അറിയാതെ : ഭാഗം 31
നോവൽ
എഴുത്തുകാരി: അഗ്നി
കാശി ഓടിച്ചെന്ന് സൈറയെ തന്റെ കൈകളിൽ കോരിയെടുത്തു…വണ്ടിയിടിച്ച കാറുകാരൻ തന്നെ സൈറയെ ഹോസ്പിറ്റലിൽ എത്തിക്കുവാനായി അവളെ വണ്ടിയിലേക്ക് കയറ്റുവാൻ കാശിയോടായി പറഞ്ഞു…
കാശിയുടെ ലെമൺ യെല്ലോ ഷർട്ട് നിറയെ ചോരയായിരുന്നു….അവളുടെ തലയുടെ പിൻഭാഗത്തുകൂടെ ഒഴുകിയിറങ്ങുന്ന ചോര കാശിയുടെ കൈകളെ നനച്ചിരുന്നു..
അവൻ വേഗം തന്നെഅവളെയെടുത്ത് വണ്ടിയുടെ പിന്നിൽ കയറി…കാശിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്ന് അവളുടെ മുഖത്തേക്ക് പതിച്ചുകൊണ്ടിരുന്നു…
അവളുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനയുടെ പ്രതിഫലനമെന്നോണം അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി…
അപ്പോഴേക്കും അയാൾ വണ്ടി സ്റ്റാർട്ട് ചെയ്ത് ആശുപത്രിയുടെ കാഷ്വാലിറ്റിയിലേക്ക് തിരിച്ചിരുന്നു…
“രു…ദ്രേ…. ട്ടാ…..ന..നമ്മു..ടെ..മക്ക…ൾ”
അവൾ എന്തോ പറയാനാഞ്ഞതും അവളുടെ ബോധം.മറഞ്ഞിരുന്നു…
അപ്പോഴേക്കും വണ്ടി മെഡി വേൾഡിലേക്ക് എത്തിയിരുന്നു..കാശി സൈറയെ തന്റെ നെഞ്ചോട് ചേർത്ത് കൊണ്ട് അത്യാഹിത വിഭാഗത്തിലേക്ക് ഓടി….
അവിടെ നിന്നും പെട്ടന്ന് തന്നെ സൈറയെ ഐ.സി.യു വിലേക്ക് മാറ്റി….
കാശി വിറയ്ക്കുന്ന കൈകളോടെ ഫോൺ എടുത്ത് സാമിനോട് അങ്ങോട്ടേക്ക് വരുവാൻ പറഞ്ഞു…
വണ്ടിയിടിപ്പിച്ച കാറുകാരൻ അവിടെത്തന്നെ ഒന്നും പറയാനാകാതെ നിന്നു….
കാശി സങ്കടം കൊണ്ട് കൈകൾ മുഖത്തോട് ചേർത്തുപിടിച്ചു…താൻ സ്നേഹിക്കുന്ന…തന്നെ സ്നേഹിക്കുന്ന എല്ലാവരും തന്നെ വിട്ടു പോവുകയാണോ എന്നവൻ ചിന്തിച്ചു ….ആദ്യം പാത്തു..ഇപ്പോൾ സൈറ…..അവനൊന്ന് പൊട്ടി കരയാൻ തോന്നി….അവന്റെ കണ്ണിൽ നിന്നും നീർമുത്തുകൾ താഴേയ്ക്ക് പതിച്ചു….
******************************
കാശിയുടെ സ്വരത്തിലെ അസ്വാഭാവികത മനസ്സിലാക്കിയ സാം ഓടിയെത്തുമ്പോൾ കാണുന്നത് തലയ്ക്ക് ഒരു താങ്ങും കൊടുത്ത് ചോരയിൽ മുങ്ങിക്കുളിച്ച് നിർവികാരതയോടെ ഇരിക്കുന്ന കാശിയെയാണ്…
സാം പൊടുന്നനെ അവന്റെ അടുക്കലേക്ക് ഓടിച്ചെന്നു…അവൻ ചുറ്റിലും സൈറയെ അന്വേഷിച്ചു…കണ്ടില്ല
“കാശിച്ചായാ…..എന്നാ പറ്റി.. മുഖമൊക്കെ എന്നതാ ഇങ്ങനെ ഇരിക്കുന്നെ..ദേ…ഇതെന്നതാ ചോരയിൽ കുളിച്ചുകൊണ്ട്…..സൈറ..സൈറാമ്മ എന്തിയെ…..”
കാശിയുടെ കണ്ണുകളിൽ നിന്നും വരുന്ന നീർമുത്തുകൾ സാമിനെ ഐ.സി.യു വിലക്ക് ചെന്ന് നോക്കുവാൻ പ്രേരിപ്പിച്ചു…അവിടെ ചെന്നപ്പോൾ അവൻ കാണുന്നത് അകത്ത് ഒരു പച്ച ഗൗണും ഇട്ടുകൊണ്ട് കുറയെ അധികം യന്ത്രങ്ങൾക്കിടയിൽ കിടക്കുന്ന സൈറയെയാണ്…
സാം വേഗം തന്നെ കാശിയുടെ അടുക്കലേക്ക് ഓടി എത്തി….അവന്റെ വളം കയ്യിൽ കൈ കോർത്ത് അവന്റെ മുന്നിൽ മുട്ടു കുത്തിയിരുന്നു…
“കാശിച്ചായാ…എന്റെ സൈറമ്മയ്ക്ക് എന്നതാ പറ്റിയെ….പറ ഇഛായാ….പറ….”
