Saturday, April 20, 2024
Novel

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 32

Spread the love

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

Thank you for reading this post, don't forget to subscribe!

അവളുടെ മുറി തള്ളി തുറക്കാനാഞ്ഞതും ഉച്ചത്തിലുള്ള സുദേവ്ന്റെ ശബ്ദമാണ് കേൾക്കുന്നത്… എന്താണ് പ്രിയാ… താൻ ഈ പറയുന്നത്? ഇനി മറ്റൊരു ഡോക്ടറെ കാണിച്ചിട്ടെന്തു കാര്യം.. ദേവേട്ടാ ഞാൻ ഒന്ന് പറഞ്ഞോട്ടെ… ഇപ്പോൾ തന്നെ നാലു മാസമായി.. ഇനിയും അവളെ പറ്റിക്കണോ? ഞാൻ ഗർഭിണി അല്ലെന്ന് ഇന്നല്ലെങ്കിൽ നാളെ അവളറിയില്ലേ?? പ്ലാൻ നിന്റെ തന്നെ ആയിരുന്നില്ലേ… അപ്പോഴേ ഞാൻ പറഞ്ഞതാണ് വേറെ വല്ല വഴിയും നോക്കാമെന്ന്… സാരമില്ല… നാളെ എന്തായാലും വസുവിന് മരുന്ന് വാങ്ങാൻ പോകുന്നുണ്ട് ഞാൻ…

അപ്പോൾ ഇപ്പോൾ കഴിക്കുന്ന മരുന്ന് തന്നെ നമുക്ക് നോക്കാം… വസുവിനുള്ള മരുന്നോ? ഹരി പിന്നീട് എന്തോ ചോദിക്കാനാഞ്ഞതും പുറത്തെന്തോ വീണു തകരുന്ന ശബ്ദമാണ് കേൾക്കുന്നത്.. വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയ സുദേവ് കാണുന്നത്… തകർന്ന കുപ്പിച്ചില്ലുകൾ നിലത്തിരുന്നു പെറുക്കിയെടുക്കുന്ന വസുവിനെയാണ്.. അവളെ സഹായിക്കാനെന്ന ഭാവേന കുനിഞ്ഞിരുന്നു ഹരിയും.. അവളെ ഒന്ന് നോക്കിയെങ്കിലും അറിയാത്ത മട്ടിൽ വസു തന്റെ ജോലി തുടർന്നു..

ഇടക്കെപ്പോഴോ അവളുടെ കയ്യിൽ നിന്നും രക്തം ഒഴുകുന്നത് കണ്ടതും സുദേവ് അവളെ പിടിച്ചെഴുന്നേല്പിച്ചു… മുറിവിലേക്ക് ഊതി കൊണ്ടിരുന്നു.. തൊട്ടു പോകരുത്… കൈവലിച്ചു കൊണ്ട് വസു പറഞ്ഞു… മോളെ കൈമുറിഞ്ഞു ചോര വരുന്നത് നീ കണ്ടില്ലേ?.. സുദേവ് ചോദിച്ചു.. അയ്യോ.. വസൂ കൈകാണിക്ക്… ഹരി ധൃതി പിടിച്ചു കൊണ്ടവളുടെ കൈ പിടിച്ചു.. കൈമാത്രമല്ല ഹരിപ്രിയ… എന്റെ മനസും മുറിഞ്ഞിട്ടുണ്ട്… പക്ഷേ… അവിടെന്ന് രക്തം പൊടിയുന്നില്ലെന്ന് മാത്രം… പകരം വിങ്ങുവാ… അവിടം…

