Monday, April 29, 2024
Novel

മഴപോൽ : ഭാഗം 15

Spread the love

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

Thank you for reading this post, don't forget to subscribe!

ഉഷ രണ്ടുപേർക്കും കഞ്ഞി കോരി കൊടുത്തു… മൂന്ന് പേരും ചേർന്ന് ചിരിച്ച് കളിച്ച് കഴിക്കുന്നത് സ്റ്റെയറിന്റെ മുകളിൽ നിന്നു കിച്ചു ഒരു പുഞ്ചിരിയോടെ കണ്ടാസ്വദിച്ച് നിൽക്കുന്നുണ്ടായിരുന്നു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഗൗരി ചെല്ല് മുറിയിൽ ചെന്ന് കവിളത്ത് ഐസ് ക്യൂബ്സ് വയ്ക്ക് അല്ലേൽ നീരിനിയും കൂടത്തെയുള്ളു….. മോളേം കൊണ്ടുപോയി ഒന്ന് ഉറക്ക് പനി പിടിച്ചതല്ലേ റെസ്റ്റ് വേണം…. ഉണർന്നിരിക്കുവാണേൽ ഈ കുറുമ്പി ഈ വീടെടുത്ത് തലകുത്തനെ വയ്ക്കും….

ഉഷാമ്മേ… അത്….
മോള് ചെല്ല് അവൻ പോയിട്ടുണ്ടാകും 10 മണി കഴിഞ്ഞില്ലേ…. ഗൗരി മടിച്ചുനിൽക്കുന്നത് കണ്ടിട്ട് ഉഷ പറഞ്ഞു…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

മോളെ കട്ടിലിലിരുത്തി ഗൗരി കണ്ണാടിക്ക് മുൻപിൽ പോയി നിന്നു….
നെറ്റിയിലെ മുറിവിൽ ചോര ഉണങ്ങി കല്ലിച്ച് കിടക്കുന്നു….
കവിളിൽ ചുവന്ന നിറത്തിൽ നീരുവന്ന് വീർത്തിട്ടുണ്ട്…..
കോട്ടൺ തുണിയിലായി കെട്ടിയ ഐസ് ക്യൂബ്സ് കവിളിലെ നീരിലായി വച്ചു… ഇത്തിരി വേദനിച്ചപ്പോൾ കണ്ണുകൾ ഇറുക്കെ അടച്ചു….

കണ്ണ് തുറന്ന് പിടിച്ച് പിന്നെയും കവിളിലായി ഐസ് ക്യൂബ്സ് വച്ചു…. ചുണ്ടിൽ തട്ടിയപ്പോ ഒന്ന് വേദനിച്ചു കണ്ണാടിയിലൂടെ ചുണ്ടിലേക്ക് മിഴികളൂന്നി….
ഒരു നിമിഷം വയനാട് പോയപ്പോൾ പ്രണയം കൊണ്ട് അധരങ്ങൾ അടുത്ത് വന്നതും കൈകൾ ഇടുപ്പിലമർന്നതും ഓർത്തുപോയി…
മിഴികളടച്ചു…
“””എന്റെമോളെ നീയിനി ഞാൻ നിനക്ക് തരേണ്ടത് പലതും നിഷേധിച്ചു എന്നതിന്റെ പേരിൽ ഒന്നും ചെയ്യരുത്…””””
കാതിൽ അവന്റെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി കേട്ടു… അടച്ചു പിടിച്ച കൺപോളകൾ തിടുക്കത്തിൽ തുറന്നു… കൈവിരലുകൾ ചുണ്ടിലെ മുറിവിൽ ഒന്ന് തൊട്ടു…. മുഖത്തൊരു പുച്ഛച്ചിരി തെളിഞ്ഞു വന്നു…. കണ്ണുകൾ നിറഞ്ഞ് മുൻപിലുള്ള തന്റെ രൂപം മങ്ങി തുടങ്ങി…..

