Sunday, November 24, 2024
Novel

കൃഷ്ണരാധ: ഭാഗം 10

നോവൽ: ശ്വേതാ പ്രകാശ്

അവർ ഭക്ഷണം കഴിക്കുന്നിടത്തു നിന്നും ദേവിയുടെ കോലം കണ്ട് ഞെട്ടി എഴുന്നേറ്റു വിശ്വൻ പേടിയോടെ അവളുടെ അടുക്കലേക്കു ഓടി എത്തി “”മോളെ ദേവി എന്തു കൊലാടാ എന്താ നിനക്ക് പറ്റിയെ നീ സ്കൂളിൽ പോയേ അല്ലേ എന്നിട്ടെന്താ ഇത്ര പെട്ടെന്ന് വന്നേ””പക്ഷേ അതൊന്നും ദേവിയുടെ ചെവികളിൽ കയറുന്നില്ലായിരുന്നു “”ചേച്ചി എന്താ മിണ്ടാത്തെ അച്ഛൻ ചോദിച്ചേ ഒന്നും കേട്ടില്ലേ””ദേവിയെ കുലിക്കികൊണ്ട് രാധു ചോദിച്ചു അപ്പോഴാണ് താൻ വീട്ടിൽ എത്തിയെന്നു ദേവിക്കും ബോധം ഉണ്ടായതു അവൾ ഞെട്ടി എല്ലാവരെയും നോക്കി “”ദേവി മോളെ എന്താടി എന്തു പറ്റി””വിശ്വന്റെ ചോദ്യത്തിന് ദേവി ഒന്ന് ഞെട്ടി ”

“ഒന്നില്ല അച്ഛ ഞാൻ എനിക്ക് തലവേദന അതുകൊണ്ട് ഇന്ന് പോയില്ല”” “”എന്നിട്ടെങ്ങിനാ ഇത്രയും നനഞ്ഞേ”” “”അതു ഞാൻ കുട എടുക്കാൻ മറന്നു പോയി”” “”പിന്നേ ചേച്ചിടെ കൈയിൽ ഉള്ള എന്താ കുട അല്ലേ””രാധു അതു ചോദിച്ചതും ദേവു രാധുനെ തറപ്പിച്ചൊന്നു നോക്കി “”എനിക്ക് കുട നിവർക്കാൻ തോന്നിയില്ല അതിനിപ്പോ എന്താ നീ എന്നേ ചോദ്യം ചെയ്യണ്ട””ദേവി തറപ്പിച്ചൊന്നു പറഞ്ഞു അകത്തേക്ക് പോയ്‌ അവർക്ക് ദേവിയുടെ ഇങ്ങനൊരു മുഖം പുതു അറിവായിരുന്നു രാധുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു പിന്നേ അവിടെ നിൽക്കാൻ അവളുടെ മനസനുവദിച്ചില്ല അവൾ കണ്ണുകൾ ആരും കാണാതെ തുടച്ചു മുകളിലേക്കോടി പോയി വിശ്വന്റെ മനസിലും ദേവിയുടെ മാറ്റം തെല്ലൊന്നു വേദനിപ്പിച്ചു ഭക്ഷണം കഴിക്കാതെ വിശ്വൻ പറമ്പിലേക്ക് തന്നെ പോയി