ഇത്രേം വലിയൊരു കള്ളം പറയാൻ നിനക്ക് എങ്ങനെ മനസ് വന്നു… വസൂട്ടാ മോളെ… ഞാൻ ഒന്ന് പറഞ്ഞോട്ടെ… മോളിങ്ങനെ ഉരുകുന്നത് കണ്ടിട്ടാണ്… നിന്റെ ഇച്ഛനല്ലേ ക്ഷമിച്ചൂടെ മോളെ എന്നോട്.. എന്റെ ഇച്ഛനോ… ആ ഇച്ഛൻ മരിച്ചു പോയി…. ഇത്… ഇത്… സുദേവ് മാത്രാണ്… എന്റെ ഇച്ഛനാണെങ്കിൽ വസുവിനെ മനസിലാക്കുമായിരുന്നു… എന്തിനാ എന്തിനാ എന്നെ പറ്റിച്ചേ.. അവന്റെ ഷോൾഡറിൽ കൈവച്ചടിച്ചു കൊണ്ട് അവനോട് ചോദിച്ചു കൊണ്ടിരുന്നു… വസൂ.. ഞാൻ…

ഞാൻ നിനക്ക് വാക്ക് തന്നതല്ലേ ഹരി… അനന്തൻ സർ അല്ല നന്ദൻ എന്ന് തെളിഞ്ഞാൽ ഞാൻ നീ പറയുന്നത് കേട്ടോളം എന്ന്… നീ എന്താ വിചാരിച്ചേ.. ഇങ്ങനൊരു നാടകം കളിച്ചിട്ട്… എനിക്കറിയാം… ഞാൻ ഒന്ന് ചിന്തിക്കണമായിരുന്നു ഇച്ഛൻ നീ ഗർഭിണിയാണെങ്കിൽ എങ്ങനെയാ നിന്നെ ഉപേക്ഷിക്കുക എന്ന്… അത് പോലും ചിന്തിച്ചില്ലല്ലോ ഞാൻ… പക്ഷേ… അന്ന് നീയെന്നെ കാണിച്ച ഫയൽ… അതിൽ ഗൈനക്കോളജിസ്റ് ന്റെ പേരും നിന്റെ പേരും ഞാൻ കണ്ടതാണല്ലോ…

അത് പിന്നെ എനിക്ക് പീരിയഡ്‌സ് പ്രശ്നം ഉള്ളത് കൊണ്ട് കാണിച്ചതായിരുന്നു ഞാൻ… വിവാഹം കഴിഞ്ഞാൽ പെട്ടന്ന് പ്രെഗ്നന്റ് ആവാം എന്ന ധാരണയായിരുന്നു എനിക്ക്… ഹരി പറഞ്ഞു നിർത്തി ദൈവം… ദൈവം എന്നൊന്ന് ഉണ്ടെന്ന് തോന്നുന്നു… അല്ലെങ്കിൽ കർമ്മഫലം.. നിനക്കറിയോ… നിന്നെ ഞാൻ ഒരുപാട് വിശ്വസിച്ചിരുന്നു ഹരി… പക്ഷേ… ആ വിശ്വാസം നീ തെറ്റിച്ചിരിക്കുന്നു… ഈ ചിതറികിടക്കുന്നത് വെറും ചില്ലുകഷ്ണങ്ങൾ മാത്രമല്ല…

നിങ്ങളോടുള്ള എന്റെ വിശ്വാസം കൂടെയാണ്… അത്രേം ആഗ്രഹിച്ചു ഞാൻ നിനക്കായി വാങ്ങിയ സമ്മാനം… എന്തിനാ ഇച്ഛാ… പറ… നന്ദനെ മാത്രം ഓർത്തുകൊണ്ട് ഏതെങ്കിലും ഒരു മൂലയിൽ ഒതുങ്ങി കൂടില്ലായിരുന്നോ ഞാൻ… ഞാൻ കാരണം ന്റെ നന്ദൂട്ടൻ ഇത്രേം മുറിവേൽക്കപെടുമായിരുന്നോ? ഞാൻ നിങ്ങളെ വെറുക്കുന്നു സുദേവ്… ഇത്രേം വലിയൊരു കള്ളം… ആ കള്ളം കാരണം ജീവിതം തകർന്നൊരു മനുഷ്യനുണ്ട്….. നിങ്ങളുടെ കൂട്ടുകാരൻ കണ്ണൻ… ആ പാവം എന്ത് പിഴച്ചു…

