Wednesday, December 18, 2024
Novel

മനം പോലെ മംഗല്യം : ഭാഗം 9

എഴുത്തുകാരി: ജാൻസി

വെൽക്കം ഡേ കഴിഞ്ഞു എന്ന സമാധാനത്തിൽ കുട്ടികൾ എല്ലാം കോളേജിൽ എത്തി… എല്ലാവരുടെയും മുഖം പ്രസന്നമായിരുന്നു… ഇനി സീനിയർസിനെ പേടിക്കാതെ പുറത്തിറങ്ങി നടക്കാല്ലോ… ശിവയും തനുവും മരിയയും വാഷ് റൂമിൽ നിന്നു ഇറങ്ങി വന്നപ്പോൾ വരുണിനെ കണ്ടു.. “നിങ്ങൾ മൂന്നും കാണുന്ന പോലെ ഒന്നും അല്ലല്ലോ ” “അതെന്താ ” തനു ചോദിച്ചു “അല്ല ഇന്നലത്തെ പെർഫോമൻസ് കണ്ടു പറഞ്ഞതാ ” അവർ വരുണിനു ഒരു വളിച്ച ചിരി കൊടുത്തു 😁 “ഇനി എന്തൊക്കെ ചേട്ടൻ കാണാൻ കിടക്കുന്നു.. ഇതൊക്കെ എന്തു.. സാമ്പിൾ വെടികെട്ടു.. “മരിയ പറഞ്ഞു ശിവ അവളെ കണ്ണുരുട്ടി പേടിപ്പിച്ചു 🤫😐

“എടി എടി കൂടുതൽ കളിച്ചാൽ ഉണ്ടല്ലോ ഓടിച്ചു മടക്കി കൈയിൽ തരും കേട്ടല്ലോ ” വരുൺ അൽപ്പം ഗൗരവത്തിൽ പറഞ്ഞു…. “ചുമ്മാത ചേട്ടാ അവൾ വെറുതെ പറഞ്ഞതാ “ശിവ പറഞ്ഞു.. “എന്നാലും എന്റെ തനു നീ ആ കൊച്ചിനെ ഇരുത്തി കളഞ്ഞല്ലോടി…. “വരുൺ മൂക്കത്തു വിരൽ വച്ചു.. “എന്റെ വരുൺ ചേട്ടാ അപ്പോഴത്തെ സിറ്റുവേഷനിൽ വായിൽ വന്നത് കോതക്ക് പാട്ടു പോലെ പറഞ്ഞു പോയതാ.. ഞാനും വിചാരിച്ചില്ല അതിനു എത്ര ഒറിജിനാലിറ്റി വരും എന്നു ” തനു പറഞ്ഞു.. “എന്തായാലും നിന്നെ കിട്ടുന്ന അമ്മായിയമ്മ പാടുപെടും “വരുൺ ചിരിച്ചു… അവരും കൂടെ ചിരിച്ചു… ”

നിങ്ങളും ഒട്ടും മോശം അല്ലായിരുന്നു… പ്രത്യേകിച്ച് ഇവള് ശിവ… ഓഹോ എന്തായിരുന്നു ഫീലിംഗ്….എവിടുന്നു കിട്ടി ആ ഡയലോഗ് ” വരുൺ ശിവയെ നോക്കി പറഞ്ഞു… “ശരിയാ ഞങ്ങളും അതു അവളോട്‌ പറഞ്ഞിരുന്നു… “മരിയ പറഞ്ഞു “എന്താ മോളെ വല്ല മുല്ല വള്ളിയും പടർന്നോ മനസ്സിൽ….. ” വരുൺ സംശയം ചോദിച്ചു… 🤨🤔 “എന്റെ പൊന്നു ചേട്ടാ അങ്ങനെ ഒന്നും ഇല്ല… ഞാൻ എങ്ങനെയെങ്കിലും പണി തീർത്തു ഇറങ്ങണം എന്നേ ഉണ്ടായിരുന്നുള്ളു… വെള്ളം വരെ കുടിപ്പിച്ചു…. അല്ലാതെ വേറെ ഒന്നും ഇല്ല… ” “ഉം, എന്നാൽ നിങ്ങൾ ക്ലാസ്സിൽ പൊക്കോ… അന്നത്തെ പോലെ കറങ്ങി ഒന്നും നടന്നേക്കല്ലു കേട്ടല്ലോ ” വരുൺ വാണിംഗ് കൊടുത്തു… “ഞങ്ങൾ അന്നേ നന്നായി ചേട്ടാ ” മരിയ കൈ കൂപ്പി പറഞ്ഞു… അവൻ ചിരിച്ചു… ഒപ്പം അവരും.. ക്ലാസ്സ്‌ തുടങ്ങാൻ ഉള്ള ബെൽ മുഴങ്ങി… എല്ലാവരും ക്ലാസ്സിലേക്ക് പോയി… 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️