പക്ഷേ രാധുന്റെ കണ്ണ് നിറഞ്ഞതു കൃഷ്ണ കണ്ടിരുന്നു അവന്റെ ഉള്ളിൽ ചെറു നീറ്റൽ ഉണ്ടായി അവൻ കുളക്കടവിലേക്കു നടന്നു അവിടെ ഇരിക്കുമ്പോൾ അവന്റെ മനസ് ശാന്തമായിരുന്നു പുറകിൽ കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കി “”എന്താ ശിവ”” “”ബ്രോ എന്താ ഇവിടിരിക്കുന്നെ”” “”ഏയ് ഒന്നില്ല ഇവിടിരിക്കുമ്പോ മനസ്സിനൊരു ശാന്തത എന്താ നീ വന്നേ”” “”ഒന്നില്ല ഇന്ന് ദേവി ആ അഹങ്കരിടെ ഒരെല്ല് ഓടിച്ചു എന്താ അവളുടെ ജാട”” ശിവ രാധുനെ പറ്റി ഉള്ള കുറ്റം പറച്ചിലിൽ ആയിരുന്നു “”ശിവ””കൃഷ്ണ അൽപ്പം ഉച്ച ഉയർത്തി വിളിച്ചു ശിവ ഞെട്ടി കൃഷ്ണയെ നോക്കി “”നീ ആ കുട്ടിയെ കുറിച്ച് കുറ്റം പറയുന്നുണ്ടലൊ അവള് നിന്നോട് എന്താ ചെയിതെ ഇതിനു മാത്രം പറയാൻ”

“കൃഷ്ണയുടെ ആ ഭാവ മാറ്റം ശിവയെ ഒന്ന് പേടിപ്പിച്ചു “”അതുപിന്നെ ഏട്ടാ”” “”എന്താ ഒന്നും കിട്ടുന്നില്ലേ പിന്നേ എന്തു കാര്യത്തിന ആ കുട്ടിയെ ഇങ്ങിനെ ആക്ഷേപിക്കുന്നെ””അത്രയും പറഞ്ഞു എണീറ്റു പോവാൻ തുടങ്ങിയ കൃഷ്ണയെ ശിവ തടഞ്ഞു “”ഏട്ടന് രാധുനെ ഇഷ്ട്ടാവാണല്ലേ””അവന്റെ ആ ചോദ്യം കൃഷ്ണയെ ഒന്ന് പിടിച്ചു കുലുക്കി “”പറ ഏട്ടാ””ശിവ വീണ്ടും ചോദിച്ചു അവൻ അതെ എന്ന് തലയാട്ടി “”ഏട്ടാ എങ്കിൽ ഇത് രാധുനോട് പറഞ്ഞൂടെ”” “”ഇല്ല നീ ഓർക്കുന്നുണ്ടോ അവള് നമ്മുടെ വണ്ടിയുടെ മുൻപിൽ ചാടിയ ദിവസം അപ്പോൾ ഒരാൾ അവളെ ഓടി വന്നു വാരി പുണർന്നതു അതാരാണ് എന്ന് നിനക്കറിയോ അവൾ അവർ തമ്മിൽ പ്രെണയത്തിൽ ആടാ രാധുന്റെ മനസ്സിൽ ആ ഒരുവൻ മാത്രേ ഉള്ളു അവൾ വണ്ടിയുടെ മുൻപിൽ പെട്ടപ്പോൾ അവന്റെ കണ്ണിലെ പേടി നീ കണ്ടിരുന്നോ

അവന്റെ കണ്ണിൽ നിന്നും വീണ കണ്ണീർ തുള്ളി നീ കണ്ടിരുന്നോ അതാണ് അവൻ എത്രത്തോളം അവളെ സ്നേഹിക്കുന്നത് എന്നുള്ളതിന്റെ തെളിവ് അവൾക്കവനും അവനു അവളും അത്രത്തോളം ജീവന ഞാനായി അവരുടെ ജീവിതം തകർക്കില്ല ഈശ്വരന്മാർ അവളെ എനിക്ക് വിധിച്ചിട്ടുണ്ടെങ്കിൽ എനിക്ക് കിട്ടും അതല്ല വിധിച്ചിട്ടില്ലെങ്കിൽ എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണ് ഉണ്ടാവുകയുമില്ല നീ ഇതാരോടും പറയരുത് നമ്മുടെ അമ്മയോട് പ്രേതെകിച്ചു””അപ്പോഴേക്കും കൃഷ്ണയുടെ കണ്ണിലെ നീർ തിളക്കം ശിവ കണ്ടിരുന്നു അവന്റെ ഉള്ളും ഒന്ന് പിടഞ്ഞു തന്റെ ഏട്ടനെ ഈൗ അവസ്ഥയിൽ ഒരിക്കിലും കണ്ടിരുന്നില്ല കൃഷ്ണ കണ്ണുകൾ അമർത്തി തുടച്ചു അകത്തേക്ക് നടന്നു രാധു റൂമിൽ തന്റെ ചേച്ചിയുടെ അവസ്ഥയും ആലോചിച്ചു കിടക്കുക ആയിരുന്നു അപ്പോഴാണ് കതകിൽ ആരോ വന്നു മുട്ടുന്നത് അവൾ കണ്ണുകൾ തുടച്ചു വാതിൽ തുറന്നു ”

