത്തുപിടിച്ചു. ” ഇതിനൊക്കെ പകരമായി ഞാനെന്താ പെണ്ണേ നിനക്ക് തരുക ??? ” ചോദിച്ചതും അവനാപെണ്ണിനെ ചുംബനങ്ങൾക്കൊണ്ട് മൂടിത്തുടങ്ങിയിരുന്നു.

അപ്പോഴേക്കും അഗസ്ത്യയുടെ മിഴികൾ കൂമ്പിയടഞ്ഞു , കവിളുകൾ ചുവന്നുതുടുത്തു. പ്രണയം മാത്രം നിറച്ച അവന്റെ ചുംബനങ്ങളേറ്റുവാങ്ങുന്ന ഓരോ നിമിഷവും അവനോടുള്ള പ്രണയത്താൽ അവളും പൂത്തുലഞ്ഞുകൊണ്ടിരുന്നു. പിന്നീടെപ്പോഴോ ശക്തിയാർജിച്ചുതുടങ്ങിയ മഴത്തുള്ളികളവരെ നനച്ചുതുടങ്ങിയപ്പോൾ ഋഷിയവളെ കൈകളിൽ കോരിയെടുത്ത് റൂമിലേക്ക് നടന്നു. ബെഡിലവളെയും ചേർത്തുപിടിച്ച് വെറുതേയങ്ങനെ കിടക്കുമ്പോൾ കാർമേഘങ്ങളൊഴിഞ്ഞ ആകാശം പോലെ ശാന്തമായിരുന്നു അവരിരുവരുടെയും മനസ്സ്. തുടരും…..

അഗസ്ത്യ : ഭാഗം 10

-

-

-

-

-