ഉച്ചക്ക് ശേഷം ഉള്ള 2 പീരീഡ് കെമിസ്ട്രി ലാബ് ആയിരുന്നു.. അതുകൊണ്ട് ബാഗും ഓക്കേ എടുത്തു കൊണ്ടാണ് ലാബിൽ പോയത്…. അവിടെ അവരുടെ ക്ലാസ്സ്‌ ചാർജ് ഉള്ള സാർ അവരെ വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ടായിരുന്നു…. എല്ലാവരും ബാഗും പുറത്തു വച്ചു അകത്തു കയറി… വിശാലമായ ലാബ്… ലാബിനകത്തു ഏതൊക്കെയോ രാസവസ്തുക്കളുടെ ഗന്ധം നിറഞ്ഞു നിൽക്കുന്നു.. സാർ അവർക്കു ഓരോരുത്തരുടെയും സീറ്റിങ് പൊസിഷൻ പറഞ്ഞു കൊടുത്തു… ശിവ തനുവിന് opposite ആയിരുന്നു… മരിയ അവരിൽ നിന്നും അല്പം മാറിയും… കുറച്ചു കഴിഞ്ഞു സാർ എല്ലാവരെയും മുന്നിലേക്ക് വിളിച്ചു…

എന്നിട്ട് alphabet ഓഡറിൽ പേരുകൾ വിളിച്ചു റെക്കോർഡ് കൊടുത്തു… അടുത്ത ലാബ് ക്ലാസ്സിൽ വരുമ്പോൾ എല്ലാവരും ലാബ് കോട്ട് വാങ്ങിച്ചുകൊണ്ടു വരണം എന്നു പറഞ്ഞു വീട്ടിൽ പോയിക്കോളാൻ പറഞ്ഞു…. ശിവയും തനുവും മരിയയും റെക്കോർഡ് ഉം എടുത്തു കാര്യം പറഞ്ഞു വരുന്നവഴി അവളെ ആരോ വന്നു മനഃപൂർവം വന്നു ഇടിച്ചു.. അപ്രതീക്ഷിതമായി ഉള്ള ഇടി ആയതുകൊണ്ട് അവൾ ബാലൻസ് കിട്ടാതെ താഴെ വീണു കൂടെ റെക്കോർഡ്‌സും.. അവൾ പല്ല് ഞെരിച്ചു നോക്കിയതും 2 പെണ്ണുങ്ങൾ അവളെ നോക്കി ചിരിക്കുന്നു… ശിവ ദേഷ്യത്തോടെ എഴുന്നേറ്റു…