“ആഹ് അച്ഛനോ എന്താ അച്ഛാ”” “”ദേവി അങ്ങനെ പറഞ്ഞപ്പോൾ മനസ് നന്നായി വേദനിച്ചുലെ”” “”ഏയ്”” “”എന്റെ കുട്ടിയെ എനിക്കറിഞ്ഞുടെ വിഷമിക്കേണ്ടട്ടോ ചേച്ചിയുടെ മനസ്സിൽ എന്ധോ വിഷമം ഉണ്ട് അതു ഞാൻ ചോദിച്ചാൽ പറയില്ല അവളുടെ മനസ് ശാന്തകുംമ്പോൾ മോളു തന്നെ ചോദിച്ചാൽ മതി””അത്രയും പറഞ്ഞു വിശ്വൻ താഴേക്ക് പോയി അവൾ തന്റെ റൂമിൽ ഇരിക്കുന്ന കള്ളക്കണ്ണന്റെ വിഗൃഹത്തിലേക്കു ഒന്ന് നോക്കി അതു തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന പോലെ തോന്നി “”ഇങ്ങിനെ എന്നേ നോക്കി കളിയാക്കണ്ട പോ മിണ്ടില്ല ഇന്ന് വന്നുണ്ട് നിന്റെ നടയിൽ ഞാൻ ഓർത്തോ””അവൾ പിണക്കത്തോടെ തല വെട്ടിച്ചു

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ വിനു വല്ലാത്ത മാനസികാവസ്ഥയിൽ ആയിരുന്നു !!!ഇനി എന്തു ചെയ്യും അവൾക്ക് അത്രത്തോളം ദേഷ്യം ആയിട്ടുണ്ടാകും അതോണ്ടാ ഒരു കാൾ പോലും അറ്റൻഡ് ചെയ്യാതെ ഏതായാലും അവൾ അമ്പലത്തിൽ വരാതിരിക്കില്ല ആഹ് അവിടെ വേച്ചു പെണ്ണിന്റെ ദേഷ്യം തീർക്കാം അതേ ഇനി ഒരു വഴിയുള്ളു!!അങ്ങിനെ എന്ധോക്കെയോ അവൻ മനസ്സിൽ നെയ്ത്തു കൂട്ടി അവളെ ആദ്യമായി കണ്ടത് ഓർത്തു മൂന്ന് വർഷങ്ങൾ മുൻപ് കോളേജിലെ ഒരു റീഓപ്പണിംഗ്ഡേ നവാഗതർക്ക് സ്വാഗതം എന്നാ പോസ്റ്റർ കോളേജ് കവാടത്തിനു മുൻപിൽ ഉയർത്തി കെട്ടിയിരുന്നു മുൻപിലായി തന്നെ ഇരു പാർട്ടിയുടെയും കൊടികളും തോരണങ്ങളും കെട്ടിയിരുന്നു ഓരോ പുതു മുഖങ്ങൾ കോളേജ് ഗേറ്റ് കടന്നു അകത്തേക്ക് പൊക്കോണ്ടിരുന്നു കുറച്ചു വായിനോക്കികൾ കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ നോക്കി തന്നെ റാഗിംഗ് എന്ന പേരിൽ വിളിച്ചു കമന്റ് അടിയും മറ്റും ആണ് വിനു കോളേജ് ചെയർമാൻ ആയിരുന്നു