എന്നെ പോലെ ഒരു ഭ്രാന്തിയെ ചുമന്ന്… ഓഹ്… കൂട്ടുകാരനല്ലേ… ചിലപ്പോൾ എല്ലാം അറിയിണ്ടാവും അല്ലേ?? ഇല്ല… വസൂ… ഏട്ടൻ… ഏട്ടനൊന്നും അറിയില്ല… ഇതുവരെ നിന്നെ പോലെ തന്നെ ഒന്നും അറിഞ്ഞിട്ടില്ല… ഹരി പറഞ്ഞു… എങ്ങനെ തോന്നിയെടി നിനക്ക്.. ആ പാവത്തിനെ ഇതിലേക്ക് വലിച്ചിഴക്കാൻ… എന്നെ താലികെട്ടി എന്ന കുറ്റത്തിന് ഇത്രേം നീറി ജീവിച്ച വേറെ ഒരാളില്ല.. മോളെ… നീ എന്തൊക്കെയാണ്… ഈ പറയുന്നത് വേദന കടിച്ചമർത്തി സുദേവ് ചോദിച്ചു… ഞാൻ ഒന്നും കാണിച്ചില്ലല്ലോ സുദേവ്…

കാണിക്കാൻ പോകുന്നല്ലേയുള്ളു… നിങ്ങളിനി എന്റെ കാര്യത്തിൽ ഇടപെടേണ്ട.. എന്റെ പ്രിയപ്പെട്ട സുഹൃത്തും സഹോദരനും.. എത്ര സ്നേഹത്തിന്റെ പേരിലാണെങ്കിലും ഒരാളോടും ഇങ്ങനെ ഒരു ചതി ചെയ്യരുതായിരുന്നു.. വസു സ്വയം ദേഷ്യവും വിഷമവും കടിച്ചമർത്തി.. ചതി.. ചതിയാണിത് … എന്നെ തൊടണ്ട… എനിക്ക് പൊള്ളുന്നു.. അത്രയും പറഞ്ഞു കൊണ്ടവൾ നിലത്തൂർന്നിരുന്നു.. അവളെ തൊടാനാഞ്ഞ സുദേവിന്റെ കൈകൾ താനേ പിറകോട്ട് വലിഞ്ഞു..

വർദ്ധിച്ച സങ്കടത്തോടെ അവൻ നിലത്തിരുന്നു… അത് കണ്ടതും ഹരിക്ക് ദേഷ്യം വന്നു.. നീ എന്ത് ഭ്രാന്താണ് ഈ പുലമ്പുന്നത് വസു… ദേവേട്ടൻ എന്ത് ചതി ചെയ്തെന്നാണ്… സ്വന്തം പെങ്ങൾ അല്ലാഞ്ഞിട്ടു കൂടെ നിന്നെ ഭ്രാന്തിയായി മാറാൻ വിടാഞ്ഞതോ… ചേർത്തു നിർത്തി സ്നേഹിച്ചതോ ഹരിയുടെ ആ വാക്കുകൾ കൂരമ്പുകൾ പോലെ വസുവിന്റെ കാതിൽ പതിഞ്ഞു… സുദേവും മിഴികൾ ഉയർത്തിയവളെ നോക്കി.. ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് കൊണ്ടവൾ ചോദിച്ചു… നീ നീയിപ്പോൾ എന്താണ് പറഞ്ഞത്…