ഇടി അപ്രതീക്ഷിതമായി വന്നത് കൊണ്ട് മരിയയും തനുവും അതിന്റെ ഞെട്ടലിലായിരുന്നു… അവർ കാര്യം മനസിലാക്കി വന്നപ്പോഴേക്കും ശിവ ചാടിപിടഞ്ഞു എഴുന്നേറ്റു കഴിഞ്ഞിരുന്നു… തള്ളി മറിച്ചിട്ടവരെ കൊല്ലാൻ ഉള്ള ദേഷ്യം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.. ഒറ്റ നോട്ടത്തിൽ തന്നെ അവർ സീനിയർസ് അന്ന് മനസിലായി… അതുകൊണ്ട് തന്നെ ഉള്ളിൽ നിന്നു തികട്ടി വന്ന ദേഷ്യം അവൾ അങ്ങ് വിഴുങ്ങി.. എന്നിട്ട് സൗമ്യതയുടെ മുഖം മൂടി അണിഞ്ഞു അവരോടു ചോദിച്ചു.. “എന്താ ചേച്ചിമാരെ…. എന്തൊരു ഇടി ആയിരുന്നു… നോക്കി നടന്നൂടെ ” ഉടനെ മറുപടി അവരിൽ നിന്നും വന്നു “അതു തന്നാ ഞങ്ങൾക്കും നിന്നോട് ചോദിക്കാൻ ഉള്ളത്… നിനക്ക് നോക്കി നടന്നൂടെ..

ഇത്രയും സ്ഥലം ഇവിടെ കിടക്കുവല്ലേ… എന്നിട്ടും ഞങ്ങളെ വന്നേ ഇടിക്കാൻ കിട്ടിയോളോ.. വേഗം സോറി പറഞ്ഞോ ” ശിവക്ക് ഉള്ളം കാൽ മുതൽ ദേഷ്യം ഇരച്ചു കേറി… ബട്ട്‌ അവൾ അവളെ തന്നെ കണ്ട്രോൾ ചെയ്തു… “ചേച്ചി അല്ലെ എന്നെ വന്നു ഇടിച്ചേ… ഇപ്പോ ഞാൻ ആയോ കുറ്റക്കാരി “ശിവ ദേഷ്യത്തിൽ ചോദിച്ചു… “ഡി, നീ ആരോടാ സംസാരിക്കുന്നെന്ന് അറിയാമോ?.. ” അവൾ കണ്ട്രോൾ ചെയ്തു വച്ചിരുന്ന ദേഷ്യം പൊട്ടി പുറപ്പെട്ടു.. “ആരായാലും എനിക്ക് ഒന്നും ഇല്ല.. ഞാൻ സോറി പറയില്ല.. നിങ്ങൾ ആണ് എന്നെ ഇടിച്ചതു.. നിങ്ങൾ ആണ് എന്നോട് സോറി പറയേണ്ടത്.. “ശിവയും വിട്ടു കൊടുത്തില്ല..

അപ്പോഴേക്കും മരിയയും തനുവും അവളെ അവിടെ നിന്നും കൊണ്ട് പോയി.. അപ്പോഴും ആ പെണ്ണ് അവിടെ കിടന്നു അലറുന്നുണ്ടായിരുന്നു… “ഏതാടി ആ കുരുപ്പു … അവൾ എന്തിനാ നിന്റെ മെക്കിട്ടു കേറുന്നേ ” മരിയ ചോദിച്ചു.. “ആ എനിക്ക് എങ്ങനെ അറിയാം… ഞാൻ ആ സമാനത്തെ കാണുന്നത് പോലും ഇപ്പോഴാ “ശിവ പറഞ്ഞു.. “ആഹാ നിങ്ങൾ ഒന്ന് അടങ്ങു… നമ്മുക്ക് കണ്ടുപിടിക്കാം “തനു ശിവയെ ആശ്വസിപ്പിച്ചു. (തനു ചെറിയ ഒരു cid ആണ് എന്നു കഴിഞ്ഞ പാർട്ടികളിൽ നിന്നും മനസിലായി കാണുമല്ലോ… ഇനിയും മനസിലാകാത്തവർക്കു വേണ്ടി ഇവിടെ ഒന്ന് സൂചിപ്പിച്ചെന്നേ ഉള്ളു 😜🙂😁) 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രണ്ടു ദിവസങ്ങക്കു ശേഷം “ഡീ ആ തനുവിനെ കാണുന്നില്ലല്ലോ “ശിവ നഖം കടിച്ചു.. 😣 “നീ ഒന്ന് സമാധാനിക്കു.. അവൾ വരും.. ആഹാ പറഞ്ഞു നാവ് വായിലേക്ക് ഇട്ടില്ല എത്തിയല്ലോ cid തനു “മരിയ തനുവിനെ നോക്കി പറഞ്ഞു.. “ആഹാ എനിക്കാ പണി ഉണ്ടായതുകൊണ്ട് നീ ഓക്കേ ഇങ്ങനെ പോകുന്നത് 😎”തനു പുരികം ചുളിച്ചു “ഡീ ഒന്ന് നിർത്തിക്കെ രണ്ടും… ഇവിടെ മനുഷ്യൻ ബിപി അടിച്ചിരിക്കുമ്പോഴാ അവളുമാരുടെ….. നീ പോയ കാര്യം പറ” ശിവ കലിപ്പ് മൂഡ് 🤬🤬 “ആഹാ, ആ താടകയുടെ പേര് അഥിതി വർമ്മ.. ആദിത്യ കമ്പനിയുടെ ഓണർ മാധവ് വർമ്മയുടെ മകൾ.. ഇവിടെ b.com 3rd yearil പഠിക്കുന്നു.. ”

