Sunday, December 22, 2024
Novel

ദേവതാരകം : ഭാഗം 21

എഴുത്തുകാരി: പാർവതി പാറു

മാഷ്… അവളുടെ മനസ് പെരുമ്പറ കൊട്ടുകയായിരുന്നു…. നാലു വർഷത്തെ അവളുടെ കാത്തിരിപ്പ്… ആ മുഖം വീണ്ടുമൊന്ന് കാണാൻ…. ആ കണ്ണുകൾ…. അതിന് മാത്രം മാറ്റങ്ങളൊന്നുമില്ല…. ഇടതൂർന്ന ചെമ്പൻ മുടി കുറച്ചു കൂടെ നീട്ടി വളർത്തിയിരിക്കുന്നു…. അന്നത്തെ പൊടി മീശയിൽ നിന്ന് ഇപ്പോൾ മീശയും താടിയും ഒക്കെ വെച്ച് ഒന്നൂടെ സുന്ദരൻ ആയിരിക്കുന്നു… ചിരിക്കുമ്പോൾ തെളിഞ്ഞു കണ്ടിരുന്ന നുണകുഴികൾ ഇന്ന് കട്ട താടി മറച്ചിരിക്കുന്നു….

അവൾ അവന്റെ പുതിയ മുഖം മനസിലേക്ക് അവാഹിക്കുകയായിരുന്നു… ക്ലാസ്സ്‌ കഴിഞ്ഞ് അവൻ പോയപ്പോൾ അവൾ പുറകെ പോയാലോ എന്ന് വിചാരിച്ചു… പക്ഷെ അവൻ തന്നെ ഓർക്കുന്നില്ലെന്ന് പറഞ്ഞാൽ അവൾക്ക് അത് താങ്ങാൻ പോലും കഴിയില്ലായിരുന്നു… അത്കൊണ്ട് മാത്രം അവൾ സംയമനം പാലിച്ചു… അന്ന് പിന്നെ അവൾ അവനെ കണ്ടെതെ ഇല്ല… രാത്രി എന്നത്തേയും പോലെയാകാശം നോക്കിയപ്പോൾ നക്ഷത്രങ്ങൾക്ക് അവന്റെ പുതിയ മുഖം ആയിരുന്നു….

അച്ഛൻ ഫോണിൽ വിളിക്കും വരെ അവൾ നക്ഷത്രങ്ങളെ നോക്കി ഇരുന്നു… മോളേ എന്താണ് വിശേഷം ക്യാമ്പ് എങ്ങനെ ഉണ്ട്… ഉഷാറാണ് അച്ഛാ… പിന്നെ അച്ഛാ ഞാൻ മാഷിനെ കണ്ടു… ഏത് മാഷ്… ഞങ്ങൾക്ക് കണക്ക് ട്യൂഷൻ എടുത്തിരുന്ന മാഷ്… ആഹാ അതയോ.. എന്നിട്ട് നീ സംസാരിച്ചോ… ഇല്ലച്ഛാ… മാഷ്ക്ക് എന്നെ ഓർമ ഇല്ലെങ്കിലോ…. അത് നീ പറഞ്ഞുകൊടുത്താൽ പോരേ… അത് വേണ്ട അച്ഛാ… മാഷെന്നെ അറിയില്ല എന്ന് പറഞ്ഞാൽ എനിക്ക് സഹിക്കാൻ കഴിയില്ല… മാഷായിട്ട് എന്നെ മനസിലാക്കി വരണം… അതാ എന്റെ ആഗ്രഹം… ഓ വല്ലാത്തൊരു ആഗ്രഹം… പോ അച്ഛാ.. കളിയ്ക്കാതെ..

പിന്നെ അച്ഛാ മാഷിന്റെ പേരെന്താണെന്നോ.. ദേവദത്ത്… നല്ല പേരല്ലേ… അത് നീ ഇപ്പൊ അറിയുന്നേ ഉള്ളൂ… എനിക്ക് അന്നേ അറിയാം… എന്നിട്ട് അച്ഛനെന്താ എന്നോട് പറയാഞ്ഞേ… അതിന് നീ ചോദിച്ചില്ലല്ലോ… അച്ഛന് അറിയുന്നുണ്ടാവില്ല എന്നാ ഞാൻ വിചാരിച്ചേ… .. പിന്നെയും അവൾ അച്ഛനോട് കുറേ സംസാരിച്ചു… സംസാരത്തിൽ മുഴുവൻ അവൻ മാത്രം ആയിരുന്നു…. അവളുടെ ഹൃദയത്തോട് അവൻ എത്ര ചേർന്നിരിക്കുന്നെന്ന് ആ അച്ഛൻ തിരിച്ചറിയുകയായിരുന്നു….