ഗൗരീ…. പിന്നിൽ നിന്നുള്ള വിളി കേട്ടപ്പോൾ കൈകൾ കൊണ്ട് കണ്ണുകൾ അമർത്തി തുടച്ച് കണ്ണാടിയിലേക്ക് തന്നെ നോക്കി… പിന്നിൽ നിൽക്കുന്ന കിച്ചുനെ കണ്ടപ്പോൾ തലതാഴ്ത്തി…..
ഗൗരീ….
വീണ്ടും വിളിച്ചപ്പോൾ തലകുനിച്ച് തന്നെ തിരിഞ്ഞു…. ഐസ് ക്യൂബ്സ് പൊതിഞ്ഞ കോട്ടൺ തുണി കൈകളിൽ കിടന്ന് അമർന്നു…. കിച്ചുവിനെ മറികടന്നു നടക്കാൻ തുടങ്ങിയതും അവൻ അവളുടെ മുൻപിലേക്ക് കയറി നിന്നു… നെഞ്ചിൽ തട്ടിനിന്നപ്പോൾ നിറഞ്ഞ കണ്ണുകൾ ഉയർത്തി അവളവനെ നോക്കി…..

കൈകളിൽ പിടുത്തം വീണതറിഞ്ഞപ്പോൾ ഗൗരി ഒന്ന് പതറി…. കൈകൾക്കുള്ളിൽനിന്നും കോട്ടൺ തുണി അവന്റെ കൈകളിൽ എത്തിയതും ഗൗരി പിന്നോട്ടേക്ക് കാലടി വച്ചു….
സാരി തുമ്പിൽ പിടിച്ചവൻ അവളെ ചേർത്ത് നിർത്തി…… താഴ്ന്നു നിന്ന തല ഇടതുകൈകൊണ്ടവൻ പിടിച്ചുയർത്തി…… കണ്ണുകൾ നിറഞ്ഞു തൂവാനായ കണ്ണുകളുമായി കോർത്തു….

നീരുവന്ന് വീർത്ത കവിൾത്തടത്തിൽ ഒന്ന് വിരലോടിച്ചു…… ഐസ് ശ്രദ്ധയോടെ പിടിച്ചു കൊടുത്തു….

അപ്പോഴേക്കും കണ്ണുനീർത്തുള്ളി നിലം പതിച്ചിരുന്നു….. എങ്കിലും കണ്ണിലേക്കുള്ള നോട്ടം ഇരുവരും തുടർന്നു……

അവനോടുള്ള പരിഭവം അവളുടെ കണ്ണുകളിൽ നിന്നും അവനു മനസിലാക്കാനായി…. ചെയ്തുപോയതിലെ തെറ്റിന്റെ ആഴം അവനെ എത്രമാത്രം വേദനിപ്പിക്കുന്നു എന്ന് അവന്റെ കണ്ണുകളിൽ നിന്നും അവൾക്കും….

ഗൗരിമോളെ ഇപ്പെങ്ങനെയുണ്ട്….. അവളെ നോക്കാൻ വന്ന ഉഷ അവരെ രണ്ടുപേരെയും കണ്ട് കേറണോ ഇറങ്ങണോ എന്ന സംശയത്തിൽ നിന്നു…
പിന്നേ മുന്നോട്ട് തന്നെ കയറി….

നീ പോയില്ലേ കിച്ചു…??….
ഇല്ലമ്മേ…….
എന്തെ പോണില്ലേ….???
എനിക്കൊരു ചെറിയ തലവേദനപോലെ…. ഗൗരിയെ നോക്കി കിച്ചു പറഞ്ഞു….
അപ്പഴും തല താഴ്ത്തി കാല്പാദത്തിലേക്ക് തന്നെയായിരുന്നു ഗൗരി നോക്കികൊണ്ടിരുന്നത്…..
നീ ചെല്ല് എന്റെ മുറിയിൽ ബാം ഉണ്ട് പുരട്ടി അവിടെ കിടന്നോ…

നിന്നെ ഇവിടെ കണ്ടോണ്ടിരുന്നാൽ നിന്റെ പുന്നാരമോൾ നിനക്ക് സ്വര്യം തരില്ല…. ചെല്ല്…
അതമ്മേ…. എന്തോ പറയാൻ തുടങ്ങിയതും ഉഷ വീണ്ടുമത് തന്നെ പറഞ്ഞപ്പോൾ കിച്ചു ഗൗരിയെ ഒന്ന് തിരിഞ്ഞുനോക്കി റൂമിൽ നിന്നും ഇറങ്ങി നടന്നു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

എന്താ അവൻ ക്ഷമചോദിക്കാൻ വന്നതാണോ…??
ഗൗരിയൊന്ന് പുഞ്ചിരിച്ചു…..