ഞാൻ… ഞാൻ എന്റെ ഇച്ഛന്റെ ആരും അല്ലെന്നോ?? പറ… പറയാൻ.. ഹാ… സത്യമാണത്… ഹരി ഉറച്ച ശബ്ദത്തോടെ പറഞ്ഞതും വസു ദേഷ്യം കൊണ്ടവളെ അടിച്ചു… നിലത്തിരുന്ന സുദേവിന്റെ അരികിൽ വന്നിരുന്നു കൊണ്ടവൾ ചോദിച്ചു.. നോക്ക്… ഇച്ഛാ… പറ… വസൂട്ടന്റെ ഇച്ഛനല്ലേ.. ഹരി… ഹരി പറഞ്ഞത് കള്ളമാണെന്ന് പറ ഇച്ഛാ.. അവൻ ഒന്നും പറയാതിരുന്നതും.. വസു എഴുന്നേറ്റു… കണ്ടില്ലേ ഹരിപ്രിയ… നിന്റെ ദേവേട്ടൻ ഒന്നും മിണ്ടാതിരിക്കുന്നത്… മൗനം.. മൗനം മാത്രം.. ഇപ്പോൾ മനസിലായില്ലേ..

നിനക്ക് എന്റെ ഇച്ഛനാണെന്ന്.. പുതിയ കള്ളങ്ങൾ മെനഞ്ഞു കൊണ്ട് ഇനി എന്റെ അടുത്തു വരരുത് രണ്ടാളും.. അത്രയും പറഞ്ഞു കൊണ്ട് വസു അവിടെ നിന്നും പിൻവാങ്ങി.. ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി കൊണ്ട് ചോദിച്ചു… നന്ദൂട്ടന്… നന്ദൂട്ടനറിയോ… ഞാൻ സുദേവിന്റെ പെങ്ങൾ അല്ലെന്ന്.. അറിയുമായിരിക്കും അല്ലേ… എന്തൊക്കെയോ പറഞ്ഞു കൊണ്ടവൾ അവിടെ നിന്നിറങ്ങി.. വേണ്ടിയിരുന്നില്ല പ്രിയാ… ന്റെ മോൾക്ക് വേദനിച്ചു കാണും… സുദേവ് അവൾ പോകുന്നതും നോക്കി ഒന്നും മിണ്ടാതെ നിൽക്കുന്ന ഹരിയെ നോക്കി പറഞ്ഞു…

പെട്ടന്ന്… ദേവേട്ടനെ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ… എനിക്ക് എന്തോ സങ്കടോം ദേഷ്യവും സഹിക്കാൻ പറ്റിയില്ല.. അത്രയും പറഞ്ഞു കൊണ്ട് ഹരി സുദേവ് നെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ടിരുന്നു… ദേവേട്ടാ… വേണമെങ്കിൽ ഞാൻ പറയാം.. പെട്ടന്ന് ജയിക്കാൻ കള്ളം പറഞ്ഞതാണെന്ന്.. അവൾ… അവളിനി എങ്ങനെ പെരുമാറും എന്ന് എനിക്ക്… എനിക്ക് ഒന്നും മനസിലാകുന്നില്ല… അവളൊന്ന് ഓക്കേ ആയിട്ട് പറഞ്ഞു നോക്കാം.. പേടിക്കാതിരിക്ക്.. ഞാനൊന്ന് കണ്ണനെ വിളിക്കട്ടെ…

തന്റെ പരിഭ്രമവും ഭയവും ഹരിയെ കാണിക്കാതെ സുദേവ് പറഞ്ഞൊപ്പിച്ചു… മുറിയിൽ പോയി ഫോൺ എടുത്തു കണ്ണനെ വിളിച്ചു.. അവൻ പുറത്തു പോയതാണെന്ന്… പെട്ടന്ന് വരാം എന്ന് പറഞ്ഞിട്ടുണ്ട്.. മുറിക്ക് പുറത്തു എല്ലാം കൈവിട്ടു പോയത് പോലെ നിൽക്കുന്ന ഹരിയോട് സുദേവ് പറഞ്ഞു.. ഒന്ന് മൂളിയതല്ലാതെ അവൾ മറുപടിയൊന്നും പറഞ്ഞില്ല.. റോഡിലൂടെ അഴിഞ്ഞുലഞ്ഞ സാരിയും മുടിയും ആയി തട്ടി തടഞ്ഞു കൊണ്ടവൾ എങ്ങനെയോ വീടെത്തി..