വിനു ഓരോ ഓർക്കങ്ങളിൽ ആയിരുന്നു അതോണ്ട് പുറത്തു നടക്കുന്നതൊന്നും ശ്രെദ്ധിക്കുന്നില്ല അതും കുറച്ചു തെമ്മാടികൾക്കു അവസരം ഒരുക്കിയിരുന്നു അവർ ആ അവസരം നന്നായി മുതലെടുക്കുന്നു ഉണ്ട് അപ്പോഴാണ് രാധ കോളേജ് ഗേറ്റ് കടന്നു അകത്തേക്ക് വരുന്നത് പ്രെധോഷിന്റെയും കൂട്ടരുടെയും കണ്ണുകളിൽ അവൾ ഉടക്കി ഒരു ചുരിദാർ ആയിരുന്നു അവളുടെ വേഷം ഷാൾ ഇരു സൈഡിലുമായി നന്നായി പിൻ ചെയ്തിരുന്നു നീണ്ട ഇടതൂർന്ന മുടികൾ കിളിപ്പിന്നൽ പിന്നി അടിയിൽ ഒരു ക്ലിപ്പ് ഇട്ടിട്ടുണ്ട് കണ്ണുകൾ നന്നായി എഴുതിയിട്ടുണ്ട് നെറ്റിയിൽ ഒരു കറുത്ത പൊട്ടും അതിനു മുകളിൽ ആയി ഒരു ചന്ദനകുറിയും കോളേജിൽ വന്നവരുടെ ഇടയിൽ അവൾ ശെരിക്കും വ്യത്യസ്ത ആയിരുന്നു കുറെ മോഡേൺ പെണ്കുട്ടികളുടെ ഇടയിൽ തനി ഒരു നാടൻ പെണ്ണ് ”

“ടാ ഒരു ആടാറു ചരക്ക് വന്നുണ്ടളിയാ””കൂടേ ഇരുന്നവർ പ്രെധോഷിനോടായി പറഞ്ഞു പ്രെധോഷും ഗ്യാങ്ങും കോളേജിലെ ആസ്ഥാന വായി നോക്കികൾ കയ്യിലിരുപ്പും ഒട്ടും ശെരിയല്ല പ്രെദോഷ് എന്ന് പറയുന്നവൻ സമൂഹത്തിൽ ഉയർന്ന ഒരുവന്റെ മകൻ ആണ് അതുകൊണ്ട് കോളേജിൽ എന്തു തോന്നിവാസം കാണിച്ചാലും ഒരു ശിക്ഷയും ഇല്ല പിന്നെ അവന്മാർക്കു പേടി ഉണ്ടെങ്കിൽ വിനുവിനെ മാത്രം ആണ് “”ഡി””പ്രെദോഷ് നീട്ടി വിളിച്ചു അവൾ ഞെട്ടി തിരിഞ്ഞു നോക്കി “”ഇവിടെ വാടി”” അവരുടെ കോലവും വല്ലാത്ത നോട്ടവും എല്ലാം കണ്ടപ്പോൾ അവൾക്കെന്ദോ അറപ്പു തോന്നി “”ഡി നിനക്ക് മലയാളം മനസിലാവില്ലേ ഇവിടെ വരാൻ””അവൻ അലറിതും അവൾ വിറച്ചു വിറച്ചു അവരുടെ അരികിലേക്കും നടന്നു “”എന്താടി നിനക്ക് വിളിച്ചാൽ വരാൻ ഇത്രയും മടി”