ഇതുപോലെ അവന്റെ മുന്നിൽ നിന്ന് ചിരിക്കാൻ നിൽക്കണ്ട നീ… പറഞ്ഞത് കേട്ടോ…. അവനിത്തിരി കൂടുതലാ… അതൊന്ന് കുറയണമെങ്കിൽ നീ തന്നെ വിചാരിക്കണം…. നീയിങ്ങനെ അവനടുത്ത് വരുമ്പഴേക്കും എല്ലാം മറന്ന് ചിരിക്കാൻ നിന്നാൽ അവനൊരിക്കലും നന്നാവില്ല…. മനസിലായോ നിനക്ക്…??

മ്മ്ഹ്…..

എന്നാൽ എന്റെമോൾ ആാാ കുട്ടികുറുമ്പിനെ ഒന്ന് ഉറക്കാൻ നോക്ക് ശരീരം അധികം അനക്കിയാലേ പോയ പനി ഇങ്ങോട്ട് തന്നെ വരാൻ സാധ്യത ഉണ്ട്…

ശെരി ഉഷാമ്മേ….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഈ അമ്മയ്ക്ക് വരാൻ കണ്ട നേരം….
ഒരു സോറി പറയാന്നു കരുതി ഇരുന്നപ്പോ തന്നെ പ്രത്യക്ഷപെട്ടു…. കിച്ചു എന്തൊക്കെയോ പറഞ്ഞു ഉഷേടെ റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നോണ്ടിരിന്നു…

കിച്ചൂ കിട്ടിയോ….?? ആ ചോദ്യത്തിൽ ഒരു ആക്കലുണ്ടായിരുന്നു…..
ഹാ..
ഛേ.. ഇല്ലാ… അതിനി വേണ്ടമ്മേ കുറച്ച് കുറവുണ്ട്….
ആാാ കുറയും… എന്ന മോൻ ഓഫീസിൽ പോവാൻ നോക്ക്….
ശരൺ നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് ലാൻഡ് ലൈനിൽ കുറേതവണ വിളിച്ചു… അവിടെ എന്തെങ്കിലും ആവശ്യം ഉണ്ടാകും നീ ചെല്ലാൻ നോക്ക്….

മ്മ്ഹ്…. അവൻ പതിഞ്ഞ ശബ്ദത്തിൽ മൂളി….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

മുറിയിൽ ചെല്ലുമ്പോൾ അമ്മയും മോളും കിടന്നുകൊണ്ട് എന്തൊക്കെയോ പറയുന്നതാണ് കണ്ടത്…
പിറകിലായി കാൽപ്പെരുമാറ്റം കേട്ടപ്പോൾ അമ്മൂട്ടിയും ഗൗരിയും തിരിഞ്ഞ് നോക്കി….
കിച്ചുവിനെ കണ്ടതും ഗൗരി പെട്ടന്ന് തന്നെ തിരിഞ്ഞുകിടന്നു….
കിച്ചുവിന്റെ മുഖം മങ്ങി…

നേരെ ചെന്ന് അലമാര തുറന്ന് ഇടാനുള്ള ഡ്രെസ്സെടുത്തിട്ടു…. കണ്ണാടിയിലൂടെത്തന്നെ അവരെ രണ്ടുപേരെയും നോക്കി… അമ്മൂട്ടി വാ അടയ്ക്കാതെ എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഗൗരിടെ ശ്രദ്ധ പുറകിൽ നിൽക്കുന്ന തന്നിലാണെന്ന് അവനു മനസ്സിലായി…

ഞ.. ഞാൻ ഇറങ്ങുവാണ്….കിച്ചു ആരോടെന്നില്ലാതെ പറഞ്ഞു…. ഒരു തിരിഞ്ഞനോട്ടം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല… കണ്ണിലെന്തോ നിരാശ പടർന്നു….
പതിയെ നടന്ന് ചെന്ന് ഗൗരിക്കും മോൾക്കുമരികിൽ കട്ടിലിന്റെ സൈഡിൽ മുട്ടുകുത്തിയിരുന്നു…

അമ്മൂട്ടി ഗൗരിയെ ഇറുകിപ്പുണർന്ന് അവളുടെ മാറിലേക്ക് മുഖം അമർത്തി വച്ചിരിക്കുകയായിരുന്നു…..

ഗൗരി കിച്ചുവിനെ ഒന്ന് നോക്കി…. ശേഷം മോളെ മാറിൽ നിന്നും അടർത്തിമാറ്റാൻ ശ്രമിച്ചുനോക്കി…. അമ്മൂട്ടി പിന്നെയും പിന്നെയും അവളിലേക്ക് കൂടുതൽ പറ്റിച്ചേർന്ന് കിടന്നു….