ഒത്തിരി സമയം അവൾ അച്ഛനോട് സംസാരിച്ചു ഫോൺ വെച്ചപ്പോഴാണ് അവളെ തന്നെ നോക്കി നിൽക്കുന്ന വിനായകിനെ അവൾ കണ്ടത്… വിനുവേട്ടൻ ഇത് വരെ ഉറങ്ങീലെ… ഇല്ല.. താനെന്താ ഉറങ്ങാത്തെ…. ഞാൻ അച്ഛനെ വിളിക്കാർന്നു… ഈ രാത്രി മഞ്ഞത്ത് ഇരുന്നോ.. ആ.. എന്താ രാത്രി മഞ്ഞത്ത് ഇരുന്നൂടെ… എന്തേലും അസുഖം വരും പെണ്ണേ… ഒന്നും വരില്ല… ഞാനെന്നും ഹോസ്റ്റലിൽ മണിക്കൂറുകളോളം ടെറസിൽ ഇരിക്കാറുള്ളതാ.. എന്നിട്ടൊന്നും വന്നില്ലാലോ. അതെന്തിനാ ടെറസിൽ പോയി ഇരിക്കണേ…

ദേ അവരെ കാണാൻ… അവൾ ആക്ഷത്തെ നക്ഷത്രങ്ങളെ ചൂണ്ടി പറഞ്ഞു.. അതിപ്പോ എന്താ ഇത്ര കാണാൻ… മ്മ്.. ഉണ്ട്.. അതിനിടയിൽ… എനിക്ക് വളരെവേണ്ടപെട്ട ഒരാൾ… കുറേശ്ശെ വട്ടുണ്ടല്ലേ.. അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.. കുറേശ്ശെ അല്ല… കുറച്ചധികം.. അവൾ അതേ ചിരിയോടെ മറുപടി പറഞ്ഞു… അവളുടെ ഈ കുസൃതി നിറഞ്ഞ സംസാരം ആണ്‌ വിനുവിനെയും അവളിലേക്ക് ആകർഷിച്ചത്… അവൾ സംഗീതിനോടൊപ്പം നടക്കുന്നത് അസൂയയോടെ ആണ്‌ അവൻ നോക്കിയിരുന്നത്…

ആ അസൂയ വളർന്നു പ്രണയം ആയി… പക്ഷെ അവളോട് തുറന്ന് പറയാൻ അവനൊരു അവസരം കിട്ടിയില്ല… കോളേജിൽ എപ്പോളും അവൾ സംഗീത്തിനൊപ്പം ആയിരുന്നു… ഇവിടെനിന്നും പോകും മുന്നെ എല്ലാം അവളോട് പറയണം എന്ന് അവനും തീരുമാനിച്ചു.. പിറ്റേന്നും താരയുടെ കണ്ണുകൾ അന്വേഷിച്ചത് ദേവയെ ആയിരുന്നു… പക്ഷെ കണ്ടില്ല… പക്ഷെ ദേവ അവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു… ക്യാമ്പിന്റെ എല്ലാ കാര്യങ്ങളും അവന്റെ തലയിൽ ആയിരുന്നത് കൊണ്ട് അവൻ ആകെ തിരക്കിൽ ആയിരുന്നു …

താരക്ക് ആണെങ്കിൽ ആകെ ഇന്റർവെൽ സമയങ്ങളിൽ മാത്രമേ അവനെ അന്വേഷിക്കാൻ കഴിയുമായിരുന്നുള്ളൂ.. അന്നേരങ്ങളിൽ അവളുടെ കണ്ണുകൾ അവനിൽ എത്താതെ പോയി… പിന്നീട് പലപ്പോഴും അവൾ ക്ലാസ്സിൽ ഇരിക്കുമ്പോൾ അവൻ പുറത്ത് നടക്കുന്നതും, സംസാരിക്കുന്നതും ഒക്കെ അവൾ കണ്ടു… അവളും മനഃപൂർവം അവനിലേക്ക് ചെന്നില്ല…. അങ്ങനെ ക്യാമ്പ് തീരുന്നതിന്റെ തലേന്ന് അവളുടെ ക്ലാസ്സിൽ സാർ ഒരു ടാസ്ക് കൊടുത്തു… ഒരു കവിത എഴുതാൻ… വിഷയം പ്രണയം…