“ഞങ്ങൾ പോലും 🍁”അറിയാതെ”🍁 ഞങ്ങൾ രണ്ടുപേരും ആയിരുന്നു ആദിയുടെയും ആമിയുടെയും മാതാപിതാക്കൾ എന്നറിഞ്ഞപ്പോൾ…പാത്തുവിന്റെ അവസ്ഥകൾ അറിഞ്ഞപ്പോൾ…അവൾ അവളുടെ…അല്ല….ഞങ്ങളുടെ കുഞ്ഞുങ്ങളെ കാണാൻ തിടുക്കം കൂട്ടി…..വണ്ടി നോക്കാതെ റോഡ് ക്രോസ്സ് ചെയ്തു…..”
കാശി പൊട്ടി പൊട്ടി കരഞ്ഞു…
പെട്ടന്നാണ് സാമിന്റെ തോളിൽ ഒരു കൈ വന്ന് പതിച്ചത്…അവൻ ആരാണെന്നുള്ള രീതിയിൽ തിരിഞ്ഞു നോക്കി..
കണ്ടാൽ ഒരു മുപ്പത് വയസ്സ് തോന്നിക്കുന്ന
ആ മനുഷ്യൻ സംസാരിച്ചു തുടങ്ങി..
“Hi, I’m Aayush…Aayush Veera from Andhra..and I’m doing business here…and I’m responsible for that accident….actually she tried to cross the road carelessly and I couldn’t apply the break properly and hence……”
(ഹായ്..ഞാൻ ആയുഷ്..ആയുഷ് വീര…ആന്ദ്രാ സ്വദേശിയാണ് ഇപ്പോൾ ഇവിടെ ബിസിനെസ്സ് ചെയ്യുന്നു…പിന്നെ ഈ അപകടത്തിന് കാരണക്കാരൻ ഞാൻ ആണ്…സത്യം പറഞ്ഞാൽ ആ പെണ്കുട്ടിയാണ് അശ്രദ്ധയോടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ചത്…എനിക്കാണെങ്കിൽ പെട്ടന്ന് ബ്രേക്ക് പിടിക്കാനും പറ്റിയില്ല…അങ്ങനെയാണ്……)
അയാൾ ഒരു വിഷമത്തോടെ പറഞ്ഞു നിർത്തി….
സാം അയാളുടെ തോളിൽ തട്ടി…ഇത്രയും നേരം കൂടെ നിൽക്കാൻ സഹായിച്ച അദ്ദേഹത്തിന്റെ മനസ്സിന് നന്ദി പറഞ്ഞു….അദ്ദേഹത്തെ പറഞ്ഞയച്ചു…
സാം പതിയെ ബാക്കിയുള്ളവരെ വിളിച്ചു വിവരം പറഞ്ഞു..നിമിഷ നേരം കൊണ്ട് ജാനകിയും രാധാകൃഷ്ണനും മിയായും കുഞ്ഞുങ്ങളും അവിടേക്ക് എത്തി….
കുഞ്ഞുങ്ങൾ തന്റെ അപ്പയെ കണ്ടതും അമ്മയ്ക്കായി ചുറ്റും പരതി…മിയായാണെങ്കിൽ ആമിമോളേയും എടുത്തുകൊണ്ട് സാമിന്റെ അടുക്കൽ ചെന്നിരുന്നു…ജാനകി ആദിയുമായി കാശിയുടെ അടുത്തും…സനയും അജുവും വീണയും അവിടെയെത്തിയിരുന്നു….
അജു പതിയെ കാശിയുടെ തോളിൽ തട്ടി സമാധാനിപ്പിച്ചിട്ട് സാമിനെയും കൂട്ടി അകത്തു കയറി….
******************************
അകത്തേയ്ക്ക് പോയ അജുവിനെയും സാമിനെയും അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു പുറത്തെല്ലാവരും..
ഇടയ്ക്ക് ഒന്ന് രണ്ട് വട്ടം ഐ.സി.യു വിന്റെ വാതിൽ തുറന്നെങ്കിലും അത് ബ്ലഡിന്റെ കാര്യം ബ്ലഡ് ബാങ്കിൽ നിന്നും ശെരിയാക്കാം പറയാനും രക്തത്തിൽ കുതിർന്ന സൈറയുടെ ആഭരണങ്ങളും വസ്ത്രങ്ങളും തിരികെ തരുവാനുമായിരുന്നു…
കാശി ആ മിന്ന് കയ്യിൽ ചുറ്റി ഒരേ ഇരുപ്പ് ഇരിക്കുകയാണ്…കുഞ്ഞുങ്ങളുടെ കളിയോ ചിരിയോ ഒന്നും കേൾക്കുവാൻ കഴിയുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല അവൻ…
അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ സൗകര്യത്തിന് വേണ്ടി അവർ മിയയെയും ജാനകിയെയും ഫ്‌ളാറ്റിലേക്ക് പറഞ്ഞുവിട്ടു…
പോകാൻ നേരം കാശിയെയും സൈറയേയും വിളിച്ചു കുഞ്ഞാദിയും കുഞ്ഞാമിയും കരഞ്ഞെങ്കിലും കാശി അവരുടെ നെറ്റിയിലൊരു മുത്തം കൊടുത്തവരെ യാത്രയാക്കി….
കുറച്ചുകൂടെ കത്തിരുന്നതിന് ശേഷമാണ് സാമും അജുവും പുറത്തേയ്ക്കിറങ്ങിയത്…
അവർ പറയുന്നത് എന്താണെന്ന് അറിയുവാനായി പുറത്തു നിൽക്കുന്ന എല്ലാവരും ശ്രദ്ധയോടെ കാതോർത്തു…
“ദൈവകൃപയാൽ സൈറയ്ക്ക് കുഴപ്പം ഒന്നുമില്ല…പക്ഷെ….”.സാം പറഞ്ഞു നിറുത്തി….
(തുടരും…)