സാരല്യാ… അവള് കിടന്നോട്ടെ…. കിച്ചു ഗൗരിയെ നോക്കി പറഞ്ഞു…
ഗൗരി വീണ്ടും നോട്ടം തന്റെമേലോട് ചേർന്ന് കിടക്കുന്ന അമ്മൂട്ടിയിലേക്കാക്കി…

അമ്മൂട്ടി… അച്ഛ പോവാണ് ട്ടോ…. മോളുടെ മുടിയിൽ തലോടി കിച്ചു പറഞ്ഞു…..
അച്ഛേ…. കിന്തെർ ജോയ്…. മുഖമുയർത്താതെ തന്നെ അവള് കൊഞ്ചിപ്പറഞ്ഞു….
മ്മ്ഹ്…
പതിയെ മുന്നോട്ടാഞ്ഞിരുന്ന് അമ്മൂട്ടിടെ മൂർദ്ധാവിൽ ഉമ്മ വച്ചു…. കണ്ണുകളുയർത്തി ഗൗരിയെ ഒന്ന് നോക്കി…..
കണ്ണുകൾ കടിച്ച് പൊട്ടിച്ച കീഴ്ചുണ്ടിൽ എത്തിയതും അവൻ വേഗത്തിൽ എഴുന്നേറ്റ് തിരിഞ്ഞ് നടന്നു…..

ഗൗരി കട്ടിലിലേക്ക് നിവർന്നിരുന്നു… അവൻ പോകുന്നത് കുഞ്ഞൊരു ചിരിയോടെ മടക്കി വച്ച കാലിൽ തലചെരിച്ചുവച്ചവൾ നോക്കി…….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ശരൺ…. എന്റെകൂടെ ഒന്ന് പുറത്തേക്ക് വരുമോടാ…. എനിക്കെന്തോ നല്ല സുഖം തോന്നുന്നില്ല… വീട്ടിലേക്കും പോവാൻ തോന്നുന്നില്ല…..

എന്നാൽ വാ വർക്ക്‌ ഒക്കെ കഴിഞ്ഞില്ലേ നമുക്കെന്റെ ഫ്ലാറ്റിൽ പോകാം…
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഇറങ്ങ്…….
ചെന്ന് ഇത്തിരിനേരം കിടന്നോ… മനസൊന്നു ശെരിയാവട്ടെ എന്നിട്ട് നമുക്ക് സംസാരിക്കാം….

സംസാരിച്ചാലും ഇത് മാറുമെന്ന് തോന്നുന്നില്ലെടാ…
ഞാനെന്താ ഇങ്ങനായിപ്പോയത്….?? ഒന്നും മുഴുവനും കേൾക്കാതെ….
മോളെ ബോധമില്ലാതെ കണ്ടപ്പോൾ സമനില തെറ്റിപോയെടാ… അന്ന് തിരിച്ച് വന്നതിൽ പിന്നേ ഗൗരി മിണ്ടാഞ്ഞതും കൂടിയായപ്പോൾ അതും ഇതും കൂടെ ചേർത്ത് വായിച്ച് ഞാൻ അവളെ….

നീയെന്തൊക്കെയാടാ പറയുന്നേ……. എനിക്കൊന്നും മനസിലാവുന്നില്ല….
കിച്ചു ശരണോട് നടന്നതെല്ലാം പറഞ്ഞു….

പ്പാഹ്…. ചെറ്റത്തരം കാണിച്ച് വന്നിട്ട് കുറെ സഹതപിച്ചാൽ എല്ലാം ആയെന്നാണോ നിന്റെ വിചാരം…

പറ്റിപോയെടാ… അപ്പെന്റെ മോളെ കണ്ടപ്പോൾ എനിക്ക് മുഴുവൻ കേൾക്കാനും ചിന്തിക്കാനും ഒന്നും സമയം കിട്ടിയില്ലാ….. എനിക്ക് എന്റെ അമ്മൂട്ടി മാത്രല്ലേടാ ഉള്ളൂ…?? അവൾക്കെന്തേലും സംഭവിച്ചാൽ പിന്നെ ഞാൻ ഉണ്ടാവില്ല…..