“വെയിറ്റ്, അവൾ ഇവിടെ b.com? മരിയയുടെ സംശയം “3rd ഇയർ ” തനു മറുപടി കൊടുത്തു.. “ദാ ധപ്പോൾ ദാ ധധാനു കാര്യം “😕 മരിയ കൈയടിച്ചു പറഞ്ഞു… “എന്തു ” ശിവ മരിയയെ നോക്കി “ഡീ നീ ഒന്ന് ആലോചിച്ചു നോക്കിക്കേ… നമ്മൾ എത്രയോ തവണ ലാബിന്റെ അടുത്തുകൂടി പോയിട്ടുണ്ട്… അന്നൊന്നും ഇല്ലാത്ത ഇടി വെൽക്കം ഡേയ്ക്ക് ശേഷം കിട്ടി… അതും നിനക്ക്.. ” മരിയ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.. “അതേ.. ഈ കാര്യം അറിഞ്ഞപ്പോൾ തന്നെ എനിക്കും ഡൌട്ട് അടിച്ചായിരുന്നു”.. തനു മരിയയെ പിന്താങ്ങി.. “നിങ്ങൾ ഇങ്ങനെ അവിടെയും എവിടെയും തൊടാതെ കാര്യം പറ മറുതകളെ ” ശിവക്ക് ദേഷ്യം വന്നു.. “എടി പൊട്ടികാളി, അന്ന് നീ ആ ദേവ് നാഥിനെ പ്രൊപ്പോസ് ചെയ്തില്ലെ..

അതിന്റെ ആഫ്റ്റർ എഫക്ട് അന്ന് തോന്നുന്നു.. ” അതും പറഞ്ഞു മരിയ കസേരയിലേക്ക് ചാരി ഇരുന്നു.. “അതിനു അതു ഒരു ടാസ്ക് അല്ലേ.. അവരുടെ ഡിപ്പാർട്മെന്റ് തന്നെയല്ലേ എനിക്ക് തന്നതും.. അതിനു ആ പ്രാന്തി എന്തിനാ എന്നെ തള്ളി ഇടുന്നെ ” ശിവ ടേബിൾ ഇൽ ഇടിച്ചു.. “May be they are in love….that’s why !!!!” തനു താടി തടവി പറഞ്ഞു.. “ആരു? ദേവും അതിഥിയുമോ? ” ശിവക്ക് പിന്നെയും ഡൌട്ട് (ഈ കൊച്ചു..ഒക്കത്തിലാ 🙄🙄) “ആഹാ അതേടി പുല്ലേ.. അവരുടെ കാര്യം അല്ലേ നമ്മൾ പറഞ്ഞോടിരിക്കുന്നെ…. അവളുടെ ഒടുക്കത്തെ ഒരു ഡൌട്ട് ” മരിയക്ക് കലി തുള്ളി… “സോറി സോറി,.. ഒരു ഡൌട്ട് കൂടെ പ്ലീസ്.. “ശിവ കെഞ്ചി.. മരിയയും തനുവും അവളെ രൂക്ഷമായി നോക്കി… “ഉം, ചോദിക്ക് “തനു പറഞ്ഞു