താരക്ക് അതൊരു വിഷയമേ ആയിരുന്നില്ല… കാരണം ഈ കഴിഞ്ഞ നാലു വർഷം കൊണ്ട് അവൾ എഴുതിയത് മുഴുവൻ പ്രണയം മാത്രമായിരുന്നു… പക്ഷെ പഴയതൊന്നും വീണ്ടും എഴുതാൻ അവൾക്ക് തോന്നിയില്ല… അവൾ പുതിയ ഒരു കവിത എഴുതി തുടങ്ങി…. ഈ കറുത്ത രാത്രി അല്ലയോ എൻ മിഴിക്കോണിലെ പ്രണയ ചിത്രം… ഈ കറുത്ത വാനം അല്ലയോ എൻ അന്തരാത്മാവിന് പ്രണയ ലോകം… ഈ കറുത്ത നിമിഷം അല്ലയോ എൻ ജീവിതത്തിന്റെ പ്രണയ സ്വപ്നം…

അങ്ങനെ തുടങ്ങി രാത്രിയുടെ പ്രണയത്തെ കുറിച്ചവൾ വാചാലയായി… ഒടുവിൽ കവിത യുടെ അവസാനം ഒരു നക്ഷത്രം ആയി തന്റെ പ്രണയം ഉദിച്ചു എന്ന് ആശയം വരുന്ന കവിത… ഒടുവിൽ ആ കവിതക്കൊരു പേരിട്ടു…. ദേവതാരകം….. കവിതയുടെ അവസാനം അവളുടെ പേര് ചേർക്കാൻ അവൾക്ക് തോന്നിയില്ല… തന്റെ മൗന പ്രണയം മറ്റൊരാളിൽ എത്തരുതെന്ന് അവൾ ആഗ്രഹിച്ചു…. പിറ്റേന്ന് ക്യാമ്പിന്റ സമാപന സമ്മേളനം ആയിരുന്നു…. ദേവ സ്റ്റേജിൽ ഇരിക്കുന്നതും നോക്കി താര ഇരുന്നു… ഇനി അവനെ എന്നു കാണും എന്ന് അവൾക്ക് അറിയില്ലായിരുന്നു….

അതുകൊണ്ട് ഒരു നിമിഷം പോലും കണ്ണെടുക്കാതെ അവനെ തന്നെ നോക്കി ഇരുന്നു.. ഒടുവിൽ നന്ദി പറയാൻ ദേവ മൈക്ക് എടുത്തു..ക്യാമ്പിനെ പറ്റി ഒരു അവലോകനം നടത്തിയതിന് ശേഷം അവൻ പറഞ്ഞു… ഇന്നലെ നിങ്ങൾക്ക് കിട്ടിയ ലാസ്റ്റ് ടാസ്ക് ഞങ്ങൾ എല്ലാവരും കണ്ടു… കുറേ നല്ല കഥകളും, ചിത്രങ്ങളും, കവിതകളും ഒക്കെ കിട്ടി… എല്ലാം ഒന്നിനൊന്ന് മെച്ചം ആയിരുന്നു… അതിലെനിക്ക് ഇഷ്ടമായ ഒരു കവിത ഞാൻ ചൊല്ലാൻ പോവുകയാണ്.. എഴുതിയത് ആരാണെന്ന് അറിയില്ല.. അവൻ പേപ്പർ നിവർത്തി…. കവിതയുടെ പേര് ദേവതാരകം… അവൻ ചൊല്ലി തുടങ്ങി.. താര ശ്വാസം പോലും എടുക്കാതെ കേട്ടൂ..