അപ്പം ഗൗരി നിന്റെ ആരാ കിച്ചൂ…?? നിന്റെ മോൾടെ ആയയാണോ….??? ആണെങ്കിൽ നിന്റെ പേരുകുത്തിയ താലിയും അണിഞ്ഞവളെ അവിടെ നിർത്തേണ്ട കാര്യം നിനക്കില്ലായിരുന്നു…..
അതവളുടെ കഴുത്തിൽ ഇല്ലെങ്കിലും നിന്റെമോളെ പൊന്നുപോലവള് നോക്കിയേനെ…….
.
അവൾക്കാണ് കിച്ചു നിന്നെയും മോളെയും വേണ്ടത്….. അന്ന് നീ താലി കെട്ടുന്ന നിമിഷം അവളുടെ കണ്ണിലേക്കൊന്ന് നോക്കിയാൽ മതിയായിരുന്നു…. ഗൗരിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണ് നീയെന്നും മോളെന്നും നിനക്ക് മനസിലായേനെ….

നിന്റെ പ്രിയയെ ഓർത്താണോ നീ ഗൗരിയെ മാറ്റി നിർത്തുന്നത്…???…. അവള് പോയിട്ട് കാലം എത്രയായെടാ…?? മറക്കാനായില്ലേ നിനക്ക്…???

ശരൺൺൺ……….. അതൊരലർച്ചയായിരുന്നു…

മതിയാക്ക് കിച്ചൂ….. മരിച്ചുപോയ പ്രിയയ്ക്കല്ല… ജീവിച്ചിരിക്കുന്ന നിന്നെയും മോളെയും ജീവശ്വാസം പോലെ കരുതുന്ന ഗൗരിക്കാണ് നിന്റെ ആവശ്യം….
എനിക്ക് ഗൗരിയെ കുറിച്ച് ഒന്നും തന്നെ അറിയില്ല കിച്ചൂ പക്ഷേ ഒരു കാര്യം ഞാൻ മനസിലാക്കിയിട്ടുണ്ട് അന്ന് വന്ന് ഓഫീസിൽ നിന്നും ഷോ കാണിച്ചില്ലേ ഒരുത്തൻ അവന്റെയൊക്കെ കയ്യിൽനിന്നും ജീവനും കൊണ്ടോടി നിന്റെ ചാരത്തണഞ്ഞതാണവൾ…..

ഒരിക്കൽപോലും കണ്ടിട്ടില്ലേടാ അവളുടെ കണ്ണിൽ നിന്നോടുള്ള അടങ്ങാത്ത പ്രണയം…??
നിന്റെ മോളോടുള്ള കളങ്കമില്ലാത്ത നിറഞ്ഞ വാത്സല്യം…???
തെറ്റാണ് കിച്ചൂ… വലിയതെറ്റ്… ഇനിയെങ്കിലും നീയത് മനസിലാക്കണം….

പിന്നീട് കുറച്ച് നേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല…
അവളെന്നോട് പൊറുക്കുമോടാ….?? കിച്ചുവിന്റെ ചോദ്യം കേട്ടപ്പോ ശരൺ തലയുയർത്തിനോക്കി….

നീ അവളെ തല്ലിയില്ലേ… തള്ളിയിട്ടു നെറ്റി പൊട്ടിച്ചില്ലേ… അതവൾ ചിലപ്പോ പൊറുത്ത് തരും കിച്ചൂ….
പക്ഷേ നീ പിന്നെ ചെയ്തതും പറഞ്ഞതും അവള് അത്രപെട്ടെന്നൊന്നും മറക്കൂല… അവൾമാത്രമല്ലെടാ ഒരു പെണ്ണും സഹിക്കില്ല….

കിച്ചുവിന്റെ തലതാഴ്ന്നു….. ഞാൻ ഇറങ്ങുവാണ് ശരൺ… ഒത്തിരി വൈകി… അത് പറയുമ്പോൾ കാർമേഘം വന്ന് മൂടിയ ആകാശം പോലെയായിരുന്നു അവന്റെ മുഖം….

ഇറങ്ങിയപ്പോഴാണ് ഒരാളുമായി കൂട്ടിയിടിച്ചത്… താനൊക്കെ എവിടെ നോക്കിയാടോ നടക്കുന്നെ….??? ശബ്ദം കേട്ടവൻ തലയുയർത്തി നോക്കി… കണ്ണുകൾ വിശ്വസിക്കാനാവാതെ വിടർന്നുവന്നു….

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14