അകത്തൊന്നും ആരുമില്ലാത്തത് കൊണ്ട് തന്നെ നേരെ കണ്ണനെ തിരക്കി മുറിയിലേക്ക് ഓടി.. മുറിയിലും ബാല്കണിയിലും ഒന്നും അവനെ കണ്ടില്ല ലോക്ക് ചെയ്യാത്ത അവന്റെ സ്റ്റഡി റൂമിന്റെ വാതിൽ തുറന്ന് അകത്തു കയറി. ലൈറ്റ് ഒന്നും ഇല്ലാത്തത് കൊണ്ടു തന്നെ ഇരുട്ടായിരുന്നു മുറിയിൽ കണ്ണൻ ഇല്ലെന്ന് അവൾക്ക് മനസിലായി… ശക്തമായ തലവേദനയനുഭവപെട്ടതും തലയിൽ കൈവച്ചവൾ നിലത്തേക്ക് ഊർന്ന് ഇരുന്നു..

ഞാൻ ആരുമില്ലെന്ന് പറയല്ലേ ഇച്ഛാ… എന്നെ എന്തിനാ പറ്റിച്ചേ? ഇതും ഇതുമെന്നെ പറ്റിച്ചതല്ലേ.. വീണ്ടും വീണ്ടും പറഞ്ഞു പറ്റിച്ചൂല്ലേ.. കണ്ണുനീരിനെ സ്വയം ഒഴുകാൻ വിട്ടവൾ അങ്ങനെ കിടന്നു.. പിന്നെ എഴുന്നേറ്റ് പോയി ഷവറിന്റെ അടിയിൽ ചെന്നു നിന്നു… വെള്ളം വീണിടത്തെല്ലാം പൊള്ളുന്നു… വെള്ളത്തിനൊപ്പം ഉപ്പുരസമാർന്ന അവളുടെ കണ്ണുനീരും ഒഴുകി കൊണ്ടിരുന്നു.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ഓടിപ്പിടച്ച് കണ്ണൻ എത്തുമ്പോൾ കണ്ടു വിളക്ക് വെച്ചു പൂജാമുറിയിൽ നിന്നിറങ്ങി വരുന്ന സുജയെ..

അമ്മേ… വസു എവിടെ? കണ്ണൻ തന്റെ ആവലാതി മറച്ചു വെച്ചുകൊണ്ട് ചോദിച്ചു.. ഞാൻ പൂജ മുറിയിലായിരുന്നു… അകത്തേക്ക് പോകുന്ന ഒരു നോട്ടം കണ്ടായിരുന്നു.. മോൻ ഇരിക്ക് അമ്മ കാപ്പിയെടുക്കാം.. വസു ഹരിയുടെ അടുത്തു പോകുമെന്ന് പറഞ്ഞിരുന്നു.. അവിടന്ന് കഴിച്ചിട്ടുണ്ടാകും.. ഹാ… ഞാൻ പുറത്തുന്നു കഴിച്ചു അമ്മേ… ഇനി രാത്രി മതി… ഞാൻ വസൂനെ ഒന്ന് നോക്കട്ടെ ട്ടോ.. അത്രയും പറഞ്ഞവൻ മുകളിലേക്ക് കയറി പോയി.. മുറിതുറന്ന് അകത്തു കടന്നതും വസുവിനെ തിരഞ്ഞു… എന്നാൽ അവിടെ ഒന്നും അവളെ കണ്ടതേയില്ല.. ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടതും അവൻ ഒന്നാശ്വസിച്ചു..