അവന്റെ ശബ്ദം… അതിലെ ഭാവം… എല്ലാം അവൾക്ക് ആദ്യത്തെ അനുഭവം ആയിരുന്നു… അവനെ കുറിച്ചെഴുതിയ ഓരോ വരികളും അവൻ അത്രത്തോളം ഉൾക്കൊണ്ട്‌ പാടി… ഒടുവിൽ കവിത കഴിഞ്ഞപ്പോൾ കൈ അടിക്കാൻ പോലും അവൾ മറന്നു… അവളുടെ ഉള്ളിൽ അവനപ്പോഴും പാടുകയായിരുന്നു… അവളുടെ ദേവതാരകത്തെ കുറിച്ച്… ഓടി പോയി അവനോട് ഞാൻ ആണ്‌ അത് എഴുതിയതെന്ന് പറയാൻ ആണ്‌ തോന്നിയത്.. പിന്നെ അവൾ തന്നെ വേണ്ടെന്ന് വെച്ചു.. അവനോട് പറയാൻ ഉള്ള സമയം ആയിട്ടില്ല…

ഇനിയും പ്രണയിക്കണം… ഭ്രാന്തമായി.. ശക്തമായി.. ആഴത്തിൽ.. ഒടുവിൽ അവൻ എന്റേത് ആവുമ്പോൾ… ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ രാത്രി ആകാശവും നക്ഷത്രങ്ങളും സാക്ഷിയായി അവനെ മടയിൽ കിടത്തി അവന്റെ മുടികളിൽ തലോടി പറയണം ഈ പെണ്ണ് തന്റെ മാഷിനെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന്… അതോർത്തപ്പോൾ അവൾക്ക് ചുണ്ടിൽ ചിരി നിറഞ്ഞു… ഒടുവിൽ മതിവരുവോളം അവനെ ദൂരെ നിന്ന് നോക്കി അവൾ തിരിഞ്ഞു നടന്നു…. തിരിച്ചു വരുമ്പോൾ അവൾ ട്രെയിനിൽ ആണ്‌ പോന്നത്…

വിനു അവനും ഒരു അവസരത്തിന് കാത്തിരിക്കുക ആയിരുന്നു… പക്ഷെ അവന് കഴിഞ്ഞില്ല… അവളിൽ ആഴത്തിൽ താൻ വേരിറങ്ങി കഴിഞ്ഞു പറയാം എന്നവനും തീരുമാനിച്ചു… താര തിരിച്ചുവന്നപ്പോൾ മായ കൂടുതൽ സന്തോഷവതി ആയി കാണപ്പെട്ടു.. എത്ര ചോദിച്ചിട്ടും അവൾ കാരണം പറഞ്ഞില്ല.. താരയും അവളുടെ സന്തോഷം ആരുമായി പങ്കുവെച്ചില്ല.. അവർക്കിടയിൽ അതൊരു രഹസ്യം ആയി തന്നെ ആയി ഇരുന്നു… ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി… താരയും മായയും സെക്കന്റ്‌ ഇയർലേക്ക് കടന്നു…

ഈ സമയം കൊണ്ട് താരയും സംഗീതും പിരിയാൻ കഴിയാത്തത്ര അടുത്തു… അവനിലെ സഹോദരൻ അവൾക്കൊപ്പം എന്തിനും ഏതിനും ഉണ്ടായിരുന്നു… പക്ഷെ കോളേജിൽ പൊതുവേ എല്ലാവരും അതിനെ മറ്റൊരു രീതിയിൽ ആണ്‌ കണ്ടത്… പക്ഷെ അത് തിരുത്താൻ താര സംഗീതിനെ സമ്മതിച്ചില്ല… കാരണം കുട്ടികൾക്കിടയിൽ സംഗീത് താരയുടെ കാമുകൻ ആയിരുന്നു… ആ കാരണം കൊണ്ട് അവളെ ശല്യം ചെയ്യാൻ ആരും വരില്ലായിരുന്നു… പ്രത്യേകിച്ച് പ്രേമാഭ്യർത്ഥനകളുമായി… അതവൾക്ക് ഒരു ആശ്വാസം ആയിരുന്നു… കോളേജ് മുഴുവൻ അവരെ തെറ്റ്ദ്ധരിച്ചപ്പോളും വിനുവിന് മാത്രം അതൊന്നും വിശ്വാസം വന്നില്ല…