” അവൾ മിണ്ടാതെ തന്നിരുന്നു “”ഡി നിനക്ക് നാവില്ലെ””അവരുടെ ഒച്ച കൂടി “”ഉണ്ട്””അവൾ പതിയെയും അതിനിരട്ടി പേടിയോടും മറുപടി പറഞ്ഞു “”അപ്പൊ നാവുണ്ട് പിന്നേ നീ ഇവിടെ വന്നേക്കുന്ന പെണ്ണുങ്ങളെ കണ്ടോ എന്തു രസായിട്ട ഡ്രസ്സ്‌ ചെയ്യ്തേക്കുന്നെ””അവൻ ചുറ്റും കൈ ഓടിച്ചു പറഞ്ഞു അവൾ ചുറ്റും നോക്കി “”നീ ആരെ ബോധിപ്പിക്കാനാ ഇങ്ങിനെ നടക്കുന്നെ””അവൾ മിണ്ടാതെ നിന്നും “”എന്താടി നിനക്ക് മിണ്ടാൻ ഇത്രയും ബുദ്ധിമുട്ട് “”അവൻ മുൻപോട്ടു വന്നു അവളുടെ കവിളിൽ കുത്തി പിടിച്ചു ചോദിച്ചു അവന്റെ ഒച്ച കോളേജ് മുഴുവനും കേട്ടു എല്ലാവരുടെയും ശ്രെദ്ധ അവരിലേക്കായി “”ഊരടി നിന്റെ ഷാൾ”” അവൾ ഇല്ലെന്നു തലയാട്ടി ”

“ഓഹോ നീ ഊരണ്ട ഞാൻ ഊരിക്കോളാം”” കുട്ടികളും അധ്യാപകരും നോക്കി നിൽക്കെ അവന്റെ ഒരു കൈ അവളുടെ കയ്യിലും മറുകൈ ഷാളിലും മുറുകി അവൾ അവന്റെ കൈയിൽ കിടന്നു പിടഞ്ഞു അവൾ ഒരു സഹായത്തിനായി ചുറ്റും നോക്കി ആരും ഒരു ചെറുവിരൽ പോലും ആനക്കുന്നുണ്ടായിരുന്നില്ല ചിലവർ സങ്കടത്തോടെ കണ്ണുകൾ അടച്ചു ചിലർ പരിഹാസത്തോടെ നോക്കി ചിലർ ശരീരം കൊത്തിപ്പറിക്കാൻ നിക്കുന്നവരെ പോലെ അവളുടെ ശരീരത്തിലേക്കും നോക്കി നിന്നു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി തലയിൽ വല്ലാത്ത ഭാരം അനുഭവ പെട്ടു കണ്ണുകൾ അടയുന്ന പോലെ തോന്നി അപ്പോഴേക്കും അവന്റെ കൈ അവളുടെ ഷാൾ വലിച്ചുരിയതും ആരോ അവന്റെ ഞെഞ്ചിൽ ആഞ്ഞു ചവിട്ടി അവന്റെ കൈയിൽ നിന്നും രാധു താഴേക്കു വീഴാൻ തുടങ്ങിയതും അയാൾ അവളെ അവന്റെ കൈക്കുള്ളിൽ ആക്കിയിരുന്നു അവളെ അവൻ ഒരു കുട്ടിയെ പോലെ അവനിലേക്ക്‌ ചേർത്തു നിർത്തി അവൾ പാതി ബോധത്തിൽ അവന്റെ മുഖത്തേക്ക് നോക്കി മുഖം വ്യക്തം ആവുന്നതിനു മുൻപേ അവളുടെ ബോധം മറഞ്ഞിരുന്നു

(തുടരും)

കൃഷ്ണരാധ: ഭാഗം 1

കൃഷ്ണരാധ: ഭാഗം 2

കൃഷ്ണരാധ: ഭാഗം 3

കൃഷ്ണരാധ: ഭാഗം 4

കൃഷ്ണരാധ: ഭാഗം 5

കൃഷ്ണരാധ: ഭാഗം 6

കൃഷ്ണരാധ: ഭാഗം 7

കൃഷ്ണരാധ: ഭാഗം 8

കൃഷ്ണരാധ: ഭാഗം 9