“അവർ തമ്മിൽ ഇഷ്ട്ടമാണെകിൽ.. അവൾ എന്തിനാ എന്നെ തള്ളി ഇടുന്നെ.. ” “അതോ.. ഈ പ്രേമം എന്നു പറഞ്ഞാൽ അതിനു കണ്ണും മൂക്കും ഒന്നും ഇല്ല.. പ്രതേകിച്ചു പെൺകുട്ടികൾക്ക്.. അവർ ഇഷ്ട്ടപെടുന്ന ആളു വേറെ ഒരു പെണ്ണിനെ നോക്കുന്നതോ മിണ്ടുന്നതോ ചിരിക്കുന്നതോ ഒന്നും ഇഷ്ട്ടമല്ല… അപ്പോൾ നീ അയാളെ കേറി അങ്ങോട്ടു പ്രൊപ്പോസ് ചെയ്താൽ അവൾക്കു സഹിക്കുമോ… അതാകും നിന്നോട് അങ്ങനെ react ചെയ്തേ.. ” തനു ചുണ്ടിൽ കൈ വച്ചു പറഞ്ഞു “അതേ അതേ.. ഇവളുടെ പ്രൊപ്പോസലും അന്തമാതിരി ആയിരുന്നല്ലോ… “മരിയ പറഞ്ഞു.. “ഉം… കുറച്ചു കൂടി പോയോടി…” ശിവ ചോദിച്ചു.. “ഓ.. നമ്മുക്ക് തന്ന ടാസ്ക് അതു നമ്മൾ ഭാഗിയായി ചെയ്തു… നമ്മുടെ ഡിപ്പാർട്മെന്റിന്റെ മാനം കാത്തു.. ” മരിയ അവളെ ആശ്വസിപ്പിച്ചു.. “Oho just leave it yaar.. take it easy ” തനു അവളെ cheer up ചെയ്തു

ഉച്ച കഴിഞ്ഞു ലാബ് ആയതുകൊണ്ട് എല്ലവരും ലാബിലേക്ക് പോയി.. സാർ പറഞ്ഞു കൊടുത്ത പ്രകാരം അവർ ഓരോരുത്തരും experiment ചെയ്യാൻ തുടങ്ങി… 📟📟📟📟📟📟📟 ഓരോരുത്തരും അവരുടെ experiment റിസൾട്ട്‌ കാണിച്ചു പുറത്തേക്കിറങ്ങി.. ശിവക്ക് നേരത്തെ റിസൾട്ട്‌ കിട്ടിയത് കൊണ്ട് അവൾ നേരത്തെ ലാബ് വിട്ടു ഇറങ്ങി… പോകുന്നതിനു മുൻപ് തനുവിനോടും മരിയയോടും കുട മരത്തിനടുത്തു (ഒരു സാങ്കൽപ്പികം ആണ് ) നിൽക്കാം എന്നു പറഞ്ഞു.. അവൾ ബാഗും എടുത്തു മരത്തിനടുത്തേക്കു നടന്നു… ആരോ ആ മരത്തിനു ചുവട്ടിൽ ഇരിക്കുന്നതായി അവൾ കണ്ടു… ആരാന്നു അറിയാൻ അങ്ങോട്ടേക്ക് നടന്നു…

(തുടരും )

മനം പോലെ മംഗല്യം : ഭാഗം 1

മനം പോലെ മംഗല്യം : ഭാഗം 2

മനം പോലെ മംഗല്യം : ഭാഗം 3

മനം പോലെ മംഗല്യം : ഭാഗം 4

മനം പോലെ മംഗല്യം : ഭാഗം 5

മനം പോലെ മംഗല്യം : ഭാഗം 6

മനം പോലെ മംഗല്യം : ഭാഗം 7

മനം പോലെ മംഗല്യം : ഭാഗം 8