അവനിൽ അപ്പോഴും പ്രദീക്ഷകൾ ഉണ്ടായിരുന്നു… വിനു തേർഡ് ഇയറില്ലെക്കും സംഗീത് ഡിഗ്രി കംപ്ലീറ്റ് ചെയ്ത് pg ക്കും അവിടെ തന്നെ ജോയിൻ ചെയ്തു… താരയെ പിരിയാൻ കഴിയാത്തതിൽ ആണെന്ന് കുട്ടികൾക്കിടയിൽ സംസാരം ഉണ്ടായിരുന്നു.. അവനത് കാര്യമാക്കിയില്ല… സത്യത്തിൽ അവളെക്കാളേറെ മായയെ പിരിയുന്നതായിരുന്നു അവന്റെ സങ്കടം… മായയും സംഗീതും ഈ സമയം കൊണ്ട് നല്ല സുഹൃത്തുക്കൾ ആയിരുന്നു…. കോളേജിൽ വെച്ച് അധികം സംസാരിക്കില്ലെങ്കിലും ഫോണിലൂടെ ആയിരുന്നു ആ ബന്ധം വളർന്നത്… സംഗീത് താരയോട് എല്ലാം പറഞ്ഞിരുന്നു…

പക്ഷെ മായയെ ഒന്നും അറിയിക്കരുതെന്നും സമയം ആവുമ്പോൾ അവൻ തന്നെ നേരിട്ട് പറയാം എന്ന് പറഞ്ഞു വിലക്കിയിരുന്നു…താരയും സംഗീതിനെ അനുസരിച്ച് അവളിൽ നിന്ന് അവന്റെ പ്രണയം ഒളിച്ചു വെച്ചു… സെക്കന്റ്‌ ഇയർ ആയപ്പോഴേക്കും താര കോളേജിൽ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവും എഴുത്ത് കാരിയും ആയി മാറിയിരുന്നു… കലോത്സവ വേദികളിൽ അവളുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു…. വിനുവിന് അവളോട്‌ പ്രണയത്തിനപ്പുറം ആരാധനയും തോന്നി തുടങ്ങി…. പക്ഷെ അവളുടെ മനസ് എപ്പോഴും ആ ദേവതാരകത്തിന് പിന്നാലെ ആയിരുന്നു…

നക്ഷത്രെ മോഹിക്കുന്ന കൊച്ചുകുട്ടിയെ പോലെ അവളും അവനെ അഗാധമായി പ്രണയിച്ചുകൊണ്ടേ ഇരുന്നു… അങ്ങനെ ഒരിക്കൽ ലൈബ്രറിയിൽ ഇരുന്ന് എന്തോ വായിക്കുകയായിരുന്നു താര… വിനു അവളുടെ അഭിമുഖമായി വന്നിരുന്നു… സിതാര എനിക്ക് തന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു… എന്താ വിനുവേട്ടാ ഒരു മുഖവുര ഒക്കെ… പറയൂ… വളച്ചൊടിച്ചു പറയാൻ ഒന്നും എനിക്കറിയില്ല… പക്ഷെ ഒന്നറിയാം… എങ്ങനെ ഒക്കെ പറഞ്ഞാലും എത്തിച്ചേരുന്നത് നിന്നിലേക്ക് ആയിരിക്കും… അത്രമേൽ ആഴത്തിൽ നീ എന്നിൽ പതിഞ്ഞു പോയിരിക്കുന്നു…

നിന്നെ എനിക്ക് വേണം താരേ.. ഈ ജീവിതം മുഴുവൻ സ്നേഹിക്കാൻ… വിനുവേട്ടാ… വളച്ചൊടിച്ചു പറയാൻ എനിക്കും അറിയില്ല… പക്ഷെ ഒന്നറിയാം.. എനിക്കൊരിക്കലും വിനുവേട്ടനെ പ്രണയിക്കാൻ കഴിയില്ല… അത്രമേൽ ആഴത്തിൽ മറ്റൊരു മുഖം എന്നിൽ പതിഞ്ഞിരുന്നു… വിനുവിന് ചങ്കുകീറുന്ന വേദന തോന്നി… പക്ഷെ അവൻ പറഞ്ഞു… അതാരാണെന്ന് ഞാൻ ചോദിക്കുന്നില്ല… പക്ഷെ ഒന്നെനിക്ക് ഉറപ്പാണ്… അത് എല്ലാവരും പറയുന്ന പോലെ സംഗീത് അല്ല… അതാരാണെന്ന് ഞാൻ തന്നെ കണ്ടെത്തിക്കോളാം… മ്മ്… കണ്ടെത്തിക്കോളൂ….