പക്ഷേ ഏറെ നേരമായിട്ടും വസുവിനെ പുറത്തോട്ട് കാണാത്തത് കൊണ്ട് അവൻ ബാത്‌റൂമിൽ കൊട്ടി നോക്കി… ചാരിയിട്ടിരിക്കുന്ന വാതിൽ തുറന്നതും ഷവറിൽ നിന്നും വെള്ളം വീഴുന്നതാണ് കണ്ടത്.. ഷവർ ഓഫാക്കിയവൻ താഴേക്ക് നോക്കി.. രക്തതുള്ളികൾ കണ്ടതും ഒന്ന് ഭയന്നു.. വസുവിനെ അവിടെ കാണാതിരുന്നതും അവനാകെ തളർന്നിരുന്നു.. സ്റ്റഡി റൂമിൽ നിന്നും ഏങ്ങലടി ശബ്ദം കേട്ടതും അവൻ വേഗം സ്റ്റഡി റൂം ലക്ഷ്യമാക്കി നടന്നു.. അകത്തു കയറി ലൈറ്റ് ഇട്ടപ്പോൾ കണ്ടു മുറിവ് പറ്റി രക്തം ഒഴുകുന്ന കയ്യിൽ തലവെച്ചു കിടക്കുന്ന വസുവിനെ..

മേലെല്ലാം നനഞ്ഞു കുതിർന്നു കൊണ്ട്.. മുടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളത്തുള്ളികൾ.. ഫസ്റ്റ് എയ്ഡ് ബോക്സ് കയ്യെത്തിച്ചെടുത്തു കൊണ്ട് അവൻ വസുവിനരികിൽ ചെന്നിരുന്നു.. കയ്യിൽ മരുന്ന് വെച്ചു കെട്ടികൊടുത്തുകൊണ്ടവളെ തട്ടി വിളിച്ചു.. കണ്ണുകൾ തുറന്ന വസു കാണുന്നത് കണ്ണനെയാണ്… ആർത്തലച്ചു പെയ്യുന്ന മഴ പോലെ അവളവനെ കെട്ടിപിടിച്ചു കരഞ്ഞു… നമ്മളെ പറ്റിച്ചു… നമ്മളെ പറ്റിച്ചു നന്ദൂട്ടാ… ഹരി.. അവൾ ഗർഭിണി അല്ല.. വസുവിന്റെ നാവിൽ നിന്നും ആ വാർത്ത കേട്ടതും കണ്ണൻ ഞെട്ടി…

പിന്നീട് നിർവികാരമായിരുന്നു.. അവളെ തന്നെ നോക്കി കണ്ണുനീർ വാർത്തു.. അവരുടെ കള്ളം കൊണ്ട് ഞാൻ നന്ദൂട്ടനെ ശിക്ഷിച്ചില്ലേ… മൗനം കൊണ്ട് വേദനിപ്പിച്ചില്ലേ… എന്നോട് ക്ഷമിച്ചൂടെ നന്ദൂട്ടാ… അവൻ പതിയെ അവളെ പിടിച്ചെഴുന്നേല്പിച്ചു.. തിരിഞ്ഞു പോകാനാഞ്ഞ അവന്റെ കയ്യിൽ പിടിച്ചു കൊണ്ടവൾ ചോദിച്ചു.. ലച്ചൂന് ആരും ഇല്ല നന്ദൂട്ടാ… ഞാൻ ആരുമല്ലത്രെ… അർഹത ഇല്ല എന്നറിയാം എങ്കിലും ചോദിച്ചോട്ടെ… ആരും ഇല്ലാത്ത ഈ ഭ്രാന്തി പെണ്ണിന്.. ഒരു ജീവിതം തരോ നന്ദൂട്ടാ… കാത്തിരിക്കാം… ചെമ്പകം പൂക്കും യാമങ്ങൾക്കായി… ❤️

തുടരും….

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 31