Sunday, December 22, 2024
Novel

പാർവതി പരിണയം : ഭാഗം 11

എഴുത്തുകാരി: ‌അരുൺ

ചേച്ചി വണ്ടിയെടുക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു വല്ല ആക്ടീവ ആയിരിക്കുമെന്ന് ഇതിപ്പോ ചേട്ടൻ കോളടിച്ചല്ലോ ഇനി ചേട്ടന് ബുള്ളറ്റിൽ ഒക്കെ ചെത്തി നടക്കാം മല്ലോ

ഓ നമ്മൾ നമ്മുടെ പഴയ ശകടത്തിൽ തന്നെ നടന്നോളാം ഇനി അതിനകത്തു തൊട്ടു എന്നും പറഞ്ഞു പുതിയ പ്രശ്നം ആകാൻ നമ്മളില്ലേ എന്നും പറഞ്ഞ് മനു വീടിനകത്തേക്ക് കയറി പോയി.

എടീ ഇവന് ഇത് എന്തുപറ്റി പോയപ്പോ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ

ആർക്കറിയാം

ചേച്ചി കേറി വാ ഇനിയിപ്പോ വീട്ടിൽ പോകാൻ ഞാൻ ചേട്ടൻറെ കാല് പേടിക്കണ്ടല്ലോ

പെട്ടെന്ന് തന്നെ പാർവ്വതി ആ വീട്ടിലെ ഒരംഗത്തെ പോലെ ആയി ഇപ്പോൾ അമ്മയ്ക്കും പെങ്ങൾക്കും എല്ലാ ആവശ്യങ്ങളും പാർവതി ആണ് ചെയ്തു കൊടുക്കുന്നത് മീനാക്ഷിയെ അവളുടെ വീട്ടിൽ കൊണ്ടുണ്ടാക്കിയത് പോലും പാർവതി ആണ് മനുവിനോട് ഉള്ള പെരുമാറ്റത്തിൽ മാത്രം ആഴ്ചകൾ കടന്നു പോയിട്ട് പാർവതിക്ക് മാറ്റമൊന്നും ഉണ്ടായില്ല

മറ്റുള്ളവരുടെ മുൻപിൽ ഭാര്യയും ഭർത്താവുമായി അഭിനയിക്കും എങ്കിലും അവർ മാത്രമുള്ള നിമിഷങ്ങളിൽ അവർ അപരിചിതരെ പോലെയാണ് പെരുമാറിയത്

ഇതിനിടയ്ക്ക് കിരൺ വിളിച്ച് പാർവ്വതിയെ വശത്താക്കാൻ കുറച്ച് ഐഡിയകൾ ഒക്കെ പറഞ്ഞു കൊടുത്തു

എന്നാൽ പാർവ്വതിയുമായുള്ള രണ്ടു മൂന്നാഴ്ചത്തെ പരിചയം കൊണ്ട് തന്നെ കിരണിൻറെ ഐഡിയയുമായി അങ്ങോട്ട് ചെന്നാൽ പാർവതിയുടെ കയ്യിൽ നിന്നും നല്ല സമ്മാനം കിട്ടുമെന്ന് മനുവിന് അറിയാമായിരുന്നു

രാത്രിയിൽ കിടക്കാൻ നേരം മാത്രമായി അവർ തമ്മിലുള്ള കൂടിക്കാഴ്ച കുറഞ്ഞു മനു എണീക്കുന്നതിന് മുമ്പ് തന്നെ പാർവതി ക്ലാസെടുക്കാൻ ആയി പോകും അവൾ വരുമ്പോഴേക്കും മനു ജോലിക്കു പോയിരിക്കും
അങ്ങനെ അവരുടെ ജീവിതം രണ്ട് ധ്രുവങ്ങളിൽ നിന്ന് കൊണ്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു

ഒരു ദിവസം രാവിലെ മനു നല്ല പനിയുടെ ലക്ഷണം ഉണ്ടായതിനാൽ അവൻ അന്ന് ജോലിക്ക് പോയില്ല

നല്ല ക്ഷീണം ഉണ്ടായതിനാൽ എണീറ്റ് വന്നപ്പോൾ തന്നെ 9മണി കഴിഞ്ഞിരുന്നു

ഇന്ന് എന്താടാ നീ ജോലിക്ക് പോകുന്നില്ലേ

ഇന്ന് നല്ല സുഖമില്ല അതുകൊണ്ട് ഞാനിന്ന് പോകുന്നില്ല അമ്മേ

ഒന്ന് ഫ്രഷ് ആയി വന്ന് സിറ്റൗട്ടിൽ ഇരുന്നു പത്രം വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് മനുവേ മോള് ഇതുവരെ വന്നില്ലല്ലോ എന്നും പറഞ്ഞ് മനുവിൻറെ അമ്മ അങ്ങോട്ട് വന്നത്

അവൾ വന്നോളും ക്ലാസ്സ് കഴിഞ്ഞു കാണില്ല

അല്ലടാ അവൾ എന്നും 9 മണി കഴിയുമ്പോൾ വരുന്നതാ ഇന്നിപ്പോ പത്തുമണിയായി ഇതുവരെ കണ്ടില്ല നീ ഒന്ന് പോയി നോക്കിയിട്ട് വാ

ഇന്ന് ശനിയാഴ്ച അല്ലേ സ്കൂൾ ഇല്ലല്ലോ അതുകൊണ്ട് എവിടെയെങ്കിലും കേറി കാണും അമ്മയാ ഫോണെടുത്തു വിളിച്ചു നോക്കൂ എവിടെയാണെന്ന് വെച്ചാൽ അറിയാമല്ലോ

അതൊക്കെ ഞാൻ വിളിച്ചു നോക്കി ഫോൺ എടുക്കുന്നില്ല നീ ഒന്ന് പോയി നോക്കിയിട്ട് വാ

അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ബൈക്ക് എടുത്തു ക്ലാസ് നടക്കുന്ന ഗ്രൗണ്ടിലേക്ക് മനു പോയി

മനു അവിടെ ചെല്ലുമ്പോൾ പാർവതി കണ്ടാൽ കഞ്ചാവ് ആണെന്ന് തോന്നുന്ന നാലഞ്ചു പേരുടെ കൂടെ നിൽക്കുകയായിരുന്നു

തുടരും

പാർവതി പരിണയം : ഭാഗം 1

പാർവതി പരിണയം : ഭാഗം 2

പാർവതി പരിണയം : ഭാഗം 3

പാർവതി പരിണയം : ഭാഗം 4

പാർവതി പരിണയം : ഭാഗം 5

പാർവതി പരിണയം : ഭാഗം 6

പാർവതി പരിണയം : ഭാഗം 7

പാർവതി പരിണയം : ഭാഗം 8

പാർവതി പരിണയം : ഭാഗം 9

പാർവതി പരിണയം : ഭാഗം 10