വേണ്ടെന്ന് ഞാൻ പറയില്ല… താരേ എനിക്കൊന്ന് അറിഞ്ഞാൽ മതി.. നീ ജീവന് തുല്യം സ്നേഹിച്ചവൻ നിന്നെ തള്ളി പറയുകയാണെങ്കിൽ നീ എന്നെ സ്വീകരിക്കുമോ… തീർച്ചയായും… പക്ഷെ അത് സംഭവിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്… കാരണം എന്റെ പ്രണയം അത്രത്തോളം ആത്മാർത്ഥം ആണ്. അത് ഞാൻ പറയാതെ തന്നെ അവൻ തിരിച്ചറിയും എന്ന് എനിക്ക് വിശ്വാസം ഉണ്ട്… നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ… എന്റെ പ്രണയവും ആത്മാർത്ഥത യിൽ ഒട്ടും പുറകിലല്ല…. അതും പറഞ്ഞു അവൻ അവിടെ നിന്നു നടന്നു… താരക്ക് ഉള്ളിൽ വിഷമം തോന്നി…

ഒരു പക്ഷെ മാഷിനെ പ്രണയിച്ചിരുന്നില്ലെങ്കിൽ ഞാനും വിനുവേട്ടനെ സ്നേഹിചിച്ചു പോയേനെ… അത്രയും അവൻ തന്നെ സ്നേഹിക്കുന്നു..അവൾ ഓർത്തു…. അങ്ങനെ ആ വർഷത്തെ ക്യാമ്പ് ഡിക്ലയർ ചെയ്തു… താര ആയിരുന്നു അതിൽ ഏറ്റവും അധികം സന്തോഷിച്ചത്… വീണ്ടും ദേവയെ കാണാം… വീണ്ടും ഒരു അഞ്ചു ദിവസം അവനൊപ്പം ചിലവഴിക്കാം… ഒരു ദിവസം ക്യാന്റീനിൽ സംഗീതിനോടൊപ്പം ചായ കുടിച്ചിരിക്കുക ആയിരുന്നു താര… സംഗീതേട്ടാ… ഇത്തവണ ഞാൻ ക്യാമ്പ് ന് എന്തായാലും പോവുന്നുണ്ട്.. ആഹാ ഇപ്പൊ അങ്ങനെ ആയോ…

കഴിഞ്ഞ തവണ ഞാൻ ഉന്തി പറഞ്ഞയച്ചതല്ലേ… പക്ഷെ അവിടെ പോയപ്പോഴാണ് ഞാൻ അറിഞ്ഞത്… ഞാൻ അന്വേഷിക്കുന്ന മാണിക്യം അവിടെ ആണെന്ന്… മാണിക്കമോ… മ്മ്… അവൾ അവനോട് ദേവയെ പറ്റി പറഞ്ഞു തുടങ്ങി…. അവളുടെ ഉള്ളിലെ പ്രണയം…. തന്നെ പോലെ അവളും ഒരാളെ മൗനമായി അത്രമാത്രം സ്നേഹിക്കുന്നു എന്നറിഞ്ഞപ്പോൾ അവന് സന്തോഷം തോന്നി… ആഹാ അപ്പൊ നീ ഒരു കള്ള കാമുകി ആണല്ലേ… അവൻ കളിയാക്കി.. അവൾ ചിരിച്ചു.. അടുത്ത മാസം ആണ്‌ ക്യാമ്പ് അതുവരെ ഒന്ന്‌ വെയിറ്റ് ചെയ്യ്.. ഇത്തവണ ഞാനും ഉണ്ട്… എന്റെ അളിയനെ കാണാൻ..

ഒന്ന്‌ പോ സംഗീതേട്ടാ… അവൾ നാണം കൊണ്ട് അവന്റെ കൈയിൽ നുള്ളി… ദിവസങ്ങൾ വീണ്ടും കഴിഞ്ഞു… ഒരു ദിവസം സംഗീത് കാണണം എന്ന് വിളിച്ചു പറഞ്ഞു അവനെ കാണാൻ താര ദേവതാരുവിന്റെ ചുവട്ടിൽ കാത്തിരിക്കുകുകയായിരുന്നു… കുറച്ച് കഴിഞ്ഞപ്പോൾ സംഗീത് അവിടേക്ക് വന്നു… അവന്റെ മുഖം ആകെ വിഷമം നിറഞ്ഞതായിരുന്നു…. അവളെ കണ്ടപ്പോൾ അവൻ ഒരു തെളിച്ചമില്ലാത്ത ചിരി സമ്മാനിച്ചു… എന്താ… സംഗീതേട്ടാ… ചിരിക്ക് വോൾടേജ് പോരല്ലോ…. താരേ… നിനക്ക് വിഷമം ആവുന്ന ഒരു കാര്യം ആണ്‌ ഞാൻ പറയാൻ പോവുന്നത്…

ഇത്തവണ ക്യാമ്പിൽ നിനക്ക് പോവാൻ ആവില്ല… സംസഥാന പാർട്ടി സമ്മേളനം ആണ്‌ ആ ദിവസങ്ങളിൽ… കോളേജിൽ നിന്ന് ഏരിയ കമ്മിറ്റി കൊടുത്ത പേരുകളിൽ ഞാനും നീയും ആണ്‌… ഓ അത്രേ ഉള്ളൂ… അവൾ നിസ്സാരമായി ചോദിച്ചു.. നിനക്ക് വിഷമം ഇല്ലേ… നിനക്ക് മാഷെ കാണാൻ ഉള്ള അവസരം നഷ്ടമാവില്ലേ.. സംഗീതേട്ടാ… നാലു വർഷം ഞാൻ പ്രണയിച്ചത് ആ മുഖം കണ്ടിട്ടാണോ… അതെന്നും എന്റെ ഉള്ളിൽ തന്നെ ഉണ്ട്… പിന്നെ ആ ആകാശത്തും… കണ്ടില്ലെങ്കിലും എന്റെ സ്നേഹം എന്നും അതുപോലെ തന്നെ തുടരും… എനിക്ക് ഉറപ്പുണ്ട് മാഷ് എന്നിലേക്ക് എത്തും എന്ന്…

വിധി ഞങ്ങളെ വീണ്ടും ഒന്നിപ്പിക്കും എന്ന്… താരേ നിന്നെ ഓർത്ത് എനിക്ക് അഭിമാനം തോനുന്നു… നിന്റെ പ്രണയത്തോട് അസൂയ തോന്നി പോവാ… ഇത്രയും അഗാധമായി ഒരാളെ പ്രണയിക്കാൻ ആവുമോ…. അവൾ ചിരിച്ചു… പിന്നെ…. ഇത്തവണ ക്യാമ്പിന് ഞാൻ പോവുന്നുണ്ടെന്ന് വെച്ച് മായയുടെ പേരും കൊടുത്തിരുന്നു… പക്ഷെ നമ്മൾ ഇല്ലാത്തത് കൊണ്ട് അവളിനി പോവുമോ.. നീ ഒന്ന്‌ സംസാരിക്ക്… അവളുടെ ചിത്രരചനക്ക് ഈ ക്യാമ്പ് വളരെ ഗുണം ചെയ്യും… ഞാൻ സംസാരിക്കാം..

അവൾ പറഞ്ഞു താര അവൾ ക്യാമ്പിലേക്ക് പോവുന്നില്ലെന് പറഞ്ഞാൽ മായയും പോവാൻ മടിക്കും എന്നാണ് വിചാരിച്ചത്… പക്ഷെ മായ പോവാൻ സമ്മതിച്ചു… അങ്ങനെ താരയും സംഗീതും സമ്മേളനത്തിനും… മായയും വിനുവും ക്യാമ്പിനും പോയി… മായയെ സന്തോഷത്തോടെ യാത്ര ആക്കുമ്പോൾ താര അറിഞ്ഞില്ല… അവളുടെ ആ യാത്ര ഒരിക്കൽ അവളെ കരയിക്കും എന്ന്…

തുടരും…

ദേവതാരകം : ഭാഗം 1

ദേവതാരകം : ഭാഗം 2

ദേവതാരകം : ഭാഗം 3

ദേവതാരകം : ഭാഗം 4

ദേവതാരകം : ഭാഗം 5

ദേവതാരകം : ഭാഗം 6

ദേവതാരകം : ഭാഗം 7

ദേവതാരകം : ഭാഗം 8

ദേവതാരകം : ഭാഗം 9

ദേവതാരകം : ഭാഗം 10

ദേവതാരകം : ഭാഗം 11

ദേവതാരകം : ഭാഗം 12

ദേവതാരകം : ഭാഗം 13

ദേവതാരകം : ഭാഗം 14

ദേവതാരകം : ഭാഗം 15

ദേവതാരകം : ഭാഗം 16

ദേവതാരകം : ഭാഗം 17

ദേവതാരകം : ഭാഗം 18

ദേവതാരകം : ഭാഗം 19

ദേവതാരകം : ഭാഗം 20